Aksharathalukal

part 10

ഭാഗം 10 

മെറൂണും മഞ്ഞയും വസ്ത്രധാരികളായ നൂറുകണക്കിന് സന്യാസിമാർ, ആ വലിയ പ്രാർത്ഥനാ മന്ദിരത്തിലെ , ചുവന്ന നിറഞ്ഞിലുള്ള പരവതാനിയിൽ നിരന്നിരുന്ന്, പ്രാർത്ഥനാ മന്ത്രങ്ങളും മറ്റും ചൊല്ലുന്നുണ്ടായിരുന്നു.
അവരുടെ ശരീരം അവർ ചൊല്ലുന്ന മന്ത്രോച്ചാരണത്തിന്റെ താളത്തിൽ മെല്ലെ ആടിക്കൊണ്ടിരുന്നു.

പെട്ടെന്ന് ,എന്നെ ഞെട്ടിച്ചുകൊണ്ട്, ഒരു തെരുവ് നായ ആ ക്ഷേത്രത്തിന്റെ പ്രധാന വാതിലിനടുത്തേക്ക് നടന്ന്, പെട്ടെന്ന് ഹാളിലേക്ക് പ്രവേശിക്കുന്നത് ഞാൻ കണ്ടു. ക്ഷേത്രത്തിന്റെ പുണ്യസ്ഥലത്തേക്ക് കടന്ന ആ നായയെ തുരത്തിയോടിക്കാൻ ഞാൻ ആഗ്രഹിച്ചു.  

എന്റെ മുഷിഞ്ഞ ഉടുപ്പും കുളിക്കാത്ത ശരീരത്തിലെ ദുർഗ്ഗന്‌ധവും മറന്ന് ഞാൻ ആ നായയെ തേടി ഹാളിനുള്ളിൽ പ്രവേശിച്ചു.  

സന്യാസിമാർ ഇരിക്കുന്ന വരികൾക്കിടയിൽ ആ നായ ഒരു കൂസലുമില്ലാതെ നിൽക്കുന്നത് ഞാൻ കണ്ടു.  

പ്രാർത്ഥനാ ഹാളിനുള്ളിലെ നായയുടെ സാന്നിധ്യം ആരെയും അലോസരപ്പെടുത്തുന്നില്ല എന്നത് എന്നെ കുറച്ചൊന്നുമല്ല അത്ഭുതപ്പെടുത്തിയത്.

പിന്നീടെനിക്കറിയാൻ കഴിഞ്ഞു , എല്ലാ ജീവജാലങ്ങളും അവയുടെ ഏതെങ്കിലുമൊരു ജന്മത്തിൽ മനുഷ്യകുലത്തിൽ ജനിക്കുമെന്നും അനുകൂല സാഹചര്യങ്ങളുടെ പിൻബലത്താൽ അവർ ബുദ്ധ പദത്തിലെത്തുമെന്നുമാണ് അവർ വിശ്വസിക്കുന്നത്. അതു കൊണ്ടു തന്നെ എല്ലാ ജീവികൾക്കുമുള്ളിലിരിക്കുന്ന ബുദ്ധരൂപത്തെ ഏറെ ആദരവോടെ ആണവർ കാണുന്നതും. 

അങ്ങേയറ്റം ഭക്തിസാന്ദ്രമായ ആ പ്രാർത്ഥനാ ഹാളിന്റെ ഒരു മൂലയിൽ ഞാനിരുന്നു. നിമിഷങ്ങളും മിനുട്ടുകളും കടന്ന് മണിക്കൂറൊന്നു കഴിഞ്ഞിട്ടും എനിക്കാ പ്രാർത്ഥന ഹാളിൽ നിന്നും പുറത്തുകടക്കാൻ തോന്നിയില്ല. 

തികച്ചും നിശ്ശബ്ദനായി കണ്ണുകളടച്ച് ഞാനവിടെ ഇരുന്നു. എന്നിലെ ഭയചിന്തകളെല്ലാം ഒന്നൊന്നായി അലിഞ്ഞു പോകുന്നതായും എന്റെ ശരീരത്തിനും മനസ്സിനും ഭാരം കുറയുന്നതായും എനിക്ക് തോന്നി. 

ഞാൻ കണ്ണുതുറന്നപ്പോൾ, നിലാവ് പോലെ പുഞ്ചിരിച്ചു കൊണ്ട് ,ഒരു ബുദ്ധസന്യാസി എന്റെ മുന്നിൽ നിൽക്കുന്നു.

മുഷിഞ്ഞു നാറിയ എന്റെ വേഷത്തെയും കുളിക്കാതെ വൃത്തിഹീനമായ എന്റെ ശരീരത്തെയും ഓർത്ത് എനിക്ക് അന്നേരം വല്ലാത്ത ലജ്ജ തോന്നി. ഞാൻ മെല്ലെ എഴുന്നേറ്റ്,  
അനുകമ്പയോടെ എന്നെ നോക്കി പുഞ്ചിരിക്കുന്ന ബുദ്ധപ്രതിമയ്ക്കു മുന്നിൽ ഭക്തിയാദരവോടെ കൈകൂപ്പി പ്രാർത്ഥനാ ഹാളിൽ നിന്നും ഞാൻ പുറത്തിറങ്ങി.

ഇവിടെ എനിക്കെല്ലാം പുതുമകളായിരുന്നു. എല്ലാ കാഴ്ച്ചകളും എന്റെ ഗ്രാമത്തിൽ നിന്നും ഏറെ വ്യത്യസ്തങ്ങളുമായിരുന്നു. 

അങ്ങിനെയുള്ള കാഴ്ച്ചകളൊക്കെ കണ്ട് നടക്കുന്നതിനിടെ , ഭാരമുള്ള ഒരു വലിയ ചാക്കുമായി നടന്നു നീങ്ങുന്ന ഒരു വൃദ്ധനെ ഞാൻ ശ്രദ്ധിച്ചു.
പെട്ടെന്ന് ചാക്കിന്മേലുള്ള അയാളുടെ പിടി വിട്ട്, അതിലുണ്ടായിരുന്ന ചോളമെല്ലാം പുറത്തേക്ക് വീണ്ടു .

വഴിയിൽ ചിതറി വീണ ചോളങ്ങൾ, ഓരോന്നായി അയാൾ പെറുക്കി ചാക്കിലേക്കിടുന്നത് കണ്ട്, ഞാൻ അയാൾക്കരിക്കിലേക്ക് ചെന്നു. നിലത്ത് ബാക്കിയുണ്ടായിരുന്ന ചോളങ്ങൾ ഞാനും ചാക്കിലേക്കിടാൻ അയാളെ സഹായിച്ചു.
വഴിയരികിൽ കിടന്ന ഒരു കയറെടുത്ത് ഞാൻ ചാക്ക് മുറുക്കി കെട്ടി. 

അരികിൽ നിന്നിരുന്ന അയാളുടെ മുഖത്തേക്ക് ഞാനൊന്ന് പാളിനോക്കി. പ്രകാശം നിറഞ്ഞ ആ മുഖത്തെ പുഞ്ചിരി എന്റെ മനസ്സിലും പുഞ്ചിരി നിറച്ചു.

ഒന്നും പറയാതെ ഞാൻ ആ ചാക്ക് തോളിലേറ്റി മുന്നോട്ട് നടന്നു.
ആദ്യം അദ്ദേഹം എന്നെ ഒന്ന് തടയാൻ തുനിഞ്ഞെങ്കിലും എന്തു കൊണ്ടോ, അദ്ദേഹം എന്നെ പിന്നെ തടയാൻ നിന്നില്ല.
പകരം, എനിക്ക് മുന്നിലേക്ക് അദ്ദേഹം നടന്നു. ഞാൻ പിന്നാലേയും . 

ഇപ്പോൾ ഞങ്ങളുടെ പോക്ക് കണ്ടാൽ, കുറേക്കാലമായി ഞാൻ അദ്ദേഹത്തിന് കീഴിൽ പണിയെടുക്കുന്ന ഒരാളാണെന്നേ തോന്നൂ.

റോഡരികിലെ ഒരു മരച്ചുവട്ടിൽ, മരപ്പലകകൾ കൊണ്ട് ചേർത്തു കെട്ടിയ ഒരു മേശമേൽ , ഞാൻ ആ ചാക്ക് ഇറക്കി വെച്ചു.
അദ്ദേഹം അതിനരികിൽ ഒരു മരപ്പലകയുടെ മുകളിൽ, പഴയ ചാക്കു തുണികൾ മടക്കി, ഒരു കുഷൻ പോലെയാക്കി അതിലിരുന്നു. 

ആ ഇരിപ്പിടത്തിന് മുന്നിൽ ഒരു അടുപ്പ് വച്ച് അതിൽ കനല്കത്തിച്ച്, അതിന് മുകളിൽ ഒരു ഇരുമ്പ് വല വച്ച് , അതിന് മുകളിലേക്ക് , രണ്ട് മൂന്ന് ചോളത്തണ്ടുകൾ അദ്ദേഹം നിരത്തിവച്ചു. 

ഒരു കാർഡ് ബോർഡ് കഷണം എടുത്ത് കത്തിത്തുടങ്ങിയ കനലിലേക്ക് പതിയെ വീശിക്കൊണ്ടിരുന്നു അദ്ദേഹം.
ഒട്ടും തിടുക്കമില്ലാതെ,വളരെ ശ്രദ്ധാപൂർവ്വവും, ചിട്ടയോടും കൂടിയാണ് അദ്ദേഹമിതൊക്കെ ചെയ്തു കൊണ്ടിരുന്നത്. കുറച്ചു നേരം ഞാനതൊക്കെ കണ്ടു കൊണ്ടു നിന്നു.

എനിക്ക് വല്ലാതെ ദാഹിക്കുന്നുണ്ടായിരുന്നു. 
ബുദ്ധാശ്രമത്തിന് മുൻവശഞ്ഞ് ഒരിടത്ത് വച്ചിരുന്ന വലിയൊരു കുടിവെള്ളപ്പാത്രം ഞാൻ കണ്ടെത്തി. ദാഹം മാറുവോളം ഞാനതിൽ നിന്ന് വെള്ളം കോരിക്കുടിച്ചു. ആ വെള്ളത്തിന് പഴച്ചാറിന്റെ രുചിയുണ്ടെന്ന് എനിക്ക് തോന്നി. നനഞ്ഞു തണുത്ത കൈകൾ കൊണ്ട് ഞാനെന്റെ മുഖം തുടച്ചു. വല്ലാത്തൊരു ഉന്മേഷം തോന്നി എനിക്കപ്പോൾ. 

ആശ്രമത്തിന്റെ പുറംചുമരുകളിൽ നിറങ്ങളാൽ സമൃദ്ധമായ, അതിമനോഹരമായി വരച്ച , ബുദ്ധ ചിത്രങ്ങൾ നോക്കി ഞാൻ ഏറെ നേരം നിന്നു. 

ആശ്രമത്തിനകത്തേക്കും പുറത്തേക്കും നിരന്തരം വന്നും പോയ്ക്കൊണ്ടും ഇരുന്ന സന്യാസിമാരെക്കണ്ട്, ഞാനത്ഭുതത്തോടെ നോക്കി നിന്നു.
അവരിൽ ആരുടെ മുഖത്തേക്ക് നോക്കിയാലും സന്തോഷ ഭാവമല്ലാതെ മറ്റൊന്നും ഞാൻ കണ്ടില്ല. നമ്മുടെ കണ്ണുകൾ അവരുടെ കണ്ണുകളുമായി കൂട്ടിമുട്ടിയാൽ , ഒരു പുഞ്ചിരിയാണ് ഉടൻ വിടരുക. അത് തികച്ചും സ്വാഭാവികമായതും സ്വതസിദ്ധമായതുമായിരുന്നു.
ഒന്നുമൊന്നും ചിന്തിക്കാതെ ഞാൻ അവിടെ നിന്നും പുറത്തേക്ക് നടന്നു.

കുറേ മുൻപ് കണ്ടുമുട്ടിയ ആ വൃദ്ധൻ വൃക്ഷത്തണലിലിരുന്ന് എന്നെ കൈ കാട്ടി വിളിച്ചു. ഞാൻ അദ്ദേഹത്തിനടുത്തേക്ക് ചെന്നു.
കഴിക്കാൻ വല്ലതും കിട്ടിയോ എന്ന് ആംഗ്യഭാഷയിൽ അദ്ദേഹം എന്നോട് ചോദിച്ചു.
ഇല്ല എന്ന് ഞാൻ കണ്ണടച്ച് കാണിച്ചു.

ചുട്ടെടുത്ത ഒരു ചോളത്തിന്മേൽ , ചെറുനാരങ്ങനീരും കുരുമുളക് പൊടിയുമിട്ട് ഒരു ഇലയിലേക്ക് വെച്ച് ഒരു പുഞ്ചിരിയോടെ അദ്ദേഹം അത് എനിക്ക് നേരെ നീട്ടി.

ഞാനും ഒരു പുഞ്ചിരി തിരിച്ചു നൽകി, അദ്ദേഹത്തിനരികിലിരുന്ന് അത് കഴിക്കാൻ തുടങ്ങി. അന്നേരമാണ് എനിക്ക് വിശപ്പ് തോന്നിത്തുടങ്ങിയത്! കഴിഞ്ഞ മുപ്പത് മണിക്കൂറിലേറെയായി വെള്ളമൊഴികെ ഖരരൂപത്തിലുള്ളതൊന്നും ഞാൻ കഴിച്ചിരുന്നില്ലെന്ന് അപ്പോഴാണ് ഞാനോർത്തത് ! 
അതുകൊണ്ട് തന്നെ, അതിനേറെ രുചിയുള്ളതായും എനിക്കനുഭവപ്പെട്ടു. 

അദ്ദേഹം ഞാൻ ഭക്ഷണം കഴിക്കുന്നത് സ്നേഹഭാവത്തോടെ കണ്ടുകൊണ്ടിരിക്കു-
ന്നുണ്ടായിരുന്നു. 
ഭക്ഷണം കഴിച്ചു കഴിഞ്ഞ്, ആ മതിലിലേക്ക് ചാരിയിരുന്ന ഞാൻ തൽക്ഷണം ഉറങ്ങിപ്പോയി.
*******
തുടരും..

part-11

part-11

5
213

ഭാഗം 11 നേരം ഇരുട്ടിത്തുടങ്ങിയിരുന്നു. അദ്ദേഹം എന്നെ തോളിൽതട്ടിയുണർത്തി. എന്റെ കൂടെ പോരുന്നോ എന്ന് അദ്ദേഹം ചോദിച്ചു.ഞാൻ അതെ എന്ന് തലയാട്ടി, വിൽക്കാതെ ബാക്കിയായ ചോളങ്ങൾ, ചാക്കിലേക്ക് നിറച്ച്, കെട്ടി, ഞാൻ എന്റെ തോളിലേക്ക് വെച്ചു.എന്റെ പ്രവൃത്തി കണ്ട്, സ്നേഹത്തോടെ അദ്ദേഹം എന്റെ പുറത്ത് തട്ടി.ഞങ്ങൾ ഒരു ചോളപ്പാടത്തിന്റെ അങ്ങേയറ്റത്തേക്ക് നടന്നു. കാൽമുട്ടിന് എന്തോ പ്രശ്നമുള്ളത് പോലെ അദ്ദേഹം ഇരുവശത്തേക്കും ആടി ആടി വളരെ പതുക്കെയാണ് നടന്നിരുന്നത്.ഒരു ചെറിയ കുടിലായിരുന്നു അദ്ദേഹത്തിന്റെ വീട്. ഉള്ളിൽ ചുമരുകളൊന്നും ഇല്ലാത്ത ഒരു ഒറ്റമുറി വീട് . ഞാൻ ചോള ച