Aksharathalukal

വെള്ളാര കണ്ണുള്ളോൻ - part 2

അവനും എന്നും എന്നെ ശ്രദ്ധിക്കുന്നുണ്ടെന്ന് മനസ്സിലായപ്പോൾ ഞാൻ അവനെ ഒന്ന് കൂടെ അടിത്തിരുത്തി പറഞ്ഞു തുടങ്ങി \" നിനക്ക് എന്നും 10 രൂപ നോട്ട് വച്ചിരുന്നില്ലേ ... അത് ഞാൻ അല്ല.... \" പറഞ്ഞു തുടങ്ങിയപ്പോഴേ കണ്ണ് നനഞ്ഞിരുന്നു...
         കുറഞ്ഞ നേരത്തെ നിശബ്ദത എന്നെ വല്ലാണ്ട് ശ്വാസം മുട്ടിച്ചു.... അവനോട് എല്ലാം പറയാൻ എന്റെ ഉള്ളു പിടഞ്ഞു.... ആ വെള്ളാര കണ്ണുകളിൽ ഞാൻ കണ്ടിരുന്ന സന്തോഷവും പ്രതീക്ഷയും എല്ലാം എവിടെയോ മറഞ്ഞിരുന്നു..... 

       \"ചേച്ചി അല്ലാലേ..... \"

മാഞ്ഞു തുടങ്ങിയ ചിരി ഒരിക്കൽ കൂടെ ശരിക്ക് ഒന്ന് ഫിറ്റ് ചെയ്യാൻ ശ്രമിച്ചു കൊണ്ട് അവൻ ചോദിച്ചു....
 ഞാൻ ഒന്നും മിണ്ടാൻ കഴിയാതെ നിന്നു.... 
 
\" അതില്ലേ ചേച്ചീ.... അവർ രണ്ട് പേരുണ്ടായിരുന്നു....  അതിൽ ഒരാൾക്കു ചേച്ചിയുടെ അതേ മണം ആണ്... \" 
ഒന്ന് നിർത്തി അവൻ വീണ്ടും പറഞ്ഞു തുടങ്ങി....  
  \"ചേച്ചിയുടെ കയ്യിലുള്ളത് പോലത്തെ ഒരു കൈയ്ചൈനും ഉണ്ടായിരുന്നു \"
എന്നെ അവൻ മനസ്സിലാക്കി വച്ചിരുന്ന ഓരോന്നും ഓർത്ത് ഓർത്തു, വർണിക്കുന്നെ കേൾക്കുമ്പോ എന്റെ കണ്ണുകൾ ശരിക്കും നിറഞ്ഞു.... എനിക്ക് സഹിക്കാൻ പറ്റുന്നതിലും അപ്പുറം ആയിരുന്നു അത്... 
ഞാൻ അവനെ ഒന്നമർത്തി കെട്ടിപിടിച്ചു...  
    പെട്ടെന്ന് ആയത് കൊണ്ടാകണം അപ്രതീക്ഷിതമായി ഉള്ള എന്റെ പ്രവർത്തിയിൽ അവൻ ഒന്ന് ഞെട്ടി... പിന്നെ എപ്പോഴോ സ്വബോധം വീണപ്പോൾ കണ്ണുകൾ തുടച്ചു കൊണ്ട് അവൻ എന്നെ തള്ളി മാറ്റി   .....
\" മേൽ മുഴുവൻ ചളി ആണ് ചേച്ചീ  ..... എനിക്കറിയാം ചേച്ചി തന്നെ ആണ് അത് എന്ന്    ..... പക്ഷേ പൈസ തന്നിരുന്ന ചേച്ചി വന്നില്ലാല്ലേ..... \" 
     നിറ കണ്ണുകളോടെ ഞാൻ അവന്റെ നിഷ്കളങ്കമായ ചോദ്യത്തിന് മറുപടി നൽകാൻ തയ്യാറായി....

\"ആ ചേച്ചി ഇനി വരില്ല....\"

ചീറി പാഞ്ഞു വന്ന ചെന്നൈ സെൻട്രൽ ട്രെയിൻ പോത്തേരി സ്റ്റേഷന്റെ നിശബ്ദമായ അന്തരീക്ഷം മുഴുവനായും തകർത്ത് എറിഞ്ഞപ്പോളും പതിയെ പറഞ്ഞ എന്റെ വാക്കുകൾ അവൻ വ്യക്തമായി കേട്ടതിനു തെളിവായിരുന്നു അവന്റെ മുഖം