പ്രതിയായ അനന്തപത്മനാഭനെ ഒന്ന് വിശദീകരിക്കേണ്ടതുണ്ട്.
അന്ന് അനന്തപത്മനാഭൻ കണ്ട കാര്യങ്ങൾ ഒന്ന് വിശദീകരിക്കാമോ?
അന്ന് ഞാൻ രാത്രി 7 മണിയോടെ വീട്ടീന്ന് ഇറങ്ങി. വരുന്ന വഴിയിൽ വണ്ടി ഒന്ന് സ്കിഡ് ആയി ഞാൻ റോട്ടിൽ വീണു. കൈ നന്നായിട്ട് മുറിഞ്ഞിരുന്നു. പരിസരത്തുള്ളവരാണ് എന്നെ പിടിച്ചേ എഴുന്നേൽപ്പിച്ചത്. അവർ ഹോസ്പിറ്റലിൽ ഒക്കെ കൊണ്ടുപോകാം എന്ന് പറഞ്ഞു എന്നാൽ അന്നയെ കാണാനുള്ള ആഗ്രഹത്താൽ ഞാൻ അവിടുന്ന് പെട്ടെന്ന് പോയി.
ഇതൊക്കെ സത്യമാണെന്ന് എങ്ങനെ ഞങ്ങൾ വിശ്വസിക്കും. (എതിർഭാഗ വക്കിൽ)
അത് ശരിയാണല്ലോ?(ആളുകൾ ആകെ പരക്കെ പറയുന്നു.)
സൈലൻസ്.......
എതിർഭാഗ വക്കീലിനു വിശ്വസിക്കാൻ പാടായിരിക്കും. എന്നാൽ തെളിവ് നിരത്തിയാൽ വിശ്വസിക്കാൻ പ്രയാസമില്ലല്ലോ?
അനന്തപത്മനാഭൻ പറഞ്ഞ കാര്യങ്ങൾ തെളിയിക്കാൻ ഉള്ള ദൃശ്യങ്ങൾ ഇവിടെ സമർപ്പിക്കുന്നു. ഈ ദൃശ്യങ്ങളെല്ലാം യാദൃശ്ചികം ആയിട്ടാണ് ഒരു വീഡിയോഗ്രാഫിയിലൂടെ പതിഞ്ഞത്. അനന്തപത്മനാഭൻ സ്കിറ്റ് ആയ സ്ഥലത്ത് ഒരു ഫംഗ്ഷൻ നടക്കുന്നുണ്ടായിരുന്നു, ആ വീഡിയോയിലാണ് ഇക്കാര്യങ്ങളൊക്കെ പതിഞ്ഞത്.
അന്ന് അന്നയെ നേരിൽ കാണാൻ സാധിചോ?
ഇല്ല...
എന്താണ് അവിടെ കണ്ടത്?
അന്നേ തലയ്ക്ക് അടിക്കുന്നതാണ് ഞാൻ കണ്ടത്. ആ ഒരു ദൃശ്യം ഞാൻ മാറി നിന്നാണ് കണ്ടത്. ആ സമയത്ത് എന്നെ കണ്ടാൽ കൂടുതൽ കുഴപ്പമാകും എന്ന് വെച്ചാണ്.
ആരാണ് അന്നയെ അടിക്കുന്നത് കണ്ടത്?
അവളുടെ അച്ഛൻ.
ഞാനോ...... സാറേ പുതിയ ഒരു കഥയുമായി ഇറങ്ങിയിരിക്കുക മോനേ രക്ഷിക്കാൻ.
ഇത് കോടതിയാണ് സൈലൻസ് പാലിക്കുക.
അനന്തപത്മനാഭൻ....
വേറെ ആരെങ്കിലും കണ്ടിരുന്നോ കൂടെ?
അവളുടെ സഹോദരൻ അഭിയേ.
യുവർ ഓണർ, അന്നയുടെ അച്ഛനെയും സഹോദരനെയും ഒന്നൂടെ വിശദീകരിക്കേണ്ടതുണ്ട്.
കോടതി മുൻപാകെ സത്യം മാത്രമേ ബോധിപ്പിക്കുകയുള്ളൂ എന്ന് പറഞ്ഞാ ആളുകളാണ് നിങ്ങൾ. കള്ളം പറഞ്ഞാലുള്ള ശിക്ഷ അറിയാല്ലോ.
ഞങ്ങൾ ആരോടും കള്ളം പറഞ്ഞിട്ടില്ല. കണ്ട കാര്യങ്ങൾ മാത്രമേ പറഞ്ഞിട്ടുള്ളൂ. അത് മുൻപ് പോലീസുകാർ തെളിയിച്ചത് ആണ് അതൊക്കെ സത്യമാണെന്ന്. ഇപ്പോ ഒരു പുതിയ കഥകളുമായിട്ട് എൻറെ കുടുംബം നശിപ്പിക്കരുത്.
ഇത്രയും വികാരം കൊള്ളാൻ വേണ്ടി ഞാൻ ഒന്നും ചോദിച്ചില്ലല്ലോ.
എനിക്കൊന്നു മാത്രം അറിഞ്ഞാൽ മതി.
ആരാണ് അന്നയെ കൊലപ്പെടുത്തിയത്.
ഞങ്ങളെല്ലാ സാറേ....
ഞങ്ങളെ ഒന്ന് വിശ്വസിക്ക്.
ശരി....
കോടതി മുൻപാകെ നേരത്തെ ടെസ്റ്റിന്റെ ഒരു കോപ്പി ഞാൻ സമർപ്പിച്ചിട്ടുണ്ടായിരുന്നു.
ആ ഒരു ടെസ്റ്റ് മൂലമാണ് ഈ നിൽക്കുന്ന അനന്തപത്മനാഭൻ നിരപരാധിയാണ് എന്ന് തെളിയിക്കാനുള്ള ഒരു കാരണമായത്. എന്നാൽ ആ ടെസ്റ്റ് ഇവിടെ നിൽക്കുന്ന ഒരു വ്യക്തിയുമായിട്ട് പോസിറ്റിവിറ്റി ആണ് കാണിക്കുന്നത്. ആ റിപ്പോർട്ടുകൾ ഇവിടെ സമർപ്പിക്കുന്നു.
അന്നയുടെ ശരീരത്തിലൂടെ കടന്നുപോയ ഭിജം വേറെ ആരുടെയും അല്ല. അവളുടെ സഹോദരൻ അഭിയുടെതാണ്.
എന്തൊക്കെയാ സാറേ ഈ പറയുന്നത്. പക്കിലുള്ള തെളിവുകളുടെ അടിസ്ഥാനത്തിലാണ് അഭി ഞാനീ സംസാരിക്കുന്നത്.
അന്ന് പോലീസുകാർ നിഷേധിച്ച ടെസ്റ്റിന് ഏറ്റവും കൂടുതൽ മുൻപന്തിയിൽ അത് ചെയ്യണമെന്ന് എന്നോട് അഭ്യർത്ഥിച്ചത് അഭി തന്നെയാണ്. അതുവരെ ഒരു സംശയവും അഭിയുടെ മേൽ എനിക്കില്ലായിരുന്നു. എന്നാൽ റിസൾട്ട് പോസിറ്റിവിറ്റി ആയതിനാൽ ആണ് കൂടുതൽ വിവരങ്ങൾ അഭിയെ കുറിച്ചുള്ള കാര്യങ്ങൾ എല്ലാം തിരക്കിയത്.
അഭിയെ കുറച്ചു കൂടുതൽ തിരക്കാൻ വേണ്ടി ബാംഗ്ലൂർ വരെ സന്ദർശിച്ചിരുന്നു. അവിടെ കേട്ട വാർത്തകൾ ഒന്നും നല്ലതായിരുന്നില്ല. മയക്കുമരുന്നിനും അതുപോലെതന്നെ സെക്സ് റാക്കറ്റിൽ പ്രവർത്തിച്ചുവരുന്ന ഒരു വലിയ ടീമിൻറെ അംഗത്വം ഉള്ള വ്യക്തിയും കൂടിയാണ് ഈ നിൽക്കുന്ന അഭി.
ഇതൊക്കെ നിഷേധിക്കാൻ തോന്നുന്നുണ്ടോ അഭിക്.
സത്യം സത്യം പോലെ പറയുക.
കോടതി അത്രയും കുറച്ച് ശിക്ഷിക്കുകയുള്ളൂ.
സാറ് പറഞ്ഞതുപോലെ, ആ ഒരു ടീമിലെ അംഗത്വം ഉള ആളാണ് ഞാൻ. ഒന്നും വേണമെന്ന് വെച്ച് ചെയ്തതല്ല. ആ സമയത്തിലെ ട്രക്ക് അഡിക്ഷനും എല്ലാം കൂടിയായപ്പോൾ പറ്റിപ്പോയതാണ്.
സ്വന്തം സഹോദരിയെ പോലെയായിരുന്നു എനിക്ക് അവൾ. അതുപോലും മറന്നാണ് ഞാൻ അവളെ...
അത് കണ്ടു വന്ന അച്ഛൻ എന്നെ പിടിച്ചു തള്ളി. അവൾക്ക് അരോഗം ഉണ്ടെന്ന് അറിഞ്ഞുകൊണ്ട് തന്നെയാണ്. പറ്റിപ്പോയി..
നിങ്ങളുടെ അച്ഛൻ രോഗത്തെപ്പറ്റി അറിയില്ല എന്നല്ലേ പറഞ്ഞത്. അറിയാമായിരുന്നു എനിക്ക്.
ക്ഷമിക്കണം.... മാപ്പ് നൽകണം.(കരഞ്ഞുകൊണ്ട് അഭി.)
ഒരിക്കലുമില്ല സാറേ... ഇവൻ ഒരിക്കലും മാപ്പ് നൽകരുത്. (അലറിക്കൊണ്ട് അന്നയുടെ പിതാവ്.)
ഒരു പിതാവും കാണാൻ പാടില്ലാത്ത കാഴ്ചയായിരുന്നു ഞാൻ അന്ന് കണ്ടത്. എൻറെ മകൻ തെറ്റ് ചെയ്യുമെന്ന് അറിയാമായിരുന്നു പക്ഷേ സ്വന്തം കൂടപ്പിറപ്പിനോട് ചെയ്യുമെന്ന് ഒരിക്കലും കരുതിയില്ല. ആ ഒരു സാഹചര്യത്തിൽ അവനെ കൊല്ലാൻ വേണ്ടിയാണ് അടിച്ചത്, പക്ഷേ എൻറെ മകൾക്ക് ആയിരുന്നു അടി കിട്ടിയത്.
എവിടെ വേണമെങ്കിലും ഞാൻ മാപ്പപേക്ഷിക്കും. എൻറെ മകൾക്ക് നീതി കിട്ടണം. ഇതുപോലെയുള്ള സഹോദരന്മാരുടെയും മാതാപിതാക്കളുടെ ഇടയിൽ നിന്ന് അവളെ കരകയറ്റിയല്ലോ എന്നുള്ള ഒരു സമാധാനം എനിക്കിപ്പോഴും ഉള്ളൂ.
തെറ്റുകൾ പാറ്റി പോയി. ആ സമയത്ത് അനന്തുവിനെ ഞാൻ അവിടെ കണ്ടിരുന്നു. വേറെയൊന്നും മനസ്സിൽ വന്നില്ല. നിരപരാധിയാണെന്ന് അറിയാം. ഒരു കുട്ടിയുടെ ഭാവി തുലച്ചതാണെന്ന് അറിയാം.
തെറ്റ് പറ്റിപ്പോയി....
തെറ്റുപറ്റി പോയി സാറേ.......
(അലറി കരഞ്ഞുകൊണ്ട് അന്നയുടെ പിതാവ്.)
പ്രധാന വാർത്തയിലേക്ക്,
അന്ന കൊലക്കേസ് പുതിയ ഒരു വഴിത്തിരിവിലേക്ക്. സ്വന്തം പിതാവും സഹോദരനും ചേർന്നുള്ള ആക്രമണത്തിൽ ഇരയായ ഒരു പെൺകുട്ടി. സ്വന്തം സഹോദരനാൽ നശിക്കപ്പെട്ട ഒരു പെൺകുട്ടി. ഈ ഒരു ഗതി ഇനി ആർക്കും വരാതിരിക്കട്ടെ.
അന്നയുടെ പിതാവിനെ സാഹചര്യം മൂലം കയ്യബദ്ധം പറ്റിയതിനാൽ അഞ്ചുവർഷ കഠിനതടവും അതോടൊപ്പം അന്നയുടെ സഹോദരനെ ജീവപര്യന്തരം ശിക്ഷയും കോടതി വിധിച്ചു.
ഇനിയൊരു പെൺകുട്ടിക്കും ഇങ്ങനെയൊരു അവസ്ഥ വരാതിരിക്കട്ടെ വാർത്തകൾ അവസാനിക്കുന്നു. ക്യാമറമാൻ ശ്യാം മേനോൻ ഒപ്പം റിപ്പോർട്ടർ അർജുൻ.
നാരായണി ഭാസ്കരൻ...........