❤️❤️😘എൻ സീമന്ത രേഖയിലെ സിന്ദൂരം ഭാഗം -20😘❤️❤️
ആ നടത്തം ചെന്ന് നിന്നത്
സ്കൂളിലെ വാഷ് റൂമിലായിരുന്നു. നിറഞ്ഞ കണ്ണുകൾ കൂട്ടുകാരിൽ നിന്നും മറക്കുന്നതിനായി അവൾ പലവട്ടം മുഖം കഴുകുന്നു.
തിരികെ അവിടേക്ക് വന്ന ട്രീസ അവിടെ അസിയെയും, ഐഷുവിനെയും കാണാത്തതിനാൽ ക്ലാസ്സിലേക്ക് പോകുന്നു. എന്നാൽ ക്ലാസ്സിലും ഐഷുവിനെ കാണാതാവുമ്പോൾ അവൾ മനസ്സിൽ ചിന്തിക്കുന്നു
! രണ്ടുപേരെയും കാണുന്നില്ലല്ലോ, എവിടെപ്പോയി !
അപ്പോഴാണ് അവിടേക്ക് ഐഷു വരുന്നത്, കണ്ണുകൾ ചുമന്നിരിക്കുന്നുണ്ട്, മുഖത്തു വെള്ള തുള്ളികൾ താഴേക്ക് ഊർന്നു വീഴുന്നുമുണ്ട്. അത് കണ്ട് ട്രീസ ചോദിക്കുന്നു.
\" നീ എവിടെ പോയേക്കായിരുന്നു.
നിന്റെ കണ്ണിനെന്ത് പറ്റി\"
\"അത്, കണ്ണിൽ എന്തോ വീണു ഞാനത് കഴുകാനായി വാഷ് റൂം വരെ പോയിരുന്നു ..\"
\"ഞാൻ വന്നപ്പോൾ നിങ്ങളെ രണ്ടാളെയും കണ്ടില്ല, അല്ല അസി എവിടെ, നീ ലെറ്റർ കൊടുത്തോ \"
\"ഇല്ല,
അതിനു മുൻപ് അവനെ കേക്ക് വാങ്ങുന്നതിന് വേണ്ടി അനൂപ് വിളിച്ചു കൊണ്ട് പോയി \"
\"അപ്പൊ നീ ലെറ്റർ കൊടുത്തില്ല, അല്ലേ
ഛേ...\"
\"അതിനി കൊടുക്കേണ്ടതില്ല ട്രീസ \"
\"അതെന്താ \"
\"അവന്റ മനസ്സിൽ ഇപ്പോൾ ഞാനില്ല \"
\"എന്നവൻ നിന്നോട് പറഞ്ഞോ \"
ഐഷു അസി പറഞ്ഞ കാര്യങ്ങൾ ട്രീസയോട് പറയുന്നു. വിങ്ങി പൊട്ടാറായി നിറഞ്ഞു നിന്ന കണ്ണുകളിൽ നിന്നും കണ്ണുനീർ വേഗതയിൽ പുറത്തേക്ക് വരാൻ തുടങ്ങി. അതവൾ പെട്ടെന്ന് തുടച്ചു മാറ്റുന്നു.
\"അന്നേരമെങ്കിലും നിനക്ക് അവനോടുള്ള നിന്റെ ഇഷ്ടം തുറന്നു പറഞ്ഞു കൂടായിരുന്നോ, \"
\"ഏയ്.., ഒന്നും വേണ്ട ,
അവൻ അവളെ ഇഷ്ടപ്പെട്ടു തുടങ്ങിയെങ്കിൽ വെറുതെ ഞാൻ എന്തിനാ അങ്ങോട്ടേക്ക് ഇടിച്ചു കയറുന്നെ, \"
\"അപ്പൊ നിനക്ക് ഒരു വിഷമവും ഇല്ലെന്നാണോ പറയുന്നത് \"
\"എനിക്ക് വിഷമമൊന്നുമില്ല,
പിന്നെ പെട്ടെന്ന് അവന്റ വായിൽ നിന്നും അങ്ങനെയൊക്കെ കേട്ടപ്പോൾ.... \"
\"എനിക്ക് തോന്നുന്നത് അവൻ വെറുതെ നിന്റെ മനസ്സറിയാനായി, പറഞ്ഞതാകുമെന്നാണ്., അവൻ അത്രക്ക് മാത്രം നിന്നെ സ്നേഹിക്കുന്നുണ്ട്. നീ ആ ലെറ്റർ ഇങ് തന്നെ ഞാൻ അവന്റെ കയ്യിൽ കൊടുക്കാം \"
\"നിന്നോടല്ലേ ട്രീസ വേണ്ടെന്ന്
പറഞ്ഞത്. \"
അതേ സമയം മറ്റൊരിടത്ത്..
ബേക്കറിയിലേക്ക്,
കേക്ക് വാങ്ങാനായി പോയ അസി അവിടത്തെ ചെയറിലിയിരുന്നു ഇതേ പറ്റി ചിന്തിക്കുന്നു .
! എന്തൊക്കെ പറഞ്ഞിട്ടും ഉള്ളു തുറന്നു കാട്ടിയിട്ടും, നിനക്കെന്താ ഐഷു എന്നെ മനസിലാകാത്തത് !
തിരികെ ക്ലാസ്സിലേക്ക് വരുന്ന അസി ഐഷുവിനെ നോക്കുമ്പോൾ
അവളുടെ , മുഖം ആകെ വാടി, വിഷമത്തിൽ ഇരിക്കുന്നതാണ് അവൻ കാണുന്നത്.
അസി അവളോട് എന്താ പറ്റിയതെന്ന് കണ്ണുകൾ കൊണ്ട് ചോദിക്കുന്നു
അവൾ ഒന്നുമില്ലെന്ന് അതേ ഭാഷയിൽ തന്നെ അവനോട് മറുപടി പറയുന്നു.
ഓരോരുത്തരും അവരവർക്ക് കിട്ടിയ ഫ്രണ്ടിനെ വിളിച്ചു ഗിഫ്റ്റ് കൊടുക്കുന്നു.
പല തരത്തിലുള്ള രസകരമായ ഗിഫ്റ്റ് കണ്ട് അവരെല്ലാം പരസ്പരം ചിരിക്കുന്നു.
ഗ്രീഷ്മ വന്നു തനിക് എനിക്ക് കിട്ടിയത് അസീം എന്ന് പറഞ്ഞു അവന് ഗിഫ്റ്റ് കൊടുക്കുന്നു . അസീം വന്നു അവളുടെ കയ്യിൽ നിന്നും ഗിഫ്റ്റ് വാങ്ങുന്നു.
അസി തനിക് കിട്ടിയ ഫ്രണ്ടിന്റെ പേര് പറയുമ്പോൾ ഐഷു പെട്ടന്ന് ഞെട്ടുന്നു.
\"ഐശ്വര്യ....\"
\" ഐഷു...., ഐഷു.. ഐഷു \"
വിളിക്കേട്ട് അവൾ പതിയെ കണ്ണുകൾ തുറന്നു നോക്കുമ്പോൾ മുന്നിൽ ചേച്ചി നിൽക്കുന്നു.
\"എന്ത് ഉറക്കമാ ഐഷു ഇത്, ഇന്ന് നിനക്ക് ഓഫീസിൽ ജോയിങ് ചെയ്യേണ്ടതല്ലേ .\"
അവൾ വേഗം ചാടി എഴുന്നേറ്റു മൊബൈലിൽ . ടൈം നോക്കുന്നു,
\"എട്ടര മണിയായോ ഈശ്വരാ
ഫസ്റ്റ് ഡേയ് തന്നെ ലേറ്റ് ആകുമെന്നാണ് തോന്നുന്നത്. \",
വേഗം റെഡിയായി അവൾ ഓഫീസിലേക്ക് പോകാൻ ഇറങ്ങുന്നു .
\"നീ ബ്രേക്ക് ഫാസ്റ്റ് കഴിക്കുന്നില്ലേ
മോളെ \"
\"വേണ്ട അച്ഛാ,
അതിനൊക്കെ നിന്നാൽ ലേറ്റാകും.
ഞാൻ ഇറങ്ങുവാ,\"
എല്ലാവരോടും യാത്ര പറഞ്ഞു അവൾ ഇറങ്ങുന്നു.
\"ആദ്യത്തെ ദിവസമല്ലേ അമ്പലത്തിൽ പോയി ഒന്ന് പ്രാർത്ഥിച്ചിട്ട് പോകാൻ നോക്ക്...\".
അമ്മയുടെ വാക്കുകൾ കേൾക്കാത്ത വിധം അവൾ വീട്ടിൽ നിന്നും ഇറങ്ങുന്നു. പെട്ടെന്ന് കിട്ടിയ ഓട്ടോ പിടിച്ചു പോകുമ്പോഴും വഴിയിൽ കണ്ട അമ്പലത്തിൽ, മനസ്സ് കൊണ്ട് അവൾ പ്രാർത്ഥിക്കുന്നു.
ഓഫീസിലേക്ക് എത്തി ഐഷു ജോയിങ് ചെയ്യുന്നു. അതിനു ശേഷം എല്ലാവേരയും പരിചയപ്പെടുന്നു.
ലഞ്ച് ബ്രേക്ക് ടൈമിൽ എന്തോ ആലോചിച്ചു ഇരിക്കുവായിരുന്നു ഐഷുവിനെ കണ്ട് ട്രീസ അവളുടെ അടുത്തേക്ക് വരുന്നു.
\"എന്താ മോളെ ഒരു മൂഡോഫ് \'
\"ഏയ്,\"
\"ഷെയർ ചെയ്യാൻ പറ്റുന്നതാണെകിൽ പറയ് . മനസ്സിന് കുറച്ചു ഭാരം കുറഞ്ഞു കിട്ടും \".
ഐഷു ഇന്നലെ നടന്ന കാര്യം അവളോട് പറയുന്നു.
\"നിന്റെ അമ്മ പറഞ്ഞതിലും കാര്യമുണ്ടല്ലോ, ഇനി അത് മാത്രമല്ലേ നിനക്കായി ഉള്ളു. \"
\"അങ്ങനെ പറഞ്ഞിട്ട് കാര്യമില്ലല്ലോ
ട്രീസ കടം വാങ്ങുമ്പോൾ അത് പറഞ്ഞ സമയം തന്നെ തിരികെ കൊടുക്കേണ്ടത് നമ്മുടെ ഉത്തരവാദ്യമല്ലേ. \"
\"അതും ശെരിയാ..,
നിനക്ക് ഇപ്പോൾ എത്ര ക്യാഷ് ആണ് അർജെന്റ് ആയി വേണ്ടത് \"
\" ഫൈവ് ലാഖ്സ് \"
\"അതിനു വേണ്ടിട്ടാണോ പ്രോപ്പർട്ടി വിൽക്കുന്നത്. \"
\"അതിനു മാത്രമല്ല, ഒരു ഫ്ലാറ്റ് നോക്കുന്നുണ്ട് അതിന് അഡ്വാൻസ് കൊടുക്കണം. \"
\'ഞാനൊരുസൊല്യൂഷൻ പറയട്ടെ. \"
\"എന്താ \"
\"5 ലക്ഷം, അല്ലേ അത് നമുക്ക് സംഘടിപ്പിക്കാം, \"
\"ഏയ്, അത് വേണ്ട ഇനി കടം വാങ്ങിയാലും അതും വീട്ടേണ്ടതല്ലെ. \"
\"എടി ഞാൻ പറയട്ടെ,
എന്റെ പപ്പേടെ പറഞ്ഞ് ഒരു 2 ലാഖ്‌സ് വാങ്ങിച്ചു തരാം, പിന്നെ നമ്മുടെ ഫ്രണ്ട്‌സ് നോട് ചോദിച്ചാൽഅവർ ഉറപ്പായിട്ടും സഹായിക്കും.
അതുകൊണ്ട് ഇപ്പോഴെത്തെ പ്രശ്നം തീരുമല്ലോ, പിന്നെ നീ ഈ പ്രോപ്പർട്ടി വെച്ചു ലോൺ എടുത്തു അത് അങ്ങ് കൊടുക്കണം.
ലോൺ മാസമാസം സാലറി കിട്ടുമ്പോൾ അങ് അടച്ചു കൊടുത്താൽ
മതിയല്ലോ. \"
\"ആ ഐഡിയ കൊള്ളാം , പക്ഷേ...\"
\" ഒരു പക്ഷേയുമില്ല,
അപ്പൊ അത് വിട് കാശൊക്കെ കിട്ടും . എനിയെങ്കിലും ഈ മുഖത്തു കുറച്ചു ചിരി വിടർത്തു. \"
\"ജീവിതം ഏറ്റവും മനോഹരമാകുന്നത് തുറന്നു പറയാൻ ഒരാൾ ഉണ്ടാകുമ്പോഴാണ്. ഇത്രയും നാൾ ഞാൻ ഒറ്റപ്പെട്ടു പോയത് എന്റെ സങ്കടങ്ങൾ ഷെയർ ചെയ്യാൻ ആളില്ലാത്തത് കൊണ്ടാണ്. \"
\"നിന്റെ സന്തോഷവും, ദുഖവും കേൾക്കാൻ വേണ്ടി അല്ലേ, ദൈയ്‌വം എന്നെ ഇങ്ങോട്ടേക്കു വിട്ടേക്കുന്നത്.\"
\"ഒന്ന് പോടീ, \"
\"ദേ ഇപ്പോൾ തന്നെ ചേച്ചിയെ വിളിച്ചു പറഞ്ഞേക്കണം , പ്രോപ്പർട്ടി നോക്കാൻ ആരെയും കൊണ്ട് വരേണ്ടെന്ന് . \"
\"മം \"
\"വാ ലെഞ്ച് കഴിക്കാം\"
അന്ന് വീട്ടിലേക്ക് വന്നതിനു ശേഷം ചേച്ചിയോട് ട്രീസപറഞ്ഞ കാര്യംങ്ങൾ ഐഷു പറയുന്നു. പ്രോപ്പർട്ടി വിൽക്കുന്നില്ലെന്ന് അറിഞ്ഞപ്പോൾ അമ്മയ്ക്കും സമാധാനം ആകുന്നു.
തുടരും......... ♥️
❤️❤️😘 എൻ സീമന്ത രേഖയിലെ സിന്ദൂരം ഭാഗം -21😘❤️❤️
അടുത്ത ദിവസം തന്നെ ട്രീസ ഒരാളെ കാണുന്നതിനുവേണ്ടി ഐഷു വിനെയും കൂട്ടി ഒരിടം വരെ പോകുന്നു.. അതൊരു ഷോപ്പ് ആയിരുന്നു. \"നിനക്ക് ഓർമ്മയുണ്ടോ ഐഷു ഈ ഷോപ്പ് \"ഐഷു പുറത്തു നിന്ന് ആലോചിക്കുന്നു . \"എടി നീ കയറി വരുന്നില്ലേ \" ആ ഷോപ്പിനുള്ളിലേക്ക് കയറിയ ട്രീസ ആരെയോ തിരക്കുന്നുണ്ടായിരുന്നു . \"ചേട്ടാ, വിനോദേട്ടാ \"ആ വിളിക്ക് ഉത്തരം നൽകികൊണ്ട് ഒരാൾ ഞങ്ങളുടെ അടുത്തേക്ക് വരുന്നു \"\"അല്ല ആരാ ഇത്, \"\" ഞാൻ വിളിച്ചപ്പോൾ ഒരു ലോണിന്റ കാര്യം പറഞ്ഞില്ലേ, ഇതാണ് ആള്, ആളെ കണ്ടിട്ട് ഓർമ കിട്ടുന്നുണ്ടോ \"\"ഇല്ല \"\" വർഷങ്ങൾക്ക് മുൻപ് ഇൻസ്റ്റാൾമെറ്റിന് ഹെൽമെറ്റ് വാ