തുടരന്വേഷണം. Part 3
വൈകാതെ രമേശ് മെതിക്കാടെത്തി. രമേശ് ബോഡിക്കരികിലേക്ക് നടന്നു ഹരി അവിടെ നിൽക്കുന്നുണ്ടായിരുന്നു രമേശ് ഹരിയുടെ അടുത്ത് ചെന്ന് ചോദിച്ചു “ആരാണ് ബോഡി തിരിച്ചറിഞ്ഞത്?”. “ആ പത്രം ഇടാൻ പോകുന്ന പയ്യൻ തന്നെയാണ് ബോഡി തിരിച്ചറിഞ്ഞത്” ഹരി തുടർന്നു ബോഡി തിരിച്ചിട്ടപ്പോൾ അവൻ അയാളെ ഇവിടെ കാണാറുണ്ടെന്ന് പറഞ്ഞു”. “അയാളുടെ പേരോ വിവരങ്ങളോ വല്ലതും കിട്ടിയോ?” രമേശ് ചോദിച്ചു. അയാളുടെ പേഴ്സ് ചെക്ക് ചെയ്തപ്പോഴാണ് കിട്ടിയത്, പേര് രതീഷ് വിരിക്കൂർ സ്വദേശി” ഹരി മറുപടി പറഞ്ഞു. “അയാളുടെ വീട്ടുകാരുമായി ബന്ധപ്പെട്ടോ?”.” ഒരു കോൺസ്റ്റബിളിനെ അങ്ങോട്ട് അയച്ചിട്ടുണ്ട്”. “ആ പത്രം ഇടുന്ന ചെക്കനോട് വരാൻ പറ” രമേശ് ഹരിയോട് പറഞ്ഞു. ഹരി അഖിലിനെയുംനേയും കൂട്ടി രമേശിന് അടുത്തേക്ക് വന്നു. “അഖിൽ... എങ്ങനെയാണ് ഇയാളെ അറിയുന്നത്?” രമേശ് ചോദിച്ചു. സാർ അയാളെ ഈ ഭാഗത്ത് ഇടക്കൊക്കെ കാണാറുണ്ട് അവൻ പറഞ്ഞു. “എപ്പോഴൊക്കെയാണ് കാണാറ്?” രമേശ് വീണ്ടും ചോദിച്ചു. “രാത്രിയിൽ ജോസേട്ടനൊപ്പം സംസാരിച്ചു നിൽക്കുന്നത് കാണാറുണ്ട്”. “ആരാ ഈ ജോസേട്ടൻ?” രമേശ് നെറ്റി ചുളിച്ചു കൊണ്ട് ചോദിച്ചു.
ആ വീട്ടിലെ ചേട്ടനാണ് ജോസേട്ടൻ അഖിൽ മതിലിന് അപ്പുറത്തെ വീട്ടിലേക്ക് ചൂണ്ടിക്കൊണ്ട് പറഞ്ഞു. ഹരി ആ വീട്ടുകാരോട് ഇങ്ങോട്ട് വരാൻ പറ രമേശ് ഹരിയോട് പറഞ്ഞു.” ഇനി അത് പൊയ്ക്കോളൂ ആവശ്യമുണ്ടെങ്കിൽ വിളിക്കാം” രമേശ് പറഞ്ഞു. “ശരി സാർ” അതും പറഞ്ഞ് അകൽ അവിടെനിന്നും പോയി. രമേശ് സംഭവസ്ഥലത്തേക്ക് നടന്നു അപ്പോഴേക്കും ബോഡി അവിടെ നിന്നെടുത്തു കൊണ്ടുപോയിരുന്നു രമേശ് അവിടെ മൊത്തം നിരീക്ഷിച്ചു പക്ഷേ കാര്യമായി ഒന്നും രമേശന് കണ്ടെത്താനായില്ല. “സർ ആ വീട്ടിൽ ആരെയും കാണാനില്ല” ഹരി രമേശിനോട് പറഞ്ഞു.”അവരെവിടെ പോയതാണെന്ന് വല്ല വിവരവുമുണ്ടോ?” രമേശ് ചോദിച്ചു. അയൽക്കാരോട് ചോദിച്ചപ്പോൾ ഭാര്യവീട്ടിൽ പോയതാണ് എന്നാണ് പറഞ്ഞത് ഹരി മറുപടി പറഞ്ഞു. “അവരോട് വിളിച്ചിട്ട് സ്റ്റേഷനിലേക്ക് വരാൻ പറ” അതും പറഞ്ഞു തീർന്നപ്പോഴേക്കും രമേശിന്റെ ഫോൺ ബെൽ അടിച്ചു രമേശ് ഫോണെടുത്തു. “എന്താ നിസാർ?” രമേശ് ചോദിച്ചു. മറുപടി കേട്ടതും രമേശ് ഫോൺ കട്ട് ചെയ്ത് വേഗം ജീപ്പിലേക്ക് നടന്നു കൂടെ ഹരിയും “എന്താണ് സാർ വല്ല പ്രോബ്ലവും ഉണ്ടോ? ഹരി ചോദിച്ചു.
ഒരു പ്രശ്നമുണ്ട് വേഗം പോണം, നീ ഇവിടത്തെ കാര്യങ്ങളൊക്കെ നോക്ക് അതും പറഞ്ഞ് രമേഷ് ജീവപ്പെടുത്തി പുറപ്പെട്ടു. അപ്പോൾ അപ്പോഴേക്കും സംഭവം അറിഞ്ഞ് ഡിവൈഎസ്പി നിവാസ് സ്ഥലത്തെത്തിയിരുന്നു. രമേശ് ജീപ്പിൽ നിന്ന് ഇറങ്ങി നിവാസിന്റെ അടുത്തേക്ക് വന്നു. എന്തായടോ ഇന്നലത്തെയും ഇന്നത്തെയും കേസുകൾ? നിവാസ് ചോദിച്ചു.” സർ അന്വേഷണം പുരോഗമിക്കുന്നതേയുള്ളൂ കാര്യമായി ഒരു തെളിവുകളും ഇന്നലത്തെ കേസിൽ ലഭിച്ചിട്ടില്ല” രമേശ് മറുപടി പറഞ്ഞു. “ഇന്നത്തേതിൽ വല്ലതും ആയോ?” നിവാസ് ചോദിച്ചു.
"പരിശോധിച്ചു കൊണ്ടിരിക്കുന്നതെയുള്ളൂ ഒന്നും പറയാൻ ആയിട്ടില്ല സർ\" രമേശിന്റെ മറുപടി. \"കേസ് അന്വേഷണം ഒന്നുകൂടി വേഗത്തിൽ ആക്കണം ഇപ്പോൾ തന്നെ മൂന്ന് കൊലക്കേസ് ആണ് ഈ സർക്കിളിൽ ഉള്ളത്\' നിവാസ് പറഞ്ഞു. ചെയ്യാം സാർ രമേശ് മറുപടി പറഞ്ഞു. \"ഹാ...ശരി\" അതും പറഞ്ഞ് നിവാസ് പോയി. എസ് ഐ നിസാർ രമേശന് അടുത്തേക്ക് വന്നു. സ\"ർ അവിടത്തെ കാര്യം എന്തായി?\"നിസാർ ചോദിച്ചു. \"ഹാ... ആളെ ഒക്കെ തിരിച്ചറിഞ്ഞു അവിടുത്തെ സിസിടിവി ദൃശ്യങ്ങൾ കിട്ടിയാൽ കൂടുതൽ കാര്യം അറിയാൻ കഴിയും എന്നാണ് തോന്നുന്നത്\" രമേശ് പറഞ്ഞു. \"സംഭവം നടന്നിടത്ത് സിസിടിവി ഉണ്ടോ സാർ?\" ഇല്ല ബട്ട് ആ പോക്കറ്റ് റോഡിൻറെ സ്റ്റാർട്ടിങ്ങിലും അവസാനത്തിലും സിസിടിവി ഉണ്ട് അത് ആരാ ആ സമയത്ത് വന്നതെന്ന് നോക്കണം ആരുമില്ലെങ്കിൽ അവിടെ ഉള്ള ആരെങ്കിലും ആയിരിക്കും കൊന്നത് രമേശ് പറഞ്ഞു.\" ഇനി ഈ കേസ് ആകും ഒന്നുകൂടി കുഴപ്പിക്കുക അല്ലേ സർ?\". \"ഇതിലും എന്തെങ്കിലും തുമ്പ് കിട്ടാതിരിക്കില്ല\" രമേശ് അതു പറഞ്ഞു തീർന്നതും പുറകിൽ നിന്നൊരു വിളി \"സാർ ഫറൻസിക് ഓഫീസർ\" വിളിക്കുന്നു ഒരു കോൺസെബിൾ ആയിരുന്നു അത്. രമേശ് നേരെ സംഭവസ്ഥലത് നിൽക്കുന്ന ഫോറൻസിക് ഓഫീസറുടെ അടുത്തേക്ക് നടന്നു. ഫോറൻസിക് ഓഫീസർ നജീബ് ഒരു പേപ്പർ രമേശിനെ നേരെ നീട്ടിയിട്ട് പറഞ്ഞു \" രമേശ് ഇറ്റ് ഈസ് സച് സെറ്റ്റെയിഞ്ച്\". രമേശ് ആ പേപ്പർ വാങ്ങി നോക്കി. \"Catch Me If you Can\" എന്നെഴുതിയിരിക്കുന്നു അതിനടിയിൽ രക്തം കൊണ്ട് മൂന്ന് എന്നും എഴുതിയിരിക്കുന്നു. രമേശ് ആകെ ആശയ കുഴപ്പത്തിലായി രമേശ് പേപ്പർ നജീബിന് നൽകിയ ശേഷം ചിന്തിച്ചുകൊണ്ട് മുകളിലോട്ട് നടന്നു കൂടെ നിസാറും.
(തുടരും....)
തുടരന്വേഷണം. Part 4
അപ്പോൾ ഇതൊരു മർഡർ കേസ് ആണെന്ന് ഉറപ്പായി അല്ലേ സാർ? നിസാർ ചോദിച്ചു. പക്ഷേ കൊലപാതകം ചെയ്തയാൾ എന്തിനാണ് അതിൽ മൂന്ന് എന്ന് എഴുതിയിരിക്കുന്നത് ഇനി ഇതു വല്ല സീരിയൽ കില്ലറും ആകുമോ രമേശ് തുടർന്നു. “ഇന്നലത്തേതും ഇന്നത്തേതും രണ്ട് കൊലപാതകം മൊത്തം 3 അതാകും ചിലപ്പോൾ ഉദ്ദേശിച്ചത് അല്ലേ നിസാർ എന്തുപറയുന്നു” രമേശ് ചോദിച്ചു. “അങ്ങനെയാണെങ്കിൽ എന്തായിരിക്കും ആളുടെ ഉദ്ദേശം കൊലപാതകം മാത്രമാണെങ്കിൽ നമുക്ക് സൂചന തരാൻ കൊലപാതയ്ക്ക് ശ്രമിക്കില്ല എന്ന സ്ഥിതിക്ക് ഇത് നമുക്കുള്ള ഒരു വെല്ലുവിളിയാണെന്ന് തോന്നുന്നു” നിസാർ പറഞ്ഞു. “യസ്.. അങ്ങനെയാവാം അല്ലെങ്കിൽ മരിച്ചവർ തമ്