14
ഇന്ദ്രന്റെ തെറിവിളിയിൽ ഇവാൻ ഞെട്ടി പണ്ടാരമടങ്ങി നിക്കുവാണ് ... അവന്റെ കണ്ണ് തള്ളിപ്പോയി ... അവന്റെ ജിത്തേട്ടൻ അവനെ വിളിച്ചെന്നുള്ളത് ഇവാന് വിശ്വസിക്കാൻ വയ്യ ... പെട്ടെന്ന് ബോധം വന്നതുപോലെ അവൻ ഫോണിലേക്ക് നോക്കി ... സത്യം പറഞ്ഞാ കാൾ കട്ടായതുപോലും അറിഞ്ഞിട്ടില്ല ... അവൻ വേഗം കാൾ ഹിസ്റ്ററി എടുത്തുനോക്കി ... ഹിസ്റ്ററി കണ്ടതും അവൻ ശരിക്കും ഞെട്ടി ... കാരണം രാവിലെ 9:10 മുതൽ ഇന്ദ്രന്റെ കാൾ വരാൻ തുടങ്ങിയതാ ... ഇപ്പോ സമയം രാത്രി 10 :05 ... രാവിലെ മുതൽ ഫോണൊന്ന് നോക്കാൻ പോലും തോന്നാത്തതോർത്ത് അവൻ സ്വയം പഴിച്ചു ...
\'എന്നാലും ജിത്തേട്ടൻ എന്തിനായിരിക്കും വിളിച്ചത് ... എന്നോട് ദേഷ്യമല്ലേ പിന്നെന്താ ... ഇനിയിപ്പോ ഇന്നലത്തെ കാര്യം സംസാരിക്കാൻ വിളിച്ചതാകുമോ ... അതോ എന്നെ വഴക്കുപറയാനാകുമോ ... \' അൽപ്പനേരം മുന്നേ ഇന്ദ്രൻ തെറിവിളിച്ചതോർമ്മവന്നതും ഇവാന്റെ ചുണ്ടുകൾ കൂർത്തുവന്നു ...
\'അയ്യേ ആ മനുഷ്യൻ എന്തൊക്കെയാ വിളിച്ചുപറഞ്ഞത് ... കർത്താവേ ഫോണിൽകൂടി ഇങ്ങനാണെങ്കിൽ എന്നെ നേരിട്ടുകണ്ടാൽ പച്ചക്ക് തിന്നുമല്ലോ ... ഇനിയിപ്പോ തിരിച്ചുവിളിച്ചാലോ ... എന്നോട് ഇനിയും ദേഷ്യപ്പെടുമോ ... അതോ ചീത്തപറയുമോ ... കർത്താവേ ഒരു സമാധാനവും കിട്ടുന്നില്ലല്ലോ ... \' എന്തുവേണമെന്നറിയാതെ ഫോണും കയ്യിൽപിടിച്ച് റൂമിൽകൂടി അവനെങ്ങോട്ടും ഇങ്ങോട്ടും നടക്കുവാണ് ... അവസാനം അല്പനേരത്തെ ഉലാത്താലിന് ശേഷം ഇന്ദ്രനെ തിരികെ വിളിക്കാൻ തന്നെ അവൻ തീരുമാനിച്ചു ...
ജിത്തേട്ടൻ എന്ന നമ്പർ ഡയൽ ചെയ്തു ഫോൺ ചെവിയിലേക്ക് വെക്കുംപോൾ ഇവാന്റെ ശരീരം അടിമുടി വിറക്കുന്നുണ്ടാരുന്നു ... ഓരോ ബെല്ലിനും ഹൃദയം കിടന്നു ചെണ്ടമേളം നടത്തുവാണ് ... ദേഹം മുഴുവനും വിയർപ്പുകണങ്ങൾ ഒഴുകിയിറങ്ങി ... പക്ഷേ നിരാശയായിരുന്നു ഫലം ... ബെല്ലടിച്ച് നിന്നതല്ലാതെ ആരും എടുത്തില്ല ... ഇവാന് ഒരുപാട് ആശ്വാസവും തോന്നി എന്നാൽ അതിനിരട്ടി നിരാശയും തോന്നി ... നിരാശ മുന്നിട്ട് നിന്നുകൊണ്ടുതന്നെ അവൻ വീണ്ടും വിളിച്ചുനോക്കി ... എന്നാൽ അതും ഫുൾ റിങ് പോയതേ ഉള്ളൂ ... ഇവാന് ഒരുപാട് സങ്കടം തോന്നി ... വഴക്കുപറയാനാണെങ്കിലും ആ ശബ്ദമൊന്നുകേൾക്കാൻ ഭയങ്കരകൊതി ... അവൻ പിന്നെയും വിളിച്ചു നോക്കി ... എടുത്തില്ല ... വീണ്ടും രണ്ടുതവണകൂടി വിളിച്ചു ...
ഇതേസമയം തന്റെ ഇടതുകയ്യിലിരിക്കുന്ന ഫോണിലേക്ക് തുടരെത്തുടരെ വരുന്ന ഇവാന്റെ കോളിലേക്കുതന്നെ ദൃഷ്ടിപതിപ്പിച്ചിരിക്കുകയാണ് ഇന്ദ്രൻ ... വലതുകാൽമുട്ടിൽ താങ്ങിയിരിക്കുന്ന വലതുകൈയ്യിലെ മുറിവിൽനിന്നും തുള്ളിതുള്ളിയായി രക്തമിറ്റ് വീണുകൊണ്ടിരിക്കുന്നു ... എന്നാൽ അവനത് ശ്രദ്ധിച്ചതേയില്ല ... ഇന്ദ്രന്റെ ശ്രദ്ധ മുഴുവനും ഫോണിലാണ് ... അതിലെഴുതികാണിക്കുന്ന ജോ കോളിങ് എന്ന പേരിലാണ് ... വാശിയോടെ അവനത്തിലേക്കുതന്നെ നോക്കിയിരുന്നു ...
ആറോ ഏഴോ തവണയെങ്കിലും ഇവാൻ വിളിച്ചുകാണും ... കോൾ പോകുന്നതല്ലാതെ അറ്റന്റ് ചെയ്യുന്നില്ല ... വിഷമത്തോടെ അവനാശ്രമം ഉപേക്ഷിച്ചു ... ശേഷം നിരാശയോടെ ബെഡിലേക്കുവന്നു കിടന്നു ... കിടക്കുംപോൾ തൊട്ടടുത്തുതന്നെ ഫോൺ വക്കാനും മറന്നില്ല ... ചിലപ്പോ ജിത്തേട്ടൻ പിന്നേം വിളിച്ചാലോ ... അതുകൊണ്ട് ഒരുവശം ചരിഞ്ഞ് ഫോണിലേക്കുതന്നെ നോക്കികിടക്കുവാണ് ... പക്ഷേ ചിന്തകൾ മുഴുവനും അവന്റെ ജിത്തേട്ടനെ പറ്റിയായിരുന്നു ...
\'എന്തിനാ ഇത്ര ദേഷ്യം ... ജിത്തേട്ടൻ പറഞ്ഞില്ലേ ഇഷ്ടം തോന്നിയാൽ മനസ്സിൽ വെക്കാതെ തുറന്നുപറയണമെന്ന് ... അതല്ലേ ഞാൻ പറഞ്ഞതും ... അതിനെന്തിനാ ഇത്ര ദേഷ്യം ... ഇവാൻ വന്നുവന്ന് നിനക്ക് തീരെ ബുദ്ധിയില്ലേ ... നിന്നോട് ജിത്തേട്ടനെ ഉമ്മവെക്കാൻ ആരാ ഇവാൻ പറഞ്ഞത് ... അതല്ലേ ദേഷ്യപ്പെട്ടെ ... അപ്പോ രണ്ടു തെറികേട്ടാലും സാരമില്ല കയ്യിലിരിപ്പ് കൊണ്ടല്ലേ ... അനുഭവിച്ചോ ........... എന്നാലും എന്നെ ചീത്തവിളിച്ചില്ലേ മനുഷ്യാ നിങ്ങള് ... നോക്കിക്കോ മിണ്ടില്ല ഞാൻ ... ദുഷ്ടനാ ... \' ഇന്ദ്രന്റെ നാവിൽനിന്നും കേട്ട സരസ്വതി ഓർക്കേ ഇവാന് ഇന്ദ്രനോട് പരിഭവം തോന്നി ... ഇതിനുമുൻപും വഴക്കും ചീത്തവിളികളും പലരിൽനിന്നും കേട്ടിട്ടുണ്ടെങ്കിലും അവന്റെ ജിത്തേട്ടന്റെ വായിൽനിന്നും കേട്ടപ്പോൾ എന്തോ ഒരു വിഷമം ... അതിന്റെ പരിഭവമാണ് ചെക്കന് ...
ഒരുപാട് ഉറങ്ങിയതുകൊണ്ടാകാം എത്രകിടന്നിട്ടും ഉറക്കം വരുന്നില്ല ... തിരിഞ്ഞും മറിഞ്ഞുംകിടന്ന് പാതിരാത്രിയിലെപ്പഴോയോ ആണ് ഉറങ്ങിയതും ... എങ്കിലും ഉറക്കം കണ്ണിൽവന്നു മൂടുന്നതുവരെ അവന്റെ ജിത്തേട്ടനോടുള്ള പരിഭവം പറച്ചിലായിരുന്നു ... അപ്പോഴും കണ്ണുകൾ ഇടതടമാറാതെ ഫോണിലായിരുന്നു ... ഒരുപക്ഷേ എപ്പോഴെങ്കിലും ജിത്തേട്ടൻ വിളിച്ചാലോ ...
🔴🔵⚫️🟢🟠🟣⚪️🟤🟡
പിറ്റേന്ന് ഒരുപാട് വൈകിയാണ് ഇവാൻ ഉറക്കമെഴുനേറ്റത് ... ബോധം വന്നതും ആദ്യം തന്നെ ചാടിയെഴുന്നേറ്റ് ഫോണെടുത്തുനോക്കി ... ഇല്ല ആരും വിളിച്ചിട്ടില്ല ... മനുവിന്റെയും ഹലിയുടെയും ഗുഡ്മോർണിംഗ് മെസ്സേജ് മാത്രം വന്നുകിടപ്പുണ്ട് ... ഒന്ന് നിശ്വസിച്ചുകൊണ്ട് അവൻ സമയം നോക്കി ... 9:30 കഴിഞ്ഞിട്ടുണ്ട് ... എഴുനേൽക്കാൻ താമസിച്ചാൽ ആരും വന്ന് വിളിക്കറൊന്നുമില്ല ... മമ്മയെ പേടിച്ച് ആയമ്മമാർ ഈ വഴിക്കേ വരില്ല ... പക്ഷേ കിച്ചണിൽ ചെല്ലുംപ്പോൾ കിട്ടിക്കോളും ... തന്റെ ആയമ്മമാരുടെ ഓർമ്മയിൽ ഇവാനൊന്ന് പുഞ്ചിരിച്ചു ... പിന്നെ വേഗം പല്ലുതേച്ച് കിളച്ച് റെഡിയായി കിച്ചണിലേക്കുവിട്ടു ... പോകുന്ന വഴി ഹാളിലെങ്ങും ആരെയും കണ്ടില്ല ... ഓ ഇന്ന് സൺഡേ അല്ലേ ... എല്ലാവരും പള്ളിയിൽ പോയിക്കാണും ...
അവൻ അടുക്കളയിൽ ചെല്ലുംപോൾ റാണിയുണ്ടായിരുന്നു ...
\"ഗുഡ്മോർണിംഗ് റാണിയമ്മേ ... പറയുന്നതിന്റെ കൂടെ അവരെ കെട്ടിപിടിച്ചു കവിളിലൊരു ഉമ്മയും കൊടുത്തു ...
\"ഇപ്പഴാണോടാ ഉറക്കമെഴുനേൽക്കുന്നേ ... നല്ല പെടകിട്ടാത്തതിന്റെയാ ചെക്കന് ... സമയത്തിന് ആഹാരം കഴിക്കണമെന്ന് ഒരുവിചാരവുമില്ല ... ദേ ആദ്യം ഈ കോഫി കുടിക്ക് ... എന്നിട്ടു കഴിക്കാം ... \" തന്നെ ഉമ്മവച്ചവനെ കണ്ണുരുട്ടി പേടിപ്പിച്ച് വഴക്കുപറയുന്നതിനൊപ്പം ഒരു വലിയ മഗ്ഗിൽ കോഫി ഒഴിച്ച് ഇവാനുനേരെ നീട്ടി ... ഇവാന് ഏറ്റവും ഇഷ്ടം കോഫി കുടിക്കാനാണ് ... അതുകൊണ്ടു അവനുണ്ടെങ്കിൽ ഇവാനുവേണ്ടി മാത്രം അവർ കോഫിയുണ്ടാക്കും ... ബാക്കിയുള്ളവർക്കെല്ലാം ചായയാണ് താൽപ്പര്യം ...
\"ഇന്നലെ പകല് ഒരുപാട് ഉറങ്ങിയതുകൊണ്ട് രാത്രി ഉറക്കം വന്നില്ല ... പിന്നെ പാതിരാത്രിയിൽ എപ്പഴൊവാണ് ഉറങ്ങിയത് ... അതുകൊണ്ട് എഴുനേൽക്കാനും താമസിച്ചുപോയി ... \" കോഫി കുടിച്ചുകൊണ്ട് അവന്റെ പ്രിയപ്പെട്ട ഇരിപ്പിടമായ കിച്ചൻ ടോപ്പിലേക്ക് കയറിയിരുന്നു ...
\"മ്മ്മ് മ്മ്മ് ... ഇന്ന് ആലി പറഞ്ഞിരുന്നു ഇന്നലെ രാത്രി വരെ കിടന്നുറങ്ങിയ ഒരു കുംഭകർണ്ണന്റെ കഥ \" ... റാണി കളിയാക്കിയതും ഇവാൻ ചമ്മിയ ഒരു ചിരി പാസ്സാക്കി ...
\"ആലിമ്മമ്മയെ കണ്ടില്ലല്ലോ ... എവിടെപ്പോയി ... \"
\"ഇന്ന് സൺഡേ അല്ലേ ജോമോനെ ... അവള് പള്ളിപോയിട്ട് ഇപ്പൊ വന്നതേയുളളൂ ... ഡ്രെസ് മറുവാ ... \"
\"ഞാൻ വന്നടാ ജോമോനെ ... ഒരു സാരിമാറിയിടാൻ അധിക നേരമൊന്നും വേണ്ടല്ലോ ... \" റാണി പറഞ്ഞുതീർന്നതും ആലി അങ്ങോട്ടേക്ക് വന്നിരുന്നു ... അവരെനോക്കി പുഞ്ചിരിക്കുന്ന ഇവാന്റെ മുടിയൊന്നുലച്ചുവിട്ടു ...
\" ഈ ആലിമമ്മ ... ഞാൻ കഷ്ടപ്പെട്ട് ചീകിവച്ചതായിരുന്നു ... \" തന്നെ കണ്ണുരുട്ടി പേടിപ്പിച്ച് മുടിയൊതുക്കി പരാതിപറയുന്നവനെ നോക്കി ചുണ്ടുംകോട്ടി ആലി തന്റെ ജോലിയിലേക്ക് തിരിഞ്ഞു ...
\"ഓ പിന്നെ ... ഈ പേക്കോലം കാണാൻ ഇവിടെ പെൺപിള്ളേര് ക്യൂ നിക്കുവല്ലേ ... \" അവനെ എരികേറ്റാനായിട്ട് ആലി വീണ്ടും മൂപ്പിക്കുവാണ് ...
\"എന്നെ കാണാൻ ഗ്ലാമറയാതിന്റെ അസൂയയാ ആലിമമ്മക്ക് ... റാണിയമ്മേ ... റാണിയമ്മ പറ ... എന്റെ മുടിക്ക് എന്തെങ്കിലും കുഴപ്പമുണ്ടോ ... \" തങ്ങളുടെ വഴക്കുകണ്ട് ചിരിയോടെ നിൽക്കുന്ന റാണിയെനോക്കി ഇവാൻ ചോദിച്ചു ...
\"പിന്നെ ഗ്ലാമർ ഒഴുകുവല്ലേ ... എണ്ണയില്ലാതെ പറത്തിയിട്ടേക്കുന്ന മുടിയും ... രണ്ടു മത്തങ്ങാ കണ്ണും ... തെക്കോട്ടും വടക്കോട്ടുമിരിക്കുന്ന കൊമ്പല്ലും ... ചപ്പാത്തി പരത്തിയപോലത്തെ മൂക്കും ... എല്ലാംകൊണ്ടും സൗന്ദര്യത്തിന്റെ നിറകുടമല്ലേ ... \"
\"ആലി മതിയെന്റെ കൊച്ചിനെ കളിയാക്കിയത് ... എന്റെ മോൻ സുന്ദരൻ തന്നാ ... ആരുകണ്ടാലും നോക്കിനിന്നുപോകും ... പിന്നെ ഈ കണ്ണുകണ്ടോ ... നല്ല വെട്ടത്തുനിൽക്കുംപോൾ തോന്നും കണ്ണിന് സ്വർണ്ണ നിറമാണെന്ന് ... അല്ലാത്തപ്പോ നല്ല കാപ്പിനിറം ... വേറെ ആർക്കുണ്ടഡീ എന്റെ മോന്റെ കണക്കെ രണ്ടു നിറംതോന്നുന്ന കണ്ണുകൾ ... പിന്നെ നല്ല വെളുത്ത നിറമല്ലേ ... ഇവിടുത്തെ ആൽബിമോന്നുപോലുമില്ല ഇത്രയും നിറം ... എന്തിനധികം മാടത്തിന്റെയും സാറിന്റെയും കുടുംബത്തുപ്പോലുമില്ല എന്റെ ജോമോന്റെ അത്ര ഗ്ലാമറുള്ളവർ ... \" ആലിയുടെ കളിയാക്കളിൽ വീർത്തുവരുന്ന ഇവാന്റെ മുഖം നോക്കി റാണി പറഞ്ഞതും അവന്റെ മുഖം വിടർന്നു ... കൂടെത്തന്നെ ചെറിയ നാണവും തോന്നി ...
\"ഗ്ലാമറിനെപറ്റി പറഞ്ഞപ്പോ ചെക്കന്റെ നാണം കണ്ടോ റാണി ... നിന്റെ വീർത്ത മുഖം കാണാൻ ഞാൻ ചുമ്മാ നിന്നെ കളിയാക്കിയതല്ലേ ജോമോനെ ... എന്റെ മോൺ സുന്ദരനാ ... പിന്നെ റാണി പറഞ്ഞ ഒരു കാര്യം ശരിയാ ... ഈ കുടുബത്തിനെ ആർക്കും ജോമോന്റെ അത്ര ഗ്ലാമർ ഇല്ല ... കാരണം ഇവനെ കാണാൻ ഇവന്റെ അപ്പൻ എബ്രഹാമിനെ പറിച്ചുവെച്ചതുപോലിരിക്കുവാ ... ഈ കണ്ണുകൾ പോലും അങ്ങനെതന്നെ കിട്ടിയിട്ടുണ്ട് ... \"
പറഞ്ഞുകഴിഞ്ഞിട്ടാണ് ആലിക്കു അബദ്ധം മനസ്സിലായത് ... ഇവാന് ഒട്ടും ഇഷ്ടമല്ലാത്ത കാര്യമാണ് അവന്റെ അപ്പനെ കുറിച്ചുപറയുന്നത് ... പ്രതേകിച്ചും താൻ തന്റെ അപ്പനെ പോലിരിക്കുവാണെന്ന് ... കാരണം താൻ ഇന്ന് അനുഭവിക്കുന്നത് മുഴുവനും ആ ഒരാൾ കാരണമാണ് ... അവന്റെ അപ്പനെ പോലിരിക്കുന്നു എന്ന ഒറ്റക്കാരണം കൊണ്ടാ കാതറീന്റെ കുടുബത്തിൽ എല്ലാവരും അവനെ വെറുക്കുന്നതും ...
\"മോനെ ഞാൻ അറിയാതെ പറഞ്ഞതാടാ ... പോട്ടെ അതോർത്ത് വിഷമിക്കണ്ടാ ... \" മങ്ങിവരുന്ന ഇവാന്റെ മുഖം കണ്ടതും ആലിയും റാണിയും വേഗമവന്റെ ഇരുവശത്തുനിന്നും ചേർത്തുപിടിച്ചു ...
\"സാരമില്ല ... എനിക്ക് വിഷമമൊന്നും ഇല്ല ... \" അങ്ങനെ പറഞ്ഞെങ്കിലും ഇവാന്റെ മുഖം മങ്ങിത്തന്നെ ഇരുന്നു ...
\"ദേ ചെക്കാ ... ഇങ്ങനെ സെന്റിയടിക്കാതെ ... എന്റെ മോന് വിശക്കുന്നില്ലേ ... ഞാൻ നല്ല പുട്ടും പഴവും ഉണ്ടാക്കിയിട്ടുണ്ട് ... എടുക്കട്ടേ ... \" വിഷയം മാറ്റാനായി റാണി പറഞ്ഞതും അതുവരെ വാടിയിരുന്ന മുഖം പെട്ടെന്ന് വിടർന്നു ... പുട്ടും പഴവും അവന്റെ ഇഷ്ട വിഭവങ്ങളിൽ ഒന്നാണ് ... ഈ വീട്ടിൽ ഇവാനൊഴിച്ച് ആർക്കും അതിഷ്ടമല്ലാത്തതുകൊണ്ട് ഉണ്ടാക്കാറേയില്ല... ആൽബിന്റെയും ഫിലിപ്പിന്റെയും ഇഷ്ട്ടത്തിനുമാത്രമേ അവർ മെനു തയ്യാറാക്കാറുള്ളു ... അതിൽനിന്നും ഇവാന്റെ ഇഷ്ടവിഭവങ്ങളെല്ലാം പുറത്താണ് ... ആന്റിയുടെ വീട്ടിലായാലും ചിലതൊക്കെ അവന്റെ ഇഷ്ടത്തിന് ഉണ്ടാക്കിവെക്കാറുണ്ടെങ്കിലും പുട്ടും പഴവും അവിടുന്നും ഔട്ടാണ് ... പക്ഷേ ഇവാന്റെ ആയമ്മമാര് ഇവാൻ ഉള്ളപ്പോ അവനുവേണ്ടിമാത്രം അവന്റെ ഇഷ്ട വിഭവങ്ങൾ ഉണ്ടാക്കികൊടുക്കാറുണ്ട് ... ആരും കാണാതെ അതവൻ കിച്ചണിലിരുന്നു കഴിക്കാനാണ് പതിവ് ... ഈ വീട്ടിൽ അരുമതറിയാറുകൂടിയില്ല ...
\"ജോമോനെ രണ്ടുംമൂന്ന് ദിവസം കൂടി കാണില്ലേ ഇവിടേ \" ഞാലിപ്പൂവൻ പഴമിട്ടുഞെവിടി ആസ്വദിച്ചു പുട്ടുകഴിക്കുന്നവനെ നോക്കി ആലി ചോദിച്ചതും ഇവാൻ കഴിക്കുന്നതിന്റെ വേഗത കുറഞ്ഞു ... അവനപ്പോൾ ഫിലിപ് പറഞ്ഞതാണ് ഓർമ്മ വന്നത് ...
\"രണ്ടേരണ്ടു ദിവസം ... സൺഡേ വൈകിട്ട് ഇവിടുന്നിറങ്ങണം കേട്ടല്ലോ ... ചുമ്മാ തിന്നുകൊഴുക്കാൻ നിന്റപ്പൻ സമ്പാദിച്ചതൊന്നും ഇവിടിരിപ്പില്ല ... ഇതൊക്കെ എന്റെ മോനുവേണ്ടി ഉണ്ടാക്കിയിട്ടിരിക്കുന്നതാ ... അതുകൊണ്ട് നിന്റെ മമ്മ ചോദിച്ചാൽ എന്തെങ്കിലും കള്ളത്തരം പറഞ്ഞ് ഞായറാഴ്ച ഇവിടുന്നിറങ്ങണം ... എന്നെകൊണ്ട് ഒന്നുകൂടി പറയിപ്പിച്ചാൽ ... \" ഫിലിപ്പ് പറഞ്ഞതോർമ്മവന്നതും ഇവാൻ ദയനീയമായി തന്റെ ആയമ്മമാരെ നോക്കി ...
\"അത് ... പപ്പ... പപ്പ സമ്മതിക്കില്ല ... ഇന്ന് വൈകിട്ട് പൊയ്‌ക്കോളണമെന്ന പറഞ്ഞിരിക്കുന്നത് ... \" പറയുംപോൾ അവന്റെ കണ്ണ് ചെറുതായി നിറഞ്ഞുവന്നു ... ഇത്രയും നാളും അവഗണനമാത്രം സഹിച്ചാൽ മതിയായിരുന്നു ... എന്നാൽ എപ്പോൾ ഈ വീട്ടിൽ നിന്നുപോലും തന്നെ അകറ്റുവാണോ ... ഇവാന് ശരിക്കും സങ്കടം വരുന്നുണ്ടായിരുന്നു ... എന്നോടെന്തിനാ ഇങ്ങനൊക്കെ ...
\"അയ്യേ ... എന്റെ ചെക്കൻ കരയ്യാ ... വേറെങ്ങോട്ടുമല്ലല്ലോ പഠിക്കാൻ പോകുവല്ലേ ... പടുത്തമൊക്കെ കഴിഞ്ഞു നല്ല ജോലിയൊക്കെ വേടിച്ചു സ്വന്താമായി ഒരു വീടൊക്കെ വച്ചിട്ട് നമുക്ക് അടിച്ചുപൊളിക്കടാ ചെറുക്കാ ... ഇപ്പോ ഇത്തിരി സങ്കടപ്പെട്ടാലും പിന്നീട് ഒരുപാട് സന്തോഷം കിട്ടും ... അന്ന് മോനിഷ്ട്ടപെടുന്നവരും മോനെ സ്നേഹിക്കുന്നവരും മാത്രമായിരിക്കും ചുറ്റിനും ... അവര് ദേ ഇങ്ങനെ മുറുക്കി ചേർത്തുപിടിച്ചോളും ... \" ഇവാന്റെ അവസ്ഥയിൽ അവർ നിസ്സാഹായരാണ് ... വെറും വീട്ടുജോലിക്കാർക്ക് വീട്ടുടമസ്ഥയുടെ മകന്റെ കാര്യത്തിൽ എന്തുചെയ്യാൻ പറ്റും ... അവർക്കാകെ സാധിക്കുന്നത് വിഷമങ്ങളിൽ താങ്ങായി അവനെയിങ്ങനെ ചേർത്തുപിടിക്കാനാണ് ... റാണിയും ആലിയും കൂടി ഇവാന്റെ രണ്ടുസൈഡിൽനിന്നും മുറുക്കെ കെട്ടിപിടിച്ചു ... അത്രയും മതിയായിരുന്നു അവന് ... സങ്കടം വരുംപ്പോൾ ചേർത്തുപിടിക്കാൻ ആരെങ്കിലും ഒരാൾ ... എന്നാൽ തനിക്കീനിമിഷം രണ്ടുപേരുണ്ട് ...
ആ സമയത്തുതന്നെയാണ് പുറത്ത് കാർ വന്നുനിൽക്കുന്ന ശബ്ദം അവർ കേട്ടത് ... പള്ളിയിൽ പോയവർ വന്നെന്നുമനസ്സിലായതും റാണിയും ആലിയും വേഗം ഇവാനെ വിട്ടുമാറി വെപ്രാളത്തോടെ ഇവാനെ നോക്കി ... ഇന്നലത്തെപ്പോലെ വഴക്കുകേട്ടാലുന്നുപേടിച്ചു ഇവാൻ വേഗം പത്രവുമെടുത്തുകൊണ്ട് റൂമിലേക്ക്ഒരോട്ടമായിരുന്നു ... അത് തനിക്കു വഴക്കുകേൾക്കുമെന്നു കരുതിയില്ല ... താൻ കാരണം തന്റെ ആയമ്മമാര് വഴക്കുകേൾക്കാതിരിക്കാൻ വേണ്ടി ... റൂമിലേക്ക് മിന്നൽ വേഗത്തിൽ ഓടുന്നതിനിടക്ക് അവൻ കണ്ടിരുന്നു അകത്തേയ്ക്കു കയറിവരുന്ന മൂന്നുപേരെയും ... ഫിലിപ് ഫോണിൽ ആരോടോ ചിരിച്ചുസംസാരിക്കുകയാണ് ... കാതറീൻ എബിയെ നോക്കി എന്തോ പറയുന്നു ... എബി കയ്യിലെ ഫോണിൽ നോക്കി എന്തോ ചെയ്യുവാണ് ... അതുകൊണ്ടതാണ് ആരും ഇവാനെ കണ്ടതുമില്ല ...
റൂമിൽകയറി കതകടച്ചതും അവൻ ധീർക്കമായൊന്ന് നിശ്വസിച്ചു ... ശേഷം ബെഡിൽ ചെന്നിരുന്നു സമാധാനത്തോടെ കഴിക്കാൻ തുടങ്ങി ... കഴിച്ചുകഴിഞ്ഞതും ബാത്‌റൂമിൽ തന്നെയുള്ള വാഷ്‌ബേസണിൽ പാത്രവും വായും കഴുകിയിറങ്ങി ... പാത്രം മേശപ്പുറത്തത്തെക്കുവച്ച് മുഖം തുടച്ചുകൊണ്ടിരിക്കുംപോഴാണ് പോക്കറ്റിൽ കിടന്ന ഫോൺ വൈബ്രേറ്റ് ചെയ്യുന്നത് ... ഇവാൻ ഞെട്ടിപ്പോയി ... ജിത്തേട്ടനായിരിക്കുമോ ... അവൻ വെപ്രാളത്തോടെ പെട്ടെന്ന് ഫോണെടുത്തുനോക്കി ... മനുവാണെന്നു കണ്ടതും അവനൊന്നു നിശ്വസിച്ചുപ്പോയി ...
\"ഡാ ഇവി നിനക്കിന്ന് വരാൻ പറ്റുവോടാ ... അത്യാവശ്യമാ ... \" ഫോണിൽകൂടി മനു പറയുന്നത് കേട്ടതും ഇവാൻ അന്തിച്ചുപോയി ...
\"എന്താടാ ... എന്തുപറ്റി ... ബുധനാഴ്ച പോയാപ്പോരേ ഇനി ... \"
\"അതല്ലടാ നീ ഒരു ജോബിന്റെ കാര്യം പറഞ്ഞില്ലേ ... അത് സെറ്റായിട്ടുണ്ട് ... ഡെലിവറി ബോയ് ... പക്ഷേ നാളെത്തന്നെ ജോയിൻ ചെയ്യണമെന്നാ പറയുന്നത് ... ഇല്ലെങ്കിൽ അവര് വേറെ ആളെ എടുക്കും ... ഇതുതന്നെ ഞാൻ എന്റെ ചേട്ടന്റെ ഒരു ഫ്രണ്ട് വഴി ഒപ്പിച്ചതാ ... നീ പറഞ്ഞത്പോലെ ക്ലാസ് കഴിഞ്ഞ് 5 മണിമുതലാ ജോലി ... എങ്ങനെപോയാലും മാസം 20000 വരെ ഒപ്പിക്കാം ... പിന്നെ ലേറ്റ് നൈറ്റ് ഡെലിവെറിക്ക് എക്സ്ട്രാ ചാർജ് ... എന്തുപറയുന്നു നീ ഒകെയാണോ ... ഇഷ്ടപ്പെട്ടില്ലെങ്കിൽ വേറെ നോക്കാം \"
\"വേണം ... ഞാൻ വരാടാ ... നീ ആ ചേട്ടനോടൊന്ന് വിളിച്ചുപറ ... \" ജോലി ഒകയായെന്ന് കേട്ടപ്പോൾത്തന്നെ അവന് പകുതി ആശ്വാസമായിരുന്നു ...
\"ഓക്കേ ഡാ നീ വേഗം വരാൻ നോക്ക് ... \" മനു ഫോൺ കട്ട് ചെയ്തതും അവൻ വേഗം തെന്നെ പാക് ചെയ്യാൻ തുടങി ... അപ്പോഴാണ് മമ്മക്ക് വേടിച്ച സാരിയവൻ കാണുന്നതും ... ശരിക്കും ആ കാര്യമേ അവൻ മറന്നുപോയിരുന്നു ... അതുകൊണ്ടുതന്നെ വേഗം പാക്ക് ചെയ്തശേഷം സാരിയുമെടുത്തുകൊണ്ടു വിവരം പറയാൻ വേണ്ടി കാതറീന്റടുത്തേയ്ക്കു നടന്നു ...
\"മമ്മ \" ... ഇവാന്റെ വിളികേട്ടതും സോഫയിൽ ഏതോ ബുക്കും വായിച്ചുകൊയ്‌ണ്ടിരുന്നവർ മുഖമുയർത്തി ഇവാനെ നോക്കി ...
\"എന്താ ഇവാൻ \" ... ഒരുസംശയത്തോടെ അവർ ചോദിച്ചുകൊണ്ട് സോഫയിൽനിന്നും എഴുന്നേറ്റതും ഇവാൻ തന്റെ കയ്യിലുള്ള കവർ അവർക്കുനേരെ നീട്ടി ...
\"എന്തായിത്... ചോദിക്കുന്നതിനോടൊപ്പം അവരാ കവർ വേടിച്ച് തുറന്നുനോക്കി... ഡാർക്ക് ഗ്രീൻ നിറത്തിലുള്ള മനോഹരമായൊരു സാരി ...
\"ഇഷ്ട്ടായോ ... \" സാരി നിവർത്തി തിരിച്ചും മറിച്ചും നോക്കുന്ന തന്റെ മമ്മയെക്കണ്ട് ഇവാൻ ചോദിച്ചു ...
\"മ്മ്മ് കൊള്ളാം ... നല്ല കളർ ... പക്ഷേ ഇപ്പോ വേണ്ടായിരുന്നു ... രണ്ടുദിവസം മുന്നേ ഫങ്ക്ഷനുവേണ്ടി കുറെ ഡ്രെസ്സ് എടുത്തതാ ... എബി മോന്റെ വകയും രണ്ടുമൂന്ന് സാരിയെടുത്തുതന്നു ... ഇതിപ്പോ അധികപ്പറ്റായതുപോലെ ... സാരമില്ല എന്തായാലും വാങ്ങിയതല്ലേ ... \" അവർ ആ സാരി തിരികെ കവറിലാക്കി ... ഇവാന് താൻ കൊടുത്ത സാരി അധികപ്പറ്റായെന്ന് കേട്ടതും എന്തോ മനസ്സിലൊരു കൊളുത്തിവലി ... എന്തായാലും മമ്മക്ക് ഇഷ്ടമായല്ലോ ... ഇനി ഒന്നടുത്തുകാണണം ...
\"മമ്മ പോകാം \" ... എവിടേക്കോ പോകാനായി ആൽബിൻ റെഡിയായി താഴേക്കുവന്നു ...
\"ആ ... ഞാൻ റെഡിയായി മോനെ ... അയ്യോ ഫോൺ റൂമിലാ ... ഒരുമിനിറ്റ് ഇപ്പോ വരാം ... \" അതുപറഞ്ഞ് കയ്യിലുണ്ടായിരുന്ന കവർ സോഫയിലേക്കിട്ട് അവർ റൂമിലേക്കുപോയി ...
\"നീ എത്രദിവസം കാണും ഇവിടെ \" ... തന്റെ മമ്മ പോയവഴിയേ നോക്കിനിൽക്കുംപോഴാണ് ആൽബിന്റെ വക അങ്ങനൊരു ചോദ്യം ... ഇവാന് അത്ഭുതം തോന്നി ... എത്രയോ നാളുകളായി തന്നോടൊരു വാക്ക് ചോദിച്ചിട്ടുപോലും ... താനെന്നൊരാൾ ഈ വീട്ടിൽ ഉണ്ടെന്നുപോലും മൈൻഡ് ചെയ്യാറില്ല ... ആ ആളാണ് ഇപ്പോ ഇങ്ങോട്ട് വന്നു സംസാരിക്കുന്നത് ...
\"ഞാൻ ... ഞാൻ ഇന്ന് വൈകിട്ട് പോകും ... \" സംസാരിച്ചു പരിചയമില്ലാത്തതുകൊണ്ടാകും വാക്കുകൾക്ക് ചെറിയൊരിടർച്ച ... എന്നാൽ മറുപടിയായി ആൽബി അവനോയൊന്ന് നോക്കി
\"മ്മ്മ് ... വൈഷ്ണവിയെന്നാ കുട്ടിയുടെ പേര് ... വേറെ കാസ്റ്റാ ...ഒരുമിച്ച് വർക്കുചെയ്യുന്നു ... രണ്ടുവർഷമായി ഇഷ്ട്ടത്തിലായിരുന്നു ... വീട്ടിൽ പറഞ്ഞപ്പോ ആരും എതിർത്തില്ല ... അഞ്ചുമാസം കഴിഞ്ഞേ മ്യാരേജ് കാണൂ ... തീയതി ആന്ന് കുറിക്കത്തതേയുള്ളു ... അപ്പോ ഞാൻ അറിയിക്കാം ... \" ഇവാൻ ശരിക്കും ഞെട്ടിനിൽക്കുവാണ് ... ചേട്ടായി ഇതൊക്കെ തന്നോട് പറയുമെന്ന് അവൻ സ്വപ്നത്തിൽപ്പോലും കരുതിയില്ല ... ഇപ്പോ എന്തുപറ്റിയാവോ പെട്ടെന്ന് ഇങ്ങനൊക്കെ ...
\"ആ വാമോനെ പോകാം ... \" അപ്പോഴേക്കും കാതറീനും അങ്ങോട്ടേക്കുവന്നു ...
\"മമ്മ ... \" പുറത്തേയ്ക്കിറങ്ങാൻ നേരമാണ് ഇവാൻ വിളിക്കുന്നത് ...
\"എന്താ ഇവാൻ ... \" ആവരെയൊന്നുനോക്കികൊണ്ട് ആൽവിൻ കാറിന്റടുത്തേയ്ക്കു നടന്നു ...
\"ഞാൻ ഇന്ന് നാലരക്കുള്ള ട്രയിനിൽ തിരികെപോകും ... \"
\"നാലരക്കോ ... ഇനി നാലഞ്ചു മണിക്കൂറുണ്ടല്ലോ ... പക്ഷേ ആ സമയത്ത് എനിക്കുവരാൻ പറ്റില്ല ... അത്യാവശ്യമായി ഒന്നുരണ്ടിടത്തുപോണം ... എന്തായാലും എന്നെ കാത്തുനിൽക്കണ്ട ... സമയമാകുംപ്പോൾ ഇറങ്ങിക്കോ ... \" തന്റെ ഫോണിലേക്കൊന്നു നോക്കി അത്രയും പറഞ്ഞ് അവർ പുറത്തത്തെക്ക് നടന്നു ... വെറുതെയെങ്കിലും നീ ഇന്ന് പോകണ്ട രണ്ടുദിവസം കൂടി നില്ക്കാൻ പറയുമെന്ന് അവനാശിച്ചുപോയി ... ഈ മൂന്നുമാസം കൊണ്ട് മമ്മ ഒരുപാട് മാറിയിരിക്കുന്നു ... കഴിഞ്ഞതവണ താൻ ഇവിടുന്നു പോകുംപ്പോൾ മമ്മക്ക് എന്ത് സങ്കടമാരുന്നു ... പക്ഷേ ഇപ്പോഴോ ... ഇവാൻ തന്റെ റൂമിലേക്ക് തിരികെനടന്നു ... പോകുന്നതിനുമുന്നേ സോഫയിൽകിടക്കുന്ന താൻ കൊടുത്ത സാരിയിലേക്കുനോക്കി അവനൊന്നു നിശ്വസിച്ചുപോയി ...
🔴🔵⚫️🟢🟠🟣⚪️🟤🟡
ട്രെയിനിൽ തന്റെ സീറ്റിലിരുന്നു ഫോണിൽ ഒന്നുകൂടി ഇന്ദ്രന്റെ നമ്പറിലേക്ക് വിളിച്ചു ഇവാൻ ... ബെല്ലടിക്കും പക്ഷേ എടുക്കില്ല ...\' എന്തൊരു വാശിയാ ഈ മനുഷ്യന് \' അവൻ കെറുവോടെ മുഖംകോട്ടി ... ഇന്നുതന്നെ എത്രതവണ വിളിച്ചു ... മമ്മയോട് സംസാരിച്ച് റൂമിൽകയറിയപ്പോതന്നെ വിളിച്ചുനോക്കിയിരുന്നു ... ഉച്ചക്കത്തെ ഫുഡ് കഴിച്ചിട്ടും വിളിച്ചുനോക്കി ... വീട്ടിൽനിന്നും ഇറങ്ങുന്നതിനുമുന്നെയും വിളിച്ചതാ ... മനപ്പൂർവം എടുക്കാത്തതാ എനിക്കറിയാം ... ഇനി ഞാൻ വിളിക്കില്ല നോക്കിക്കോ ... \' ചുമ്മാ ഫോണുംനോക്കിയിരുന്നു പരിഭവം പറയുവാ ...
ആന്റിയുടെ വീട്ടിലെത്തിയപ്പോ 9 മണി കഴിഞ്ഞിരുന്നു ... മൂന്നുനാലു ദിവസമെന്നു പറഞ്ഞുപോയിട്ട് രണ്ടുദിവസത്തിനുള്ളിൽ വന്നിട്ടും ആന്റി ഒന്നും ചോദിച്ചില്ല ... പ്രതീക്ഷിച്ചപോലെയായിരുന്നു ... ചിലപ്പോ പപ്പയെ വിളിച്ചപ്പോ പറഞ്ഞുകാണും ... റൂമിലെത്തിയപാടെ കുറച്ചുനേരം കിടന്നു ... ഇനി നാളെ മുതൽ ജോലിക്ക് കയറണം ... സ്വിഗ്ഗിയിലാണ് കിട്ടിയിരിക്കുന്നത് ... എത്ര കഷ്ട്ടപ്പെട്ടാലും വേണ്ടീല്ല സ്വന്തം കാലിൽനിക്കണം ... ഓരോന്നാലോചിച്ചാലോചിച്ചു അവൻ അറിയാതുറങ്ങിപ്പോയി ...
🔴🔵⚫️🟢🟠🟣⚪️🟤🟡
പിറ്റേന്ന് രാവിലെതന്നെ ഇവാൻ കോളേജിലേക്ക് പുറപ്പെട്ടു ... അവിടെ ചെല്ലാനാണ് മനു പറഞ്ഞത് ... മൂന്നുനാലുദിവസം അച്ഛമ്മയുടെ വീട്ടിൽനിക്കാൻ പോയവനാ ... പക്ഷേ ഒരു പ്രശ്നം ... അവരുടെ കൂടെ ഡാൻസ് കളിക്കുന്ന പയ്യന്റെ കാല് ചെറുതായിട്ടൊന്ന് ഉളുക്കിപിടിച്ചു ... ഒരാഴ്ചത്തേക്ക് കാലനക്കാൻ പാടില്ലെന്നാ ഡോക്ടർ പറഞ്ഞിരിക്കുന്നത് ... അതുകാരണം അവനുപകരം പുതിയൊരാളെയുടെതിട്ടുണ്ട് ... ഇനി രണ്ടുദിവസമേയുള്ളൂ പ്രോഗ്രാമിന് ... അതിനുമുന്നേ പുതിയ ചെറുക്കനെ ഡാൻസിന്റെ സ്റ്റപ്പൊക്കെ പഠിപ്പിക്കാനുള്ള തത്രപ്പാടാ ... അതിനുവേണ്ടി അച്ഛമ്മയുടെ വീട്ടിലെ താമസമൊക്കെ നിർത്തിവച്ച് ഓടിവന്നതാ അവൻ ... അവര് 8 മണിക്കുതന്നെ കോളേജിലെത്തിയിട്ടുണ്ട് ... എനിക്ക് പിന്നെ പതുക്കെ പോയാമത്തിയല്ലോ ... ജോലിയുടെ കാര്യത്തിന് വൈകിട്ട് പോയാമതി ...
പക്ഷേ കോളേജിലേക്ക് പോകുന്ന കാര്യമാലോചിക്കുംപോൾ കയ്യും കാലും വിറക്കുന്നു ... ജിത്തേട്ടൻ ഉറപ്പായിട്ടും വന്നുകാണും ... ദൂരെനിന്ന് നോക്കാൻപോലുമുള്ള ധൈര്യമില്ല ... പിന്നെങ്ങനെയാ ... ക്ലാസ് ഇല്ലെന്നുള്ളതാ ഒരാശ്വാസം ... ഈ മനുവും ഹലിയും കാരണമാ ഇന്ന് പോകുന്നതുതന്നെ ... വൈകിട്ട് വരാമെന്നു പറഞ്ഞതിന് എന്നെ കൊന്നില്ലന്നേയുള്ളൂ ... ഹോ ... കർത്താവേ കാത്തോളണേ ... ജിത്തേട്ടന്റെ കണ്ണിൽപ്പെടാതെ മുങ്ങിനടക്കാം ... വേറെ വഴിയില്ലല്ലോ ...
9 : 30 ആയതും ഇവാൻ കോളേജിൽ എത്തിയിരുന്നു ... അവനാദ്യം നോക്കിയത് പാർക്കിങ് ഷെഡ്ഢിലേക്കാരുന്നു ... \' കർത്താവേ ജിത്തേട്ടന്റെ ബുള്ളറ്റ് ... അപ്പോ വന്നിട്ടുണ്ട് ... \' ഇവാന്റെ കണ്ണുകൾ ആ കോളേജ് മുഴുവനുമൊന്ന് റൗണ്ടടിച്ചു ... പ്രതയക്ഷത്തിൽ അവിടെയെങ്ങും ഇന്ദ്രനില്ലായെന്ന് കണ്ടതും ചെക്കനകത്തേക്കൊരോട്ടമായിരുന്നു ... എന്നാൽ കാണേണ്ട കണ്ണുകൾ അത് കൃത്യമായി കാണുകയും ചെയ്തിരുന്നു ...
🔴🔵⚫️🟢🟠🟣⚪️🟤🟡
തുടരും ...