Aksharathalukal

❤️❤️😘 എൻ സീമന്ത രേഖയിലെ സിന്ദൂരം ഭാഗം -33😘❤️❤️










അടുത്ത ദിവസം  പുതിയ കമ്പനിയിൽ ഇന്റർവ്യൂനായി അസി ബാംഗ്ലൂർ ലേക്ക് പോകുന്നു.  അന്നേ ദിവസം തന്നെ അമ്മക്ക് സുഖമില്ലെന്ന് പറഞ്ഞു ഐഷുവിന് വീട്ടിൽ നിന്നും കാൾ വരുന്നു. 

! അമ്മയാണല്ലോ...! 

\"ഹലോ, \"

\"മോളെ ഇത് ഞാനാണ്, നിന്റെ മാമൻ.\"

\"എന്താ മാമ...\"

\" നിന്റെ അമ്മക്ക്  തീരെ വയ്യ. \"

\" അമ്മക് എന്തു പറ്റി, \"

\" ചെറിയൊരു പനിയായിരുന്നു, അതുകൊണ്ട് സരമാക്കിയില്ല , ഇപ്പോൾ അത് അങ്ങ് കൂടി ഇപ്പോൾ ഹോസ്പിറ്റലിൽ അഡ്മിറ്റാണ്.
മോളെ കാണണമെന്ന് പറഞ്ഞു കരയുവാണ്. നിനക്കൊന്ന്  വരാൻ
പറ്റുമോ. \"

\"എനിക്ക് ലീവ് കിട്ടുമോയെന്ന് അറിയില്ല, 
ഞാനൊന്ന് ശ്രേമിച്ചു നോക്കട്ടെ... \"

\"മോള് എങ്ങനേലും വരാൻ നോക്ക് \"

\"ശെരി മാമ \"

മാമൻ പറഞ്ഞത് കേട്ട് ഐഷു ആകെ ഡെസ്പാകുന്നു. കുട്ടുകാർ അവളെ സമാധാനപെടുത്തുന്നു. 
ഐഷു തലേ ദിവസം ലീവ് എടുത്തതിനാൽ   ഓഫീസിൽ നിന്നും അവൾക്ക് ലീവ് കിട്ടുന്നില്ല.  
അങ്ങനെ എല്ലാവരും കൂടി ഒരുപാട് റിക്വസ്റ്റ് ചെയ്ത് ഐഷുവിന് രണ്ടു ദിവസത്തെ ലീവ് കിട്ടുന്നു. 

പുറപ്പെടുന്നതിന് മുൻപ് ഐഷു അസിയെ വിളിച്ചു കാര്യം പറയുന്നു. 

\" നീ വിഷമിക്കാതെ, അമ്മക്ക് കുഴപ്പമൊന്നും ഉണ്ടാകില്ല. എന്തായലും 
നീ അവിടെ എത്തിയിട്ട്  വിളിക്ക്.. \"

\"ശെരിയാടാ...\"

അന്നേ ദിവസം രാത്രിയോടെ ഐഷു വീട്ടിലേക്ക് എത്തുന്നു. 
ഐഷു വീട്ടിലേക്ക് വരുമ്പോൾ അമ്മ സോഫയിലിരുന്നു ടീവീ കാണുവായിരുന്നു.  അത് കണ്ട് ഐഷു കൺഫ്യൂസ്ഡ് ആയി നിൽക്കുന്നു. 

\"അമ്മ... \"

\"ഹാ.., നീ വന്നോ,\"

\"അമ്മ ഹോസ്പിറ്റലിൽ ആണെന്ന് പറഞ്ഞു. \"

\"ഹോസ്പിറ്റലിൽ ആയിരുന്നു, കുറച്ചു മുൻപ് അവിടെന്ന് ഇങ്ങോട്ട് വന്നതേയുള്ളു. \"

\"ഇത്ര ചെറിയ കാര്യത്തിനാണോ,  മാമൻ എന്നെ വേഗം ഇങ്ങോട്ടേക്കു വരാൻ പറഞ്ഞത്.  ബോസ്സിന്റെ കാലു പിടിച്ചിട്ടാണ് ലീവ് കിട്ടിയത്.\"

\" അവൻ അന്നേരം പേടിച്ചു കാണും, 
നീ എന്തായാലും വന്നല്ലോ, ബസ്സിൽ യാത്ര ചെയ്തു ക്ഷീണിച്ചതല്ലേ, പോയ്‌ ഫ്രഷാകാൻ നോക്ക്. \"

ഐഷുവിന്  അപ്പോഴാണ് സമാധാനമാകുന്നത്. 

അവൾ കൂട്ടുകാരെ വിളിച്ചു അമ്മക്ക് കുഴപ്പമില്ലെന്ന് അറിയിക്കുന്നു. അതിനു 
ശേഷം ആസിയെ വിളിക്കുന്നു  . 

\"എന്താ  അവിടെത്തെ അവസ്ഥ \"

\" അമ്മക്ക് കുഴപ്പമൊന്നുമില്ല, 
ചെറിയൊരു പനി,. മാമൻ വെറുതെ പേടിപ്പിച്ചു. 

അന്ന് ഞാൻ വഴക്കിട്ടു ഇറങ്ങി വന്നതല്ലേ, ഹോസ്പിറ്റലിൽ കിടക്കുമ്പോൾ ചിലപ്പോൾ മാമനോട് എന്നെ കാണണമെന്ന്  പറഞ്ഞതാകും . \" 

\"മാമൻ കൊള്ളാല്ലോ, 
എന്തായാലും കുഴപ്പമൊന്നും ഇല്ലെന്ന് അറിഞ്ഞല്ലോ, അത് തന്നെ വലിയ ആശ്വാസം. \"

\"അതു പോട്ടെ നീ പോയ കാര്യം എന്തായി. \"

\"അതൊക്കെ സെറ്റാണ്, മൺഡേ ജോയിന്റ് ചെയ്യണം. പിന്നെ നാളെ കൊച്ചിക്ക് പോണം, എന്റെ ഡ്രെസ്സും മറ്റു സാധനങ്ങളൊക്കെ ഇങ്ങോട്ടേക്കു ഷിഫ്റ്റ്‌ ചെയ്യേണ്ടേ. 

വേറെന്താ വേറൊന്നുമില്ല, 
ഇത്രയും ദൂരം ബസ്സിൽ ഇരുന്നതല്ലേ, 
നല്ല ഷീണം, ഉറക്കവും വരുന്നുണ്ട്.\"

\"എന്നാ ശെരി...., \"

  അടുത്ത ദിവസം രാവിലെ തന്നെ  ഐഷു ഉറക്കമുണർന്നത് തന്നെ എന്തൊക്കെയോ ഒച്ചപ്പാടും ബഹളവും കേട്ടാണ്.   അവൾ പുറത്തേക്ക് ഇറങ്ങി നോക്കുമ്പോൾ വീടിന്റെ പരിസരമൊക്ക വൃത്തിയാക്കുന്നു.  പിന്നെ ചെറിയൊരു പന്തലും വീട്ടുമുറ്റത്ത്  സെറ്റ് ചെയ്യുന്നുണ്ടായിരുന്നു. അത് കണ്ട് ഐഷു ആകെ അമ്പരന്ന് നിൽക്കുന്നു. 

അവൾ നേറെ അമ്മായുടെ അടുത്തേക്ക് ചെല്ലുന്നു. 

\"അമ്മാ... അമ്മാ...\"

അവളുടെ അമ്മ കിച്ചിനിൽ ആയിരുന്നു. 
\"അമ്മക്ക് വയ്യെങ്കിൽ അവിടെ എങ്ങാനും കിടന്നുകൂടെ, \"

\"എനിക്ക് കുഴപ്പമൊന്നുമില്ല \"

\"അല്ലമ്മാ, ഇതെന്താ  പുറത്ത് പന്തലൊക്കെ..\"

\"അത്,...\"

അപ്പോഴേക്കും പുറത്ത് ഒരു ബൈക്കിന്റെ ഒച്ച കേൾക്കുന്നുണ്ടായിരുന്നു. അവർ രണ്ടാളും പുറത്തേക്ക് ചെന്ന് നോക്കുമ്പോൾ അത് ഐഷുവിന്റെ ചേച്ചിയും, ചേട്ടനുമായിരുന്നു. 

അമ്മക്ക് സുഖമില്ലാത്തത് കൊണ്ട്  സഹായിക്കാനായി വന്നതാകുമെന്ന് ഐഷു മനസ്സിൽ കരുതുന്നു. 


ചേട്ടന് വർക്കുള്ളത് കൊണ്ട് ചേച്ചിയെയും,  കുഞ്ഞിനേയും ഇറക്കി ചേട്ടൻ പോകാൻ തുടങ്ങുമ്പോൾ ഐഷുവിനോട് ചോദിക്കുന്നു  . 

\"ആ,  നീ എപ്പോഴാ വന്നത്..\"

\"ഇന്നലെ രാത്രി,...\"

\" എന്നാ പിന്നെ ഞാൻ പോട്ടെ ടൈമായി വന്നിട്ട് കാണാം \" 

\"ശെരി.\". 

\"അച്ഛാ.\"

\"ശെരി മോനെ... \"

അപ്പോഴേക്കും ഐഷുവിന്റ ഒക്കത്തേക്ക് ചേച്ചിയുടെ മകൻ കയറിയിരുന്നു. 
അവൾ അവനെ കൊഞ്ചിച്ചു നിൽക്കുമ്പോൾ അവളുടെ ചേച്ചി അമ്മയോട് ചോദിക്കുന്നുണ്ടായിരുന്നു. 

\"ഒരുക്കങ്ങൾ ഏതു വരെയായി
അമ്മാ...\"

അത് കേട്ടുകൊണ്ട് ഐഷു അവിടേക്ക് വരുന്നു 

\"എന്താ ചേച്ചി വിശേഷം..\'

ആ ചോദ്യം കേട്ട് ചേച്ചി അവളെരെ ഒന്ന് നോക്കുന്നു. 

\"നീ എന്തിനാ എന്നെ ഇങ്ങനെ നോക്കുന്നെ \"

\" പിന്നെ നോക്കാതെ, അമ്മാതിരി ചോദ്യമല്ലേ നീ ചോദിച്ചത്.  
നാളെ നിന്റെ എൻഗേജ്മെന്റ്, പിന്നെ വേറെന്താ... \"

\"എങ്ങേജ്‌മന്റോ,..., 
എന്റെയോ, ചേച്ചിയ്ത് എന്തൊക്കെയാ പറയുന്നത്. \"

\"അപ്പൊ നീ അറിഞ്ഞില്ലേ..\"

\"അറിഞ്ഞെങ്കിൽ  പിന്നെ ഞാൻ ചോദിക്കുമോ. \"

\"അമ്മാ, 

\"അവളോട് പിന്നെ പറയാമെന്നു കരുതി.., 
മോളെ നാളെ അഖിലുമായിട്ടുള്ള നിന്റെ എൻഗേജ്മെന്റാണ്.\"

\"ആരോട് ചോദിചിട്ടാണ് \"

\"ആരോടാണ് ചോദിക്കേണ്ടത് \"

\"എന്നോട് ചോദിക്കണം, ഇത് എന്റെ ലൈഫിന്റ കാര്യമാണ്.\"

\"ഒച്ച വെക്കാതെടി....\"

ഐഷു നേറെ അച്ഛന്റെ അടുത്തേക്ക് ചെല്ലുന്നു  

\"അച്ഛാ..
  എന്താ അച്ഛാ ഇത്. ഞാൻ അച്ചനോട് പറഞ്ഞിരുന്നതല്ലേ, \"

അച്ഛൻ ഒന്നും മിണ്ടാതെ നിൽക്കുന്നു. 

\" ഈ ചതി   വേണ്ടായിരുന്നു. 
ഇങ്ങനെ ചെയ്യുമെന്ന് ഞാൻ കരുതിയില്ല. \" 

മോളെ , 
മറ്റന്നാൾ അഖിലിന് തിരികെ uk ക്ക് പോകാനുള്ളത്, കൊണ്ടാണ് നാളെ ( സൺ‌ഡേ ) എൻഗേജ്മെന്റ് നടത്താമെന്ന്  തീരുമാനിച്ചത്. അതുകൊണ്ട് അധികം ആരെയും വിളിച്ചിട്ടില്ല. \"

\"അയ്യാള് പോകുന്നെങ്കിൽ പോയിക്കോട്ടെ, അതിന് എനിക്കെന്താ. എനിക്ക് ആ ആളെ വേണ്ടെന്ന് എത്ര പറഞ്ഞാലും അമ്മക് മനസ്സിലാകില്ലേ. \"


\"നിന്റെ കാര്യങ്ങൾ തീരുമാനിക്കാൻ ഞാനും നിന്റെ അച്ഛനുമുണ്ട് , 
വെറുതെ  ഒച്ചവെച്ചു നാട്ടുകാരെ മൊത്ത അറിയിക്കാതെ   മിണ്ടാത്തെ ഒരിടത് പോയി ഇരിക്ക്.  \" 

ഐഷു എന്തു ചെയ്യണമെന്ന് അറിയാതെ ഇരിക്കുന്നു.
അസിയെ വിളിച്ചിട്ട് കിട്ടുന്നില്ലായിരുന്നു. 
ഐഷു ഫ്രണ്ട്സിനെ വിളിച്ചു കാര്യം പറയുന്നു . 

കുറച്ചു സമയം കഴിഞ്ഞ് അസിയുടെ കാൾ വരുന്നു.

\"ഐഷു എന്റെ ഫോണിൽ ചാർജില്ല, ഞാനാണെങ്കിൽ ചാർജർ എടുക്കാനും മറന്നു. ഞാൻ ഇപ്പോൾ ഫ്ലൈറ്റിൽ കയറാൻ പോകുവാണ്.  അവിടെ എത്തിയിട്ട് നിന്നെ അങ്ങോട്ട് വിളിക്കാം വിളിക്കാം. \"

എന്നാൽ അവൾക്ക് അങ്ങോട്ട് ഒന്നും പറയാൻ കഴിഞ്ഞില്ല.
അസി കൊച്ചിയിലേക്ക് എത്തിയതിനു ശേഷം അവനും, കസിനും ചേർന്ന് സാധനങ്ങൾ ഒതുക്കുന്നു. 

അത് കഴിഞ്ഞ് ആകെ ടൈയെഡ് ആയി അസി കിടന്നുറങ്ങുന്നു. 

രാത്രി ഏട്ടുമണി കഴിഞ്ഞു ആസിയുടെ കസിൻ വന്ന് അവനെ വിളിക്കുമ്പോഴാണ് അവൻ എഴുന്നേൽക്കുന്നത്. 

\"എടാ നീ ഇതുവരെ എഴുന്നേറ്റില്ല,\"

\" നല്ല ഷീണം. \"

\"എഴുന്നേറ്റ് പോയ്‌ കുളിച്ചു റെഡിയായി വാ, ഫുഡ്‌ കഴിക്കാം \"

ആ സമയം അസി മൊബൈൽ എടുക്കാൻ പോകുന്നതും, അൽത്താഫ് അവനെ കുളിക്കനായി പറഞ്ഞു വിടുന്നു. 

\"പോയി കുളിക്കെടാ...\" 

അസി കുളിച്ചു വന്നതിനു ശേഷം, മൊബൈൽ എടുത്തു നോക്കുമ്പോൾ ഐഷുവിന്റെ ഒരുപാട് മിസ്സ്ഡ് കാൾസ് കാണുന്നു. ഫോൺ സൈലന്റ് മോഡ് ആയിരുന്നു. 

! ഐഷുവിന്റ മിസ്സ്‌ കാൽസ് ആണല്ലോ, ഒരുപാടുണ്ടല്ലോ.!
അസി ഐഷുവിനെ വിളിക്കുന്നു   

\"ഹലോ, \"

\"ഞാൻ എത്ര നേരമായി നിന്നെ വിളിക്കുന്നു,  നീ എന്താ ഫോൺ എടുക്കാത്തത് \"

\"എടി സാധനങ്ങൾ കയറ്റി വിടണമായിരുന്നു . പിന്നെ ഷീണിച്ചു കിടന്നു. എന്താ നീ വിളിച്ചത്.\"

\"അസി...\"
അവൾ ഇടറിയ സ്വരത്തിൽ വിളിച്ചു 

\"നിന്റെ വോയിസ്‌ എന്താ വല്ലാത്തിരുക്കുന്നെ 
അമ്മക്ക് എന്തെങ്കിലും കുഴപ്പമുണ്ടോ, \'

\"അമ്മക്ക് കുഴപ്പമൊന്നുമില്ല, \"

\"പിന്നെ...\"

ഐഷു കാര്യം പറയുന്നു. 

\"ഇങ്ങനൊരു ചതി പ്രതീക്ഷിച്ചില്ല. \"

\"എടാ ഞാൻ ലോക്ക് ആയെന്നാണ് തോന്നുന്നത് .\"

\"ഇനി എന്തു ചെയ്യും.\"

\" അസി, നീ നാളെ തന്നെ ഇങ്ങോട്ടേക്കു വരണം, നമ്മുടെ ഫ്രണ്ട്സിനെയും കൂട്ടി. 
വന്നു കാര്യം സംസാരിക്കണം. 
ഞാൻ നിനക്കൊപ്പം ഇറങ്ങി വരാം. \"

\"ഐഷു അത്....
നാളെ വന്നാൽ പ്രശ്നമാവില്ലേ..\"

\"ആകും, അല്ലാതെ ഒന്നും നടക്കില്ല...\"

\"എടി രണ്ടു ദിവസം കഴിഞ്ഞാൽ ഉപ്പ വരും അന്നേരം സംസാരിക്കാമെന്ന് ഞാൻ പറഞ്ഞതല്ലേ. \"

\"അപ്പോൾ നാളെ എന്റെ എൻഗേജ്മെന്റ് കഴിഞ്ഞോട്ടെ എന്നാണോ.  
നിനക്കെന്താ അസി പറഞ്ഞാൽ മനസ്സിലാകില്ലേ...
എന്റെ കയ്യിൽ ഇനി ഇത് നിൽക്കില്ല. . \"

\"ഐഷു ഞാനൊന്ന് പറഞ്ഞോട്ടെ..\"

\"എനിക്ക് ഒരു എസ്ക്യൂസും കേൾക്കേണ്ട അസി.  നാളെ രാവിലെ നീ ഇവിടെ ഉണ്ടാകണം. ഇല്ലെങ്കിൽ ഞാൻ എന്താ ചെയ്യകയെന്ന് എനിക്ക് തന്നെ അറിയില്ല. 
ഈ കാര്യത്തിൽ നീ കുറച്ചു തന്റേടം കാണിച്ചേ പറ്റു.  \"

\"എടി നിനക്കെന്റെ സിറ്റുവേഷൻ അറിയാഞ്ഞിട്ടാണ്. \"

\"എനിക്കൊന്നും കൾക്കണ്ട.\"

ഞാൻ വീണ്ടും പറയുവാണ് നാളെ രാവിലെ നീ ഇവിടെ ഉണ്ടാകണം ഇല്ലെങ്കിൽ ഞാൻ എടുക്കുന്ന തീരുമാനങ്ങൾ വലുതായിരിക്കും. 

\"ഐഷു ഞാൻ പറയുന്നത് കേൾക്ക് \"

അസി പറയുന്നത് കേൾക്കാതെ ഐഷു ഫോൺ കട്ട്‌ ചെയ്യുന്നു. അവൻ വീണ്ടും വിളിച്ചെങ്കിലും അവൾ ഫോൺ എടുത്തിരുന്നില്ല. ,
   
അവൻ വരുമെന്ന്   പ്രേതീക്ഷയിൽ ഞാൻ കാത്തിരുന്നു.   

\"എന്നിട്ട് ആ ചേട്ടൻ വന്നോ. \"


                                  തുടരും......... ♥️



❤️❤️😘 എൻ സീമന്ത രേഖയിലെ സിന്ദൂരം ഭാഗം - 34😘❤️

❤️❤️😘 എൻ സീമന്ത രേഖയിലെ സിന്ദൂരം ഭാഗം - 34😘❤️

5
470

ഐഷു ഇല്ലെന്ന് തലയാട്ടുന്നു. \"അന്നവൻ വന്നിരുന്നെങ്കിൽ  ഇന്ന് ഏറ്റവും സന്തോഷമായി ജീവിക്കുന്ന കപ്പിൾസിന്റെ  കൂട്ടത്തിൽ ഞാനും ഉണ്ടാകുമായിരുന്നു. അത്രക്ക് മാത്രം അവൻ എന്നെ മനസ്സിലാക്കുകയും, സ്നേഹിക്കുകയും ചെയ്തിരുന്നു. പലപ്പോഴും  ഞാൻ ചിന്തിച്ചിട്ടുണ്ട്, വിധി ഒന്ന് തീരുമാനിച്ചിട്ട്   ഉണ്ടായിരുന്നെങ്കിൽ പിന്നെ എന്തിനാണ് ഞങ്ങളെ  തമ്മിൽ കണ്ടുമുട്ടിച്ചതെന്ന്. ചിലപ്പോഴൊക്കെ ഇഷ്ടപ്പെടുന്ന പലതും നമ്മോടെ കൈത്തും ദൂരത്തു വെച്ച് നഷ്ടമാകുമ്പോൾ ഒന്നും ചെയ്യാതെ നിറകണ്ണുകളുമായി നോക്കി നിക്കാനെ നമുക്ക് പറ്റു. \"ഐഷുവിന്റ കണ്ണുകൾ നിറഞ്ഞൊഴുകാ