Aksharathalukal

❤️❤️😘 എൻ സീമന്ത രേഖയിലെ സിന്ദൂരം ഭാഗം - 34😘❤️







ഐഷു ഇല്ലെന്ന് തലയാട്ടുന്നു. 
\"അന്നവൻ വന്നിരുന്നെങ്കിൽ  ഇന്ന് ഏറ്റവും സന്തോഷമായി ജീവിക്കുന്ന കപ്പിൾസിന്റെ  കൂട്ടത്തിൽ ഞാനും ഉണ്ടാകുമായിരുന്നു. 

അത്രക്ക് മാത്രം അവൻ എന്നെ മനസ്സിലാക്കുകയും, സ്നേഹിക്കുകയും 
ചെയ്തിരുന്നു. 

പലപ്പോഴും  ഞാൻ ചിന്തിച്ചിട്ടുണ്ട്, വിധി ഒന്ന് തീരുമാനിച്ചിട്ട്   ഉണ്ടായിരുന്നെങ്കിൽ പിന്നെ എന്തിനാണ് ഞങ്ങളെ  തമ്മിൽ കണ്ടുമുട്ടിച്ചതെന്ന്. 

ചിലപ്പോഴൊക്കെ ഇഷ്ടപ്പെടുന്ന പലതും നമ്മോടെ കൈത്തും ദൂരത്തു വെച്ച് നഷ്ടമാകുമ്പോൾ ഒന്നും ചെയ്യാതെ നിറകണ്ണുകളുമായി നോക്കി നിക്കാനെ നമുക്ക് പറ്റു. \"

ഐഷുവിന്റ കണ്ണുകൾ നിറഞ്ഞൊഴുകാൻ തുടങ്ങി. അത് കണ്ട് സ്മിതയുടെ കണ്ണുകളും നിറയുന്നു. 
സ്മിതക്ക് എന്ത് പറഞ്ഞു ഐഷുവിനെ സമാധാനപ്പെടുത്തണമെന്ന് അറിയില്ലായിരുന്നു. 


\"ചേച്ചി കരയല്ലേ....\"
ഐഷു കണ്ണീർ തുടച്ചു മാറ്റുന്നു. 

\"സോറി ചേച്ചി.....,
ഞാൻ കാരണം...\"

\"ഹേയ്   അത് സാരമില്ല,\"

അങ്ങനെ പറയുന്നുണ്ടായിരുന്നുവെങ്കിലും വീണ്ടും കണ്ണുകൾ നിറഞ്ഞൊരുകുന്നുണ്ടായിരുന്നു.
അപ്പോഴേക്കും സ്മിതക്ക്  മെഡിസിനുമായി സിസ്റ്റർ റൂമിലേക്ക് വരുന്നു.   സിസ്റ്റർ വരുന്നത് കണ്ട് ഐഷു 
  അവിടെ നിന്നും എഴുന്നേറ്റ് വാഷ് റൂമിൽ കയറി  മുഖം വാഷ് ചെയ്യുന്നു  . 

! ഇതൊക്കെ കണ്ട് സ്മിത മനസ്സിൽ കരുതുന്നു. 
ഇപ്പോഴും ഓർക്കുമ്പോൾ ഇത്രക്ക് മാത്രം വിഷമം വരുന്നുണ്ടെങ്കിൽ അവരുടെ സ്നേഹത്തിന്റെ ആഴം എത്ര വലുതായിരുന്നിരിക്കും. !

അപ്പോഴും സ്മിതയുടെ മനസ്സിൽ ഇനിയും ഒരുപാട് ചോദ്യങ്ങൾ ഉണ്ടായിരുന്നു. 

\"  ഇത്രയും ആഴത്തിൽ സ്നേഹിച്ചിരുന്നിട്ടും,  നഷ്ടപ്പെടുമെന്ന് അറിഞ്ഞിട്ടും ആ ചേട്ടൻ എന്ത് കാരണം കൊണ്ടാകും വരാതിരുന്നത് .? 

അവർ പിരിയാനുള്ള കാരണം അതായിരുന്നോ .?  

അതിനു ശേഷം പിന്നെ ഒരിക്കലും ഇവർ തമ്മിൽ പരസ്പരം  കണ്ടിട്ടില്ലേ,?!

അങ്ങനെ ഒരു പാട്  
ഉത്തരം  കിട്ടാത്ത ചോദ്യങ്ങൾ,  അവൾ അതൊക്കെ മനസ്സിൽ തന്നെ ഒതുക്കുന്നു. 

പിന്നെ അതേ പറ്റിയൊന്നും സ്മിത ഐഷുവിനോട് ചോദിക്കുന്നില്ല. 
അല്പ സമയത്തിന് ശേഷം ട്രീസ അവിടേക്ക് വരുന്നു. 

അടുത്ത ദിവസം രാവിലെ തന്നെ ഹോസ്പിറ്റലിൽ നിന്നും സ്മിതയെ  ഡിസ്ചാർജ് ചെയ്യുന്നു .  അതിനിടക്ക് പോലീസ് വന്നു അവരുടെ പ്രോസീജിയേഴ്‌സ്  പൂർത്തിയാക്കി പോകുന്നു . 

ട്രീസയും, ഐഷുവും ചേർന്ന് സ്മിതയെ അവൾ താമസിക്കുന്നിടത്തേക്ക്  കൊണ്ടാക്കുന്നു.   വൈകുന്നേരം ആയപ്പോഴേക്കും സ്മിതയുടെ അച്ഛനും അമ്മയും സ്മിത താമസിക്കുന്ന ഇടത്തേക്ക് വരുന്നു. 

അച്ഛനെയും അമ്മയെയും  കാണുന്നതും അവൾ ഓടിച്ചെന്ന് അമ്മയെ കെട്ടി പിടിച്ചു കരയുന്നു.
അത് കണ്ട് അമ്മയും കരയുന്നു. 

\"എന്നാലും നിനക്ക് ഞങ്ങളെ വിട്ടിട്ട് പോകാൻ തോന്നിയല്ലോ മോളെ...\"

\" സോറി അമ്മാ..., 
ഇനി ഞാൻ ഒരുക്കലും ഇങ്ങനൊന്ന് ചെയ്യില്ല \"
അവർ പരസ്പരം സംസാരിച്ചു വിഷമങ്ങൾ മാറ്റുന്നു. 

അതേ സമയം സ്മിതയുടെ അച്ഛൻ വന്നു ട്രീസയോട് സംസാരിക്കുന്നു. 


\"നന്ദിയുണ്ട് മോളെ,...\"

\"എന്തിനാ അങ്കിൾ,  
വയസ്സിൽ കുറച്ചു മൂത്തതാണെകിലും ഞങ്ങളൊക്ക ഫ്രണ്ട്‌സല്ലേ, ഇതൊക്കെ പരസ്പരം ഞങ്ങൾക്കിടയിലെ കടമകളല്ലേ .\"

\"ആ പയ്യന്റെ വീട്ടുകാരോട് ഞാൻ വേണമെങ്കിൽ ഒന്ന് സംസാരിച്ചു നോക്കാം. അവൾ അത്രക്ക് മാത്രം ആ പയ്യനെ ഇഷ്ടപ്പെട്ടിട്ടുണ്ടാകും. \"

\"വേണ്ട അങ്കിൾ, 
അവനെപ്പോലെ  ഒരുത്തനു മുന്നിൽ അങ്കിൾ ചെറുതാക്കേണ്ട.., 
ഇപ്പോൾ അവൾ ഒക്കെയാണ്, \"

ആ അച്ചന്റെ വാക്കുകൾ കേൾക്കുന്ന ഐഷു ട്രീസയോടായി പറയുന്നു.

\" ഭാഗ്യം ചെയ്തവളാണ് സ്മിത, \"

അവർ സ്മിതയെയും കൂട്ടി വീട്ടിലേക്ക് പോകുന്നു. 

ദിവസങ്ങൾ കഴിഞ്ഞു പോകുന്നു. 


ഫ്രാൻ‌സിസിന്റെ എൻഗേജ്മെന്റിന് ക്ഷണിച്ചു കൊണ്ട് അവരുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ ഒരു മെസ്സേജ് വരുന്നു. 


സ്മിത അത് കാണുന്നു. 
കുറച്ചു പേരെ ഫ്രാൻസിസ് ഫോണിലൂടെ ക്ഷണിക്കുന്നു. 

\"ചേച്ചി ഇത് കണ്ടോ, \"
സ്മിത ആ മെസ്സേജ് ട്രീസയെ കാണിക്കുന്നു. 

\"ഞാൻ കണ്ടായിരുന്നു. \"

\"നമുക്കൊന്ന് പോയാലോ, \"

\"അതിന് നമ്മളെ വിളിച്ചിട്ടില്ലല്ലോ.\"

\"എടി..., 
വാട്സ്ആപ്പിൽ എല്ലാവർക്കുമുള്ള ഷണമുണ്ടല്ലോ. \"

\"എന്നാലും വേണ്ട \"  . 

\" വേണം, 
എന്നാലേ, അവൻ പോയാലും  നിനക്കൊരു ചുക്കും ഇല്ലെന്ന് അവന് മനസിലാകൂ. \"

അപ്പോഴേക്കും അവിടെക്ക് ഐഷു വരുന്നു. 

\"എന്താടി രണ്ടാളും കൂടി ഒരു ചർച്ച \"

\" ഞാൻ  ഇവളോട് പറയുവായിരുന്നു നമുക്ക് ഫ്രാൻ‌സിസിന്റെ എൻഗേജ്മെന്റ് പോകണമെന്ന്.  ഇവൾക്ക് സങ്കടമൊന്നും ഇല്ലെന്ന് അവൻ അറിയണമല്ലോ. \"

\"ആ അത് നല്ലതാ...
പിന്നെ,  നാളെ എന്റെ മോന്റെ ബർത്തഡേയാണ്...\"

\"നാളെയോ..\"

\" മം.., 
വൈകിട്ട് ചെറിയൊ പാർട്ടി അറേഞ്ചു ചെയ്യുന്നുണ്ട് . ഒരുപാട് പേരൊന്നുമില്ല കുറച്ചു പേര് മാത്രം.നമ്മുടെ ടീമിനെ മാത്രം വിളിക്കുന്നുള്ളു \"

\"സൂപ്പർ, \"

\"അപ്പൊ നാളെ ബർത്ത്ഡേയ് അടിച്ചു പൊളിക്കണം. \"

അടുത്ത ദിവസം  ഐഷുവിന്റെ മകന്റെ ബർത്ഡേക്ക്   അവളുടെ ടീം മെംബേർസ് ഒക്കെ വരുന്നു. 

കേക്ക് ഒക്കെ  കട്ട്‌ ചെയ്തു.ഫുഡ്‌ ഒക്കെ കഴിച്ചു ഹാപ്പിയായിട്ട് ആഘോഷിക്കുന്നു.  ഫുഡ്‌  കഴിച്ചു എഴുന്നേൽക്കുമ്പോൾ , ട്രീസയുടെ ഡ്രെസ്സിൽ  ഫുഡ്‌ വീഴുന്നു. 

അത് കഴുകാനായി  ട്രീസ ഐഷുവിന്റ റൂമിലേക്കാണ് വരുന്നത്.  ബാത്‌റൂമിൽ കയറി,  കഴുക്കിയതിനു ശേഷം പുറത്തേക്ക് വരുന്ന അവൾ ആ റൂമിൽ  
ചുമരിൽ വെച്ചേക്കുവായിരുന്ന അവളുടെയും, കൂട്ടുകാരുടെയും പഴയ ഫോട്ടോസ് നോക്കിനിൽക്കുന്നു. , 

ട്രീസയെ  കുറച്ചു സമയമായിട്ടും കാണാത്തതു കൊണ്ട് സ്മിത ട്രീസയെ തിരക്കി  അവിടേക്ക് വരുന്നു. 

അവൾ വന്നു നോക്കുമ്പോൾ ട്രീസ ആ ഫോട്ടോസ് നോക്കി നിൽക്കുന്നതാണ് കാണുന്നത് . 

\"ആഹാ...., 
ഇവിടെ ഇതും നോക്കി നിക്കുവാണോ,\"

\" ഇതാണ് ഞങ്ങളുടെ ഗാങ്...\"
സ്മിത അതിലേക്ക് നോക്കുന്നു. 

\"ഇതിലേതാ ചേച്ചി അസി...\"

സ്മിതയുടെ ആ ചോദ്യം കേട്ട് ട്രീസ സ്മിതയെ നോക്കുന്നു. അത് കണ്ട് സ്മിത ട്രീസയെയും നോക്കുന്നു. 

\" ഇതിലേതാ ഐഷു ചേച്ചി സ്നേഹിച്ചിരുന്ന ചെക്കൻ.\"

\" ട്രീസ,  അസിയെ സ്മിതക്ക് കാണിച്ചു കൊടുക്കുന്നു.  ( ഫോട്ടോയിൽ ഐഷുവിന്റ അടുത്തുതന്നെ അസി നിൽപ്പുണ്ടായിരുന്നു )

\"ഇതാണോ, 
വൗ, സൂപ്പർ...
ഇവർ രണ്ടു പേരും  നല്ല ചേർച്ചയുണ്ടല്ലോ,  ഈ ചേട്ടൻ ആയിരുന്നെങ്കിൽ എത്ര നന്നായിരുന്നേനെ. \"

\"അല്ല നിനക്കിതൊക്കെ എങ്ങനെ
അറിയാം \"

\"ചേച്ചി കാര്യങ്ങളൊക്കെ എന്നോട് പറഞ്ഞിരുന്നു. 

പക്ഷേ എനിക്ക് അന്ന് മുതൽ തോന്നിയ ഒരു സംശയമാണ് , 
അവർ തമ്മിൽ പിരിയാൻ  ശെരിക്കും എന്തായിരുന്നു റീസൺ.\"

\"അത് അവൾ  നിന്നോട് പറഞ്ഞില്ലേ....\"

\"ഇല്ല, \"

\" അല്ലെങ്കിലും ബാക്കി കാര്യങ്ങൾ അവൾ ഒരിക്കലും ഓർക്കാൻ  ഇഷ്ടപ്പെടാത്ത കാര്യങ്ങളാണ്.,    കേൾക്കുന്നവരുടെ കണ്ണുകൾ   പോലും നിറഞ്ഞു പോകും. . \" 
  
\" അന്ന് എൻഗേജ്മെന്റ് ദിവസം ആ ചേട്ടൻ വരാത്തത് കൊണ്ടാണോ,അവർ തമ്മിൽ പിരിഞ്ഞത്.?
ആ ചേട്ടൻ എന്താ വരാതിരുന്നത്, പേടിച്ചിട്ടാണോ.?
അങ്ങേയ്യെങ്കിൽ തന്റെടമില്ലാത്ത അയാളോടൊപ്പം ജീവിക്കുന്നതിനേക്കാൾ നല്ലതല്ലേ അവർ തമ്മിൽ പിരിഞ്ഞത്.? \"

\"നീ ഇത് എന്തറിഞ്ഞിട്ടാ സ്മിത സംസാരിക്കുന്നെ,. ആവശ്യത്തിൽ കൂടുതൽ തന്റെടമുള്ള ആളാണ് അസീം,

ദേഷ്യം വരുമ്പോൾ അവൻ സംയമനം പാലിച്ചു നിൽക്കുന്നത് രണ്ടു കൂട്ടരോട് മാത്രമാണ്, ഒന്ന് അവന്റ ഫാമിലി, പിന്നൊന്നു ഐഷു. 

ഞങ്ങൾ കൂട്ടുക്കാർക്കിടയിൽ എന്തെങ്കിലും പ്രശ്നം ഉണ്ടെങ്കിൽ പോലും  ചെറിയ ദേഷ്യവും, വാശിയുമൊക്കേ  അവൻ കാണിക്കാറുണ്ട്. 

പിന്നെ നീ പറഞ്ഞല്ലോ  അവൻ  എൻഗേജ്മെന്റ്  ദിവസം വരാതിരുന്നത് കൊണ്ടാണോ അവർ തമ്മിൽ പിരിഞ്ഞതെന്ന്.....

   ഒരിക്കലുമല്ല, ഒരു പക്ഷേ അവൻ അന്ന് വരാതിരുന്നെങ്കിൽ അവർ തമ്മിൽ പിരിയില്ലായിരുന്നു. , \"

\"അപ്പൊ...,
ആ ചേട്ടൻ വന്നായിരുന്നോ,\" 

\"മം, 
വന്നു...\"


                                      തുടരും...... ♥️



❤️❤️😘 എൻ സീമന്ത രേഖയിലെ സിന്ദൂരം ഭാഗം -35😘❤️❤️

❤️❤️😘 എൻ സീമന്ത രേഖയിലെ സിന്ദൂരം ഭാഗം -35😘❤️❤️

5
577

\"പക്ഷേ ഐഷുചേച്ചി പറഞ്ഞത്..വന്നില്ലെന്നാണല്ലോ....\"\"അസി.... അവൻ അവളെ പ്രണയിക്കുന്നത് ആദ്യം അറിയുന്നത് ഞാനാണ്. അവന് അവളോടുള്ള സ്നേഹം എന്നെ പലപ്പോഴും അത്ഭുതപ്പെടുത്തിയിട്ടുണ്ട്. നമ്മൽ ഒരാളെ  സ്നേഹിക്കുന്നതിനുള്ള ഏറ്റവും വലിയ തെളിവാണ് അവരെ അവരായിരിക്കാൻ അനുവദിക്കുന്നുവെന്നത്.  \"അഞ്ചു വർഷത്തിന് മുൻപ് ഐഷുവിന്റെ എൻഗേജ്മെന്റ് ദിവസം....രാവിലെ മുതൽ തന്നെ ഐഷു അസിയെയും കാത്ത് ഇരിപ്പുണ്ടായിരുന്നു.  അവളെ ഒരുക്കാനായി ഐഷുവിന്റ ചേച്ചി റൂമിലേക്ക് വരുന്നു.   ആ സമയം ഐഷു കുളിച്ചിട്ടു പോലുമില്ലായിരുന്നു. \" നീ ഇത് വരെ കുളിച്ചില്ലേ, എടി സമയമാകുന്നു. നീ റെ