Aksharathalukal

❤️❤️😘 എൻ സീമന്ത രേഖയിലെ സിന്ദൂരം ഭാഗം -2😘❤️❤️








താലപ്പൊലികളുമായി കുട്ടികൾ അവളെ ആനയിച്ചു കതിർ മണ്ഡപത്തിലേക്ക് കൊണ്ടുപോയി.  പെണ്ണിന്റ അച്ഛൻ അവളുടെ കൈ പിടിച്ചു  കതിർ മണ്ഡപത്തിലേക്ക് കയറ്റി.  

നിറഞ്ഞിരുന്ന സദസ്സിന് മുൻപിൽ അവൾ  കൈകൾ കൂപ്പിയതിനു ശേഷം അവിടേക്ക് ഇരുന്നു.  പൂജാരി എന്തൊക്കെയോ മന്ത്രങ്ങൾ ചൊല്ലുന്നുണ്ടായിരുന്നു ശേഷം 

\" മൂഹൂർത്തമാകാറായി  താലിഎടുത്തു കൊടുത്തോളു. \"

ആ വാക്കുകൾ  കേൾക്കുമ്പോൾ  അവളുടെ ഹൃദയം പട, പട ഇടിക്കുന്നുണ്ടായിരുന്നു. 

!! അടുത്ത ഏതാനും നിമിഷണങ്ങൾക്കകം എല്ലാം കഴിയുമല്ലോ ഈശ്വരാ .

അസി.....
നീ വരില്ലെന്നറിയാമെങ്കിലും , നീയൊന്ന് വന്നിരുന്നെങ്കിൽ എന്ന് ഞാൻ കൊതിച്ചു പോകുവാണ്. !!

ആളുകൾ കയറി വരുന്ന  ആ വഴിയിലേക്ക്  അവൾ നോക്കി ഇരുന്നു 

ആ സമയം പിന്നിൽ നിന്നും അവളുടെ അമ്മ തട്ടി വിളിക്കുന്നു . അവൾ തിരിഞ്ഞു നോക്കുന്നു. 

\" പ്രാത്ഥിക്ക്‌ മോളെ \"

അമ്മയുടെ വാക്കുകൾ കേട്ട് അവളുടെ മനസ്സ് അവളോട്  തന്നെ ചോദിക്കുന്നു. 

!!  ഞാൻ എന്ത് പ്രാർഥിക്കാനാണ് അമ്മാ...
നിങ്ങളുടെയൊക്കെ ആഗ്രഹം പോലെ ഈ കല്യാണം നടക്കാനോ, അതോ ഈ അവസാന നിമിഷവും അവനോടൊപ്പമുള്ള ജീവിതം കൊതിക്കുന്ന എന്റെ ആഗ്രഹം നടക്കാനോ,   എനിക്കറിയയില്ല....


അവൾ രണ്ടു കണ്ണുകളും അടിച്ചിരുന്നു പ്രാർത്ഥിച്ചു . 

നാധസ്വാരമേളം ആരംഭിച്ചു. 
പെട്ടന്നായിരുന്നു അവളുടെ കാതുകളിലേക്ക് ഒരു വിളി എത്തുന്നത്. 

\"ഐഷു.....,\"

നാധസ്വാര മേളത്തിന്റെ ഒച്ചയിൽ ആ വിളി   ആരും കെട്ടിരുന്നില്ല. 

വീണ്ടും അവൾ ആ വിളിക്കേൾക്കുന്നു 

\"ഐഷു....\"

അവൾ കണ്ണുകൾ തുറന്നു അങ്ങോട്ടേക്ക് നോക്കുന്നു. 

അതേ അവൾ കാണാൻ ആഗ്രഹിച്ച 
ആ  മുഖം. 

അവന്  സ്വയം നിൽക്കാൻ കഴിയിന്നില്ലായിരുന്നു, കുട്ടുകാർ അവനെ താങ്ങി പിടിച്ചേക്കുകയായിരുന്നു. 

  അവനെ കണ്ടതും അവൾ കതിർ മണ്ഡപത്തിൽ നിന്നും എഴുന്നേൽക്കുന്നു. 
പെൺകുട്ടി എഴുന്നേൽക്കുന്നത് കണ്ട് എല്ലാവരും അന്ധനം വിട്ട് നോക്കുന്നു. 

അവൾ അവിടെ നിന്നും ഇറങ്ങാൻ തുടങ്ങുമ്പോൾ അവളുടെ അമ്മ അവളെ തടയുന്നുണ്ടായിരുന്നു.  എന്നാൽ അതൊന്നും  സാരമാക്കാതെ  അമ്മയുടെ കൈകൾ തട്ടി മാറ്റി അവൾ അവന്റ അടുത്തേക്ക്  ഓടുന്നു. 

ഓടിച്ചെന്ന് അവനെ കെട്ടി പിടിക്കുന്നു. 
അത് കണ്ട് ഓഡിറ്റോറിയത്തിൽ ഇരുന്നവരൊക്കെ എഴുന്നേറ്റ് ഇത് എന്തൊക്കെയാ കാണുന്നത് എന്ന രീതിയിൽ മൂക്കത് വിരൽ വെക്കുന്നു. 

അവൾ അവന്റ മാറോട് ചേർന്ന് കൊണ്ട് പൊട്ടി കരഞ്ഞു. 

\" നീ എന്റെ പെണ്ണല്ലേ ഐഷു...., 
നിനക്കെങ്ങനെ കഴിഞ്ഞു, എന്നെ വിട്ടിട്ട് മറ്റൊരാളുടെ താലിക്കു മുൻപിൽ തലകുനിക്കാൻ. \"

\"എനിക്ക് വേറെ വഴിയില്ലായിരുന്നു അസി....\"


അപ്പോഴേക്കും  അവളുടെ 
ബന്ധുക്കൾ ഓടിച്ചെന്ന് അവളെ അവനിൽ നിന്നും പിടിച്ചു മാറ്റാൻ ശ്രമിക്കുന്നു. അവൾ അവനെ തന്നെ മുറുകെ പിടിച്ചു നിന്നു. 

അവർ ബലമായി അവളെ പിടിച്ചു മാറ്റുന്നു. ആ പിടിവലിയിൽ അവൻ താഴേക്ക് വീഴുന്നു. അവൾ അവനെ പിടിക്കാൻ ശ്രമിച്ചെങ്കിലും പറ്റുന്നില്ലായിരുന്നു . 

\" താലി കെട്ടിക്കോളൂ....\"

ആ വാക്കുകൾ കേട്ട് പെട്ടെന്ന് അവൾ  കണ്ണുകൾ തുറക്കുന്നു. 
ഒരു നിമിഷം.....
അവസാന നിമിഷം ഒരു പ്രതീക്ഷയെന്നോണം തോന്നിച്ച ആ സ്വപ്നവും മാഞ്ഞു പോയി. ആ ഒരു നിമിഷം അവൾ ആ സ്വപ്നത്തിൽ അലിഞ്ഞു പോയിരുന്നു . 

അല്ലേലും അങ്ങനെയൊക്കെ സംഭവിക്കാൻ ഇത് സിനിമയും, സീരിയാലുമൊന്നുമല്ലല്ലോ,  ഇത് ജീവിതമല്ലേ....

തന്റെ പ്രണയകാലത്തെ നല്ല, നല്ല 
നിമിഷങ്ങൾ ഒരു  റീസൈക്കിൾ പോലെ അവളുടെ മനസ്സിലൂടെ കടന്നു പൊയ്ക്കോണ്ടിരുന്നു . 

അവർ തമ്മിൽ ആദ്യം കണ്ടതും, പരിചയപ്പെട്ടതും, പ്രപോസ് ചെയ്തതും, അങ്ങനെയുള്ളൂ  നല്ല നിമിഷങ്ങൾ . 

അങ്ങനെ നാധസ്വാര മേളത്തോടെ എന്റെ കഴുത്തിൽ മറ്റൊരാൾ താലി കെട്ടി.  

ചടങ്ങുകൾക്കൊക്കെ  എല്ലാവർക്കും മുന്നിൽ ഒരു ജീവനില്ലാത്ത ശരീരമായി ഞാൻ നിന്നുകൊടുത്തു .
അപ്പോഴും ഉള്ളുകൊണ്ട് അവൾ പൊട്ടി കരയുകയായിരുന്നു. 

അങ്ങനെ മറ്റൊരാളുടെ താലി എന്റെ കഴുത്തിൽ വീണു .ഈ നിമിഷം മുതൽ ഞാൻ ഇയ്യാളുടെ ഭാര്യയാണ്. 

\" ഇനി നിന്റെ ജീവിതം, അത് സന്തോഷമായാലും, ദുഃഖമാണെങ്കിലും അയാൾക്കൊപ്പം പങ്കിട്ട് ജീവിക്കണം \"

ഇതായിരുന്നു   അമ്മയുടെ വക ഉപദേശം.ചടങ്ങുകളൊക്കെ കഴിഞ്ഞു. ഊണും കഴിഞ്ഞു എല്ലാവരും പയ്യനെയും,  പെണ്ണിനേയും യാത്ര യാക്കാൻ റെഡിയായി നിന്നു. 

മകളെ നല്ലൊരു കയ്യിൽ ഏൽപ്പിച്ച സന്തോഷത്തിലാണ്, അച്ചനും
അമ്മയും.

ഞാൻ ബന്തുക്കളോട് യാത്ര  ചോദിക്കുമ്പോൾ  എല്ലാവരും നല്ല വിഷമത്തിലായിരുന്നു .
അപ്പോഴും മനസ്സുകൊണ്ട് കരഞ്ഞു തളർന്ന എന്നെ കാണാൻ  ആരുമുണ്ടായിരുന്നില്ല. 


അമ്മ കരയുന്നത് കണ്ട് ,  ഞാൻ അമ്മയെ  തന്നെ നോക്കി നിന്നുപോയി . 
അവൾ അമ്മയെ കെട്ടി പിടിച്ചു കൊണ്ട്, അമ്മയുടെ ചെവിയിലായി പറഞ്ഞു 

\" ആരെ കാണിക്കാനാണ് അമ്മേ ഈ പ്രഹസനം,  ഞാൻ അമ്മയോട് പറഞ്ഞോ  എനിക്കിപ്പോൾ  കല്യാണം വേണമെന്ന്, നിങ്ങൾ തീരുമാനിച്ചതല്ലേ, അതും എന്റെ ഇഷ്ടം നോക്കാതെ, 

ഞാൻ ജീവന് തുല്യം സ്നേഹിച്ച ചെക്കനെ വിട്ട് കളഞ്ഞു ചങ്ക് തകർന്ന്, ഉള്ളു നീറി നിൽക്കുന്ന എന്നെ കാണിക്കാൻ വേണ്ടിട്ടോ, അതോ ഈ കൂടി നിൽക്കുന്ന നാട്ടുകാരെ 
കാണിക്കാൻ വേണ്ടിട്ടാണോ ഈ, 
സങ്കട നാടകം.   \"

മകളുടെ വാക്കുകളിലെ മൂർച്ച ആ ആമ്മയുടെ മനസ്സിനെ കുത്തി ഏറെ നോവിച്ചു.ആ വിഷമം ഉള്ളിലൊതുക്കി ആ അമ്മ നിന്നു. 

\" എന്താ അമ്മയും, മോളും  തമ്മിൽ ഒരു
സ്വാകാര്യം. \"

\"ഏയ്..., 
ഒന്നുമില്ല \"

  കുറച്ചു മാറി അച്ഛൻ സങ്കടത്തിൽ നിൽക്കുന്നുണ്ടായിരുന്നു. അവൾ അച്ഛന്റെ അടുത്തേക്ക്  ചെന്ന് യാത്ര
ചോദിച്ചു. 

നിറകണ്ണുകളോടെ നിൽക്കുന്ന ചേച്ചിയോടും അവൾ യാത്ര ചോദിച്ചു. 
ചേച്ചി എന്റെ കണ്ണുകളിലേക്ക് നോക്കി 

\" എത്ര നേരം ഇങ്ങനെ നീ സങ്കടം ഉള്ളിലൊതുക്കി വെക്കും, 
നിനക്കൊന്ന് പൊട്ടി കരഞ്ഞുകൂടെ ഐഷു.. ,  

ഇപ്പോഴാകുമ്പോൾ വീട്ടുകാരെ പിരിയുന്നതിലുള്ള വിഷമാണെന്ന് എല്ലാവരും കരുതിക്കോളും. \"

ചേച്ചിയുടെ വാക്കുകൾ കേട്ട് അവളുടെ നിയത്രണം വിടുന്നു. അവൾ ചേച്ചിയെ കെട്ടി പിടിച്ചു പൊട്ടി കരയുന്നു. 
ചേച്ചി അവളെ സമാധാനപ്പെടുത്തുന്നു. 
അവർ യാത്ര പറഞ്ഞു കാറിലേക്ക്
 കയറുന്നു . 

പ്രകൃതി പോലും അവളുടെ മനസ്സ് പോലെയായിരുന്നു, ഒരുണ്ട് മൂടിയ കാർമേഘങ്ങൾ പെയ്യാൻ 
വിങ്ങി നിൽക്കുന്നത് പോലെ.... 


അവൾ പോകുന്ന  വഴികളിലെല്ലാം അവർ രണ്ടുപേരും തീർത്ത പ്രണയകാലത്തിന്റെ സുന്ദര നിമിഷങ്ങളുടെ ഓർമകളുണ്ടായിരുന്നു. 

ആ നല്ല നിമിഷങ്ങൾ ഓർത്തു  അവൾ അതിൽ അലിഞ്ഞിരുന്നു. 

അപ്പോഴേക്കും ഒരു വീടിന് മുന്നിൽ കാർ കൊണ്ടുവന്നു നിർത്തി. 
അവിടെ ഞങ്ങളെ കാത്ത് ആളുകൾ നിൽപ്പുണ്ടായിരുന്നു. 
അവർ അവളെ വിളക്കു കൊടുത്തു 
അകത്തേക്ക് 
കയറ്റി. 


ഈ വീട്ടിൽ വലതു കാല് വെച്ച് കയറുകയാണ് ഞാൻ, 
മനസ്സിൽ ഒരാളോടുള്ള ഇഷ്ടം വെച്ചുകൊണ്ട്   മറ്റരാൾക്കൊപ്പം എന്റെ ജീവിതം ആരംഭിക്കുവാണ്. 


                                       തുടരും......♥️



❤️❤️😘 എൻ സീമന്ത രേഖയിലെ സിന്ദൂരം ഭാഗം - 3 😘❤️❤️

❤️❤️😘 എൻ സീമന്ത രേഖയിലെ സിന്ദൂരം ഭാഗം - 3 😘❤️❤️

4.1
1100

അഞ്ചു വർഷങ്ങൾക്ക് ശേഷം വീടിന്റ  മുറ്റത്ത്  അങ്ങോട്ടു  മിങ്ങോട്ടും നടക്കുന്ന  ഐഷുവിന്റ   അച്ഛനോടായി അമ്മ ചോദിക്കുന്നു. \" ഇവിടെ അങ്ങോട്ടുമിങ്ങോട്ടും നടക്കുന്ന നേരം നിങ്ങൾക്ക്  എയർപോർട്ടിലേക്ക് ഒന്ന് പോയിക്കൂടായൊരുന്നോ. \"\"അതിന് നിന്റെ മോള് സമ്മതിക്കണ്ടേ, ആരും അവളെ കൂട്ടാൻ വരേണ്ട, അവൾ ഒറ്റക്ക് എത്തിക്കോളാം എന്നല്ലേ പറഞ്ഞത്. പിന്നെ ഞാൻ എന്ത് ചെയ്യാനാ...\"\" അവൾക്ക് അമ്മയോടും അച്ഛനോടും ഇപ്പോഴും വാശിയല്ലേ,   അവളുടെ വാശി ജയിക്കട്ടെ, കുഞ്ഞിനേയും കൊണ്ട്  ഒറ്റക്കല്ലേ വരുന്നത്. അതാണ് ഒരു സമാധാനക്കേട് .   \"അവർ സംസാരിച്ചു നിൽക്കുമ്പോഴേക്കും