Aksharathalukal

സിന്ദൂരപൊട്ടിൻ്റെ ഓർമയിൽ 11

മറുവശത്ത് ഭാനുമതിയും മകനും പകൽ ഓഫീസിൽ നടന്ന കാര്യങ്ങൾ പറയുന്നു 
ഭാനുമതി : എടാ അവൾ ഏതാ ? അവൾക്ക് ഇത്രയും അഹങ്കാരമോ 😠 നീ ഹരിയുടെ അനിയൻ ആണെന്ന് അവൾക്ക് അറിയില്ലേ 
ഗോകുൽ : അറിയാം അമ്മേ അവളുടെ അഹങ്കാരം ഞാൻ തീർത്തു കൊടുക്കുന്നുണ്ട് . 
ഭാനുമതി : നീ എന്ത് വേണേലും ചെയ്തോ ഒരു കാരണവശാലും ഹരിയോട് അടുപ്പം വയ്ക്കാൻ അവളെ സമ്മതിക്കരുത് , ശിൽപ ഒന്നു വന്നോട്ടെ എല്ലാം ശരിയാക്കാം നി സമാധാനിക്ക് ( പുറത്ത് ഹരിയുടെ കാറിൻ്റ ശബ്ദം )
ഗോകുൽ : തല്കാലം ഇതൊന്നും അമ്മ ചോദിക്കേണ്ട അവൾക്ക് ഉള്ളത് ഞാൻ നേരിട്ട് കൊടുത്തോളാം 
ഭാനുമതി : ശരി നീ എങ്കിൽ അകത്ത് പോയ്കോ
( ഹരി  ഫിറ്റ് ആണെന്ന് ഭാനുമതിയക് മനസിലായി എന്നാൽ എന്തിന് കുടിച്ചു
എന്നോ ഇനി കുടിക്കരുത് എന്നോ ഭാനുമതി മിണ്ടിയില്ല കാരണം സ്വന്തം മകൻ അല്ലല്ലോ😏 )
ഹരി നേരെ റൂമിൽ പോയി മോൾ ഉറങ്ങിയിരുന്നു അവളെ നോക്കിയിരുന്ന് ആ ഇരിപ്പിൽ ഉറങ്ങി )
 നേരം വെളുത്തു ഇന്ന് വിവാഹ പട്ടിൻ്റെ ഓർഡറിന് ഒരു കൂട്ടര് വരുമെന്ന് പിള്ള ഹരിയോട് വിളിച്ചു പറഞ്ഞു ,. അതനുസരിച്ചു അവൻ ചിന്നുവിനെ ഒരുക്കി സ്കൂളിലും ശേഷം ഓഫീസിലേക്കു പോയി )
അവിടെ അപ്പോൾ എന്തോ ഒരു ചർച്ച നടക്കുന്നുണ്ടായിരുന്നു ., ഹരി അങ്ങോട്ട് ചെന്നു )
ഹരി : എന്താ വല്ല സീരിയസ് വിഷയം ആണോ ? സ്റ്റാഫിൽ ഒരാൾ പറഞ്ഞു 
സ്റ്റാഫ് : അല്ല സാർ നമ്മുടെ അഞ്ജലി മേഡത്തിന് ഇവിടെ വന്നത് ലക്ക് ആണെന്ന് 
ഹരി : അതെന്താ ? 
സ്റ്റാഫ് : അത് പിന്നെ മേഡത്തിൻ്റെ കല്യാണം ഉടനെ ഉണ്ടാകും എന്ന് നാളെ പെണ്ണുകാണൽ ആണെന്ന് 😄😄
( അത് കേട്ടതും ഹരിയ്ക്ക് ടെൻഷൻ ആയി അവൻ അത് മുഖത്ത് കാണിച്ചില്ല .., 
അഞ്ചു അങ്ങോട്ട് വന്നു 
അഞ്ചു : ഹരിസാർ ഗുഡ് മോണിംഗ് ഞാൻ സാറിനെ കാണാൻ ഇരിക്കുവായിരുന്നു ഇനി ഞാൻ പറയണ്ടല്ലോ 😌 ഇവര് പറഞ്ഞ് കാണും 
ഹരി : യാ ആശംസകൾ നേരുന്നു
( ഇത്രയും പറഞ്ഞ് അവൻ അകത്തേക്ക് പോയി .., അവൾക്ക് മനസിലായി എന്തോ കുഴപ്പം ഉണ്ടന്ന് അവൾ ഹരിയുടെ പിറകേ പോയി )
അഞ്ചു : എന്ത് പറ്റി മുഖത്ത് ക്ഷീണം പോലെ ഉണ്ടല്ലോ 
ഹരി : ഏയ് നത്തിംഗ് . വിവാഹ പട്ടിൻ്റെ ആളുകൾ ഇപ്പോൾ വരും താൻ അങ്ങോട്ട് ചെല്ലു
( ഹരി പറഞ്ഞു, അഞ്ചു മനസില്ല മനസോടെ അവിടെന്ന് പോയി ... എല്ലാം കൈവിട്ടുപോകുവാണെന്ന നിരാശയിൽ ഹരി ജനലിൻ്റെ അടുത്ത് നിന്നും പുറത്തേക്ക് നോക്കിനിന്നു...\"\"\" ഇനി ഞാൻ എങ്ങനെ അവളോട് സംസാരിക്കും😥) 

( തുടരും )