❤️❤️😘 എൻ സീമന്ത രേഖയിലെ സിന്ദൂരം ഭാഗം - 9 😘❤️❤️
\"എന്നാലും അവൾ അങ്ങോട്ട് പോയി പ്രെപോസ് ചെയ്യാൻ മാത്രം അവനെന്ത് ക്വാളിറ്റിയടാ...\"
\"നിന്നെക്കാളും ഗ്ലാമറുണ്ട് , പിന്നെ പഠിക്കാനും അവൻ തീരെ
മോഷമല്ലല്ലോ...\"
\"ആദ്യമായിട്ടാണ് ഒരു പെൺകുട്ടിയോട് ഇഷ്ടം തോന്നിയത്, അതിപ്പോൾ ഇങ്ങനെയായി. \"
\"നീ വിഷമിക്കേണ്ടടാ അസി ,
ധൈര്യമായിട്ട് മുന്നോട്ട് പോയ്ക്കോ, ആ അഭിജിത് ഇല്ലേ അവനൊരു കോഴിയാ , അടുത്ത പെണ്ണിനെ കിട്ടുമ്പോൾ അവൻ ഇവളെ തേക്കും അത് ഉറപ്പാണ് .
ഈ ഐഷ്വര്യ അവന്റെ മൂന്നാമത്തേ ലൈനാണ്. \"
\"എടാ, സിജോ നീ വെറുതെ അവന് മോഹം കൊടുക്കാതെ. അവസാനം അവൻ അവളെ തേച്ചില്ലെങ്കിൽ ഇവൻ ഇവിടെ കിടന്നു മോങ്ങുന്നത് നമ്മൾ കാണേണ്ടിവരും.\"
\"എന്തായാലും ഞാൻ ഇനി അവളെ വിടാൻ പോകുന്നില്ല. \"
പിറ്റേ ദിവസം മുതൽ വീണ്ടും വൈകിട്ട്, സൈക്കിൾ വെച്ചിട്ട് അവർ ബസ്റ്റോപ്പിൽ ചെന്നിരിക്കാൻ തുടങ്ങി.
അഭിജിത്തും, ഐഷുവും ഓരോന്ന് സംസാരിക്കുന്നതും, തമാശ പറഞ്ഞിരിക്കുമ്പോഴും അസി അവളെ തന്നെ നോക്കി നിൽക്കുമായിരുന്നു .
ദിവസങ്ങൾ അങ്ങനെ കൊഴിഞ്ഞു പോയ് കൊണ്ടിരുന്നു.
\" എടാ അസി,
നീ സിജോ പറഞ്ഞതും കേട്ട് ആ പെണ്ണിന്റ പിറകെ നടന്നു വെറുതെ ടൈം കളയണ്ട . ദേ ക്രിസ്മസ്സ് എക്സാമുമെത്തി , ഇനി മൂന്ന് മാസം കൂടി കഴിഞ്ഞാൽ ഈ
ഇയർ തീരും. \"
\"അതേടാ അസി നീ അവളെ
വിട്ടേക്ക്... \"
കുട്ടുകാർ പറഞ്ഞതിലും കാര്യമുണ്ടെന്നു മനസ്സിലാക്കി മനസ്സ് വിഷമിച്ചു വരുകയായിരുന്നു.
അന്നേ ദിവസം ഐഷുവിന്റെ മുഖത്തു ഒരു സന്തോഷമില്ലായിരുന്നു.
അത് കണ്ട് അസി സിജോയോട് ചോദിക്കുന്നു.
\"അവളുടെ മുഖമെന്താടാ,
വല്ലാതിരിക്കുന്നെ, \"
\"അതിനു നിനക്കെന്താ, നിന്നോടല്ലേ പറഞ്ഞത് അത് വിട്ടേക്കാൻ.\"
അന്ന് അഭിജിത്തും അവളുടെ അടുത്തേക്ക് പോയിരുന്നില്ല. .
\"അവനും മാറി നിൽക്കുവാണല്ലോ,
വല്ല പിണക്കവും ആയിരിക്കും . \"
അടുത്ത ദിവസങ്ങളിലും അവർ തമ്മിൽ സംസാരിക്കുകയോ, അഭിജിത് അവളുടെ അടുത്തേക്ക് പോകുകയോ ചെയ്യുന്നുണ്ടായിരുന്നില്ല.
അത് കാണുമ്പോൾ അസിയുടെ മനസ്സിൽ വലിയ സന്തോഷമായിരുന്നു. പിണക്കമാണെങ്കിൽ അത് ഒരിക്കലും അവസാനിക്കരുതേ എന്ന് അവൻ മനസ്സുകൊണ്ട് പ്രാർത്ഥിക്കാൻ തുടങ്ങി.
അരുൺ അഭിജിത്തിനോട് അവരുടെ പിണക്കത്തിന്റെ കാര്യം ചോദിച്ചറിയുന്നു.
\"എടാ, അവളുടെ അച്ഛൻ അറിഞ്ഞു ആകെ സീനായി
അതോടെ ഞാൻ വിട്ടു . \"
\"എന്നിട്ട് നിനക്ക് ഒരു വിഷമവും ഇല്ലേ \"
\"ഞാൻ എന്തിനാ വിഷമിക്കുന്നെ \"
\" അവള് എന്റെ
കേട്യോളൊന്നുമല്ലല്ലോ. അവള് പോയാൽ വേറൊരുത്തി. \"
\"എടാ എന്തോ പ്രശ്നം ഉണ്ടായിട്ടുണ്ട്. അവളുടെ വീട്ടിൽ കാര്യം അറിഞ്ഞു എന്നൊക്കെയാ അവൻ പറയുന്നേ . \"
\"അപ്പോൾ രണ്ടും അടിച്ചു പിരിഞ്ഞോ \"
\"അവന്റ സംസാരം കേട്ടിട്ട് അങ്ങനെയാ എനിക്ക് തോന്നിയത് \"
അരുൺ പറഞ്ഞത് കേട്ടപ്പോൾ
അസിക്ക് എന്തെക്കെയോ സ്വന്തമാക്കിയ സന്തോഷം ആയിരുന്നു.
\"അപ്പൊ ഇനി അവൾ എനിക്ക് സ്വന്തം. \"
അത്രയും ദിവസം പ്രേതീക്ഷയില്ലാതെയാണ് അവൻ അവളുടെ പിന്നാലെ നടന്നതെങ്കിൽ, പിന്നെ പ്രേതീക്ഷയോടെയായി ആ നടത്തം.
എന്നാലും അവളോട് ഒന്ന് പോയി മിണ്ടാനുള്ള ധൈര്യം പോലും അവനില്ലായിരുന്നു.
\" ടാ അസി,
ദേ വീണ്ടും ദിവസങ്ങൾ കടന്നു പോകുവാണ്. നീ ഇങ്ങനെ അവളെ നോക്കി, നോക്കി നടക്കാതെ , ആദ്യം അവളോട് ഒന്ന് പോയി മിണ്ടാനെങ്കിലും പറ്റുമോ എന്ന് നോക്ക്. \"
അതേ സമയം അസി ഐഷുവിന്റെ പിന്നാലെ നടക്കുന്നത് അവളുടെ ഫ്രണ്ട് ട്രീസ ശ്രദ്ധിക്കുന്നുണ്ടായിരുന്നു.
\"എടി ഐഷു അപ്പുറത്തെ സ്കൂളിലെ ഒരുത്തൻ നിന്നെ നോക്കുന്നുണ്ടോയെന്ന് ഒരു സംശയം. \"
\"നീ ഒന്ന് പോയെ ട്രീസ....
ഇതുപോലെ നീയൊക്കെ കൂടി പറഞ്ഞിട്ടാണ് ആ പട്ടിയെ ഞാൻ സ്നേഹിച്ചത്. അവസാനം അവൻ എനിക്കിട്ട് പണിയും തന്നിട്ട് പോയി.
ഇപ്പൊ എല്ലാവരുടെയും മുന്നിൽ ഞാൻ കോഴി, അവൻ പുണ്യാളൻ. \"
\"അത് വിട്ടേക്കടി,
അവൻ ഇങ്ങനെ ചെയ്യുമെന്ന്
ഞാനും കരുതിയില്ല. \"
\"നിനക്ക് അങ്ങനെ പറയാം,
ഞാൻ അല്ലേ നാണം കേട്ടത്.
അമ്മേടെന്ന് തല്ലും കിട്ടി. ഇനി ഒരുത്തനെയും നോക്കുന്ന പ്രശ്നമില്ല. \"
\"അപ്പോൾ ആരേലും വന്നാലോ \"
\"ഓടിക്കും ഞാൻ.\"
ദിവസം വീണ്ടും കഴിഞ്ഞു പോകുന്നു.
പിന്നെയും എക്സാം വരുന്നു. , അതും കഴിഞ്ഞു പോകുന്നു.
അന്ന് ഐഷുവിന്റെ സ്കൂളിൽ അനുവൽ ഡേയ് ഫഗ്ഷൻ ആയിരുന്നു . അന്നേ ദിവസം വൈകിട്ട് പ്രേതീക്ഷിക്കാതെ കാർമേഖങ്ങൾ ഇരുണ്ടു കൂടി, നല്ല തകർതിയായി മഴ പെയ്യാൻ തുടങ്ങി.
പ്രതീക്ഷിക്കാതെയുള്ള മഴ ആയത് കൊണ്ട് കുടയൊന്നും അധികമാരും കരുതിയിരുന്നില്ല.
ചെറിയ നാലുകെട്ട് ബസ്‌റ്റോപിൽ എല്ലാവരും കൂടി നിന്നു. അന്നേ ദിവസം ഐഷുവിന്റെ ഫ്രണ്ട് ട്രീസയെ അവളുടെ പപ്പ വന്ന് നേരത്തെ കൊണ്ട് പോയിരുന്നു. അതുകൊണ്ടു തന്നെ ഐഷു ഒറ്റക്കായിരുന്നു.
ശക്തമായ മഴ ആയതിനാൽ പല ബസ്സുകളും നിർത്താതെ പോയി, പത്തു പതിനഞ്ചു മിനിറ്റിന് ശേഷം വലിയൊരു മഴക്ക് ചെറിയൊരു ആശ്വാസം നൽകികൊണ്ട്, അല്പ സമയം തോർന്നു.
അപ്പോഴേക്കും ബസ്‌റ്റോപ്പ് കാലിയാകാൻ തുടങ്ങി, അസിയും കൂട്ടുകാരും സൈക്കിൾ എടുത്തു പോകാൻ തുടങ്ങുന്നതും, ഐഷു ഒറ്റക്ക് നിൽക്കുന്നത് കൊണ്ട് അസിക്ക് അവിടെ നിന്നും വരാൻ മടി ആയിരുന്നു. കുട്ടുകാർ അവനെ തൂക്കി കൊണ്ടു പോയി.
അവർ കുറച്ചു ദൂരം പോയപ്പോൾ എതിർ ദിശയിൽ നിന്നും വണ്ടികളൊന്നും വരുന്നില്ലായിരുന്നു . ആ സമയം അതു വഴി വന്ന ഒരു ചേട്ടനോട് അവർ അതിന്റ കാരണം തിരക്കുന്നു .
\"അത് മക്കളെ അവിടെ ഒരു
വലിയൊരു മരം വീണു അതുകൊണ്ട് വണ്ടികൾ വഴി മാറ്റി വിട്ടു. \"
ആ സമയം അസി ഐഷുവിനെ
കുറിച്ച് ഓർത്തു .
\"എടാ വണ്ടി വരില്ലെന്ന് അവൾക്ക് അറിയില്ലല്ലോ, അവൾ ബസ് കാത്ത് അവിടെ നിൽക്കുവല്ലേ,
ഒറ്റക്കാടാ പാവം...\"
അസിയും, കൂട്ടുകാരും തിരികെ ബസ്റ്റോപ്പിലേക്ക് വരുന്നു. ആകാശം വീണ്ടും ഇരുട്ട് മൂടി വരുന്നുണ്ടായിരുന്നു .
പ്രകൃതി രാത്രി പോലെ,
ഐഷുവിന് ഒറ്റക്ക് അവിടെ നിൽക്കാൻ പേടിയായി തുടങ്ങി. അവൾ മനസ്സിൽ കരുതി.
\"ബസ്സ് വരുന്നില്ലല്ലോ ഈശ്വരാ...\"
അപ്പോഴാണ് അവിടേക്ക് അസിയും ഫ്രൻസും തിരികെ വരുന്നത് കാണുന്നത്. അപ്പോൾ അവൾക്ക് ഒരു ആശ്വാസം തോന്നുന്നു. അവർ മറന്നു വെച്ച എന്തോ എടുക്കുന്നത് പോലെ സീൻ ക്രീയേറ്റ് ചെയ്യുന്നു.
\"കിട്ടിയോടാ..\"
\"ആ കിട്ടി...\"
തിരികെ പോകാൻ തുടങ്ങുമ്പോൾ അസി ഐഷുവിനോട് സംസാരിക്കുന്നു.
\"ഇയ്യാള് എവിടേക്ക് പോകാനാണ്.
അന്ന് ആദ്യമായി അവൻ അവളോട് സംസാരിച്ചു.
അവിടെ മരം വീണത് കൊണ്ട് ബസൊന്നും ഇങ്ങോട്ടേക്കു വരത്തില്ല. ഇയ്യാള് ഒരു കാര്യം ചെയ്യ് വീട്ടിൽ വിളിച്ചു പറഞ്ഞ് ആരോടെങ്കിലും വരാൻ പറയ്.\"
അസി അത് പറഞ്ഞു ഇറങ്ങുമ്പോൾ, അവളുടെ ആ ഉണ്ടക്കണ്ണുകൾ നിറയുന്നത് അവൻ ശ്രദ്ധിച്ചു.
അസിക്ക് അവളെ അവിടെ ഒറ്റക്ക് ആക്കി പോകാൻ ഒട്ടും താല്പര്യമില്ലായിരുന്നു .
\"ഇയ്യാളുടെ വീട്ടിലേക്ക് നടന്നു പോകാനുള്ള ദുരമാണോ ഉള്ളത്.\"
\"അല്ല,
ഒരു അഞ്ചു കിലോമീറ്റർ ഉണ്ടാകും. \"
\"താൻ വരുവാണെങ്കിൽ ഞങ്ങൾക്കൊപ്പം വാ, ഞങ്ങളും ആ വഴിയേയാണ് പോകുന്നത്. \"
അവിടെ നിൽക്കുന്നതിനേക്കാൾ സേഫ് അവരോടൊപ്പം പോകുന്നതാണെന്ന് അവൾക്ക് തോന്നി.
അവൾ അവർക്കൊപ്ലം, നടന്നു. അസിയും, സിജോയും അരുണും സൈക്കിൾ ഉരുട്ടി നടക്കാൻ തുടങ്ങി.
\"പിന്നെ, അന്ന് ഒരു സോറി പറയാൻ പറ്റിയില്ല . \"
\"എന്തിനാ \"
\"ഇയ്യാള് ഓർക്കുന്നില്ലേ, അന്ന് ഇവനാണ് തന്നെ ബൈക്ക് കൊണ്ടു തട്ടിയത്. \"
\"മാസം എത്ര കഴിഞ്ഞു,എന്നിട്ട് ഇപ്പോഴാണോ സോറി പറയാൻ
തോന്നിയത്. \"
\"സത്യം പറഞ്ഞാൽ അന്ന് താനും, തന്റെ കൂട്ടുകാരിയും കൂടിയല്ലേ എന്നേക്കൂടി തള്ളിയിട്ടത്. അവസാനം തല്ലുകിട്ടിയത് ഞങ്ങൾക്ക്. \"
\"സോറി...,
അത് എന്റെ ചേട്ടനാണ് . അവനാണ് വന്ന് ആവശ്യമില്ലാത്താ സീൻ ഉണ്ടാക്കിയത്, \"
\"അന്ന് ഇയ്യാൾക്ക് എന്തെങ്കിലും പറ്റിയായിരുന്നോ . \"
\"ഏയ്...,
കൈക്ക് ചെറിയൊരു
മുറിവ്. \"
\"മം...,
അല്ല ഇനിയും ഒരുപാട് ഉണ്ടോ
നടക്കാൻ, \"
\"കൊള്ളാം,
അഞ്ചു കിലോമീറ്റർ ഉണ്ടെന്ന് ഞാൻ പറഞ്ഞതല്ലേ. \"
സിജോ, അവളെ സൈക്കിളിൽ എങ്ങെനെയെങ്കിലും കയറ്റാനായി അസിയോട് പറയുന്നു.
\" അടുത്ത മഴ വരുന്നുണ്ട് , ഇനി എവിടെയും ഒതുങ്ങി നിൽക്കാൻ ഇടമില്ല.
താൻ സൈക്കിൾ കയറുവാണേ ഞാൻ ചവിട്ടാം\"
\"ഇയ്യാളെന്നെ വലിക്കോ..\"
! ജീവിതകാലം മുഴുവൻ നിന്നെ വലിക്കാൻ തയ്യാറായിട്ടാണ് അവൻ നിൽക്കുന്നത്.
അവനോടാ വലിക്കുമോയെന്ന് ചോദിക്കുന്നത്. !
\"അത് കുഴപ്പമില്ല, കയറിക്കോ.\"
അങ്ങനെ ഐഷു അസിയുടെ സൈക്കലിനു പിന്നിൽ കയറുന്നു.
ഹാപ്പി അയി പോകുന്നു.
\" അല്ല നിങ്ങൾക്ക് പോകാനുള്ള വഴി കഴിഞ്ഞില്ലേ\"
\" അത് സാരമില്ല, ഇയ്യാളെ വീട്ടിലേക്ക് കൊണ്ടാക്കി തന്നിട്ട് ഞങ്ങൾ പൊയ്ക്കോളാം. \"
ഐഷുവിനെ കാത്ത് അവളുടെ അമ്മ ഗേറ്റിന് പുറത്ത് തന്നെ നിൽപ്പുണ്ടായിരുഞ്ഞു. അപ്പോഴാണ് ഇവർ നാലു പേരും കൂടി അവിടേക്ക് വരുന്നത് .
\"നീ എന്താടി സൈക്കിളിൽ,
എത്ര നേരമായി, \"
\" ബസ് ഇല്ല അമ്മ.... \"
\"എന്നാ ഞങ്ങൾ പോട്ടെ...\"
\" ഇതൊക്കെ ആരാ.. \"
വഴി ബ്ലോക്ക് ആയപ്പോൾ കുറച്ചു കുട്ടികൾ ഇങ്ങോട്ടുള്ള വഴിയേ വരുവായിരുഞ്ഞു. അപ്പൊ ഞാൻ ഒറ്റക്ക് നിൽക്കുന്നത് കണ്ടു അവരോടൊപ്പം കൂടി. ഇല്ലെങ്കിൽ ഇപ്പോഴും അവിടെ നിന്നേനെ, \"
അവർ സംസാരിച്ചു നിൽക്കുമ്പോൾ പെട്ടെന്ന് മഴ പെയ്യാൻ തുടങ്ങി.
അവർ അവളോട് യാത്ര പോലും ചോദിക്കാതെ അവിടെ നിന്നും പോകുന്നു.
\" നല്ല മഴ പെയ്യുവാണല്ലോ,
പാവം ആ കുട്ടികൾ എവിടെ
എത്തിയോ എന്തോ, \"
\"അവർ സൈക്കളിൽ ആല്ലേ അമ്മ സ്പീഡിൽ പൊയ്ക്കോളും. \"
ഐഷു റൂമിലേക്ക് ചെല്ലുന്നു.
അന്നേരം മനസ്സിൽ ചിന്തിക്കുന്നു ,
! അയ്യോ, അവരോട് ഒരു താങ്ക്സ് പോലും പറഞ്ഞില്ല. സാരമില്ല ഇനി കാണുമ്പോൾ പറയാം.!
തുടരും...... ♥️
❤️❤️😘 എൻ സീമന്ത രേഖയിലെ സിന്ദൂരം ഭാഗം -10😘❤️❤️
പിറ്റേദിവസം ട്യൂഷന് പോയപ്പോൾ ഇതേ പറ്റി ഐഷു ട്രീസയോട് സംസാരിക്കുന്നു. \"ഞാനൊന്ന് മാറിയപ്പോൾ എന്തൊക്കെയാ സംഭവിച്ചേ,...എടി ഞാൻ അന്നേ പറഞ്ഞില്ലേ അവന്മാർ നിന്റെ പിറകെ നടക്കുവായിരുന്നു. എനിക്ക് തോന്നുന്നത് അതിൽ ഒരുത്തന് നിന്നോട് പ്രണയമാണെന്നാണ് .\"\"നീ ഒന്ന് ചുമ്മാതിരിക്കുന്നുണ്ടോ, എന്ത് പറഞ്ഞാലും അവസാനം അതിൽ ചെന്നു നിൽക്കും. \"ഞാൻ സീരിയസായിട്ടാണ് പറഞ്ഞത്. അല്ലെങ്കിൽ നീ നോക്കിക്കോ.\" \" എന്റെ അഭിപ്രായത്തിൽ നീ ആരെങ്കിലും സെറ്റ് ആക്കി ആ അഭിഷേകിനു മുന്നിൽ കാണിച്ചു കൊടുക്കാമായിരുന്നു. അവന്റ വിചാരം അവൻ മാത്രമേ ഉള്ളു ലോക സുന്ദരനായിട്ട് എന്