Aksharathalukal

തുടരന്വേഷണം. Part 7

“സാർ എൻറെ കണ്ടെത്തലിനേക്കാൾ നല്ലത് ജോർജിൻറെ നിഗമനങ്ങൾ ആകും” രമേശ് പറഞ്ഞു. ജോർജ് അവിടെ അവർ പറയുന്നതും കേട്ട് മിണ്ടാതെ നിൽക്കുകയായിരുന്നു. “എന്നാൽ ജോർജ് പറ നിൻറെ നിഗമനം എന്താ?” ശ്രീകുമാർ ജോർജിനു നേരെ തിരിഞ്ഞു ചോദിച്ചു. “സാർ ഞാൻ വിക്ടിമിന്റെ മുറിവുകൾ പരിശോധിച്ചു അതിൽ കരിങ്കൽ പൊടി പോലോത്ത എന്തോ കാണുന്നുണ്ട്. ഞാൻ കരുതുന്നത് കരിങ്കൽ പൊടി ആണെന്നാണ് അതുപോലെ മുറിവിൽ നിന്നും ഒരു വെള്ളമുടി കിട്ടി അത് വിക്ടിമിന്റെ മുടിയാകാൻ സാധ്യത വളരെ കുറവാണ്. കാരണം വിക്ടിമിന്റെ തലയിലോ താടിയിലോ നരച്ച മുടികളില്ല അങ്ങനെയാവുമ്പോൾ അത് കില്ലറുടെ ആകാനാണ് സാധ്യത. കൂടാതെ, ഈ രണ്ട് തെളിവുകളും ഫോറൻസിക് ലാബിൽ പരിശോധനയ്ക്ക് അയക്കാൻ പറഞ്ഞിട്ടുണ്ട്” ജോർജ് പറഞ്ഞു. “അതുകൊണ്ട് നിങ്ങൾ എന്താണ് ഉദ്ദേശിക്കുന്നത്?” ശ്രീകുമാർ ചോദിച്ചു. ”ഞാൻ കരുതുന്ന പോലെ രണ്ടും ശരിയാണെങ്കിൽ കൊലയാളി ഏതെങ്കിലും ഒരു കരിങ്കൽ ക്വാറിയിലോ മറ്റോ പണിയെടുക്കുന്ന ആളാകും” ജോർജ് പറഞ്ഞു. “അങ്ങനെ കരുതാൻ കാരണം?” ശ്രീകുമാർ വീണ്ടും ചോദിച്ചു. “മുറിവുകൾ കണ്ടിട്ട് എനിക്ക് തോന്നുന്നത് കൊലയാളി ഉപയോഗിച്ച ആയുധം ചുറ്റികയാണെന്നാണ് അങ്ങനെയാണെങ്കിൽ കൊലയാളി പണി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുന്നു മടങ്ങുമ്പോൾ ചുറ്റിക കയ്യിൽ വെക്കുന്ന ശീലം കൊലയാളിക്ക് ഉണ്ടായേക്കാം അതുകൊണ്ട് തന്നെ പണി കഴിഞ്ഞു മടങ്ങുമ്പോൾ ചുറ്റിക അരയിൽ വച്ചു കാണും അത് കഴിഞ്ഞു വരുന്ന വഴിക്ക് ഒരാൾ ഒറ്റക്ക് കടൽത്തീരത്ത് നിൽക്കുന്നത് കൊലയാളി കാണുന്നു. അയാളുടെ ഉള്ളിലെ ക്രിമിനൽ മൈൻഡ് ഉണരുന്നു അയാൾക്ക് കൊലപാതകം നടത്തുന്നു. കൃത്യം നടക്കുന്നതിന് മുമ്പ് എന്തുകൊണ്ടോ കൊലയാളിയുടെ കാലിലെ ചെരുപ്പ് ഊരി പോകുന്നു. കൊലയാളി വിക്റ്റിമിൻറെ തലയിലേക്ക് അരയിലുള്ള ചുറ്റുകയെടുത്ത് ആഞ്ഞടിക്കുന്നു. ഇതിനിടയിൽ വിക്റ്റിമിൻറെ ബ്ലഡ് ഒഴുകി വന്നതിൽ കൊലയാളി ചവിട്ടുന്നു. അങ്ങനെ കൊലയാളിയുടെ കാലിൽ രക്തമാകുന്നു. ശേഷം കൊലയാളി ചെരുപ്പിടന്നു പിന്നെ രാധിക പറഞ്ഞപോലെ കാലും ചുറ്റികയും കടലിൽ നിന്ന് കഴുകി കൊലയാളി സ്ഥലം വിടുന്നു” ജോർജ് പറഞ്ഞു നിർത്തി. “തൻറെ ഊഹം ശരിയാണെന്ന് എനിക്കും തോന്നുന്നു” ശ്രീകുമാർ അതിനെ അനുകൂലിച്ചു പറഞ്ഞു. ജോർജ് തുടർന്നു “അരയിൽ നിന്ന് ചുറ്റിക എടുക്കുന്നതിനിടയിൽ ആകും ചുറ്റികയിൽ കൊലയാളിയുടെ രോമം പറ്റിപ്പിടിച്ചത്, കൂടാതെ പണികഴിഞ്ഞ് ചുറ്റിക കഴുകാതെ അരയിൽ വച്ചത് കാരണമാകും വിക്റ്റിമിൻറെ മുറിവിൽ കരിങ്കൽ പൊടിയായത് അതായത് കൊലയാളി എന്ന് പറയുന്നത് 45 നും 50 വയസ്സിനും മുകളിലുള്ള വ്യക്തിയോ അല്ലെങ്കിൽ രോമങ്ങൾ നരച്ച വ്യക്തിയോ ആകും” ജോർജ് പറഞ്ഞു നിർത്തി.

\"സർ, കൊലയാളി ഉയരം കുറഞ്ഞയാൾ ആയതിനാൽ ആറടിയിൽ അധികം പൊക്കമുള്ള വിക്ടിമിന്റെ തലക്കടിക്കാൻ ചാടിയപ്പോഴോ അല്ലെങ്കിൽ ചാടുന്നതിനു വേണ്ടിയോ ചെരുപ്പ് ഊരിയതോ ഊരി പോയതോ ആയിക്കൂടെ?\" ഡി വൈ എസ് പി രാധിക ചോദിച്ചു.”ചിലപ്പോൾ അങ്ങനെയാകാം കാലിലെ ചെരുപ്പ് പോയത്” ശ്രീകുമാറും അതിനെ അനുകൂലിച്ചു. ഉറപ്പിക്കാൻ ആവില്ലെങ്കിലും തൽക്കാലം അങ്ങനെ കരുതി അങ്ങനെയാവുമ്പോൾ കൊലയാളി എന്നത് 45 വയസ്സിനും 50നും ഇടയിലോ അല്ലെങ്കിൽ അതിൽ കൂടുതലോ ഉള്ള ആളാകാം. ഏതെങ്കിലും കരിങ്കൽ ക്വാറിയിലോ മറ്റോ പണിയെടുക്കുന്ന ഉയരം കുറഞ്ഞ ഒരു വ്യക്തിയാകാം ഈ കൊലപാതകങ്ങൾക്ക് എല്ലാം പിന്നിൽ” ജോർജ് പറഞ്ഞു. “ഇനി നമുക്ക് അധികം വൈകിക്കാനില്ല എത്രയും പെട്ടെന്ന് കൊലയാളിയെ കണ്ടെത്തണം” ശ്രീകുമാർ പറഞ്ഞു. സാർ എന്താണ് ഇനി അടുത്ത മൂവ്മെൻറ്? എ എസ് പി മുബാറക്ക് ചോദിച്ചു. ഫോറൻസിക് ഇൻക്വസ്റ്റ് കഴിഞ്ഞ സ്ഥിതിക്ക് എത്രയും പെട്ടെന്ന് കൊല്ലപ്പെട്ടയാളെ കണ്ടെത്തി അവരുടെ വീട്ടുകാരെ വിവരമറിയിക്കൂ” ശ്രീകുമാർ പറഞ്ഞു. അത് കേട്ടതും ഹരീന്ദ്രൻ കൊല്ലപ്പെട്ടയാളുടെ ഡീറ്റെയിൽസ് അന്വേഷിച്ച് അവിടെനിന്നും പോയി. ശ്രീകുമാർ രാധികയുടെ നേരെ തിരിഞ്ഞു. രാധിക പോയി ഇതുവരെ നടന്ന കൊലപാതകങ്ങളെ കുറിച്ച് ഒന്ന് പഠിക്ക് ഞാൻ പോയി മാധ്യമങ്ങളോട് ഒന്ന് സംസാരിച്ചിട്ട് വരാം” അതും പറഞ്ഞു ശ്രീകുമാർ നേരെ മാധ്യമങ്ങളുടെ അടുത്തേക്ക് നടന്നു.
മാധ്യമപ്രവർത്തകരെല്ലാം കൂടി അദ്ദേഹത്തെ വളഞ്ഞു അതിൽ പലരും ഓരോ ചോദ്യങ്ങൾ ചോദിക്കാൻ തുടങ്ങി.

 “ഓരോരുത്തരായി ചോദിക്കൂ” ശ്രീകുമാർ പറഞ്ഞു. “സർ കേരളം മറ്റൊരു തുടർ കൊലപാതകങ്ങൾക്ക് സാക്ഷ്യം വഹിക്കുകയാണോ ഇപ്പോൾ?” അതിൽ ഒരാൾ ചോദിച്ചു. “ഇപ്പോൾ നടന്ന നാല് കൊലപാതകങ്ങൾക്കും ഒരേ രീതി ആയതിനാൽ തള്ളിക്കളയാൻ ആകില്ല അതിനെക്കുറിച്ച് അന്വേഷിക്കുന്നുണ്ട്”. “പ്രതിയെക്കുറിച്ച് എന്തെങ്കിലും സൂചന ലഭിച്ചോ?” വേറെ ഒരാൾ ചോദിച്ചു. “പ്രതിയിലേക്കുള്ള സൂചനകൾ ലഭിച്ചിട്ടുണ്ട് ബാക്കി കാര്യങ്ങൾ അതിനെക്കുറിച്ച് പറയാൻ ആകില്ല” അതും പറഞ്ഞ് ശ്രീകുമാർ ജോർജിനും മുബാറക്കിനും അടുത്തേക്ക് തിരിച്ചു നടന്നു. “ഇവന്മാരുടെ വായടക്കാൻ എത്രയും വേഗം പ്രതിയെ പിടികൂടണം” ശ്രീകുമാർ ജോർജ്നോഡും മുബാറക്കിനോടുമായി പറഞ്ഞു. അപ്പോഴേക്കും ഹരീന്ദ്രൻ അവരുടെ അടുത്തേക്ക് വന്നു. സാർ കൊല്ലപ്പെട്ട ആളെ കുറിച്ചുള്ള വിവരങ്ങൾ ലഭിച്ചു ഇതുവഴി നടക്കാൻ ഇറങ്ങുന്ന രണ്ടുപേരാണ് തിരിച്ചറിഞ്ഞത്” ഹരി വന്ന പാടെ പറഞ്ഞു. “അറിഞ്ഞ കാര്യങ്ങൾ പറ” മുബാറക്ക് പറഞ്ഞു. “ആളുടെ പേര് ‘നിഖിൽ’ മില്ലേനിക്കര സ്വദേശി” ഹരി പറഞ്ഞു. അയാളുടെ മൊബൈൽ നമ്പർ സൈബർ സെല്ലിലേക്ക് അയച്ചേക്ക് എന്നിട്ട് ഇതേ ലൊക്കേഷനിൽ വേറെ ആരെങ്കിലും ആ സമയത്ത് ഉണ്ടായിട്ടുണ്ടോ എന്ന് അന്വേഷിക്കാനും പറ”ശ്രീകുമാർ ഹരിയോട് പറഞ്ഞു.

ശ്രീകുമാർ ഹരിയോട് പറഞ്ഞു. ഹരി അവിടെ നിന്നും പോയി. “എന്താ ഇനി അടുത്ത നീക്കം?” ശ്രീകുമാർ ജോർജ്ജിനോട് ചോദിച്ചു. “ഇനി നമുക്ക് കൊലയാളിയെ കണ്ടെത്താൻ ഇവിടുത്തെ 20 കിലോമീറ്റർ പരിധിയിലുള്ള എല്ലാ ക്വാറുകളിലും അന്വേഷിക്കണം ഉയരം കുറഞ്ഞ 45 വയസ്സിന് മുകളിൽ പ്രായം തോന്നിക്കുന്ന ആളുകളെ കണ്ടെത്തണം എന്നിട്ട് അവിടെ നിന്ന് ആരൊക്കെ ചുറ്റിക വീട്ടിൽ കൊണ്ടുപോകാറുണ്ടെന്ന് അന്വേഷിക്കണം. ശേഷം സംശയം തോന്നുന്നവരെ എല്ലാം കസ്റ്റഡിയിലെടുക്കണം എന്നിട്ട് അവരുടെ ചെരുപ്പുകളിൽ ബെന്സീഡിൻ ആക്കി നോക്കണം ഇതൊക്കെയാണ് അടുത്ത് നീക്കങ്ങൾ” ജോർജ് വിശദീകരിച്ചു. “എന്നാൽ ഞാനും നിസാറും കുറച്ച് ആളുകളെയും കൂട്ടിപ്പോയി ഈ വിവരങ്ങൾ ശേഖരിക്കാം” രമേശ് പറഞ്ഞു. “നിൽക്ക് രമേശ്, നമുക്ക് വേണമെങ്കിൽ ഒന്നുകൂടി സുതാര്യമായി അന്വേഷിക്കാം” ജോർജ് രമേശിനെ തടഞ്ഞുകൊണ്ട് പറഞ്ഞു. “ജോർജ് നീ എന്താണ് ഉദ്ദേശിക്കുന്നത്?” ശ്രീകുമാർ ചോദിച്ചു. ജോർജ് ഒന്നാലോചിച്ച ശേഷം പറഞ്ഞു തുടങ്ങി “രമേശ് പോയി അന്വേഷിക്കുമ്പോൾ നമ്മൾ പറഞ്ഞ രീതിയിലുള്ള തൊഴിലാളികളെ അവിടെ കണ്ടാൽ അവരുടെ മൊബൈൽ നമ്പർ വാങ്ങുക എന്നിട്ട് അത് സൈബർ സെല്ലിന് കൈമാറുക എന്നിട്ട് അവരോട് ആ നമ്പറുകൾ പണിസ്ഥലം തൊട്ട് വീട് വരെയെത്തുന്ന ലൊക്കേഷൻസ് ക്ലിയർ ആയി കിട്ടുന്നുണ്ടോ എന്ന് നോക്കാൻ പറയുക അതിൽ ഏതെങ്കിലും നമ്പറുകൾ ഈ ലൊക്കേഷനിൽ വന്നിട്ടുണ്ടോ എന്നോ അതോ ഇടക്ക് വച്ച് സ്വിച്ച് ഓഫ് ആയിട്ടുണ്ടോ എന്നോ നോക്കുക അങ്ങനെയുള്ളവരെ കസ്റ്റഡിയിലെടുക്കാം” ജോർജ് പറഞ്ഞു നിർത്തി. “കൊള്ളാം അതാവുമ്പോൾ കുറച്ചു പേരെ കുറിച്ച് അന്വേഷിച്ചാൽ മതിയല്ലോ” ശ്രീകുമാർ അനുകൂലിച്ചു പറഞ്ഞു. “എങ്കിൽ അങ്ങനെ ചെയ്യാം” അതും പറഞ്ഞു രമേശൻ നിസാറും അവിടെ നിന്നും പോയി. “സാർ ഈ മരിച്ചവർക്ക് എല്ലാം കൊലയാളിയുമായി എന്തെങ്കിലും ബന്ധം ഉണ്ടാകുമോ?” മുബാറക്ക് തന്നെ സംശയം പ്രകടിപ്പിച്ചു. “ഇതുവരെ നടന്ന അന്വേഷണത്തിൽ മരിച്ചവർക്ക് തമ്മിൽ എന്തെങ്കിലും ബന്ധമുള്ളതായി കണ്ടെത്തിയിട്ടില്ല എങ്കിലും നമുക്ക് അറിയാത്ത എന്തെങ്കിലും ബന്ധം അവർ തമ്മിലുണ്ടോ എന്നും അന്വേഷിക്കാം” ശ്രീകുമാർ പറഞ്ഞു.


(തുടരും.....)

തുടരന്വേഷണം. Part 8

തുടരന്വേഷണം. Part 8

4.5
434

“ചിലപ്പോൾ കൊല്ലപ്പെട്ടവർക്കെല്ലാം കൊലയാളിയോട് ബന്ധമുണ്ടാകാം ഇല്ലെങ്കിൽ കൊല്ലപ്പെട്ടവർക്ക് തമ്മിൽ വല്ല കണക്ഷന്സും ഉണ്ടാക്കാം നമുക്ക് സൈബർ സെല്ലിൽ നിന്നു കൊല്ലപ്പെട്ടവർ തമ്മിൽ വല്ല ഫോൺ വിളികളോ മറ്റോ നടന്നിട്ടുണ്ടോ എന്ന് അല്ലെങ്കിൽ ഇവരെല്ലാവരും ഒരാളെ ഫോണിൽ വിളിച്ചതായോ വിവരം കിട്ടുമോ എന്ന് നോക്കാം” ജോർജ് പറഞ്ഞു. അതും നമുക്ക് അന്വേഷിക്കാം എന്തായാലും നമുക്ക് ഇവിടുത്തെ സ്റ്റേഷനിൽ പോയിരുന്നു ബാക്കി കാര്യങ്ങൾ ചർച്ച ചെയ്യാം ശ്രീകുമാർ പറഞ്ഞു. പെട്ടെന്ന് ശ്രീകുമാറിന്റെ ഫോൺ അടിച്ചു. ശ്രീകുമാർ ഫോണെടുത്തു ഹലോ എന്താ കാര്യം?... ഹേ... വരുന്നുണ്ടോ.... ശരി” ശ്രീ