Aksharathalukal

❤️❤️😘 എൻ സീമന്ത രേഖയിലെ സിന്ദൂരം ഭാഗം -19😘❤️❤️








ഐഷു  തനിക് പറയാനുള്ള കാര്യങ്ങൾ ഒരു പേപ്പറിൽ എഴുതി, ലെറ്റർ ആക്കി ആസിക്ക് കൊടുക്കാൻ 
തീരുമാനിക്കുന്നു.


ആ ലെറ്ററിലെ വാക്കുകൾ  ഇങ്ങനെയായിരുന്നു. 


എന്റെ പ്രിയപ്പെട്ട  അസിക്ക് ❤️

എങ്ങനെ എഴുതി തുടങ്ങണമെന്ന് എനിക്കറിയില്ല .  നിന്നോട് ഒരുപാട് കാര്യങ്ങൾ പറയാനുണ്ട് അതൊക്കെ നേരിൽ  കണ്ട് എങ്ങനെ പറയണമെന്നും എനിക്കറിയില്ല,

നീ എന്നിൽ നിന്നും കേൾക്കാൻ ഏറെ കൊതിക്കുന്ന ആ വാക്കുകൾ പോലും   നിന്നോട് നേരിട്ട് വന്നു പറയാനുള്ള  ധൈര്യവും എനിക്കില്ല .അതുകൊണ്ടാണ് ഇങ്ങനെ ഒരു ലെറ്റർ എഴുതുന്നത്. 

ആദ്യം കാഴ്ച്ചയിൽ , അല്ലെങ്കിൽ ഒരൊറ്റ നിമിഷം കൊണ്ട് നിനക്ക് എന്നോട് തോന്നിയൊരു ഇഷ്ടം അത് വളർന്നു പന്തലിച്ചു എന്നാണ് നീ എന്നോട് പറഞ്ഞിട്ടുള്ളത് .   

എന്നാൽ എനിക്ക് നിന്നോട് ഇഷ്ടം തോന്നി തുടങ്ങിയത് എപ്പോഴാണെന്ന് എനിക്കുപോലും അറിയില്ല. 

അന്ന്  ബസ്റ്റോപ്പിൽ ഒറ്റപെട്ടു പോയപ്പോൾ, തിരികെ വന്ന നിന്നെ കണ്ടപ്പോൾ എനിക്കുണ്ടായ ധൈര്യം, 
നിന്നെ ഒരു പരിചയം ഇല്ലാഞ്ഞിട്ടു പോലും   എങ്ങനെയാണ്  എനിക്ക് ആ ധൈര്യം കിട്ടിയതെന്ന്   സത്യം പറഞ്ഞാൽ ഇപ്പോഴും അറിയില്ല. 


പിന്നെ നിന്റെ സൈക്കിളിലിനു പിന്നിലിരുന്നുള്ള ആ യാത്ര ,  അത് കുറച്ചു സമയത്തേക്ക് കൂടി നീട്ടി കിട്ടിയിരുന്നെങ്കിൽ എന്ന് പോലും ഞാൻ അന്ന് ആഗ്രഹിച്ചു പോയിരുന്നു. ഒരു താങ്ക്സ് പറയാൻ വേണ്ടിട്ടാണെങ്കിലും ആ മുഖം ഞാൻ ഒരുപാട് തേടിയിട്ടുണ്ട്.

അന്ന് അവസാനമായി കണ്ടപ്പോൾ ഒരു യാത്രപോലും പറയാൻ കഴിയാതെ പോകുമ്പോഴും  മനസ്സിൽ ഏതോ ഒരു കോണിൽ നിന്റെ ആ മുഖം പതിഞ്ഞു കിടപ്പുണ്ടായിരുന്നു. 

ദൈയ്‌വം അങ്ങനെയാണ്, ചിലരെ നമ്മളിലേക്ക്  എത്തിക്കുകയും , പിരിയാൻ കഴിയാത്ത അത്രയും ആഴത്തിൽ അടുപ്പിക്കുകയും ചെയ്യും .  


തുടക്കം സൗഹൃദമായിരുന്നെങ്കിലും അത് ഞാൻ പോലും അറിയാതെ പ്രണത്തിലേക്ക് കടന്നിരുന്നു.

നീ വന്നതിൽ പിന്നെയാണ് എന്റെ ലോകം കുറച്ചു കൂടി സുന്ദരമായത് , ഞാൻ പോലുമറിയാതെ നീ എന്റെ ഹൃദയത്തിൽ കയറിക്കൂടി , എന്നെ ഏറ്റവും നന്നായി മനസ്സിലാക്കിയത് പോലും നീയാണ് 

നീ എന്നെ പ്രൊപ്പോസ് ചെയ്യുമ്പോൾ  എനിക് അതൊരു ഷോക്ക് ആയിരുന്നെങ്കിലും, ഞാൻ ഏറെ സന്തോഷിച്ച നിമിഷമായിരുന്നു അത്.  അന്ന് ഞാൻ നിന്നോട് നോ പറഞ്ഞതിന് എനിക്ക് എന്റെതായ കാരണമുണ്ടായിരുന്നു. 


  എന്റെയൊരു ചെറിയ ആഗ്രഹം പോലും     നിന്നെ കൊണ്ട് ആകുന്ന വിധം നീ അത് നടത്തി തന്നു. അതൊക്കെ നമ്മളെ അത്രക്ക് മാത്രം സ്നേഹിക്കുന്ന ഒരാൾക്ക്  കഴിയു. 

നിന്റെ സ്നേഹം എന്നെ വീർപ്പു
മുട്ടിക്കിക്കുകയാണ്  അസി...
ഇനിയും ഞാൻ എന്റെ മനസ്സിലുള്ളത്  നിന്നോട് പറയാതിരുന്നാൽ എനിക്ക് നിന്നെ നഷ്ടപ്പെടും. 

നിന്നോട് ഞാൻ കാണിച്ചിരുന്ന വാശിയും, , പിണക്കവുമെല്ലാം  നീ എന്റെതാനെന്ന അധികാരത്തിലും , സ്വാർത്ഥതയിലുമാണ് . 
എന്നെ മറ്റാരേക്കാളും നന്നായി സ്നേഹിക്കുന്ന നിന്നെ വിട്ടുകളായാൻ എനിക്കാകില്ല 

നീ ഇല്ലെങ്കിൽ ഞാൻ ഇല്ലെന്ന തിരിച്ചറിവ്,  എന്റെ ഏതാവസ്ഥയിലും, ഒരു നിഴൽ പോലെ കൂടെ ഉണ്ടാകുമെന്ന ആത്മവിശ്വസത്തിന്റെ പുറത്ത് പറയുവാണ് എനിക്ക് നിന്നെ ഇഷ്ടമാണ്.

എന്റെ ആദ്യ പ്രണയം നീ അല്ല പക്ഷേ എന്റെ അവസാന പ്രണയം നീ ആയിരിക്കണമെന്നാണ് ഞാൻ ഇപ്പോൾ ആഗ്രഹിക്കുന്നത് . 


നിന്നെ എനിക്ക്, ഇഷ്ടമാണെന്നല്ല ജീവനാണ്, മറ്റാർക്കും വിട്ടു കൊടുക്കാൻ തോന്നാത്ത രീതിയിലുള്ള അത്രയും ഇഷ്ടം. 

എന്റെ പേരിനു പിന്നിൽ നിന്റെ പേര് ചേർക്കുന്ന അത്രയും ഇഷ്ടം. 

♥️ I Love You ASI ♥️


അടുത്ത ദിവസം ഐഷു ഹാപ്പി ആയിട്ടാണ് സ്കൂളിലേക്ക് വരുന്നത്.എങ്ങനെയെങ്കിലും തന്റെ ഇഷ്ടം അവനെ അറിയിക്കണം.

അന്നേ ദിവസം ട്രീസ വൈകിയാണ് സ്കൂളിലേക്ക് വന്നത് അതുകൊണ്ട് തന്നെ,  തലേ ദിവസം അസിയെ കണ്ടതും സംസാരിച്ചതും ഒന്നും ട്രീസ അറിഞ്ഞിരുന്നില്ല. 

എക്സാം കഴിഞ്ഞു, ട്രീസയോട് ഐഷു  ഇന്നലെ നടന്ന കാര്യങ്ങൾ സംസാരിച്ചു കൊണ്ട് നിൽക്കുവായിരുന്നു. 

\" നിനക്ക് ഇന്നലെ തന്നെ അവനോട് അതങ്ങ് പറഞ്ഞാൽ പോരായിരുന്നോ.\" 

\"ഞാൻ പറഞ്ഞല്ലോ അതിനൊരു സിറ്റുവേഷൻ കിട്ടിയില്ല, പോരാത്തതിന് കൂടെ ചേച്ചിയും. \"

\"സാരമില്ല ഇന്ന് പറയാമല്ലോ. 
അല്ല...., 
ഈ ലെറ്ററിൽ നീ എന്തൊക്കെയാ എഴുതി പിടിപ്പിച്ചേക്കുന്നെ \"

\"അതൊക്കെയുണ്ട്, 
തല്ക്കാലം നീ അറിയണ്ട \"


\"വേണ്ടായേ, ചോദിച്ചെന്നെയുള്ളു 
അടിയന് മാപ്പു തരണം \"

അപ്പോഴേക്കും അത് വഴി ആസി അങ്ങോട്ടേക്ക് വരുന്നു. അസി വരുന്നത് കണ്ട് ട്രീസ ഐഷുവിനോട് പറയുന്നു. 

\"എടി,  ദേ അസി വരുന്നുണ്ട്, ഇപ്പോൾ തന്നെ അവന്റ കയ്യിൽ ലെറ്റർ കൊടുത്തേക്ക്.\"

\"ഇപ്പഴോ \"

\" ഇനിയിപ്പോൾ അതിനും സമയവും തീയതിയും നോക്കണോ 
ഹായ് അസി...\"

\"നിങ്ങളെന്താ ഇവിടെ നിൽക്കുന്നെ, ക്ലാസ്സിലേക്ക് വരുന്നില്ലേ \"

\"ഇപ്പൊ വരാം, \"


ട്രീസയുടെ മറുപടി കേട്ട് അസി പോകാൻ തുടങ്ങുന്നതും, ട്രീസ ഐഷുവിനോട് കാര്യം പറയാൻ കണ്ണു കൊണ്ട് ആംഗ്യം കാണിക്കുന്നു. 

\"നീ പോകുവാണോ ഡാ ....\"

\"പിന്നെ ഇവിടെ എന്തിനാ
നിൽക്കുന്നെ...\"

\"അല്ലെങ്കിൽ ഐഷു ഒറ്റക്ക് നിൽക്കുന്നത് കണ്ടാൽ അവിടെ ചുറ്റി പറ്റി നിൽക്കാറാനല്ലോ പതിവ് അതുകൊണ്ട് ചോദിച്ചതാണ്. \"

\"അവനിപ്പോൾ ഒരുപാട് മാറി ട്രീസാ....
നമ്മുടെ ഫ്രണ്ട്ഷിപ് പോലും അവന് വേണമെന്നില്ല \"

\"എങ്ങനെ മാറാതിരിക്കും, 
നിരന്തരമുള്ള അവകടന സഹിക്കാൻ വയ്യാതെയാകുമ്പോൾ മനസ്സു മടുത്ത് മനുഷ്യൻ മാറി പോകും ..\"

\" കേട്ടില്ലേ ഇപ്പോൾ വലിയ ഫിലോസഫിയൊക്കെയാ...\"

\"എടാ നിൽക്ക് ഒരു കാര്യം
പറയാനുണ്ട്. \"

ട്രീസ സംസാരിക്കുന്ന സമയം ഐഷു ബാഗിൽ നിന്നും ആ ലെറ്റർ എടുക്കാനായി, തുടങ്ങുന്നതും 


\"ആ ഞാനൊരു കാര്യം പറയാൻ
വിട്ടുപോയി. \"

അവൻ വേഗം ബാഗ് തുറന്നു ഒരു ഗിഫ്റ്റ് എടുത്തു അവരെ കാണിക്കുന്നു. 
കുറച്ചു എക്സ്പെൻസിവ് 
ആയിട്ടുള്ള ഗിഫ്റ്റ് ആയിരുന്നു അത് . 

\"ഈ ഗിഫ്റ്റ്...
ഇതെങ്ങനെയുണ്ട്...\'

\"കൊള്ളാം, നന്നായിട്ടുണ്ട് \"

\"ദേ ഈ സ്വിച്ച് ഇട്ടാൽ, മഞ്ഞു പെയ്യുന്ന പോലെ ഫീൽ ചെയ്യും  \"






\"വൗ, സൂപ്പർ  ഡാ...
ഇത് ആർക്ക് കൊടുക്കാനാണ് \" 

\" ആർക്കും കൊടുക്കാനല്ല ഇത് എനിക്ക് ഒരാള് സമ്മാനിച്ചതാണ് \"

\"ഇത്ര വലിയ ഗിഫ്റ്റൊക്കെ
ആരാ തന്നത്, \"

\"ഒരു ഫ്രണ്ട്,...\"

\" ഏതായാലും  ആ ഫ്രണ്ട് ആൺകുട്ടി ആകില്ല \" 

\"അതേ, ആൺകുട്ടിയല്ല \"

\" എടി ട്രീസാ...\"

ആ സമയമാണ് ഗ്രീഷ്മ, ട്രീസയെ വിളിക്കാനായി അവിടേക്ക് വരുന്നത് 

\"എന്താടി....\"

\" നിന്നെ ഫിസിക്സ്‌ ടീച്ചർ
വിളിക്കുന്നുണ്ട്... \"

\"എന്നെയോ, എന്തിന്...\"

\"അതറിയില്ല, നീ വന്നേ....\" 

\"ഞാൻ ഇപ്പോൾ വരാം...\"

ട്രീസ അവരോട് പറഞ്ഞതിനു ശേഷം പോകുന്നു. 

\"അല്ല അസി 
നീ ഇത് ആര് തന്നതെന്ന് പറഞ്ഞില്ല. \"

\"അത്, 
സിനി...\" 

\"സിനിയോ....\"

\"അതേ..., \"

\" ഇത് തരുക മാത്രമല്ല അവളെന്നെ പ്രൊപ്പോസും ചെയ്തെടി..., \"

\" എന്നിട്ട് നീ എന്തു പറഞ്ഞു \"
(ഐഷു ഇടറിയ സ്വരത്തിൽ ചോദിച്ചു )

\" ഞാൻ എന്ത് പറയാനാണ്, അവന്മാരൊക്കെ  പറയുന്നത്, അവളോട് ഒക്കെ പറയാനാണ് .  


അല്ലെങ്കിലും ഒരാളുടെ മനസ്സ് മനസ്സിലാക്കാൻ ഒരു ജന്മം കൊണ്ടല്ല, ഒരായിരം ജന്മം കൊണ്ടുപോലും കഴിയില്ല എന്ന് പറയുന്നത് എത്ര സത്യമുള്ള കാര്യമാണ്. 

ഒരാളെ അയ്യാൾ പോലുമറിയാതെ
മനസ്സിൽ കൊണ്ടു നടക്കാനും മനുഷ്യന് വല്ലാത്ത കഴിവാണ്. എന്നോടുള്ള ഇഷ്ടം ഉള്ളിലൊതുക്കി പറയാതെ കൊണ്ടു നടക്കുവായിരുന്നുപാവം. 
ആ സ്‌നേഹവും കൊണ്ടാണ് അവൾ ഇവിടുന്ന് പോയതെന്ന്   അറിഞ്ഞപ്പോൾ മനസ്സിൽ വല്ലാത്ത ഒരു വിങ്ങലായിരുന്നു. 

നീ ഒന്ന് ആലോചിച്ച് നോക്കിയേ 
കിട്ടുമോയെന്ന്  ഉറപ്പില്ലാത്ത ഒന്നിന് വേണ്ടി അവൾ കാത്തിരുന്നു. 

മനസ്സിൽ ഒരുപാട് ഇഷ്ടം തോന്നിയ ആളെ കാണാൻ വേണ്ടി കാത്തിരിക്കുന്ന, 
കാത്തിരുപ്പുണ്ടല്ലോ, അത് പറഞ്ഞറിയിക്കാൻ കഴിയില്ല. 

ഇവിടെ വന്നപ്പോൾ ആ ആൾക്ക് മറ്റൊരാളോട് പ്രണയം. 
സ്നേഹിക്കുന്നയാൾക്ക് 
മറ്റൊരാളുമായി പ്രണയത്തിലാണെന്ന് അറിഞ്ഞും,  ആ സ്നേഹം തനിക് കിട്ടും എന്ന പ്രേതക്ഷയിൽ  അവൾ മുന്നോട്ട് പോയി  , 

ശെരിക്കും  പറഞ്ഞാൽ ഞാൻ കടന്ന് പോയ അതേ വഴിയിലൂടെയാണ് അവളും സഞ്ചരിച്ചത് . അതിന്റ പൈൻ അറിയാവുന്നത് കൊണ്ട്, തോന്നുതാണോയെന്ന് അറിയില്ല, കിട്ടാത്ത സ്നേഹത്തിന് പിന്നാലെ  പോയി വെറുതെ സമയം കളയാതെ, തേടി വന്ന സ്നേഹത്തെ സ്വീകരിക്കുന്നതല്ലേ നല്ലത് എന്നൊരു തോന്നൽ. 

അല്ലെങ്കിലും,  നമ്മൾ സ്നേഹിക്കുന്നവരെയല്ല  നമ്മളെ സ്നേഹിക്കുന്നവരെയല്ലേ മനസ്സിലാക്കേണ്ടതും, സ്നേഹിക്കേണ്ടതും. \"

അസി പറഞ്ഞതൊക്കെ കേട്ട് നിന്നതിനു ശേഷം ഐഷു പറയുന്നു. 

\"നല്ല തീരുമാനം ,  
പാവം നിന്നെ ഇത്രക്ക് മാത്രം സ്നേഹിക്കുന്നുണ്ടെകിൽ നീ അവളെ നിരാശപ്പെടുത്തരുത് . \"
(ഇടറിയ സ്വരത്തിൽ അവൾ പറഞ്ഞു
വെച്ചു. )

അപ്പോഴേക്കും അവിടേക്ക് അനൂപ് വരുന്നു. 

\"നീ എവിടെ എന്തെടുക്കുവാ, ഞാൻ എവിടെയൊക്കെ തിരക്കി \"

\"എന്താടാ...\"

\" കേക്ക്   വാങ്ങാൻ ആ പ്രവീണുനൊപ്പം പോകണം, അല്ലെങ്കിൽ ഇവിടെ വരുമ്പോൾ അതിന്റ സൈസ് കുറയും. \"

\"ആ വരാം \"

\" സമയമില്ല നീ വന്നേ \'

\"ഐഷു നീ ക്ലാസ്സിലേക്ക് ചെല്ല് \"
അനൂപ് വിളിച്ചു പറയുന്നു 

അനൂപ് അസിയെ  വേഗതയിൽ പിടിച്ചു കൊണ്ട് പോകുന്നു. അസി പറഞ്ഞത് കേട്ട് ഐഷു വിന്റെ കണ്ണുകൾ നിറഞ്ഞു തൂകുന്നുണ്ടായിരുന്നു. 

തന്റെതായിരുന്നതിനെ   തനായിട്ട് 
നഷ്ടപ്പെടുത്തിയെന്ന  കുറ്റ ബോധം .  ഉള്ളിലൊതുക്കി അവൾ നടന്നു നീങ്ങുന്നു. 


                                             തുടരും.... ♥️



❤️❤️😘എൻ സീമന്ത രേഖയിലെ സിന്ദൂരം ഭാഗം -20😘❤️❤️

❤️❤️😘എൻ സീമന്ത രേഖയിലെ സിന്ദൂരം ഭാഗം -20😘❤️❤️

4.5
590

ആ നടത്തം  ചെന്ന് നിന്നത് സ്കൂളിലെ വാഷ് റൂമിലായിരുന്നു. നിറഞ്ഞ കണ്ണുകൾ കൂട്ടുകാരിൽ നിന്നും മറക്കുന്നതിനായി അവൾ പലവട്ടം മുഖം കഴുകുന്നു. തിരികെ അവിടേക്ക് വന്ന ട്രീസ അവിടെ അസിയെയും,  ഐഷുവിനെയും കാണാത്തതിനാൽ ക്ലാസ്സിലേക്ക് പോകുന്നു. എന്നാൽ ക്ലാസ്സിലും ഐഷുവിനെ കാണാതാവുമ്പോൾ അവൾ മനസ്സിൽ ചിന്തിക്കുന്നു ! രണ്ടുപേരെയും കാണുന്നില്ലല്ലോ, എവിടെപ്പോയി !അപ്പോഴാണ് അവിടേക്ക്  ഐഷു വരുന്നത്, കണ്ണുകൾ ചുമന്നിരിക്കുന്നുണ്ട്, മുഖത്തു വെള്ള തുള്ളികൾ താഴേക്ക് ഊർന്നു വീഴുന്നുമുണ്ട്. അത് കണ്ട് ട്രീസ ചോദിക്കുന്നു. \" നീ എവിടെ പോയേക്കായിരുന്നു.നിന്റെ കണ്ണിനെന്