❤️❤️😘 എൻ സീമന്ത രേഖയിലെ സിന്ദൂരം ഭാഗം -7😘❤️❤️
12 വർഷങ്ങൾക്ക് മുൻപ്.............
അന്ന് 2012, വർഷം sps പബ്ലിക് സ്കൂളിലെ പത്താം ക്ലാസ്സിലെ ഓണപരീക്ഷ ടൈം, അവസാനത്തെ ദിവസം ബയോളജി എക്സാം ആയിരുന്നു.
എക്സാം കഴിഞ്ഞതിനു ശേഷം
10 A യിലെ സെലിബ്രേഷന് ക്യാഷ് കൊടുക്കേണ്ട സ്റ്റുഡന്റസൊക്കെ ക്ലാസ്സിലേക്ക് എത്തണമെന്ന് ക്ലാസ്സ് ലീഡർ അർഷിതയുടെ ഓർഡർ ഉണ്ടായിരുന്നു.
നാളെ ഓണം സെലിബ്രേഷൻ ആണ് അതിനുള്ള ക്യാഷ് ലീഡറിന്റെ എൽപ്പിക്കാനുള്ള ലാസ്റ്റ് ഡേറ്റ് ആണ്.
ഒരാൾ ഒഴിച്ച് ബാക്കിയുള്ളവരൊക്കെ ക്യാഷ് ലീഡറിനെ എൽപ്പിക്കുന്നു.
\" രേവതി ഇനി ആരൊക്കെയാ ക്യാഷ് തരാനുള്ളത് \"
\"ഇനി അരുൺ മാത്രമേ ഉള്ളു, അവനെ നോക്കണ്ട അവൻ തരില്ല, കഴിഞ്ഞ് വർഷവും അങ്ങനെ
അല്ലേ ചെയ്തത്. \"
\" അത് പറ്റില്ലല്ലോ, അവനെന്താ,
കൊമ്പുണ്ടോ , ഞാൻ ചോദിക്കട്ടെ \"
\"എടി വേണ്ട...\"
\'നീ ഒന്ന് പോയെ... \"
\"അരുൺ.., \"
\"എന്താ.....\"
\"നീ എന്റാ സെലിബ്രേഷന് ക്യാഷ് തരാത്തെ \"
\"അത്....,
തരാം \"
\"ഇനി എന്നാ അരുൺ, നാളെയാണ് പരുപാടി, ഇനി നീ മാത്രമേയുള്ളു. \"
\"അത് പിന്നെ,
ഞാൻ വരുന്നില്ല, അതുകൊണ്ടാണ്.... \"
\"നീ വരുന്നതും, വരാതിരിക്കുന്നതുമൊക്ക നിന്റെ ഇഷ്ടമാണ്, നീ വന്നാലും, വന്നില്ലെങ്കിലും എനിക്ക് ക്യാഷ് കിട്ടണം. \"
മറ്റൊരിടത്ത്.....
\" ഇത് നോക്കിയേ, ഈ പൂക്കളം ഡിസൈൻ കൊള്ളില്ലേ.. \"
\"എന്റെ പൊന്നു വിഷ്ണു , നീ ഇങ്ങനെ ഉള്ള പത്രത്തിലേലും, മാസികസയിലുമൊക്ക കാണുന്ന അത്തപൂക്കളത്തിന്റെ ഫോട്ടോ കൊണ്ട് വന്നാൽ ആര് വരക്കാണ്, ആകെയുള്ള ഒരു പിക്കാസോ ശ്രീക്കുട്ടിയാണ്, അവളെക്കൊണ്ട് ഇതൊന്നും താങ്ങൂല .
അവസാനം, നടുക്കൊരു വട്ടവും, പിന്നെ രണ്ട് വരെയും, പിന്നെ വീണ്ടും, രണ്ടു വട്ടവും, അഞ്ചു ഇതളുമായിരിക്കും വരച്ചു വെക്കുന്നത്. \"
മറ്റു കുട്ടികളുടെ മുന്നിൽ വെച്ച് അർഷി സംസാരിച്ചത് അരുണിന് ഇൻസൾട്ട് ആകുന്നു. ഈ കാര്യം മറ്റൊരു കുട്ടി അസിയോട് ചെന്നു പറയുന്നു.
\"എടാ, അർഷി കുറച്ചു ഓവറാണ്
കേട്ടോ...\"
\"എന്താടി....\"
\"ആ അരുൺ പൂക്കളത്തിന് ക്യാഷ് കൊടുത്തില്ലെന്ന് പറഞ്ഞു ക്ലാസ്സിൽ വെച്ചു അവൾ ഇൻസൾട്ട് ചെയ്തു, അവൻ ഇനി നാളെ വരില്ലെന്നാണ്
പറയുന്നത് . \"
\"ഇവളെ കൊണ്ട് തോറ്റല്ലോ, \"
\"ദേ ഇനി ഞാൻ വന്നു നിന്നോട് പറഞ്ഞതാണെന്ന് പറയേണ്ട. \"
\"മം... \"
( അസിയുടെ കസിൻ ആണ് അർഷിത.)
\"അർഷി...
നീ അരുണിനോട് ക്യാഷ് തന്നില്ലെങ്കിൽ വരേണ്ടെന്ന് പറഞ്ഞോ \"
\"വരേണ്ടെന്നൊന്നും ഞാൻ പറഞ്ഞിട്ടില്ല, അവനാണ് വരുന്നില്ലെന്ന് പറഞ്ഞത്. വന്നാലും വന്നില്ലെങ്കിലും ക്യാഷ് തരണമെന്ന് ഞാൻ പറഞ്ഞു. അതിനിപ്പോളെന്താ \"
\"എന്ത് ബോറടി...\"
\"നീ നിന്റെ കാര്യം നോക്ക് അസി,
നീ ഇതിൽ ഇടപെടേണ്ട, ക്ലാസ്സിലെ ലീഡർ ഞാനാണ് നീ കൂടുതൽ എന്നെ ഭരിക്കാൻ വരല്ലേ . \"
അസീടെ ബെസ്റ്റ് ഫ്രണ്ടാണ് അരുൺ.
അസി അരുണിനോട് സംസാരിക്കുന്നു.
\"എടാ നിനക്ക് വിഷമമയോ , അവളുടെ സ്വഭാവം നിനക്കറിയാല്ലോ വിട്ടേക്ക്.
ഗുഡ് ലീഡറിനുള്ള ക്രെഡിറ്റ് വാങ്ങാനുള്ള പെർഫോമൻസാണ്.
\"ഏയ് ഞാനും അല്ലേലും ഞാനത് വിട്ടു ,
എടാ, പിന്നെ ഞാൻ നാളെ
വരില്ലേ,\"
\"അതെന്താ, അവളെങ്ങനെ പറഞ്ഞത് കൊണ്ടാണോ \"
\"ഏയ് അല്ലേലും ഞാൻ നേരത്തെ
തീരുമാനിച്ചതാ . പിന്നെ നിനക്കറിയാല്ലോ, പുതിയ ഷർട്ടൊന്നും എന്റേലില്ല, \"
\"എടാ ഷർട്ടാണെകിൽ
നമുക്ക് സംഘടിപ്പിക്കാം \"
\"വേണ്ടടാ...\"
\"അപ്പൊ നീ നാളെ വരുന്നില്ല, \"
\"ഇല്ല \"
\"എടാ ഇത് ലാസ്റ്റ് ഇയർ ആണ് , ഇനി നമ്മളെ എല്ലാവരും ഒന്നിച്ചൊരു ഓണം സെലിബ്രേഷൻ ഇല്ല. \"
\"നീ നിർബന്ധികരുത് അസി
ഞാൻ ഇല്ല \"
അസി എത്ര നിർബണിച്ചിട്ടിയും അരുൺ വരുന്നില്ല എന്ന സ്റ്റാൻഡിൽ തന്നെ ഉറച്ചു നിന്നു .
അന്നേദിവസം വൈകിട്ട് അസീം അർഷിദയുടെ വീട്ടിൽ ചെന്ന് അവളുടെ പേരെൻസിനോട് സ്കൂളിൽ നടന്ന കാര്യം പറയുന്നു.
\"എന്താ മോളെ നീ കാണിച്ചത്,മറ്റുള്ള കുട്ടികളുടെ മുന്നിൽ വെച്ച് ഒരു കുട്ടിയെ കളിയാക്കുകയെന്ന് വെച്ചാൽ, ആ കുട്ടിക്കത് എന്ത് സങ്കട മയിക്കാണും. \"
\"അല്ലെങ്കിലും ഇവൾക്ക് മറ്റുള്ളവരുടെ ഫീലിംഗ്സ് മനസ്സിലാക്കാനുള്ള മനസ്സില്ലല്ലോ. കരിങ്കല്ലാണെന്നാണ് തോന്നുന്നത്.
മാത്രവുമല്ല ഇവൾക്ക് അരുണിനെ ഇഷ്ടമല്ല , അവൻ താഴ്ന്ന ജാതിക്കാരണല്ലോ . \"
\"എനിക്കങ്ങനെയൊന്നുമില്ല.
നീ വെറുതെ ഇല്ലാത്ത കാര്യങ്ങൾ പറയരുത് അസി...\"
\" മതി, മതി ഇനി ഇതിന്റ പേരിൽ രണ്ടും കൂടി വഴക്കുണ്ടാക്കണ്ട. അർഷി നീ നാളെ തന്നെ ആ കുട്ടിയോട് സോറി പറയണം. \"
\"ശെരി, ഉപ്പ \"
\" മോനെ അവള് നാളെ സോറി പറഞ്ഞോളും, ഇല്ലെങ്കിൽ നീ വന്നു
എന്നോട് പറയണം \"
\"ശെരി. \"
\"അവൻ നാളെ വന്നാലല്ലേ സോറി പറയേണ്ടതുള്ളു. അവൻ നാളെ വരില്ലല്ലോ. എനി ഇനി എന്താ ചെയ്യുക.\"
പേരെന്റ്സിന്റെ മുന്നിൽ വെച്ച് അരുണിനോട് സോറി പറയാമെന്നു പറഞ്ഞെങ്കിലും അർഷിദ സോറി പറയില്ല എന്ന സ്റ്റാൻഡിൽ തന്നെ ആയിരുന്നു.
അസി അവിടെ നിന്നും പോയതിന് ശേഷം കുറച്ചു കഴിഞ്ഞു, ( സാധ്യനേരം) തിരികെ അർഷിദയുടെ വീട്ടിലേക് ഒരു പൊതിയുമായി വരുന്നു.
\"അർഷി, നീ എന്റെ കൂടെ വീട്ടിലേക്ക്
ഒന്ന് വന്നേ \"
\"എന്തിനാ, \"
\"ഉമ്മച്ചിക് നിന്നെ കാണണമെന്ന് പറഞ്ഞു. \"
അങ്ങനെ അസി അർഷിതയെ കൂട്ടി അവിടെനിന്നും പോകുന്നു. തന്റെ വീട്ടിലേക്കാണെന്ന് പറഞ്ഞു അസി അർഷിദയെയും കൂട്ടി പോയത് അരുണിന്റ വീട്ടിലേക്ക് ആയിരുന്നു.
അർഷിത, പഠിച്ചതൊക്കെ ദുബായിലാണ്, മൂന്ന് വർഷത്തിന് മുൻപാണ് അവൾ നാട്ടിൽ സെറ്റിൽഡ് ആയത്.
\"നീ ഇത് എവിടേക്കാണ് പോകുന്നത്. \"
\"അത് സ്ഥലം എത്തുമ്പോൾ
അറിഞ്ഞാൽ മതി \"
അസി ഷീറ്റിട്ട പുറം ചുമരുകൾ പൂഷാത്ത ഒരു വീടിനു മുന്നിൽ വണ്ടി കൊണ്ട് നിർത്തുന്നു .
\"നീ എന്തിനാ അസി ഇവിടേക്ക് വന്നത് \"
\"ദേ കാണുന്നത് ആരുടെ വീടാണെന് അറിയോ നിനക്ക് \"
\"എനിക്കെങ്ങനെ അറിയാനാണ് \"
\"അതാണ് അരുണിന്റെ വീട്, \"
\"ഇതാണോ അവന്റ വീട് \"
\"പിന്നെ നീ എന്താ കരുതിയെ രണ്ടു നില കെട്ടിടമാണെന്നോ.
അവൻ ക്യാഷ് തരാതിരുന്നത്, മനപ്പൂർവമല്ല, അവന് അതിനു കഴിവില്ലാത്തതു കൊണ്ടാണ്
ഞാൻ അവനെ വിളിച്ചു കൊണ്ട് വരാം, നീ അവനോട് സോറി പറയണം. എന്നാലേ അവൻ നാളെ
സ്കൂളിലേക്ക് വരൂ. \"
അരുണിന്റെ വീടിന്റ അവസ്ഥ കണ്ട് അർഷിദക്ക് വിഷമമാകുന്നു.
അസി അരുണിനെ കൂട്ടി പുറത്തേക്ക് വരുന്നു.
\"എന്താടാ അസി...\"
അർഷിത പുറത്തു നിൽക്കുന്നുണ്ടായിരുന്നു
\"എടാ അവള് നിന്നോട് സോറി പറയാൻ വേണ്ടിട്ട് വന്നതാ.
ഞാൻ പറഞ്ഞതാണ് നാളെ പറയാമെന്നു, നാളെ നീ വരില്ലെന്ന് പറഞ്ഞു എനിക്ക് ഒരു ഒരു സമാധാനവും തന്നില്ല.
അങ്ങനെ ആരും കാണാതെ ബൈക്കും എടുത്തു ഞാൻ അവളെയും കൂട്ടി ഇങ്ങ് പോന്നു \"
അരുണിനെ കണ്ടതും സോറി പറയില്ലെന്ന് വാശി പിടിച്ചിരുന്ന അർഷിയുടെ മനസ്സ് മാറുന്നു.
\"സോറി അരുൺ......
തന്റെ സിറ്റുവേഷൻ അറിയാതെ , ഞാൻ തന്നെ ഇൻസൾട്ട് ചെയ്തു. ഇയ്യാള് എന്നോട് ഷെമിക്ക്.\"
\"ഏയ് അതൊന്നും സാരമില്ല, എനിക് ഇതൊക്കെ ശീലമായി., \"
\" ഇതിന്റെ പേരിൽ താൻ നാളെ വരാതിരിക്കരുത്. \"
\"ഇതിന്റെ പേരിലൊന്നുമല്ല,
ഞാൻ അല്ലെങ്കിലും വരണ്ടെന്ന് നേരത്തെ തീരുമാനിച്ചതാ \"
\"പ്ലീസ് ടാ,
നീ വരാതിരുന്നാൽ ചിലപ്പോൾ അതെന്റെ ജീവിതവസാനം വരെ മനസ്സിൽ എന്നും ഒരു കരടായി കിടക്കും.
പ്ലീസ്...\"
\"നോക്കാം \"
അസി അരുണിന് കൊടുക്കുന്നതിനായി ഒരു ഷർട്ട് കൊണ്ടു വന്നിരുന്നു.
\"ഇനി ഇത് ഇല്ലാത്തതിന്റെ പേരിൽ വരാതിരിക്കേണ്ട.\"
\"എടാ.., \"
\"ഇനിയും നീ വരാതിരുന്നാൽ മോനെ ഈ ജന്മം ഞാൻ നിന്നോട് മിണ്ടത്തില്ല. \"
\"ഞാൻ......,
ഞാൻ വരാം \"
\"പിന്നെ അച്ചന്റെ മുണ്ട് ഉണ്ടല്ലോ
അല്ലേ \"
\"ഉണ്ടെടാ. \"
അങ്ങനെ അരുണിനെ ഹാപ്പി ആക്കിയതിനു ശേഷം അസിയും, അർഷിദയും അവിടെ നിന്നും പോരുന്നു.
\"നീ അവനോട് സോറി പറയില്ലെന്നല്ലേ പറഞ്ഞത്. \"
\"എനിക് തെറ്റുപറ്റിയെന്ന് തോന്നി, അതുകൊണ്ടാണ് സോറി പറഞ്ഞു . \"
\"ഞാനും അവനും അഞ്ചാം ക്ലാസ്സ് മുതൽ ഒന്നിച്ചു പഠിച്ചതാ, അവന്റെ വീട്ടിലെ കാര്യം എനിക്ക് നല്ലത് പോലെ അറിയാം, അതുകൊണ്ടാണ് ഞാൻ എപ്പോഴും അവനെ സപ്പോർട്ട് ചെയ്യുന്നത്.
പിന്നെ നാളെ അവൻ ക്ലാസ്സിൽ വരാതിരുന്നാൽ, നിന്റെ കൂട്ടുകാരികൾ ഉൾപ്പടെ എല്ലാവരും നിന്നെ ഇതിന്റെ പേരിൽ ഒറ്റപ്പെടുത്തും, അത് ഉറപ്പാണ്.
അതുകൊണ്ട് കൂടിയാണ് ഞാൻ റിസ്ക് എടുത്തത്. \"
\"താങ്ക്സ്...\"
\"നീ എന്താ എന്നെ ഇങ്ങനെ
നോക്കുന്നെ \"
\"അല്ല...,
ഇങ്ങനുള്ള വാക്കുകളൊക്കെ നിന്റെ വായിൽ നിന്നും വരുമോ എന്ന് നോക്കിയതാ... \"
പിറ്റേ ദിവസം
ഓണം സെലിബ്രേഷൻ ആയിരുന്നു.
അസിയും കൂട്ടുകാരും മുണ്ടും ഷർട്ടും. അർഷിദയും കൂട്ടുകാരികളും ദാവണി ആയിരുന്നു വേഷം.
\"എങ്ങനുണ്ട് ഇത്ത, കൊള്ളാവോ.\"
\"കൊള്ളാം നന്നായിട്ടുണ്ട്, പിന്നെ ആ മുണ്ടിൽ എന്തെങ്കിലും വെച്ചു കെട്ടിക്കോ അല്ലെങ്കിൽ അത് ഉരിഞ്ഞു താഴെ കിടക്കും. \"
\"ചുമ്മാ പറഞ്ഞു പേടിപ്പിക്കാതെ ഇത്ത \"
അസി അന്നേ ദിവസം ഇക്കാക്കയുടെ ബൈക്കും കൊണ്ടാണ് സ്കൂളിലേക്ക് വന്നത്. എല്ലാ കാര്യങ്ങൾക്കും പാര വെക്കുന്ന അർഷിദയും അവനോപ്പം ബൈക്കിൽ പോകാനായി സപ്പോർട്ട് ചെയ്തു.
\" അളിയാ, നീ പറഞ്ഞത് പോലെ ബൈക്കിൽ തന്നെ വന്നു അല്ലേ, .
ഒരു റൗണ്ട് താടാ...\"
\"വൈകുന്നേരം ആകട്ടെ, ഇപ്പൊ ആ പ്രിൻസിപ്പൽ അവിടെ കിടന്നു ചുറ്റുന്നുണ്ട് . അങ്ങേര് പൊക്കും പിന്നെ പണിയാകും.
എന്തായി പൂക്കളം ഇട്ടു തുടങ്ങിയോ, \"
\"ശ്രീകുട്ടി വരക്കുന്നതേയുള്ളൂ. \"
\"അർഷി സാരി നന്നായിട്ടുണ്ട്..\"
\"താങ്ക്സ് \"
\" എടാ, 10 ബി ലെ ലാവണ്യേ കണ്ടോ എന്നാ ലൂക്കാ. \"
\"ഒന്ന് പോടാ...\"
ഓരോരുത്തരും ഓരോ
പരുപാടിയിലേക്ക് ചേക്കേറുന്നു.
കുറച്ചു പേർ പൂക്കളം ഇടനായി, സഹായിച്ചു, കുറച്ചു പേർ പൂക്കൾ ഇറുത്തു കൊടുത്തു,
ചിലർ ഡ്രസ്സ് ഉടയാതെ മേക്കപ്പും ചെയ്തിരുന്നു, മറ്റു ചിലർ വായി നോക്കാനായി പോകുന്നു.
പാട്ടും, ഡാൻസും, കളികളുമായി അന്നേദിവസം കഴിഞ്ഞു.
വൈകുന്നേരം സ്കൂൾ വിട്ട് പോകാൻ തുടങ്ങുമ്പോൾ അസിയുടെ ഫ്രണ്ട്സി ജോ അസിയോട് ബൈക്ക് ഓടിക്കാനായി ചോദിക്കുന്നു.
\"അളിയാ ഒരു മിനിറ്റ്,
ഞാൻ നോക്കുന്ന പെണ്ണില്ലേ അവളെ ഒന്ന് കാണിക്കാനാ, ഒരു റൗണ്ട് കൂടി
പ്ലീസ് ടാ...\"
\"എടാ,
അർഷി ഇപ്പൊ വരും അവള് സീനാക്കും,\"
\"അവള് അവിടെ നിൽക്കുവല്ലേ അതിനുമുൻപ് ഞാൻ വരാം. \"
\"ശെരി....,
പെട്ടെന്ന് വരണേ ടാ...\"
ബൈക്കുമെടുത്തു പോയ സിജോ നടന്നു പോകുവായിരുന്ന രണ്ട് സ്റ്റുഡന്റസിനെ കൊണ്ട് ഇടിക്കുകയും, ഒരിടത്ത് മറിഞ്ഞു വീഴ്ഴുകയും ചെയ്യുന്നു .
\"എടാ, അസി...
സിജോ ബൈക്ക് കൊണ്ടുവന്നു അപ്പുറത്തെ സ്കൂളിലെ പിള്ളേരുടെ ഇടിച്ചു.\"
\"പടച്ചോനെ.....\"
തുടരും......♥️
❤️❤️😘 എൻ സീമന്ത രേഖയിലെ സിന്ദൂരം ഭാഗം -8 😘❤️❤️
അസിയും, കൂട്ടുകാരും അങ്ങോട്ടേക്ക് ഓടുന്നു.അപ്പോഴേക്കും അവിടേക്ക് മറ്റുകുട്ടികളും, കുറച്ചു ആളുകളും വന്നു കൂടിയിരുന്നു.അന്നാണ് ആദ്യമായി അസി ഐഷുവിനെ കാണുന്നത്.മെറൂൺ കളർ ദാവണി ഉടുത്തു താഴെ ഇരിക്കുവായിരുന്ന അവളുടെ മുഖം,ആ പതിനാലു വയസ്സുകാരന്റ മനസ്സിൽ പതിയുന്നു. ഉണ്ട കണ്ണുകൾ, കവിളത്തെ ആ നുണക്കുഴി, ചുരുണ്ട മുടിയിഴകൾ , അവൾക്ക് നന്നായി ചേരുന്നുയുണ്ടായിരുന്നു ആ കളർ . കൂടി നിന്നവരിൽ ഒരു അങ്കിൾ അവളെ പതിയെ എഴുന്നൽപ്പിച്ചിരുത്തുകയും . വെള്ളം കൊടുക്കുകയും ചെയ്യുന്നു. അവളുടെ കൈ മുട്ടിന്റെ തൊലി അല്പം പോയിട്ടുണ്ടായിരുന്നു അതുകൊണ്ട് തന്നെ ആ ഭാഗത്ത