Aksharathalukal

❤️❤️😘 എൻ സീമന്ത രേഖയിലെ സിന്ദൂരം ഭാഗം -29😘❤️❤️











ഐഷു സ്മിതയോട് സംസാരിച്ചു ഒരു വിധം സമാധാനപെടുത്തുന്നു. 
സ്മിതയെ കുറച്ചു നേരം ഒറ്റക്കിരുത്തി  ഐഷു റൂമിന് പുറത്തേക്ക് വരുന്നു.  

റൂമിന് പുറത്ത്  വരാന്തയിലെ ചെയറിൽ  ട്രീസ ഐഷുവിന്റെ മോനെ തോളിൽ കിടത്തി ഇരിക്കുവായിരുന്നു. 
പുറത്തേക്ക് വരുന്ന ഐഷു അത് കാണുന്നു. 

\"അയ്യോ മോൻ ഉറങ്ങിയോ,...\"

\" മം.. \"

\" ഇങ്ങ് തന്നെ,... \" 

ഐഷു കുഞ്ഞിനെ ട്രീസയുടെ കയ്യിൽ നിന്നും എടുക്കുന്നു. 

\"സ്മിതയോ,...\"

\"കുറച്ചു നേരം ഒറ്റക്കിരിക്കട്ടെയെന്ന്  ഞാൻ കരുതി, പ്രശാ‌ന്തോ  \"

\"  അവൻ അർജന്റായി  ഒരു കാൾ വന്നു പോയി., നീ വീട്ടിലേക്ക് പോകുന്നെങ്കിൽ പോയ്ക്കോ ഐഷു \", 

\"അപ്പോൾ നീയോ...\" 

\" എടാ.., 
അവളുടെ അമ്മക്ക്  സുഖമില്ലാത്തതു കൊണ്ട്  ഇന്ന്  അവർക്ക് അവിടെന്ന് തിരിക്കാൻ പറ്റില്ലെന്നാണ് അങ്കിൾ വിളിച്ചപ്പോൾ പറഞ്ഞത്.  

പകരം   അവരുടെ റിലേറ്റീവ്സ് ആരെങ്കിലും വരുമെന്നാണ് പറഞ്ഞത് .  അവർ ഇനി ഇപ്പോൾ പുറപ്പെട്ടാലും വരുമ്പോൾ എന്തായാലും രാത്രിയാകും., 

മാത്രവുമല്ല ഞാൻ ഡോക്ടറോട് സംസാരിച്ചപ്പോൾ നാളെ അവളെ ഡിസ്ചാർജ് ചെയ്യാമെന്നാണ് പറഞ്ഞത്. 
അതുകൊണ്ടു മറ്റൊരാളെക്കൂടി ബുദ്ധിമുട്ടിക്കേണ്ടന്നെന്നു കരുതി ഇന്ന് ഇവിടെ ഇരുന്നോളാമെന്ന് അങ്കിളിനോട് പറഞ്ഞു. ഇന്നൊരു രാത്രിയുടെ കാര്യമല്ലേ ഉള്ളു.  \"

\" എന്നാൽ പിന്നെ നീ ഒറ്റക്ക് നിൽക്കണ്ട ഞാൻ കൂടെ നിൽക്കാം \"

\"ഏയ് അത് വേണ്ട,  നിനക്ക് ബുദ്ധിമുട്ടാകും, മതിവുമല്ല മോനെ നോക്കണ്ട \" 

\" അവൻ അമ്മേടെ അടുത്ത് നിന്നോളും പിന്നെ ചേച്ചിയും ഉണ്ടല്ലോ. ഒരു കാര്യം ചെയ്യാം ഞാൻ വീട്ടിലേക്ക് പോയി ഈ ഡ്രെസ്സൊക്കെയൊന്ന് ചേഞ്ച്‌ ചെയ്ത്. മോനെയും  അവിടെ ആക്കിയിട്ട് 
വരാം  \"

\"അല്ല...\"

\"നീ ഒന്നും പറയണ്ട, \"

\"എന്നാ ഓക്കേ...\"

ഐഷു സ്മിതയോട് യാത്ര പറയാനായി റൂമിലേക്കു പോകുന്നതും സ്മിത അപ്പോഴേക്കും മയങ്ങിയിരിന്നു. 
ട്രീസ ഊബർ ബുക്ക്‌ ചെയ്ത് ഐഷുവിനെ അതിലേക്ക് കയറ്റി വിടുന്നു. 

   വീട്ടിലേക്ക് വരാൻ വൈകിയപ്പോൾ തന്നെ ഐഷു ചേച്ചിയെ വിളിച്ചു  സ്മിതയുടെ  കാര്യം പറഞ്ഞിരുന്നു. 
ഐഷു വീട്ടിൽ എത്തി  ഡ്രസ്സൊക്കെ ‌ ചെഞ്ച് ചെയ്തു, മോനെ ആക്കിയതിനു ശേഷം തിരികെ ഹോസ്പിറ്റലിലേക്ക് വരുന്നു . 

വരുമ്പോൾ ട്രീസ ഫോണിൽ ആരോടോ സംസാരിക്കുവായിയുന്നു.  ഐഷുവിനെ കാണുന്നതും അവൾ ഫോൺ കട്ട്‌ ചെയ്ത്  ഐഷുവിന്റെ അടുത്തേക്ക് വരുന്നു. 

\"അപ്പോഴും 
സ്മിത മയക്കത്തിലായിരുന്നു. \"

\"ഇവൾ ഇതുവരെ ഉണർന്നില്ലേ \", 

\" ഇല്ല, ഞാൻ വിളിക്കാൻ പോയില്ല. ഉണർന്ന് കഴിഞ്ഞാൽ  പിന്നെ കരച്ചിലും പിരിച്ചിലുമായിരിക്കും എനിക്കാണെങ്കിൽ ദേഷ്യവും വരും. \"

\" കുറച്ചു വിഷമം കാണും, എന്നാലും അവൾക്ക് ഇപ്പോൾ കാര്യങ്ങൾ മനസ്സിലാകുന്നുണ്ട്. 

\" എന്നാ പിന്നെ നീ പോയി ഫ്രഷ് 
ആയിട്ട് വാ..., 
പിന്നെ.....ഞാൻ അച്ഛന്റെ സ്കൂട്ടിയിലാണ് വന്നത് നീ അതിൽ  പോയിട്ട് വാ.. \"

\"ഓക്കേയെടി......\"

ഐഷു വന്ന് കുറച്ചു സമയത്തിന് ശേഷം  സ്മിത ഉണരുന്നു. കുറച്ചു സമയം  അവർ രണ്ടാളും എന്തൊക്കെയോ  സംസാരിച്ചിരുന്നു. 
അതിനിടയിൽ  സ്മിത ഐഷുവിനോട്, അവളുടെ പ്രണയത്തെ പറ്റി ചോദിക്കുന്നു. 

\" ചേച്ചി...., 
ഞാൻ ഒരു കാര്യം ചോദിച്ചാൽ ചേച്ചിക്ക് ദേഷ്യവരുമോ, അതോ വിഷമം വരുമോ എന്നൊന്നും എനിക്കറിയില്ല. എന്നാലും ഞാൻ ചോദിചോട്ടെ.... \"

\"നീ ആദ്യം കാര്യം എന്താണെന്ന്
ചോദിക്ക് \"

\"അത്..., 
ട്രീസ ചേച്ചി പറഞ്ഞല്ലോ,  ചേച്ചിക്കൊരു അഫ്ഫെയർ ഉണ്ടായിരുന്നുവെന്ന്  അത് സത്യമാണോ , \"

\" നിനക്ക്  അത് കേട്ടിട്ട് എന്താണ് തോന്നിയത്. \"

\"  ചില സമയത്തെ ചേച്ചിയുടെ ആഴത്തിലുള്ള ആലോചനയും, ഇടയ്ക്കിടെ ആരെയോ ഓർത്തു നിറയുന്ന ആ കണ്ണുകളും കാണുമ്പോൾ എനിക്കത് പലപ്പോഴും തോന്നിയിട്ടുണ്ട്. 
ചേച്ചി ആരെയോ മിസ്സ്‌ ചെയ്യുന്നുണ്ടെന്ന്.\"  

അത് കേട്ട് ഐഷു ഒന്നും മിണ്ടാതെ ഇരിക്കുന്നു . 

\" പിന്നെന്താ  ചേച്ചി നിങ്ങൾ ഒന്നാകാതിരുന്നത് . \"

\" നമ്മൾ മാത്രം വിചാരിച്ചാൽ പോരല്ലോ,  ദൈയ്‌വം കൂടി വിചാരിക്കണ്ട.,
അതില്ലെങ്കിൽ വിധിയെന്ന  ഒറ്റ വാക്കിൽ പറഞ്ഞു ഒതുക്കി തീർക്കേണ്ടി വരും 
പലപ്പോഴും..,   അത് എത്ര വലിയ   പ്രണയമാണെങ്കിലും....\"

\"ചേച്ചി ഇപ്പോഴും ആ ആളെ മിസ്സ്‌ ചെയ്യുന്നുണ്ടോ. \"

കണ്ണുകൾ നിറഞ്ഞു കൊണ്ട് അവൾ മൂളുന്നു. 

\"മം....\"

\" ആ ചേട്ടനാണോ ചേച്ചിയെ വിട്ടിട്ട് പോയത്.?  നിങ്ങളുടെ ബ്രേക്കപ്പിന്റെ  റീസൺ എന്തായിരുന്നു.? \"

\"  ഞാനാ.  
ഞാനാണ് അവനെ ഒറ്റക്കാക്കി  വേറൊരാളുടെ താലിക്കു മുന്നിൽ തല കുനിച്ചത് . \" 

നിയന്ത്രമില്ലാതെ ഐഷുവിന് കണ്ണുകൾ നിറഞ്ഞൊരുകാൻ തുടങ്ങി..

\" സോറി ചേച്ചി.....,
ഞാൻ അറിയാതെ ചോദിച്ച് പോയതാണ്.  മറന്നതൊക്കെ , 
ഓർമിപ്പിച്ചു ഞാൻ ചേച്ചിയെ വിഷമിപ്പിച്ചു .\"

\" മറക്കാനോ, 
ഞാൻ ഇന്നും  ജീവിക്കുന്നത് ആ ഓർമ്മകളിലാണ് . അവനുമൊത്തുള്ള   
ആ നല്ല ഓർമകൾ മാത്രമേ എനിക്കിന്ന് കൂട്ടായുള്ളു.  

അസീം....
എന്നാ അവന്റെ പേര് എല്ലാവരും അവനെ അസിയെന്നാണ് വിളിക്കുന്നത്. 

പത്താം ക്ലാസ്സിൽ മുതൽ അവനെന്റെ പിന്നാലെ നടക്കാൻ തുടങ്ങിയതാണ്, 
ആ സമയത്തു ഞാൻ അവരുടെ സ്കൂളിലെ തന്നെ മറ്റൊരു പയ്യനുമായി പ്രണയത്തിലായിരുന്നു., അത് അറിഞ്ഞിട്ടും ആ പൊട്ടൻ എന്നെ വിട്ടില്ല പിന്നാലെ തന്നെയായിരുന്നു. 

ചിലർക്ക് പ്രണയമെന്നത്  വെറുതെ ഒരു നേരം പോകുമായിരിക്കും, അങ്ങനെ ഒരുത്തനെ ആയിരുന്നു ഞാൻ ആദ്യം സ്നേഹിച്ചത്.  

പതിനഞ്ചു വയസ്സിലെ ആദ്യം പ്രണയം ഫ്ലോപ്പ് ആയിരുന്നു, ഇനിയൊരു പ്രണയം ജീവിതത്തിൽ ഉണ്ടാകില്ലെന്ന് ഉറപ്പിച്ചായിരുന്നു മുന്നോട്ട് പോയത്.
കാരണം അതിന്റ പേരിൽ ഞാൻ എല്ലാവരുടെയും മുന്നിൽ നാണം കെട്ടു പോയിരുന്നു. 

അത് കഴിഞ്ഞു പ്ലസ് വണ്ണിൽ  ആയപ്പോഴേക്കും ഞാനും, അവനും ഒരേ സ്കൂളിൽ,   ഒരേ ക്ലാസ്സിൾ ഒരുമിച്ചു 
പിന്നെ ഞങ്ങൾ ഫ്രണ്ട്സായി . 

നമ്മുടെ ഏതു കാര്യവും, എത്ര വലിയ പ്രശ്നവും പറയാൻ പറ്റുന്ന ഒരാൾ , 
എത്ര വിഷമിച്ചു ഇരിക്കുമ്പോഴും നമ്മുടെ ചുണ്ടിൽ പുഞ്ചിരി വിടർത്താൻ കഴിയുന്ന, എന്തൊക്കെ പറഞ്ഞാലും വിട്ടിട്ട് പോകാത്ത ഒരു ഒരാൾ, 
ആ ഒരാളായിരുന്നു എനിക്കവൻ. 

കൂടെ നടന്നു തമാശകൾ പറഞ്ഞും ,  വഴക്കുണ്ടാക്കിയും,  അവൻ ഞാൻ പോലുമറിയാതെ എന്റെ മനസ്സിൽ കയറിക്കൂടി. 

  ഫ്ലാഷ് ബാക്ക്......


!!!\" പ്ലസ്ടുവിലെ  ക്രിസ്മസ് സെലിബ്രേഷൻ ഡേയ്.... 

\"ഐഷ്വര്യ...., 
ഐഷു ഞെട്ടി  ഇരിക്കുമ്പോൾ,

\"എടി നിന്നെയാ വിളിക്കുന്നെ, 
പോയി വാങ്ങ്. \"

ഐഷു, ആസിയുടെ  അടുത്ത് പോയി ആ ഗിഫ്റ്റ് വാങ്ങിച്ചു തിരികെ വന്ന് 
അവളെത് തുറന്നു നോക്കുമ്പോൾ, കുറച്ചു മുൻപ് അവൻ അവർക്ക് കാണിച്ചു കൊടുത്ത 
ഗിഫ്റ്റായിരുന്നു അത് . 
ആ ഗിഫ്റ്റ് കണ്ട് ഐഷു സർപ്രൈസ് ആകുന്നു.

\"എടി, ഐഷു
ഇത്  നിനക്കുള്ളതായിരുന്നോ .\"

അപ്പോഴേക്കും മറ്റുള്ള കുട്ടികൾ അത് വാങ്ങി  നോക്കാനായി തിരക്കു കൂട്ടുന്നു .

ഐഷു അസിയുടെ അടുത്തേക്ക് ചെല്ലുന്നു. 

\" ഗിഫ്റ്റ് ഇഷ്ടായോ...\"

\" സിനി തന്നതാണെന്ന് പറഞ്ഞിട്ട് \"

\"അത്  ഞാൻ വെറുതെ, പറഞ്ഞതാ,
സർപ്രൈസ്...\"

\"അത് മാത്രമാണോ, 
അതോ,   സിനി പറഞ്ഞതെന്ന്  പറഞ്ഞു എന്നോട്  പറഞ്ഞത് മൊത്തം വെറുതെയായിരുന്നോ. \"

ഐഷുവിന്റ ആ ചോദ്യത്തിന് അസി അതിന് ഉത്തരം നൽകിയില്ല. 
പകരം  ഒരു പുതിയ നോട്ട് ബുക്ക്‌  അവളുടെ കയ്യിലേക്ക് കൊടുക്കുന്നു. 


\"ഇതിനിടയിലെ ഒരു പേജിന്‌ തന്നോട് എന്തോ പറയാനുണ്ട്. \"

എന്ന് പറഞ്ഞു ബുക്ക്‌ കൊടുത്തിട്ട് അസി പോകുന്നു. ഐഷു ആ ബുക്ക്‌ വേഗതയിൽ മറിച്ചു നോക്കുന്നു . അപ്പോഴേക്കും  ഇടയിൽ എഴുതിയ ഒരു പേജ് അവളുടെ കണ്ണിൽ പെടുന്നു. 


ആ പേജിലെ വരികൾ  അവൾ വായിക്കുന്നു. \"!!!



 
                                   തുടരും.......... ♥️



❤️❤️😘എൻ സീമന്ത രേഖയിലെ സിന്ദൂരം ഭാഗം -30😘❤️❤️

❤️❤️😘എൻ സീമന്ത രേഖയിലെ സിന്ദൂരം ഭാഗം -30😘❤️❤️

5
360

എന്റെ സ്വന്തം ഐഷുവിന്,എന്റെ സ്വന്തമെന്ന് പറയുന്നത് തനിക് ഇഷ്ടമാകുമോ എന്ന് എനിക്കറിയില്ല, എന്നാലും ഞാൻ പറയും,  കാരണം നിന്നെ എന്റെ സ്വന്തമാക്കാനാണ്‌ ഞാൻ ആഗ്രഹിക്കുന്നത്,ഒരൊറ്റ നിമിഷം കൊണ്ട് തോന്നിയതായിരുന്നു എനിക്ക് നിന്നോടുള്ള ഇഷ്ടം. പക്ഷേ അത് ഇത്രത്തോളം പടർന്നു പന്തലിച്ചത് ഞാൻ പോലും അറിഞ്ഞിരുന്നില്ല , നീ എന്റെ കണ്ണിൽ പതിഞ്ഞതിനേക്കാൾ കൂടുതൽ മനസ്സിലാണ് പതിഞ്ഞിരിക്കുന്നത്,അതുകൊണ്ടാവണം   നിന്നെ മനസ്സിൽ നിന്നും പറിച്ചു കളയാൻ നോക്കിയിട്ടും,   എനിക്ക് കഴിയാത്തത്. നിനക്ക് എന്നോട് സ്നേഹമുണ്ടെന്നു എനിക്കറിയാം. അത് നീ എന്നോട് തുറന്നു പറയാത്തത