Aksharathalukal

❤️❤️😘 എൻ സീമന്ത രേഖയിലെ സിന്ദൂരം ഭാഗം -28😘❤️❤️











\"പറഞ്ഞോ,\"

\"മം..., 
അങ്കിളിനോടാണ് പറഞ്ഞത്, 
അവരിപ്പോൾ ഹൈദ്രബാദിലാണ്, അവിടെന്ന് വരാൻ ടൈം ആകും. \"


\"ഞാൻ ആലോചിക്കുന്നത് അതല്ല, എന്നാലും  അവൾക്ക് സൂയിസൈഡ്  ചെയ്യാൻ വിധത്തിൽ മാത്രം എന്താ പ്രശ്നമെന്നാണ്. \"

\" അത് നിനക്ക് മനസിലായില്ലേ, 
ആ ഫ്രാൻസിസ് ഇല്ലേ, അവൻ ഇവളെ തേയ്ച്ചിട്ട് പോയികാണും, അല്ലാതെ അവള് ഈ പണി ഒപ്പിക്കില്ല. 

അവനെ  ഫോണിൽ  പോലും വിളിച്ചിട്ട് കിട്ടുന്നില്ല . സ്വിച്ച് ഓഫാക്കി വെച്ചിട്ട് ഒളിച്ചിരിക്കുകയാവും.

മിക്കവാറും  സ്മിതയുടെ കാര്യം വീട്ടിൽ സംസാരിച്ചു കാണും,  അവന്റെ പപ്പാ പറ്റില്ലെന്ന് പറഞ്ഞിട്ടുമുണ്ടാകും. അതാണ് ഓഫീസിൽ നിന്നു പോലും റിസൈൻ ചെയ്യിച്ചത്.  അവന്റ പപ്പയെ എനിക്ക് അറിയാം ഒരുപ്രേതെക ടൈപ്പാണ്  . \"

\"അങ്ങനെയാണെങ്കിൽ  അവന്റ പപ്പയോട് നമുക്ക് ഒന്ന് പോയി സംസാരിച്ചാലോ \". 

\"  പിന്നെ നീ പറഞ്ഞയുടൻ അങ്ങേര് കേൾക്കാൻ പോകുവല്ലേ, 
അല്ലെങ്കിൽ തന്നെ നീ ആർക്ക് വേണ്ടിട്ടാണ് സംസാരിക്കുന്നത്, 
അവന് അവളെ വേണ്ട, പിന്നെ ആർക്ക് വേണ്ടിട്ടാണ്.... \" 

\" ദേ ട്രീസ നീ വെറുതെ എഴുതാപ്പുറം വായിക്കേണ്ട... \" 

\" അവൾക്ക് ബോധം വരുമ്പോൾ അറിയാല്ലോ,  ഞാൻ പറഞ്ഞത് സത്യമാണോ അല്ലയോയെന്ന്.,... \"


ഇവർ സംസാരിച്ചിരിക്കുന്നിടത്തേക്ക്  ആമി വരുന്നു. 

\" ചേച്ചി...,  ഞാൻ പോയിക്കോട്ടെ, ഫോൺ റൂമിലാണ്. \"

\"അത് ശെരിയാണല്ലോ, നീ 
പോയ്ക്കോ, അല്ല 
നീ എങ്ങനെയാ പോകുന്നെ....\"

\" പ്രശാന്തേട്ടൻ ഒരു  ഊബർ 
പറഞ്ഞിട്ടുണ്ട്  \"

\" ശെരി,  എന്നാ പിന്നെ നീ പോയ്ക്കോ \"

ആമിയെ വണ്ടിയിൽ കയറ്റി വിട്ടതിനു ശേഷം പ്രശാന്ത് ട്രീസയുടെയും ഐഷുവിന്റെയും അടുത്തേക്ക് വരുന്നു. 

\"ആമി പോയോ പ്രശാന്ത് \"

\"ആ പോയി,
പിന്നെ, വേറൊരു മാറ്ററുണ്ട് \"

\"എന്താടാ..., \"

\" ഫ്രാൻ‌സിസിന്റെ വിവാഹം ഏതാണ്ട് ഉറപ്പിച്ചു, എൻഗേജ്മെന്റ് ഉടനെ കാണുമെന്നാണ് കിട്ടിയവിവരം. \"

\"നിന്നോട് ആരാ ഇത് പറഞ്ഞത്, \"

\"അവന്റ ഒരു ഫ്രണ്ടാണ്, ഞാൻ അവനോട് സ്മിതയുടെ ഈ കണ്ടിഷനെ കുറിച്ചു പറഞ്ഞിട്ടുണ്ട്. \"


\" ഞാൻ പറഞ്ഞില്ലേ , എന്തെങ്കിലും പ്രശ്നം കാണുമെന്ന്. ഇപ്പോൾ നിനക്ക് വിശ്വാസമായില്ലേ. \"

ഐഷുവിന് അപ്പോഴും അത് വിശ്വസിക്കാൻ പറ്റുന്നില്ലായിരുന്നു. 


\"മോന് കുടിക്കാൻ എന്തെങ്കിലും വേണോ\"

\"മം...\"

\"വാ ആന്റി വാങ്ങിച്ചു തരാം.\"

ട്രീസ ഐഷുവിന്റെ മകനെയും കൂട്ടി  ഹോസ്പിറ്റലൽ കാന്റീനിലേക്ക് പോകുന്നു. 

മൂന്നുന്നാലു മണിക്കൂറുകൾ കഴിഞ്ഞു സ്മിതക്ക് ബോധം വീഴുന്നു. അതിനു ശേഷം റൂമിലേക്ക് മാറ്റുന്നു. 
എല്ലാവരും റൂമിൽ കയറി സ്മിതയെ കാണുന്നു. 

\"എന്തു പണിയ മോളെ നീ
കാണിച്ചത്...\"

\"കയ്യിലെ  ഞരമ്പ് കട്ട്‌ ചെയ്തതിനേക്കാൾ നല്ലത് , കഴുത്തിലേതു ആകാമായിരുന്നില്ലേ എങ്കിൽ പെട്ടെന്ന് തീർന്നേനെയല്ലോ \"

\"നീയൊന്ന് മിണ്ടാതിരിക്ക് ട്രീസ \"

\"അവനെന്നെ  വേണ്ടെന്ന് പറഞ്ഞു 
ചേച്ചി.\"

അപ്പോഴേക്കും ഫ്രാൻസ്സിസ്സും അവിടേക്ക് എത്തുന്നു.

\"അപ്പോൾ അതാരാ...\" 

അന്നേരമാണ്, സ്മിത ഫ്രാൻസിസ്സിനെ കാണുന്നത്. അന്നേരം സ്മിതയുടെ ചുണ്ടുകളിൽ പുഞ്ചിരി വിടരുന്നു. 

\" നീ എന്തൊക്കെയാ ഈ കാട്ടി 
കൂട്ടുന്നത് സ്മിത \"

\" നിനക്കെന്നെ വേണ്ടെന്ന് പറഞ്ഞത് കൊണ്ടല്ലേ ഞാൻ ഇങ്ങനെ
ചെയ്തത്. നീ വന്നല്ലോ എനിക്ക് അത്‌ മതി \"

\" നിനക്കെന്താ പറഞ്ഞാൽ മനസ്സിലാകില്ലേ, നമ്മൾ തമ്മിൽ ഒത്തു  പോകില്ല. അഥവാ പോയാലും  അത് അധികനാൾ നീളില്ല, 
അതുകൊണ്ട്  ഞാൻ നിന്നോട് പറഞ്ഞത് ഇത് അവസാനിപ്പിക്കുന്നതാണ് നല്ലതെന്ന്. 

മാത്രവുമല്ല പപ്പക്കും, മമ്മിക്കും എന്റെ ഈ അഫ്ഫെയറിനോട് താൽപ്പര്യമില്ല, അവരെ വെറുപ്പിച്ചു നിന്റെ കൂടെ ജീവിച്ചാൽ എന്തായാലും എന്റെ ജീവിതം പരാജയമാകുമെന്ന് എനിക്ക് 
ഉറപ്പുണ്ട്. \"

\"അത്ര ഉറപ്പുണ്ടായിരുന്നെങ്കിൽ പിന്നെ എന്തിനാ നീ അവളെ സ്നേഹിച്ചത്, 
പിന്നാലെ നടന്നത്. വേറൊരുത്തിയെ കിട്ടിയപ്പോൾ  ഇവള് 
കൊള്ളാതെയായി അല്ലേ \"


\" പറഞ്ഞതിൽ കൂടുതലൊന്നും എനിക്ക് നിന്നോട് പറയാനില്ല . ദയവുചെയ്തു എന്റെ പിന്നാലെ നീ വരരുത്. അത് പറയാൻ വേണ്ടിട്ടാണ് ഞാൻ ഇപ്പോൾ വന്നത്. നമ്മൾ തമ്മിൽ സെറ്റ് ആകില്ല സ്മിത അതുകൊണ്ടാണ് പറയുന്നത്. 
പ്ലീസ്...... \"


ഫ്രാൻ‌സിസിന്റെ വാക്കുകൾ കേട്ട് സ്മിത പൊട്ടി കരഞ്ഞു കൊണ്ട് ഐഷു വിനോടായി പറയുന്നു. 

\"കേട്ടില്ലേ ചേച്ചി, അവനെന്നെ വേണ്ടെന്ന്....\"

സ്മിത കരയുന്നത് കണ്ട് ട്രീസക്ക് ദേഷ്യം വരുന്നു. 

\" ഒന്ന് നിർത്തുന്നുണ്ടോ നിന്റെ കരച്ചിൽ. , 
ഒരാളുടെ മനസ്സിൽ ഇടമില്ലെന്നറിഞ്ഞിട്ടും വീണ്ടും, വീണ്ടും എന്തിനാ ബുദ്ധിമുട്ടിക്കുന്നേ,  , അവന് വേണ്ടെങ്കിൽ വേണ്ട, ഇവൻ പോയാൽ നിനക്ക് ഈ ലോകത്ത് വെറെ അമ്പിള്ളേറെ കിട്ടില്ലേ. 

ഇവനെപ്പോലുള്ള താത്കാലിക മനുഷ്യന് ഇടം കൊടുത്തതിന്റെ പേരിൽ ഇല്ലാതാക്കി കളയേണ്ടത്തല നീ നിന്റെ ജീവൻ. പിന്നെ നീ അന്ന് പറഞ്ഞല്ലോ ചേച്ചിക്ക് പ്രണയത്തെ കുറിച്ച് എന്തറിയാമെന്ന്?

ഇല്ല എനിക്ക് അറിയില്ല ,  
പക്ഷേ യഥാർത്ഥ പ്രണയത്തിന്റെ  ത്രീവ്രത അറിയാൻ 
പ്രണയിക്കണമെന്നൊന്നുമില്ല, 
നീ മൂന്നു വർഷമല്ലേ പ്രണയിച്ചിട്ടുള്ളു , അതും ഇവനെ പോലൊരു അവസരവാദിയെ......

ദേ നിൽക്കുന്ന ഇവളുണ്ടല്ലോ,
( ഐഷുവിനെ കാട്ടികൊണ്ട് ട്രീസ പറയുന്നു ) ഏഴു വർഷം പ്രണയിച്ചതാ, ഇവനെ പോലൊരുത്തനെയല്ല, 
ഏതൊരു പെണ്ണും ആഗ്രഹിച്ചു പോകുന്ന, പാർട്ണർ ആക്കാൻ കൊതിക്കുന്ന ഒരുത്തനെ..., 
അതിന്റ അത്ര ത്രീവ്രതയൊന്നും 
നിന്റെ പ്രണയത്തിൽ ഞാൻ കണ്ടിട്ടില്ല..

ഇവനു വേണ്ടി ജീവൻ കളയാൻ പോയപ്പോൾ, നീ നിന്റെ അച്ഛനെയും അമ്മയെയും കുറിച്ച് ഒന്ന് ആലോചിച്ചോ, നീ ഇല്ലാതെയായാൽ അവരുടെ അവസ്ഥ ഏന്തായിരിക്കുമെന്ന് നീ ചിന്തിച്ചോ. 

ഇപ്പോൾ തന്നെ ഈ കാര്യം അറിഞ്ഞു ബോധം പോയി ഹോസ്പിറ്റലിൽ അഡ്മിറ്റാണ് ആ പാവം. 
ആദ്യം സ്നേഹിക്കുന്നവരെ മനസ്സിലാക്കാൻ പഠിക്ക്.  കുറച്ചു അറിവുണ്ടായിട്ട് കാര്യമില്ല സ്നേഹിക്കുന്നവരെ മനസ്സിലാക്കാനുള്ള വിവേകം  കൂടിയുണ്ടാകണം . \"

\"എടി മതി.....\"

ട്രീസ പറഞ്ഞതൊക്കെ കേട്ട് ഒന്നും മിണ്ടാതെ ഫ്രാൻസിസ്സ് ഇറങ്ങി പോകുന്നു. അപ്പോഴേക്കും റൂമിലേക്ക് സിസ്റ്റർ വരുന്നു, 

\"എന്താ എവിടെയൊരു ബഹളം, 
ഇത് ഹോസ്പിറ്റൽ ആണെന്ന്
ഓർമ്മവേണം, ഇവിടെ നിങ്ങൾ മാത്രമല്ല വേറെയും രോഗികൾ ഉള്ളതാണ്. \"


ഐഷു ട്രീസയെയും കൂട്ടി റൂമിന് പുറത്തേക്ക് ഇറങ്ങി പോകുന്നു. സ്മിത വീണ്ടും പൊട്ടി കരയുന്നു. തിരികെ റൂമിലേക്ക് വരുന്ന ഐഷുവിനെ കണ്ട് സ്മിത പെട്ടെന്ന് കണ്ണുനീര് തുടക്കുന്നു. 
അത് കണ്ട് ഐഷു സ്മിതയോട് പറയുന്നു.

\" വല്ലാണ്ട് സങ്കടം വരുമ്പോൾ, 
മനസ്സിന് പിടിച്ചു നിൽക്കാൻ കഴിയാതെ വരുമ്പോൾ പൊട്ടി കരയുന്നതാണ് നല്ലത്, അപ്പോൾ കിട്ടുന്ന ആശ്വാസമൊന്നും
ഒരു മോട്ടിവേഷൻ സ്പീച്ചിനും കിട്ടില്ല. 
നമ്മൾ ഒരാളെ എത്ര മാത്രം സ്നേഹിക്കുന്നുവോ,  അത്രയും മാത്രം കരയും. ജീവിതത്തിൽ നഷ്ടപെട്ടവർക്ക്  മാത്രമേ അതിന്റെ വില മനസിലാകൂ. നമ്മൾ ജീവനു തുല്യം സ്നേഹിച്ചവർക്കെ നമ്മുടെ മനസ്സിനെ  പെട്ടെന്ന് തകർക്കാൻ കഴിയു.\"


\" ഒറ്റക്ക് പിടിച്ചു  നിൽക്കാൻ കഴിയാത്തത് കൊണ്ടാണ് എല്ലാവരെയും തോൽപ്പിച്ചു കൊണ്ടു ഞാൻ അങ്ങ് പോകാമെന്നു കരുതിയത്. \"

\" ഈ ലോകത്ത് ഏറ്റവും വിലയില്ലാത്തതെന്താണെന്ന് നിനക്കറിയോ, അത് ആത്മാർത്ഥതയാണ്. 

അവൻ നിന്നെ ആത്മാർത്ഥമായി സ്നേഹിച്ചിട്ടൊന്നുമില്ല ,  അങ്ങനെ ആയിരുന്നെങ്കിൽ ഒരിക്കലും നിന്നെ  ഇട്ടേച്ച് മറ്റൊരാളുടെ കൂടെ പോകില്ലായിരുന്നു.  നമ്മൾ ഒരിക്കൽ  ഒരാളെ സ്നേഹിച്ചാൽ വിട്ടു കൊടുക്കാൻ വലിയ പാടാണ്,  

നീ അവസാനം വരെ അവന്റെ സ്നേഹത്തിന് വേണ്ടി പൊരുതിയില്ലേ,   യാചിചില്ലേ, എന്നിട്ടും അവന്റെ മനസ്സ് അലിഞ്ഞില്ലല്ലോ. അതാണ് പറഞ്ഞത് സ്ഥാനമില്ലെന്നറിഞ്ഞാൽ ഉറങ്ങി പോരുക തന്നെ ചെയ്യണം. 

ഇനിയെങ്കിലും നീ നിന്റെ വാല്യൂ  സ്വയം മനസിലാക്കി  നിന്നെ ഒഴിവാക്കിയവരുടെ പിറകെ പോകാതിരിക്കുക. \"


\"  എന്നെ മനസിലാക്കാത്ത അവനെയാണല്ലോ ഞാൻ തിരഞ്ഞു പിടിച്ചത്. തെറ്റു പറ്റിയത് എനിക്കായിരുന്നു ചേച്ചി, ജീവിത കാലം മുഴുവൻ ഉണ്ടാകുമെന്നു  അവൻ പറഞ്ഞപ്പോൾ എനിക്കൊപ്പം ആണോയെന്ന് ഞാൻ ചോദിച്ചിരുന്നില്ല.

അവന് വേണ്ടി പൊഴിച്ച 
കണ്ണീരിനോട് പോലും  എനിക്കിപ്പോൾ പുച്ഛം തോന്നുവാ, \"



                                      തുടരും...... ❤️



❤️❤️😘 എൻ സീമന്ത രേഖയിലെ സിന്ദൂരം ഭാഗം -29😘❤️❤️

❤️❤️😘 എൻ സീമന്ത രേഖയിലെ സിന്ദൂരം ഭാഗം -29😘❤️❤️

5
399

ഐഷു സ്മിതയോട് സംസാരിച്ചു ഒരു വിധം സമാധാനപെടുത്തുന്നു. സ്മിതയെ കുറച്ചു നേരം ഒറ്റക്കിരുത്തി  ഐഷു റൂമിന് പുറത്തേക്ക് വരുന്നു.  റൂമിന് പുറത്ത്  വരാന്തയിലെ ചെയറിൽ  ട്രീസ ഐഷുവിന്റെ മോനെ തോളിൽ കിടത്തി ഇരിക്കുവായിരുന്നു. പുറത്തേക്ക് വരുന്ന ഐഷു അത് കാണുന്നു. \"അയ്യോ മോൻ ഉറങ്ങിയോ,...\"\" മം.. \"\" ഇങ്ങ് തന്നെ,... \" ഐഷു കുഞ്ഞിനെ ട്രീസയുടെ കയ്യിൽ നിന്നും എടുക്കുന്നു. \"സ്മിതയോ,...\"\"കുറച്ചു നേരം ഒറ്റക്കിരിക്കട്ടെയെന്ന്  ഞാൻ കരുതി, പ്രശാ‌ന്തോ  \"\"  അവൻ അർജന്റായി  ഒരു കാൾ വന്നു പോയി., നീ വീട്ടിലേക്ക് പോകുന്നെങ്കിൽ പോയ്ക്കോ ഐഷു \", \"അപ്പോൾ നീയോ...\" \" എടാ.., അവളുട