Aksharathalukal

തുടരന്വേഷണം. Part 6

ഫോറൻസിക് ഉദ്യോഗസ്ഥർ വന്ന് ഇൻക്വസ്റ്റ് ആരംഭിച്ചു. വൈകാതെ എ എസ് പി മുബാറക്കും ഡിവൈഎസ്പി രാധികയും സംഭവസ്ഥലത്തേക്ക് എത്തി. നിസാറും ഹരിന്ദ്രനും സ്ഥലത്തെത്തിയിട്ടുണ്ടായിരുന്നു. എ എസ് പി മുബാറക് ചെന്ന പാടെ ഹരിയോട് രമേശ് എവിടെ എന്ന് ചോദിച്ചു. രമേശ് സാർ എത്തുന്നത് ഉള്ളൂ ഡിറ്റക്റ്റീവ് ജോർജിനെയും കൂട്ടി വന്നുകൊണ്ടിരിക്കുകയാണ് ഹരി മറുപടി പറഞ്ഞു. ഏതു ജോർജ് മറ്റേ ആ ഇരട്ടക്കൊലപാതകം തെളിയിച്ച ജോർജോ? മുബാറക്ക് ചോദിച്ചു. അതെ സർ അയാൾ രമേശിന്റെ ഫ്രണ്ട് ആണ് എസ്പി പറഞ്ഞിരുന്നു അയാളെയും കൂടെ കൂട്ടാൻ ഹരി പറഞ്ഞു. മുബാറക്കും രാധികയും നേരെ ക്രൈം സീനിലേക്ക് ചെന്ന് നിരീക്ഷിക്കാൻ തുടങ്ങി. അപ്പോഴേക്കും രമേശിന്റെ ജീപ്പ് അങ്ങോട്ട് പാഞ്ഞെത്തി.

 ജോർജ് ജീപ്പിന്റെ ഡോർ തുറന്നു പുറത്തേക്കിറങ്ങി. നീണ്ട മുടി വെളുത്ത മുഖം ആറര അടി ഉയരം. കറുത്ത ഫുൾകൈ ടീഷർട്ടും ജീൻസ് പാന്റും ആയിരുന്നു അയാൾ ധരിച്ചിരുന്നത്. പൂച്ചക്കണ്ണ് പോലത്തെ കണ്ണുകൾ ആയിരുന്നു അദ്ദേഹത്തിൻറെ അദ്ദേഹം നേരെ മുബാറക്കിന് അടുത്തേക്ക് വന്നു പിന്നാലെ രമേശും. “ഹാ ജോർജ് എപ്പോഴാ വന്നേ?” ക്രൈം സീനിൽ നിന്നിറങ്ങിയപാടെ മുബാറക്ക് ചോദിച്ചു. “ഇപ്പോൾ എത്തിയേ ഉള്ളൂ” ജോർജ് തൻറെ മാർദ്ധവമായ സ്വരത്തിൽ പറഞ്ഞു. സാർ സീൻ കണ്ടിട്ട് എന്ത് തോന്നുന്നു? രമേശ് മുബാറക്കിനോട് ചോദിച്ചു. “പറയാൻ മാത്രം ഒന്നും കിട്ടിയില്ല എന്തായാലും നിങ്ങൾ ഒന്ന് കയറി നോക്ക്” മുബാറക്ക് പറഞ്ഞു. ജോർജും രമേശും ക്രൈം സീനിലേക്ക് കയറി നിരീക്ഷിക്കാൻ തുടങ്ങി. ജോർജ് നേരെ ബോഡിയുടെ കാലിന്റെ ഭാഗത്തേക്ക് ചെന്നു. അപ്പോഴും ഫോറൻസിക് ഓഫീസേഴ്സ് ഇൻക്വസ്റ്റ് നടത്തുകയായിരുന്നു. ജോർജ് മെല്ലെ ബോഡിയുടെ തല ഭാഗത്തേക്ക് നടന്നു. ബോഡിയാണ് കിടക്കുന്നത് ഒരു കൈ തലയുടെ അടിയിലും മറ്റേ കൈ പിറകിലോട്ട് ആയും ആണ് കിടക്കുന്നത്. തലയിൽ നിന്ന് രക്തം ഒഴുകി മണലിൽ ആകെ രക്തമായിരിക്കുന്നു. തലക്ക് പിറകിലും സൈഡിലും നെറ്റിയിലും മുറിവുകൾ ഉണ്ട്. ജോർജ് മെല്ലെ തലയുടെ ഭാഗത്ത് പോയിരുന്ന മുറിവിലേക്ക് സൂക്ഷിച്ചുനോക്കി മുറിവിൽ എന്തൊക്കെയോ ഉള്ളപോലെ ജോർജിന് തോന്നി. ജോർജ് പോക്കറ്റിൽ നിന്നും ഒരു ലെൻസ് എടുത്ത് നെറ്റിയിലെ മുറിവിലേക്ക് സൂക്ഷിച്ചു നോക്കി. “രമേശ്” ജോർജ് വിളിച്ചു. രമേശ് ജോർജിനടുത്തേക്ക് വന്നു.

 എന്താ വിളിച്ചത്? രമേശ് ചോദിച്ചു. “ഇത് നോക്ക്” ജോർജ് ലെൻസ്ക്ക് ചൂണ്ടിക്കൊണ്ട് പറഞ്ഞു. “മുറിവിൽ മണല് പോലെ എന്തോ ആയി തോന്നുന്നു” രമേശ് ലെൻസിലൂടെ നോക്കിയശേഷം പറഞ്ഞു. അല്ല അത് മണലല്ല മണൽത്തരികൾക്ക് ഒന്നുകൂടി കട്ടി കൂടുതലാണ്. നീ ഈ മുറിവിന്റെ പുറത്തെ തൊലിയിലേക്ക് നോക്ക് അവിടെയും അത് പറ്റിപ്പിടിച്ചിട്ടുണ്ട് കണ്ടോ അതിന്റെ കളർ മണൽത്തരികളിൽ നിന്നും വ്യത്യസ്തമാണ് ജോർജ് പറഞ്ഞു. “അത് കണ്ടിട്ട് കരിങ്കൽ പൊടി പോലെയുണ്ട്” രമേശ് പറഞ്ഞു. അതെ അങ്ങനെയാണ് എനിക്കും തോന്നുന്നത് അത് കൂടാതെ നീ ഈ മുറിവിലേക്ക് നോക്ക് ഒരു വെള്ളമുടി കാണാനില്ലേ? ജോർജ് ചോദിച്ചു. “അതിലെന്താ ഇത്ര നോക്കാൻ അത് ഇയാളുടെ മുടി തന്നെയാകും” രമേശ് പറഞ്ഞു. ഞാനും അങ്ങനെയാണ് ആദ്യം കരുതിയത് ഇയാളുടെ തലയിലോ താടിയിലോ ഒറ്റ വെള്ളമടി പോലും ഇല്ല” ജോർജ് പറഞ്ഞു. “അപ്പോൾ ഇത് കില്ലറുടെ ആകുമോ?” രമേശ് ചോദിച്ചു. “ആകാം” ജോർജ് മുറിവിലേക്ക് നോക്കിക്കൊണ്ട് പറഞ്ഞു. “പക്ഷേ കില്ലറുടെ മുടി എങ്ങനെ ഇയാളുടെ മുറിവിൽ വരും?” രമേശ് സംശയത്തോടെ ചോദിച്ചു.

അതിനൊക്കെ സാധ്യതയുണ്ട് ഞാൻ പറഞ്ഞു തരാം “നീ ഇങ്ങോട്ട് നോക്ക്” മണലിൽ ആയിരിക്കുന്ന രക്തത്തിലേക്ക് ചൂണ്ടിക്കൊണ്ട് ജോർജ് പറഞ്ഞു. ഈ ബ്ലഡ് ആയിരിക്കുന്ന ഭാഗത്തിന്റെ അറ്റത്തായി കാൽപാടിന്റെ ഒരു ഭാഗം ഉണ്ടല്ലോ? അതിലേക്ക് നോക്കി രമേശ് പറഞ്ഞു. “അപ്പോ കൊലയാളി ഈ രക്തത്തിൽ ചവിട്ടിയിട്ടുണ്ട്, ചവിട്ടുമ്പോൾ കാലിൽ ചെരുപ്പ് ഉണ്ടായിരുന്നില്ല” ജോർജ് പറഞ്ഞു. “നജീബ്! നീ ഈ കാൽപ്പാടുകൾ കണ്ടോ? രമേശ് അപ്പുറത്ത് ഇൻക്വസ്റ്റ് നടത്തിക്കൊണ്ടിരിക്കുന്ന നജീബിനോട് ചോദിച്ചു. ”ഞാൻ അത് കണ്ടിട്ടുണ്ട്, ‘ബെനിസിഡിൻ’ കൊണ്ടുവരാൻ ആളെ വിട്ടിട്ടുണ്ട്” നജീബ് മറുപടി പറഞ്ഞു. “നജീബ് ഈ മുറിവിൽ പറ്റിപ്പിടിച്ചിരിക്കുന്ന ഈ മുടിയും മുറിവിന്റെ അവിടെ ഉള്ളത് കരിങ്കൽ പൊടിയാണെന്ന് തോന്നുന്നു അതും കളക്ട്” ചെയ്തേക്ക് രമേശ് പറഞ്ഞു. എ എസ് ഐ നിസാർ ക്രൈംസിനിലേക്ക് വന്നു. “എസ്പി എത്താൻ ആയിട്ടുണ്ട് ഉടൻ വരും എന്ന് പറയാൻ പറഞ്ഞു” നിസാർ വന്ന പാടെ പറഞ്ഞു. ഇവിടത്തെ പണികൾ ഏകദേശം കഴിയാനായി ഞങ്ങൾ ഇനി ബെനിസിഡിൻ കാത്തുനിൽക്കുകയാണ്” രമേശ് പറഞ്ഞു. അത് കേട്ടതും നിസാർ അവിടെ നിന്നും പോകാൻ തുടങ്ങി. പെട്ടെന്ന് തിരിഞ്ഞ് നിസാർ രമേശിനോട് സംശയം ചോദിച്ചു. “സാർ എന്താണ് ഈ ബെനിസിഡിൻ?”. ജോർജ് വിശദീകരിക്കാൻ തുടങ്ങി അത് രക്തം ആയ ഇടങ്ങൾ കണ്ടുപിടിക്കാൻ ഉപയോഗിക്കുന്ന ഒരു കെമിക്കൽ ആണ് എത്ര കഴുകിയ രക്തവും, പഴകിയ രക്തവും കണ്ടെത്താൻ ഇതുകൊണ്ട് സാധിക്കും”. അത് കേട്ടു മനസ്സിലാക്കിയശേഷം നിസാർ അവിടെ നിന്നും പോയി. വൈകാതെ ഒരു ഫോറൻസിക് ഓഫീസർ ബെനിസിഡിനുമായി അങ്ങോട്ട് വന്നു. നജീബ് അത് വാങ്ങി പരിശോധന ആരംഭിച്ചു. നജീബ് അത് തെളിച്ച ഭാഗങ്ങളിൽ രക്തമായ ഭാഗങ്ങൾ തെളിഞ്ഞു വരാൻ തുടങ്ങി. അവർ ബെനിസിഡിൻ തെളിച്ചു രക്ത പാടുകളെ പിന്തുടർന്ന് പോകാൻ തുടങ്ങി. അങ്ങനെ ആ ചോരപ്പാടുകൾ കുറച്ചപ്പുറം വരെ കണ്ടെത്താൻ അവർക്കായി. പിന്നെ കുറച്ച് അപ്പുറത്തേക്ക് എത്തിയപ്പോൾ രക്തത്തിൻറെ സാന്നിധ്യം കാണാതായി. ഇതിനിടെ എ എസ് പി മുബാറക്ക് അങ്ങോട്ട് വന്നിട്ടുണ്ടായിരുന്നു. രക്ത പാടുകൾ നോക്കിയശേഷം ജോർജ് അവരോട് സംസാരിക്കാൻ തുടങ്ങി “ കൊലപാതകിയുടെ കാലിൽ രക്തം ആകുമ്പോൾ കാലിൽ ചെരുപ്പില്ല ഈ ചോരപ്പാടുകൾ കൊലയാളി മണലിലൂടെ ചെരുപ്പിടാതെ നടന്നപ്പോഴത്തേതാകും കാണാതാവുന്ന സ്ഥലത്തെത്തിയതും അയാൾ കാലിൽ ചെരിപ്പ് ധരിച്ച് പോയിരിക്കാം”. കൊള്ളാം എനിക്കും അങ്ങനെയാണ് തോന്നുന്നത് മുബാറക്ക് അത് ശരിവെച്ചു.
അപ്പോഴേക്കും എസ് പി ശ്രീകുമാറിന്റെ വാഹനം അങ്ങോട്ട് വന്നു. മാധ്യമപ്രവർത്തകർ അദ്ദേഹത്തെ വളഞ്ഞു. അവർ അദ്ദേഹത്തോട് തുരുതുര ചോദ്യങ്ങൾ ചോദിച്ചു.ഞാൻ നിങ്ങളുടെ എല്ലാവരുടെ ചോദ്യങ്ങൾക്കും ഉത്തരം തരാം ആദ്യം ഞാൻ അങ്ങോട്ടൊന്നു ചെല്ലട്ടെ അതും പറഞ്ഞ് അദ്ദേഹം ക്രൈം സീനിലേക്ക് തിക്കിതിരക്കി നീങ്ങി. ശ്രീകുമാർ വന്നപാടെ ക്രൈം സീനിലേക്ക് കയറി നിരീക്ഷിക്കാൻ തുടങ്ങി സ്പെഷ്യൽ ടീമിലെ എല്ലാവരും അദ്ദേഹത്തെ കാത്ത് പുറത്ത് നിൽക്കുന്നുണ്ടായിരുന്നു. ശ്രീകുമാർ അദ്ദേഹത്തിൻറെ പരിശോധനയ്ക്ക് ശേഷം പുറത്തിറങ്ങി ടീമിൻറെ അടുത്തേക്ക് വന്നു. “രാധിക എപ്പോൾ എത്തി?” വന്നപാടെ എസ്പി രാധികയോട് ചോദിച്ചു. “ഒരു മണിക്കൂർ ആയി സാർ” ഡിവൈഎസ്പി രാധിക മറുപടി പറഞ്ഞു. “ശരി... ഇതിൻറെ മുമ്പ് നടന്ന എല്ലാ കൊലപാതക കേസിന്റെയും റിപ്പോർട്ട് രാധിക ചെക്ക് ചെയ്യാൻ മറക്കണ്ട ബാക്കിയുള്ളവരെല്ലാം ഇതിനുമുമ്പ് തന്നെ ഈ കേസുമായി ബന്ധപ്പെട്ടവരാണ്” ശ്രീകുമാർ രാധികയോട് പറഞ്ഞു. “ശുവർ സാർ” രാധിക മറുപടി പറഞ്ഞു. “ഇനി ഈ കേസ് എൻറെ മേൽനോട്ടത്തിൽ ആകും നടക്കുക. ഇപ്പോൾ തന്നെ മർഡർ കേസ് നാലെണ്ണം ആയി ഇനി നമ്മൾ വളരെ കരുതലോടെ വേണം ഈ കേസ് ഹാൻഡ്ൽ ചെയ്യാൻ” ശ്രീകുമാർ പറഞ്ഞു. “യസ് സർ” എല്ലാവരും ഒരേ സ്വരത്തിൽ മറുപടി പറഞ്ഞു. “മുബാറക്ക് ഇന്നത്തെ കൊലപാതകം കണ്ടിട്ട് എന്ത് തോന്നുന്നു?” ശ്രീകുമാർ മുബാറക്കിനോട് ചോദിച്ചു. കൊലയാളി കനമുള്ള ഒരു വസ്തു കൊണ്ടാണ് തലക്കടിച്ചത് കൃത്യം നടക്കുമ്പോൾ പ്രതിയുടെ കാലിൽ ചെരിപ്പ് ഉണ്ടായിരുന്നില്ല എന്ന് മനസ്സിലായി. കൃത്യം നടന്നശേഷം കൊലയാളി ചെരിപ്പിട്ടു സ്ഥലം വിടുന്നു അതാണ് എനിക്ക് തോന്നുന്നത്” മുബാറക്ക് പറഞ്ഞു. “രാധികക്ക് എന്ത് തോന്നുന്നു?” രാധികയുടെ നേരെ തിരിഞ്ഞ് ശ്രീകുമാർ ചോദിച്ചു. “മുബാറക് സാർ പറഞ്ഞത് തന്നെയാണ് എൻറെയും നിഗമനം, പക്ഷേ.. കൊലയാളി കൃത്യം നടത്തി ചെരുപ്പിട്ട ശേഷം കടലിൽ നിന്ന് കാലുകളും ആയുധവും കഴുകിയിട്ടുണ്ടാകും എന്നാണ് എനിക്ക് തോന്നുന്നത്” രാധിക പറഞ്ഞു.

 “രമേശ് തനിക്കെന്തു തോന്നുന്നു?” ശ്രീകുമാർ രമേശിനോട് ചോദിച്ചു.



(തുടരും...)

തുടരന്വേഷണം. Part 7

തുടരന്വേഷണം. Part 7

4.5
290

“സാർ എൻറെ കണ്ടെത്തലിനേക്കാൾ നല്ലത് ജോർജിൻറെ നിഗമനങ്ങൾ ആകും” രമേശ് പറഞ്ഞു. ജോർജ് അവിടെ അവർ പറയുന്നതും കേട്ട് മിണ്ടാതെ നിൽക്കുകയായിരുന്നു. “എന്നാൽ ജോർജ് പറ നിൻറെ നിഗമനം എന്താ?” ശ്രീകുമാർ ജോർജിനു നേരെ തിരിഞ്ഞു ചോദിച്ചു. “സാർ ഞാൻ വിക്ടിമിന്റെ മുറിവുകൾ പരിശോധിച്ചു അതിൽ കരിങ്കൽ പൊടി പോലോത്ത എന്തോ കാണുന്നുണ്ട്. ഞാൻ കരുതുന്നത് കരിങ്കൽ പൊടി ആണെന്നാണ് അതുപോലെ മുറിവിൽ നിന്നും ഒരു വെള്ളമുടി കിട്ടി അത് വിക്ടിമിന്റെ മുടിയാകാൻ സാധ്യത വളരെ കുറവാണ്. കാരണം വിക്ടിമിന്റെ തലയിലോ താടിയിലോ നരച്ച മുടികളില്ല അങ്ങനെയാവുമ്പോൾ അത് കില്ലറുടെ ആകാനാണ് സാധ്യത. കൂടാതെ, ഈ രണ്ട്