Aksharathalukal

കടൽ

കടൽ..... അത് ഒരു വല്ലാത്ത സംഭവം തന്നെയാണെന്ന് പറയാതെ വയ്യ.മനസ്സിന് താങ്ങാൻ കഴിയാത്ത അത്രയും ദുഖവും, ടെൻഷനും, ദേഷ്യവും സമ്മർദ്ധവും ഒക്കെ ഒരുമിച്ച് ചേരുമ്പോൾ ഒന്ന് സമാധാനപ്പെടാൻ വേണ്ടി നേരെ ചെന്ന് നീണ്ട് നിവർന്ന് കിടക്കുന്ന കടലിനെ നോക്കി ഇരിക്കണം. മുറിവേറ്റ മനസ്സിന് നൽകാൻ കഴിയുന്ന ഏറ്റവും നല്ല ഔഷദമായി അത് എനിക്ക് തോന്നിയിട്ടുണ്ട് .ഇളം കാറ്റ് ഏറ്റു വാങ്ങി വിദൂരത്ത് നിന്നും കരയെ തൊടാനായി അലയടിച്ച് എത്തുന്ന തിരമാലകൾ. അവയുടെ വരവും ആ ശബ്ദവും മനസ്സിൽ കുന്ന് കൂടി കിടക്കുന്ന ജീവിതസാഹചര്യങ്ങൾ വഴി നേടിയെടുത്ത മാലിന്യ കൂമ്പാരങ്ങൾ എല്ലാം തന്നെ ഒഴുക്കി കളയാൻ അതിലൂടെ സാധിക്കുന്നു.ഈ ജന്മത്തിൽ കണ്ട് മുട്ടിയ കടലും നമ്മൾ മനുഷ്യരെ പോലെ ജീവിതമുടനീളം പല വേഷപകർച്ചകൾ നടത്തുന്നു.മീനുകളെ പിടിച്ച് ജീവിക്കുന്ന ഒരു വലിയ സമൂഹം മനുഷ്യർക്ക് കടൽ തങ്ങളുടെ പെറ്റമ്മയും,പൊറ്റമ്മയുമാണ്,കലി തുള്ളി കരയിലേക്ക് കയറി വരും നേരം മനുഷ്യനെന്നോ,മൃഗമെന്നോ,ഇത് ഒരാളിന്റെ സ്വത്ത് സമ്പാദ്യമെന്നോ നോക്കാതെ എല്ലാം തകർത്തു കളയാനും മടിയില്ല.ആഴങ്ങളിൽ ഇന്നും തെളിയിക്കപ്പെടാത്ത സത്യങ്ങൾ ഒളിച്ചു വെച്ച് കഴിയുന്ന ഒന്നാണ് കടൽ.ധിക്കാരികളെ ആഴങ്ങളിലേക്ക് കൂട്ടി കൊണ്ട് പോകാറുണ്ട് പോകുന്നവർക്ക് പിന്നീട് ഒരിക്കലും തിരികെ വരാനും കഴിയാറില്ല.ഭാഗ്യം കൊണ്ട് വന്നവർ ആകട്ടെ പിന്നീട് ഒരിക്കലും പോകാൻ ധൈര്യപ്പെടാറുമില്ല.ചില സമയം സത്യമെന്നും എന്നാൽ ചില സമയം കള്ളത്തരങ്ങൾ കാട്ടിയും ഈ ഭൂമിയിൽ നിലനിൽക്കുന്ന രീതിയാണ് കടലിനുള്ളത്.ഒട്ടേറെ പേർക്ക് സന്തോഷം നൽകിയിട്ടുള്ള കടൽ തന്നെ മനുഷ്യന് തങ്ങൾക്ക് പ്രിയപ്പെട്ട ഒരുപാട് പേരെ ആഴങ്ങളിലേക്ക് കൂട്ടി കൊണ്ട് പോയിട്ടുമുണ്ട്.അതിലൂടെ പല മനുഷ്യ മനസ്സിനെയും തകർത്തിട്ടുമുണ്ട്.കടലിനെ ഒന്ന് ശ്രദ്ധിച്ചു നോക്കിയാൽ മനസിലാക്കാവുന്ന ഒന്നാണ് നിരന്തരമായ പ്രയത്നം ഉണ്ടെങ്കിൽ നമുക്ക് ജീവിതത്തിൽ തൊടാൻ കഴിയില്ല എന്ന് കരുതുന്ന ഏത് ഉയർച്ചയിലേക്കും ചെന്നെത്താം.കണ്ടിട്ടില്ലേ കടൽ തിരമാലകൾ തീരത്തെ തൊടുന്നത് മെല്ലെ മെല്ലെ വന്ന് നമ്മൾ കരയിൽ നിൽക്കുവാണേൽ കൂടി തിരമാലകൾക്ക് നമ്മേ തൊടാൻ കഴിയില്ലാന്ന് നാം കരുതിയാൽ പോലും ഉറപ്പാണ് അത് നമ്മേ തൊട്ടിരിക്കും.ഒരുപാട് അത്ഭുതങ്ങൾ നിറഞ്ഞ കടൽ എന്ന പ്രതിഭാസം നമ്മൾ മനുഷ്യരെ ചിരിപ്പിക്കുകയും,
ചിന്തിപ്പിക്കുകയും,
ഭയപ്പെടുത്തുകയും 
മാത്രമല്ല ഒരുനാൾ നാം ഈ ജീവിതത്തിന്റെ ആട്ടം അവസാനിപ്പിച്ച് നമ്മുടെ ആത്മാവിനെ ശരീരവുമായി വേർപെടുത്തി എടുത്ത ശേഷം അഗ്നിയ്ക്ക് ഇര ആവുന്ന നമ്മുടെ ശരീരത്തിന്റെ ബാക്കി എല്ലും കഷ്ണങ്ങൾ നമുക്ക് വേണ്ടപ്പെട്ടവർ തന്നെ കടലിലേക്ക് കൊണ്ട് പോയി നിക്ഷേപിക്കുന്നു.ജീവനും ചതയും ചോരയുമായി നടന്ന് ആശുപത്രിയുടെ പടി കയറിയ ഒരാൾ തന്റെ ശരീരം ഉപേക്ഷിച്ചു കൊണ്ട് മരണത്തിന്റെ ലോകത്തേക്ക് പോകുമ്പോൾ ജീവിച്ചിരുന്ന കാലത്ത് എന്തൊക്കെയോ ആയിരുന്നു എന്ന് അഹങ്കരിച്ച ആ വ്യക്തി ചതയും,ചോരയും വെടിഞ്ഞു ഒരു മൺകുടത്തിനുള്ളിൽ എല്ല് കഷ്ണങ്ങൾ ആയി മാറുന്നു.പിന്നെ നേരെ കടലിലേക്ക് അവിടെ നിന്ന് എങ്ങോട്ടേക്കോ അങ്ങനെ ഒഴുകി ഒഴുകി പോകുന്നു എന്താല്ലേ കഴിഞ്ഞു അവിടെ കഴിഞ്ഞു ജീവിതകാലത്ത് എന്തൊക്കെയോ ആണെന്ന് കരുതിയവർ എല്ലാം ഇന്ന് ഒഴുകി നടപ്പുണ്ടാവും കരയെന്നോ കടലെന്നോ അറിയാതെ കടലാഴങ്ങളുടെ ഇടയിൽ.....അത് കൊണ്ട് ജീവിച്ചിരിക്കുമ്പോൾ ആർക്കും ഉപദ്രവം ആവാതെ പരസ്പരം സ്നേഹിച്ചും ബഹുമാനിച്ചും ഒക്കെ അങ്ങ് പോകാമെന്നെ 😊🙏