Aksharathalukal

സഹായം ചോദിച്ച പെൺകുട്ടി : 2



ഇതെന്താണിത്ര കുടുക്കം, ജീപ്പ് ഒരു വളവ് തിരിയുമ്പോൾ ജെയ്സൺ വീണ്ടും ആലോചിച്ചു.ഈ മഴയത്ത് ജീപ്പ് നിർത്തി പുറത്തിറങ്ങി നോക്കാനും തോന്നുന്നില്ല.പെട്ടെന്നാണത് സംഭവിച്ചത്.വളവിൽ വെച്ച് ജീപ്പ് ഒരു സൈഡിലേക്ക് പാളി, ഭാഗ്യത്തിന് മറിഞ്ഞില്ല .പെട്ടെന്നുണ്ടായ കുലുക്കത്തിൽ ഓടിക്കൊണ്ടിരുന്ന ജീപ്പിന് പുറകിൽ ഉണ്ടായിരുന്ന ഒരു ചാക്ക് ഏലം ജീപ്പിന് വെളിയിലേക്ക് മറിഞ്ഞ് റോഡിലെ ഇറക്കത്തിലേക്ക് വലിയ ശബ്ദത്തോടെ ഉരുണ്ട് വീണു.ചാക്ക് വീണിടത്തു നിന്നും കുറച്ച് അകലെയായി ജെയ്‌സൺ ജീപ്പിന്റെ ബ്രേക്ക്‌ ചവുട്ടി നിർത്തി..ജീപ്പിന്റെ ഇഗ്നിഷൻ ഓഫ്‌ ചെയ്യാതെ അവൻ കോരിച്ചൊരിയുന്ന മഴയിൽ പുറത്തേക്കിറങ്ങി.റോഡിന്റെ ഇരു വശവും കാടും കൊക്കയുമാണ്.അരണ്ട വെളിച്ചത്തിൽ ദൂരെ വളവിൽ കിടക്കുന്ന എലത്തിന്റെ ചാക്ക് അവന് കാണാമായിരുന്നു.ഏതെങ്കിലും വണ്ടി വളവ് കയറി വന്ന് ചാക്കിൽ കയറുന്നതിനു മുൻപ് അവനത് എടുക്കണമായിരുന്നു.50 കിലോയോളം ഏലം നിറച്ച ചാക്കാണ്, അച്ഛൻ അറിഞ്ഞാൽ കൊല്ലും.മഴ വക വെക്കാതെ ജെയ്‌സൺ ചാക്കിന് അടുത്തേക്കോടി.

ഇരുട്ടത്ത് കോരിച്ചൊരിയുന്ന മഴയിൽ  അവനാ ചാക്ക് ഒരു വിധം വലിച്ച് ജീപ്പിന് അടുത്തേക്ക് എത്തിച്ചു.കിതപ്പോടെ അവനത് ജീപ്പിന്റെ പുറകിലേക്ക് തള്ളിക്കയറ്റി.ഭാഗ്യത്തിന് ചാക്ക് നനഞ്ഞില്ല താർപ്പ് വലിച്ച് മുറുക്കി കെട്ടുമ്പോൾ ജെയ്‌സൺ ആശ്വസിച്ചു.ഇനി എന്താണ് ജീപ്പിന്റെ കുടുക്കത്തിന് കാരണം എന്ന് കൂടെ നോക്കിയേക്കാം. 

ജെയ്‌സൺ ജീപ്പിന്റെ ഇഗ്നിഷൻ ഓഫ്‌ ചെയ്ത്,  ലോക്കറിന്റെ അകത്ത് നിന്ന് ടോർച്ചെടുത്തു   കൊണ്ട് വന്ന് ജീപ്പിന് താഴേക്ക് അടിച്ചു നോക്കി.അവൻ വിചാരിച്ചത് പോലെ തന്നെ ജീപ്പിന്റെ ബാക്കിലത്തെ ഒരു ടയർ തേഞ്ഞ് കണ്ണാടി പോലെ ആയിട്ടുണ്ട്.ഇത് ഇട്ടോണ്ട് ഓടിച്ചാൽ അപകടം ഉറപ്പ്.രണ്ടാമതൊന്ന് ആലോചിക്കാതെ ജെയ്‌സൺ സ്റ്റെപ്പിനി ഊരിയെടുത്ത് ടയർ മാറ്റിയിടാനുള്ള പണി തുടങ്ങി.

ജെയ്‌സൺ ടയർ മാറ്റിയിട്ടതും അവനെ അമ്പരപ്പിച്ചു കൊണ്ട് മഴ സ്വിച്ച് ഇട്ടത് പോലെ നിന്നു.ഏതായാലും നന്നായി മുഖത്ത് നിന്ന് ഇറ്റ് വീഴുന്ന വെള്ളം കൈ കൊണ്ട് തുടച്ച് കളഞ്ഞ് അവൻ ഡ്രൈവർ സീറ്റിന് അടുത്തേക്ക് നടന്നു.ജീപ്പിന്റെ ഫ്രണ്ട് സീറ്റിൽ ആരോ ഒരു നിഴൽ പോലെ ഇരിക്കുന്നത് കണ്ട് ജെയ്‌സൺ പകച്ചു പോയി .ജീപ്പിന് അകത്തേക്ക് എടുത്തു വെച്ച കാൽ പിന്നോട്ട് ഇറക്കി അവൻ കയ്യിലെ ടോർച്ച് ജീപ്പിനകത്തേക്ക് അടിച്ചു.ആരാ നീ?!,  ഭയത്തോടെ ജെയ്‌സൺ ചോദിച്ചു.അതൊരു പെൺകുട്ടി ആയിരുന്നു അവന്റെ പെങ്ങൾ ലൂസിയുടെ പ്രായം കാണും പാവാടയും ബ്ലൗസ്സുമാണ് വേഷം.അവൾ ഒന്നും മിണ്ടാതെ ജീപ്പിന്റെ സീറ്റിൽ തല കുനിച്ചിരുന്നു.എങ്ങോട്ടാ പോകണ്ടത്?..അതും ഈ മഴയത്ത്..., ജെയ്‌സന്റെ ചോദ്യത്തിന് ഒരു നോട്ടം മാത്രമായിരുന്നു അവളുടെ മറുപടി.വഴി തെറ്റി വന്നതാവും ജീപ്പ് കണ്ടപ്പോൾ കയറിയിരുന്നിട്ടുണ്ടാകും...., ഇവളെ പോലീസ് ചെക്ക് പോസ്റ്റിൽ ഏൽപ്പിക്കാം ഡ്രൈവർ സീറ്റിലേക്ക് കയറിയിരുന്ന് ലൈറ്റ് ഓൺ ചെയ്യുമ്പോൾ ജെയ്‌സൺ വിചാരിച്ചു.

ഇഗ്നിഷൻ കൊടുത്തിട്ടും ജീപ്പ് സ്റ്റാർട്ടായില്ല, ജെയ്‌സൺ പല തവണ ശ്രമിച്ചിട്ടും ഫലമുണ്ടായില്ല.ഏട്ടൻ എന്നെ സഹായിക്കണം....  അവൾ പറയാൻ തുടങ്ങി.എന്ത്?...,  ജെയ്‌സൺ അവളെ ചോദ്യ ഭാവത്തിൽ നോക്കി. അപ്പോൾ മാത്രമാണ് ജെയ്‌സൺ അവളുടെ മുഖം വ്യക്തമായി കണ്ടത്.അവൾ സുന്ദരിയായിരുന്നു.ഞാൻ കരുതി ഊമയായിരിക്കുമെന്ന്...,  ഈ ജീപ്പിന് ഇതെന്ത് പറ്റി...,  അലസമായി ഇഗ്നിഷൻ കീ തിരിച്ച് നോക്കുമ്പോൾ ജെയ്‌സൺ ചിരിച്ചു കൊണ്ട് പറഞ്ഞു.ഏട്ടൻ എന്നെ സഹായിക്കണം....,  ജെയ്‌സണ് ഒരു തണുത്ത നോട്ടം സമ്മാനിച്ചു കൊണ്ട് അവൾ വീണ്ടും പറഞ്ഞു .പറ കൊച്ചേ... എന്ത് സഹായമാ വേണ്ടത്?.., അത് പോട്ടെ നീയാരാ? മഴയത്ത് എങ്ങോട്ട് പോകുന്നു? ജെയ്‌സൺ സ്റ്റീറിങ്ങിൽ കൈ വെച്ച് സംശയത്തോടെ അവളെ നോക്കി ചോദിച്ചു.എന്റെ... എന്റെ പേര്...,  അവൾ പറഞ്ഞു നിർത്തി. സംസാരിക്കുന്നതിനിടയിൽ അവൾ ഇടക്ക് ജീപ്പിന് പുറകിലേക്ക് നോക്കുന്നത് ജെയ്‌സൺ ശ്രദ്ധിച്ചു.എന്റെ പേര് പൂജയെന്നാണ്.ഞാൻ ഇവിടെ ഏലം ഡിപ്പോയിലാ ജോലി ചെയ്തിരുന്നത്.അവൻ അവളുടെ മുടിയിലേക്ക് നോക്കുകയായിരുന്നു അവളുടെ അര വരെ നീണ്ടു കിടക്കുന്ന നല്ല കറുത്ത മുടി.ഏത്?, നമ്മുടെ ദാമുവേട്ടന്റെ ഡിപ്പോയിലോ?...,  ചിന്തയിൽ നിന്നുണർന്ന് ജെയ്‌സൺ ചോദിച്ചു.മും... പൂജ അമർത്തി മൂളി.ജീപ്പിനകത്തെ മഞ്ഞ പ്രകാശത്തിൽ അവൾ കൂടുതൽ സുന്ദരിയായതായി ജെയ്‌സണ് തോന്നി.ജോലി പ്രശ്നം എന്തെങ്കിലുമാണെങ്കിൽ ഞാൻ സംസാരിക്കാം...,  ദാമുവേട്ടൻ എന്റെ സുഹൃത്താണ്..., എന്നിരുന്നാലും ഞാൻ ഇപ്പോൾ പോകുന്നത് ദാമുവേട്ടന്റെ ഡിപ്പോയിലേക്കല്ല.ഏട്ടൻ ഇന്ന് ദാമോദരന്റെ ഡിപ്പോയിലേ ഏലം കൊടുക്കാവു,  പൂജ അധികാരത്തോടെ ജെയ്‌സണോട് പറഞ്ഞു.ഏലം എവിടെ കൊടുത്താലും കാശ് കിട്ടും, നിനക്കിത് ഞാൻ അവിടെ തന്നെ കൊടുക്കണം എന്നെന്താ നിർബന്ധം?,  ജെയ്‌സൺ ചോദിച്ചു.ഇത്ര മഴ പെയ്തിട്ടും അവളുടെ ദേഹത്ത് ഒരു തുള്ളി വെള്ളം പോലും വീണിട്ടില്ലെന്നത് ജെയ്‌സണെ അതിശയപ്പെടുത്തി. .പൂജ ഒന്നും പറഞ്ഞില്ല . ജെയ്‌സൺ അവളോട് വീണ്ടും ചോദിച്ചു.ശരി ഞാൻ ഇപ്രാവശ്യം ഏലം ദാമുവേട്ടന് കൊടുക്കാം,  അത് കൊണ്ട് എനിക്കെന്താ പ്രയോജനം?..,  ജെയ്‌സൺ കളിയാക്കി അവളോട് ചോദിച്ചു.പൂജ വഴക്കിട്ട കുട്ടിയെ പോലെ ജീപ്പിന്റെ പുറത്തേക്കിറങ്ങി നിന്നു.അയാള്..ചീത്തയാ ഏട്ടാ...അയാളാ എന്നെ...,  പൂജ അവ്യക്തമായി എന്തോ പറഞ്ഞു . .അവളുടെ വാക്കുകൾ മുറിഞ്ഞു.ജീപ്പിന്റെ വെളിച്ചത്തിൽ അവളുടെ സുന്ദരമായ കവളിലൂടെ ഒലി ച്ചിറങ്ങിയ കണ്ണ് നീർ ജെയ്‌സൺ കണ്ടു.അവൾ വിതുമ്പുകയായിരുന്നു...  . അത് കണ്ടപ്പോൾ അവന് ലൂസിയെയാണ് ഓർമ വന്നത്, അവളും ഇത് പോലെയാണ് നിസ്സാര കാര്യത്തിന് വഴക്കിട്ട് മാറി നിന്ന് കരയും.അതിന് നീ കരയുന്നത് എന്തിനാ?,  ഞാൻ കൊടുക്കാമെന്ന്‌ പറഞ്ഞല്ലോ....   ഞാൻ.... പോട്ടെ ഏട്ടാ...,  പൂജ ഇരുട്ടിലേക്ക് നടക്കുമ്പോഴാണ് അവളുടെ തലക്ക് പുറകിൽ രക്തം കട്ട പിടിച്ചിരിക്കുന്നത് ഒരു മിന്നായം പോലെ ജെയ്‌സൺ കണ്ടത്.മോളെ നിന്റെ തല പൊട്ടിയിട്ടുണ്ടല്ലോ..., അവൻ വേഗം ജീപ്പിന് പുറത്തേക്കിറങ്ങി ടോർച്ചടിച്ച് നോക്കി.എന്നാൽ  അവിടം വിജനമായിരുന്നു.ജെയ്സണും അവന്റെ ജീപ്പും ഒഴികെ ആ കാട്ടു പാതയിൽ വേറെയാരും ഉണ്ടായിരുന്നില്ല.അവൻ കൈയിലെ ടോർച്ച് തെളിയിച്ച് ജീപ്പിന് ചുറ്റും ഓടി നടന്നു നോക്കി.പൂജ അപ്രത്യക്ഷയായിരുന്നു.

ഞാൻ കണ്ടതെല്ലാം സ്വപ്നമായിരുന്നോ?.കിതച്ചു കൊണ്ട് ജീപ്പിന്റെ സീറ്റിലിരിക്കുമ്പോൾ ജെയ്‌സൺ വലിയൊരു ആശയ കുഴപ്പത്തിലായിരുന്നു.ഇനി ഇന്നലത്തെ വെള്ളമടിയുടേതാകുമോ? ഇന്നലെ രാത്രി കൂട്ടുകാരോടൊത്ത് ഒരു മാതിരി നന്നായി തന്നെ അർമാദിച്ചു, ജെയ്‌സണ് ചിരി വന്നു.അവനെ ഞെട്ടിച്ചു കൊണ്ട് പെട്ടെന്ന് ജീപ്പ് തനിയെ സ്റ്റാർട്ടായി.കാര്യം പന്തിയല്ലെന്ന തോന്നലിൽ ജെയ്‌സൺ ജീപ്പ് വേഗത്തിൽ മുന്നോട്ട് പായിച്ചു.

കുറച്ച് മുൻപ് സംഭവിച്ചതെല്ലാം യഥാർത്ഥമായിരുന്നെങ്കിൽ അവൾ എന്ത് കൊണ്ടായിരിക്കും എന്നോട് ഏലം ദാമുവേട്ടന്റെ ഡിപ്പോയിൽ തന്നെ കൊടുക്കണമെന്ന്  ശഠിച്ചത്.ജെയ്‌സണ് എത്ര ആലോചിച്ചിട്ടും ഒരെത്തും പിടിയും കിട്ടിയില്ല.ഏതായാലും എന്താണ് ഉണ്ടാകുന്നതെന്ന് നോക്കാം,  ജീപ്പ് വേഗത്തിൽ ഓടിക്കുന്നതിനിടയിൽ ജെയ്‌സൺ മനസ്സിൽ ഉറപ്പിച്ചു.

--------------> തുടരും 

*** എന്റെ കഥകൾ ഇഷ്ടമാണെങ്കിൽ സബ്സ്ക്രൈബ്  സപ്പോർട്ട്  "വിരുതൻ "  പ്രതിലിപി    ***

*** For business enquiries :  viruthan.writes@gmail.com








സഹായം ചോദിച്ച പെൺകുട്ടി : 3

സഹായം ചോദിച്ച പെൺകുട്ടി : 3

4.2
628

വലിയ തിരക്കൊന്നുമില്ലാത്ത വണ്ടന്മേട് ടൗണിൽ ജെയ്‌സണിന്റെ ജീപ്പ്  എത്തുമ്പോൾ സമയം രാവിലെ 6:15 .ദാമുവേട്ടന്റെ ഏലം ഡിപ്പോക്കടുത്ത് ജീപ്പ് പാർക്ക്‌ ചെയ്ത് ജെയ്‌സൺ ജീപ്പിന് പുറത്തേക്കിറങ്ങി.കുട്ടിക്കാലം മുതൽക്കെ അച്ഛനോടൊപ്പം അവിടെ വന്ന് അവന് നല്ല പരിചയമുണ്ട്.ഡിപ്പോയുടെ മുൻപിൽ തന്നെ ഏലം കർഷകർ കൊണ്ടു വരുന്ന ഏല ചാക്കുകൾ ഇറക്കി വെക്കാനുള്ള സ്റ്റോർ റൂമുകളുണ്ട്.അവിടെയാണ് ഓരോ ഗ്രേഡ് അനുസരിച്ച് ഏലം തരം തിരിക്കപ്പെടുന്നതും ലേലം ചെയ്യുന്നതും. 6 30 മണിയോടെ അതിന്റെ പരിപാടികൾ തുടങ്ങും.അത് വരെ തനിക്ക് സമയമുണ്ട്. സ്റ്റോർ റൂമിലെ ചെറിയ വെളിച്ചത്തിൽ ഏല ചാക്കുകൾ കയറ്റ