❤️❤️😘 എൻ സീമന്ത രേഖയിലെ സിന്ദൂരം ഭാഗം -10😘❤️❤️
പിറ്റേദിവസം ട്യൂഷന് പോയപ്പോൾ ഇതേ പറ്റി ഐഷു ട്രീസയോട് സംസാരിക്കുന്നു.
\"ഞാനൊന്ന് മാറിയപ്പോൾ എന്തൊക്കെയാ സംഭവിച്ചേ,...
എടി ഞാൻ അന്നേ പറഞ്ഞില്ലേ അവന്മാർ നിന്റെ പിറകെ നടക്കുവായിരുന്നു.
എനിക്ക് തോന്നുന്നത് അതിൽ ഒരുത്തന് നിന്നോട് പ്രണയമാണെന്നാണ് .\"
\"നീ ഒന്ന് ചുമ്മാതിരിക്കുന്നുണ്ടോ, എന്ത് പറഞ്ഞാലും അവസാനം അതിൽ ചെന്നു നിൽക്കും.
\"ഞാൻ സീരിയസായിട്ടാണ് പറഞ്ഞത്.
അല്ലെങ്കിൽ നീ നോക്കിക്കോ.\"
\" എന്റെ അഭിപ്രായത്തിൽ നീ ആരെങ്കിലും സെറ്റ് ആക്കി ആ അഭിഷേകിനു മുന്നിൽ കാണിച്ചു കൊടുക്കാമായിരുന്നു.
അവന്റ വിചാരം അവൻ മാത്രമേ ഉള്ളു ലോക സുന്ദരനായിട്ട് എന്നാണ്. \"
\"ഏയ് അതൊന്നും വേണ്ട,
എന്തായാലും അവന്മാരോട് ഒരു താങ്ക്സ് പറയണം. ഞാനാണെങ്കിൽ അവരുടെ പേരെന്താണെന്ന് പോലും ചോദിച്ചില്ല \"
\"അപ്പോൾ നീ താങ്ക്സും പറഞ്ഞില്ലേ \"
\"ഇല്ലന്നെ, ഞാൻ പറഞ്ഞല്ലോ
അമ്മ വന്നു പുറത്ത് നിൽപ്പുണ്ടായിരുന്നു. അന്നത്തെ പ്രശ്നം അമ്മയുടെ മനസ്സിൽ ഉണ്ട് , അതുകൊണ്ട് വെറുതെ ഒരു ഡൌട്ട് ക്രീയേറ്റ് ചെയ്യേണ്ടെന്ന് കരുതി.
പിന്നെ , ആ സമയം മഴയും കൂടി പെയ്യ്തത് കൊണ്ട് താങ്ക്സൊന്നും പറയാൻ പറ്റിയില്ല. \"
\"ഇനി ഇപ്പോൾ എക്സാമിന് പോകുമ്പോൾ കാണാമല്ലോ.
അപ്പോൾ പറയാം \"
\"മം.\"
അതേ സമയം അസിയും കൂട്ടുകാരും.
മറ്റൊരിടത്ത് ഇതേ പറ്റി സംസാരിക്കുന്നു .
\"അവളോട് കുറച്ചു കൂടി സംസാരിക്കണമെന്ന് ഉണ്ടായിരുന്നു.
സാരമില്ല ഇനിയിപ്പോൾ ഈ പേരും പറഞ്ഞ് അവളോട് അടുക്കാമല്ലോ അല്ലേടാ . \"
\"ദേ മിണ്ടരുത് നീ,
ഇന്നലെ ആ മഴ മൊത്തം നനഞ്ഞു. മനുഷ്യൻ പനിയും പിടിച്ചു
ഇരിക്കുവാണ് . \"
\" എടാ അസി, നീ എക്സാം കഴിയുന്ന ദിവസം അവളെ പ്രെപ്സ് ചെയ്യണം.\"
\"അത് വേണോ
പിന്നെ ഇനിയും വായിനോക്കി നടക്കാനാണോ നിന്റെ പ്ലാൻ \"
\"അല്ലടാ അരുണേ, അതെന്തിനാടാ, അത്രയും ഗ്യാപ്. ഈ ലീവ് കഴിഞ്ഞു എക്സാം തുടങ്ങുന്ന അന്നേ ദിവസം തന്നെ പറയാമല്ലോ. \"
\" അതല്ലടാ, അതാകുമ്പോൾ അവൾ നോ പറഞ്ഞാലും അവളെ ഫേസ് ചെയ്യണ്ടല്ലോ, \"
\"അപ്പോൾ യെസ് പറഞ്ഞാലോ . \"
\"യെസ് പറഞ്ഞാൽ പിന്നെ ഒരു പാട് വഴികൾ ഉണ്ടലോ. അവളുടെ വീട്ടിലെ നമ്പർ വാങ്ങി വിളിക്കാം .
പിന്നെ , അവൾ അഡ്മിഷൻ കിട്ടുന്ന സ്കൂളിൽ ചേരുക. അങ്ങനെ...\"
\"അത് കൊള്ളാം \"
\"അതേ, ഇനി അതും ആലോചിച്ചു ,
ഇരിക്കാതെ നീ പഠിക്കാൻ നോക്ക്. അല്ലെങ്കിൽ പരീക്ഷക്ക് പൊട്ടി, സേയും എഴുതി നടക്കേണ്ടിവരും. \"
സിജോയുടെ വക ഉപദേശം
\" നിങ്ങളുടെ ഉപദേശത്തിനു നന്ദി \"
അങ്ങനെ സ്റ്റഡി ലീവ് കഴിഞ്ഞു എക്സാം ആയി. Sslc ആനുവൽ എക്സാം ടൈം.
ഐഷുവുമായി മിണ്ടാനുള്ള പല പ്ലാനിങ്ങുകളുമായി അസിയും കൂട്ടുകാരും, ഇവരെ കാണുമ്പോൾ താങ്ക്സ് പറയാനായി ഐഷുവും.
എന്നാൽ എല്ലാ പ്ലാനിങ്ങുകളും തകർത്തുകൊണ്ട് അർഷിദ വരുന്നു.
Sslc എക്സാമാണ്, വെറുതെ കളയാൻ ടൈം ഇല്ല, എക്സാം കഴിഞ്ഞു ബസിൽ കയറി വീട്ടിലേക്ക് എത്തുമ്പോൾ ഒരുപാട് ടൈം വേസ്റ്റ് ആകും,
അതിനു അവൾ തന്നെ ഒരു മാർഗം കണ്ടെത്തുന്നു, അത് മറ്റൊന്നുമല്ല എക്സാമിനു കാറിൽ സ്കൂളിലേക്ക് പോകുകയും , തിരികെ വരുകയും ചെയ്യുക.
അതിനായി അർഷിയുടെ വാപ്പ ഒരാളെ എൽപ്പിക്കുകയും ചെയിതു.
അർഷിക്കൊപ്പം പോകാൻ അസിയോടും പറയുന്നു. ആകെ പെട്ട അവസ്ഥയായിരുന്നു അസി, അരുണും, സിജോയും ഇല്ലാതെ വരില്ലെന്ന് വാശി പിടിച്ച അസിക്കൊപ്പം സിജോയെയും, അരുണിനെയും കൂട്ടുന്നു.
വീട്ടിൽ നിന്നും നേറരെ സ്കൂളിൽ, സ്കൂളിൽ നിന്നും നേറെ വീട്ടിലേക്ക്.
അസിക്ക് ഐഷുവിനെ കാണാൻ പറ്റാത്തതിൽ നല്ല വിഷമമുണ്ടായിരുന്നു.
ഐഷു അന്നേ ദിവസം വൈകിട്ട് അവരെ അന്നെഷിച്ചു. എന്നാൽ കാണാൻ കഴിഞ്ഞില്ല.
\"എന്നാലും അവമാർ എവിടെപ്പോയി.\"
\"നീ പറഞ്ഞത് പോലെ നിന്നോട് സോറി പറയാനാകും, പിന്നാലെ നടന്നത്, അത് കഴിഞ്ഞല്ലോ. \"
അവരെ കണ്ടു താങ്ക്സ് പറയാൻ പറ്റാത്തതിൽ ഐഷുവിന് മനസ്സിലൊരു വിഷമം ഉണ്ടായിരുന്നു.
ഫുൾ ലോക്ക് ആയ അസിയും, കൂട്ടുകാരും അങ്ങനെ എക്സാം കഴിഞ്ഞു അവസാനത്തെ ദിവസം സ്വന്ത്രരാക്കുന്നു.
ലാസ്റ്റ് ഡേയ്
പരസ്പരം യൂണിഫോമിൽ മഷി ഒഴിച്ചും, വർണങ്ങൾ വാരി പൂശിയും വർഷവസാനം അവർ ആഘോഷിക്കുന്നു. പെൺകുട്ടികൾ പരസ്പരം കെട്ടി പിടിച്ചു കരയുന്നു . ആൺ കുട്ടികൾ വിഷമം ഉള്ളിലൊതുക്കി അവസാന നിമിഷങ്ങളും സന്തോഷപൂർണ മാക്കാൻ ശ്രമിക്കുന്നു. .
ഗേൾസ് സ്കൂളിന് പുറത്ത് അവരുടെ പ്രിൻസിപ്പൽ വിളിച്ചു പറഞ്ഞിട്ട് പോലീസ് ഉണ്ടായിരുന്നു. അതുകൊണ്ട് തന്നെ ഗേൾസ് സ്കൂളിലെ കുട്ടികൾ മര്യാദരാമനായി വീട്ടിലേക്ക് പോകനായിരുന്നു വിധി.
ബസ്റ്റോപ്പിൽ നിൽക്കുവായിരുന്ന ട്രീസ ഐഷുവിനോട് പറയുന്നു.
\"നീ അവരെയൊക്കെ നോക്കിയേ കൊതിയാകുവാ. നമ്മക്കൊന്നും യോഗമില്ല. ആദ്യം പ്രിൻസിപ്പലിനെ തല്ലി കൊല്ലണം. \"
\"എടി അത് അവരല്ലേ...
ദേ \"
\"ശെരിയാ..\"
അസിയും കൂട്ടുകാരും അവരുടെ അടുത്തേക്ക് വരുന്നു.
\"ഹായ്
കുറച്ചു ദിവസം ആയല്ലോ കണ്ടിട്ട്. \"
\"എടാ, അപ്പോൾ അവൾ നിന്നെ അന്നെഷിച്ചു എന്ന് വേണം കരുതാൻ. \"
സിജോ അസിയുടെ ചെവിയിൽ പറയുന്നു.
\"അത് എക്സാം അല്ലേ ടൈം വേസ്റ്റ് ആക്കണ്ടെന്ന് കരുതി. \"
\"അന്നൊരു താങ്ക്സ് പോലും പറയാൻ പറ്റിയില്ല.\"
\"അത് സാരമില്ല \"
\"അന്ന് നിങ്ങൾ നനഞ്ഞോ. \"
\"പിന്നേ..., നല്ല സൂപ്പർ മഴ അല്ലായിരുന്നോ, ഇവന് പനിയും
പിടിച്ചു. \"
\"ഇയാളെന്താ വിഷമിച്ചു നിൽക്കുന്നെ, \"
ട്രീസയോട് അസി ചോദിക്കുന്നു
\"അതോ,
അവൾക്ക്, നിങ്ങളെപ്പോലെ ഈ കോലത്തിൽ ആകാൻ കഴിയാത്തത്തിലുള്ള വിഷമമാണ് \"
\"നിങ്ങളുടെ പ്രിൻസിപ്പളൊക്കെ കണ്ടു പഠിക്കണം, \"
\"അത്രയേ ഉള്ളോ, താൻ വിഷമിക്കേണ്ടടോ, \"
ട്രീസ പറഞ്ഞത് കേട്ട് സിജോ ബാഗിൽ ബാക്കി ഉണ്ടായിരുന്ന ഒരു കുപ്പിയിൽ കൽക്കി വെച്ചിരുന്ന കളർ വെള്ളം അവളുടെ പുറത്തേക്ക് ഒഴുക്കുന്നു.
\"മതിയോ, \"
\"മതി..., മതി..
താങ്ക്സ്. \"
\"ആ വിഷമമൊക്കെ അങ്ങ് മാറട്ടെ \"
അതിനു ശേഷം അവർ അല്പസമയം സംസാരിച്ചിരുന്നു.
അസി ഐഷുവിന് നേറെ ഓട്ടോഗ്രാഫ് ബുക്ക് നീട്ടുന്നു. അവൾ അത് വാങ്ങി അതിൽ എഴുതുന്നു. ഐഷു എഴുതിയതിനു ശേഷം ട്രീസ അതിൽ എഴുതുന്നു.
\"എടാ,
നീ അവളോട് പറയുന്നില്ലേ.\"
\"ഇപ്പോൾ പറയണോ \"
\"പിന്നെ നീ എപ്പോൾ പറയാൻ പോണ്,
പോയി പറയടാ..\"
ഇവർ പരസ്പരം കുശു കുശുക്കുന്നത് ഐഷു ശ്രെദ്ധിക്കുന്നു.
\"എന്താ \"
\"ഏയ് ഒന്നുമില്ല...\"
\"ഓഹ്..,
ഞാൻ ചോദിക്കാൻ വിട്ടു നിങ്ങളുടെ പേരെന്താ \"
\"എന്റെ പേര് അസീം, ഞാൻ സിജോ, അരുൺ \"
\"ഞാൻ ഐഷ്വര്യ, ഇവൾ ട്രീസ. \"
\" പറയടാ... \"
അസി ഐഷുവിനോട് ഇഷ്ടം പറയാനായി തുടങ്ങുന്നതും
\"എടി ഐഷു, അത് നിന്റ അച്ഛനല്ലേ \"
\"അതേല്ലോ \"
ആ സമയം ഐഷുവിന്റെ അച്ഛൻ കാറുമായി വന്നത് കൊണ്ട് ട്രീസയും, ഐഷുവും അവരോട് യാത്ര പറഞ്ഞു അതിലേക്ക് കയറി പോകുന്നു.
\"അവളുടെ തന്തക്ക് വരാൻ തോന്നിയ സമയം., \"
\"ഇനി അവളെ കാണാൻപോലും പറ്റില്ലല്ലോ,.\"
\"നീ വിഷമിക്കണ്ട, അവൾ നിനക്കുള്ളതാണെകിൽ, ഇനിയും അവസരം കിട്ടും.
\"പ്ലസ് ഒൺ, പ്ലസ് ടു ഒക്കെ ഉണ്ടല്ലോ, ഇവിടെ ഏതെങ്കിലും സ്കൂളിൽ തന്നെ ആകും അവൾ ചേരുന്നത്, നമുക്ക് കണ്ട് പിടിക്കാം. \"
അതിനിടക്ക് സിജോ ഓട്ടോഗ്രാഫ് തുറന്ന് നോക്കുന്നു. ആ ട്രീസ നമ്പർ വെച്ചിട്ടുട്ടെങ്കിൽ വിളിക്കം .
ആ സമയം അസിയും ഓട്ടോഗ്രാഫ് തുറന്നു നോക്കുന്നു.
നമ്പർ എന്നുള്ളടുത്ത് ബ്ലാങ്ക് ആയി കിടക്കുന്നു.
\"നമ്പർ വെച്ചിട്ടില്ല. \"
\"അവർ അത്രക്ക് മദ്ധബുദ്ധികളല്ല ,\"
\"എന്നാലും ഞാൻ ആദ്യമായിട്ട്.....\"
\"ഓഹ് ഒന്ന് നിർത്തെടാ, കേട്ട് കേട്ട് മടുത്തു. \"
അങ്ങനെ ആദ്യമായി ഇഷ്ടം തോന്നിയ പെൺകുട്ടിയോട് തന്റെ ഇഷ്ടം പറയാൻ കഴിയാതെ അസി തോറ്റു പോകുന്നു.
തുടരും.....❤️
❤️❤️😘 എൻ സീമന്ത രേഖയിലെ സിന്ദൂരം ഭാഗം -11😘❤️❤️
വെക്കേക്കേഷൻ ടൈമിൽ അസി അവന്റ ഉപ്പക്കൊപ്പം നിൽക്കാനായി. ഫാമിലിയോടെ ഗൾഫിലേക്ക് പോകുന്നു. . അങ്ങനെ അസിയുടെ മൈൻഡ് ഒക്കെ മാറുന്നു. Sslc റിസൾട്ട് വന്ന്, പ്ലസ് വണ്ണിലേക്ക് പല കോഴ്സ്സിലേക്ക് അസിയും ഫ്രൻസും സ്പിൾട്ട് ആകുന്നു. ആർഷിദ ബയോളജി എടുത്തു വേറെ സ്സ്കൂളിലേക്ക് പോകുന്നു. അത് ഗേൾസ് സ്കൂൾ ആയിരുന്നു . അസി കമ്പ്യൂട്ടർ സൈൻസ് എടുക്കുന്നു. അരുണും, സിജോയും അതേ സ്കൂളിൽ തന്നെ കോമേഴ്‌സിന് ചേരുന്നു. ആ സമയം അസി തല മൊട്ടയടിച്ചിരിക്കുകയായിരുന്നു. അതുകൊണ്ട് തന്നെ അവൻ തലയിൽ തൊപ്പിയൊക്കെ വെച്ചുകൊണ്ടാണ് പുതിയ സ്കൂളിലേക്ക് വരുന്നത്. \"എടാ അസി നിനക്ക