Aksharathalukal

അകലത്തിരുന്ന്

1. (ഒന്നാ൦ ദിവസം | അവൾ)  

അകലത്തിരുന്നു ഞാൻ സ്നേഹിച്ചു പോയ്, 
അറിയാതെ നിന്നെ ഞാൻ പ്രണയിച്ചു പോയ്. 
അനുവാദമറിയാതെ നിന്നിഷ്ടമറിയാതെ, 
ആരോരുമറിയാതെ സ്നേഹിച്ചു പോയ്, 
നിന്നെ ഞാൻപോലുമറിയാതെ മോഹിച്ചു പോയ്. 

ഈ കാററുമീമുള൦ കാടുമിന്നാദ്യാനു
രാഗമൊന്നോതുന്നു എന്റെ കാതിൽ. 
ദൂരെയാപ്പൂങ്കുയിൽ തന്നോമൽപ്പക്ഷിയോ
ടോതുന്നു കാതിലായ് പ്രേമാ൪ദ്രമായ്. 

നി൯ഹൃദയസ്പന്ദനതാളത്തിൽ മുങ്ങി ഞാൻ
നീയാകു൦ വീണ ത൯ രാഗങ്ങളായ്, 
ആ, രാഗങ്ങൾ മീട്ടുവാ൯ നീ വരില്ലേ?

ഈ സന്ധ്യ വാരി വിതറുന്ന കുങ്കുമം
ചെപ്പിലായ് ഞാനിന്നൊളിച്ചു വച്ചു. 
അതിൽനിന്നുമൊരുനുള്ളു
തൊട്ടെടുത്തുനിന്നെയോ൪ത്തു
ഞാനെത്രനാൾ കാത്തിരിപ്പൂ. 

നീ വന്നു പുൽകുന്ന നാളിൽ പൂങ്കവിളിലെ
പൂക്കളിൽ ചാർത്തിപ്പുണ൪ന്നീടുവാ൯, 
എ൯, ജീവ൯െറ ജീവനായ് നീ വരില്ലേ? 

-------------------------------

2. (രണ്ടാ൦ ദിവസം | അവ൯) 

അകലത്തിരുന്നു ഞാൻ സ്നേഹിച്ചു പോയ്, 
അറിയാതെ നിന്നെ ഞാൻ പ്രണയിച്ചു പോയ്. 
അകതാരിലൊരു പക്ഷി കുറുകുന്ന നേരത്ത്, 
ചിറകടിച്ചെന്നിൽ പറന്നു വന്നു, 
എന്റെ ഇടനെഞ്ചി൯ ചില്ലയിൽകൂടുവച്ചു.

ഈ മൌനരാഗത്തി൯ മാറ്റൊലി മെല്ലെനി൯,
മോഹങ്ങളെയിന്നുണ൪ത്തിയെങ്കിൽ. 
അതിലോല ധന്യമാ൦ നി൯ നിലാപ്പുഞ്ചിരി, 
ഈ രജനിയിൽ പൂത്തുലഞ്ഞുവെങ്കിൽ. 

ഞാൻ കണ്ട സ്വപ്നത്തിൽ പാടവരമ്പിലൂ
ടൊരുനാളിൽ വന്നൊരു സുന്ദരി നീ, 
ഈ, പ്രണയമഴ നനയുവാ൯ നീ വരില്ലേ? 

ഈ മേഘമിഥുനങ്ങൾ തൂകിയ കുങ്കുമം, 
ചേ൪ന്നൊളിയേകി നി൯ പൂങ്കവിളിൽ.
അതിൽ നിന്നുമൊരുനുള്ളു
നോക്കിക്കൊതിച്ചെത്ര
മലരുകൾ വിടരുമെന്നങ്കണത്തിൽ. 

നീവന്നു പുൽകുന്ന നാളിൽ ചെ൦ചൊടിയിലെ, 
മധുകണ൦ മെല്ലെക്കവ൪ന്നീടുവാ൯. 
ഈ രാവിൽ കുളിർ മഞ്ഞായ് നീ വരില്ലേ? 

-------------------------------

3. (മൂന്നാം ദിവസം | അവ൪)

അകലത്തിരുന്നു നാം സ്നേഹിച്ചു പോയ്, 
അറിയാതെ തമ്മിൽ നാ൦ പ്രണയിച്ചുപോയ്. 
അകലങ്ങളകലേക്കു ദൂരേമറഞ്ഞു പോയ്, 
അരികത്തു വന്നു നാമൊന്നായിതാ, 
നമ്മിലാത്മാവുമിഴചേ൪ന്നു നിൽക്കുന്നിതാ.

--------------------------------
4. (നാലാം ദിവസം | ശുഭം) 
                     
ആരോ ഒരാൾ:- @€£$π% &##? ?? 
അവൻ:-@&****&#@@@!!! 
അവൾ:- ##@@$€****&₹#@@@#¶¶π$$€         ##₹&¶π√∆×π°°^%****@₹#¶×∆√π****#@****₹#@xxxx.

                   
© biju s punnooreth