Aksharathalukal

തുടരന്വേഷണം. Part 5

അവർ രണ്ടുപേരും ഫറൻസിക് സർജൻ ഡോക്ടർ അലിയെ ചെന്നു കണ്ടു. “ഇന്നത്തെ രണ്ടു കേസിലെ ഒരു റിപ്പോർട്ട് മാത്രമേ ആയിട്ടുള്ളൂ മറ്റേ റിപ്പോർട്ട് ആയിട്ടില്ല” അലി പറഞ്ഞു. “ആരുടെ പോസ്റ്റ്മോർട്ടം റിപ്പോർട്ട് ആണ് ആയത്?” രമേശ് ചോദിച്ചു. “ആ.. ആകാശിന്റെ പോസ്റ്റ്മോർട്ടം റിപ്പോർട്ട് ആണ് ആയത്” അലി മറുപടി പറഞ്ഞു. അലി റിപ്പോർട്ട് രമേശിന് കൈമാറുന്നു രമേശ് അത് വായിച്ചു നോക്കുന്നു. ശേഷം രമേശ് അലിയോട് ചോദിച്ചു. “ശ്വാസം മുട്ടിയാണ് മരിച്ചതെന്നോ അപ്പോ മുറിവുകൾ അല്ല മരണത്തിന് കാരണമെന്നാണോ അലിയുടെ കണ്ടെത്തൽ?” രമേശ് ചോദിച്ചു. “അല്ല മരണത്തിന് കാരണമാകാം വിധം മുറിവുകൾ ഒക്കെ തലക്കേറ്റിട്ടുണ്ട് പക്ഷേ മരണകാരണം തൊണ്ടയുടെ ഭാഗത്തേറ്റ അടിയുടെ ആഘാതതിൽ ശ്വാസനാളത്തിന് പരിക്കുപറ്റി ശ്വാസതടസ്സം നേരിട്ടത് കാരണമാണ് മരിച്ചത് ശ്വാസംമുട്ടി മരിക്കാൻ അധിക സമയം വേണ്ട മുറിവ് കാരണം രക്തം വാർന്ന് മരിക്കാനാണ് സാധ്യതയുള്ളത് അതിനു ശ്വാസംമുട്ടി മരിക്കുന്നതിനേക്കാൾ കൂടുതൽ സമയം എടുക്കും അലി മറുപടി പറഞ്ഞു” അലി മറുപടി പറഞ്ഞു. “അതായത് മരിക്കാൻ മാത്രം വലിയ മുറിവ് തലക്ക് പറ്റിയെങ്കിലും രക്തം വാർന്നും മരിക്കുന്നതിനു മുമ്പ് തന്നെ ശ്വാസ തടസ്സം കാരണം അയാൾ മരണപ്പെടുന്നു” രമേശ് ഒന്ന് ചുരുക്കി പറഞ്ഞു. കഴുത്തിൽ തൊണ്ടയ്ക്കയറ്റ അടിയിൽ ശ്വാസതടസ്സം നേരിട്ട ആകാശ മരിക്കുന്നു, എങ്കിൽ ആദ്യം കഴുത്തിനാകും അടിയേറ്റത് അല്ലേ സാർ?” ഹരി ചോദിച്ചു.
അങ്ങനെയാകാൻ സാധ്യതയുണ്ട് അങ്ങനെയെങ്കിൽ ആകാശ് നടന്നുപോകുമ്പോൾ പിറകിൽ നിന്ന് ആരോ വരുന്ന ശബ്ദം കേട്ട് അയാൾ തിരിഞ്ഞു നോക്കുന്നു, അപ്പോൾ അക്രമിയുടെ ആദ്യ അടി ആകാശിന്റെ കഴുത്തിൽ തട്ടുന്നു അതോടെ ആകാശിന് ശബ്ദമുണ്ടാക്കാനും ശ്വസിക്കാനും കഴിയാതെ ആകുന്നു. അപ്പോഴേക്കും അക്രമി രണ്ടാമത്തെ അടി ആകാശിൻറെ തലക്കടിക്കുന്നു. ആകാശ് നിലത്ത് വീഴുന്നു ശ്വാസം കിട്ടാതെ പിടയുന്നു അക്രമി അത് നോക്കി നിൽക്കുന്നു ആകാശിന്റെ ചലനം അറ്റപ്പോൾ അക്രമി ആകാശിന്റെ തലയിൽ പലതവണ തല്ലി മരണം ഉറപ്പിക്കുന്നു” രമേശ് ഒന്നാലോചിച്ച ശേഷം പറഞ്ഞു. നിൻറെ ഊഹം ഏകദേശം ശരിയാണെന്ന് എനിക്കും തോന്നുന്നു അലി രമേശിന്റെ ഊഹത്തെ അനുകൂലിച്ചു പറഞ്ഞു.

 \" സാർ അങ്ങനെയെങ്കിൽ എന്തുകൊണ്ടാകും അക്രമി ആക്രമിച്ചിട്ടുണ്ടാവുക?\" ഹരി വീണ്ടും ചോദിച്ചു. \"ഉം...ഉം... എന്തുകൊണ്ടാണ് അടിച്ചത് എന്ന് ചോദിച്ചാൽ...... മുറിവുകൾ എത്രത്തോളം ആഴത്തിലുള്ളതാണ് ഡോക്ടർ?\" രമേശ് അലിയോട് ചോദിച്ചു.”മുറിവുകൾ കുറെയൊക്കെ ആഴത്തിലുള്ളതാണ് എങ്കിലും വളരെ വലിയ ആഴത്തിലുള്ള മുറിവുകൾ ഒന്നുമല്ല എസ്പെഷ്യലി ഇന്നലത്തെ സെബാസ്റ്റ്യൻറെ മുറിവുകളെ അപേക്ഷിച്ച് നോക്കുമ്പോൾ അത്ര വലിയ മുറിവുകളൊന്നുമല്ല അലി പറഞ്ഞു. “ഇപ്രാവശ്യം മുറിവിൽ വല്ല തുരുമ്പിന്റെ അംശമും മറ്റും ഉണ്ടോ?” രമേശ് ചോദിച്ചു. “ഇല്ല, ഈ മുറിവുകളിൽ നിന്നും പ്രത്യേകിച്ച് ഒന്നും കിട്ടിയില്ല എൻറെ ഊഹം ശരിയാണെങ്കിൽ മുക്കാൽ മീറ്ററെങ്കിലും നീളമുള്ള എന്തെങ്കിലും കൊണ്ടായിരിക്കും അടിച്ചിട്ടു ഉണ്ടാവുക” അലി തൻറെ ഊഹം പറഞ്ഞു. “എന്നാൽ ശരി ഞങ്ങൾ ഇറങ്ങുവാണ്” അതും പറഞ്ഞ് രമേശും ഹരിയും അവിടെ നിന്ന് ഇറങ്ങി. ഹരി എന്തു തോന്നുന്നു? രമേശ് ചോദിച്ചു. “ഈ രണ്ടു കൊലപാതകങ്ങളും ചെയ്തത് ഒരാളാണെന്ന് കാര്യത്തിൽ സംശയമുണ്ട് കാരണം സെബാസ്റ്റ്യൻറെ തലയിലുള്ള മുറിവിൽ നിന്നും തുരുമ്പിന്റെ അംശം കിട്ടിയിരുന്നു അത് കൂടാതെ മാരകമായ മുറിവുകൾ ഉണ്ടായിരുന്നു സെബാസ്റ്റ്യൻറെ തലയിൽ എന്നാൽ ആകാശിന്റെ മുറിവിൽ തുരുമ്പ് മറ്റു വസ്തുക്കൾ ഒന്നും ഉണ്ടായിരുന്നില്ല അതുകൂടാതെ മുറിവുകൾ സെബാസ്റ്റ്യൻറെ അത്ര വലുതും അല്ല അപ്പോൾ രണ്ടു കൊലപാതകവും ഒരാൾ ചെയ്തതല്ല വേറെ വേറെ ആളുകൾ ചെയ്തതാണ് എന്നാണ് എനിക്ക് തോന്നുന്നത് ഹരി പറഞ്ഞു. എനിക്കും അങ്ങനെയാണ് ആദ്യം തോന്നിയത് ഒരുപക്ഷേ കൊലപാതകി ആദ്യ കൊലപാതക ശേഷം ഉപയോഗിച്ച ആയുധം ഉപേക്ഷിച്ച് രണ്ടാമത്തെ കൊലപാതകത്തിന് വേറെ ആയുധം ഉപയോഗിച്ചതാണെങ്കിലോ? രമേശ് ചോദിച്ചു.

\"അങ്ങനെ വരാനും സാധ്യതയുണ്ട് ചിലപ്പോൾ ആ സ്ത്രീയെ കൊന്നയാൾ നമ്മുടെ ശ്രദ്ധ തിരിക്കാൻ വേണ്ടി ആ മൂന്ന് എന്ന് എഴുതിയ പേപ്പർ മനപ്പൂർവ്വം വച്ചതാണെങ്കിലോ?\" ഹരി വീണ്ടും സംശയം ചോദിച്ചു. \"ആകാം പക്ഷേ അയാൾക്ക് എങ്ങനെ രണ്ട് കൊലപാതകം മുന്നേ കഴിഞ്ഞിട്ടുണ്ടെന്ന് അറിഞ്ഞു. നമ്മൾ പോലും ആകാശിന്റെ മരണം സ്ഥിരീകരിക്കുന്നത് ഏകദേശം 4. 20ന് ആണ് അതിനുമുമ്പേ അതെങ്ങനെ കൊലപാതകി അറിഞ്ഞു എന്നതാണ് എൻറെ സംശയം? രമേശ് അതിനെ എതിർത്തുകൊണ്ട് പറഞ്ഞു. \"ഓ.. അങ്ങനെ ഒരു കാര്യമുണ്ടല്ലോ ഞാനത് ഓർത്തില്ല എന്തായാലും ഒന്നും പറയാൻ പറ്റാത്ത സ്ഥിതി ആയി അല്ലേ സാറേ ?ഹരി ചോദിച്ചു. \"ആ... എന്തായാലും ഇനി നാളെ ബാക്കി റിപ്പോർട്ടുകളും കിട്ടില്ലേ അപ്പോൾ നോക്കാം ഇന്ന് ഇത്ര മതി ഇനി വീട്ടിൽ പോയി വിശ്രമിക്കണം ബാക്കി നാളെ നോക്കാം\" രമേശ് പറഞ്ഞു. അങ്ങനെ അവർ വീട്ടിലേക്ക് മടങ്ങി.
നേരം പുലർന്നു തുടങ്ങി പ്രഭാത സവാരികാരെല്ലാം നടക്കാനിറങ്ങി തുടങ്ങി. ആ നേരത്ത് രണ്ട് ചെറുപ്പക്കാർ ഓടാനിറങ്ങി. ഒന്ന് മുബഷിറും മറ്റേത് പ്രസാദു രണ്ടുപേരുംകൂടി ബീച്ചിലുള്ള ഫുട്പാത്തിലൂടെ ഓടുകയായിരുന്നു. “മുബഷിറെ നാളത്തെ ഫുട്ബോൾ ടീം സെലക്ഷനിൽ നമുക്ക് സെലക്ഷൻ കിട്ടുമായിരിക്കും അല്ലേ? പ്രസാദ് ചോദിച്ചു. “പിന്നെന്താ ചോദിക്കാൻ അതും നമുക്കുള്ളതല്ലേടാ” മുബശ്ശിർ മറുപടി പറഞ്ഞു. “ജമാല് ഇന്ന് ഓടാൻ വരും എന്ന് പറഞ്ഞിട്ട് എന്താ വരാത്തത്?” പ്രസാദ് ചോദിച്ചു. ഞാൻ വിളിച്ചിരുന്നു അപ്പോ അവൻ പറഞ്ഞു അവന് പനിയാണെന്ന്”. “നാളത്തെ സെലക്ഷൻ ആവുമ്പോഴേക്കും അവൻറെ പനി മാറിയാ മതിയായിരുന്നു” പ്രസാദ് പറഞ്ഞു. ശരിയാ, അവൻ കൂടി ഉണ്ടെങ്കിലേ ഒരു രസമുള്ളൂ കളിക്കാൻ” പറഞ്ഞു. “ഇനി കുറച്ചുനേരം അവിടെ ഇരിക്കാം” ഓടുന്നതിനിടെ പ്രസാദ് പറഞ്ഞു. അങ്ങനെ രണ്ടുപേരും അവിടെ ഉണ്ടായിരുന്നു ഒരു പാറയുടെ മുകളിൽ ഇരുന്നു. “പ്രസാദേ അങ്ങോട്ട് നോക്ക്” മുബഷിർ ചൂണ്ടിക്കൊണ്ട് പറഞ്ഞു. “എന്താടാ?” പ്രസാദ് ചൂണ്ടിയ ഭാഗത്തേക്ക് നോക്കിക്കൊണ്ട് ചോദിച്ചു. അവിടെ ആരോ വീണു കിടക്കുന്നു മുബശ്ശിർ പറഞ്ഞു. ശരിയാണല്ലോ ആരാ അത്.... വാ... പോയി നോക്കാം” അതും പറഞ്ഞ് അവർ രണ്ടുപേരും അങ്ങോട്ട് നടന്നു പോയി. പെട്ടെന്ന് മുബഷിർ പ്രസാദിനെ തടഞ്ഞുകൊണ്ട് പറഞ്ഞു “പ്രസാദ് അടുത്തേക്ക് പോകണ്ട കണ്ടിട്ട് അയാളെ ആരോ കൊന്നതാണെന്ന് തോന്നുന്നു നമുക്ക് പോലീസിനെ വിളിക്കാം”. അങ്ങനെ അവർ പോലീസിനെ വിളിച്ചു, പോലീസ് വാഹനങ്ങള്‍ അങ്ങോട്ട് ഇരമ്പിയെത്തി.
വൈകാതെ എസ് പി ശ്രീകുമാറിന്റെ ഫോണും ബെല്ലടിച്ചു. ശ്രീകുമാർ രാവിലെ സൈക്കിൾ ചവിട്ടാൻ ഇറങ്ങിയതായിരുന്നു. ശ്രീകുമാർ സൈക്കിൾ നിർത്തി ഫോൺ എടുത്തു. ഹലോ എന്താ വിളിച്ചത്? ശ്രീകുമാർ ചോദിച്ചു. “വാട്ട്!... ഇനിയും കൊലപാതകം നടന്നെന്നോ?” ശ്രീകുമാർ വിശ്വസിക്കാനാവാതെ വീണ്ടും ചോദിച്ചു. “എവിടെയാ നടന്നത്? ഉം... ശരി” ശ്രീകുമാർ ഫോൺ വെച്ചു. ഒന്നാലോചിച്ച ശേഷം ശ്രീകുമാർ എ എസ് പി മുബാറക്കിനെ വിളിച്ചു. “ഹലോ മുബാറക്! നീ വേഗം പേരൂരിലേക്ക് ചെല്ല് പേരൂർ സി ഐ വിളിച്ചിരുന്നു. അവിടെ ഒരു മർഡർ കൂടി നടന്നിട്ടുണ്ട്. ഞാനും വരുന്നുണ്ട് ടീമിലുള്ള എല്ലാവരെയും വിളിച്ചോ” അതും പറഞ്ഞു ശ്രീകുമാർ ഫോൺ കട്ട് ചെയ്തു എന്നിട്ട് സി ഐ രമേശിനെ വിളിച്ചു. ”ഹലോ രമേശ് നീ പറഞ്ഞത് ശരിയായിരുന്നു ഒരു മർഡർ കൂടി നടന്നു. വി വാണ്ട് ടു ഫൈൻഡ് ഔട്ട് ദി കില്ലർ ഇമ്മീഡിയറ്റിലി സോ... നീ നിൻറെ കൂട്ടുകാരൻ ജോർജിനെയും കൂട്ടിക്കൊണ്ടു വാ, അവൻ ഇന്നലെ എനിക്ക് മെയിൽ അയച്ചിരുന്നു അവന് നമ്മുടെ ടീമിൻറെ ഭാഗമാവണമെന്ന് പറഞ്ഞുകൊണ്ട്. അതുകൊണ്ട് അവനെയും കൂട്ടിക്കോ ബട്ട് അവനോട് ടീമിൻറെ ഭാഗമാകുന്ന കാര്യം ഓഫീഷ്യലി ഡിക്ലയർ ചെയ്യരുതെന്ന് പറയണം ഓക്കേ” ശ്രീകുമാർ പറഞ്ഞു. ശരി സാർ പക്ഷേ എവിടെയാണ് നടന്നത്? രമേശ് അപ്പുറത്ത് നിന്ന് ചോദിച്ചു. “പേരൂരിലാണ് നടന്നത് അവിടുത്തെ സി ഐ ചന്ദ്രശേഖർ ആണ് വിളിച്ചു പറഞ്ഞത് നമ്മുടെ ടീമിലെ എല്ലാവരോടും അങ്ങോട്ട് എത്താൻ പറഞ്ഞിട്ടുണ്ട്. ആ ഹരിയേയും നിസാറിനെയും വിളിച്ചു പറ “അതും പറഞ്ഞു ശ്രീകുമാർ ഫോൺ കട്ട് ചെയ്ത് വീട്ടിലേക്ക് തിരിച്ചു.



(തുടരും....)

തുടരന്വേഷണം. Part 6

തുടരന്വേഷണം. Part 6

4.5
275

ഫോറൻസിക് ഉദ്യോഗസ്ഥർ വന്ന് ഇൻക്വസ്റ്റ് ആരംഭിച്ചു. വൈകാതെ എ എസ് പി മുബാറക്കും ഡിവൈഎസ്പി രാധികയും സംഭവസ്ഥലത്തേക്ക് എത്തി. നിസാറും ഹരിന്ദ്രനും സ്ഥലത്തെത്തിയിട്ടുണ്ടായിരുന്നു. എ എസ് പി മുബാറക് ചെന്ന പാടെ ഹരിയോട് രമേശ് എവിടെ എന്ന് ചോദിച്ചു. രമേശ് സാർ എത്തുന്നത് ഉള്ളൂ ഡിറ്റക്റ്റീവ് ജോർജിനെയും കൂട്ടി വന്നുകൊണ്ടിരിക്കുകയാണ് ഹരി മറുപടി പറഞ്ഞു. ഏതു ജോർജ് മറ്റേ ആ ഇരട്ടക്കൊലപാതകം തെളിയിച്ച ജോർജോ? മുബാറക്ക് ചോദിച്ചു. അതെ സർ അയാൾ രമേശിന്റെ ഫ്രണ്ട് ആണ് എസ്പി പറഞ്ഞിരുന്നു അയാളെയും കൂടെ കൂട്ടാൻ ഹരി പറഞ്ഞു. മുബാറക്കും രാധികയും നേരെ ക്രൈം സീനിലേക്ക് ചെന്ന് നിരീക്