Aksharathalukal

❤️❤️😘 എൻ സീമന്ത രേഖയിലെ സിന്ദൂരം ഭാഗം -16😘❤️❤️











\"എന്താടാ അസി ഇത്, ചന്ത പിള്ളേരെ പോലെ റോഡിൽ കിടന്നു അടിയുണ്ടാക്കാൻ നിനക്ക് നാണമില്ലേ. \"

\"പിന്നെ ഇവനെ അടിക്കുമ്പോൾ ഞങ്ങൾ   നോക്കി നിൽക്കണോ,  തിരിച്ചു 
കൊടുക്കണ്ട \"

\"ഇങ്ങനെയൊക്കെ  റോഡിൽ കിടന്നു തല്ലുണ്ടാക്കുന്നത്  ചീത്ത പിള്ളേരാണ്. 
ഇനി ഇതിന്റെ പേരിൽ എന്തൊക്കെ പ്രശ്നം ഉണ്ടാകുമൊ എന്തോ \"

\"എന്തുണ്ടാകാൻ, അത് അവിടെ കഴിഞ്ഞു മാത്രവുമല്ല , ഇനി പത്തു ദിവസം കഴിയുമ്പോൾ എല്ലാവരും
എല്ലാം മറക്കും \"

\"അവരുടെ കൂട്ടത്തിലുള്ളണ്ടായിരുന്ന മെലിഞ്ഞ മുടി വളർത്തിയ ചെക്കനില്ലേ, അവൻ മഹാ പെഷകാ. 

ഞങ്ങളുടെ അമ്പലത്തിൽ ഉത്സവത്തിന് അവനും കൂട്ടുകാരും ചേർന്നാണ് തല്ലുണ്ടാക്കിയത്,  ഒരാള്ക്ക് കുത്തും കിട്ടി, \"

\"നീ വെറുതെ ആളെ പേടിപ്പിക്കല്ലേ \"


\" പേടിപ്പിച്ചതല്ല, ഉള്ളത് തന്നെയാ പറഞ്ഞത്. അവനോടൊക്കെ തല്ലിന് പോകുമ്പോൾ സൂക്ഷിക്കണം അല്ലെങ്കിൽ  പണികിട്ടും.\" 
  
\"അതിന് അവനുമായി ഞങ്ങൾക്ക് ഒരു പ്രശ്നവുമില്ലല്ലോ., അവരല്ലേ ഇങ്ങോട്ട് പ്രശ്നത്തിന് വന്നത്. \"

\"എടാ അനൂപേ നിനക്ക് കുഴപ്പമൊന്നുമില്ലല്ലോ. \"

\"വയ്യടാ..., 
നല്ല വേദനയുണ്ട് \"

അനൂപിന്റെ  ദേഹത്തു ഒരുപാട് ചതവുണ്ടായിരുന്നു. 
അനൂപ് വീട്ടിൽ ചെന്ന് കാര്യം  പറയുകയും, അനൂപിന്റെ അച്ഛൻ പോലീസിൽ  കേസ് കൊടുക്കുകയും ചെയ്യുന്നു. 
  
സ്റ്റുഡന്റസ് ആയത് കൊണ്ട് അവിടെ വെച്ച് രണ്ടു കൂട്ടരെയും വിളിച്ചു വരുത്തി പ്രശ്നം സോൾവാക്കി വിടുന്നു . 
അങ്ങനെ ആ പ്രശ്നം ഒരുവിധം അവിടെ അവസാനിക്കുന്നു. 

ഓണം അവധി കഴിഞ്ഞു സ്കൂൾ തുറക്കുന്നു.   പോലീസ് സ്റ്റേഷനിൽ വെച്ച് പ്രശ്നം സോൾവ് ആക്കിയിരുന്നെങ്കിലും കിരണിനും, ഫ്രൻസും വീണ്ടും അവരുടെ പിന്നാലെ  തന്നെയായിരുന്നു. 

വീണ്ടും പ്രശ്ന മുണ്ടാക്കുന്നതിനു വേണ്ടി മനപ്പൂർവം ഓരോന്ന് ചെയ്യുന്നുണ്ടാട്ടിരുന്നു. എന്നാൽ ഇവരാരും അത് മൈൻഡ് ആക്കിയിരുന്നില്ല


ആസിയുടെ ഇക്കാക്കാടെ വിവാഹം കഴിഞ്ഞ ചടങ്ങുകളിൽ പങ്കെടുക്കുന്നതിനായി അസി ലീവ് ആയിരുന്ന  ദിവസം    ബസ്റ്റോപ്പിൽ വെച്ച്  കിരൺ വന്നു ഐഷുവിനെ പ്രൊപോസ് ചെയ്യുന്നു.  
പ്രൊപ്പോസ് ചെയ്തിട്ടും ഒന്നും തിരിച്ചു പറയാതെ ഐഷു  നിന്നു.    

അന്നേ ദിവസം ക്ലാസ്സിലേക്ക് വരാതിരുന്ന അസിയോട് ഈ സംഭവം സിജോ അസിയെ അറിയിക്കുന്നു.

\" അവൻമാര് അന്നത്തെ പ്രശ്നത്തിന് പകരം ചെയ്തതാണ് . \"

\"എന്നിട്ട് അവൾ ഒന്നും തിരിച്ചു പറയാതിരുന്നതെന്താ,  
അപ്പൊ തന്നെ മറുപടി കൊടുക്കാതെ ഇവളെന്ത് പണിയ കാണിച്ചത് \"

\"നീ അവളുടെ പിറകെ നടക്കുന്നത് അറിഞ്‌ കൊണ്ട് മനപ്പൂർവം ചെയ്തത് തന്നെയാ, വീണ്ടും പ്രശ്നമുണ്ടക്കാനായിട്ട്.,  നീ  ഇനി ഇതും ആലോചിച്ചു ഇരിക്കേണ്ട അത് 
വിട്ടേക്ക് \"


അടുത്ത ദിവസം സ്കൂളിലേക്ക് വന്ന ആസി ഐഷുവിനോട് ഇതേ പറ്റി ചോദിക്കുന്നു  . 

\"ഐഷു..., 
നിന്നെ ആ കിരൺ പ്രൊപോസ് ചെയ്‌തോ, \"

\"അതിനിടക്ക് എല്ലാം നിന്റെ ചെവിയിൽ 
കൊണ്ടെത്തിച്ചോ. \"

\"എന്നിട്ട്   നീ ഒന്നും തിരിച്ചു പറയാഞ്ഞതെന്താ \"

\"ഞാൻ എന്ത് പറയാനാണ്. 
അവൻ പറഞ്ഞിട്ട് പോയി, ഞാൻ അത് മൈൻഡ് ആകാതിരുന്നാൽ പോരെ. 

അവർ മനപ്പൂർവം സീൻ ക്രീയറ്റ് ചെയ്യാൻ നോക്കുവാണ്, നമ്മൾ ഒഴിഞ്ഞു മാറിയാൽ തീരാവുന്ന പ്രേശ്നമേയുള്ളു.

അതൊക്കെ വിട്..., 
പിന്നെ....., 
ഇന്നലത്തെ ഫങ്ഷനോക്കെ എങ്ങനെയുണ്ടായിരുന്നു  \"

\"  അതൊക്കെ കളർ ആയിരുന്നു.   അങ്ങനെ ഇക്കാക്കാടെ പത്തു വർഷത്തെ പ്രണയംസഫല്യം. 

അല്ലെങ്കിലും എന്റെ പ്രണയമല്ലേ മോട്ടിടുന്നതിനിനു മുൻപ് തന്നെ കൊഴിഞ്ഞു പോയത്. \"

\"ആണോ, നീയെ ഈ പ്രണയം മോട്ടിടുന്നതും നോക്കി നിന്നോ,
ഇന്നാണ് ഫിസിക്സ്‌ അസ്സിഗ്മെന്റ് വെക്കേണ്ട ലാസ്റ്റ് ഡേറ്റ്,  മോൻ ഇത് വരെ വെച്ചിട്ടില്ലല്ലോ,  ഇന്ന് വെച്ചില്ലെങ്കിൽ പിന്നെ ആ മാർക്ക് പ്രേതീക്ഷിക്കണ്ട. \"

\"പടച്ചോനെ..., ശെരിയാണല്ലോ , 
ടീച്ചർ വന്നായിരുന്നോ, \"

\"പിന്നെ വരാതെ,വേഗം പോയി എഴുതി സബ്‌മിറ്റ് ചെയ്യാൻ  നോക്ക്. \"

അന്നേ ദിവസം വൈകുന്നേരം വീണ്ടും പ്രശ്നമുണ്ടാക്കാനായി, കിരൺ 
ബസ്റ്റോപ്പിൽ വെച്ച് ഐഷുവിന്റെ അടുത്തേക്ക്  വരുകയും അവൾക്ക് നേരെ  മിഠായി  നീട്ടുകയും  ചെയ്യുന്നു . എന്നാൽ ഐഷു അത് വാങ്ങാതെ നിൽക്കുന്നു . 

ഇതൊക്കെ കണ്ടു കൊണ്ട് അസി അവളുടെ അടുത്ത് നിൽപ്പുണ്ടായിരുന്നു. 

\" എടൊ ഇന്ന് എന്റെ ബർത്ത് ഡേയാണ് അതുകൊണ്ടാ വാങ്ങിക്കെടോ . \"

മടിച്ചു, മടിച്ചു നിന്നതിനു ശേഷം അവളെത് വാങ്ങുന്നു

\"എടാ അവളത് വാങ്ങി. \"

\"താങ്ക്സ്...\"

\" താങ്ക്സും പറഞ്ഞു \"

അതിനു ശേഷം കുറച്ചു അപ്പുറത് നിൽക്കുകയായിരുന്ന അസിയെ കിരൺ പ്രോവൊക്ക് ചെയ്യുന്ന വിധത്തിലുള്ള ആഗ്യം കാണിക്കുന്നു. . 

അത്രയും നേരം പിടിച്ചു നിന്ന അസി നേരെ ചെന്ന്   കയ്യിലിരുന്ന ബാഗ് കൊണ്ട് അവന്റ തലയിൽ അടിക്കുന്നു. 

ആ അടിയിൽ കിരൺ താഴേക്കു വീഴുകയും . താഴേക്ക് വീണ കിരണിന്റെ മുഖത്തു അസി ശക്തിയായി തുടരെ തുടരെ ദേഷ്യം തീരുന്നത് വരെ ഇടിക്കുന്നു.

അസിയുടെ ഇടിയിൽ കിരണിന്റെ മുഖത്തു നിന്നും ബ്ലഡ്‌ വരുന്നുണ്ടായിരുന്നു. ഇത് കണ്ടു  കിരണിന്റെ  കുട്ടുകാർ അവിടേക്ക് ഓടി വരുന്നു. 

അവർ വരുന്നത് കണ്ട് ആസിയെ കുട്ടുകാർ പിടിച്ചു വലിച്ചു ഒരു ഓട്ടോയിൽ കയറ്റി  വേഗം അവിടെ നിന്നും പോകുന്നു. 

കിരണിന്റെ മുഖം നല്ല രീതിയിൽ മുഴക്കുകയും, മൂക്കിൽ നിന്നും ബ്ലഡ്‌ വരുകയും ചെയ്യുന്നുണ്ടായിരുന്നു . കുട്ടുകാർ അവനെ ഹോസ്പിറ്റലിലേക്ക് കൊണ്ടു പോകുന്നു .

അസിയും കൂട്ടുകാരും അടുത്ത ബസ്സ് സ്റ്റോപ്പിൽ   ഇറങ്ങുന്നു. 

\" നീ എന്താടാ അസി കാണിച്ചത്, എന്ത് ഇടിയാ ഇടിച്ചത്,  അവനെതെങ്കിലും സംഭവിച്ചിരുന്നെങ്കിലോ, \"

\"പിന്നെ ആവശ്യമില്ലാത്തതൊക്കെ കാണിച്ചാൽ ദേഷ്യം വരില്ലേ, കുറച്ചു ദിവസമായിട്ട് ക്ഷമിക്കുവാണ് \"

\"ഇത് പ്രശ്നമാകുമെന്നുള്ള കാര്യം ഉറപ്പാണ്. അവന്റ മുഖത്തു നിന്നും രക്തമൊക്കെ വരുന്നുണ്ടായിരുന്നു. \"

കുറച്ചു സമയം കഴിഞ്ഞു ഐഷുവും, ട്രീസയും ബസ്സിൽ അവിടേക്ക്  വന്നിറങ്ങുന്നു.അവരെ കണ്ട് സിജോ വിളിക്കുന്നു. 

\"ട്രീസ....\"

\" എടി, ദേ അവന്മാര് \"

\"എന്താടാ അസി നീ കാണിച്ചത് \"

\" ട്രീസാ അവിടെ എന്താ അവസ്ഥ \"

\"അവനെ  കുട്ടുകാർ ഹോസ്പിറ്റലിൽ കൊണ്ടുപോയി. \"

\"നിന്നോട് പ്രശ്നമൊന്നും ഉണ്ടാക്കരുതെന്നല്ലേ അസി പറഞ്ഞത്. \"

\"നീ കണ്ടതല്ലേ ഐഷു , അവൻ എന്നെ കാണിച്ചത്.\" 


\"അതിന് ഇങ്ങനെ തല്ലണോ, അവൻ ചത്തു പോയിരുന്നെങ്കിലോ \"

\"ചത്തിലല്ലോ. \"

\"സത്യത്തിൽ....... 
സത്യത്തിൽ എന്താ അസി നിന്റെ 
പ്രശ്നം,\"

\"എന്താ എന്റെ പ്രശ്നമെന്നോ , അവനാരാ നിന്നെ വന്നു പ്രൊപ്പോസ് ചെയ്യാൻ \"
അസി ദേഷ്യത്തിൽ ഐഷുവിനോട് ചോദിച്ചു. 

\"അതിനു നിനക്കെന്താ..   
അവൻ എന്നെയല്ലേ പ്രൊപ്പോസ് ചെയ്ത് . അതിന്റ പേരിൽ അവനോട് ചെന്ന് അടിയുണ്ടാക്കാൻ ഞാൻ നിന്നോട് പറഞ്ഞോ. 

പിന്നെ, ഇനി ഈ പ്രേശ്നത്തിനിടക്ക് എന്നെ വലിച്ചിടരുത് പറഞ്ഞേക്കാം \"


\"നീ എന്തിനാ ഐഷു അവനെ ഇങ്ങനെ പേടിക്കുന്നേ...,
അല്ലെങ്കിലും നീ ഇഷ്ടമല്ലെന്ന് അവന്റ മുഖത്തു നോക്കി പറഞ്ഞിരുന്നെങ്കിൽ ഇപ്പൊ ഇങ്ങനെയൊക്കെ സംഭവിക്കുമായിരുന്നോ . \"


\"അപ്പോൾ ഇങ്ങനെയൊക്കെ സംഭവിച്ചതിന് ഞാൻ കാരണമാണെന്നാണോ നീ വീണ്ടും പറഞ്ഞു വരുന്നത്. \"

\" പിന്നല്ലാതെ, ഞാൻ നിന്നെ സ്നേഹിക്കുന്നത് അറിഞ്‌ കൊണ്ടാണ് അവൻ നിന്നെ വന്നു പ്രോപ്പസ് ചെയ്തത്.  അന്നേരം തന്നെ നീ \'നോ\' പറഞ്ഞിരുന്നെങ്കിൽ അവൻ പിന്നെ ഇതിനൊന്നും നിൽക്കില്ലായിരുന്നു. 

അല്ലെങ്കിൽ  തന്നെ ഞാൻ എന്റെ ഇഷ്ടം നിന്നോട് പറഞ്ഞപ്പോൾ ഉടനെ തന്നെ \'നോ \' പറഞ്ഞ നിനക്ക്  അവനോട് അത് പറയാൻ എന്താ ഇത്രയും മടി. 

ഇനിയിപ്പോൾ അവനെ ഇഷ്ടമാണോയെന്ന് തന്നെ ആർക്കറിയാം. \" ( അസി പതിഞ്ഞ സ്വരത്തിൽ പറഞ്ഞു. )

അസിയുടെ ആ വാക്കുകൾ ഐഷുവിനെ ചൊടിപ്പിക്കുന്നു. 

\"നീ എന്താ പറഞ്ഞേ എനിക്ക് അവനെ ഇഷ്ടമാണെന്നോ, 
അതേഡാ...,   എനിക്ക് അവനെ ഇഷ്ട്ടാണ്, അതിനു നിനക്കെന്താ, നിന്നോട്  \'നോ\'  പറഞ്ഞെന്ന് കരുതി എല്ലാവരോടും അങ്ങനെ പറയണമെന്നുണ്ടോ , \"

\"അപ്പൊ നിനക്ക് അവനെ
ഇഷ്ടാമാണ് \"

\" ആ ഇഷ്ടമാണ്, തീർന്നില്ലേ , 
  മനുഷ്യനെ ശല്യം ചെയ്യാതെ ഒന്ന് പോകുന്നുണ്ടോ \"

\"ഓഹ് 
ഞാൻ ഇപ്പോൾ നിനക്ക് ശല്യമാണല്ലോ, അല്ലെങ്കിലും അങ്ങനെയാണ്   \"

\" നിന്നോട് സംസാരിച്ചിട്ട് കാര്യമില്ല. എന്ത് പറഞ്ഞാലും നിന്റെ തലയിൽ കയറില്ല 
ദേ ബസ് വരുന്നു ഞാൻ പോകുവാ. \"

         
                                   തുടരും....... ♥️



❤️❤️😘എൻ സീമന്ത രേഖയിലെ സിന്ദൂരം ഭാഗം -17😘❤️❤️

❤️❤️😘എൻ സീമന്ത രേഖയിലെ സിന്ദൂരം ഭാഗം -17😘❤️❤️

4.5
375

\"എടാ സിജോ .അവള് പറഞ്ഞത് കേട്ടില്ലേ അവൾക്ക് അവനെ ഇഷ്ടമാണെന്ന്. \"\"എടാ അതവൾ വെറുതെ ദേഷ്യത്തിൽ പറഞ്ഞതാവും. \"\"ദേഷ്യത്തിലൊന്നുമല്ല, അവള് ഉള്ളത് തന്നെയാ പറഞ്ഞത്. അല്ലെങ്കിലും നമുക്ക് തോന്നുന്നു ഇഷ്ടവും, പ്രണയവമൊന്നും  അവർക്ക് നമ്മളോട്  തോന്നണമെന്നില്ലല്ലോ .നീ പറഞ്ഞതാണ് ശെരി, അന്നേ ട്രാക്ക് മറ്റേണ്ടതായിരുന്നു...അവളെ കണെണ്ടായിരുന്നു. \"\"നിനക്കെന്താഡാ...അവൾ അത്ര മന്ദബുദ്ധിയൊന്നുമല്ല കിരണിനെ സ്നേഹിക്കാൻ \"ആ സമയം സിനി അവിടേക്ക്  ബസ്സിൽ വന്നിറങ്ങുന്നു.  \"നിങ്ങൾ നേരത്തെ ഇങ്ങ് കയറി പോന്നോ.  \"\"ചെറിയൊരു പ്രശ്നമുണ്ടെടി....\"അരുൺ സിനിയോട് കാര്യങ്ങൾ പറയുന്നു. \"എ