❤️❤️😘എൻ സീമന്ത രേഖയിലെ സിന്ദൂരം ഭാഗം -17😘❤️❤️
\"എടാ സിജോ .
അവള് പറഞ്ഞത് കേട്ടില്ലേ അവൾക്ക് അവനെ ഇഷ്ടമാണെന്ന്. \"
\"എടാ അതവൾ വെറുതെ ദേഷ്യത്തിൽ പറഞ്ഞതാവും. \"
\"ദേഷ്യത്തിലൊന്നുമല്ല, അവള് ഉള്ളത് തന്നെയാ പറഞ്ഞത്.
അല്ലെങ്കിലും നമുക്ക് തോന്നുന്നു ഇഷ്ടവും, പ്രണയവമൊന്നും അവർക്ക് നമ്മളോട് തോന്നണമെന്നില്ലല്ലോ .
നീ പറഞ്ഞതാണ് ശെരി, അന്നേ ട്രാക്ക് മറ്റേണ്ടതായിരുന്നു...
അവളെ കണെണ്ടായിരുന്നു. \"
\"നിനക്കെന്താഡാ...
അവൾ അത്ര മന്ദബുദ്ധിയൊന്നുമല്ല കിരണിനെ സ്നേഹിക്കാൻ \"
ആ സമയം സിനി അവിടേക്ക് ബസ്സിൽ വന്നിറങ്ങുന്നു.
\"നിങ്ങൾ നേരത്തെ ഇങ്ങ് കയറി പോന്നോ. \"
\"ചെറിയൊരു പ്രശ്നമുണ്ടെടി....\"
അരുൺ സിനിയോട് കാര്യങ്ങൾ പറയുന്നു.
\"എന്നിട്ട് അവനെന്തെങ്കിലും പറ്റിയോ \"
\"ആർക്കറിയാം...,
ഹോസ്പിറ്റലിലേക്ക് കൊണ്ടു പോയെന്നാണ്, ട്രീസ പറഞ്ഞത്. \"
\"എന്നിട്ട് ട്രീസയും,ഐഷുവും എവിടെ പോയോ.\"
\"മം\"
അപ്പോഴാണ് അസി അവിടെ സങ്കടപെട്ടു ഇരിക്കുന്നത് കാണുന്നത്
\"നീ എന്തിനാടാ അസി വിഷമിക്കുന്നെ,
ചിലർ അങ്ങനെയാണ് കൂടെ കൂട്ടുകയുമില്ല, വിട്ടു കളയുകയുമില്ല. \"
\" എടി, അവൾക്ക് ഞാൻ എന്റെ ലൈഫിൽ കൊടുത്തിട്ടുള്ള ഇൻപോർടൻസ് എത്രയാണെന്ന് എനിക്ക് മാത്രമേ അറിയൂ. അതുകൊണ്ടാണ് ഇഷ്ടമല്ലെന്ന് പറഞ്ഞിട്ടും, പിന്നാലെ പോയത് .\"
\"ഇവന് പ്രാന്താണ്,
അല്ലെങ്കിൽ തന്നെ ഈ ഏജിലൊക്കെ ഇത്രയും ആത്മാർത്ഥ സ്നേഹതിന്റെ ആവശ്യമുണ്ടോ, കുറച്ചു മാസങ്ങൾ കഴിഞ്ഞാൽ സ്കൂൾ കഴിഞ്ഞു.
പിന്നെ കോളേജ്.
അവിടെ പോകുമ്പോൾ വേറെ ഫ്രണ്ട്സും, ക്രഷ്മൊക്കെ ഉണ്ടാകും. പിന്നെ അവളുടെ പിന്നാലെയാകും നടത്തം. \"
\" അത് നിനക്ക്, ഞാൻ എന്റെ ഹൃദയത്തിൽ ഒരാളുടെ രൂപം കൊത്തി വെച്ചിട്ടുണ്ടെങ്കിൽ അത് മരണം വരെ അങ്ങനെ തന്നെ ആയിരിക്കും, വേറെ ആർക്കും ഞാൻ അവളെ വിട്ടുകൊടുക്കില്ല. \"
\"വെറുതെ ആവശ്യമില്ലാത്ത സ്വപ്നങ്ങളൊന്നും കാണണ്ട, അവസാനം ദുഖിക്കേണ്ടിവരും. \"
സിജോ പറഞ്ഞത് കേട്ട് അസി വീണ്ടും കരയുന്നു
\"നീ ഇങ്ങനെ കൊച്ചു കുട്ടികളെ പ്പോലെ കരയല്ലേ, ആളുകൾ ശ്രദ്ധിക്കുന്നു. \"
\" ഞാൻ എവിടെയോ വായിച്ചിട്ടുണ്ട്, മറ്റൊരാൾക്ക് വേണ്ടി കരയുന്ന മനുഷ്യനാണ് നിങ്ങളെങ്കിൽ എത്ര മനോഹരമായ സ്നേഹമാണ് നിങ്ങളുടെ
മനസ്സിലുള്ളതെന്ന് .
നിന്റെ സ്നേഹം അത് അവൾ മനസിലാക്കുന്ന ദിവസം വരും , നീ സമാധാപ്പെട്. \"
സിനി അസിയെ സമാധാനപെടുത്തുന്നു
\" അവൾക്ക് ഇവനോട് ഇഷ്ടമൊക്കെയുണ്ട്, പക്ഷേ എന്തോ ഒരു കാരണം കൊണ്ട് അവളത് തുറന്നു പറയുന്നില്ല.\"
\" ഇല്ലടാ അനുപേ അവൾക്ക് എന്നോട് ഇഷ്ടമൊന്നുമില്ല,
ഒന്നും വേണ്ടായിരുന്നെന്ന് തോന്നുന്നത് എപ്പോഴാണെന്നറിയോ നമ്മൾ അവർക്ക് ആരും അല്ലെന്ന്
മനസ്സിലാക്കുമ്പോഴാണ്. \"
\" ഇവൻ ഇങ്ങനെ കിടന്നു സെന്റിയടിക്കാൻ മാത്രം ഇവിടെ ഒന്നും സംഭവിച്ചില്ലല്ലോ, അവള് ചുമ്മ ദേഷ്യത്തിന്റെ പുറത്ത് എന്തോ പറഞ്ഞിട്ട് പോയതാ, \"
\" എടാ അസി ഞാൻ ഒരു കാര്യം പറയാം നീ അത് പോലെ ചെയ്യ് ,
നീ ഐഷുവിനെ അവോയ്ഡ് ചെയ്യണം, അങ്ങനെ അവൾക്ക് തോന്നി തുടങ്ങിയാൽ പിന്നെ, നിങ്ങളൊക്കെ പറയുന്നത് പോലെ അവളുടെ മനസ്സിൽ ഇവനോട് പ്രണയമുണ്ടെങ്കിൽ അത് പതിയെ പുറത്തുവരും . \"
\"വന്നില്ലെങ്കിൽ \"
\"വന്നിലെങ്കിൽ...,
ഒന്നുകിൽ വരുന്നത് വരെ കാത്തിരിക്കണം, അല്ലെങ്കിൽ സിജോ പറഞ്ഞത് പോലെ ട്രാക്ക് മാറ്റി പിടിക്കണം. \"
\"ഞാൻ പറയുന്നത് ഇനിയും അവളുടെ പിറകെ നടക്കാതെ വിട്ടു കളയുന്നതാണ്.
നല്ലത്.
ഇനിയും പ്രേതീക്ഷയുമായി മുന്നോട്ട് പോയാൽ, പിന്നെ ആ പ്രേതീക്ഷ തെറ്റിപ്പോയാൽ ഇവന്റെ അവസ്ഥ വളരെ മോശമായിരിക്കും. \"
ഇവർ പരസ്പരം സംസാരിച്ചു കൊണ്ടിരിക്കുമ്പോൾ അരുൺ എന്തോ പറയാനായി ഓടി വരുന്നു.
\" നീയൊക്കെ ഇതും പറഞ്ഞിരുന്നോ, എന്തൊക്കെ പ്രശ്നമാണ് ഉണ്ടാകാൻ പോകുന്നതെന്ന് ഓർത്തിട്ട് മനുഷ്യൻ ടെൻഷൻ അടിച്ചു വയ്യ \".
\" നീ പേടിക്കേണ്ട അരുൺ , ഞാൻ അല്ലേ അവനെ അടിച്ചത്, എന്തെങ്കിലും ചെയ്യുന്നെങ്കിൽ എന്നെയേ ചെയ്യൂ. \"
\" നിന്നെ അടിച്ചാലും ഞങ്ങളെ അടിച്ചാലും ഒരുപോലെയല്ലേ., എടാ, കിരണിനെ ഹോസ്പിറ്റലിൽ കൊണ്ട് പോയിരിക്കുവാ,
ആ ഷിബു ആളുകളെയും കൂട്ടി നിന്റെ വീട് കയറി അടിക്കുമെന്നൊക്കെയാ അവിടെ കിടന്നു വെല്ലു വിളിക്കുന്നുണ്ട്.
അവന്മാർ ഒരു വിട്ടുവീഴ്ചക്കും
തയ്യാറാവില്ല . \"
\"നീ ഇതൊക്കെ എങ്ങനെ അറിഞ്ഞു, മണിച്ചേട്ടൻ ആ ഹോസ്പിറ്റലിലെ അറ്റണ്ടർ അല്ലേ ഞാൻ ചേട്ടനെ വിളിച്ചു ചോദിച്ചിരുന്നു. അന്നേരം
പറഞ്ഞതാണ് . \"
\"അവൻ വീട്ടിലേക്ക് വരട്ടെ, അന്നേരം കാണാം ആർക്കാണ്
അടി കിട്ടുന്നതെന്ന് \"
\"അസി നീ ഞാൻ പറയുന്നത് കേൾക്ക്
അങ്ങനെ ഏതെങ്കിലും ഉണ്ടാകുന്നതിനു മുൻപ് നീ വീട്ടിൽ കാര്യം പറയ്. \"
\"അതേടാ...,
എനിക്കും വല്ലതെ പേടിയാകുന്നുണ്ട് \"
അസി ഇക്കാക്കയെ കണ്ടു കാര്യം അവതരിപ്പിക്കുന്നു. അസിയുടെ മുത്തപ്പാക്ക് രാഷ്ട്രീയത്തിൽ നല്ല പിടിപാടുള്ളത് കൊണ്ട് അദ്ദേഹം കാര്യങ്ങൾ ഡീൽ ചെയ്യുന്നു.
അന്നേദിവസം രാത്രി അസിയുടെ വീട്ടിലേക്ക് ഷിബുവും, കുറച്ചു പേരും വന്നു ആക്രമിക്കാൻ ശ്രമിക്കുന്നു .
എന്നാൽ ഇങ്ങനെ എന്തെങ്കിലും ഉണ്ടാകുമെന്ന് അറിയാമായിരുന്നത് കൊണ്ട് നേരത്തെ തന്നെ പോലീസിൽ വിവരം അറിയിച്ചത് കൊണ്ട്, അവർ അവർക്ക് പ്രൊട്ടക്ഷൻ കൊടുത്തിരുന്നു.
കിരണിന്റെ വീട്ടുകാർ അസിയുടെയും, കൂട്ടുകാരുടെയും പേരിൽ പോലീസിൽ കംപ്ലയിന്റ് ചെയ്യുന്നു.
എന്നാൽ അസിയെയും കൂട്ടുകാരെയും നേരത്തെ തന്നെ വീട്ടിൽ നിന്നും മറ്റൊരിടത്തേക്ക് മാറ്റിയിരുന്നു.
\" എന്ത് ഇടിയടാ നീ ഇടിച്ചത്, ആ കുട്ടിയുടെ മുഖത്തു നല്ല പരിക്കുകളുണ്ട്\",
\"ചില ലോക്കൽ ന്യൂസ് ചാനലിലൊക്കെ വാർത്ത വന്നിട്ടുണ്ട്. ജ്യൂവനയിൽ ഹോമിലേക്ക് പോകാനുള്ള വകുപ്പാണ് ഇവൻ ഉണ്ടാക്കി വെച്ചിരിക്കുന്നത്. ഏതായാലും കുറച്ചു ദിവസം മാറി നിൽക്കട്ടെ,\"
അവരുടെ വക്കീൽ പറയുന്നു.
\"നീ വിഷമിക്കേണ്ട അസി,
ഉപ്പ സംസാരിക്കുന്നുണ്ട്,
ക്യാഷ് കൊടുത്തിട്ടാണെകിലും കേസ് ഒതുക്കി തീർക്കും. \"
പ്രശ്നം ഇത്രയും ഗുരുതരമാകുമെന്ന് അസിയും, കൂട്ടുകാരും കരുതിയിരുന്നില്ല.
അസി മനസ്സിൽ കരുതുന്നു
! ഇങ്ങനെ ഒളിച്ചു താമസിക്കാൻ മാത്രം ഞങ്ങൾ എന്താ ചെയ്തത് ആരെയും കൊന്നിട്ടൊന്നുമില്ലല്ലോ, എന്നൊക്കെ ചോദിക്കണമെന്നുണ്ട് പക്ഷേ ഒന്നും മിണ്ടാൻ പറ്റാത്ത അവസ്ഥയായിരുന്നു.
തുടങ്ങിയത് അനൂപിൽ നിന്നാണെങ്കിലും പ്രശ്നം ഇത്രയും വലുതാക്കിയത് ഞാനാണ്. ഞങ്ങൾ കാരണം സിജോയും, അരുണും അതിൽ പെട്ടു.!
ഓരോ ദിവസത്തെയും നോട്ടുകൾ ഞങ്ങൾക്ക് കിട്ടുന്നുണ്ടായിരുന്നു.
കേസൊക്കെ ആയത് കൊണ്ട് സ്കൂളിൽ അറിഞ്ഞു, ഞങ്ങൾക്ക് എല്ലാവർക്കും ലാസ്റ്റ് വാണിംഗ് തന്നു.
ഒരാഴ്ചക്ക് ശേഷം.....
ഒരാഴ്ചക്ക് ശേഷം അവർ നാലു പേരും വീട്ടിലേക്ക് വന്നു.
കിരണിന്റെ ഫാമിലിക്കും, ചില ലോക്കൽ നേതാക്കന്മാർക്കുമൊക്കെ ക്യാഷ് കൊടുത്തു കേസ് ഒതുക്കി തീർത്തിരുന്നു.
\" പ്രശ്നങ്ങൾ ഒരു വിധം പരിഹരിച്ചെങ്കിലും കോഴ്സ് കഴിയുന്നത് വരെ നമ്മുടെ കുട്ടികളെ സൂക്ഷിക്കണം.
ആ ചെക്കന്റെ ബന്തുക്കളിൽ പെട്ട ഒരുത്തനുണ്ട് ഷിബു, ആള് കഞ്ചാവാണ്. \"
\" സ്കൂൾ പ്രശ്നമൊന്നു ഉണ്ടാവില്ല, പിന്നെ ബസ്‌റ്റോപ്പാണ് കുഴപ്പം, അതുകൊണ്ട് ബസ്സിലുള്ള പോക്ക് മതിയാക്കാം.
ഇനി മുതൽ സ്കൂളിലേക്ക് പോകുന്നതിനും വരുന്നതിനും ഒരു വണ്ടി അറിയെഞ്ചു ചെയ്തിട്ടുണ്ട്..
അഞ്ചാറു മാസമല്ലേ ഉള്ളു, അത് പെട്ടെന്ന് അങ്ങ് പൊയ്ക്കോളും.\"
അങ്ങനെ ഒരാഴ്ചക്ക് ശേഷം അസിയും കൂട്ടുകാരും സ്കൂളിലേക്ക് വരാൻ തുടങ്ങി.
അവസാനമായി കാണുമ്പോൾ ഐഷു അസിയോട് അങ്ങനെയൊക്കെ സംസാരിച്ചതിനു സോറി പറഞ്ഞെങ്കിലും, അവനതു കേൾക്കാൻ കൂട്ടാക്കിയില്ല.
അസി പഴയത് പോലെ ഐഷുവിനോട് അടുപ്പം കാണിക്കുന്നില്ലായിരുന്നു, മിണ്ടുന്നതു തന്നെ ആവശ്യത്തിന് മാത്രമായി ,
ആസി തന്നെ അവോയ്ഡ് ചെയ്യുന്നതായി , ഐഷുവിന് തോന്നി തുടങ്ങുന്നു. അതവൾക്ക് വലിയ വിഷമാകുന്നു.
സ്കൂൾ വിടുന്ന സമയമാണ് അവർ കൂടുതൽ സമയം ചിലവഴിച്ചിരുന്നത്, അവരില്ലാത്തതു കൊണ്ട് ബസ്സിൽ പോകുന്ന സമയവും .
അവർ ഒറ്റപ്പെട്ടത് പോലെയായി.
പിണങ്ങി ഇരുന്നപ്പോഴാണ് അവന്റ പ്രെസൻസ് എത്ര വലുതായിരുന്നു വെന്ന് അവൾ അറിയുന്നത് .
അങ്ങനെ മാസങ്ങൾ കഴിഞ്ഞു പോകുന്നു.
ഒരു ദിവസം സിനി ബസ്റ്റോപ്പിലേക്ക് വരുമ്പോൾ, ഐഷുവും, ട്രീസയും അവിടെ ഇരിക്കുന്നു.
\"ഹായ് \"
\" താനെന്താ ഇന്ന് വൈകിയൊ,\"
( വൈകുന്ന ദിവസങ്ങൾ ഒഴിച്ച് ബാക്കിയുള്ള ദിവസങ്ങൾ അസിക്കും കൂട്ടുകാർക്കുമൊപ്പം കാറിലാണ് സിനി വീട്ടിലേക്ക് പോകുന്നത് )
\"യൂത്ത് ഫെസ്റ്റിവൽ അല്ലേ, \"
ആ സമയം കിരൺ അവിടെ നിൽക്കുന്നത് കണ്ട് സിനി പറയുന്നു.
\"ഓരോന്ന് ഉണ്ടാക്കി വെച്ചിട്ട്, ആ തെണ്ടി,നിൽക്കുന്നത് കണ്ടില്ലേ.അന്നത്തെ പ്രശ്നതിനു ശേഷം
പിന്നെ തന്നെ അവൻ ശല്യം ചെയ്തായിരുന്നോ \"
\"ഇല്ല \"
\"അപ്പോൾ കിട്ടേണ്ടത് കിട്ടിയപ്പോൾ ഒതുങ്ങി.\"
\"എടി...,
എനിക്ക് നിങ്ങളൊരു ഹെല്പ് ചെയ്തു തരുമോ\"
\"എന്ത് ഹെല്പ് \"
\"വേറൊന്നുമല്ല.
എനിക്ക്....,
നിങ്ങളുടെ ക്ലാസ്സിലെ ഒരാളെ ഒരുപാട് ഇഷ്ടാണ്, അവനോട് എന്റെ ഇഷ്ടം പറയാൻ നിങ്ങളുടെ ഒരു ഹെല്പ് വേണ്ടിവരും \"
\" നീ ആള് കൊള്ളാല്ലോ,
അതാരാ ഞങ്ങൾക്ക് അറിയാത്ത അങ്ങനെയൊരു ആള്.\"
\" നിങ്ങൾ അറിയുന്ന ആളാണ്
അസീം......\"
തുടരും........... ♥️
❤️❤️😘 എൻ സീമന്ത രേഖയിലെ സിന്ദൂരം ഭാഗം -18😘❤️❤️
സിനി പറഞ്ഞത് കേട്ട് ഐഷുവും ട്രീസയും, ഞെട്ടുന്നു. അവർ ഒരേ സ്വരത്തിൽ ചോദിക്കുന്നു \"അസിയോ \"\"ആ.., അതേഎന്താ വിശ്വാസമായില്ലേ, \"ട്രീസ ഇല്ലെന്ന് തലയാട്ടുന്നു. \"ശെരിക്കും പറഞ്ഞാൽ എനിക്ക് അവനെ പണ്ട് സ്കൂളിൽ പഠിക്കുമ്പോൾ മുതലേ ഇഷ്ടായിരുന്നു. അന്ന് ഇവിടുന്ന് പോകുമ്പോൾ അവനെയാണ് ഞാൻ ഏറ്റവും കൂടുതൽ മിസ്സ് ചെയ്തത്. വർഷങ്ങൾക്ക് ശേഷം വീണ്ടും ഇവിടെ വന്നു അവനെ കണ്ടപ്പോൾ നഷ്ടപ്പെട്ട എന്തോ തിരികെ കിട്ടിയത് പോലൊരു സന്തോഷമായിരുന്നു .\"സിനിയുടെ വാക്കുകൾ കേട്ട് ഐഷുവിന്റെ മുഖം വാടുന്നു. \" അവന് തന്നോട് ഇഷ്ടമുണ്ടായിരുന്നതും, താൻ പറഞ്ഞതുമൊക്കെ അവൻ എന്നോട് പ