Aksharathalukal

പ്രിയപ്പെട്ടത്

ഒരുപാട് വർഷങ്ങൾക്കിപ്പുറം നിന്നെ കണ്ടശേഷം, നിന്നോട് ചിരിച്ചശേഷം എന്റെ ഉള്ളിൽ ഉണങ്ങാതെ കിടന്ന മുറിവിനു നീറ്റൽ കുറവുണ്ട്!

എന്റെ ഹൃദയത്തിൽ ആഴ്ന്നിറങ്ങിയ നീയെന്നെ വേരുകൾ പിഴുതെറിയാൻ ഇനി എനിക്ക് സാധി ച്ചെന്നു വരില്ല,

നീ എത്ര പടർന്നു പന്തലിച്ചാലും, പൂത്താലും, കായ്ച്ചാലും ഞാൻ ആ വേരുകളെ എന്റെ അവസാനം വരെ ഒരു കോട്ടവും തട്ടാതെ നിലനിർത്തും!

നിന്റെ മനസ്സിൽ ഞാൻ ഉണ്ടാവില്ലെന്നു എനിക്ക് നന്നായി അറിയാം,,,,എന്നിട്ടും ഞാൻ നിന്നെ എന്നും ഓർക്കുന്നത് അന്ന് നിന്നോട് തോന്നിയ ഇഷ്ട്ടം എന്റെ ആത്മാവിൽ ഇന്നും പ്രതിഫലിക്കുന്നത് കൊണ്ടാണ്,
നിന്റെ ചിരി എന്നിൽ ആഴത്തിൽ പടർന്നത് കൊണ്ടാണ്!

നീ എന്നാൽ എനിക്കെന്റെ പ്രാണനാണ് 
നിന്നെ മറക്കുക എന്നാൽ അതെന്റെ മൃതിക് തുല്യമാണ്.

 എന്റെ ജീവിതമാകുന്ന പുസ്തകത്തിലെ ഒരു പ്രധാനപെട്ട  ഏടാണ് നീ...

നീയും നിന്റെ ഓർമകളും നിന്നോടുള്ള പ്രണയവും ഒരു സ്മരണയായി എന്നോടൊപ്പം മണ്ണിൽ ലയിക്കട്ടെ...

 ഇനി ഒരു ജന്മം ഉണ്ടെങ്കിൽ നിന്റേതു മാത്രമായി നിന്നിൽ പൂക്കണം എനിക്ക്!


ആ വസന്തത്തിനായി വരും ജന്മം വരെ   കാത്തിരിക്കാൻ ഞാൻ തയ്യാറാണ്‌!