❤️❤️😘 എൻ സീമന്ത രേഖയിലെ സിന്ദൂരം ഭാഗം -21😘❤️❤️
അടുത്ത ദിവസം തന്നെ ട്രീസ ഒരാളെ കാണുന്നതിനുവേണ്ടി ഐഷു വിനെയും കൂട്ടി ഒരിടം വരെ പോകുന്നു..
അതൊരു ഷോപ്പ് ആയിരുന്നു.
\"നിനക്ക് ഓർമ്മയുണ്ടോ ഐഷു ഈ
ഷോപ്പ് \"
ഐഷു പുറത്തു നിന്ന് ആലോചിക്കുന്നു .
\"എടി നീ കയറി വരുന്നില്ലേ \"
ആ ഷോപ്പിനുള്ളിലേക്ക് കയറിയ ട്രീസ ആരെയോ തിരക്കുന്നുണ്ടായിരുന്നു .
\"ചേട്ടാ,
വിനോദേട്ടാ \"
ആ വിളിക്ക് ഉത്തരം നൽകികൊണ്ട് ഒരാൾ ഞങ്ങളുടെ അടുത്തേക്ക്
വരുന്നു \"
\"അല്ല ആരാ ഇത്, \"
\" ഞാൻ വിളിച്ചപ്പോൾ ഒരു ലോണിന്റ കാര്യം പറഞ്ഞില്ലേ, ഇതാണ് ആള്,
ആളെ കണ്ടിട്ട് ഓർമ കിട്ടുന്നുണ്ടോ \"
\"ഇല്ല \"
\" വർഷങ്ങൾക്ക് മുൻപ് ഇൻസ്റ്റാൾമെറ്റിന് ഹെൽമെറ്റ് വാങ്ങാൻ വന്ന ആളില്ലേ ,\"
\"ഇപ്പോൾ ഓർമ വന്നു. \"
\"ഓഹ്, ആ ചേട്ടനായിരുന്നോ,
പക്ഷേ ഈ ഷോപ്പ്...\"
\"അന്ന് ഷോപ്പ് അപ്പുറത്തായിരുന്നു, ഇപ്പൊ ഇങ്ങോട്ടേക്കു മാറി. \"
\"ഇത് ചേട്ടന്റ സ്വന്തമാണ്. \"
\"ഡോക്യൂമെന്റസൊക്കെ കൊണ്ടുവന്നിട്ടുണ്ടോ \"
\"ഉവ്വ്..\"
\"എത്ര ദിവസം പിടിക്കും ചേട്ടാ ,
\"എല്ലാം പക്കാ ആണോന്ന് നോക്കണ്ട, അങ്ങനെ ആണെങ്കിൽ രണ്ടു മൂന്നാഴ്ച്ച ആകും.\"
\"എന്നാ പിന്നെ ഞങ്ങൾ ഇറങ്ങട്ടെ \"
\"ആ ശെരി , \"
\"പിന്നെ,
ഇനി ഇവിടെയുള്ള എന്ത് സാധനം വാങ്ങാനാണങ്കിലും മടിക്കാതെ പോന്നോ,ഇപ്പോൾ emi
ഫെസിലിറ്റിയുണ്ട്. \"
\"നിന്നോടാ ഐഷു \"
\"ശെരി...\"
\" ഇതാകുമ്പോൾ, ക്യാഷ് കൊടുത്താൽ മതി ബാക്കിയൊക്കെ അവര് ശെരിയാക്കി തന്നോളും.
അങ്ങനെ അത് കഴിഞ്ഞു\"
\"നിനക്ക് ഇവരെയൊക്കെ എങ്ങനെ
അറിയാം \"
\"എനിക്ക് വീട് പണിക്ക് ലോൺ എടുത്തു തന്നത് ഈ ചേട്ടനല്ലേ. \"
അങ്ങനെ ദിവസങ്ങൾ കഴിഞ്ഞു പോകുന്നു. ഐഷു ഓഫീസിലെ മറ്റു സാറ്റാഫുകളുമായി നല്ല അറ്റാച്ച്മെൻറ്റിൽ ആകുന്നു.
അഞ്ചു, നേരത്തെ പറഞ്ഞിരുന്നത് പോലെ വീക്കേണ്ടിൽ, വീട്ടിലേക്ക് വന്നപ്പോൾ ഐഷുവിനെ കാണാനായി ഓഫീസിലേക്ക് വരുന്നു.
അഞ്ചുവിനെ കാണുന്നതും, ഐഷു പരസ്പരം കെട്ടിപിടിക്കുകയും കുശലം പറയുകയുമൊക്കെ ചെയ്യുന്നു.
\"എത്ര നാളായി നിന്നെ ഇങ്ങനെയൊന്ന് കണ്ടിട്ട്. \"
\"ഇപ്പോ കണ്ടില്ലേ....\"
\"എടി എന്നെ കൂടി മൈൻഡ് ആക്ക് \"
\"ഓഹ് ..,
പിന്നെ ഞാൻ വന്നത് വേറെ ഒരു കാര്യം പറയാൻ കൂടി വേണ്ടിട്ടാണ്, \"
\"എന്താടി.... \"
\"നെക്സ്റ്റ് മന്ത് എന്റെ മാര്യേജാണ് \"
\"അതിനുള്ളിൽ ഉറപ്പിച്ചോ,
നെക്സ്റ്റ് മന്തെന്ന് പറയുമ്പോൾ ഇനി കുറച്ചു ദിവസമല്ലേ ഉള്ളു. \"
\"യെസ് 20 ഡേയ്‌സ് \"
\"അതിനുള്ളിൽ കാര്യങ്ങളൊക്കെ നടക്കോ \"
\"പിന്നെ...,
ആ ടൈം ധാരാളമല്ലേ കുറച്ചു പേരെ ക്ഷണിച്ചാൽ മതിയല്ലോ.\"
\"എടി ഐഷു,
ഇവള് ഒരു വർഷമായിട്ട് ലിവിങ് ടുകദർ റിലേഷനിലാണ്. \"
\"ആര്, ഇവളോ \"
\"അതേ, എന്തേയ് വിശ്വാസമായില്ലേ \"
\"ഇല്ല. \"
\"ഇവള് നമ്മുടെ പഴയ അഞ്ചുവല്ല, \"
\"ക്രിസ്റ്റി എന്നാണ് ആളുടെ പേര്, \"
\" അപ്പോൾ വീട്ടിൽ പ്രശ്നമായില്ലേ \"
\"പിന്നെ...,
നല്ല പ്രശ്നമുണ്ടായിരുന്നു.
എനിക്ക് ഇഷ്ടമാണെന്നു വീട്ടിൽ പറഞ്ഞപ്പോൾ അമ്മയും, അച്ചനും എതിർത്തു പിന്നെ ഞങ്ങൾ എന്ത് ചെയ്യാനാണ് ഞങ്ങൾ ഒരു ഫ്ലാറ്റ് എടുത്തു താമസിച്ചു.
വീട്ടുകാർക്ക് വേണ്ടി ഞങ്ങൾ എന്തിനാ ഞങ്ങളുടെ സന്തോഷം വിട്ടുകളയുന്നത്.
അവർക്ക് എന്നോട് അത്രക്ക് മാത്രം ഇഷ്ടമുണ്ടെങ്കിൽ, എന്റെ സന്തോഷമാണ് അവർ ആഗ്രഹിക്കുന്നതെങ്കിൽ,
എന്റെ ഈ ആഗ്രഹം നടത്തി തരുമായിരുന്നു. അല്ലാതെ അവർക്ക് വേണ്ടി എന്റെ ഇഷ്ടം മാറ്റാൻ ശ്രമിക്കുകയല്ല വേണ്ടിരുന്നത് . ,
എന്നെ മനസിലാക്കുന്ന, എന്റെ ഇഷ്ടങ്ങൾ അറിയുന്ന ഓരാളെ വിട്ടിട്ട് ഒരു മുൻ പരിചയവും ഇല്ലാത്ത ഒരാളെ സ്വീകരിക്കണമെന്ന് പറഞ്ഞാൽ.....
ഞാൻ അവരുടെ സന്തോഷത്തിനു വേണ്ടി ഇപ്പോൾ എന്റെ സന്തോഷം മാറ്റി വെച്ചാൽ , ചിലപ്പോൾ ജീവിതകാലം മുഴുവൻ അതോർത്തു
ദുഖിക്കേണ്ടി വരും. അതുകൊണ്ട് നടക്കത്തില്ലെന്ന് സ്ട്രോങ്ങായി തന്നെ പറഞ്ഞു.
അതുകൊണ്ട് എന്താ ഇപ്പോൾ രണ്ടു വീട്ടുകാർ തമ്മിൽ സംസാരിച്ചു വിവാഹം നടത്താൻ തീരുമാനിച്ചു. അവർക്ക് ഇപ്പോൾ ജാതിയൊന്നും ഒരു പ്രശ്നമല്ല.
മാത്രവുമല്ല ഇപ്പോൾ ഇതൊക്കെ നാട്ടിൽ നടക്കുന്ന സംഭവങ്ങൾ ആണല്ലോ. \"
\"നന്നായി.
നീ ചെയ്തതാണ് ശെരി.
ഫ്രണ്ടിനെ പോലെയുള്ള ഒരു
പാർനെറെയാണ് ഏതൊരു പെണ്ണും ആഗ്രഹിക്കുന്നത്, എന്നാലേ നമ്മൾ അറിയാതെ നമ്മളെ മനസിലാക്കുന്ന ഒരാളകാൻ അയ്യാൾക്ക് കഴിയു.
ഞാൻ ചെയ്തത് പോലൊരു തെറ്റ് നീ അവർത്തിച്ചില്ലല്ലോ. \"
\"ഓഹ് അതൊക്ക വിട്ടേ.....
ഹണിമൂൺ എവിടെയാ പ്ലാൻ ചെയ്തേക്കുന്നെ, \"
\"ഇത് വരെ പ്ലാൻ ചെയ്തിട്ടില്ല \"
\"പിന്നെ ഫസ്റ്റ് നൈറ്റൊക്കെ നേരത്തെ കഴിഞ്ഞോ അതോ...\"
\"ഒന്ന് പോടീ..., \"
\" ഞാനെ ഒരു ദിവസം നിന്റെ വീട്ടിലേക്ക് വന്നു പപ്പയെയും, മമ്മിയെയും കാണുന്നുണ്ട്, നിന്നെ ഇങ്ങനെ ഒറ്റക്ക് വിടാനാടോ പ്ലാനെന്ന് ചോദിക്കണം \"
\"പൊന്നു മോളെ ആ പേരും പറഞ്ഞു ദയവു ചെയ്തു അങ്ങോട്ടേക്ക് വരരുത്. , ഒരു വിധത്തിൽ പറഞാണ് മനുഷ്യൻ പിടിച്ചു നിൽക്കുന്നത്.
കുറച്ചു നാൾ കൂടി ഞാൻ ഇങ്ങനെ സുഖിക്കട്ടെ എന്നെ വിട്ടേക്ക്...\"
\" അല്ല നാളെ സൺഡേ ആയിട്ട് എന്താ നിന്റെ പരുപാടി,\"
\"കുറച്ചു പേരെ കണ്ടു കല്യാണം വിളിക്കണം, പിന്നെ ഷോപ്പിംഗ്....,\"
\"എന്നാ പിന്നെ ഞങ്ങളും കൂടി
വന്നാലോ \".
\"അതുകൊള്ളാം..\"
\"അയ്യോ ഞാൻ ഇല്ല...\"
\"എന്താടി അമ്മ വഴക്ക് പറയോ,
എടി നീയെ ഇപ്പോഴും ആ കോളേജിൽ പഠിക്കുന്ന ഐഷു അല്ല...\"
\"അതല്ലടി..., \"
\"നീ ഒന്നും പറയണ്ട. , നാളെ നീ ഞങ്ങൾക്കൊപ്പം വരുന്നു ഫിക്സ് \"
ഐഷു എന്തോ ആലോചിക്കുന്നു,
\"എന്താ ഇനി ഞാൻ വിളിച്ചു അമ്മയോട് സംസാരിക്കാണോ \"
\"വേണ്ടായേ .... \"
\"അപ്പോൾ ഞങ്ങൾ നാളെ വീട്ടിലേക്ക് വന്നു പിക്ക് ചെയ്‌തോളാം \"
\"മം.
എന്നാ പിന്നെ ഞാൻ പോട്ടെ \"
\"ശെരി...\"
ഐഷു അവരോട് യാത്ര പറഞ്ഞു പോകുന്നു.
\" നീ പറഞ്ഞത് പോലെ തന്നെയാ ട്രീസ അവൾ ഒരുപാട് മാറി. \"
\"ഇപ്പോൾ കുറച്ചു മാറ്റമുണ്ട്,
ആദ്യം വരുമ്പോൾ ഇങ്ങനെ ഒന്നും ആല്ലായിരുന്നു. പാവം ഉള്ളു നിറച്ചു വേദനെയാ, അസിക്കൊപ്പം ആയിരുന്നെങ്കിൽ ഇന്ന് ഏറ്റവും സന്തോഷവദി ഇവളായിരുന്നേനെ \"
\"അത് അല്ലെങ്കിലും അങ്ങനെ ആണല്ലോ ഒരുമിച്ചാൽ മനോഹര മാകുന്നതിനെ ദൈയ്‌വം ഒരിക്കലും ഒരുമിപ്പിക്കാറില്ല . നമുക്ക് അവളെ ആ പഴയ ഐഷു ആക്കി എടുക്കണം ട്രീസ...\"
\"അതിനു ഈ ജന്മം കഴിയില്ല,
ഉള്ളു തുറന്നു ചിരിക്കുന്ന രീതിയിലെങ്കിലും ആക്കിയെടുക്കണം .
അല്ല, നീ അസിയെ മാര്യേജ് വിളിച്ചായിരുന്നോ \"
\"ഇല്ലെടി,...
അവനിപ്പോൾ അബോർഡ് ആണെന്നാണ് അറിഞ്ഞത്.
അവന്റ ഫാമിലിയൊക്കെ അവിടെയാ,
മാര്യേജ് കഴിഞ്ഞെന്നു അറിയാൻ കഴിഞ്ഞത്, കൺഫോം അല്ല. \"
\" നമുക്ക് അവന്റ വീട്ടിലേക്ക് ഒന്ന്
പോയാലോ , \"
\"എന്നാ പിന്നെ നാളെ അവളെയും കൂട്ടി പോകാം \"
\"അത് വേണോ \"
\"വേണം. \"
\"എന്നാ ശെരി....
ഞാൻ ആന്റിടെ വീട്ടിലേക്ക് പോകാമെന്നു പറഞ്ഞിരുന്നു. നാളെ കാണാം,\"
\"ഓക്കേ...\"
അടുത്ത ദിവസം രാവിലെ തന്നെ അഞ്ചു
കാറിൽ ട്രീസയെയും കൂട്ടി ഐഷുവിന്റെ വീട്ടിലേക്ക് വരുന്നു . ഗേറ്റിന് പുറത്ത് നിന്ന് ഹോൺ അടിക്കുന്നത് കേട്ട് ഐഷുവും, മോനും ഇറങ്ങി വരുന്നു.
കൂടെ അവളുടെ ചേച്ചിയും ഉണ്ടായിരുന്നു .
\"നിങ്ങൾ അകത്തേക്ക് കയറുന്നില്ലേ ,
വാ കയറിയിട്ട് പോകാം \"
\"വേണ്ട ചേച്ചി തിരികെ വരുമ്പോൾ കയറാം \"
\"എന്നാ ഓക്കേ..\"
ഐഷു അവർക്കൊപ്പം കാറിൽ കയറി പോകുന്നു. കാറിൽ വെച്ചു ട്രീസയുടെ ഫോണിലേക്ക് രഹനയുടെ കാൾ വരുന്നു.
\"ആഹാ, രഹനെ ആണല്ലോ, \'
\"നീ അവളോട് വീഡിയോ കാളിൽ വരാൻ പറയ്.\"
\"ആഹാ, മൂന്നാളും ഉണ്ടല്ലോ പൊളിക്കാണല്ലേ \"
\"പിന്നെ,
നീ വന്നതിനു ശേഷം
നമുക്ക് ഒന്ന് ഇതുപോലെ പോകാം.
നീ എന്നാ നാട്ടിലേക്ക് വരുന്നത് \"
\"ഇക്കനോട് പറഞ്ഞിട്ടുണ്ട്, രണ്ടു ദിവസത്തിന് മുൻപുള്ള ടിക്കറ്റ് എടുത്ത് തരാമെന്നാണ് പറഞ്ഞത്
ഐഷു......
സുഖമാണോ \"
\"മം
നീ ആകെ മാറിയല്ലോ \"
\" ഏയ്, നിനക്ക് തോന്നുന്നതാണ് \"
\"എടി ഇതാണ് ഐഷുവിന്റെ ട്രോഫി, നിന്റെ ട്രോഫി എവിടെ അവൾക്ക് കാണിച്ചു കൊടുക്ക്.\"
\"ദേ കിടക്കുവാ.. \"
\"കൊച്ചിന് രാത്രി ഉറക്കമില്ലെന്നാണ് തോന്നുന്നത്. \"
\"എന്നാ പിന്നെ നിങ്ങളുടെ യാത്ര നടക്കട്ടെ, കുറച്ചു ജോലിയുണ്ട്. അപ്പൊ നമുക്ക് മാര്യേജ് മീറ്റ് ചെയ്യാം, \"
\"ഓക്കേ \"
അവർ ഷോപ്പിംഗിനും, സിനിമക്കുമൊക്കെ പോകുന്നു. ഷോപ്പിംഗ് പോയിട്ട് പുറത്തേക്ക് വരുമ്പോൾ അവരുടെ കാറിന് അടുത്തായി ഒരു ബൈക്ക് കണ്ട് ഐഷു അത് നോക്കി നിൽക്കുന്നു
\"എന്താടി..\"
\"എടി ഇത് അസിടെ ബൈക്കല്ലേ..\"
അവർ അത് നോക്കുന്നു
\"അതുപോലെ ഉണ്ട് പക്ഷേ
അവന്റേത് തന്നെയാണോ \"
\"അതേ, ദേ ആ നമ്പർ നോക്കിയേ, \"
\"ശെരിയായിരിക്കും,
അപ്പൊ അവൻ ഇതിനുള്ളിൽ കാണും
വാ നമുക്ക് അകത്തു പോയി തിരയാം \"
\"ട്രീസ....,
ഇത്രയും തിരക്കിനിടയിൽ എവിടെ പോയി തിരക്കാണ്. എന്തായാലും
അവൻ ഇവിടേക്ക് വരുമല്ലോ, നമുക്ക് വെയിറ്റ് ചെയ്യാം.\"
ഐഷുവിന്റെ ഹൃദയം വേഗതയിൽ ഇടിക്കുന്നു. അവൾക്ക് ടെൻഷൻ ആകുന്നു.
കുറച്ചു സമയം കഴിയുമ്പോൾ ഒരു പയ്യൻ വന്ന് ആ ബൈക്കിനരികിലേക്ക് വരുന്നു.
അത് കണ്ട്
\"അസി.....\"
എന്ന് വിളിച്ചു ട്രീസ ആളുടെ അടുത്തേക്ക് ചെല്ലുന്നു.
തുടരും...... ❤️
❤️❤️😘 എൻ സീമന്ത രേഖയിലെ സിന്ദൂരം ഭാഗം -22😘❤️❤️
ട്രീസ ആളുടെ പുറത്ത് തട്ടി വിളിക്കുന്നു. \"അസി.....\"ആ പയ്യൻ തിരിഞ്ഞു നോക്കുന്നു. എന്നാൽ അവരുടെ പ്രേതീക്ഷിച്ചത് പോലെയായിയുന്നില്ല കാര്യം. അത് അസി അല്ലായിരുന്നു.മറ്റൊരാളായിരുന്നു. \"ആരാ..\"\"സോറി ഞങ്ങളുടെ ഫ്രണ്ടാണെന്ന് കരുതി, \"അപ്പോഴേക്കും ഇടക്ക് കയറി ഐഷു ചോദിച്ചു \"ഇത് അസിയുടെ ബൈക്കല്ലേ..\"\"ഇത് ഞാൻ സെക്കനാന്റ് വാങ്ങിയതാഎന്റെ പേര് സാം, നിങ്ങൾ ഈ പറയുന്ന അസിയെ എനിക്കറിയില്ല.\"\"സോറി ഇത് ഞങ്ങളുടെ ഫ്രണ്ടിന്റെ ബൈക്ക് ആയിരുന്നു, അവനാണെന്നു കരുതി \"\"ഇട്സ് ഒക്കെ..\" \"ഇയ്യാള് എത്ര നാളായി ഈ ടു വീലർ വാങ്ങിയിട്ട് . \"\"ത്രീ ഇയർസ് ആകും, അച്ഛനാണ് വാങ്ങിയത് \" \