Aksharathalukal

❤️❤️😘 എൻ സീമന്ത രേഖയിലെ സിന്ദൂരം ഭാഗം -8 😘❤️❤️









അസിയും, കൂട്ടുകാരും അങ്ങോട്ടേക്ക് ഓടുന്നു.അപ്പോഴേക്കും അവിടേക്ക് മറ്റുകുട്ടികളും, കുറച്ചു  ആളുകളും 
വന്നു കൂടിയിരുന്നു.

അന്നാണ് ആദ്യമായി അസി ഐഷുവിനെ കാണുന്നത്.
മെറൂൺ കളർ ദാവണി ഉടുത്തു താഴെ ഇരിക്കുവായിരുന്ന അവളുടെ മുഖം,ആ പതിനാലു വയസ്സുകാരന്റ മനസ്സിൽ പതിയുന്നു. 

ഉണ്ട കണ്ണുകൾ, കവിളത്തെ ആ നുണക്കുഴി, ചുരുണ്ട മുടിയിഴകൾ , അവൾക്ക് നന്നായി ചേരുന്നുയുണ്ടായിരുന്നു ആ കളർ .  

കൂടി നിന്നവരിൽ ഒരു അങ്കിൾ അവളെ പതിയെ എഴുന്നൽപ്പിച്ചിരുത്തുകയും . വെള്ളം കൊടുക്കുകയും ചെയ്യുന്നു. 

അവളുടെ കൈ മുട്ടിന്റെ തൊലി അല്പം പോയിട്ടുണ്ടായിരുന്നു  അതുകൊണ്ട് തന്നെ ആ ഭാഗത്ത് കുറച്ചു ബ്ലഡ്‌ പൊടിഞ്ഞിട്ടുണ്ടായിരുന്നു . 
കൂടെ ഉണ്ടായിരുന്ന കുട്ടിക്ക് ഒന്നും പറ്റിയിരുന്നില്ല. 

\"കുഴപ്പമെന്തെങ്കിലു ഉണ്ടോ മോളെ \"

എന്ന് അവിടെ നിന്നവർ ചോദിച്ചപ്പോൾ 

\"ഇല്ല \" എന്ന് അവൾ പറയുന്നുണ്ടായിരുന്നു . 


അന്നേരം അവിടേക്ക്  ഒരു ഇരുപത്തിയഞ്ചു വയസ്സ് തോന്നിക്കുന്ന ഒരു ചെറുപ്പക്കാരൻ വരുന്നു. 

\"എന്താ,  എന്ത് പറ്റി, \"

\"ഈ പയ്യൻ ഓടിച്ചോണ്ട് വന്ന ബൈക്ക് ഒന്ന് മുട്ടി. \"   സിജോയെ ചൂണ്ടി കാട്ടികൊണ്ട് ഒരു ചേട്ടൻ പറഞ്ഞു. 

\"മുട്ടിട്ടൊന്നുമില്ല...\"

\"നിങ്ങളൊക്കെ നോക്കികൊണ്ട് നിക്കുവാണോ വേഗം ഹോസ്പിറ്റലിൽ എത്തിക്കാതെ . \"

\"അതിനുമാത്രം ഒന്നും പറ്റിയില്ലല്ലോ. \"

\"അത് നിങ്ങളാണോ 
തീരുമാനിക്കുന്നത്. \"

\"എനിക്ക് കുഴപ്പമൊന്നുമില്ല ചേട്ടാ...\"

അപ്പോഴാണ് അറിയുന്നത് അത് അവളുടെ വലിയമ്മയുടെ മകനാണെന്ന് 
അവളുടെ സ്കൂളിലെ സ്റ്റാഫ് ആണ്. 


\"ആരുടെ വണ്ടിയാ  ഇത്. \"

\"എന്റേതാ..\"

\"എന്താ നിന്റെ പേര് \"

\"അസീം. \"

\"ഓടിച്ചത്, ഈ ചെക്കനാണ് \"

\"നിന്റെ പേരെന്താ \"

\"സിജോ...\"

\"നിനക്കൊക്കെ ലൈസൻസ് ഉണ്ടോ \"

\"ഇല്ല, \"

\"ലൈസൻസ് ഇല്ലാതെ ആണോ വണ്ടി ഓടിക്കുന്നത്. പോലീസിനെ വിളിക്ക്, നിന്റെയൊക്കെ പേരെൻസ് വന്നിട്ട് പായാൽ മതി. \"

\"ഇയ്യാള് സീൻ ആക്കോ. \"

\"ചേട്ടാ പ്ലീസ്, \"

\"ഒന്നും പറയേണ്ട, ഇത് ഇങ്ങനെ 
വിട്ടാൽ പറ്റില്ല. \"



രണ്ടു ദിവസങ്ങൾക്ക്ശേ ഷം. 


അരുൺ അസിയെ കാണാനായി അവന്റ വീട്ടിലേക്ക് വരുന്നു . 

\"വാടാ.., \"

\"പ്രശ്നമൊന്നുമില്ലല്ലോ. \"

\"ഇപ്പൊ കുഴപ്പമൊന്നുമില്ല .\"

\"എടാ, സിജോ  പുറത്ത് വന്നു 
നിൽക്കുവാ.\"

\"അവനെന്താ അകത്തു കയറി വരില്ലേ \"

\"നിന്റെ റിയാക്ഷൻ എന്താകുമെന്ന് അറിയില്ലല്ലോ. \"

\"നീ പോയി അവനെ വിളിച്ചോണ്ട് വാ \"


അരുൺ  സിജോയെയും കൂട്ടി അകത്തേക്ക് വരുന്നു. 

\"ഓരോന്ന് വരുത്തി വെച്ചിട്ട് വന്നു നിൽക്കുന്നത് കണ്ടില്ലേ.  ഏതാവളെയോ കാണിക്കാണെന്ന് പറഞ്ഞു പോയപ്പോഴേ എനിക്കറിയാമായിരുന്നു. \"


\"സോറി ടാ.
അല്ല, കേസ് എന്തായി, \"

\"ബൈക്ക് ഇക്കാക്കാടെ അല്ലേ, മൂത്താപ്പ പോലീസിനോട് സംസാരിച്ചു ഫൈൻ ഒക്കെ അടച്ചു . 
ഇപ്പൊ പ്രശ്നമൊന്നുമില്ല. \"

\"ഒക്കെ ആ ഇടക്ക് കയറി വന്നവൻ ഉണ്ടാക്കിയ പ്രേശ്നങ്ങളാണ്. \"

\"എടാ അസി നിനക്ക് തല്ല് കിട്ടിയോ. \"

\"ഇല്ല തലോടി...\"

\"ഇവനും കിട്ടി നന്നായിട്ട് .\"

\"പക്ഷേ എനിക്ക് തല്ലുകിട്ടിയതിൽ സങ്കടമൊന്നുമില്ല .\" 

\"അതെന്താടാ \"

\"അന്ന് അങ്ങനെ നടന്നത് കൊണ്ടാണല്ലോ എനിക്ക് ഓളെ കാണാൻ പറ്റിയത്. \"

\"ആരെ...\"

\"ആരാടാ...\" 
  
\"അത്....,
നീ ബൈക്ക് തട്ടിയ പെണ്ണില്ലേ..\"

\"ഏത്, അപ്പുറത്തെ സ്കൂളിലെ....
ആ..., റെഡ് ദവാണി...\"

\"റെഡല്ല ,   മെറൂൺ....\"

\"എന്താ ബൈക്ക് തട്ടിയതിലുള്ള സെന്റിമെന്റ്സ് ആണോ.\"

\"പോടാ, 
അതൊന്നുമല്ല, അവളെ കണ്ടപ്പോൾ  തന്നെ മനസ്സിലേക്ക് കയറിക്കൂടിയ ആ മുഖം  മനസ്സിൽ നിന്നും മായുന്നില്ല.  \"

\"എനിക്ക് നേറെ മറിച്ചാണ്.  അവളുടെ ചേട്ടനാണെന്ന് പറഞ്ഞു ഒരുത്തൻ വന്നില്ലേ അവന്റ മുഖമാണ്. അവനെ കയ്യിൽ കിട്ടിയിരുന്നെങ്കിൽ...\"

\"ഞാൻ  അന്ന്  തന്നെ, നിന്നെ ശ്രദ്ധിച്ചിരുന്നു. അവിടെ പ്രശ്നം നടക്കുമ്പോഴും  ചില സിനിമയിലൊക്കെ കാണുന്നത് പോലെ ഹീറോ,  ഹീറോയിനെ നോക്കി നിൽക്കുമ്പിലെ നീ ആ പെണ്ണിനേയും  നോക്കി നിന്നത്.\"

\"ശെരിയാടാ അരുൺ  .., 
എനിക് ഓളെ വല്ലാണ്ട് ഇഷ്ടായി. \"


\"അവളുടെ ഗ്ലാമർ വെച്ച് ഇപ്പൊ തന്നെ ആരേലും കാണാനാണ് ചാൻസ്.\"

\"ഏയ്....,
അങ്ങനെയെങ്കിൽ അർഷിക്ക്‌ ലുക്ക്‌ ഉണ്ടല്ലോ, അവളെ ആരും ഇത് വരെ പ്രെപോസ് ചെയ്യാത്തതെന്താ, \"

\" അത് ലുക്ക്‌ മാത്രമേയുള്ളു, സ്വാഭാവാം കണ്ടാമൃഗത്തിന്റേതല്ലേ.
സത്യം പറയാല്ലേ നല്ല സ്വഭാവം ആണെങ്കിൽ ഞാൻ എപ്പോഴേ അവളെ പ്രൊപോസൽ ചെയ്തേനെ...\"

\"നീ എന്തിനാടാ അസി,   പുറത്ത് പെണ്ണിന്റ പിറകെ പോകുന്നത്, വീട്ടിനുള്ളിൽ തന്നെ ഇല്ലേ, നിനക്ക് അർഷിയെ നോക്കിയാൽ പോരെ \"

\"ഏയ്..., 
അവളെ ഞാൻ അങ്ങനെയൊന്നും കണ്ടിട്ടില്ല. \"

\"ഓരോരുത്തര് മുറപെണ്ണില്ലാതെ സങ്കടപ്പെടുമ്പോഴാ, ഇവിടെ
ഒരുത്തൻ.....\"


\"പിന്നെ... ,
അവൾ
പഠിക്കുന്ന സ്കൂളിൽ ഗേൾസ് 
മാത്രമല്ലെയുള്ളു \"

\"അതിനെന്താ നമ്മളുടെ സ്കൂളിൽ തന്നെ ഉണ്ടല്ലോ കുറെയെണ്ണം...., 
വെക്കേഷൻ കഴിയട്ടെ, 
നമുക്ക് നോക്കാം. 
പിന്നെ ഓണത്തിന് എന്താ പരുപാടി..\"

\"എന്ത് പരുപാടി ഒന്നുമില്ല., 
നീയോ അസി....\"


\" അർഷിടെ വാപ്പാടെ നാട്ടിലേക്കു പോകുവാണെന്നു പറയുന്നത് കേട്ടു. 
കുറച്ചു ദിവസം അവിടെപ്പോയി നിൽക്കാനാണ് പ്ലാൻ.  \"

\"നിനക്കൊക്കെ എപ്പോഴും കറക്കമല്ലേ 
എൻജോയ്...\"


ദിവസങ്ങൾ കഴിഞ്ഞു പോകുന്നു 


ഓണം അവധി കഴിഞ്ഞ്, എല്ലാവരും സ്കൂളിലേക്ക് വന്നു . 

രാവിലെ തന്നെ, അന്നത്തെ ഇഷ്യൂവിന്റെ  പേരിൽ പ്രിൻസിപ്പാളിന്റെ  വായിൽ നിന്നും വയറു നിറച്ചു  സിജോക്കും, അസീമിനും കിട്ടി. 


അതിനു പിന്നാലെ അടുത്ത മൂഡോഫ് ആക്കി കൊണ്ട് പേപ്പറുകൾ കിട്ടാൻ തുടങ്ങി. 

അപ്പോഴും അസി അന്നേ ദിവസം സ്കൂളിൽ വിടാനായി വെയിറ്റ് ചെയ്തു ഇരുന്നു.  അന്നേ ദിവസം വൈകുന്നേരം സ്കൂൾ വിട്ടതിനു ശേഷം അസിയും കൂട്ടുകാരും ആ പെൺകുട്ടിയെ കാണാനായി ബസ്റ്റോപ്പിൽ നിന്നു.  

\"അവളുടെ മുഖം ഓർമ കിട്ടുന്നില്ല. \"

\"എനിക്ക് നല്ല ഓർമയുണ്ട്. 
എടാ ദേ അവൾ....\"

\"ഇവളെ പണ്ടേ കാണുന്നതല്ലേ, \"

\"പക്ഷേ എനിക്ക് ഇപ്പോൾ കാണുമ്പോൾ പുതിയത് പോലെ തോന്നുവാ. 
ശൊ.., 
അവള് അപ്പുറത്തെ ബസ്റ്റോപ്പിൽ ആണല്ലോ. എനി എന്ത് ചെയ്യും.\"

നമ്മളും അപ്പുറത്തേക്ക് പോകണം. 
എടാ, നിനക്ക് ആകപ്പാടെ അവളെ കാണാം പറ്റുന്നത് സ്കൂളിൽ വിടുമ്പോഴാണ് , \"

\"ഇനി എന്ത് ചെയ്യും \"

\"അതിനു വഴിയുണ്ട്. \"

പിറ്റേ ദിവസം മുതൽ സൈക്കിൾ ഒരിടത്തും വെച്ചതിന് ശേഷം അവരുടെ ബസ്റ്റോപ്പിൽ ഐഷു ബസ് കയറി പോകുന്നത് വരെ അസിയും കൂട്ടുകാരും ചെന്നിരിക്കും. അവൾ പോയതിന് ശേഷം സൈക്കിളും എടുത്ത് വീട്ടിലേക്ക് പോകും. 


\"എടാ അവളുടെ പേരെന്തായിരിക്കും . \"

\"അത്  നീ പോയി അവളോട്‌ ‌ ചോദിക്ക്. \"

\"എടി ഐശ്വര്യ ,  ഈ ബുക്ക്‌  നീ 
അമലക്ക്‌ കൊടുത്തേക്കണേ.\"

\"ഐഷ്വര്യ,   ഐഷു....., \"

ദൈയ്‌വം അറിഞ്ഞു കൊടുക്കുവാണല്ലോ. 


ഒരു ദിവസം സ്കൂൾ വിട്ട് ബിസ്റ്റോപ്പിലേക്ക് വരുമ്പോൾ. 


\"സിജോ  ഇന്ന് നമുക്ക് അവളോട് ചെന്ന് മിണ്ടിയാലോ \"

\"എന്ത് മിണ്ടാനാണ് \"

\"ഒരു കാര്യം ചെയ്യാം 
നമുക്ക് പോയി അന്നത്തെ സംഭവം അറിയാതെ പറ്റിയതാണെന്ന് പറഞ്ഞു സോറി പറഞ്ഞാലോ \"

\"അത് വേണ്ട \"

\"അതെന്താ..\"

\"എടാ അവളുമാരാണ് എന്റെ വണ്ടിയിൽ വന്നു ചാടി   എന്നെ ക്കൂടി തള്ളിയിട്ടത്. എന്നിട്ട് ഞാൻ  പോയ്‌ സോറി പറയണോ എന്റെ പട്ടി പറയും. \"

\"എന്നാ പിന്നെ ഞാൻ ചോദിക്കാം നീ കൂടെ വന്നാൽ മതി പ്ലീസ് ടാ...\"

\"നിന്നെക്കൊണ്ട് തോറ്റല്ലോ. 
ശെരി....

അന്നേ ദിവസം അവളോട്‌ സംസാരിക്കാനായി അവർ പോകുന്നു.. 


\"എടാ അവളുടെ അടുത്ത് നിൽക്കുന്നവൻ 
.......\"

\" അത് 10 D  ലെ അഭിഷേക് അല്ലേ ഇവനെന്തിനാ അവളുടെ അടുത്ത് ചെന്ന് നിൽക്കുന്നെ, \"

\"അവന്റ അടുത്ത് ചിരിച്ചു മയങ്ങി അവളും നിൽപ്പുണ്ടല്ലോ. \"

\"ഇനി അവർ തമ്മിൽ എന്തെങ്കിലും. \"

\"നീ വെയിറ്റ് ചെയ്യ്, 
ഞാൻ ഒന്ന് പോയി ചോദിക്കാം. \"

അരുൺ ആ പയ്യന്റെ അടുത്തേക്ക് ചെല്ലുന്നു. 

\"അബി ഏതാടാ ആ പെണ്ണ് \"

\"എന്റെലൈനാണ്‌.\"

\"നീ ഒരു പെണ്ണിനേയും വെറുതെ 
വിടരുത് കേട്ടോ \"

\"അവളും ഞാനും ഒരേ ട്യൂഷൻ ക്ലാസ്സിലാണ്. അവിടെ വെച്ച്  അവളാണ് ഇങ്ങോട്ട് പ്രൊപോസൽ ചെയ്തത്. \"


\" ചുമ്മാ തള്ളല്ലേ \"

\"തള്ളല്ലടാ, നീ വേണമെങ്കിൽ അവളോട്‌ ചോദിച്ച്  നോക്ക്. \"

\"പിന്നെ..., 
എനിക്ക് വേറെ പണിയുണ്ട്.\" 

അരുൺ തിരികെ കൂട്ടുകാരുടെ അടുത്തേക്ക് വരുന്നു. 

\"എന്താടാ \"

\"അതവന്റ ലൈനാണെന്ന് \"

\"അപ്പോൾ ആ കാര്യത്തിൽ തീരുമാനമായി. \"

                           തുടരും........♥️



❤️❤️😘 എൻ സീമന്ത രേഖയിലെ സിന്ദൂരം ഭാഗം - 9 😘❤️❤️

❤️❤️😘 എൻ സീമന്ത രേഖയിലെ സിന്ദൂരം ഭാഗം - 9 😘❤️❤️

4.7
925

\"എന്നാലും അവൾ അങ്ങോട്ട്‌ പോയി പ്രെപോസ് ചെയ്യാൻ മാത്രം അവനെന്ത് ക്വാളിറ്റിയടാ...\"\"നിന്നെക്കാളും  ഗ്ലാമറുണ്ട് , പിന്നെ പഠിക്കാനും അവൻ തീരെ മോഷമല്ലല്ലോ...\"\"ആദ്യമായിട്ടാണ് ഒരു പെൺകുട്ടിയോട് ഇഷ്ടം തോന്നിയത്, അതിപ്പോൾ ഇങ്ങനെയായി. \"\"നീ വിഷമിക്കേണ്ടടാ അസി , ധൈര്യമായിട്ട് മുന്നോട്ട് പോയ്ക്കോ, ആ അഭിജിത് ഇല്ലേ അവനൊരു  കോഴിയാ , അടുത്ത പെണ്ണിനെ കിട്ടുമ്പോൾ അവൻ ഇവളെ തേക്കും അത് ഉറപ്പാണ് . ഈ ഐഷ്വര്യ അവന്റെ മൂന്നാമത്തേ ലൈനാണ്.  \"\"എടാ, സിജോ നീ വെറുതെ അവന് മോഹം കൊടുക്കാതെ. അവസാനം അവൻ അവളെ തേച്ചില്ലെങ്കിൽ ഇവൻ ഇവിടെ കിടന്നു മോങ്ങുന്നത് നമ്മൾ കാണേണ്ടിവരും.\" \"എന്താ