Aksharathalukal

Aksharathalukal

വേടന്റെ ദുഃഖം

വേടന്റെ ദുഃഖം

4.3
226
Fantasy Others
Summary

വേടന്റെ ശരമൊന്നേറ്റ നേരം, കുരുവികളിലൊന്നു പിടഞ്ഞുവീണു. പ്രാണനടർന്നുപോകുന്നതിൻ  മുൻപേ, തന്റെ ഇണയെനോക്കിയൊന്നു കരഞ്ഞു. ജീവന്റെ പാതിയാം പ്രിയനുടെ വേർപാടിൽ, ഹൃദയം തകർന്നവളും മരിച്ചു. കുറ്റബോധത്തിൻ പെരുമഴയന്നേരം, വേടന്റെ ഹൃത്തിലും പെയ്തിറങ്ങി. ഏക സമ്പാദ്യമാം വില്ലും ശരങ്ങളും ആ മരച്ചുവട്ടിൽ കളഞ്ഞു അയാൾ. അന്നുതൊട്ടെന്നും ആ മരത്തണലിൽ, വിഷാദം രുചിച്ചു മയങ്ങി അയാൾ. ................................................................. സുമേഷ് പാർളിക്കാട്.