Aksharathalukal

രാത്രിയിലെ റാന്തൽ ഭാഗം13

വൈകുന്നേരം അശോക് ഉമ്മറത്ത് ചെന്നു ഇരുന്നു. അന്നേരം സുകുമാരൻ പുറത്ത് നിന്ന് കയറി വരുന്നു., \" അച്ഛാ ഇതെവിടെ പോയതാ ഈ നേരത്ത്\" അശോക് ചോദിച്ചു..\" അപ്പു വെമ്പാടൻ തിരുമേനിയുടെ വീട്ടിൽ പോയതാ..നമ്മുടെ കാവിൽ പൂജ നടത്തിയിട്ട് ഒരുപാട് നാളായി ..മുടങ്ങിയത് ഇനി വീണ്ടും തുടങ്ങണം, വരുന്ന ചിങ്ങം ഒന്നിന് ആരംഭിക്കുന്നത് നല്ലതാണ് എന്ന് തിരുമേനി പറഞ്ഞു\" സുകുമാരൻ പറഞ്ഞു.. മമ്..ശെരി അച്ഛാ ...അശോക് അകത്തോട്ടു കയറിപോയി.. കിടക്കാൻ നേരം ആയപ്പോൾ അശോകൻ്റെ ഫോണിൽ കോൾ വന്നു..അതാരാ എന്ന് നോക്കിയപ്പോൾ അത് അനാമിക ആയിരുന്നു..\" ഹലോ പറ മോളെ ..അശോക് പറഞ്ഞു..\" അപ്പുവേട്ടാ ഞാൻ ചുമ്മാ വിളിച്ചതാ. ഏട്ടൻ എന്തേടുക്കുവന്ന് അറിയാൻ ...\" ..അതിന് അശോക് \" ഞാൻ ഉറങ്ങാൻ കിടന്നു അന്നേരം ആണ് നീ വിളിച്ചത്.. നീ പറ എന്തൊക്കെ ആണ് .........അങ്ങനെ ആ സംസാരം അങ്ങ് നീണ്ടു ......നേരം പുലർന്നു \"ഇന്ന് തിങ്കൾ ആണല്ലോ രാജ് ചാർജ് എടുക്കുന്നത് ഇന്നല്ലേ., അവനെ ഒന്ന് വിളിക്കാം ..അല്ലേൽ വേണ്ട നേരെ സ്റ്റേഷൻ വരെ പോകാം പോലീസ് വേഷത്തിൽ ആളെ ഒന്നു കാണാം.\" എന്ന് മനസിൽ കണക്ക് കൂട്ടി അശോക് വേഗം റെഡി ആയിട്ടു പോകാൻ ഇറങ്ങി ..\" അമ്മേ ഞാൻ പോലീസ് സ്റ്റേഷൻ വരെ പോയിട്ട് വരാം ഇന്ന് രാജ് ജോയിൻ ചെയ്യുന്ന ദിവസം ആണ്\" അശോക് സാവിത്രിയോട് പറഞ്ഞു....എന്നിട്ട് അവൻ നേരെ ബൈക്ക് എടുത്ത് അങ്ങ് ചെന്നു...അശോക് ഓർത്തത് പോലെ രാജ് അവിടെ ഉണ്ടായിരുന്നു.. അശോക് ഡ്യൂട്ടിയിൽ ഉള്ള കോൺസ്റ്റബിലിനോട് അനുവാദം ചോദിച്ചു അകത്ത് ചെന്നു ..\" മെ ഐ കമിങ് സാർ \" ..രാജ് തിരിഞ്ഞ് നോക്കി...\"എടാ..അപ്പു ...എന്തിനാ ഈ ഫോർമലിറ്റി നീ ഇങ്ങ് പോര് ..ഞാൻ നിന്നെ വിളിച്ചിരുന്നു..പക്ഷെ ഫോൺ ഓഫ് ആയിരുന്നു..പിന്നെ എനിക്ക് അറിയാം നീ ഇങ്ങ് വരുമെന്ന് \" രാജ് പറഞ്ഞു. \" എനിക്ക് നിന്നെ കാണാൻ വരാതെ ഇരിക്കാൻ പറ്റുമോ!.. ആ ഒരു കാര്യം ഞാൻ നിന്നോട് ചോദിക്കാൻ വന്നതാ. അതേയ് ഫോറൻസിക് റിപ്പോർട്ട് വല്ലതും കിട്ടിയോ ? നിന്നെ ആയിരിക്കും അവർ അറിയിക്കുക അതാ\" ..അശോക് ചോദിച്ചു. \" ഏയ് ഇല്ലഡാ..ഇന്ന് വിളിക്കും  ഞാൻ നിന്നെ വിളിച്ചു പറയാം..രാജ് പറഞ്ഞു... \" ഓകെ എങ്കിൽ ഞാൻ ഇറങ്ങട്ടേ നിൻ്റെ ഡ്യൂട്ടി നടക്കട്ടെ..വൈകിട്ട് കാണാം... അശോക് രാജിനോട് യാത്ര പറഞ്ഞു ഇറങ്ങി. പെട്ടെന്ന് ആണ് അവന് ഒരു കാര്യം ഓർമ വന്നത് നാളെ അനാമികയുടെ പിറന്നാൾ ആണെന്ന് എന്തേലും ഗിഫ്റ്റ് വാങ്ങണം ., അതിനായ് അപ്പു നേരെ ടൗണിൽ പോയി.  നേരം കുറെ കഴിഞ്ഞ് രാജ് അപ്പുവിനെ വിളിച്ചു .. രാത്രി അങ്ങോട്ട് ചെല്ലണം അത്യാവശ്യവുമാണ് മാത്രം പറഞ്ഞു. രാത്രി 8 മണി ആയി മുറ്റത്ത് ഒരു ബൈക്ക് വന്നത് രാജ് കണ്ടൂ അത് അശോക് ആയിരുന്നു. \' നീ വേഗം വാ..കുറച്ച് പറയാൻ ഉണ്ട്..ധൃതിയിൽ രാജ് അവനേം കൂട്ടി റൂമിൽ കൊണ്ട് പോയി..\" ഇരിക്ക് ...ഇതാ ഇത് ഒന്നു വായിച്ച് നോക്ക്...\" രാജ് ഒരു പേപ്പർ അപ്പുവിന് നൽകി... അത് വായിച്ചതും അപ്പു ആകെ ഞെട്ടി ..\" ഇത്!!!!! \" അതെ നിൻ്റെ സംശയം ശരിയായിരുന്നു.. ആ തോർത്തിൽ കണ്ട കറ .. ഏതോ പഴയ റാന്തൽ വിളക്കിൻ്റെ എണ്ണ പടർന്നതും ..ഒത്തിരി പഴയ കട്ടയുടെയോ അല്ലെങ്കിൽ മണ്ണിൻ്റെയോ കറ ആണ് ഇത് 30 വർഷം മുമ്പ് വരെ പഴക്കം ഉണ്ടെന്ന്...രാജ് പറഞ്ഞു തീരും മുമ്പ് അപ്പു തുടർന്നു .എടാ അതിന് ഈ തോർത്ത് എന്തിന് ഒളിച്ചു വെക്കണം ..ആരോ എന്തോ മറച്ച് വെക്കാൻ അല്ലെ..ഈ കാര്യവും ഇളയച്ഛൻ ഇവിടെ ഇല്ലാത്തതും തമ്മിൽ എന്തോ കണക്ഷൻ ഉണ്ട് ഉറപ്പാണ് ..അശോക് പറഞ്ഞു.....എടാ നമുക്ക് നോക്കാം നീ ടെൻഷൻ ആവേണ്ട..രാജ് പറഞ്ഞു.. അങ്ങനെ ആ ദിവസംകടന്നു പോയി...
( തുടരും )