ഓഡിറ്റോറിയത്തിലേക്ക് ക്ഷണിച്ച ആളുകളൊക്കെ പതിയെ എത്തി തുടങ്ങിയിരിക്കുന്നു. വരുന്നവർക്കൊന്നും ഒരു കുറവും വരാതെ നോക്കാൻ പ്രേതേകം ശ്രദ്ധിക്കണമെന്ന് കല്യാണപെണ്ണിന്റെ അമ്മ തന്റെ ഭർത്താവിനോട് പറയുന്നുണ്ടായിരുന്നു.
ഓഡിറ്റോറിയത്തിൽ കയറി വരുമ്പോൾ തന്നെ വരുന്നവർക്ക് കാണാനായി ചെക്കന്റെയും, പെണ്ണിന്റെയും ഫോട്ടോ വെച്ചുള്ള വലിയൊരു ഫ്ലക്സ് പുറത്തു വെച്ചിട്ടുണ്ടായിരുന്നു .
കല്യാണം കൂടനായി അവരുടെ അയല്പക്കത്തുള്ള വീട്ടിലെ കുട്ടി തന്റെ അമ്മക്കൊപ്പം അവിടേക്ക് വരുന്നു.
ആ കുട്ടി തന്റെ അമ്മക്ക് ആ ഫോട്ടോ കാട്ടി കൊടുക്കുന്നു. ,
"നോക്കിയേ അമ്മേ.....,
ഐഷു ചേച്ചീടെയും, പയ്യെന്റെയും ഫോട്ടോ . "
"കൊള്ളാല്ലോ, ഇതാണോ പയ്യൻ.......
അഖിൽ വെഡ്സ് ഐശ്വര്യ. നന്നായിട്ടുണ്ട്."
"ഇപ്പോഴത്തെ പിള്ളേരുടെ പുതിയ
ഓരോ പരിഷ്കാരങ്ങളെ......."
അവർ പറയുന്നത് കേട്ടുകൊണ്ട് ഒരു പയ്യൻ അവരുടെ ഇടയിലേക്ക്
വരുന്നു..
"എങ്ങനുണ്ട് ചേച്ചി , നന്നായിട്ടില്ലേ
എന്റെ വർക്കാണ്..."
" ഇത് അച്ചു ചേട്ടൻ ചെയ്ത വർക്കാണോ "
"അതേ., കൊള്ളാമോ "
"കൊള്ളാം,
പക്ഷേ പയ്യൻ അത്ര
പോരാ... "
"അത് എന്റെ കുഴപ്പമല്ല, "
"ഓഹ് കുഴപ്പമൊന്നുമില്ല, രണ്ടുപേരും
നല്ല ചേർച്ചയുണ്ട്.."
"ഇതാണോ ചേർച്ച....
ചെക്കന് ചേച്ചീടെ അത്ര ഗ്ലാമർ
ഒന്നുമില്ല, "
" ചേച്ചി ഇവള് പറഞ്ഞത് കേട്ടോ...
ഇങ്ങനെയാണെങ്കിൽ മിക്കവാറും ഇവൾക് വിവാഹ പ്രായമാകുമ്പോൾ ചേച്ചി മമൂട്ടിയെ കൊണ്ടു വരേണ്ടി
വരും, "
"ഓഹ്.....,
അത്ര ബുദ്ധിമുട്ടേണ്ട പ്രിത്വിരാജോ , ചക്കോച്ചനോ ആയാലും മതി, "
ആ കുട്ടി പറഞ്ഞത് കേട്ട് കൂടെ നിന്നവോരൊക്കേ ചിരിക്കുന്നു .
"നിനക്ക് വർക്കൊക്കെ
കിട്ടുന്നുണ്ടോടാ.."
"ആഹ്, കുഴപ്പമില്ല...
ഇനിയിപ്പോൾ ഇലക്ഷൻ വരുമ്പോൾ വർക്കൊക്കെ കിട്ടും..
"ഷോപ്പിന്റെ പേര് കുറച്ചുകൂടി വലുതായിട്ട് എഴുതേണ്ടതായിരുന്നു, "
" അടുത്ത പ്രാവശ്യം
നോക്കാം."
"എന്നാ പിന്നെ ഞങ്ങളെങ്ങോട്ടേക്ക് പോട്ടെ ടാ ..."
"ശെരി ചേച്ചി...."
"ഇവന്റെ ചേച്ചിയല്ലേ, പഠിക്കുന്ന സമയത്ത് ഒരു പയ്യന്റെ കൂടെ
പോയത്."
"ഓഹ്...,
തുടങ്ങി പരദൂഷണം..., അമ്മക്ക് ഒന്ന് മിണ്ടാതിരുന്നുകൂടെ...."
അകത്തേക്ക് വരുമ്പോൾ മറ്റൊരിടത്തും പുറത്ത് വെച്ചേക്കുന്നത് പോലൊരു ഫ്ലക്സ് വെച്ചിട്ടുണ്ടായിരുന്നു.
അത് നോക്കി നിന്നുകൊണ്ട് ആ കുട്ടി മനസ്സിൽ കരുതുന്നു.
!! ഈ ചേട്ടന്റ സ്ഥാനത് അസി ചേട്ടൻ ആരുന്നെങ്കിൽ സൂപ്പർ ആയിരുന്നേനെ....
എന്തിനാ ദേവി അവരെ രണ്ടാളെയും നീ പിരിച്ചത് ..... !!
വരുന്നവരെയൊക്കെ പെൺകുട്ടിയുടെ അച്ചനും, അമ്മയും ക്ഷണിച്ചു അകത്തേക്ക് ഇരുത്തുന്നു.
വീട്ടുകാരും, ബന്തുക്കളും, എല്ലാവരും നല്ല സന്തോഷത്തിലാണ്,
ബന്ധുക്കളോട് സംസാരിച്ചു നിൽക്കുവായിരുന്ന പുതുപെണ്ണിന്റെ അമ്മയുടെ അടുത്തേക്ക് ആ പെൺകുട്ടിയും അമ്മയും ചെല്ലുന്നു. .
"സിന്ധു ചേച്ചി....."
വിളികേട്ട് പെണ്ണിന്റെ അമ്മ തിരിഞ്ഞു നോക്കുന്നു.
"ആ....,
പ്രീതയോ, എപ്പോ വന്നു "
"ദേ വന്നതേയുള്ളു ചേച്ചി..."
"ഐഷുനെ കാണേണ്ടേ വാ...."
അവർ അവരെയും കൂട്ടി പുതു പെണ്ണിനെ ഒരുക്കുന്ന റൂമിലേക്ക് ചെല്ലുന്നു.
വെളുത്തു മെലിഞ്ഞ അവളുടെ ശരീരത്തിൽ നല്ല നീല നിറത്തിലുള്ള കാഞ്ചിപ്പുരം പട്ട് ഉടുപ്പിച്ചിട്ടുണ്ട് , ആഭരണങ്ങൾ അണിയിച്ചു ഒരുക്കിയ അവളുടെ സൗന്ദര്യം കണ്ട് അവർ ഒന്ന് നോക്കി നിൽക്കുന്നു.
" കൊള്ളാല്ലോ പെണ്ണേ നല്ല സുന്ദരി
ആയിട്ടുണ്ട്. "
"അത് കേട്ട് പുതുപ്പെണ്ണ് ഒരു ചെറിയൊരു പുഞ്ചിരി പാസ്സാക്കി. "
"പക്ഷേ ചേച്ചി ഇവൾക്ക്
മെറൂൻ കളർ സാരി ആയിരുന്നെങ്കിൽ കുറച്ചു കൂടി നന്നായൊരുന്നെന്നെ."
"ഓഹ്, അതൊക്കെ ചെക്കന്റെ വീട്ടുകാരുടെ ഇഷ്ടമല്ലേ പ്രീതേ "
അത് കേൾക്കുമ്പോൾ അവളുടെ മനസ്സിലേക്ക് അവൻ മുൻപ് പറഞ്ഞ വാക്കുകൾ എത്തുന്നു.
!!!" ഐഷു നമ്മുടെ മാര്യേജിന് നീ മെറൂൺ കളർ സാരി ഉടുത്താൽ മതി. സാരിയൊക്കെ ഉടുത്ത്, തലയിൽ നിറയെ മുല്ലപ്പൂവോക്കെ ചൂടി, വരുമ്പോൾ നിന്നെ കാണാൻ എന്ത് ഭംഗിയായിരിക്കും.
അത് കണ്ട് അവിടെ ഉള്ളവരൊക്കെ പറയും അസിടെ പെണ്ണിനെ കാണാൻ എന്ത് മൊഞ്ചാണെന്ന്..... !!!""
സങ്കടം കൊണ്ട് അവളുടെ കണ്ണുകൾ നിറയുന്നുണ്ടായിരുന്നു. അത് ഉള്ളിലൊതുക്കാൻ അവൾ ഒരുപാട് കഷ്ടപ്പെടുന്നുണ്ടായിരുന്നു.
"അല്ല ഐഷു.....,
നിന്റെ മുഖതെന്താ ഒരു വാട്ടം
ഒരു വിഷമം പോലെ.... "
ചോദ്യം കേട്ട് പെട്ടെന്നവൾ ആ ചിന്തയിൽ നിന്നും ഉണരുന്നു.
"അത് ഒന്നുമില്ല പ്രീതേ....,
ഇന്നലെ മുതൽ ഇവൾക്ക് ചെറിയ പനിയുണ്ട് അതിന്റെ ക്ഷീണമാണ്."
"ആണോ
എന്നാലും, കല്യാണപെണ്ണ് ഇങ്ങനെ
വാടി നിൽക്കരുത് സന്തോഷമായിട്ട് നിൽക്കണം. "
ആ വാക്കുകൾ അവൾ ചെറിയ പുഞ്ചിരിയിൽ സ്വീകരിച്ചു .
"എന്നാ ഞങൾ അങ്ങോട്ടേക്ക് പോട്ടെ
ചേച്ചി..."
"ഓഹ്..."
അവർ റൂമിന് പുറത്തേക്ക് പോയതിന് ശേഷം ഐഷുവിന്റെ സിസ്റ്റർ അമ്മയോട് പറയുന്നു.
"അമ്മ പറഞ്ഞ കള്ളം അവർ
വിശ്വസിച്ച മട്ടില്ല. പ്രീത ചേച്ചിയെ അറിയാല്ലോ ഇനി എന്തൊക്കെ പറഞ്ഞു പരത്തുമെന്ന് ഈശ്വരന് അറിയാം."
" ഇവളായിട്ട് എന്നെ കൊണ്ട് പറയിച്ചതല്ലേ. അല്ല എന്താ ഐഷു നിന്റെ ഉദ്ദേശം,
ഇന്ന് നിന്റെ കല്യാണ ദിവസമാണ്, അതിന്റ സന്തോഷവും, പുഞ്ചിരിയുമൊക്കെ മുഖത്തു വേണം അല്ലെങ്കിൽ ആളുകൾ ഇങ്ങനെ ഓരോന്നു ചോദിക്കും. "
"അതിന് ഇത് എന്റെ ഇഷ്ടത്തിന് നടത്തുന്ന കല്യാണമൊന്നുമല്ലോ,
പിന്നെ, എനിക് അമ്മയെപ്പോലെ അഭിനയിക്കാനറിയില്ല."
"നിന്നോട് ഒന്നും പറഞ്ഞിട്ട് കാര്യമില്ല ".
അമ്മ അവളോട് ദേഷ്യപ്പെട്ട് റൂമിന് പുറത്തേക്ക് ചെല്ലുന്നു. അതിനുശേഷം ഐഷു അവിടെ വെച്ചിട്ടുണ്ടായിരുന്ന
കണ്ണാടിക്ക് മുൻപിൽ നിന്ന് തന്നെ ത്തന്നെ നോക്കി കൊണ്ട് മനസ്സിൽ ഓരോന്നും ചിന്തിക്കുന്നു .
!! എല്ലാവരും നല്ല സന്തോഷത്തിലാണ്. പക്ഷേ എന്റെ മനസ്സിൽ മാത്രം ഒരു കടൽ ഇരമ്പുന്നത് ആരും കണുന്നില്ലായിരുന്നു.
ഒരു പെണ്ണിന്റ ജീവിതത്തിലെ ഏറ്റവും സന്തോഷകരമായ ഒരു മുഹൂർത്തമാണ് വിവാഹം.
സ്വന്തം മാതാപിതാക്കളെ വിട്ട്
ഒരുപാട് സ്വപ്നങ്ങളുമായ് , പൂർണമായും മറ്റൊരാളുടെ കൈകളിലേക്ക്, അയ്യാളുടെ ജീവിതത്തിലേക്ക്.....
അതേ , ഇന്ന് എന്റെ വിവാഹമാണ്,
ഇന്നത്തോട് കൂടി ഞാൻ കണ്ട
എന്റെ സ്വപ്നങ്ങളും , സന്തോഷങ്ങളുമെല്ലാം ഈ കതിർ മണ്ടത്തിൽ വെച്ച് അവസാനിക്കും.
മനസ്സിൽ ഒരാളെ വെച്ചു കൊണ്ട്, മനസ്സില്ല മനസ്സോടെ ഞാൻ മറ്റൊരാൾക്ക് മുമ്പിൽ തല കുനിക്കാൻ പോകുകയാണ്, ചെയ്യുന്നത് തെറ്റാണെന്നറിയാം പക്ഷേ എനിക്ക് മുന്നിൽ വേറെ വഴിയില്ല.
എടാ....,
നീ എന്നെ ശപിക്കരുത്, വെറുക്കരുത്.
നമുക്ക് ഒരുമിച്ചു പങ്കിടാനായി കരുതി വെച്ച എല്ലാ സ്വപ്നങ്ങളും,
ഇന്ന് ഇവിടെവെച്ച്
അവസാനിക്കുകയാണ്.......
നിന്റെ ഈ അവസ്ഥക്ക് കാരണക്കാരി പോലും ഞാനാണ് , ഈ അവസ്ഥയിൽ നിന്നെ ഒറ്റക്കാക്കി, മറ്റൊരാൾക്കൊപ്പം പോകുകയാണ് ഞാൻ.
നീ കണ്ണുതുറക്കുമ്പോൾ ഞാൻ മറ്റൊരാൾക്കൊപ്പം ജീവിക്കുന്നതാകും കാണുന്നത്. ആ കാഴ്ച്ച നിനക്ക് ഉൾക്കൊള്ളാൻ കഴിയില്ലെന്നറിയാം.
ഒരിക്കലും എന്നെ നീ ഒരു വഞ്ചകിയായി മാത്രം കരുതരുത്. മറ്റൊരാളുടെ താലിക്കു മുൻപിൽ തല കുനിക്കാൻ ഇരിക്കുമ്പോഴും, നിന്നോടുള്ള ഇഷ്ടം മാത്രമേ എന്റെ മനസ്സിലുള്ളൂ.
അറിയില്ല മുന്നോട്ടുള്ള ജീവിതം ഏങ്ങനെയാകുമെന്ന്. മറ്റുള്ളവരുടെ സന്തോഷത്തിനു വേണ്ടി ഞാൻ എന്റെ സ്വപ്നങ്ങളും, ജീവിതവും
തേജിക്കുകയാണ് .!!
അവളുടെ മിഴികൾ അപ്പോൾ നിറയുന്നുണ്ടായിരുന്നു. മിഴികളിലെ കണ്മഷി മാഞ്ഞു പോകാത്തവിധം പതിയെ ആ കണ്ണുനീർ തുള്ളികൾ അവൾ തുടച്ചു മാറ്റുന്നു.
അപ്പോഴേക്കും അവിടേക്ക് ഫോട്ടോ എടുക്കുന്നതിനായി ഫോട്ടോഗ്രാഫർ വരുന്നു. ബന്ധുക്കൾ ഓരോരുത്തരായി അവൾക്കൊപ്പം നിന്ന് ഫോട്ടോസ് എടുത്തു. മനസ്സിലെ വിഷമം ഉള്ളിലൊതുക്കി അവൾ ചെറിയൊരു പുഞ്ചിരി പാസ്സാക്കി ഫോട്ടോക്ക് പോസ് ചെയ്തു.
കുറച്ചു സമയം കഴിഞ്ഞപ്പോൾ പയ്യനും കൂട്ടരും ഓഡിറ്റോറിയത്തിൽ എത്തിയിരുന്നു.മുഹൂർത്തം ആകാറായി,
അവൾ മുതിർന്നവരുടെ കാൽ തൊട്ട് അനുഗ്രഹം വാങ്ങി. കതിർ മണ്ഡപത്തിലേക്ക് നടന്നു.
തുടരും....... ♥️