Aksharathalukal

❤️‍🔥നിന്നിൽ ഞാൻ എന്നിൽ നീ❤️‍🔥

13 

ട്രെയിനിന്റെ ഹോൺ ശബ്ദം കേട്ടപ്പോഴാണ് മയക്കത്തിലായിരുന്ന ഇവാൻ കണ്ണുകൾ വലിച്ചു തുറന്നത് ... തലക്ക് വല്ലാത്ത വേദന ... കരഞ്ഞതുകൊണ്ടാകാം കണ്ണൊക്കെ നീറിപുകയുന്നതുപോലെ ... ആ വാതിലിൽ തന്നെ എത്രനേരം ഇരുന്നെന്നറിയില്ല... തളർന്ന അവസ്ഥയിൽ എപ്പോഴോ വന്നിരുന്നതാണ് സീറ്റിൽ... അറിയാതെ ഉറങ്ങിപ്പോയി... അത്രമാത്രം തളർന്നുപോയിരുന്നു... ഇവാൻ പുറത്തേക്ക് നോക്കി... ഇറങ്ങാനുള്ള സ്ഥലം എത്തിയിട്ടുണ്ട്... വീണ്ടും തന്റെ നേർക്കുള്ള വെറുപ്പോടെയുള്ള ആ നോട്ടം മനസ്സിലേക്ക് വന്നതും വീണ്ടും കണ്ണുകൾ നിറയാൻ തുടങ്ങി ... എന്നാൽ പെട്ടെന്നുതന്ന അവൻ കണ്ണുകൾ അമർത്തിതുടച്ചു ...

\' വയ്യ ... ഇനിയും കരയാൻ വയ്യ ... അതിനും വേണ്ടിയുള്ള തെറ്റൊന്നും ഞാൻ ചെയ്തില്ലലോ ... ഇനി എന്തുണ്ടായാലും അതൊക്കെ ഫേസ് ചെയ്‌തേ പറ്റൂ ... \' അവൻ പെട്ടെന്നുതന്നെ രണ്ടുകൈകൊണ്ടും മുഖമൊന്ന് അമർത്തിതുടച്ചു ... ശേഷം തന്റെ ബാഗുമെടുത്തു പുറത്തേക്കിറണ്ടി ... സമയം 9 :30 കഴിഞ്ഞു ... രാത്രിയായതുകൊണ്ടുതന്നെ തിരക്ക് കുറവാണ് ... സ്വന്തം നാടായതുകൊണ്ടുതന്നെ ഇവാന് പേടിയുണ്ടായിരുന്നില്ല ... ഭാഗ്യത്തിന് പുറത്ത് രണ്ടുമൂന്നു ഓട്ടോ കിടപ്പുണ്ടായിരുന്നു ... ഇവിടുന്ന് 15 മിനിറ്റ് ദൂരം വരും വീട്ടിലേക്ക് ... ഇവാൻ ആദ്യം കാണുന്ന ഓട്ടോയിൽ കയറി വീട്ടിലേക്ക് പുറപ്പെട്ടു ... രാത്രിസമയമായതുകൊണ്ടുതന്നെ വഴിയിൽ അധികം തിരക്കില്ല ... അതുകൊണ്ടുതന്നെ 10 മിനിട്ടിനുളളിൽ വീട്ടിലെത്തി ... ഇവാനെ കണ്ടപ്പോൾ തന്നെ സെക്യൂരിറ്റി ഓടിവന്ന് ആ പടുകൂറ്റൻ ഗേറ്റ് തുറന്നുകൊടുത്തു ...

\"അയ്യോ കുഞ്ഞെന്താ ഈ നേരത്ത് ... കുഞ്ഞ് വരുന്ന കാര്യം ആരും പറഞ്ഞില്ല ... അതാ ഞാൻ ഗേറ്റ് പൂട്ടിയത് ... \" തന്റടുത്തേക്ക് പരിഭ്രമത്തിൽ ഓടിവന്ന് ചോദിക്കുന്ന ആളെ കണ്ടതും ഇവാൻ ചിരിച്ചു ...

\"ഞാൻ വരുന്നത് ആരോടും പറഞ്ഞില്ല മുകുന്ദേട്ടാ ... മമ്മക്ക് ഒരു സർപ്രൈസ് കൊടുക്കാമെന്നു കരുതി ... മുകുന്ദേട്ടന് സുഖമല്ലേ \" ... ഇവാന്റെ സംസാരം കേട്ടതും അയാൾക്ക് അവനോടു വാത്സല്യം തോന്നി ... ഈ വീട്ടിൽ തന്നോട് ഇങ്ങനെ സംസാരിക്കുന്ന ഒരേയൊരാൾ ... എവിടെവച്ച് കണ്ടാലും ആ മുഖത്ത് തനിക്കുവേണ്ടി ഒരു പുഞ്ചിരികാണും ... അത്രയും പാവംപിടിച്ച ഒരു മോൻ ... മറ്റുള്ളവർ താനെന്നൊരാൾ ഇവിടെയുണ്ടെന്ന് ഓർക്കാറുകൂടിയില്ല ...

\"എന്നാ വേഗം ചെന്നാട്ടെ കുഞ്ഞേ ... ആരും കിടന്നു കാണില്ല ... വേഗം ചെല്ല് ... \" അത്രയും സ്നേഹത്തോടെ അയാൾ അവനോടു പറഞ്ഞു ...

\"ശരി മുകുന്ദേട്ടാ ... അപ്പോ നാളെ കാണാം ... \" അതും പറഞ്ഞ് ഇവാൻ വേഗം അകത്തേക്ക് നടക്കാൻ തുടങ്ങി ...

\'പാവം ... ഇത്രയും തങ്കം പോലൊരു കുഞ്ഞിനോടാണല്ലോ പപ്പയെന്ന് പറയുന്ന അയാൾ ഇക്കണ്ട ദ്രോഹമൊക്കെ ചെയ്യുന്നത് ... ങ്ങഹാ ... അതിന്റെ വിധി ... \' നടന്നുപോകുന്ന ഇവാനെ നോക്കി അയാൾ നെടുവീർപ്പിട്ടു ...

ഇവാന്റെ വീട് 👇🏻👇🏻👇🏻



മൂന്ന് മാസങ്ങൾക്കു ശേഷം തന്റെ സ്വന്തം വീട്ടിലേക്ക് ... അതിലുപരി തന്റെ മമ്മയെ കാണാനുള്ള സന്തോഷമായിരുന്നു ഇവാന് ... അവൻ വേഗത്തിൽ ചെന്ന് കാളിങ് ബെല്ലടിച്ച് കാത്തുനിന്നു ... രണ്ടുമിനിറ്റോളം എടുത്ത് ഡോർ തുറക്കാൻ ... പക്ഷേ അവന്റെ മമ്മയെ പ്രതീക്ഷിച്ചിടത്ത് ഡോർ വന്ന് തുറന്നത് ഫിലിപ്പായിരുന്നു ... അയാളെ അവൻ അവിടെ ഒട്ടും പ്രതീക്ഷിച്ചില്ല ... സാധാര ആരെങ്കിലും വന്നാൽ ഒന്നുകിൽ മമ്മ അല്ലെങ്കി സെർവെന്റ്സ് ആരെങ്കിലുമാണ് സാധാരണ വന്നു തുറക്കാറ് ... പപ്പയെ തിരക്കിയാരെങ്കിലുമാണെങ്കിൽ മാത്രമേ പപ്പ താഴേക്ക് വരുകപോലുമുള്ളൂ ... ആ ഒര് ധൈര്യത്തിലാണ് ബെല്ലടിച്ചതുപോലും ... അയാളെ കണ്ടതും അവനൊന്ന് പരുങ്ങി ... എന്നാൽ ഇവാനെ കണ്ടതും ഇഷ്ടക്കേടോടെ അയാളുടെ മുഖം ചുളിഞ്ഞു ... 

\"നീയെന്താ ഇവിടെ ... \" അവനോടുള്ള സകല വെറുപ്പും ആ ചോദ്യത്തിൽ തന്നെ ഉണ്ടായിരുന്നു ... 

\"ഞാൻ അത് ... കു ... കുറച്ചു ദിവസം അവധിയായതുകൊണ്ട് മമ്മയെ കാണാൻ ... \" തലകുനിച്ചു നിന്നാണ് അവനത് പറഞ്ഞത് ... കാരണം അയാൾക്ക് ഇവാൻ അയാളുടെ മുന്നിൽ തലയുയർത്തി നിൽക്കുന്നത് ഇഷ്ടമല്ല ... 

\"എന്താടാ അവള് ചവാൻ കിടക്കുവാനോ ഈ പാതിരാത്രിയിൽ ഓടിപ്പിടച്ചുവാരാൻ ... മമ്മാ കുമ്മാന്നും പറഞ്ഞ് എന്റെ പൈസ മുടിപ്പിക്കാനായിട്ട് ഇങ്ങോട്ടേക്ക് വന്നുപോകരുത് ... ഇത്രയും നാളും ചെലവാക്കിയത് ഞാനങ്ങ് പോട്ടെന്നുവച്ചു ... ഇനിയും എന്റെ ചെലവിൽ കഴിയാനുള്ള മോഹം വല്ലതുമുണ്ടെങ്കിൽ ഈ വീടിന്റെ പരിസരത്ത് ഞാൻ കയറ്റില്ല ... മ്മ്മ് ... തൽക്കാലം വന്നതല്ലേ ... രാത്രിയായതുകൊണ്ടുമാത്രം ഞാൻ വെറുതേ വിടുവാ ... കേട്ടല്ലോ ... \" ഒരു ദയയുമില്ലാതെ അയാൾ പറഞ്ഞതിനെല്ലാം നിർവികാരനായി അവൻ തലകുലുക്കിയതേ ഉള്ളൂ ... വേറെ എന്തുചെയ്യാനാ ... 

\"എത്രദിവസത്തെക്കാണാവോ കെട്ടിയെടുത്ത് \"... ഒന്നും മിണ്ടാതെ കയറിപ്പോകുന്ന ഇവാനെ നോക്കി ഒരു പുച്ഛത്തോടെ അയാൾ ചോദിച്ചു ... 

\"അ ... അത് ... മൂന്ന് ... മൂന്ന് നാലു ദിവസത്തേക്ക് \" ... സങ്കടം തൊണ്ടയിൽ വന്നുനിൽപ്പുണ്ടെങ്കിലും വിഷമം കടിച്ചുപിടിച്ച് അവൻ ഉത്തരം നൽകി ... 

\"രണ്ടേരണ്ട്‌ ദിവസം ... സൺ‌ഡേ വൈകിട്ട് ഇവിടുന്നിറങ്ങണം കേട്ടാലോ ... ചുമ്മാ തിന്നുകൊഴുക്കാൻ നിന്റെ അപ്പൻ സമ്പാദിച്ചതൊന്നും ഇവിടിരിപ്പില്ല ... ഇതൊക്കെ ഞാൻ എന്റെ മോനുവേണ്ടി ഉണ്ടാക്കിയിട്ടിരിക്കുന്നതാ ... അതുകൊണ്ട് നിന്റെ മമ്മ ചോദിച്ചാൽ എന്തെങ്കിലും കള്ളത്തരം പറഞ്ഞ് ഞായറാഴ്ചതന്നെ ഇവിടുന്നിറങ്ങണം ... എന്നെകൊണ്ട് ഒന്നുകൂടി പറയിപ്പിച്ചാൽ \"... അവനുനേരെ അയാൾ വിരൽചൂണ്ടി 

\"ഇല്ല പപ്പാ ... ഞാൻ ... ഞാൻ പൊയ്ക്കോളാം ... \" അയാളുപറഞ്ഞ ഓരോന്നും നെഞ്ചിൽ തറഞ്ഞതുകൊണ്ടായിരിക്കാം പറയുമ്പോൾ ശബ്ദം ഇടറിയിരുന്നു ... 

\"മ്മ്മ്മ് ... ഇനിയെന്താണാവോ അടിയന് വേണ്ടത് ... \" പോകുന്ന വഴിക്ക് മുകളിലേക്കോന്ന് പാളിനോക്കിയിരുന്നു അവൻ ... അതുകണ്ടാണ ചോദ്യം ... 

\"അത് ... മ ... മമ്മ ... \" ഒന്ന് കാണാൻ വല്ലാത്ത കൊതിയുണ്ടായിരുന്നു അവന് 

\"ഓഓ ... ഇനി എന്റയുറക്കം കളഞ്ഞപോലെ അവളേയും കുത്തിപ്പൊക്കി തിരുമോന്ത കാണിക്കാതെ ഉറക്കം വരില്ലായിരിക്കും രാജാവിന് ... ഓരോ നാശങ്ങള് കെട്ടിയെടുത്തോളും ... വീട്ടീന്ന് മാറ്റിനിർത്തിയാലും സമാധാനം തരില്ലെന്ന് വച്ചാ ... സാത്താനുണ്ടായ സന്തതി ... \" നാവിൽനിന്നും വിഷംതുപ്പി അയാൾ മുകളിലേക്ക് കയറിപ്പോയി ... പറഞ്ഞ ഓരോ വാക്കുകളും ആ പാവത്തിന്റെ നെഞ്ചുതുളച്ചുപോകുന്നത് അയാൾ അറിഞ്ഞെങ്കിലും തനിക്കൊരു പുല്ലുമില്ലെന്നപോലെ അതിനെ പുച്ഛിച്ചുവിട്ടു ... 

ഇവാൻ ആ നിൽപ്പ് അൽപ്പനേരം അതുപോലെതന്നെ നിന്നു ... അവന് അവന്റെ മമ്മയെകാണാൻ ഒരുപാട് ആഗ്രഹം തോന്നി ... അതിലുപരി തന്റെ ആയമ്മമാരെക്കാണാൻ ... പക്ഷേ ആയമ്മ ഇപ്പൊ നല്ല ഉറക്കമാകും ... അത്രയും കൊതിച്ചാണ് ഓടിവന്നത് ... പക്ഷേ കിട്ടിയതോ ... കണ്ണുകൾ ചതിക്കുമെന്നു തോന്നിയതും അവൻ പെട്ടെന്ന് റൂമിലേക്ക്‌ കയറിപ്പോയി ... 

..................................................

റൂമിലേക്കെത്തിയതും ഡ്രെസ്സ്‌പോലും മാറാതെ ബെഡിലേക്കു വീണു ... അതുവരെ പിടിച്ചുവച്ചിരുന്ന കണ്ണീർ ഇരുവശത്തുകൂടിയും ഒഴുകിയിറങ്ങി ... \'എന്ത് സന്തോഷത്തോടെയാ ഇന്നത്തെ ദിവസം ഉറക്കമെഴുനേറ്റത് തന്നെ ... പക്ഷേ ഇപ്പഴോ ...\' ഇന്ദ്രന്റെ മുഖം ഓര്മവന്നതും അവൻ കണ്ണുകൾ ഇറുക്കിയടച്ചുകളഞ്ഞു ... ബാക്കിയെല്ലാം അവൻ തരണം ചെയ്തേനെ ... പക്ഷേ വെറുപ്പോടെയുള്ള ഇന്ദ്രൻന്റെ മുഖമോർക്കും തോറും തളർന്നുപോകുന്നതുപോലെ തോന്നി അവന് ... \'അതുമാത്രം സഹിക്കാൻ പറ്റുന്നില്ല ... മരിച്ചാമതിയെന്ന് തോന്നുന്നു ... എന്തിനാ ഇങ്ങനൊരു ജന്മം ...\'

വിശപ്പും ദാഹവുമെല്ലാം തോന്നുന്നുണ്ട് ... രാവിലെയും ഉച്ചക്കുമൊന്നും ടെൻഷൻ കാരണം കഴിക്കാൻ പറ്റിയില്ല ... അതുകൊണ്ടുതന്നെ നല്ല വിശപ്പുണ്ട് ... പക്ഷേ ഒന്നും വേണ്ടായെന്നുള്ള വാശിയാണ് ... അവനോടുതന്നെയുള്ള വാശി ... കാരണം ഇവാന് വാശിപിടിക്കാൻ ആരുമുണ്ടായിരുന്നില്ല ... അതുകൊണ്ടുതന്നെ അവന് വാശി അവനോടുതന്നെയാണ് ... കാണാനും കൊഞ്ചിക്കാനുമൊന്നും ആരുമില്ലാത്തവന്റെ വാശി ...

പെട്ടെന്ന് എന്തോ ഓർത്തപോലെ ഇവാൻ തന്റെ പോക്കറ്റില്നിന്നും ഫോൺ എടുത്ത് സ്വിച്ച് ഓൺ ആക്കി ... ട്രെയിനിൽ കയറിയപ്പോ ഓഫാക്കിയതാ ... ഹലിയും മനുവും വിളിക്കുമെന്നറിയായിരുന്നു ... ആരോടും സംസാരിക്കാൻ പറ്റുന്നൊരു അവസ്ഥയ്‌യായിരുന്നില്ല ... അതുകൊണ്ട് മനപ്പൂർവം ചെയ്തതാ ... ഓണാക്കിയപ്പോൾ തന്നെ ഹലിക്കും മനുവിനും വീട്ടിൽ എത്തിയെന്നും നാളെ വിളിക്കാമെന്നും പറഞ്ഞ് ടെക്സ്റ്റ് മെസ്സേജ് അയച്ചു ... ശേഷം ഫോൺ സൈലന്റ് മോഡിലാക്കി മാറ്റിവച്ചു ... മെസ്സേജ് കണ്ടാൽ ചിലപ്പോ അവര് വിളിക്കാൻ ചാൻസുണ്ടെന്നറിയാം ... അതുകൊണ്ടുതന്നെയാണ് സൈലന്റ് ആക്കിയതും ... ഇപ്പോ ആരോടും സംസാരിക്കാൻ പറ്റുന്നൊരു മാനസികാവസ്ഥയിൽ അല്ല ...

...............................................

കണ്ണിലേക്ക് വെട്ടം കുത്തിക്കയറിയപ്പോഴാണ്  ഇവാൻ കണ്ണുതുറക്കുന്നത് ... നേരം വെളുത്ത് മുറിയിൽ നന്നായി വെട്ടം വീണിട്ടുണ്ട് ... അവൻ പെട്ടെന്ന് ചുവരിലെ ക്ലോക്കിലേക്ക് നോക്കി ... 7:20 ... ഇന്നലെ എപ്പഴാണ് ഉറങ്ങിയതെന്നുപോലും അറിഞ്ഞില്ല ... ഓരോന്നൊക്കെ ആലോചിച്ചുകിടന്നതും ഉറങ്ങിപ്പോയി ... അവൻ വേഗം എഴുനേറ്റ് കുളിച്ച് ഫ്രഷായി റൂമിന് പുറത്തേക്കിറങ്ങി ... വിശന്നിട്ട് കണ്ണുകാണാൻ വയ്യ ... അതുകൊണ്ടുതന്നെ നേരെ അടുക്കളയിലേക്കാണ് വച്ചുപിടിച്ചത് ... ഇവാന് ഈ വീട്ടിൽ ഏറ്റവും ഇഷ്ടപെട്ട സ്ഥലമാണേ അടുക്കള ... അവന്റെ പിണക്കങ്ങളും പരിഭവങ്ങളും ചിരികളുമെല്ലാം അവനിൽനിന്നും കെട്ടുപൊട്ടിച്ച് പുറത്തേക്കുവരുന്ന ഒരേഒരുസ്ഥലം ... 

അവൻ അടുക്കളയിൽ ചെന്നതും വിചാരിച്ചതുപോലെതന്നെ ഒരാൾ പുറംതിരിഞ്ഞുനിന്ന് വലിയ പാചകത്തിലാണ് ... വേറെയാരുമല്ല ഇവാന്റെ ആയമ്മമാരിയിൽ ഒരാൾ ... അവന്റെ മാത്രം റാണിയമ്മ ... ഒരുപക്ഷേ  ഇവാൻ അവന്റെ മമ്മയെക്കാളും സ്നേഹിക്കുന്ന വെക്തി ... കാണാൻ ഒരുപാടാഗ്രഹിച്ച മുഖം ... മനസ്സ് വേദനിച്ചപ്പോ ... താങ്ങാൻ ഒരുതോളു‌വേണമെന്നാഗ്രഹിച്ചപ്പോ മനസ്സിലേക്ക് ഓടിയെത്തിയ മുഖങ്ങളിൽ ഒന്ന് ... എന്റെ മാത്രം \'റാണിയമ്മ\' ... 

\"റാണിയമ്മേ ...\" അവൻ ഓടിച്ചെന്ന് പിറകിൽനിന്നും അവരെ കെട്ടിപിടിച്ചു ... 

\"ജോമോനെ ... അയ്യോ ... എന്റെ കുഞ്ഞ് എപ്പോ വന്നു ... \" ആദ്യം ഒന്നുഞെട്ടിയെങ്കിലും ഇവാന്റെ ശബ്ദംകേട്ടതും അവർ വെട്ടിത്തിരിഞ്ഞ്‌ അത്ഭുതത്തോടെ ചോദിച്ചു ... 

\"ഞാൻ ഇന്നലെ നൈറ്റ് വന്നു ... മുകുന്ദേട്ടൻ പറഞ്ഞില്ലേ ഞാൻ വന്ന കാര്യം ... \" തന്റെ മുഖത്തും മുടിയിലുമെല്ലാം വാത്സല്യത്തോടെതഴുകുന്ന കൈകളെ ആസ്വദിച്ചുകൊണ്ട് ഇവാൻ ഒരു പുഞ്ചിരിയോടെ ചോദിച്ചു ... 

\"ഇല്ലട ചെക്കാ ... ഞാൻ ഇന്ന് പതിവിലും നേരുത്തേവന്നു ... ഇവിടൊരു വിശേഷം നടക്കുവല്ലേ ... ആ സമയം മുകുന്ദേട്ടൻ പല്ലുതേക്കാനും കുളിക്കാനും വല്ലോം മാറിക്കാണും ... അതായിരിക്കും കാണാഞ്ഞേ... \" വീണ്ടും തിരിഞ്ഞുനിന്ന് അപ്പച്ചട്ടിയിൽനിന്നും മൊരിഞ്ഞ അപ്പം മാറ്റി അടുത്തമാവൊഴിച്ച് വട്ടത്തിൽ കറക്കിക്കൊണ്ടാണ് പറച്ചിൽ ... 

\"വിശേഷമോ ... എന്തുവിശേഷം ... \" അത്ഭുതത്തോടെ ചോദിക്കുന്നതിന്റെകൂടെ കിച്ചൻ ടോപ്പിലേക്ക് കയറിയിരുന്നു ... 

\"അപ്പോ മോൻ കൂടാൻ വന്നതല്ലേ \" ... ഇവാൻ ഇവിടുത്ത വിശേഷമറിഞ്ഞ് വന്നതെന്നായിരുന്നു അവരുടെ വിചാരം ... 

\"ഇല്ല ... എ...ന്നോടാരും ഒന്നും പ..റഞ്ഞില്ല റാണിയമ്മേ ... കുറച്ചുദിവസം അവധികിട്ടിയപ്പോ ഞാൻ നിങ്ങളെയൊക്കെ കാണാൻ ഓടിവന്നതാ ... \" പറയുമ്പോൾ അവന്റെ ശബ്ദം ചെറുതായി ഇടറിയിരുന്നു ... അതവർ ശ്രദ്ധിക്കുകയും ചെയ്തു ... 

\"പോട്ടേ സാരമില്ല ... ചിലപ്പോൾ പറയാൻ വിട്ടുപോയതായിരിക്കും മോനേ ... ഇനി അതോർത്ത് എന്റെ ജോമോൻ വിഷമിക്കണ്ട കേട്ടോ ... എന്തായാലും കറക്റ്റ് സമയത്തുതന്നെ എത്തിയല്ലോടാ കള്ളാ നീ ... \" അവന്റെ വിഷമം മനസ്സിലാക്കി അവനെ സമാധാനിപ്പിക്കുന്നതിനോടൊപ്പം കളിയോടെ അവന്റെ മുടിയൊന്നുലച്ചുവിട്ടു ... അതിൽത്തന്നെ ഇവാന്റെ പകുതി വിഷമവും മാഞ്ഞുപോയി ... 

\"അല്ല എന്താ വിശേഷം ... \" 

\"അത് മോനെ കഴിഞ്ഞയാഴ്ച എബിമോൻ പെണ്ണുകണ്ടിരുന്നു ... കൂടെ വർക്കുചെയ്യുന്ന കുട്ടിയാ ... ഇഷ്ടത്തിലായിരുന്നെന്നൊക്കെ പറയുന്ന കേട്ടു ... അപ്പോ ഇന്ന് പെണ്ണിന്റെ വീട്ടീന്ന് കുറച്ചുപേരൊക്കെ ഇങ്ങോട്ട് വരുന്നുണ്ട് ... വാക്കുറപ്പിക്കാനും പിന്നെ പ്രധാനപ്പെട്ട കാര്യങ്ങളൊക്കെ സംസാരിക്കണ്ടേ ... \" അവരത് പറഞ്ഞുതീർന്നതും അല്പനേരത്തേക്ക് ഇവാൻ ഒന്നും മിണ്ടിയില്ല ... റാണിനോക്കുംപോൾ അവൻ എന്തോ ആലോചനയോടെയിരിക്കുവാണ് ... 

\"എന്താ മോനെ ആലോചിക്കുന്നേ \"... ഇവാന്റെ കുനിഞ്ഞിരിക്കുന്ന തലയെ അവന്റെ തടിത്തുമ്പിൽ പിടിച്ചുയർത്തി ... അപ്പോഴാണ് അവന്റെ കണ്ണുകൾ നിറഞ്ഞിരിക്കുന്നത് കാണുന്നത് ... 

\"എന്താ മോനെ എന്തിനാ കണ്ണുനിറഞ്ഞത് ... \" അവർ ചോദിച്ചതും ഇവാൻ വിതുമ്പികൊണ്ട് അവന്റെ റാണിയമ്മയുടെ മാറിലേക്ക് ചാഞ്ഞു ... ഒരു ചെറുചിരിയോടെ വാത്സല്യത്തോടെ ആ അമ്മച്ചിറകിലേക്ക് അവർ അവനെ പൊതിഞ്ഞുപിടിച്ചു ... 

\"ഞാൻ ... ഞാൻ ഇവരുടെയൊന്നും ആരും ... അരുമല്ലേ റാണിയമ്മേ ... എന്നോടെല്ലാവരും എന്താ ... ഇങ്ങ ... ഇങ്ങനെ ... എബിചേട്ടായി എന്റെയുംകൂടി ചേട്ടായിയല്ലേ ... അപ്പോ ... അപ്പോ ... മമ്മപോലും ഒന്നും പ ... പറഞ്ഞില്ല ... എന്നെ എന്താ ആർക്കും ഇഷ് ... ഇഷ്ടമല്ലാതെ ... ഞാൻ ... ഞാൻ ... ചീത്ത ... ചീത്തകുട്ടിയാണോ ... \"

അടക്കിവച്ചിരുന്ന സങ്കടങ്ങളെല്ലാം ആ അമ്മച്ചൂടിൽ ഉരുകിത്തിളച്ച്‌ പുറത്തേക്കുവന്നിരുന്നു ... എല്ലാവരിൽനിന്നും അവഗണന മാത്രം ... മമ്മ , പപ്പ , ചേട്ടൻ , ഒടുവിൽ തന്റെ പ്രണയവും ... അതിൽ മുന്നിട്ടുനിന്നത് ഇന്ദ്രൻ തന്നാരുന്നു ... ഒരുപക്ഷേ അവന്റെ ആ അവഗണന ഇല്ലായിരുന്നെങ്കിൽ മറ്റൊന്നും തന്നെ ഇവാനെ ഇത്രത്തോളം ബാധിക്കില്ലായിരുന്നു ... ആ ഒരുവന്റെ വെറുപ്പ് തന്റെ മുഴുവൻ സഹനശക്തിയും ഇല്ലാതാക്കിയിരിക്കുന്നു ... അതുകൊണ്ടായിരിക്കും താൻ സ്ഥിരമായി അനുഭവിച്ചുകൊണ്ടിരുന്ന വേദനകൾ പോലും ഇപ്പോൾ താങ്ങാൻ പറ്റുന്നില്ല ... 

\"ജോമോനെ ... എപ്പോവന്നടാ ചെക്കാ \" ... മറ്റൊരു സ്ത്രീശബ്ദം കേട്ട് ഇവാൻ തലപൊക്കിനോക്കി ... തന്നെനോക്കി അത്ഭുതത്തോടെനിൽക്കുന്നവരെ കണ്ടതും ആ സങ്കടത്തിലും അവന്റെ ചുണ്ടിൽ ചെറിയൊരു പുഞ്ചിരി തെളിഞ്ഞു ... ഇവാന്റെ രണ്ടാമത്തെ ആയമ്മ ആലീസ് ... തന്റെ \'ആലിമമ്മ\' ... അവരെകണ്ടതും അവൻ ഓടിപ്പോയി ആ അമ്മച്ചൂടിലേക്ക് പതുങ്ങി ... അവനെ ചേർത്തുപിടിക്കുന്നതിനോടൊപ്പം കാര്യമറിയാതെ അവർ റാണിയോട് കണ്ണുകൊണ്ട് കാര്യം ചോദിക്കുന്നുണ്ട് ... റാണി അവരുടെയടുത്തേക്കുവന്ന് ചെവിയിൽ പതുക്കെ കാര്യം പറഞ്ഞുകൊടുത്തു ... കാര്യമറിഞ്ഞതും തന്റെ നെഞ്ചിൽ പതുങ്ങിക്കിടക്കുന്നവനോട് അവർക്ക് വാത്സല്യം തോന്നി ... ഒരു പാവം പൂച്ചക്കുഞ്ഞ് ...

\"അയ്യേ ... എന്താ എന്റെ ജോമോനെ ... ആലിമമ്മയുടെ മോൻ ഇത്രയേ ഉളളൂ ... ദേ നോക്കേ ആലിമമ്മയെ നോക്കടാ ... \" പറയുന്നതിന്റെ കൂടെ അവർ ഇവാന്റെ മുഖം പിടിച്ചുയർത്തി ...

\"റാണിയമ്മയും ആലിമമ്മയും എന്താ പറന്നുതന്നിട്ടുള്ളത് ... ഒരിക്കലും ആരെയും പ്രതീക്ഷിച്ച് ജീവിക്കരുതെന്ന് പറഞ്ഞിട്ടില്ലേ ... നിന്നെ വേണ്ടാത്തവരെ നിനക്കും വേണ്ട \" ... എന്നിട്ടും സങ്കടം തീരാത്ത ചെറുക്കനെ ആ രണ്ടമ്മമാരും രണ്ടുവശത്തുനിന്നും ചേർത്തുനിർത്തി ...

\"ജോമോന്നെ ... വിശക്കുന്നില്ലേ ... ഇന്ന് മോന്റെ ഇഷ്ടപ്പെട്ട ആഹാരമാ ... അപ്പവും താറാവ് റോസ്റ്റും ... \" അതുകേട്ടതും അത്രയും നേരം വിഷമിച്ചിരുന്നവന്റെ മുഖം വിടർന്നു ...

\"ആണോ ... ഇതാദ്യം പറയണ്ടേ ... വിശന്ന് കുടലുകരിയുന്നു ... വേഗമെടുത്തെ ... \" പറഞ്ഞുകൊണ്ട് വീണ്ടും ചാടി കിച്ചൺറ്റോപ്പിലിരിക്കുന്നവനെ കണ്ടു രണ്ടുപേരും ചിരിച്ചു

\"ഇങ്ങനൊരു കൊതിയൻ \" ... റാണി ഇവാന്റെ രണ്ടുകവിളിലും പിടിച്ചുവലിച്ചു ...

\"എന്താ ഇവിടെ \" ... കാതറീന്റെ ശബ്ദം കേട്ടതും 3 പേരും വാതിലിലേക്ക് നോക്കി ... തങ്ങളുടെ ഇവാനോടുള്ള പെരുമാറ്റം ഒട്ടും ഇഷ്ടപെടാതെയാണ് ആ നിൽക്കുന്നതെന്ന് ആലീസിനും റാണിക്കും മനസ്സിലായി ...

\"മമ്മ ... \" മമ്മയെക്കണ്ട സന്തോഷത്തിൽ ഇവാൻ ഓടി അവരുടെയടുത്തേക്കു ചെന്നു ...

\"നിന്നോട് എത്രതവണ പറഞ്ഞിട്ടുണ്ട് ഇവാൻ ഈ അടുക്കളയിൽ കയറിയുള്ള നടപ്പും കഴിപ്പുമൊന്നും വേണ്ടെന്നു ... ഓരോരുത്തർക്കും അവരവരുടെ സ്ഥാനമുണ്ട് ... ആ സ്ഥാനത്തുനിർത്തനം എല്ലാവരെയും ... \" അവസാനം പറഞ്ഞത് റാണിയെയും ആലിയെയും നോക്കിയാണ് ... അവർ പെട്ടെന്ന് തങ്ങൾ ചെയ്തുകൊണ്ടിരുന്ന ജോലിചെയ്യാൻ തുടങ്ങി ... കാതറിന് ഒട്ടും ഇഷ്ടമല്ലാത്ത കാര്യമാണ് ഇവാൻ വീട്ടിലെ ജോലിക്കാരോട് അടുത്തിടപഴകുന്നത് ...

\"അത് മമ്മ ... ഞാൻ വിശന്നപ്പോ കഴിക്കാൻ വേണ്ടി ... \" ഇത്രയും നേരം തന്റെ ആയമ്മമാരോട് സംസാരിച്ച രീതിയായിരുന്നില്ല ഇപ്പോൾ ഇവാൻ സംസാരിക്കുംപോൾ ... തന്റെ ആയമ്മമാരോട് എന്തും പറയാനും പ്രവർത്തിക്കാനും ഒരമ്മയോടെന്നപോലെ ഇവാന് പൂർണ്ണ സ്വതന്ത്രമാണ് ... പക്ഷേ സ്വന്തം മമ്മയോട് അവനാ സ്വാതന്ത്ര്യം ഇല്ല ... കൊഞ്ചുന്നതും കൊഞ്ചിക്കുന്നതുമൊന്നും പണ്ടേ കാതറീന് ഇഷ്ടമല്ലാത്ത കാര്യമാണ് ...

\"വിശക്കുപോൾ ഡയ്‌നിങ് ടേബിളിൽ ചെന്നിരുന്ന് ഫുഡ് കഴിക്കണം ... അല്ലാതെ അടുക്കളയിലല്ല ... \" ഇത്രയും ദിവസം കഴിഞ്ഞുകണ്ടിട്ടും സുഖമാണൊന്നുപോലും ചോദിക്കാതെ തന്നെ വഴക്കുപറയുന്ന മമ്മയോട് അവനു പരിഭവം തോന്നി ...

\"ഇവനുള്ള ഫുഡ് ടേബിളിലോട്ട് വച്ചേരെ \" ... റാണിയെയും ആലിയെയും നോക്കി അത്രയും പറഞ്ഞ് അവർ ടേബിളിന്റടുത്തേക്ക് പോയി ... അവരുടെ പുറകേ ഇവാനും ... അവന്റെ പോക്കുനോക്കി രണ്ടായമ്മമാരും പരസ്പരം നോക്കിയൊന്ന് നിശ്വസിച്ചു ...

\"മമ്മ ... മമ്മയെന്താ എന്നോട് ഒന്നും ചോദിക്കാതെ ... ഞാൻ എപ്പോ വന്നുവെന്നോ ... സുഖമാണൊന്നുപോലും ചോദിച്ചില്ലലോ \"... എത്ര വേണ്ടെന്ന് കരുതിയിട്ടും ഇവാൻ അറിയാതെ ചോദിച്ചുപോയി ... മുന്നിലേക്ക് നടന്നുകൊണ്ടിരുന്നവർ ഇവാന്റെ ചോദ്യം കേട്ട് പെട്ടെന്ന് അവനുനേർക്ക് തിരിഞ്ഞു ...

\"ഞാൻ നിന്നെക്കാണാനാ താഴേക്ക് വന്നത് ... അപ്പൊകണ്ട കാഴ്ചയിൽ ശരിക്കും ദേഷ്യം വന്നു ... അതാ പിന്നൊന്നും ചോദിക്കാഞ്ഞേ ... നീ രാത്രിയിൽ വന്നെന്ന് ഇച്ചായൻ ഇന്നലെത്തന്നെ പറഞ്ഞിരുന്നു ... തലവേദനക്കുള്ള മരുന്നും കഴിച്ചുകിടന്നതുകൊണ്ടാ അന്നേരം എഴുനേറ്റ് വരാഞ്ഞത് ... \" ഇവാന്റെ കവിളിൽ തലോടി വളരെ ആർദ്രമായിട്ടാണ് അവർ മറുപടി പറഞ്ഞതും ... അതോടെ ഇവാന്റെ ആകെയുണ്ടായിരുന്ന ആരുമറിയാത്തൊരു പിണക്കവും അതിലലിഞ്ഞുപോയി ... അപ്പോഴേക്കും അവനുള്ള ഫുഡും കൊണ്ട് ആലി വന്നിരുന്നു ... ആലിതന്നെയാണ് ഇവാന് വിളമ്പിക്കൊടുത്തതും ... വിളമ്പി കഴിഞ്ഞതും ഇവാൻ അവരെനോക്കി മനോഹരമായൊന്ന് പുഞ്ചിരിച്ചു ... പക്ഷേ കാതറീനെ പേടിച്ച് ഇവാനെ നോക്കികണ്ണുരുട്ടികൊണ്ട് ആലീസ് പെട്ടെന്നവിടുന്ന് പോയി ... അതുകണ്ടതും ഇവാൻ കുറുമ്പൊടെ ഒന്നുകൂടി ചിരിച്ചുപോയി ...

അന്നേരമാണ് ഫിലിപ്പ് കഴിക്കാനായി ഇറങ്ങിവരുന്നത് ... കാണുന്നതോ കഴിച്ചുകൊണ്ടിരിക്കുന്ന ഇവാനെയും ... അവനെനോക്കി ദഹിപ്പിച്ചുകൊണ്ട് അയാളും കഴിക്കാനായി വന്നിരുന്നു ...

\"എബിമോനെന്തിയെ ഇച്ചായാ ... അവൻ ഇതുവരെ കഴിക്കാൻ വന്നില്ലല്ലോ ... \" അയാളുടെ പാത്രത്തിലേക്ക് ആഹാരം വിളമ്പിക്കൊടുത്തുകൊണ്ടുണ് അവർ ചോദിച്ചു ...

\"അവൻ കഴിച്ചില്ലേ ... ആ ... ദാവരുന്നു \" ... കാതറീൻ തിരിഞ്ഞുനോക്കിയപ്പോൾ സ്റ്റെപ്പിറങ്ങിവരുന്ന എബിയെയാണ് കാണുന്നത് ...

\"എത്രനേരമയടാ ചെറുക്കാ നീ എഴുന്നേറ്റിട്ടു ... ഇതുവരെ കഴിക്കാൻ സമയമായില്ലേ ... \" സ്നേഹത്തോടെ ശകാരിച്ചുകൊണ്ട് അവർ അവനെ പിടിച്ചിരുത്തി വിളമ്പിക്കൊടുത്തു ... എബി ഇവാനെയോന്നു നോക്കിയതേയുള്ളു ... ശേഷം വിളമ്പിവച്ചത് കഴിക്കാൻ തുടങ്ങി ... ഇവാനാണെങ്കിൽ ഫിലിപ്പ് വന്നതുമുതൽ തലയുമായർത്തി നോക്കിയിട്ടില്ല ...

\"ഒരെണ്ണം കൂടി കഴിക്കുമോനെ ... ചെക്കന് ഈയിടയായി കഴിക്കാൻ നല്ല മടിയായിട്ടുണ്ട് ... പെണ്ണ് കേട്ടറായി അപ്പോഴാ ... \" അവർ ഒരപ്പം കൂടി എബിയുടെ പാത്രത്തിലേക്കിട്ടു ...

\"മതി മമ്മ ... കഴിച്ചുകഴിച്ചെന്റെ വയറുപൊട്ടാറായി ... ഇങ്ങനെപോയാൽ തടികൂടിയെന്നും പറഞ്ഞ് അവൾ എന്നെ ഇട്ടേച്ചുപോകും \" ... തന്റെ പാത്രത്തിലേക്കിട്ട അപ്പം അവൻ അതുപോലെ ഫിലിപ്പിന്റെ പാത്രത്തിലേക്കിട്ടുകൊടുത്തു ...

\"അതെന്നാടാഉവ്വേ ... അപ്പൊ ഞാൻ തടിവച്ചോട്ടേന്ന് ... നിന്റെ മമ്മ എന്നെകളഞ്ഞിട്ട് പോകും ചെറുക്കാ ... \"

\"പപ്പ വിഷമിക്കണ്ട ... മമ്മ പോയാലെ നമുക്ക് ആ ജോഷിയങ്കിളിന്റെ കെട്ടാതെ നിൽക്കുന്ന അനിയത്തിയില്ലേ റോസമ്മ ... ആ റോസമ്മയാന്റിയെ ആലോചിക്കാം ... മമ്മയുടെ പ്രായമല്ലേ ഉളളൂ ... \"

\"ദേ പപ്പക്കും മോനും കൂടുന്നുണ്ട് ... എന്റെകയ്യിൽനിന്നു വേടിക്കും നീ ... \" അവർ ആൽബിയുടെ കയ്യിലൊരു കൊട്ടുകൊടുത്തു ...
ഇവരുടെ ഈ സ്നേഹപ്രകടനങ്ങളെല്ലാം കണ്ട് ഹൃദയം തകർന്നൊരുത്തൻ അവിടിരുപ്പുണ്ടായിരുന്നു ... ഇവാന് ഒരുപാടൊരുപാട് കുശുമ്പു തോന്നി ... ഒത്തിരി സങ്കടം തോന്നി ... അതിലുപരി പരിഭവം തോന്നി ... അവൻ പതിയെ തലയുയർത്തി എല്ലാവരെയും ഒന്ന് നോക്കി ... മൂന്നുപേരും അവരുടെലോകത്താ ... എബി ചേട്ടായിക്ക് എന്ത് സന്തോഷമാ ... സ്നേഹം വാരിക്കോരിക്കൊടുക്കുന്ന ഒരപ്പനുമമ്മയും ... ഇതുപോലെ എന്നെയുമൊന്ന് സ്നേഹിച്ചിരുന്നെങ്കിൽ ...

പെട്ടെന്നാണ് ഇവാന്റെ മുഖത്തേക്ക് കുറച്ചുവെള്ളം വന്നുവീണത് ... അവൻ ഞെട്ടിപിടഞ്ഞുനോക്കിയപ്പോൾ ഫിലിപ്പാണ് ... ജെഗ്ഗിൽ നിന്നും വെള്ളമെടുത്ത് അവന്റെ മുഖത്തേക്ക് കുടഞ്ഞതാണ് ...

\"എന്തുവാടാ നീ കുറേനേരമായല്ലോ എന്റെ കുഞ്ഞിന്റെ മുഖത്തേക്കും നോക്കിയിരിക്കുന്നു ... ശപിക്കുവാണോടാ ... \" വളരെ രൂക്ഷമായിട്ടുള്ള ചോദ്യം ... ആൽബിനും കാതറീനും ഒന്നും മിണ്ടിയില്ല ... ഇവാൻ തന്റെ മമ്മയെനോക്കിയപ്പോൾ അവർ കുനിഞ്ഞുനിൽക്കുവാന് ... അതെപ്പോഴും അങ്ങനാ ... ഫിലിപ്പ് ഇവാനെ വഴക്കുപറയുംപോൾ അവർ അവന്റെ മുഖത്തുനോക്കാതെ കുനിഞ്ഞുനിൽക്കും ... ആൽബിനാണെങ്കിൽ അവിടെനടക്കുന്നതൊന്നും മൈൻഡ് ചെയ്യുന്നില്ല

\"നീ കഴിച്ചുകഴിഞ്ഞോ \" ... മറുപടിപറയാതിരിക്കുന്നവനെ നോക്കി അയാൾ വീണ്ടും ദേഷ്യത്തോടെ ചോദിച്ചു

\"ഇല്ല .. ക ... കഴിച്ചിണ്ടി...രിക്കുവാ \" ...

\"എന്നാ കഴിച്ചതുമതി ... ഓസിനുള്ള കഴിപ്പാല്ലേ ... അതുകൊണ്ടു എഴുനേറ്റ് പോകാൻ നോക്ക് ... \" പറഞ്ഞശേഷം അയാൾ വീണ്ടും കഴിയ്ക്കാൻ തുടങ്ങി ... ഇവാൻ തന്റെ പാത്രത്തിലേക്കൊന്നു നോക്കി നിശ്വസിച്ചുപോയി ... ഒരപ്പം മാത്രമേ കഴിച്ചുള്ളൂ ... ഇപ്പഴും വിശന്ന് കുടലുകരിയുന്നുണ്ട് ... അവൻ കൊതിയോടെ പാത്രത്തിലേക്ക് ഒന്നുകൂടി നോക്കിയശേഷം പോയ് കൈകഴുകി തന്റെ റൂമിൽ കയറി കതകടച്ചു ... അവന് നല്ല സങ്കടം വരുന്നുണ്ടായിരുന്നു ... പക്ഷേ കരഞ്ഞില്ല ... അവന് തന്റെ ആയമ്മമാരുടടുത്ത് പോകാൻ തോന്നി ... പക്ഷേ അവന്റെ മമ്മയെ പേടിച്ചു റൂമിൽ തന്നിരുന്നു ... പതിയെ ബെഡിലേക്ക് കിടക്കാൻ പോയപ്പോഴാണ് പുറത്ത് കുറേ കാറുകൾ വരുന്ന ശബ്ദം കേട്ടത് ... ജനൽ വഴി നോക്കിയപ്പോ കണ്ടു മമ്മയുടെയും പപ്പയുടെയും കുടുംബക്കാരെ ... അപ്പോഴാണ് ഇവാന് ഇന്നത്തെ വിശേഷം ഓർമ്മവന്നതും ... അടുത്ത സെക്കൻഡിൽ തന്നെ അവന്റെ വാതിലിൽ കൊട്ടുകേട്ടു ... അവൻ വെപ്രാളത്തോടെ ഓടിച്ചെന്ന് തുറന്നതും ഫിലിപ്പും കാതറീനുമായിരുന്നു ...

\"ഈ വീട്ടിൽ ഇന്നൊരു പ്രധാനപ്പെട്ട കാര്യം നടക്കാൻ പോകുവാ ... എന്റെ ഭാഗ്യക്കേടിന് ഇങ്ങനൊരുത്തൻ ഉണ്ടെന്ന് അവർക്കറിയാം ... ഇവിടില്ലെന്നു പറയാമെന്നുള്ള ആശ്വസത്തിലിരിക്കുമ്പോഴാ നാണമില്ലാതെ വലിഞ്ഞുകയറിയുള്ള വരക്കം ... അവരൊക്കെ ഇപ്പോ എത്തും അതുകൊണ്ട് മിണ്ടാതെ ഈ മുറിയിൽ തന്നിരുന്നോണം ... അവരൊക്കെ പോയിക്കഴിഞ്ഞിട്ട് പുറത്തേക്കിറങ്ങിയാൽ മതി കേട്ടല്ലോ ... \" ഇവാൻ അപ്പോൾത്തന്നെ തലകുലുക്കി ... അവനിത് പ്രതീക്ഷിച്ചതായിരുന്നു ... അതുകൊണ്ട് വലിയ വിഷമമൊന്നും തോന്നിയില്ല ... ഇവാൻ തന്റെ മമ്മയെനോക്കിയപ്പോൾ ഫിലിപ്പിന്റെ പുറകേതന്നെ തലതാഴ്ത്തി പോകുന്നുണ്ട് ... അവനൊന്ന് നിശ്വസിച്ചു ... ശേഷം വേഗം റൂമിൽനിന്നും പുറത്തിറങ്ങി ആരുടെയും കണ്ണിൽപ്പെടാതെ കിച്ചണിലേക്ക് പോയി

ആലീസും റാണിയും തകർത്ത് പണിചെയ്യുമ്പോഴാണ് ഇവാൻ വരുന്നത്

\"എന്താ മോനെ ഇവിടെ ... വേഗം പോ ... മാഡം കണ്ടാ അതുമതി \" ... പറയുന്നതിന്റെ കൂടെ ധിറുതിയിൽ അവർ പുറത്തേക്കും നോക്കുന്നുണ്ട് ...

\"ഇപ്പോ ആരും വരില്ല ... അവിടെ എല്ലാവരും വന്നിട്ടുണ്ട് ... \"

\"ആണോ പിന്നെന്താ മോൻ പോകാത്തെ \" ചോദിച്ചു കഴിഞ്ഞിട്ടാണ് അവർക്ക് അബദ്ധം മനസ്സിലായതും ... അവർ വെപ്രാളത്തോടെ ഇവാനെ നോക്കിയതും അവനിൽ പുഞ്ചിരിയാരുന്നു

\"റാണിയമ്മേ എനിക്ക് ... എനിക്ക് വിശക്കുന്നുണ്ട് ... കഴിക്കാനെന്തേലും തരാമോ \" ... പറയാൻ ഇവാന് ചമ്മലുതോന്നി ... എന്നാൽ അതുകേട്ടതും രണ്ടമ്മമാരും പിടഞ്ഞുപോയി ... ഇട്ടുമൂടാൻ സ്വത്തുള്ള കുടുമ്പത്തിലെ കുഞ്ഞാ ... പക്ഷെ വിശപ്പടക്കാൻ വീട്ടിലെ വേലക്കാരികളോട് കെഞ്ചേണ്ടിവരുന്നു ... ഇവാൻ നേരുത്തെ കഴിക്കാതെ എഴുനേറ്റുപോകുന്നത് അവരും കണ്ടിരുന്നു ... അവർ പെട്ടെന്നുതന്നെ ഒരു പാത്രമെടുത്തു അതിലേക്കു 4 അപ്പവും കറിയുമൊഴിച്ചു ഇവാന് കൊടുത്തു ... നന്ദി പോലെ അവർക്ക് പുഞ്ചിരിയും കൊടുത്ത് അവൻ അടുക്കളയോട് ചേർന്നൊരു കുഞ്ഞു റൂമുണ്ട് അവിടേക്കാണ് പോയത് ...

\"അയ്യോ ... മോനെന്താ ഈ റൂമിൽ \" അത് ജോലിക്കാർക്കുള്ള വിശ്രമ മുറിയാണ് ... എന്തെങ്കിലും വയ്യായ്കയുണ്ടെങ്കിലോ ... ഒന്ന് റെസ്റ്റെടുക്കണമെങ്കിലോ ഉപയോഗിക്കാനുള്ളത് ...

\"അത് സാരമില്ല ... എന്റെ റൂമിൽ ഇരുന്നാൽ അവരൊന്നും പോകാതെ പുറത്തേയ്ക്കിറങ്ങാൻ പറ്റില്ല ... ഇവിടാകുംപോൾ എനിക്കിടക്ക് നിങ്ങളെയെങ്കിലും കാണാല്ലോ ... പിന്നെ ആവശ്യമുണ്ടെങ്കിൽ കതകിൽ തട്ടിയാമതി ... \"അത്രയും പറഞ്ഞ് അവൻ മുറിയിൽ കയറി വാതിലടച്ചു ... ലൈറ്റും ഫാനും പിന്നൊരു ചെറിയ കട്ടിലും മെത്തയും മാത്രമേ ഉണ്ടായിരുന്നുള്ളൂ അവിടെ ... അവൻ ആ ബെഡിലേക്ക് കയറിയിരുന്നു കൊതിയോടെ കഴിക്കാൻ തുടങ്ങി ...

\"11 മണിയോടുകൂടി പെണ്ണിന്റെ വീട്ടിൽ നിന്നും കുറച്ചുപേരുവന്നു ... പെണ്ണിന്റെ അമ്മയും അച്ഛനും അനിയത്തിയും കസിൻസും പിന്നെ തലമൂത്ത കുറച്ചുപേരും ... മൊത്തത്തിൽ ചെറിയൊരു കല്യാണത്തിന്റെ ആൾക്കാരുണ്ടായിരുന്നു ... വന്നവർക്കു ആ വീടും പുരയിടവും പിന്നെ കോടീശ്വരനായ ഡോക്ടർ ഫിലിപ്പിന്റെ കുടുംബത്തെയൂം അവരുടെ പ്രൗഢിയും എല്ലാം ബോധിച്ചു ... ഒന്നിനും ഒരുകുറവും വരാതെ വന്നവരെയെല്ലാം നന്നായിട്ടു ഫിലിപ്പും കാതറീനും സൽക്കരിച്ചിട്ടുണ്ട് ...

പുറത്തെ ബഹളങ്ങളെല്ലാം ഇവാനും കേൾക്കുന്നുണ്ടായിരുന്നു ... ഒന്നിനും താല്പര്യമില്ലാത്തതുപോലെ അവൻ തലങ്ങണയിൽ മുഖംഅമർത്തികിടന്നു ... ആ കിടപ്പിനങ്ങു ഉറങ്ങിപോകുകയും ചെയ്തു ... പിന്നീട് വാതിലിലുള്ള തട്ടുകേട്ടിട്ടാണ് ഇവാൻ കണ്ണ് തുറന്നതും ... ആലീസായിരുന്നു ... ഇവാനുള്ള ഫുഡും കൊണ്ടുവന്നതാ ...

\"എന്തൊരു ഉറക്കമാ ജോമോനെ ... ഞാനിതു എത്രാമത്തെ തവണയാ വിളിക്കുന്നതെന്നറിയുമോ \" ...

\"ആയോ ഞാൻ അറിഞ്ഞില്ല ... സമയമെന്തായി \" ... പുറത്തെ ഇരുട്ടുകണ്ടിട്ടു ഇവാന് അത്ഭുതം തോന്നി ...

\"ഒറ്റ അടിതന്നാലുണ്ടല്ലോ ... സമയം 8 മണിയാകാറായി ... ഉച്ചക്കത്തെ ആഹാരം പോലും കഴിക്കാതാ ചെറുക്കന്റെ ഉറക്കം ... വിളിച്ചിട്ട് കതക്‌തുറക്കാഞ്ഞപ്പോ ഞാൻ എന്തോരം പേടിച്ചെന്നറിയുമോ ചെറുക്കാ ... അവസാനം ജനലികൂടി റാണി വന്നുനോക്കി ... അപ്പൊ ഒരാള് സുഖഉറക്കം ... \" ഇവാന് അകെ ചമ്മലുതോന്നി ... അവൻ ഇടംകണ്ണിട്ട്  തന്റെ ആലിമമ്മയെനോക്കി ... 

\"സോറി ആലിമമ്മ ... ഞാൻ ഉച്ചകഴിഞ്ഞപ്പോ എഴുനേറ്റതാ ... അപ്പോഴും മമ്മയുടെയും പപ്പയുടെയും ആൾക്കാറുണ്ടാരുന്നു ... സിസിലിആന്റിയുടെ ശബ്ദം ഞാൻ കിച്ചണിൽ കേട്ടു ... അതാ ഇറങ്ങിവരാഞ്ഞേ ... വീണ്ടും ഉറങ്ങിപ്പോയി \" ... 

\"മ്മ്മ് മ്മ്മ് ... വരവ് വച്ചിരിക്കുന്നു ... വിശക്കുന്നില്ലേ ... ദാ കഴിക്ക് ... നല്ല നെയ്മീൻ കറിയും പോത്തുവരട്ടിയതും കപ്പയുമുണ്ട് ... \" തന്റെ കയ്യിലുള്ള പാത്രം ഇവാനുനേരെ നീട്ടി ...

\"എനിക്ക് കുറച്ച് ചോറും അൽപ്പം മീൻകറിയും മാത്രം മതി ആലിമമ്മ ... ഗ്യാസ് കേറിയതാണെന്ന് തോന്നുന്നു ... വയറിന് ചെറിയൊരു വേദനപോലെ ... \" ഓരോവറ്റ് കഴിക്കുമ്പോഴും തന്റെ പപ്പയുടെ പരിഹാസമാണ് അവനോർമ്മവരുന്നത് ... ഓസിനു കഴിക്കുവാണെന്നും , ഫ്രീയായിട്ട് കിട്ടുന്നതുകൊണ്ട് വെട്ടിവിഴുങ്ങുനിന്നും , നിന്റപ്പൻ സമ്പാദിച്ചതൊന്നും ഇവിടിരിപ്പില്ലെന്നും ... അങ്ങനെ അങ്ങനെ അയാൾ പറഞ്ഞ ഓരോന്നും ഓർക്കും തോറും ഇവാന് ഒന്നും കഴിക്കാൻ തോന്നുന്നുണ്ടായിരുന്നില്ല ...

\"അയ്യോ ... നല്ല വേദനയുണ്ടോ മോനെ ... ആലിമമ്മ കുറച്ചു ഉലുവവെള്ളം തരാം ... അല്ലെങ്കിൽ അൽപ്പം ഇഞ്ചിനീര് പിഴിഞ്ഞ് തരട്ടെ ... \" സ്വന്തം മമ്മപോലും കാണിക്കാത്ത സ്നേഹം ... ഒരുനിമിഷം ഇവാന് തന്റെ ആലിമമ്മയുടെ വയറ്റിൽ ജനിച്ചാമതിയായിരുന്നെന്നു തോന്നി ...

\"അത്രക്കൊന്നും ഇല്ല ലൈറ്റായിട്ട് എന്തെങ്കിലും കഴിച്ചാൽ മതി ... മാറിക്കോളും \" ...

\"എങ്കിൽ ഞാൻ അൽപ്പം കഞ്ഞിയുണ്ടാക്കട്ടെ ... \"

\"മ്മ്മ് ... മതി ... \" ഇവാന്റെ സമ്മതം കിട്ടിയതും അവർ വെപ്രാളത്തോടെ അവനുവേണ്ടി കുക്കറിൽ അൽപ്പം കഞ്ഞിക്കുള്ളതാക്കി ... ആ സമയം കൊണ്ട് ഇവാൻ ഒന്ന് ഫ്രഷായി വന്നു ... അപ്പോഴേക്കും അവനുള്ള കഞ്ഞി റെഡി ... അൽപ്പം അച്ചാറുംകൂട്ടി അവനതു ആസ്വദിച്ചു കഴിച്ചു ...

\"റാണിയമ്മ പോയല്ലേ ... ഒന്ന് കാണാൻ പറ്റിയില്ല ... ആലിമമ്മ എന്നുവരുണ്ട് നൈറ്റ് \" ...

\"ഞാൻ ഞായറാഴ്ചവരെ കാണും ... തിങ്കൾ മുതൽ റാണിയായിരിക്കും നൈറ്റ് \" ... റാണിയും ആലീസും മാറിമാറിയാണ്‌ നെറ്റിൽ ജോലിക്കു നിൽക്കുന്നത് ... രണ്ടുപേർക്കും കുടുംബവും മക്കളൊക്കെ ഉള്ളതുകൊണ്ട് ഓരോ ആഴ്ച മാറിമാറിയാണ്‌ നിൽക്കുന്നത് ... ആരായാലും 24 മണിക്കൂർ സർവിസ് വേണമെന്ന് കാതറീന് നിർബന്ധമാണ് ... അതാരുവേണമെന്നുള്ളത് ആലിസിനും റാണിക്കും തീരുമാനിക്കാം ... പിന്നയും അൽപ്പനേരം കൂടി കാര്യം പറഞ്ഞശേഷമാണ് ഇവാൻ റൂമിലേക്ക് പോയത് ... പോകുന്ന വഴി അവൻ ഹാളിലേക്കൊന്നു പാളിനോക്കി ... ഫിലിപ്പും കാതറീനും ആൽബിനും ഉണ്ടായിരുന്ന് അവിടെ ... 3 പേരും എന്തോ തമാശ പറഞ്ഞു ചിരിക്കുവാണ് ... ആ കാഴ്ചയും കണ്ട് അവൻ പെട്ടെന്നുതന്നെ തന്റെ റൂമിൽകയറി കതകടച്ചു ...

റൂമിൽ കയറിയപാടെ അവൻ ബെഡിലേക്കുകിടന്നു ... സമയം 10 മണിയാകാറായി ... സത്യം പറഞ്ഞാ ഇന്ന് മനസ്സിലേക്ക് വേറെ ചിന്തകളൊന്നും മനപ്പൂർവ്വം കയറ്റിവിടാഞ്ഞതാ ... ജിത്തേട്ടനെ പറ്റി ചിന്തിച്ചാ അറിയാതെ കണ്ണുനിറഞ്ഞുപോകും ... ആ മനുഷ്യന്റെ അവഗണനമാത്രം തനിക്ക് താങ്ങാനാവുന്നില്ലല്ലോ കർത്താവേ ... ഇനി എന്നോട് മിണ്ടുവോ ... അതോ ദേഷ്യപ്പെടുവോ ... ഞാൻ ഉമ്മവച്ചത് ഒട്ടും ഇഷ്ടമായിട്ടില്ല ... അപ്പൊ വേറെയൊന്നും ചെയ്യാൻ തോന്നിയില്ല ... ശബ്ദം പോലും പുറത്തേയ്ക്കുവന്നില്ലെന്നാ സത്യം ... ട്രെയിനും പോയിത്തുടങ്ങി ... എല്ലാംകൊണ്ടും എന്റെ ഇഷ്ടം അറിയിക്കണമെന്ന വാശിയിൽ അറിയാതെ ചെയ്തുപോയതാ കർത്താവേ ... വേണമെങ്കിൽ ജിത്തേട്ടൻ എന്നെ തല്ലിക്കോട്ടെ ... വഴുപറഞ്ഞോട്ടെ ... പക്ഷെ എന്നെ വെറുക്കല്ലേ കർത്താവേ ... അതോർക്കുംപോൾ പോലും നെഞ്ചുവേദനിക്കുവാ ...

ഇവാന്റെ കണ്ണനിൽനിന്നും നിർത്താതെ കണ്ണുനീർ ഒഴുകിയിറങ്ങി ... പെട്ടെന്നാണ് അവനു തന്റെ ഫോണിന്റെ കാര്യം ഓർമവന്നത് ... മനുവും ഇന്നും നാളെയും ബിസിയായിരിക്കുമെന്ന് രാവിലെ മെസ്സേജ് അയച്ചിരുന്നു ... ഹലിയും അവന്റെ ഏതോ ബന്ധുവീട്ടിൽ പോയിരിക്കുവാ ... അതുകൊണ്ടു ആരേയും വിളിക്കാനുമില്ല ... തന്നെയും ആരും വിളിക്കുകയുമില്ല ... അതുകൊണ്ടു രാവിലെ സൈലന്റിൽ ഇട്ടു വച്ച ഫോണാ ...

ഇവാൻ ബെഡ്‌ഡിൽനിന്നുമെഴുനേറ്റു ചെന്ന് ടേബിളിന്റെ പുറത്തിരിക്കുന്ന തന്റെ ഫോണെടുത്തുനോക്കി ... എന്നാൽ അതിലേക്കുനോക്കിയതും അവന്റെ ഹൃദയം വേഗത്തിൽ ഇടിക്ക്കാൻ തുടങ്ങി ... കയ്യിലിരുന്ന ഫോൺ വിറപൂണ്ടു ... കാണുന്നത് സത്യമാണോന്ന് പോലും വിശ്വസിക്കാൻ വയ്യ ... \'ജിത്തേട്ടൻ 52 മിസ് കാൾ \'... ഇവാന്റെ ദേഹം വിറച്ചുപോയി ... ജിത്തേട്ടന്റെ ഇത്രയേറെ മിസ് കാൾ ... എന്നാൽ ആ നിമിഷം തന്നെയാണ് വീണ്ടും ഇന്ദ്രന്റെ കാൾ വരുന്നത് ... അതുകണ്ടതും ഇവാന്റെ ദേഹത്തുകൂടെ കറന്റ് പാസ്സ്‌ചെയ്യുന്നതുപോലെ തോന്നിയവന് ... കയ്യും കാലും വിറച്ചിട്ട് പാടില്ല ... ആ വിറയലോടെ തന്നെ അവൻ രണ്ടും കൽപ്പിച്ചു കാൾ ബട്ടൺ പ്രസ് ചെയ്തു

\"ഹ ... ഹ...ലോ ജി... ജിത്തേട്ടാ... \" പേടികാരണം ശബ്ദം പോലും വിറക്കുന്നു ...

\"ഫ്ഫാ ... പന #$%&**&%$ മോനെ ... എവിടെപ്പോയി കിടക്കുവാരുന്നടാ ... വിളിച്ചാ എടുക്കാനല്ലെങ്കിൽ പിന്നെന്തിനാടാ @#$%&* മോനെ നിനക്ക് ഫോൺ ... ആരുടമ്മേനെ കെട്ടിക്കാൻ പോയിക്കിടക്കുവായിരുന്നടാ ഇതുവരെ ... മനുഷ്യനിവിടെ ടെൻഷനടിച്ച് ഉരുകിത്തീരാറായി ... അവന്റെയൊരു ... \" അത്രയും പറഞ്ഞ് ഇന്ദ്രൻ അപ്പോൾ തന്നെ കാൾ കട്ട്ചെയ്തു ... ഫോണിൽകൂടി അലറുകയായിരുന്നവൻ ... കാൾ കട്ടാക്കിയിട്ടും ഇന്ദ്രൻ ദേഷ്യം കൊണ്ട് വിറക്കുവായിരുന്നു ... തന്റെ ഫോൺ പോലും എറിഞ്ഞുടക്കാൻ തോന്നിയവന് ... അവൻ തന്റെ മുടിയിൽ കൊരുത്തുവലിച്ചു ... ദേഷ്യമടക്കാനാവാഞ്ഞതും അവൻ മുഷ്ടിചുരുട്ടി തന്റെ കാറിന്റെ ചില്ലിലേക്ക് ആഞ്ഞിടിച്ചതും അതുപൊട്ടിത്തകർന്നു ചില്ലുകൾ അവന്റെ കയ്യിൽ തറച്ചുകയറി

എന്നാൽ ഇതേസമയം ഇവാൻ ഫോൺ ചെവിയിൽ അങ്ങനെത്തന്നെ പിടിച്ചുനിൽക്കുവാന് ... അവന് കേട്ടതൊന്നും വിഷ്വസിക്കാനായില്ല ... സ്തംഭിച്ചുപോയവൻ

🔴🔵⚫️🟢🟠🟣⚪️🟤🟡

തുടരും


❤️‍🔥നിന്നിൽ ഞാൻ എന്നിൽ നീ❤️‍🔥

❤️‍🔥നിന്നിൽ ഞാൻ എന്നിൽ നീ❤️‍🔥

5
704

14 ഇന്ദ്രന്റെ തെറിവിളിയിൽ ഇവാൻ ഞെട്ടി പണ്ടാരമടങ്ങി നിക്കുവാണ് ... അവന്റെ കണ്ണ് തള്ളിപ്പോയി ... അവന്റെ ജിത്തേട്ടൻ അവനെ വിളിച്ചെന്നുള്ളത് ഇവാന് വിശ്വസിക്കാൻ വയ്യ ... പെട്ടെന്ന് ബോധം വന്നതുപോലെ അവൻ ഫോണിലേക്ക് നോക്കി ... സത്യം പറഞ്ഞാ കാൾ കട്ടായതുപോലും അറിഞ്ഞിട്ടില്ല ... അവൻ വേഗം കാൾ ഹിസ്റ്ററി എടുത്തുനോക്കി ... ഹിസ്റ്ററി കണ്ടതും അവൻ ശരിക്കും ഞെട്ടി ... കാരണം  രാവിലെ 9:10 മുതൽ ഇന്ദ്രന്റെ കാൾ വരാൻ തുടങ്ങിയതാ ... ഇപ്പോ സമയം രാത്രി 10 :05 ... രാവിലെ മുതൽ ഫോണൊന്ന് നോക്കാൻ പോലും തോന്നാത്തതോർത്ത് അവൻ സ്വയം പഴിച്ചു ...\'എന്നാലും ജിത്തേട്ടൻ എന്തിനായിരിക്കും വിളിച്ചത് ... എന്നോട് ദേഷ്യമ