Part 15 "ഏട്ടൻ ആരവ് മോനെ കുറിച്ച് എന്താ അഭിപ്രായം " ബെഡിൽ കിടക്കുന്ന ദാസ്സിനെ നോക്കി ഭദ്ര ചോദിച്ചു.... "എന്താടോ അങ്ങനെ ചോദിച്ചേ... അവൻ നല്ല പയ്യൻ ആണ്... എനിക്ക് നമ്മുടെ ആദിയുടെപ്പോലെ തന്നെയാ " ദാസ് ഭദ്രയെ നോക്കി... "അത്... നമ്മുടെ ആരുമോൾക്ക് മോനെ ആലോചിച്ചാലോ എന്നൊരു ആഗ്രഹം... മാലിനി പറഞ്ഞപ്പോ എന്തോ എനിക്കും തോന്നി അവർ രണ്ടുപ്പേരും നല്ല ചേർച്ച ആണെന്ന്...." ''ഹ്മ്മ്... ചേർച്ചയൊക്കെ തന്നെ ആണ്... പക്ഷെ അവർക്ക് പരസ്പരം ഇഷ്ട്ടം വേണ്ടേ " "വേണം... അല്ലേലും അവരുടെ അഭിപ്രായമില്ലാതെ നമ്മൾ ഒന്നും തീരുമാനിക്കില്ല ല്ലോ... ഞാൻ ഇപ്പൊ പറഞ്ഞെന്