Aksharathalukal

നീയ്...

ഒരുപാട് നാളത്തെ ആ അധ്യായം കൂടി ഇന്ന് അവസാനിക്കുകയായി... ഓർമകളെക്കാൾ ഇനിയും എരിഞ്ഞു തീരാത്ത നീറ്റലിന്റെ കനലുകൾ മാത്രം മനസ്സിൽ എവിടെയൊക്കെയോ നീറി പോകയുന്നുണ്ട്...

താരാട്ടായി പാടിയ പ്രേമഗാനവും, നെഞ്ചിൽ തലചായിച്ചു മയങ്ങുമ്പോൾ പറഞ്ഞ അനുഭവകഥകളും, അച്ഛാച്ച എന്ന വിളികളും ഇനി നോവിന്റെ പര്യായമാത്രമായി ഒതുങ്ങി...

കാത്തിരിക്കാൻ ഇനി വിളിക്കലില്ല, ഓർത്തുവാക്കാൻ ഇനി ഉത്തരവാദിത്യങ്ങൾ ഇല്ല, കുറിച്ച് വക്കാൻ ഇനി ആവിശ്യങ്ങളില്ല, തിരക്കിട്ട് ലക്ഷ്യത്തിലെത്താൻ ഇനി അവിളില്ല...

ഒഴിഞ്ഞു വച്ചൊരു ജീവിതത്തിനു ഇനി വ്യാഖ്യാനങ്ങളില്ല... തനിച്ചൊരുനാൾ തള്ളി നീക്കിയതും നിനക്കായി കരുതിയ സമ്മാനങ്ങളുടെ ഇടയിൽ തളം കെട്ടിയ എന്റെ കണ്ണുനീരോടുകൂടെ... 

'ഞാനാണ് അച്ചാച്ചനെ കൂടുതൽ സ്നേഹിക്കുന്നത്...' എന്ന വാശിയും അതിൽ തുടങ്ങുന്ന പിണക്കവും ഇണക്കവും ഇനിയും കാത്തിരുന്നാൽ ലഭിച്ചിരുന്ന ചുംബനങ്ങളും എന്നെ പുതപ്പിനുള്ളിൽ വാ പൊത്തിയുള്ള എങ്ങലടികൾക്ക് കാരണമായി...

പുറത്ത് മഴയെത്തി തൂവാനങ്ങൾ ജനാലകൾ വഴി എന്നെ നനച്ചുകൊണ്ടിരുന്നു, ഒരിറ്റ് നേരിയ ഒരു ആശ്വാസം പോലെ...