Aksharathalukal

വേഷങ്ങൾ

ഓരോനിമിഷവും വേഷങ്ങൾമാറുന്ന
നടനുള്ള വേദി മനസ്സ്!
പടവെട്ടിമുന്നേറി സൈന്ധവത്തെത്തിയ
അലക്സാണ്ടറാകാം
ചോദ്യങ്ങൾ ചോദിച്ചു തർക്കിച്ചു നില്ക്കുന്ന
സോക്രട്ടീസായിടാം
രായീരനെല്ലൂരെ പാറയുരുട്ടുന്ന
ഭ്രാന്തനുമാകാം ചിലപ്പോൾ!

മൂഴക്കരിക്കായി വീടുവീടാന്തരം. ഭിക്ഷുവായ് ചുറ്റി നടക്കാം
തിങ്ങും നിരാശയിൽ മൃത്യു സ്വപ്നം കാണും
കർഷകനാകാമിടയ്ക്കിടെ,
വെടിവെച്ചു വീഴ്ത്തുന്ന ഭീകരനായിടാം
ഹിംസ വെറുക്കുന്ന ഗാന്ധിയാകാം.

സർവജ്ഞപീഠത്തിലെത്തുന്ന ശങ്കരൻ,
ഒന്നുമറിയാത്ത പാമരൻ,
വീണ്ടുമൊരായിരം വേഷങ്ങൾ, ഭാവങ്ങൾ
പൊട്ടിച്ചിരിയും കരച്ചിലും
തഞ്ചത്തിലുന്മാദമായി നടിക്കുന്ന
പച്ച മനസ്സുള്ള മർത്ത്യൻ!

ഞാനെന്ന ഗർവത്തെ കണ്ഠത്തിലേറ്റുന്ന
യാഗാശ്വമെന്റെ മനസ്സ്!
ഏതോ മുനിവാടമുറ്റത്തു നില്പുണ്ട്
ലവകുശന്മാരോ പിടിച്ചു കെട്ടാൻ!
അവിടെക്കയറിന്റെ തുമ്പിൽക്കുരുങ്ങുവാൻ
മുന്നോട്ടു പായുന്നു ഞാനും!







എവിടെ പ്രതീക്ഷകൾ

എവിടെ പ്രതീക്ഷകൾ

5
318

കുതറിക്കുതിക്കുവാൻവെമ്പുന്നോരണക്കെട്ടുസഹ്യന്റെ നെറുകയിൽചിറകിട്ടടിക്കുമ്പോൾ;വീട്ടാത്ത കടത്തിന്റെ മർദവും കൂടിക്കൂടിപൊട്ടുവാൻ ഖജനാവുമുഹൂർത്തം കുറിക്കുന്നു!ആനയും പുലികളും മൂർഖനും പെരുമ്പാമ്പുംജനത്തെ വലയ്ക്കുവാൻ നാട്ടിലേക്കിറങ്ങുന്നു!നാട്ടിലെ യുവത്വങ്ങൾനാടുവിട്ടകലുവാൻആന്തര സമ്മർദത്താൽഉറങ്ങാതിരിക്കുന്നു!ഏതൊരു മഹാപാപംഅഗ്നിയായ് പരക്കുന്നീനാടിനെ നരകത്തിൻപൊള്ളലിൽ ശിക്ഷിക്കുവാൻ?കേന്ദ്രമേ, അന്താരാഷ്ട്ര ശക്തികേന്ദ്രമേ, ചൊല്ലൂഎവിടെ പ്രതീക്ഷതൻതൂവെയിലാശിക്കുവാൻ?