Aksharathalukal

തുടരന്വേഷണം. Part 4

അപ്പോൾ ഇതൊരു മർഡർ കേസ് ആണെന്ന് ഉറപ്പായി അല്ലേ സാർ? നിസാർ ചോദിച്ചു. പക്ഷേ കൊലപാതകം ചെയ്തയാൾ എന്തിനാണ് അതിൽ മൂന്ന് എന്ന് എഴുതിയിരിക്കുന്നത് ഇനി ഇതു വല്ല സീരിയൽ കില്ലറും ആകുമോ രമേശ് തുടർന്നു. “ഇന്നലത്തേതും ഇന്നത്തേതും രണ്ട് കൊലപാതകം മൊത്തം 3 അതാകും ചിലപ്പോൾ ഉദ്ദേശിച്ചത് അല്ലേ നിസാർ എന്തുപറയുന്നു” രമേശ് ചോദിച്ചു. “അങ്ങനെയാണെങ്കിൽ എന്തായിരിക്കും ആളുടെ ഉദ്ദേശം കൊലപാതകം മാത്രമാണെങ്കിൽ നമുക്ക് സൂചന തരാൻ കൊലപാതയ്ക്ക് ശ്രമിക്കില്ല എന്ന സ്ഥിതിക്ക് ഇത് നമുക്കുള്ള ഒരു വെല്ലുവിളിയാണെന്ന് തോന്നുന്നു” നിസാർ പറഞ്ഞു. “യസ്.. അങ്ങനെയാവാം അല്ലെങ്കിൽ മരിച്ചവർ തമ്മിൽ എന്തെങ്കിലും കണക്ഷൻ വേണം എന്തായാലും ഒരു പേപ്പർ കിട്ടിയ സ്ഥിതിക്ക് എ എസ് പി യെ വിളിക്കാം” അതും പറഞ്ഞ് രമേശ് ഫോൺ വിളിക്കാനായി അല്പം മാറി നിന്നു.
അല്പസമയത്തിനു ശേഷം എഎസ്പി മുബാറക്കും എസ് പി ശ്രീകുമാറും സ്ഥലത്തെത്തി. മാധ്യമങ്ങൾ അവരെ വളഞ്ഞു ഒരു വിധത്തിൽ രണ്ടുപേരും സ്ഥലത്തേക്ക് എത്തി. രമേശ് എങ്ങനെയാണ് താൻ ഇതൊരു സീരിയൽ കില്ലർ ചെയ്തതാകാം എന്ന നിഗമനത്തിൽ എത്തിയത് എസ് പി ശ്രീകുമാർ രമേശിനോട് ചോദിച്ചു. ”സാർ ആദ്യം അങ്ങനെയൊരു സംശയവും ഉണ്ടായിരുന്നില്ല പക്ഷേ അതിനിടക്കാണ് ആ പേപ്പർ കിട്ടിയത് അതിലെ വാക്കുകളും നമ്പറും കാണിക്കുന്നത് ഇതു മൂന്നാമത്തെ കൊലപാതകം ആകാം എന്നാണ് അതൊന്നു കൂടി ഉറപ്പിക്കാൻ മെതിക്കാട്ടിലെ യും നീരിമേടിലെയും മരണങ്ങളുടെ സമയം കിട്ടിയാൽ മതിയാകും” രമേശ് തുടർന്നു “അത് മാത്രമല്ല സാർ ഇവിടെ നടന്ന മൂന്നു കൊലപാതകവും ഒരേ മോഡസോപ്രണ്ടിയിലാണ് നടന്നത് മൂന്ന് പേർക്കും തലയിലാണ് ക്ഷതമേറ്റത് രണ്ടും രാത്രിയിൽ നടന്ന കൊലപാതങ്ങളാണ് ഏകദേശം ഒരേ ഏരിയയിൽ ആയിട്ടാണ് നടന്നിട്ടുള്ളത് രമേശ് പറഞ്ഞു. “എവിടെ ആ പേപ്പർ?” എസ് പി ശ്രീകുമാർ ചോദിച്ചു. നിസാർ പോയി ആ പേപ്പർ ഫോറൻസിക് ഓഫീസറിന്റെ അടുത്തുനിന്നും വാങ്ങിക്കൊണ്ടുവന്നു.

 ശ്രീകുമാർ അത് വാങ്ങി നോക്കി എന്നിട്ട് പറഞ്ഞു. “ഇതൊരു തെളിവാണ് എന്തായാലും ഇതിൻറെ കൃത്യത എത്രയുണ്ടെന്ന് ചെക്ക് ചെയ്തിട്ട് ബാക്കി കാര്യങ്ങൾ തീരുമാനിക്കാം”.
സർ എനിക്ക് സാറിനോട് ഒന്ന് പ്രൈവറ്റ് ആയിട്ട് ഒന്ന് സംസാരിക്കണം രമേശ് അനുവാദം ചോദിച്ചു. എസ്പി ശ്രീകുമാറും രമേശും അല്പം മാറി നിന്നു. “സർ ഇപ്പോൾ തന്നെ ഇവിടുത്തെ കൊലപാതകങ്ങൾ മൂന്നായി. മൂന്നും വെറും രണ്ടുദിവസം കൊണ്ട് സംഭവിച്ചതുമാണ് ഇപ്പോഴത്തെ സാഹചര്യത്തിൽ എനിക്ക് ഈ മൂന്ന് കേസും ഹാൻഡിൽ ചെയ്യുക എന്നത് കുറച്ച് പ്രയാസമാണ് അതുകൊണ്ട് എ എസ് പി മുബാറക് സാറിൻറെ നേതൃത്വത്തിൽ ഒരു സംഘത്തെ ഇതിനായി നിയമിക്കണം അഥവാ ഇതൊരു സീരിയൽ കില്ലർ ആണെങ്കിൽ ഈ കേസ് എത്രയും പെട്ടെന്ന് സോൾവ് ചെയ്യേണ്ടത് അത്യാവശ്യവുമാണ് അതിനാൽ എന്നെയും എസ് ഐ ഹരേന്ദ്രന് എ എസ് ഐ നിസാറിനെയും കൂട്ടി എ എസ് പിയുടെ കീഴിൽ ഒരു പ്രത്യേക ടീം ഇതിനായി രൂപീകരിക്കണം ഡിവൈഎസ്പി നിവാസിനെ കേസിൽ നിന്നും ഒഴിവാക്കുകയും വേണം” രമേശ് തൻറെ ആഗ്രഹം എളിമയോടെ ചോദിച്ചു. “ഹാ.. ശെരി ഞാൻ ഐജിയുമായി ഒന്ന് സംസാരിക്കട്ടെ” ശ്രീകുമാർ മറുപടി പറഞ്ഞു. “ഇനി ഇതൊരു സീരിയൽ കില്ലർ ആണെങ്കിൽ എനിക്ക് എൻറെ സുഹൃത്ത് ജോർജിനെയും ഈ കേസിൽ ഉൾപ്പെടുത്തണം എന്നാണ് ആഗ്രഹം, കേസ് എത്രയും പെട്ടെന്ന് തീർക്കാൻ ആണല്ലോ ഇപ്പോൾ ലക്ഷ്യം? രമേശ് പാതി കണ്ണടച്ചു കൊണ്ട് ചോദിച്ചു. “ഏതാ ഈ ജോർജ് ശ്രീകുമാർ” ചോദിച്ചു. “എൻറെ ഒരു സുഹൃത്താണ് ആളൊരു പ്രൈവറ്റ് ഡിറ്റക്ടീവ് ആണ്, ജോർജ് ആദിക്കൽ”.”ഓ മറ്റേ.... വിഷനറി പ്രൈവറ്റ് ഇൻവെസ്റ്റിഗേഷൻ സെൻററിലെ ജോർജ് ആതിക്കൽ വടയാറ്റൂർ കേസ് തെളിയിക്കാൻ സഹായിച്ചവനല്ലേ?” ശ്രീകുമാർ ചോദിച്ചു അതെ സർ രമേശ് മറുപടി പറഞ്ഞു. ഒരു പ്രൈവറ്റ് ഏജൻസിയുടെ സഹായം തേടണോ അത് ഡിപ്പാർട്ട്മെന്റിന് നാണക്കേട് ആവില്ലേ? ശ്രീകുമാർ ചോദിച്ചു.

സാർ ഇതൊരു സീരിയൽ കില്ലർ കൊലപാതകങ്ങൾ ആണെങ്കിൽ മാത്രം മതി കൂടുതൽ ആളുകൾ മരിക്കുന്നതിലും ഭേദമല്ലേ ഒരു പ്രൈവറ്റ് ഏജൻസിയുടെ സഹായം തേടുന്നത്”. “ഹാ....അങ്ങനെയെങ്കിൽ നോക്കാം, രമേശ് താൻ ഇനിയും കൊലപാതകം ഉണ്ടാകും എന്ന് പ്രതീക്ഷിക്കുന്നുണ്ടോ? ശ്രീകുമാർ ചോദിച്ചു. “ചിലപ്പോൾ ഉറപ്പൊന്നുമില്ല പക്ഷേ.... ഇങ്ങനെയൊരു പേപ്പർ പ്രതി ഇട്ട സ്ഥിതിക്ക് അത് തള്ളിക്കളയാനാകില്ല” രമേശ് മറുപടി പറഞ്ഞു. “ഉം... എന്തായാലും ഞാൻ ഒന്ന് ഐജിയുമായി സംസാരിച്ച് തീരുമാനമെടുക്കാം അതും പറഞ്ഞ് ശ്രീകുമാർ കാറിലേക്ക് നടന്നു. അപ്പോഴേക്കും അദ്ദേഹത്തെ മാധ്യമങ്ങൾ വളഞ്ഞു. “തുടർച്ചയായി ഉണ്ടായ 3 കൊലപാതകങ്ങളുടെയും അന്വേഷണം എവിടം വരെയായി?” അതിലെ ഒരു പത്രക്കാരൻ ചോദിച്ചു. “അന്വേഷണം പുരോഗമിച്ചു വരുന്നുണ്ട് വൈകാതെ പ്രതികളെ പിടികൂടാൻ ആകും ശ്രീകുമാർ തുടർന്നു. “ഈ കേസുകളുടെ അന്വേഷണത്തിനായി പ്രത്യേക ടീമിനെ നിയമിക്കുന്നതായിരിക്കും ബാക്കി കാര്യങ്ങൾ ഒന്നും ഇപ്പോൾ വെളിപ്പെടുത്താൻ ആവില്ല... ശരി” അതും പറഞ്ഞു ശ്രീകുമാർ കാറിൽ കയറി സ്ഥലം വിട്ടു. “ശ്രീകുമാർ സാർ മാധ്യമങ്ങളോട് പുതിയ ടീം ഉണ്ടാകും എന്ന് പറഞ്ഞ സ്ഥിതിക്ക് ഐജി സമ്മതിക്കുമായിരിക്കും അല്ലേ സർ?” നിസാർ രമേശനോട് ചോദിച്ചു. “ഹാ...അങ്ങനെ പ്രതീക്ഷിക്കാം എന്തായാലും ഞാൻ ഒന്ന് ഫ്രഷ് ആയിട്ട് സ്റ്റേഷനിലേക്ക് പോകട്ടെ അതും പറഞ്ഞ് രമേശ് ജീപ്പ് എടുത്ത് പുറപ്പെട്ടു.


“സതീഷേ ഇന്നലത്തെ മർഡർ കേസിന്റെ പോസ്റ്റ്മോർട്ടം റിപ്പോർട്ട് ഒന്നെടുക്ക്” സ്റ്റേഷനിലേക്ക് കയറിയ പാടെ രമേശ് കോൺസ്റ്റബിളിനോട് പറഞ്ഞു. സതീഷ് പോസ്റ്റ്മോർട്ടം റിപ്പോർട്ടും എടുത്തുകൊണ്ടുവന്നു. “ആ.. ഹരീന്ദ്രനോട് ഒന്ന് വരാൻ പറ” രമേശ് സതീഷിനോട് പറഞ്ഞു. രമേശ് പോസ്റ്റ്മോർട്ടം റിപ്പോർട്ട് നോക്കിയിരുന്നു. “സാർ എന്താ വിളിച്ചത്?” ഹരീന്ദ്രൻ ചോദിച്ചു. രമേശ് തലയുയർത്തി നോക്കി എന്നിട്ട് പറഞ്ഞു “ഹരി.. ഈ പോസ്റ്റ് മോർട്ടം റിപ്പോർട്ടിൽ കല്ലിന്റെയും മണ്ണിന്റെയും സാന്നിധ്യം മുറിവിലുള്ളതായി പറയുന്നില്ല. ആകെ കുറച്ചു തുരുമ്പ് ഉണ്ട് മുറിവിൽ എന്ന് മാത്രമേ പറയുന്നുള്ളൂ. നിനക്ക് ഈ മൂന്നു കൊലപാതകവും ഒരാൾ ചെയ്തതാണെന്ന് തോന്നുന്നുണ്ടോ?” രമേശ് ചോദിച്ചു. “ഉറപ്പിച്ച് പറയാൻ ആവില്ല ചിലപ്പോൾ മൂന്നും ഒരാൾ ചെയ്തതാവാം അതിനുള്ള സാധ്യതയുണ്ട് പക്ഷേ ചിലപ്പോൾ അക്രമി നമ്മുടെ ശ്രദ്ധ തിരിക്കാൻ വേണ്ടി ചെയ്തതും ആകാം” ഹരീന്ദ്രൻ തൻറെ അഭിപ്രായം പറഞ്ഞു. “അവസാനത്തെ കൊലപാതകത്തിൽ നിന്നാണ് നമുക്ക് ഈ പേപ്പർ കിട്ടുന്നത് 2 കൊലപാതകങ്ങൾ നടന്നത് ഒരു രാത്രിയിലാണ്. നമുക്ക് രണ്ടു കൊലപാതകങ്ങളെ കുറിച്ചുള്ള വിവരങ്ങളും കിട്ടുന്നത് ഒരു മണിക്കൂർ വ്യത്യാസത്തിലാണ് അതുകൊണ്ട് അക്രമി 3 എന്ന് എഴുതിയിട്ടുണ്ടെങ്കിൽ അക്രമിക്ക് ഒരു കൊലപാതകം നടന്നു എന്നോ നടക്കും എന്നോ അറിയണം അല്ലാതെ മൂന്ന് എന്ന് എഴുതാനാകില്ല” രമേശ് പറഞ്ഞു. “എന്തായാലും ബാക്കി പോസ്റ്റ്മോർട്ടം റിപ്പോർട്ട് കിട്ടുമ്പോൾ അറിയാം” ഹരി പറഞ്ഞു. “ആ കാത്തിരിക്കാം എന്തായാലും നമുക്ക് ഒന്ന് ഫോറൻസിക് ഓഫീസ് വരെ പോയി എവിഡൻസുകളുടെ കാര്യം നോക്കാം” അവർ രണ്ടുപേരും ജീപ്പിൽ കയറി അങ്ങോട്ട് പുറപ്പെട്ടു.
\"ഹേയ് നജീബ് ഇന്നലത്തെ മർഡർ കേസിന്റെ എവിഡൻസ് ഒക്കെ എന്തായി? രമേശ് നജീബിന്റെ ഓഫീസ് റൂമിലേക്ക് കയറിയ പാടെ ചോദിച്ചു. നജീബ് വായന നിർത്തി തലയുയർത്തി നോക്കിയശേഷം പറഞ്ഞു. \"ആരൊക്കെ ഇത്, ഇരിക്കടോ എന്നിട്ട് സംസാരിക്കാം\". ഇന്നലത്തെ കാര്യം എന്തായി? രമേശ് വീണ്ടും ചോദിച്ചു. സംഗതി തലവേദനയാകുമെന്ന് തോന്നുന്നു കാര്യമായി ഒന്നുമില്ല ഞാൻ കാറിന്റെ ഉള്ളിലെയും ഡോറിലെയും ഫിംഗർ പ്രിൻസ് ഒക്കെ നോക്കി സെബാസ്റ്റ്യൻറെ തന്നെയാണ് വേറെ ഫിംഗർ പ്രിൻസ് ഒന്നും സംശയിക്കത്തക്ക രീതിയിൽ ലഭിച്ചില്ല\" നജീബ് നിരാശയോടെ പറഞ്ഞു. \"വേറെ എന്തെങ്കിലും എവിഡൻസ് ഉണ്ടോ ഐഡന്റിഫിക്കേഷൻ എവിഡൻസോ മറ്റോ?\" രമേശ് ചോദിച്ചു. \"ഹാ...അങ്ങനെ പറയാൻ മാത്രം ഒന്നുമില്ല പക്ഷേ പ്രതിയുടെ ഷർട്ടിന്റെ പുറത്ത് ഒരു ജാക്കറ്റ് കൂടി ഉണ്ടാവാൻ സാധ്യതയുണ്ട്\" നജീബ് തന്റെ നിഗമനം പറഞ്ഞു. \"അതെങ്ങനെ മനസ്സിലായി?\" രമേശ് ആശ്ചര്യത്തോടെ ചോദിച്ചു. \"കാറിന്റെ അടിഭാഗത്ത് നിന്നും ഡ്രസ്സിന്റെ പാർട്ടിക്കിൾസ് കിട്ടി\" നജീബ് തുടർന്നു കാറിന്റെ ഡ്രൈവർ ഡോറിന്റെ അടിഭാഗത്തായി ഒരു ചെറിയ ഭാഗം ഉയർന്നു നിൽക്കുന്നുണ്ട് അതിൽ നിന്നാണ് കിട്ടിയത് ആ പാർട്ടിക്കിൾസ് ബ്ലാക്ക് കളറിൽ ആണ് കൂടാതെ സാധാരണ നൂലിനേക്കാൾ കട്ടിയുമുണ്ട് അതുകൊണ്ട് അതൊരു ജാക്കറ്റിന്റെയാകാനാണ് സാധ്യത അതുപോലെ ആ ഭാഗത്ത് കൈയൊരതുമ്പോൾ ഒരു ഷർട്ട് മാത്രമാണ് ഇട്ടതെങ്കിൽ കയ്യിൽ മുറിവ് പറ്റി ബ്ലഡും അവിടെ ആകുമായിരുന്നു\" നജീബ് പറഞ്ഞു.
“അതായത് പ്രതികരിക്കാരനാടിയിലേക്ക് കയ്യിട്ട് സെബാസ്റ്റ്യനെ പുറത്തേക്കിട്ടതാകും അപ്പോൾ കൈ കാറിനടിയിൽ ഉരസിയത് കൊണ്ടാകാം ഡ്രസ്സ് പാർട്ടിക്കിൾസ് ആ ഭാഗത്ത് കുടുങ്ങിയത്” രമേശ് പറഞ്ഞു. “അങ്ങനെ ആകാനാണ് സാധ്യത” നജീബും അത് ശരിവെച്ചു. “കൈ ഉള്ളിലേക്ക് ഇട്ട് പുറത്തേക്ക് വലിച്ചെടുത്തതാകാം എന്ന് മനസ്സിലാക്കാം പക്ഷേ അയാൾ ചിലപ്പോൾ കട്ടിയുള്ള ഷർട്ട് ഇട്ടതാകാമല്ലോ?... ജാക്കറ്റ് ഇട്ടിട്ടുണ്ടെന്ന് ഉറപ്പിക്കാൻ ആവില്ലല്ലോ?”. ഹരിന്ദ്ര സംശയത്തോടെ ചോദിച്ചു. “ചിലപ്പോൾ അങ്ങനെയും ആവാം” നജീബ് അതും ശരിവെച്ചു. എന്തായാലും ഷർട്ടിന്റെ അല്ലെങ്കിൽ ജാക്കറ്റ് കളർ ബ്ലാക്ക് ആണല്ലോ അതുവച്ച് എന്തെങ്കിലും കണ്ടെത്താൻ പറ്റുമോ എന്ന് ഞാൻ ഒന്ന് നോക്കട്ടെ” അതും പറഞ്ഞു രമേശ് അവിടെ നിന്നും എഴുന്നേറ്റു പോയി കൂടെ ഹരീന്ദ്രനും. അങ്ങനെ രണ്ടുപേരും ജീപ്പിൽ കയറി. “സാർ ഇനിയിപ്പോൾ എന്തു ചെയ്യും ഒരു പിടിവള്ളിയും കിട്ടുന്നില്ലല്ലോ” ഹരീന്ദ്രൻ നിരാശയോടെ പറഞ്ഞു.

“എന്തായാലും നമുക്ക് സെബാസ്റ്റ്യൻറെ വീട് വരെ ഒന്ന് പോയി നോക്കാം” അതും പറഞ്ഞ് രമേശും ഹരേന്ദ്രനും കൂടി സെബാസ്റ്റ്യൻറെ വീട്ടിലേക്ക് പുറപ്പെട്ടു.
അവർ അങ്ങനെ സെബാസ്റ്റ്യന്റെ വീട്ടിലെത്തി. വീട്ടിൽ അവരുടെ ബന്ധുക്കൾ ഒക്കെ വന്നിട്ടുണ്ടായിരുന്നു. അവർ രണ്ടുപേരും വീട്ടിലേക്ക് കയറി. ഒരാൾ അവരുടെ അടുത്തേക്ക് നടന്നു വന്നു. “സാർ എന്താ ഇപ്പോൾ തന്നെ ഒരു ചോദ്യം ചെയ്യൽ? അദ്ദേഹത്തിൻറെ ഭാര്യ ഇപ്പോൾ അതിനു പറ്റിയ ഒരു മാനസികാവസ്ഥയിൽ അല്ല” അയാൾ അവരോട് പറഞ്ഞു. നിങ്ങൾ സെബാസ്റ്റ്യൻറെ ആരാണ്? രമേശ് ചോദിച്ചു. “അനിയനാണ്” അയാൾ പറഞ്ഞു. “പേര്?” രമേശ് വീണ്ടും ചോദിച്ചു. “സ്റ്റീഫൻ” അയാൾ മറുപടി പറഞ്ഞു. “സ്റ്റീഫൻ! ഈ വീട്ടിൽ ആരൊക്കെയാ താമസം? രമേശ് ചോദിച്ചു. “ഈ വീട്ടിൽ ഏട്ടനും ഭാര്യയും നാല് വയസ്സുള്ള കുഞ്ഞുമായിരുന്നു താമസം” സ്റ്റീഫൻ മറുപടി പറഞ്ഞു. “ഈ സെബാസ്റ്റ്യൻ ആളെങ്ങനെയാണ്? രമേശ് ചോദിച്ചു.” ചേട്ടൻ അങ്ങനെ ആരുമായും വഴക്കിനൊന്നും പോകാറില്ല ശത്രുക്കൾ എന്ന് പറയാനും കാര്യമായിട്ട് ആരുമില്ല” സ്റ്റീഫൻ പറഞ്ഞു. “സെബാസ്റ്റ്യൻ എപ്പോഴാ കടപൂട്ടി വീട്ടിലെത്താറ് എന്ന് അറിയോ?”. “ഇല്ല സാർ അതൊക്കെ ഏട്ടന്റെ ഭാര്യയോട് ചോദിക്കണം” സ്റ്റീഫൻ പറഞ്ഞു. “സെബാസ്റ്റ്യൻ അടുത്തകാലത്ത് ആരെങ്കിലുമായും തർക്കമോ ശത്രുതയോ ഉള്ളതായിട്ട് വല്ലതും പറഞ്ഞിട്ടുണ്ടോ?” രമേശ് ചോദിച്ചു. “അങ്ങനെ ഒന്നും എന്നോട് പറഞ്ഞിട്ടില്ല ഇനി ചിലപ്പോൾ ഏട്ടന്റെ ഭാര്യയോട് പറഞ്ഞിട്ടുണ്ടാകും”. ഭാര്യയുടെ പേരെന്താ?” രമേശ് ചോദിച്ചു. “ആൻ മരിയ, ആനി എന്ന് വിളിക്കും”. “ഹാ ശരി” അതും പറഞ്ഞ് അവർ രണ്ടുപേരും കാറിനടുത്തേക്ക് നടന്നു.”സാർ നമുക്ക് കടയുടെ അവിടെ ഒന്നു പോയി നോക്കിയാലോ? ഹരി ചോദിച്ചു.”ഹാ ശരി ഇനി അവിടെയും കൂടി ഒന്ന് പോയി നോക്കാം” രമേശ് പറഞ്ഞു. അവർ രണ്ടുപേരും മൃദുലയിലെ സ്വർണക്കടയിലേക്ക് പുറപ്പെട്ടു.

 വൈകാതെ രണ്ടുപേരും മൃദുലയിലെത്തി അവർ രണ്ടുപേരും ജീപ്പിൽ നിന്ന് ഇറങ്ങി കടയിലേക്ക് നടന്നു. സ്വർണ്ണക്കട അടച്ചിട്ടിരിക്കുകയായിരുന്നു .അവർ രണ്ടുപേരും അവിടെ മൊത്തം നിരീക്ഷിച്ചു. താൻ കടയുടെ കീ എടുത്തിട്ടില്ലേ അത് താ? “രമേശ് ചോദിച്ചു. “ഇതാ സർ എന്തായാലും കടയിൽ സിസിടിവി ഉണ്ടായത് നന്നായി അല്ലേ സാർ?”. “ഹാ... അതുകൊണ്ടെങ്കിലും വല്ലതും കിട്ടാതിരിക്കില്ല” അതും പറഞ്ഞ് രമേശ് കടയുടെ പൂട്ട് തുറന്നു ഷട്ടർ ഉയർത്തി.

രമേശ് നേരെ സിസിടിവി മോണിറ്ററിന്റെ അവിടേക്ക് നടന്നു. “ക്യാമറ വർക്ക് ചെയ്യുന്നുണ്ട് എന്തായാലും ഇതിൻറെ ഡാറ്റ എടുത്ത് വിശദമായി നമുക്ക് സ്റ്റേഷനിൽ കൊണ്ടുപോയ ശേഷം ചെക്ക് ചെയ്യാം” രമേശ് പറഞ്ഞു. അങ്ങനെ അവർ അതും എടുത്തു കൊണ്ട് ജീപ്പിൽ കയറി സ്റ്റേഷനിലേക്ക് തിരിച്ചു. പോകുന്ന വഴിക്ക് രമേശ് പറഞ്ഞു “രാത്രി ജോർജിനെ ഒന്ന് കാണണം”. “സാറിൻറെ ഫ്രണ്ട് ആണോ ഈ ഡിറ്റക്ടീവ് ജോർജ്?” ഹരി ചോദിച്ചു. “ആ ഞങ്ങൾ ഒന്നിച്ചു പഠിച്ചതാ ഞങ്ങൾക്ക് രണ്ടുപേർക്കും പോലീസ് ആകണം എന്നായിരുന്നു ചെറുപ്പത്തിൽ ആഗ്രഹം”. “പിന്നെന്താ ജോർജ് ഡിറ്റക്റ്റീവ് ആയത്?” ഹരി വീണ്ടും ചോദിച്ചു. “അവന് ഇൻവെസ്റ്റിഗേഷനോട് ആയിരുന്നു താല്പര്യം പോലീസായാൽ ഇൻവെസ്റ്റിഗേഷന് പുറമേ പ്രഷറും പൊളിറ്റിക്‌സും ഒക്കെ ഉണ്ടാകുന്നത് അവന് തീരെ ഇഷ്ടമല്ല, അങ്ങനെ അവൻ ഡിറ്റക്ടീവ് ആകാൻ തീരുമാനിച്ചു” രമേശ് പറഞ്ഞു. “ജോർജ് ഈ കേസിൽ ഇടപെടുമോ?” ഹരി സംശയത്തോടെ ചോദിച്ചു. “ഇടപെടുമോ എന്നോ? ഇൻവെസ്റ്റിഗേഷൻ എന്നുവച്ചാൽ അവന് ജീവനാണ്” രമേശ് മറുപടി പറഞ്ഞു. ഉടനെ ഹരിന്ദ്രന്റെ ഫോൺ ബെൽ അടിച്ചു. ഹരി ഫോണെടുത്തു. “ഹലോ! കിട്ടിയോ. ഞങ്ങൾ വന്നുകൊണ്ടിരിക്കുകയാണ്” ഹരി ഫോൺ വെച്ചു എന്നിട്ട് രമേശിനോട് പറഞ്ഞു സ്റ്റേഷനിൽ നിന്നാണ് സൈബർ സെല്ലിൽ നിന്ന് സെബാസ്റ്റ്യൻറെ കോൾ ഡീറ്റെയിൽസ് കിട്ടിയെന്ന്”. “കോൾ ഡീറ്റെയിൽസ് കിട്ടാൻ എന്താ ഇത്ര താമസം” രമേശ് ഗൗരവത്തോടെ ചോദിച്ചു. “അത്.... സൈബർസെല്ലിലേക്ക് ഫോൺ നമ്പർ അയക്കാൻ വൈകി”. ഹാ.. അതിലും വല്ലതും ഉണ്ടായാൽ മതിയായിരുന്നു രമേശ് പ്രതീക്ഷയോടെ പറഞ്ഞു. വൈകാതെ അവർ പോലീസ് സ്റ്റേഷനിൽ എത്തി. “ആ കോൾ ഡീറ്റെയിൽസ് എടുത്ത് ഓഫീസിലേക്ക് വാ” രമേശ് ജീപ്പിൽ നിന്നിറങ്ങിയ പാടെ ഹരേന്ദ്രനോട് പറഞ്ഞു. ഹരീന്ദ്രൻ കാൾ ഡീറ്റെയിൽസ് എടുത്ത് രമേശിന്റെ റൂമിലേക്ക് ചെന്നു. രമേശ് അത് വാങ്ങി സൂക്ഷിച്ചു നോക്കി. “ലാസ്റ്റ് കോൾ 6153 ലേക്ക് ആണല്ലോ, അത് ആരുടേതാണെന്ന് നോക്കിയോ? രമേശ് ചോദിച്ചു.

“അത് സെബാസ്റ്റ്യൻറെ ഭാര്യയുടെ നമ്പറാണ്” ഹരി പറഞ്ഞു. “ഈ 8253 ആരുടേതാണെന്ന് ചെക്ക് ചെയ്തോ?” രമേശ് വീണ്ടും ചോദിച്ചു.”അത് അയാളുടെ ഫ്രണ്ടിന്റെ നമ്പറാണ് പേര് രാജേഷ്” ഹരീന്ദ്രൻ പറഞ്ഞു. ഈ രണ്ടു പേരെയാണ് ലാസ്റ്റ് വിളിച്ചത് സെബാസ്റ്റ്യൻറെ ഭാര്യയുടെയും ഫ്രണ്ട് രാജേഷിന്റെയും മൊഴിയെടുക്കണം, സെബാസ്റ്റ്യൻ അവസാനം ആയി അവരോട് എന്താ പറഞ്ഞത് എന്ന് അറിയണം” രമേശ് പറഞ്ഞു. “ശരി സാർ ഹരി മറുപടി പറഞ്ഞു. “ഹരി.. നമുക്ക് ഒന്നുകൂടി ആ രാത്രിയെ കുറിച്ച് സംസാരിക്കാം എന്തെങ്കിലും ഒരു ക്ലൂ കിട്ടാതിരിക്കില്ല” രമേശ് പറഞ്ഞു. ഹരി പറഞ്ഞു തുടങ്ങി “സെബാസ്റ്റ്യനെ ആരോ ആ രാത്രിയിൽ പിന്തുടരുന്നു അയാൾ സെബാസ്റ്റ്യനെ ആക്രമിക്കാൻ ആണ് വരുന്നത് എന്ന് സെബാസ്റ്റ്യന് അറിയാം അതുകൊണ്ട് തന്നെ സെബാസ്റ്റ്യൻ വേഗത്തിൽ തീരദേശ റോഡിലൂടെ കാർ ഓടിച്ചു പോകുന്നു”.

“ഹരി നിർത്ത്!” പെട്ടെന്ന് രമേശ് പറഞ്ഞു. എന്താ സാർ വല്ല സംശയവും തോന്നുന്നുണ്ടോ? ഹരി ചോദിച്ചു. “അതെ തോന്നുന്നുണ്ട്, അക്രമി സെബാസ്റ്റ്യനെ പിന്തുടരുന്ന കാര്യം സെബാസ്റ്റ്യന് അറിയാമെങ്കിൽ കാർ ഓടിക്കുമ്പോൾ ആരെയെങ്കിലും വിളിക്കാൻ ശ്രമിക്കില്ലേ അങ്ങനെയെങ്കിൽ ഈ രണ്ടുപേരിൽ ആരെയെങ്കിലും ആണ് വിളിച്ചതെങ്കിൽ അവരത് നമ്മളോട് പറയുമായിരുന്നു. അതിനർത്ഥം കാറോടിക്കുമ്പോൾ സെബാസ്റ്റ്യൻ ആരെയും വിളിച്ചില്ല എന്നാണ്, എന്തുകൊണ്ടാകും?” രമേശ് ചോദിച്ചു. “ഒരുപക്ഷേ... കാറോടിക്കുന്ന സമയത്ത് ഫോൺ ചെയ്യാൻ സാധിച്ചിട്ടുണ്ടാവില്ല” ഹരി പറഞ്ഞു. “അങ്ങനെയും ആകാം, എന്തായാലും അയാളുടെ ഫോൺ ഒന്ന് ചെക്ക് ചെയ്തു നോക്കാം അയാളുടെ ഫോൺ കൊണ്ടുവാ” രമേശ് ഹരിയോട് പറഞ്ഞു. “സാർ ഞാൻ ഫോൺ ക്രൈം സീനിൽ നിന്ന് കിട്ടിയതായി ഓർക്കുന്നില്ല” ഹരി പറഞ്ഞു.”വാട്ട്... ക്രൈം സീനിൽ നിന്ന് ഫോൺ കിട്ടിയില്ലെന്നോ?” രമേശ് ആശ്ചര്യത്തോടെ ചോദിച്ചു. “അതെ സർ ഫോൺ സീനിൽ നിന്ന് കിട്ടിയില്ല” ഹരി പറഞ്ഞു. അപ്പോൾ ഫോൺ ഇല്ലാത്തതുകൊണ്ടാണ് സെബാസ്റ്റ്യൻ കോൾ ചെയ്യാതിരുന്നത്, എങ്കിൽ പിന്നെ അയാളുടെ ഫോൺ എവിടെ?”. “ഒരുപക്ഷേ... കടയിൽ വച്ചു മറന്നു കാണും” ഹരി പറഞ്ഞു. “ഹാ...എവിടെയായാലും അയാളുടെ ഫോൺ വേഗം കണ്ടുപിടിക്ക്” രമേശ് ഹരിയോട് പറഞ്ഞു. ശരി സാർ അതും പറഞ്ഞ് ഹരി അവിടെ നിന്നും പോയി.

കുറച്ചു സമയത്തിനുശേഷം ഹരിന്ദ്രൻ വീണ്ടും വന്നു എന്നിട്ട് രമേശിനോട് പറഞ്ഞു “സാർ കൊല്ലപ്പെട്ട ആ സ്ത്രീയെ തിരിച്ചറിഞ്ഞു അവരുടെ പേര് പ്രിയ ഒരു പ്രൈവറ്റ് ഹോസ്പിറ്റലിൽ നേഴ്സ് ആയി വർക്ക് ചെയ്യുന്നു നൈറ്റ് ഡ്യൂട്ടി കഴിഞ്ഞ് വരുമ്പോഴാണ് കൊല്ലപ്പെട്ടത്”. “മറ്റെയാളുടെ എന്തായി? രമേശ് ചോദിച്ചു”. അയാളെയും തിരിച്ചറിഞ്ഞു അയാളുടെ പാന്റിലുള്ള ഡോക്യുമെൻസ് വച്ചാണ് തിരിച്ചറിഞ്ഞത് പേര് ആകാശ് മേപ്പടിക്കാവ് സ്വദേശി ഇവിടെ കെഎസ്ഇബിയിൽ അസിസ്റ്റൻറ് എൻജിനീയറായി വർക്ക് ചെയ്യുന്നു ഹരി പറഞ്ഞു. രണ്ടാളുടെയും പോസ്റ്റുമോർട്ടം എന്തായി? രമേശ് ചോദിച്ചു. “പോസ്റ്റ്മോർട്ടം റിപ്പോർട്ട് കിട്ടാൻ ഇത്തിരി വൈകുമെന്ന് പറഞ്ഞു” ഹരി മറുപടി പറഞ്ഞു.രമേശിന്റെ ഫോൺ ബെല്ലടിച്ചു. എ എസ് പി മുബാറക്ക് സാറാണ് വിളിക്കുന്നത് രമേശ് ഫോണെടുത്ത് ഹരിയോട് പറഞ്ഞു. രമേശ് ഫോൺ അറ്റൻഡ് ചെയ്തു “ഹലോ സർ”. “ആ രമേശ് നിൻറെ റിക്വസ്റ്റ് ഐജി അപ്പ്രൂവ് ചെയ്തു. സ്പെഷ്യൽ ടീം ഫോർമേഷൻ എസ് പിക്ക് നൽകി പ്രൈവറ്റ് ഡിറ്റക്ടീവ് കാര്യം മാത്രം ഐജിക്ക് അതൃപ്തിയുള്ളത് പോലെയാണ് പറഞ്ഞത് എന്നാലും കൂടെ കൂട്ടുന്നതിൽ വിരോധമില്ലെന്ന് പറഞ്ഞു” മുബാറക്ക് മറുതലക്കൽ നിന്ന് പറഞ്ഞു. താങ്ക്യൂ സർ, ഇപ്പോൾ മൂന്നു മർഡർ കേസും കൂടി ഹാൻഡിൽ ചെയ്യാൻ ഞാൻ പെടാപ്പാട് പെടുകയാണ്” രമേശ് പറഞ്ഞു. “എന്തായാലും ഇനി എസ്പിയുടെ ടീം എങ്ങനെയാണെന്ന് നോക്കാം, എന്നാൽ ശരി” അതും പറഞ്ഞു എസ് പി മുബാറക്ക് കോൾ ഡിസ്കണക്ട് ചെയ്തു. അതോടെ രമേശും ഹരേന്ദ്രനും അതിനെക്കുറിച്ച് സംസാരിക്കാൻ തുടങ്ങി. ഒരു മണിക്കൂർ കഴിഞ്ഞതും എ എസ് പി മുബാറക്ക് വീണ്ടും വിളിച്ചു രമേശ് ഫോണെടുത്തു. “സാർ എന്തായി?” രമേശ് ആകാംക്ഷയോടെ ചോദിച്ചു. “എസ് പി സ്പെഷ്യൽ ടീമിനെ തീരുമാനിച്ചു ഞാനും നീയും പിന്നെ എസ് ഐ ഹരീന്ദ്രനും എ എസ് ഐ നിസാറും അടങ്ങുന്നതാണ് ടീം” മുബാറക്ക് പറഞ്ഞു. “ഹാ..കൊള്ളാം, എന്തായാലും എൻറെ ഭാരം കുറഞ്ഞല്ലോ” രമേശ് ആശ്വാസത്തോടെ പറഞ്ഞു. “ആ പിന്നെ... ടീമിൽ ഒരാളും കൂടിയുണ്ട് ഡിവൈഎസ്പി രാധിക ബാലചന്ദ്രൻ” മുബാറക്ക് രമേശിനോട് പറഞ്ഞു. “ആഹാ.. ഡിവൈഎസ്പി രാധികാ മേടത്തെ ആണോ എസ് പി തിരഞ്ഞെടുത്തത്? രമേശ് ചോദിച്ചു. “അതെന്താടോ തനിക്ക് ഇഷ്ടപ്പെട്ടില്ലേ?” മുബാറക്കിന്റെ മറു ചോദ്യം. “ഹേയ്... സന്തോഷമേയുള്ളൂ സാർ ഞാൻ ടീമിൽ ഡിവൈഎസ്പി നിവാസിനെയാകും എസ്പി ചേർക്കുക എന്നായിരുന്നു പേടിച്ചത് ഇപ്പോൾ ഒരാശ്വാസമായി” രമേശ് പറഞ്ഞു. “ഹാ... അതെന്തായാലും നന്നായി, എന്നാൽ ശരി” അതും പറഞ്ഞ് മുബാറക് ഫോൺ വച്ചു. “സാർ എന്താ പറഞ്ഞത്?” ഹരി ചോദിച്ചു. “അത് പുതിയ ടീമിലെ ആളുകളെ കുറിച്ച് പറയാന വിളിച്ചത്” രമേശ് സന്തോഷത്തോടെ പറഞ്ഞു. ആരൊക്കെയാ പുതിയ ടീമിൽ ഉള്ളത്? ഹരി ആകാംക്ഷയോടെ ചോദിച്ചു.”ഞാനും നീയും മുബാറക് സാറും ഡിവൈഎസ്പി രാധിക മേഡവും എഎസ്ഐ നിസാറും ആണ് ടീം അംഗങ്ങൾ, എസ്പിയുടെ നേതൃത്വത്തിലാണ് ടീമിൻറെ പ്രവർത്തനം” രമേശ് പറഞ്ഞു. “അപ്പോൾ ഡിറ്റക്റ്റീവ് ജോർജിൻറെ കാര്യം എന്താണ് പറഞ്ഞത്?” ഹരി വീണ്ടും ചോദിച്ചു. “ഞാൻ അതിനെക്കുറിച്ച് ചോദിച്ചില്ല ചിലപ്പോൾ ഐജി അതിനു സമ്മതിച്ചു കാണില്ല ഡിപ്പാർട്ട്മെന്റിന് നാണക്കേടാകും എന്ന ഭയമാകും” രമേശ് പറഞ്ഞു. “എന്തായാലും നാളെ മുതൽ ജോലിഭാരം കുറയുമല്ലോ” ഹരി ആശ്വാസത്തോടെ പറഞ്ഞു. “അതാണ് ഏറ്റവും വലിയ ആശ്വാസം, ഹാ...ഹരി പിന്നെ നമുക്ക് എന്തായാലും മെഡിക്കൽ കോളേജിലേക്ക് പോയി നോക്കാം പോസ്റ്റ്മോർട്ടം റിപ്പോർട്ട് എന്താണെന്ന് നോക്കാലോ” രമേശ് പറഞ്ഞു. എങ്കിൽ ഇപ്പോൾ തന്നെ പോകാം സർ ഹരി പറഞ്ഞു. അങ്ങനെ അവർ രണ്ടുപേരും മെഡിക്കൽ കോളേജിലേക്ക് പോയി.


(തുടരും.....)

തുടരന്വേഷണം. Part 5

തുടരന്വേഷണം. Part 5

4.5
476

അവർ രണ്ടുപേരും ഫറൻസിക് സർജൻ ഡോക്ടർ അലിയെ ചെന്നു കണ്ടു. “ഇന്നത്തെ രണ്ടു കേസിലെ ഒരു റിപ്പോർട്ട് മാത്രമേ ആയിട്ടുള്ളൂ മറ്റേ റിപ്പോർട്ട് ആയിട്ടില്ല” അലി പറഞ്ഞു. “ആരുടെ പോസ്റ്റ്മോർട്ടം റിപ്പോർട്ട് ആണ് ആയത്?” രമേശ് ചോദിച്ചു. “ആ.. ആകാശിന്റെ പോസ്റ്റ്മോർട്ടം റിപ്പോർട്ട് ആണ് ആയത്” അലി മറുപടി പറഞ്ഞു. അലി റിപ്പോർട്ട് രമേശിന് കൈമാറുന്നു രമേശ് അത് വായിച്ചു നോക്കുന്നു. ശേഷം രമേശ് അലിയോട് ചോദിച്ചു. “ശ്വാസം മുട്ടിയാണ് മരിച്ചതെന്നോ അപ്പോ മുറിവുകൾ അല്ല മരണത്തിന് കാരണമെന്നാണോ അലിയുടെ കണ്ടെത്തൽ?” രമേശ് ചോദിച്ചു. “അല്ല മരണത്തിന് കാരണമാകാം വിധം മുറിവുകൾ ഒക്കെ തലക്കേറ്റ