Aksharathalukal

❤️❤️😘എൻ സീമന്ത രേഖയിലെ സിന്ദൂരം ഭാഗം -30😘❤️❤️










എന്റെ സ്വന്തം ഐഷുവിന്,

എന്റെ സ്വന്തമെന്ന് പറയുന്നത് തനിക് ഇഷ്ടമാകുമോ എന്ന് എനിക്കറിയില്ല, എന്നാലും ഞാൻ പറയും,  കാരണം നിന്നെ എന്റെ സ്വന്തമാക്കാനാണ്‌ ഞാൻ ആഗ്രഹിക്കുന്നത്,

ഒരൊറ്റ നിമിഷം കൊണ്ട് തോന്നിയതായിരുന്നു എനിക്ക് നിന്നോടുള്ള ഇഷ്ടം. പക്ഷേ അത് ഇത്രത്തോളം പടർന്നു പന്തലിച്ചത് ഞാൻ പോലും അറിഞ്ഞിരുന്നില്ല , 

നീ എന്റെ കണ്ണിൽ പതിഞ്ഞതിനേക്കാൾ കൂടുതൽ മനസ്സിലാണ് പതിഞ്ഞിരിക്കുന്നത്,
അതുകൊണ്ടാവണം   നിന്നെ മനസ്സിൽ നിന്നും പറിച്ചു കളയാൻ നോക്കിയിട്ടും,   എനിക്ക് കഴിയാത്തത്. 
നിനക്ക് എന്നോട് സ്നേഹമുണ്ടെന്നു എനിക്കറിയാം. അത് നീ എന്നോട് തുറന്നു പറയാത്തതിലാണ് എനിക്ക് വിഷമം. 

നിന്റെ മിഴികൾക്ക് എപ്പോഴും എന്നോട് എന്തൊക്കെയോ പറയാനുണ്ടെന്ന് എനിക്ക് തോന്നിയിട്ടുണ്ട്. 

സത്യം പറയു ഐഷു, നിനക്ക് എന്നെ ഇഷ്ടമല്ലേ, നീ അത് മനസ്സിൽ ഒളിപ്പിച്ചു വെച്ചേക്കുവല്ലേ. 
ഞാൻ നിന്നെ സ്നേഹിക്കുന്നത് പോലെ വേറെ ആരും നിന്നെ
സ്നേഹിച്ചിട്ടുണ്ടാവില്ല. 

നിന്നെ തന്നെ വേണമെന്ന് വാശിപിടിച്ചു നിൽക്കുവാണ് എന്റെ മനസ്സ്,. എനിക്ക് നിന്നിലേക്ക് വരാനും  കഴിയുന്നില്ല, നിന്നെ വിട്ടിട്ട് പോകാനും തോന്നുന്നില്ല. 

നിന്റെ കണ്ണുകളിൽ എന്നോടുള്ള നിന്റെ പ്രണയം ഞാൻ കാണുന്നുണ്ട് ഐഷു, ചിലപ്പോൾ അത് എന്റെ തോന്നലാകാം. 

എന്തായാലും നീ എന്നെ സ്നേഹിക്കുന്നുവെന്ന് വിശ്വസിക്കാനാണ്‌  എനിക്കിഷ്ടം , 
ഇനി അങ്ങനെ അല്ലെങ്കിലും,  നിന്റെ സ്നേഹം കിട്ടുന്നത് വരെ ഞാൻ നിന്റെ പിന്നാലെ തന്നെ  ഉണ്ടാകും,  ഒരു നിഴൽപ്പോലെ,.  


♥️  LOVE YOU ISHU ♥️


അത് വായിച്ചു കഴിയുമ്പോൾ....
ഐഷുവിന് പെട്ടെന്ന് താൻ സ്വപ്നം കാണുവാണോ എന്നായിരുന്നു സംശയം ..

കുറച്ചു നിമിഷങ്ങൾക്ക് മുൻപ് തന്റെ കയ്യിൽ നിന്നും നഷ്ടപ്പെട്ടുവെന്ന് തോന്നിയത്, അതിലും ഇരട്ടി മൂല്യത്തിൽ തിരികെ കിട്ടിയപ്പോൾ  പറഞ്ഞറിയിക്കാൻ പറ്റാത്ത  സന്തോഷമായിരുന്നു. മറുപടിക്ക് വേണ്ടി കാത്തിരുന്ന അസിയുടെ കയ്യിലേക്ക് 
ഐഷു അവൾ എഴുതി വെച്ചേക്കുവായിരുന്ന ആ ലെറ്റർ  കൊടുക്കുന്നു.  
ശെരിക്കും അന്ന് മുതലാണ് അവരുടെ പ്രണയകാലം ആരംഭിക്കുന്നത്. 

പിന്നെ  കോളേജിലും  രണ്ടാളും ഒരുമിച്ചായിരുന്നു പഠിച്ചത്. 
കോളേജ് കാലഘട്ടമായിരുന്നു, അവരുടെ പ്രണയക്കാലം സുന്ദരമാക്കിയത്.
പ്രണയം മാത്രമായിരുന്നില്ല അവരുടെ സൗഹൃദവും സുന്ദരമായിരുന്നു. 

അവിടെ  എത്തിയപ്പോൾ  നേലുപേർ മാത്രമായിരുന്നു  ആ സൗഹൃദം പിന്നെ 
ഏഴുപേരായി, (അനൂപ്, അസീം, ട്രീസ, ഐഷു, രെഹന, അഞ്ചു, ഷാനു ). 
നല്ല നല്ല നിമിഷങ്ങളും,  തമാശകളും, ചെറിയ പിണക്കങ്ങളും,  പരീക്ഷ ടെൻഷനും, ഒക്കെയായി കോളേജ് ലൈഫ് അവർ അടിച്ചു പൊളിക്കുന്നു. 


കോളേജ് കഴിഞ്ഞു  അസി ഒഴിച്ച് ബാക്കി ആറുപേരും  ട്രിവാൻഡ്രത് പല കമ്പനികളിലായി  കയറുന്നു., എന്നാൽ അസി അവന്റെ കസിനൊപ്പം. കൊച്ചിയിലേക്ക് പോകുന്നു. 
  കുറച്ചു അകലെ ആയിരുന്നെങ്കിലും, അവർക്കിടയിലെ സ്നേഹത്തിനു കുറവൊന്നും ഉണ്ടായിരുന്നില്ല . 

(അഞ്ചു വർഷം മുൻപ് )  
ഐഷുവിന്റ ബർത്ത്ഡേയ് ദിവസം. ഞാൻ ഒരുപാട് ഹാപ്പിയായിരുന്നു അന്ന്. എന്നാൽ എല്ലാം സന്തോഷങ്ങളും അവസാനിക്കാൻ കുറച്ചു സമയം മതിയാല്ലോ. 


ബര്ത്ഡേ കഴിഞ്ഞു രണ്ടു ദിവസതിന്  ശേഷം ഐഷു വീട്ടിലേക്ക്( ആലപ്പുഴ) വരുന്നു. കസിന്റെ മാര്യേജ്നു പങ്കെടുക്കാനായിട്ടാണ്  നാലു ദിവസത്തെ ലീവ് എടുത്താണ് ഐഷു വീട്ടിലേക്ക് വന്നത് . 
ഫഗ്ഷനൊക്കെ  കഴിഞ്ഞു തിരികെ പോരാൻ നിൽക്കുമ്പോഴാണ്, ഐഷുവിന് നല്ലൊരു പ്രൊപോസലുമായി അവളുടെ മാമൻ വരുന്നത്. 

!!!\" നല്ല പയ്യൻ, വെൽ സെറ്റിൽഡ്, uk യിൽ വർക്ക്‌ ചെയ്യുന്നു. 
നമ്മുടെ രേഷ്മേടെ മാര്യേജിന് വന്നപ്പോൾ ഐഷ്വര്യയെ അവർ കണ്ടിരുന്നു . അവർക്കെല്ലാവർക്കും ഇഷ്ടായി. അങ്ങനെയാണ് സോമൻ വഴി എന്നോട് വന്നു ഈ കാര്യം അവതരിപ്പിക്കുന്നത് .  \"

\"അവർക്ക് ഇഷ്ടമായതുകൊണ്ട് കാര്യമില്ലല്ലോ ചേട്ടാ,ജാതകങ്ങൾ തമ്മിൽ ചെരേണ്ടേ...\"

\"അതും ഞാൻ നോക്കിച്ചു,  10 ൾ 8 പൊരുത്തമുണ്ട്.   ഞാൻ നോക്കിയപ്പോൾ എല്ലാകൊണ്ടും നല്ലൊരു ബന്ധമാണ്.  

അളിയൻ എന്തു പറയുന്നു. \"


\"അതിപ്പോൾ അവൾ വർക്ക്‌ ചെയ്യാൻ തുടങ്ങിയതല്ലേയുള്ളൂ, ഒരു കൊല്ലം
കൂടി  കഴിഞ്ഞിട്ട് മാര്യേജിനെ പറ്റിയൊക്കെ ചിന്തിച്ചാൽ മതിയെന്നാണ് എന്റെ അഭിപ്രായം, അവൾക്കും അതിനോടാണ് താല്പര്യം . \"

\"കുട്ടികൾ അങ്ങനെയൊക്കെ പറയും, എന്ന് കരുതി നല്ലൊരു ബന്ധം വരുമ്പോൾ വിട്ടു കളയാൻ പറ്റുമോ., മാത്രവുമല്ല കല്യാണം കഴിഞ്ഞും വർക്ക്‌ ചെയ്യാല്ലോ \"

\"ഞങ്ങളൊന്ന് ആലോചിക്കട്ടെ...\"

\" മതി ആലോചിച്ചു പറഞ്ഞാൽ മതി. പിന്നെ , ഞാൻ പറയാനുള്ളത് പറഞ്ഞു ഇനി നിങ്ങളുടെ ഇഷ്ടം. 

പിന്നെ എന്തെങ്കിലും ഉണ്ടെങ്കിൽ വേഗം പറയണം, പയ്യന് ഇനി ഏഴു ദിവസമേ ലീവുള്ളു.  \"

\"ഏട്ടൻ എന്തായാലും അവരോട് സംസാരിച്ചോ, ആലോചിക്കാൻ ഒന്നുമില്ല. \"

\"അങ്ങനെയെങ്കിൽ നാളെ തന്നെ  പെണ്ണുകാണൽ ചടങ്ങ് 
നടത്തിയേക്കാം, \"

\"അയ്യോ അവൾക്ക് നാളെ  തിരികെ പോകാനുള്ളതാണ്. \"

\" അതിനെന്താ രാവിലെ അവർ വന്ന് ജസ്റ്റ്‌ ഒന്ന് കാണുന്നു അത്രയേ ഉള്ളു. അതു കഴിഞ്ഞു അവൾക്ക് പോകാമല്ലോ. എന്നാ ഞാൻ ഇറങ്ങുവാ \"

\"ശെരി ചേട്ടാ \"

ഐഷു അസിയോട് ഈ കാര്യം പറയുന്നു. 

\" അതെന്താ പെട്ടെന്ന് ഇങ്ങനൊരു പ്രൊപോസൽ \" 

\" മാമന്റെ പണിയാ 
അമ്മക്കാണെങ്കിൽ uk കാരനാണെന്ന് അറിഞ്ഞപ്പോൾ മുതൽ ഈ വിവാഹം എങ്ങെനെയെങ്കിലും നടത്തിയാൽ മതിയെന്നായി. \"

\"അപ്പോൾ നിനക്കോ, \"

\"ദേ ചെക്കാ,  എന്റെ വായിലിരിക്കുന്നത് നീ കേൾക്കും\".  

നിനക്കിപ്പോൾ മാര്യേജ് വേണ്ടെന്ന് പറഞ്ഞാൽ മതിയായിരുന്നല്ലോ \", 

\"ഞാൻ ആകുന്നവിധം പറഞ്ഞു, അവരോട് പറഞ്ഞു പോയത് കൊണ്ട്, കണ്ടിട്ട് പോയ്ക്കോട്ടെ എന്നാണ് അമ്മ പറയുന്നത്.  ഞാൻ പിന്നെ ഒന്നും പറഞ്ഞില്ല. 

എനിക്കറിയാം ഇത് എങ്ങനെ പൊളിച്ചു കയ്യിൽ കൊടുക്കണമെന്ന്.\"

\"എന്തു ചെയ്യാനാണ് മോൾടെ പ്ലാൻ \", 

\"സിമ്പിൾ...,
ഒരുങ്ങി ഇറങ്ങി ചായയുമായി അവരുടെ മുന്നിലേക്ക് ചെല്ലുന്നു. 
ചായ കുടിച്ചു കഴിഞ്ഞു ആരുടെയെങ്കിലും വക ഒരു  ചോദ്യമുണ്ടാകുമല്ലോ. 

പയ്യനും ചെക്കനും  തമ്മിൽ എന്തെങ്കിലും സംസാരിക്കാൻ ഉണ്ടെങ്കിൽ ആകാം. അന്നേരം  ആളെ ഒറ്റക്ക് കിട്ടുമല്ലോ, അന്നേരം ഞാൻ കാര്യം പറഞ്ഞോളാം. \"

\"നീ പറയുന്നത് കേട്ട് അവൻ
പിന്മാറോ \", 

\"എന്താടാ അസി, നീ ഇങ്ങനെ നെഗറ്റീവ് ആയിട്ട് ചിന്തിക്കല്ലേ..\"

\"അതല്ല, നിന്നെ കണ്ടാൽ ആർക്കും ഇട്ടിട്ട് പോകാൻ തോന്നില്ല അതുകൊണ്ട് പറഞ്ഞതാണ്. \"

\"ഓഹ്, 
സുഖിച്ചു...\"

\" സത്യം പറയുമ്പോൾ നിനക്ക് അങ്ങനെയൊക്കെ തോന്നും, നിന്റെ ആ സൗന്ദര്യത്തിലല്ലേ ഈ ഞാൻ പോലും വീണത്.\" 

\" മതി, മതി സുഖിപ്പിച്ചത്. \"

\" എനിക്കാണെങ്കിൽ നാളത്തെ കാര്യം ആലോചിട്ട് ടെൻഷനാകുവാ.. \"

\" എന്റെ പൊന്നുമോൻ ഒന്നുകൊണ്ടും ടെൻഷൻ ആകേണ്ട, എങ്ങാനും അത് ചീറ്റിപ്പോയാലും,  

അവനല്ല, വേറെ ഏത് കൊല കൊമ്പൻ വന്നാലും ഈ ഐഷു നിന്റേത് മാത്രമായിരിക്കും.  അത് പോരെ. \"

\"മതി...\"

\"എന്നാൽ മോൻ പോയ്‌ കിടന്നു ഉറങ്ങാൻ നോക്ക്. \"

അടുത്ത ദിവസം  പെണ്ണുകാണാൻ അവൾ അവർക്ക് മുന്നിൽ ചായയുമായി വരുന്നു. കണ്ടു കഴിഞ്ഞ് അവൾ കാത്തിരുന്നത് പോലെ ആ ചോദ്യം എത്തുന്നു . 

\" ഇനി പയ്യനും പെണ്ണിനും തമ്മിൽ എന്തെങ്കിലും സംസാരിക്കാനുണ്ടെങ്കിൽ ആകാം... \"

\" എനിക്ക് പ്രേതെകിച്ചു ഒന്നും ചോദിക്കാനില്ല. ( പയ്യന്റെ മറുപടി )

!  

ഐഷു,  തനിക് സംസാരികമാനുണ്ടെന്ന് പറയാൻ തുടങ്ങുന്നതും, അതിനു മുൻപേ മാമൻ പറയുന്നു 

\" അവൾക്കും ഒന്നും സംസാരിക്കാനില്ല, ഞങളുടെ ഇഷ്ടാണ് അവളുടെയും ഇഷ്ടം,  അങ്ങനെയാണ് ഞങ്ങൾ ഇവളെ വളർത്തിയത്. 
അല്ലേ മോളെ...\" 

ഐഷുവിന്റ പ്ലാനിങ് ഒക്കെ തകരുന്നു. അവൾ മാമൻ പറഞ്ഞത് ശെരി വെക്കുന്ന വിധം ഒന്ന് മൂളുന്നു. 

\"മം... 
കിഴങ്ങൻ...!\"

ഞങ്ങൾ വിളിക്കാം എന്ന് പറഞ്ഞു അവർ യാത്ര പറഞ്ഞു പോകുന്നു.

ഐഷു ആകെ നിരാശയിൽ റൂമിലേക്ക് വരുമ്പോൾ അവളുടെ ഫോണിൽ അസിയുടെ പത്തിൽ കൂടുതൽ മിസ്സ്ഡ് കാൾസ്.  അത് കണ്ട് ഐഷു മനസ്സിൽ കരുതുന്നു. 

! ഈശ്വരാ അവനോട് ഞാൻ ഇനി എന്തു പറയും.!

                                     തുടരും.....♥️



❤️❤️😘 എൻ സീമന്ത രേഖയിലെ സിന്ദൂരം ഭാഗം -31😘❤️❤️

❤️❤️😘 എൻ സീമന്ത രേഖയിലെ സിന്ദൂരം ഭാഗം -31😘❤️❤️

5
372

ഐഷു അസിയെ വിളിച്ചു കാര്യം പറയുന്നു. \"എടാ...., ആ പ്ലാൻ, നൈസായിട്ട് പാളി...\"\"പടച്ചോനെ....,ഇനി എന്ത് ചെയ്യും. \"\" അതാണ് ഞാനും ആലോചിക്കുന്നത്. വേറെ വഴിയില്ലാതെ വന്നാൽ ഞാൻ നമ്മുടെ കാര്യം വീട്ടിൽ പറയും. \"\" ദേ ഐഷു..., നീ വെറുതെ, എടുത്തു ചാടി ഒന്നും ചെയ്യരുത്, വീട്ടിൽ അറിഞ്ഞാൽ ആകെ പ്രശ്നമാകും.  അത് കൂടുതൽ കുഴപ്പമുണ്ടാക്കുകയേയുള്ളു. പ്രശ്നം വഷളായാൽ ചിലപ്പോൾ എനിക്ക് നിന്നെ നഷ്ട്ടപെട്ടെന്ന് വരെ വരാം  \"\"നീ പറയുന്നത് എനിക്ക് മനസ്സിലാകുന്നുണ്ട്  അസി, എന്റെ സിറ്റുവേഷൻ നീ മനസ്സിലാക്കണം,  ഒരു പരുതിക്കപ്പുറം എനിക്ക് പിടിച്ചു നിൽക്കാൻ കഴിയില്ല. , \"\" അതെനിക് അറിയാം, എന്ന