Aksharathalukal

തുടരന്വേഷണം. Part 10

“രാജൻ” അയാൾ മറുപടി പറഞ്ഞു. “രാജൻ ഇന്നലെ രാത്രി പേരൂർ വന്നില്ലേ? ശ്രീകുമാർ ചോദിച്ചു. “വന്നിരുന്നു” അയാൾ മറുപടി പറഞ്ഞു. “രാജൻ ഇന്നലെ എന്തിനായിരുന്നു തീരത്തേക്ക് വന്നത്?” ജോർജ് ചോദിച്ചു. വീട്ടുകാർക്ക് വസ്ത്രങ്ങൾ എടുക്കണമെന്ന് പറഞ്ഞപ്പോൾ അവരെയും കൂട്ടി ഡ്രസ്സ് എടുക്കാൻ വന്നതാണ്” രാജൻ പറഞ്ഞു. “അപ്പൊ കുടുംബത്തോട് ഒപ്പം ആണ് രാജൻ വന്നത്?” മുബാറക് ചോദിച്ചു. “അതേ സാർ” അയാൾ മറുപടി പറഞ്ഞു “ഭാര്യയും കുട്ടികളും കൂടെയുണ്ടായിരുന്നു അല്ലേ?” രാധിക ചോദിച്ചു.”ഉണ്ടായിരുന്നു” അയാൾ മറുപടി പറഞ്ഞു. എങ്കിൽ രാജൻ പുറത്തേക്കു നിന്നോളൂ” ശ്രീകുമാർ പറഞ്ഞു. അയാൾ പുറത്തേക്കു പോയി.
 “നിസാർ ഹരിയോട് വരാൻ പറ” ശ്രീകുമാർ പറഞ്ഞു. നിസാർ പോയി ഹരിയെ വിളിച്ചു കൊണ്ടുവന്നു. “എന്തായി” ശ്രീകുമാർ ചോദിച്ചു. “അയാൾ ഇന്നലെ കൂട്ടുകാർക്കൊപ്പം തന്നെയാണ് വന്നതും പോയതും മുനീറിന്റെ മിനിഞ്ഞാന്നത്തെ ലൊക്കേഷനും നോക്കി മിനിഞ്ഞാന്നത്തെ ലൊക്കേഷനും നോക്കി സാർ സംശയകരമായി ഒന്നും കിട്ടിയില്ല”. “രാജൻ ഇന്നലെ അയാളുടെ ഭാര്യയോടൊപ്പം ആണോ വന്നത് എന്ന് നോക്ക്” ശ്രീകുമാർ പറഞ്ഞു. “ശരി സാർ അതും” പറഞ്ഞ് ഹരി അവിടെ നിന്നും പോയി. അപ്പോൾ രമേശ് അങ്ങോട്ട് കടന്നു വന്നു “രാഘവൻ ഇന്നലെ നടന്ന മോഷണകേസിലെ പ്രതിയാണ്” രമേശ് വന്നപാടെ പറഞ്ഞു. “ അതിനെക്കുറിച്ച് നീ കൂടുതലൊന്നന്വേഷിക്കണം എന്തെങ്കിലും തുമ്പ് കിട്ടാതിരിക്കില്ല, എന്തായാലും താൻ പോയ അടുത്തയാളെ വിളിച്ചു വാ” ശ്രീകുമാർ രമേശനോട് പറഞ്ഞു. രമേശ് അടുത്തയാളെ കൂട്ടിക്കൊണ്ടുവന്നു. “തൻറെ പേരെന്താ?” ശ്രീകുമാർ ചോദിച്ചു. “കുമാരൻ” അയാൾ മറുപടി പറഞ്ഞു. “ഇന്നലെ എവിടെയായിരുന്നു” ശ്രീകുമാർ ചോദിച്ചു. “പേരൂരിൽ ഉണ്ടായിരുന്നു” അയാൾ മറുപടി പറഞ്ഞു. “എന്തിനാ വന്നത്?” മുബാറക് ചോദിച്ചു. “സാധനങ്ങൾ മേടിക്കാൻ”. “പേരൂർ കടൽത്തീരത്തേക്ക് എന്തിനാ വന്നത്”. “വിശ്രമിക്കാൻ വന്നതാണ്” അയാൾ പറഞ്ഞു. വിശ്രമിക്കാനോ താൻ ഇടക്കൊക്കെ ഇവിടെ വന്ന് വിശ്രമിക്കാറുണ്ടോ?” ശ്രീകുമാർ ചോദിച്ചു. “വന്നിരിക്കാറുണ്ട്” അയാൾ പറഞ്ഞു. “മിനിഞ്ഞാന്ന് താങ്കൾ എവിടെയായിരുന്നു” ജോർജ് ചോദിച്ചു.
മിനിഞ്ഞാന്ന് കൊച്ചിയിൽ പോയിരുന്നു അയാൾ പറഞ്ഞു. “കൊച്ചിയിലോ?” ശ്രീകുമാർ ചോദിച്ചു. അതേ സർ അയാൾ മറുപടി പറഞ്ഞു. “എന്തിനാ കൊച്ചിയിൽ പോയത്?” രാധിക ചോദിച്ചു എൻറെ ഭാര്യയുടെ വീട് അവിടെയാണ്, അങ്ങോട്ട് പോയതാണ് അയാൾ പറഞ്ഞു. “ശരി നിങ്ങൾ പുറത്തേക്ക് നിന്നോളൂ” ശ്രീകുമാർ പറഞ്ഞു. അയാൾ പുറത്തേക്ക് പോയി. “നിസാർ അയാൾ പറഞ്ഞുതനുസരിച്ച് അയാൾ ഇന്നലെ കൊച്ചിയിൽ പോയിട്ടുണ്ടോ എന്ന് സൈബർ സെല്ലിൽ വിളിച്ച് അന്വേഷിക്കണം” ശ്രീകുമാർ നിസാറിനോട് പറഞ്ഞു ശേഷം അന്വേഷണ സംഘത്തിന് നേരെ തിരിഞ്ഞു “നിങ്ങൾക്കെല്ലാവർക്കും എന്ത് തോന്നുന്നു” അന്വേഷണ സംഘത്തോടായി ശ്രീകുമാർ ചോദിച്ചു. “ഇവരെല്ലാം അവിടെ വന്നുപോയതുകൊണ്ട് ഇവരിൽ ആരെങ്കിലുമൊക്കെ ആകാമല്ലോ കൊലയാളി?” രാധ ചോദിച്ചു. “ഇപ്പോൾ വന്നവരിൽ ആരുമാക്കാൻ സാധ്യതയില്ല കാരണം ഇവരാരും നിഖിൽ അങ്ങോട്ടു വരുമ്പോൾ ഇല്ലായിരുന്നു സൈബർ റെക്കോർഡ് പ്രകാരം നിഖിൽ വരുന്നത് 10:15യോടെയാണ് ഇപ്പോൾ വന്നവരെല്ലാം സൈബർ റെക്കോർഡ് പ്രകാരം 10 മണിക്ക് മുമ്പ് തന്നെ വീട്ടിലേക്ക് മടങ്ങിയിട്ടുണ്ട്” ശ്രീകുമാർ പറഞ്ഞു. എന്നാലും ഒരു കൺഫർമേഷൻ വേണ്ടി കസ്റ്റഡിയിലെടുത്ത എട്ടുപേരുടെയും ചെരുപ്പുകൾ ചെക്ക് ചെയ്യാം അതിൽ ആരുടെയെങ്കിലും ചെരുപ്പിൽ രക്തം ഉണ്ടോ എന്ന് അറിയാമല്ലോ” ജോർജ് അഭിപ്രായപ്പെട്ടു. അപ്പോൾ ഹരി അങ്ങോട്ട് കടന്നു വന്നു എന്നിട്ട് പറഞ്ഞു. “സാർ രാജൻ ഇന്നലെ അദ്ദേഹത്തിൻറെ ഭാര്യയോടൊപ്പം തന്നെയാണ് വന്നത്”.
 “ശരി, പിന്നെ താൻ ആ ഫോറൻസിക് കാരോട് വരാൻ പറ കസ്റ്റഡിയിലെടുത്തവരുടെ ചെരുപ്പ് രക്തം ഉണ്ടോ എന്നറിയാനാണ് എന്ന് പറഞ്ഞേക്ക്” ശ്രീകുമാർ പറഞ്ഞു. ഹരി അവിടെ നിന്നും പോയി. “ഇതിൽ കാണുന്ന രണ്ട് പേർ മുഹമ്മദ് ജോസഫ് എന്നിവരെ ഇങ്ങോട്ട് വിളിക്കണ്ട അവർ 9 അമ്പതിനുള്ളിൽ വീട്ടിലേക്ക് മടങ്ങിയവരാണ്” ശ്രീകുമാർ പറഞ്ഞു.
രമേശ് പോയി അടുത്തയാളെ വിളിച്ചുകൊണ്ടുവന്നു. “പേര്?” ശ്രീകുമാർ ചോദിച്ചു. ദിവാകരൻ അയാൾ പറഞ്ഞു. “ദിവാകരൻ ഇന്നലെ പണിക്ക് പോയപ്പോൾ ഫോണെടുത്തിട്ടില്ല അല്ലേ?”.
 ഇല്ല സർ ദിവാകരൻ പറഞ്ഞു
 “എന്താ എടുക്കാഞ്ഞത്?” മുബാറക് ചോദിച്ചു. “ഫോൺ എടുക്കാൻ മറന്നു” അയാൾ പറഞ്ഞു. “സാധാരണ ആരും ഫോണെടുക്കാൻ മറക്കാറില്ല അഥവാ മറന്നാൽ തന്നെ തിരിച്ചു പോയി എടുത്തിട്ടാകും ജോലിക്ക് പോകുക” രാധിക പറഞ്ഞു. “ഞാൻ പണിക്ക് പോകാൻ നേരം വൈകിയതുകൊണ്ട് പെട്ടെന്ന് പുറപ്പെട്ടപ്പോൾ എടുക്കാൻ മറന്നതാണ്” ദിവാകരൻ പറഞ്ഞു. “വീട്ടിൽ നിന്നിറങ്ങിയപ്പോൾ ഫോൺ എടുത്തില്ല എന്ന് ഓർമ്മ വന്നില്ലേ?” ജോർജ് ചോദിച്ചു. “ആ ഓർമ്മ വന്നു” അയാൾ പറഞ്ഞു. “പിന്നെ എന്തുകൊണ്ട് തിരിച്ചുപോയി ഫോണെടുത്തില്ല?” ശ്രീകുമാർ ചോദിച്ചു. “ശെടാ... ഫോൺ എടുക്കാൻ മറന്നത് ഇത്രയും വലിയ കുറ്റമാണോ ഞാൻ അറിഞ്ഞില്ല” അയാൾ അമ്പരപ്പോടെ പറഞ്ഞു. “താൻ ചോദിച്ചതിനു ഉത്തരം പറ” ശ്രീകുമാർ ഗൗരവത്തിൽ പറഞ്ഞു. “ഞാൻ അപ്പോഴേക്കും ബസ്സിൽ കയറിയിരുന്നു” അയാൾ മറുപടി പറഞ്ഞു. “ഇന്നലെ ദിവാകരൻ പണികഴിഞ്ഞ് എവിടെയൊക്കെ പോയി. ഒന്നും വിടാതെ പറയണം”
 “ഇന്നലെ പണി കഴിഞ്ഞ്........” അതും പറഞ്ഞ് അയാൾ തല ചൊറിയാൻ തുടങ്ങി. “എന്താ തനിക്ക് പറയാൻ ഒരു മടി?” ശ്രീകുമാർ തുറിച്ചു നോക്കിക്കൊണ്ട് ചോദിച്ചു.


തുടരും....

തുടരന്വേഷണം Part 11

തുടരന്വേഷണം Part 11

4.6
531

അയാൾ പിന്നെയും പറയാൻ മടിച്ചുനിന്നു. “പറയടാ അങ്ങോട്ട്...” രമേശ് ദേഷ്യപ്പെട്ടു. അയാൾ പറയാൻ തുടങ്ങി “ഇന്നലെ പണി കഴിഞ്ഞു ഞാൻ നേരെ കള്ള് ഷാപ്പിൽ പോയി നന്നായി അങ് കുടിച്ചു അതുകഴിഞ്ഞ് അവിടെ ഉണ്ടായിരുന്ന ഒരാളുമായി തർക്കമായി അവസാനം അടിയായി അങ്ങനെ ഇന്നലെ പോലീസ് സ്റ്റേഷനിലുമായി. അയാൾ ഇളിച്ചുകൊണ്ട് പറഞ്ഞു. “എപ്പോഴാ തന്നെ പോലീസ് പൊക്കിയത്?”. “അത് എട്ടുമണിക്ക്” അയാൾ പറഞ്ഞു. “കൃത്യം 8:00 മണിക്കാണ് തന്നെ പൊക്കിയത് എന്ന് എങ്ങനെ ഉറപ്പിച്ച് പറയാൻ പറ്റി? ജോർജ് വീണ്ടും ചോദിച്ചു. “താൻ 8 മണി ആയപ്പോഴേക്കും ഫിറ്റായല്ലോടാ എന്നും പറഞ്ഞ പോലീസ് ഏമാന്മാർ എന്നെ തല്ലിയത്”  “ഏത് സ്റ