Aksharathalukal

പത്മ

കർമ്മങ്ങളൊക്കെ കഴിഞ്ഞു. 
\" ജഗദീഷ് പുണ്യാളൻ ഒന്നുമല്ലല്ലോ... വെറുതെ പോലീസിനെ ഒക്കെ വിളിച്ച് ഈ പെങ്കൊച്ചിനെ അവർക്ക് കാണിച്ചു കൊടുക്കുകയൊന്നും വേണ്ട... നിങ്ങളെല്ലാവരും കൂടി ഇവിടെ നിന്നത് പറഞ്ഞുതീർക്ക് എന്താ കാര്യമെന്നും എന്തിനാ ചെയ്തത് എന്നും ഒക്കെ... വലിയ എന്തെങ്കിലും പ്രശ്നമാണെങ്കിൽ നമുക്ക് പോലീസിനെ വിളിക്കാം നിയമപരമായി കൈകാര്യം ചെയ്യാം.. ഇപ്പൊ തൽക്കാലം നിങ്ങൾ ബന്ധുക്കാരൊക്കെ എവിടുന്നത് പറഞ്ഞുതീർക്കാൻ നോക്ക്... നമുക്ക് എല്ലാവർക്കും പോകാം \"  
 നാട്ടുകാരിൽ ഒരാളും മധ്യസ്ഥനുമായി ശ്രീധരൻ ചെട്ടിയാർ പറഞ്ഞു.
 അയാളുടെ വാക്കിന് അവിടെ വലിയ വിലയാണ്. നാട്ടുകാർ എല്ലാവരും ജഗദീഷിന്റെ വീട്ടിൽ നിന്നും പോയി. പ്രസാദും ജഗദീഷിന്റെ അമ്മയും പത്മയും മാത്രമാണ് ഇപ്പോൾ വീട്ടിലുള്ളത്.
\" എല്ലാ അമ്മേ നിങ്ങൾ എന്ത് പണിയാ കാണിച്ചത്? ബോഡി എടുക്കാൻ വിടില്ല എന്നൊക്കെ പറഞ്ഞ്... \" പ്രസാദ് അമ്മയോട് ചോദിച്ചു.. 
\" അതെ അപ്പൊ നാട്ടുകാരെ ബോഡി എടുക്കേണ്ട അവിടെത്തന്നെ നിൽക്കട്ടെ, കൊലപാതകിയെ കണ്ടുപിടിക്കേണ്ട എന്നൊക്കെ പറഞ്ഞിരുന്നെങ്കിൽ എന്ത് ചെയ്തേനെ... ഞാൻ മാത്രമല്ല എല്ലാവരും കുടുങ്ങും... \" പത്മ പറഞ്ഞു
\" അതു മോളെ പെട്ടെന്ന് അങ്ങനെ പറഞ്ഞു പോയതാ കൈവിട്ടു പോയി എന്നാ തോന്നിയത്. അതിൽ പിടിച്ച് നീ എന്തിനാ നീ കൊടുത്തത് എന്നു പറഞ്ഞത്... ശ്രീധരൻ ചെട്ടിയാര് നമ്മുടെ ആളായതുകൊണ്ട്.. അയാൾക്ക് ഇത് പെട്ടെന്ന് കൈകാര്യം ചെയ്യാൻ പറ്റി \"
\" എനിക്ക് ഉറപ്പായിരുന്നു ചെട്ടിയാര് സഹായിക്കുമെന്ന്... അതുകൊണ്ടാ ഞാൻ ആവശ്യം കൊടുത്തത് എന്ന് പറഞ്ഞത്... നിങ്ങളുടെ മോന് അത്ര പുണ്യാളൻ ഒന്നുമല്ലല്ലോ അതുകൊണ്ട് എല്ലാവർക്കും ഏകദേശം കാര്യം മനസ്സിലായിക്കാണും... പിന്നെ ഇവരെ ബോധിപ്പിച്ച് നമ്മൾ ഇവിടെ നിൽക്കാൻ ഒന്നും പോകുന്നില്ലല്ലോ.... \"
\" വീട് ചെട്ടിയാർക്ക് പറഞ്ഞ വാക്ക് മാറ്റേണ്ട\" പ്രസാദ് പറഞ്ഞു.
\" വാക്കുകൾക്കൊന്നും ഒരു മാറ്റവുമില്ല നമ്മൾ പറഞ്ഞത് പറഞ്ഞപോലെ തന്നെ ചെയ്യും... എല്ലാം നീ അതിന്റെ ഇടയ്ക്ക് ഇവളെ ആശ്വസിപ്പിക്കാൻ എന്നവണം അടുത്തു പോയിരുന്ന് എന്താ പറഞ്ഞത്... അതിനുശേഷം ഇവളെന്നെ നോക്കി നോട്ടത്തിൽ ഞാൻ ദഹിച്ചു പോയി.. \"
\" പ്രസാദേട്ടൻ പറയായിരുന്നു അമ്മ എന്ത് പൊട്ടത്തരം ചെയ്തുവയ്ക്കുന്നേന്ന്.. \"
\" മതി ഇനി അതിനെ ചൊല്ലി ഒരു തർക്കം വേണ്ട. നാളെ രാത്രി നമ്മൾ എല്ലാവരും ഇവിടുന്ന് പോകും... പുതിയ നാട് പുതിയ വേഷങ്ങൾ.... അമ്മയോടും നിന്നോടും എനിക്ക് പറയാനുള്ളത് നിങ്ങളുടെ ജീവിതത്തിൽ ജഗദീഷ് എന്നൊരാൾ ഉണ്ടായിരുന്നില്ല... അയാളെ നിങ്ങൾ ഇവിടെ ഉപേക്ഷിക്കണം.. \"
\" 10 മാസം വയറ്റിൽ പേറി കൊണ്ട് നടന്നു... ഒരു വിഷ വിത്തിന്.. ഹാ ചത്തല്ലോ സമാധാനായി.. ചത്തതല്ല കൊന്നു അത്ര പറയണം... എന്തായാലും സമാധാനമായി. എനിക്ക് അവനെ ഓർക്കണം എന്നൊന്നുമില്ല... എന്റെ വയറ്റിൽ പിറന്നില്ലെങ്കിലും ഇവളോടും നിന്നോട് ഒക്കെ തന്നെയാ എനിക്ക് ഇത്തിരി സ്നേഹം കൂടുതൽ... നിങ്ങളൊക്കെ മനുഷ്യരാ, അവനൊരു വിഷവും... പത്മ നീ അവനെ ഓർക്കുമോ? \"
\" അയാൾ എനിക്കൊരു പാഠമാണ്..., ഒരു മനുഷ്യൻ എങ്ങനെ ആവരുത് എന്നുള്ള പാഠം... ആദ്യം കാണുന്നതല്ല ഒരാൾ എന്നുള്ള പാഠം.. അങ്ങനെ ഒരുപാട് പാഠങ്ങൾ... \" 
\" മതി രണ്ടുപേരും സംസാരിച്ചിരുന്നത് പോയി കിടന്നു ഉറങ്ങാൻ നോക്ക്... നാളെ രാത്രി ഇനി ഉറക്കം ഉണ്ടാകില്ല... എത്ര ദൂരം പോകണം എന്നുമറിയില്ല... അത്യാവശ്യം വേണ്ടുന്ന സാധനങ്ങൾ ഒക്കെ എടുത്തു വച്ചോ... \"
\" നീ പോകുവാണോ പ്രസാദേ? \"
\" ഇല്ല ഒരാളെയും വിശ്വസിക്കാൻ പറ്റില്ല ജഗദീഷ് ഇല്ലാത്തതുകൊണ്ട് എപ്പോഴാ ആക്രമിക്കുക എന്നും പറയാൻ പറ്റില്ല.... നിങ്ങൾ ഇവിടെ തനിച്ചാക്കിട്ട് ഞാൻ പോകുന്നില്ല... ഞാനിവിടെ കിടന്നോളാം... നിങ്ങൾ രണ്ടുപേരും ഒരേ മുറിയിൽ കിടന്നോളൂ... പണിക്കാരൻ നാട്ടുകാരും ആരും ഇല്ലാത്തതല്ലേ.. \" 
\" അതു പറഞ്ഞപ്പോഴ പ്രസാദേ ഈ കണ്ണുകാലികളെ ഒക്കെ എന്താ ചെയ്യാ... \"
\" ചെട്ടിയാര് നോക്കിക്കോളും \"
\"നോക്കുമോ?\"
\" നോക്കും.. പോയി ഉറങ്ങിക്കോ സമാധാനമായി ഒരു രാത്രി... എത്ര വർഷങ്ങൾക്കു ശേഷം ആയിരിക്കും അമ്മയ്ക്ക് ഇങ്ങനെയൊരു രാത്രി കിട്ടുന്നത്.. അമ്മയ്ക്ക് മാത്രമല്ല പത്മ നിനക്കും അങ്ങനെ തന്നെയല്ലേ പോയി കിടന്നു ഉറങ്ങിക്കോ... \"
 പത്മ ചെറുപുഞ്ചിരി പ്രസാദിന് സമ്മാനിച്ചു. ശേഷം അമ്മയുടെ ചുമലിൽ കൈയിട്ട് അകത്തേക്ക് നടന്നു....


 രണ്ടാഴ്ചയ്ക്ക് മുൻപ്.

 രാത്രി നല്ല ഇരുട്ടിയിരുന്നു. പത്മ ചോറുമായി തീൻ മേശയിൽ കാത്തിരിക്കുകയാണ് ജഗദീഷിനെ. അവൾ ഉറക്കം വരുന്നുണ്ട് പക്ഷേ ഭക്ഷണം വിളമ്പി കൊടുക്കാതെ കിടന്നാൽ ജഗദീഷിന്റെ കയ്യിൽ നിന്നും നല്ല അടി കിട്ടും. അത് ഭയന്നാണ് അവൾ ഭക്ഷണവും വിളമ്പി കാത്തിരിക്കുന്നത്. അയാൾ എത്ര വൈകി വന്നാലും അവൾ അവളുടെ കർമ്മം ചെയ്തിരിക്കണം. അവൾക്ക് സുഖമില്ലെങ്കിലും, ഉറക്കം വന്നാലും ഒന്നും ഈ ചിട്ടയ്ക്ക് മാറ്റമില്ല. ജഗദീഷിന്റെ അമ്മ സോഫയിൽ ഇരുന്ന് ടിവി കാണുകയാണ്, അവർക്കും നല്ല ഉറക്കം വരുന്നുണ്ട്... ഇടക്കൊക്കെ അറിയാതെ തൂങ്ങി പോകുന്നുമുണ്ട്. അയാൾ വരുമ്പോൾ അമ്മ തന്നെ കതക് തുറക്കണം . അത് അയാളുടെ ഒരു വാശിയാണ്. കതക് അമ്മയല്ല തുറക്കുന്നത് എങ്കിൽ അയാൾ അതിനും ബഹളമുണ്ടാക്കും.
 രാത്രി 2 രണ്ടര ആയി കാണും. ജഗദീഷ് വീട്ടിലേക്ക് കയറി വന്നു. ദേഹത്ത് ആകെ ചളി പുരണ്ടിയിരുന്നു.
\" എന്താ മോനെ എന്തുപറ്റി..? \" 
 പുച്ഛത്തോടെ അവരെ നോക്കിയിട്ട് ജഗദീഷ് അകത്തേക്ക് കയറി. 
 അവൻ നന്നായി ആടും ഉണ്ടായിരുന്നു. കാല് ഒരു അടി മുന്നോട്ടുവയ്ക്കാനുള്ള ശേഷിയില്ലാത്തതുപോലെ. അമ്മ അവന്റെ കയ്യിൽ പിടിക്കാൻ ശ്രമിച്ചു. അവനവരെ തള്ളിയിട്ടു. 
\" പോ തള്ളേ അവിടുന്ന് എന്നെ ആരും പിടിക്കേണ്ട.. ഒറ്റയ്ക്ക് നിവർന്ന് നിൽക്കാൻ അറിയുന്നവനാ ജഗദീഷ്... ഇനി നിങ്ങൾ എന്നെ തൊട്ട് കൊന്നുകളയും.. ജഗദീഷിന് വെറും വാക്കില്ലെന്ന് അറിയാല്ലോ.. പറഞ്ഞാൽ പറഞ്ഞത് ചെയ്യും... അമ്മയെ കൊന്നെന്നു പറയിപ്പിക്കാൻ നിൽക്കേണ്ട... ഞാനിതുവരെ ഈയൊരു വർത്തമാനം നിങ്ങൾ എടുത്തു പറഞ്ഞിട്ടില്ലെന്നാണ് എന്റെ ഓർമ്മ... \"
 ഇത്രയും പറഞ്ഞ് ജഗദീഷ് അകത്തേക്ക് നടന്നു. താഴെ വീഴുന്നതിനിടയിൽ അമ്മയുടെ തല ഭിത്തിയിൽ അടിച്ചിരുന്നു ചോര വരുന്നുണ്ട്. പത്മ ഓടി അമ്മയെ പിടിച്ച് എഴുന്നേൽപ്പിക്കാൻ നോക്കി. ജഗദീഷ് അവളുടെ കയ്യിലേക്ക് പിടിച്ചു വലിച്ചു 
\" ആദ്യം നീ എനിക്ക് ഭക്ഷണം വിളമ്പും പിന്നെ പോയാ മതി നിന്റെ കാര്യങ്ങൾക്ക്.. \" ഇത്രയും പറഞ്ഞ് അവൻ അവളെ ഭിത്തിയിൽ ചാരി നിർത്തി തൊണ്ടയിൽ കൈവെച്ചു ഞെരിച്ചു. പിന്നീട് പിടി വിട്ടു. അവൾ നന്നായി ചുമക്കുന്നുണ്ടായിരുന്നു. അതുപോലും ഗൗനിക്കാതെ അയാൾ തീൻമേശയിലേക്ക് ഇരുന്നു.
 അയാളോടുള്ള ഭയം കൊണ്ട് അവൾ പെട്ടെന്ന് ചാടി എഴുന്നേറ്റ് അയാൾക്ക് ചോറും കറിയും ഒക്കെ വിളമ്പി കൊടുത്തു. അയാൾ അത് കഴിക്കാൻ ഒന്നും തയ്യാറായിരുന്നില്ല. എല്ലാം അവളുടെ മുഖത്തേക്ക് വാരി വലിച്ചെറിഞ്ഞു. അവളെ ഭിത്തിയിലേക്ക് വലിച്ചു ഉന്തി.. ഭിത്തിയിൽ ചെന്ന് അവളുടെ തലയടിച്ചു അമ്മയ്ക്ക് സംഭവിച്ച അതേ കാര്യം.. ഇത്രയൊക്കെ നടന്നിട്ടും ഒന്നും സംഭവിക്കാത്തത് പോലെ സ്വന്തം പാട്ടിന് അയാൾ അയാളുടെ മുറിയിലേക്ക് കയറിപ്പോയി. 
 ഒരു വിധത്തിൽ എഴുന്നേറ്റ് പത്മ അമ്മയുടെ അടുത്തേക്ക് പോയി. ജഗദീഷ് അവരെ സഹായിക്കില്ലെന്ന് അവർ ഉറപ്പായിരുന്നു. അതുകൊണ്ടുതന്നെ പത്മ പ്രസാദിനെ ഫോൺ വിളിച്ചു. 
\" ഞാനുമായി അവൻ വഴക്കുണ്ടാക്കി പോയതേയുള്ളൂ.. അവനൊക്കെ സ്വന്തക്കാരെയും ബന്ധുക്കാരെയും വേണ്ടാതായി... നല്ല കോൾ എന്തോ ഒട്ടിയിട്ടുണ്ട്.. അതിന്റെ കഴപ്പ്.. ഞാനിപ്പോ വരാം.. \"

 തുടരും