❤️❤️😘 എൻ സീമന്ത രേഖയിലെ സിന്ദൂരം ഭാഗം - 3 😘❤️❤️
അഞ്ചു വർഷങ്ങൾക്ക് ശേഷം
വീടിന്റ മുറ്റത്ത് അങ്ങോട്ടു മിങ്ങോട്ടും നടക്കുന്ന ഐഷുവിന്റ അച്ഛനോടായി അമ്മ ചോദിക്കുന്നു.
\" ഇവിടെ അങ്ങോട്ടുമിങ്ങോട്ടും നടക്കുന്ന നേരം നിങ്ങൾക്ക് എയർപോർട്ടിലേക്ക് ഒന്ന് പോയിക്കൂടായൊരുന്നോ. \"
\"അതിന് നിന്റെ മോള് സമ്മതിക്കണ്ടേ,
ആരും അവളെ കൂട്ടാൻ വരേണ്ട, അവൾ ഒറ്റക്ക് എത്തിക്കോളാം എന്നല്ലേ പറഞ്ഞത്. പിന്നെ ഞാൻ എന്ത് ചെയ്യാനാ...\"
\" അവൾക്ക് അമ്മയോടും അച്ഛനോടും ഇപ്പോഴും വാശിയല്ലേ, അവളുടെ വാശി ജയിക്കട്ടെ, കുഞ്ഞിനേയും കൊണ്ട് ഒറ്റക്കല്ലേ വരുന്നത്. അതാണ് ഒരു സമാധാനക്കേട് . \"
അവർ സംസാരിച്ചു നിൽക്കുമ്പോഴേക്കും അവരുടെ വീട്ടു മുറ്റത്തേക്ക് ഒരു ടാക്സി കാർ വന്നു നിൽക്കുന്നു .
\"ദേ വന്നല്ലോ...\"
കാറിൽ നിന്നും ഐഷുവും, കുഞ്ഞും ഇറങ്ങുന്നു.
\"എന്താ മോളെ വൈകിയത്....\"
\"ഫ്ലൈറ്റ് ലേറ്റ് ആയിരുന്നു... \"
കാറിന്റെ ഡ്രൈവർ ലഗേജ് പുറത്തേക്ക് എടുത്തു വെക്കുന്നു . ടാക്സിടെ പൈസ കൊടുത്തു ഡ്രൈവറെ അവൾ പറഞ്ഞു വിടുന്നു. ലഗേജ് അകത്തേക്ക് എടുത്തു വെക്കാൻ ഐഷുവിനൊപ്പം അച്ചനും കൂടുന്നു.
നാലു വയസ്സ് പ്രായമുള്ള ഒരു കുഞ്ഞു ആൺ കുട്ടി ഓടി ചെന്ന് ഐഷുവിന്റെ അമ്മയെ കെട്ടി പിടിക്കുന്നു.
\"മുത്തശ്ശി.....\"
\"മോനെ....\'
അവർ നാലു പേരും വീട്ടിനകത്തേക്ക് കയറുന്നു.
\"ഐഷു....
നിനക്ക് അച്ഛനെ
വിളിക്കാമായിരുന്നില്ലേ \"
\"വെറുതെ ആരെയും ബുദ്ധിമുട്ടിക്കേണ്ടെന്ന് കരുതി...\"
മറ്റൊന്നും സംസാരിക്കാൻ നിൽക്കാതെ
വീട്ടിനുള്ളിലേക്ക് കയറ്റി വെച്ച ലഗേജിൽ നിന്നും തനിക് ആവശ്യമായ ബാഗുമെടുത്തു അവൾ മുകളിൽ അവളുടെ റൂമിലേക്ക് പോകുന്നു. .
റൂം നല്ല വൃത്തിയാക്കി ഇട്ടേക്കുവായിരുന്നു. അവൾ കൈയിൽ കൊണ്ടു വന്ന ഹാൻഡ് ഭാഗ് റൂമിൽ വെച്ചതിനു ശേഷം കണ്ണാടിയിൽ അവളുടെ മുഖമൊന്ന് നോക്കുന്നു.
യാത്ര ചെയ്ത് ക്ഷീണത്തിൽ മുഖത്ത് നല്ല വാട്ടമുണ്ടായിരുന്നു. മുഖത്തേക്ക് വീണുകിടന്ന മൂടി അവൾ വരികെട്ടിയതിനു ശേഷം ഫ്രഷ് ആകുന്നതിനായി ബാത്‌റൂമിലേക്ക് കയറുന്നു .
ഫ്രഷ് ആയി തിരികെ വന്ന അവൾ എന്തോ കണ്ട് പെട്ടെന്ന് അവളുടെ മുഖം വിഷമത്തിലും, ദേഷ്യത്തിലാകുന്നു.
ഐഷു ദേഷ്യപ്പെട്ട് റൂമിന് പുറത്തേക്ക് വരുന്നു.
\"അമ്മ.... അമ്മ... \"
താഴെ ഹാളിൽ കൊച്ചു മകനെ കളിപ്പിച്ചു കൊണ്ടിരുന്ന അമ്മ പെട്ടന്ന് ആ വിളി ശ്രെദ്ധിക്കുന്നു.
\"എന്താടി ....\'
\" അമ്മയോട് പല പ്രാവശ്യം പറഞ്ഞിട്ടുണ്ട്, എന്റെ റൂമിൽ കയറി എന്റെ സാധനങ്ങൾ എടുത്തു മാറ്റാരുതെന്ന് \"
\"ഞാനൊന്നും മാറ്റിയിട്ടില്ല, \"
\"ഇല്ലേ, ഇല്ലെന്ന്...\"
\" ഇല്ല...,
പിന്നെ......,
നിന്റെ ജീവിതത്തിൽ ഇനി വേണ്ടെന്ന് കരുതിയ ചിലതൊക്കെ ഞാനെടുത്തു
മാറ്റിയിട്ടുണ്ട് \"
\"അത് എന്തിനാണെന്നാണ് ഞാൻ അമ്മയോട് ഈ ചോദിക്കുന്നത്. \"
\"ഞാൻ നിന്റെ അമ്മ ആയത്
കൊണ്ട്, \"
\"എന്താ ഇവിടെയൊരു ബഹളം...\"
\"ഒന്നുമില്ല, ആ ചെക്കന്റെ ഓർമകളാണെന്ന് പറഞ്ഞു ഒരു പെട്ടിയും കെട്ടിപിടിച്ചു വെച്ചിട്ടില്ലേ, അത് മാറ്റിയതിനാ ഈ ഒച്ചപ്പാട്...
അല്ലെങ്കിൽ തന്നെ എന്ത് കണ്ടിട്ടാ,...
കല്യാണം കഴിഞ്ഞ് അഞ്ചു വർഷമായി ഇപ്പോഴും അവനെ കൊണ്ടു മനസ്സിൽ
നടക്കുവാ \"
\"അഞ്ചല്ല, അൻപതു കൊല്ലമായാലും ഞാൻ എന്റെ മനസ്സിൽ കൊണ്ട് നടക്കും അത് എന്റെ ഇഷ്ടമാണ്. \"
\"നിങ്ങളിത് കേട്ടില്ലേ മനുഷ്യാ...\"
\" അമ്മ അത് എവിടെയാ കൊണ്ട് കളഞ്ഞേ...\"
\" ആ വർക്കേരിയിൽ കാണും... \"
\" നീ എന്തിനാ അവളെ ഇങ്ങനെ ദേഷ്യം പഠിപ്പിക്കുന്നെ...
\" ഞാൻ എന്ത് ചെയ്തെന്ന..,
അഖിൽ മോൻ ഇതൊക്കെ അറിഞ്ഞാൽ പിന്നെ ഞാൻ പറയേണ്ടല്ലോ, അവർക്ക് ഒരു കുഞ്ഞുള്ള കാര്യം മറക്കണ്ട. \"
ഐഷു ആ പെട്ടി എടുത്തു റൂമിലേക്ക് പോകുന്നു. റൂമിൽ എത്തിയതിന് ശേഷം
അവൾ ആ പെട്ടി തുറന്ന് അതിൽ വെച്ചേകുന്നതെല്ലാം എടുത്തു നോക്കുന്നു.
അത് കാണുമ്പോൾ അവളുടെ കണ്ണുകൾ നിറയുന്നുണ്ടായിരുന്നു.
പഠിക്കുന്ന സമയത്ത് അവർ എടുത്ത ഒരു സ്പെഷ്യൽ ഫോട്ടോ ഉണ്ടായിരുന്നു.
(കലോത്സവത്തിന് അവർ കളിച്ച നാടകത്തിൽ അവർ രണ്ടുപേരും ഭാര്യ ഭർത്താക്കന്മാർ ആയിരുന്നു. ആ കോസ്റ്റുമിൽ എടുത്ത ആ ഫോട്ടോ )
അതിൽ അവൾ തലോടിക്കൊണ്ട് പറയുന്നു.
!! തെറ്റാണ് ചെയ്യുന്നതെന്ന് അറിയാം, പലപ്പോഴും മറക്കാനും , മനസ്സിനെ പറഞ്ഞു മനസ്സിലാക്കിക്കാനും ശ്രേമിക്കാഞ്ഞിട്ടല്ല....
അതിനു കഴിയുന്നില്ല.
എന്റെ മനസ്സിൽ മുഴുവൻ നിന്നെ കുറിച്ചുള്ള ഓർമ്മകൾ മാത്രമാണ്, അത് മായ്ച്ചു കളയാൻ കഴിയുന്നില്ല.
നീ കൂടെ ഇല്ലെങ്കിലും എനിക്ക് അത് മതി, നീ തന്ന ഓർമകൾക്ക് അത്രക്ക് ഭംഗിയടാ...., !!
പഴയ ഓർമകളിൽ മുഴുകി സങ്കടപ്പെട്ട് അവൾ കട്ടിൽ കിടന്നു ഉറങ്ങിപോകുന്നു.
ഊണ് കഴുക്കുന്നതിനായി അച്ഛൻ അവളെ ചെന്ന് വിളിക്കുന്നു.
\"മോളെ, വാ കഴിക്കാം\".
\"എനിക്ക് വേണ്ട അച്ഛാ...\"
\" ആരോടെങ്കിലും ദേഷ്യ ഉണ്ടെങ്കിൽ അത് ഭക്ഷണതോടല്ല കാണിക്കേണ്ടത് .
വന്നേ വാ \"
അച്ചന്റെ നിർബന്ധത്തിനു വഴങ്ങി
അവൾ താഴേക്ക് വന്നു ഭക്ഷണം കഴിക്കുന്നു. കഴിക്കുമ്പോൾ ഒന്നും മിടരുതെന്നു അച്ഛൻ അമ്മയെ വിലക്കിയിട്ടുണ്ടായിരുന്നു.
\"മോനോ, അവൻ
കഴിച്ചായിരുന്നോ \"
\" അവൻ കഴിച്ചു, അമ്മേടെ കൂടെ കിടക്കുവാ....\"
\"അച്ഛൻ , എനിക്ക് സിം എടുത്തായിയുന്നോ \"
\"ആ എടുത്തു മോളെ...\"
\"അല്ല മോളെ ഇനി എന്താ അഖിൽ മോന്റെ പ്ലാൻ..\"
\" എനിക്കറിയില്ല അച്ഛാ, , അതേ കുറിച്ചൊന്നും ഞങ്ങൾ ഇത് വരെ ഡിസ്‌കസ് ചെയ്തിട്ടില്ല. അവിടെ പല കമ്പനിയിലും ട്രൈ ചെയ്യുന്നുണ്ട്. ഞാനേതായാലും ഇവിടെ ഒരു കമ്പനിയിൽ ജോലിക്ക് അപ്ലൈ ചെയ്തിട്ടുണ്ട്,
എന്റെ കൂടെ പഠിച്ച ട്രീസയെ അറിയില്ലേ, അച്ചന്, അവള് വർക്ക് ചെയ്യുന്ന കമ്പനിയിലാ....\"
ഐഷു കഴിച്ചു കഴിഞ്ഞു കിച്ചണിൽ ചെന്ന് പാത്രം കഴുകി വെച്ച് തിരികെ വരുന്നു .
\"മോളെ....,
നീയും, അഖിലും തമ്മിൽ പ്രശ്നമൊന്നുമില്ലല്ലോ.\"
\"അതെന്താ അച്ഛൻ അങ്ങനെ
ചോദിച്ചത് \"
\"അല്ല അത്...\"
\" ഞങ്ങൾ തമ്മിൽ എന്ത് പ്രശ്നം...
അങ്ങനെ ഒന്നുമില്ല...\"
അപ്പോഴേക്കും ഇതൊക്കെ കേട്ടു കൊണ്ട് അമ്മ അവിടേക്ക് വരുന്നു
\" അപ്പൊ നീ ഇനി അങ്ങോട്ടേക്ക് പോകുന്നില്ലേ.\"
\" അമ്മ എന്താ എന്നെ കളിയാക്കുകയാണോ.
കയ്യിൽ ഇരുന്നതും, ഇത് വരെ സംബാദിച്ചതൊക്കെയും കഴിഞ്ഞു.
ഇപ്പൊ നല്ലൊരു ജോലി
പോലുമില്ല. അവിടെ നിൽക്കാൻ കഴിയാത്തത് കൊണ്ടാണ് ഞങ്ങൾ ഇങ്ങോട്ട് പോന്നത്. \"
വാക്കുകൾ മുഴുവപ്പിക്കാതെ അവൾ അവിടെ നിന്നും പോകുന്നു.
അച്ഛനും, അമ്മയും ഒന്നും മിണ്ടാതെ പരസ്പരം നോക്കുന്നു.
അടുത്ത ദിവസം രാവിലെ തന്നെ ഐഷു തന്റെ ഫ്രണ്ട് ട്രീസയെ കാണുന്നതിനായി അവൾ വർക്ക് ചെയ്യുന്ന കമ്പനിയിലേക്ക് ചെല്ലുന്നു.
അവിടെ എത്തിയ ഐഷു ട്രീസയെ ഫോണിൽ വിളിക്കുന്നു.
\"ആ...
എത്തിയോ ശെരി ഞാൻ ദേ വരുന്നു.\"
ട്രീസ പുറത്തേക്ക് ഇറങ്ങി വരുന്നു.
ഐഷുവിനെ കാണുന്നതും അവർ പരസ്പരം കെട്ടി പിടിക്കുന്നു.
\"എത്ര കൊല്ലമായെടി കണ്ടിട്ട്...
നീ ആകെ മാറിപ്പോയല്ലോടി.
പഴയെ ആ ചുറു ചുറുപ്പും സന്തോഷം ഒന്നും മുഖത്തു കാണുന്നില്ല.\"
\"പഴത് പോലെ അല്ലല്ലോ, ഇപ്പോൾ ഞാൻ ഹൗസ് വൈഫ് അല്ലേ. അതിന്റെതായ വിഷമതകളൊക്കെ കാണും. \"
\" നീ വാ...
ഞാൻ ബോസിനോട് സംസാരിച്ചിട്ടുണ്ട്, പിന്നെ ഞാൻ പറഞ്ഞില്ലേ നമ്മുടെ സീനിർ ആയിരുന്ന പ്രിൻസി ചേച്ചിയുടെ അങ്കിൾ ആണ് ആള്, അതുകൊണ്ട് അവളുടെ ഒരു റെക്കമെന്റേഷൻ
കൂടി ഉണ്ട്. \"
അല്പസമയം കഴിഞ്ഞ്.....
ബോസ്സിനോട് സംസാരിച്ച് ഐഷുവിനു അവിടെ ജോലി റെഡിയാകുന്നു. ഐഷു ട്രീസ യോട് നന്ദി പറയുന്നു.
\"ഹാപ്പി അല്ലേ \"
\"താങ്ക്സ് ടീ....\"
\"എന്റെ അടുത്തോ ബാലാ....\"
ട്രീസ പറഞ്ഞത് കേട്ട് അവർ പരസ്പരം ചിരിക്കുന്നു.
\" പിന്നെ നിന്റെ ഹസ്ബന്റിന്റെ കേസ് എന്തായി, അവർ ചോദിച്ച ക്യാഷ് കൊടുത്തോ
\"മം...,
അഞ്ചു കോടി,
ഉള്ളതൊക്കെ വിറ്റു പെറുക്കിയും , കുറചൊക്കെ കടവും വാങ്ങിച്ചു എല്ലാം കൊടുത്തു. \"
ഇനിയും അവിടെ തന്നെ വർക്ക് ചെയ്യാനാണോ ആളുടെ പ്ലാൻ
\"അറിയില്ല, എന്തായാലും ...,
വേറൊരു കമ്പനിയിൽ ട്രൈ
ചെയ്യുന്നുണ്ട്.
അച്ഛൻ റിട്ടയർ ആയപ്പോൾ കിട്ടിയ കാശിൽ എന്റെയും, ചേച്ചിടെയും പേരിൽ കുറച്ചു സ്ഥലം വാങ്ങി ഇട്ടിട്ടുണ്ട് അതിൽ എന്റെ ഷെയർ വിൽക്കണം, ആ കാശിനു ചെറിയൊരു വീട് വാങ്ങണം. \"
\" പതിയെ ഒക്കെ തിരിച്ചു പിടിക്കാം നീ വിഷമിക്കണ്ട. \"
\"എന്ത് വിഷമം, ജീവിതമല്ലേ, ഓരോ പ്രേതിസന്ധികൾ വരും, അത് അതി ജീവിച്ചല്ലേ പറ്റു.
പിന്നെ ഒരിക്കൽ അതിജീവിക്കാൻ പഠിച്ചു കഴിഞ്ഞാൽ പിന്നെ അത് ശീലമായിക്കോളും. \"
തുടരും.........♥️
❤️❤️😘 എൻ സീമന്ത രേഖയിലെ സിന്ദൂരം ഭാഗം - 4 😘❤️❤️
\"നീ അതൊക്കെ വിട്ടേക്ക്, പിന്നെ , നമ്മുടെ ഗ്യാങ്ങോക്കെ എവിടെയാ, അനുപും, ഷാനുവും....\"\"അവൊരൊക്കെ ഓരോരുത്തരും ഒരൊ വഴിക്കല്ലേ...., എന്നാലും ഞങൾ വല്ലപ്പോഴും മീറ്റ് ചെയ്യാറുണ്ട്. ഷാനുവും, അനുപും ബാംഗ്ലൂരിലാണ് , പിന്നെ അഞ്ജുവും, രഹനയും, അഞ്ചു കൊച്ചിയിൽ ഒരു കമ്പനിയിൽ വർക്ക് ചെയ്യുവാ. രെഹന അവളുടെ ഹസ്ബൻഡിനൊപ്പം ഖത്തറിലാണ്. അവൾക് ഒരു മോളുണ്ട്. \"\"ആണോ \"\"രെഹനെടെ മാര്യേജിന് നിന്നെ വിളിക്കാൻ ഞങ്ങൾ ഒരുപാട് ശ്രേമിച്ചതാണ് ബട്ട് നടന്നില്ല. പിന്നെ അഞ്ചു കൂടെ വർക്ക് ചെയ്യുന്ന ഒരാളുമായി പ്രണയത്തിലാണ്, ഉടനെ അവളുടെ മാര്യേജ് കാണും. നീ വന്ന കാര്യം ഞാൻ അവളോട് പറഞ്ഞ