Aksharathalukal

സാന്ത്വന സംഗീതം

 

മഴയേ നിൻ പ്രണയസംഗീതം 
മോഹിച്ചീട്ടു നാളേറെയായ്

മാരിതൻ മഴവില്ലു കണ്ടതു 
എൻ മാനസ പൊയ്കയിലല്ലേ

മായുന്ന മിന്നലും പായുന്നതെന്നലും
എങ്ങോ ഇടിമുഴക്കമായ് 
വിഹരിച്ചിടുന്നുവോ വീണ്ടും 

ഭൂവിതൻ സരോവരതാഴ്‌വരയിൽ
നൃത്തമാടുമീ "തരു "ക്കൾ തൻ
ദലമർമ്മരങ്ങൾ മുഴങ്ങീടുന്നുവോ വീണ്ടും
 
മാരി തൻചാഞ്ചാട്ടത്തിൽ
മധുര തേനായി ഒഴുകീടുമീ 
ജലകണങ്ങൾ ധാരയായ്
എൻ മലർമെയ്യാകെ പുണർന്നീടുന്നുവോ നീ 

നിൻസ്പർശനത്താൽ
എൻ മിഴി പീലികൾ കുളിരേകി 
കൂമ്പീടുന്നുവോ നിശയിൽ വീണ്ടും

നിൻജലകണങ്ങൾ
മോഹിച്ചീട്ടു കാത്തിരുന്നതു
മലമുഴക്കി വേഴാമ്പലല്ലേ

കാനന താഴ്‌വരയിൽ
പീലി വിരിച്ചു നൃത്തമാടുന്നതു ചേതോഹരമാം കേകി നിരകളല്ലേ

മഴുതിന്ന മാമരക്കൊമ്പിൽ
തനിച്ചിരുന്നു കേഴുന്നതു
തൂക്കണാം കുരുവിതൻ ഇണയല്ലേ

നനഞ്ഞ നീഡത്തിൽ വേപഥു
പൂണ്ടിരിക്കുന്നതു കിളിതൻ പൈതലല്ലേ

മഴയേ നിൻ സംഗീതം
സാന്ത്വനമാം ഈണമാക്കി
പെയ്തൊഴിയൂ .....