Aksharathalukal

ഒരു ഇന്ത്യൻ പ്രണയകഥ part 1❤️🇮🇳




രാവിലെത്തന്നെ അടുക്കളയിൽ അംഗം വെട്ടുകയാണ് ഗംഗയും പൗർണമിയും.അതിനുമാത്രം തിരക്കിടാൻ എന്താ ഇന്ന് പ്രത്യേകത എന്ന് ചിന്തിക്കുന്നുണ്ടാകും . 🤓എന്നാൽ കേട്ടോ ഇത് ഇവിടെ പതിവ് കാഴ്ച്ചയാണ്. രണ്ടാളും അടുക്കളപ്പണി തീർത്തിട്ടാണ്  ജോലിക്ക് പോകാറ്.ലീല, ഭാഗ്യം, കമലം ഇവരൊന്നും അടുക്കളയിൽ കയറാറില്ല. സുഭദ്ര അവരെ അങ്ങോട്ടേക്ക് അടുപ്പിക്കാറില്ല എന്ന് പറയുന്നതാവും അതിന്റെ ശരി. കൈപ്പുണ്യം എന്ന സാധനം ഏഴയലത്തൂടെ പോയിട്ടില്ല. ഇവർ ഉണ്ടാക്കിയ ഭക്ഷണം പശുവിന് കൊടുത്താൽ ചിലപ്പോൾ അതിന് ലൂസ് മോഷൻ ഉണ്ടാകാൻ നല്ല സാധ്യതയുണ്ട് 🤭.അവർക്ക് കെട്ടിയൊരുങ്ങി നടക്കാൻ മാത്രം അറിയാം 🤓. പിള്ളേർ അവരെ ചില്ല്‌കൂട്ടിലെ anabella എന്നാണ് വിളിക്കാറ്. Barbie doll എന്ന് വിളിക്കുന്നത് ഡോളിന് നാണക്കേടാകും എന്ന് കരുതിയാണ് anabella എന്നാക്കിയത് 😌



ഗംഗ :ഓ കെട്ടിലമ്മമാർക്ക് എണീക്കാൻ സമയമായില്ലേ 😏

പൗർണമി :എണീറ്റിട്ട് എന്ത് മലമറിക്കാനാ😬. നമ്മുടെ നേരെ കുരയ്ക്കുക എന്നല്ലാതെ വേറെ ഒരു പണിയും അവർക്കില്ലല്ലോ 

ഗംഗ :എന്നെ അവർക്ക് ശെരിക്കും അറിയാത്തതുകൊണ്ടാണ് 😏വേണ്ട വേണ്ട എന്ന് കരുതുമ്പോൾ തലേൽ കേറി മുടി വെട്ടുന്ന്.പഴയ എന്റെ സ്വഭാവം വല്ലതും ഉണ്ടായിരുന്നേൽ വായിൽ പന്നിപ്പടക്കം വച്ച് പൊട്ടിക്കേണ്ട സമയം കഴിഞ്ഞു😌.

പൗർണമി :ശിവ ശിവ ഒന്ന് ഒച്ച കുറക്കെടി അവർ ഇത് കേട്ടോണ്ട് വന്നാൽ അത് മതി 😬

ഗംഗ :ഓ ഓ ആരാ ഈ പറയുന്നേ പണ്ട് മറ്റേ പുട്ടി ഭൂതം നിന്നെ എല്ലാരുടെയും മുന്നിൽവെച്ച് insult ചെയ്തതിന് പകരമായി അന്ന് രാത്രി അവളുടെ അവിഹിത chat college website വഴി upload ആക്കി നാറ്റിച്ച ആൾ ആണ് ഈ ഇരുന്ന് പ്രസംഗിക്കുന്നെ 🤭

പൗർണമി :😁അല്ല അത്യാവശ്യം പണി നമ്മുടെ മക്കൾ തന്നെ കൊടുക്കുന്നുണ്ട് പിന്നെ വെറുതെയെന്തിനാ 🤭

ഗംഗ :അയ്യോ പിള്ളേരെ പറഞ്ഞപ്പോൾ ആണ് ഒരു കാര്യം ഓർത്തെ നിഷക്ക് ഇന്ന് നേരത്തേ പോണം ഞാൻ മോളെ പോയി വിളിക്കട്ടെ നീ ഈ സാമ്പാർ ഒന്ന് നോക്ക്‌ 

പൗർണമി :ആ എന്നാ മറ്റേ രണ്ടെണ്ണത്തിനേം വിളിക്ക് ഇന്ന് അമ്പലത്തിൽ പോകാനുണ്ടെന്ന് പറഞ്ഞിരുന്നു 

ഗംഗ :collection എടുക്കാൻ ആകും 😉

പൗർണമി :അതിനുള്ള ബുദ്ധി അവർക്കില്ലെടി അതിനൊക്കെ നമ്മൾ ആയകാലത്ത് എന്തോരം collection എടുത്തിരുന്നതാ 🤓

ഗംഗ :അയ്യോ ഓർമിപ്പിക്കല്ലേ പൊന്നേ അതിന്റെ side effect ആണ് രവിയേട്ടാനും ഉണ്ണിയേട്ടനും മറക്കണ്ട 

പൗർണമി :😂ആ പോയി പിള്ളേരെ വിളി ബാക്കി നമ്മൾക്ക് ഓഫീസിൽ ചെന്നിട്ട് അയവിറക്കാം 


🤭sorry അവർ കല്യാണത്തിന് മുന്പേ കട്ട ചങ്കുകൾ ആയിരുന്നു.അവരുടെ past നമ്മൾക്ക് അവരിലൂടെ തന്നെ പതുക്കെ പതുക്കെ അറിയാം.കേട്ടിടത്തോളം ആയ കാലത്തെ കാന്താരിമാരാണ് ഇവർ എന്ന് മനസിലായല്ലോ. അമ്മമാർ അങ്ങനെയാണേൽ മക്കളുടെ കാര്യം പിന്നെ പറയണ്ടല്ലോ 🤭


ഗംഗ റൂമിൽ ചെന്ന് നോക്കുമ്പോൾ കണ്ട കാഴ്ച്ചയെന്തെന്നാൽ നൂലപ്പത്തിന്റെ നൂലുകൾ പിണഞ്ഞു കിടക്കുന്നപോലെ നാലും കിടക്കുന്നു.

ഗംഗ :ഇവറ്റകളുടെ തല ഞാൻ എങ്ങനെ കണ്ടെത്തും ന്റെ ഈശ്വരാ 🤧. ടീ കുഞ്ഞി നീയല്ലേ പറഞ്ഞെ ഇന്ന് നേരത്തേ പോണം expensive client വരുന്നുണ്ട് എന്നൊക്കെ.


കേൾക്കേണ്ട താമസം നിഷ എല്ലാത്തിനേം ചവിട്ടിക്കൂട്ടി എണീറ്റു 🤓

നിഷ:ഞാൻ എണീറ്റു ഇനി അമ്മ പൊയ്ക്കോ 😌

ഗംഗ ഒന്ന് ഊറിച്ചിരിച്ചുകൊണ്ട് അവളുടെ കവിളിൽ ഉമ്മവച്ചു 😘

ഗംഗ :കുഞ്ഞി നീ അവരെക്കൂടെ വിളിക്കണം ട്ടോ 

????:അതിന്റെ ആവശ്യം ഇല്ല അമ്മേ ഈ ദുഷ്ട ഞങ്ങളെ ചവിട്ടി മെതിച്ചതോണ്ട് ഉള്ള ഉറക്കം പോയിക്കിട്ടി 

ഗംഗ :ഇനിയെങ്ങോട്ട് ഉറങ്ങാൻ നിങ്ങളല്ലേ ഇന്ന് അമ്പലത്തിൽ പോണം എന്ന് പറഞ്ഞെ 

ആദി :ശെരിയാ ഇന്നല്ലേ allotment വരുന്നേ നമ്മുടെ കോളേജിൽ തന്നെ പിജി കിട്ടാൻ വേണ്ടിയാ അമ്പലത്തിൽ പോകാം എന്ന് കരുതിയത് 

ഗംഗ :അതിന് മുത്തച്ഛനോട്‌ പറഞ്ഞാൽ പോരെ 

ലില്ലി :അതിനൊരു ത്രില്ലില്ല 😁

നിച്ചു :അതെ അതെ 😌

ഗംഗ :നീയും പോകുന്നുണ്ടോ വായാടി 🤭

നിച്ചു :അവിടെ ഡിഗ്രി കിട്ടാൻ വേണ്ടി 😁

ഗംഗ :എന്നാൽ എല്ലാരും fresh ആയി താഴോട്ട് വാ 

ഗംഗ പോയതിന് പിന്നാലെ എല്ലാവരും അവനവന്റെ റൂമിലേക്ക് പോയി 

കുറച്ച് സമയത്തിന് ശേഷം എല്ലാവരും താഴേക്ക് വന്നു.

നിഷ നേരെ ടേബിളിൽ വന്നിരുന്നു കഴിക്കാൻ തുടങ്ങി പിന്നാലെ വന്ന നിച്ചുവിനെ ആദി വലിച്ച് പുറത്തേക്ക് കൊണ്ട് പോയി.

ആദി :ഭക്ഷണമൊക്കെ പോയിവന്നതിന് ശേഷം. മോൾ ഇപ്പൊ വണ്ടിയിൽ കേറാൻ നോക്ക്‌.

നിച്ചു ഇല്ലാത്ത കണ്ണീർ തുടച്ച് ആദിയുടെ പിറകിൽ കേറി. ലില്ലി അവളുടെ സ്കൂട്ടിയിൽ പോയി കഴിഞ്ഞിരുന്നു.

ഗംഗ :മോൾ ഇന്ന് ഉച്ചക്ക് കഴിക്കാൻ വരോ 

നിഷ :ഇല്ല murder case അല്ലെ ഇരയുടെ വീടുവരെ ഒന്ന് പോകണം പിന്നെ അമ്മു ഉണ്ടാകും കൂടെ ഞങ്ങൾ വല്ല ഹോട്ടലിൽ നിന്നും കഴിച്ചോളാം.

ഗംഗ :mm ശ്രദ്ധിക്കണേ കുഞ്ഞി. കേട്ടിടത്തോളം എതിർ ടീം strong ആണ്.

????:എന്റെ കൊച്ച് അതിലും strong ആണ് 😌

ഗംഗ :ഈ രവിയേട്ടനാ ഇവളെ വഷളാകുന്നെ 😑

Ravi:ഉവ്വ......... കുഞ്ഞി ഇതാലോചിച്ച് tension ആകണ്ട. നമ്മൾക്ക് വരുന്നിടത്ത് വച്ച് കാണാമെന്നെ 😉


നിഷ :okey sir😉

????:ഓ ഇപ്പൊ വല്യച്ചനും കുട്ടിയും set ഞാൻ out 🤧

നിഷ :😁അയ്യേ അച്ഛാ ഞാൻ അച്ഛന്റെ പൊന്നല്ലേ 😌

രവീന്ദ്രൻ :ആണോ 😬

ഗംഗ :മതി ഉണ്ണിയേട്ടാ കുഞ്ഞിനെ ചൊറിഞ്ഞത് ഇപ്പോൾ തന്നെ late ആയി.


അവൾ എഴുന്നേറ്റ് കൈ കഴുകി ഉമ്മറത്തേക്ക് നടന്നു 

????:കുഞ്ഞി ഒന്ന് നിൽക്ക് 

നിഷ :എന്താ മുത്തി 😊

സുഭദ്ര കയ്യിൽ ഇരുന്ന നെയ്യ് ഇത്തിരി നിഷയുടെ രണ്ട് ചെവിക്ക് പിറകിലും പുരട്ടി.

സുഭദ്ര :ന്റെ കുട്ടിക്ക് കണ്ണ് തട്ടാതിരിക്കട്ടെ 😘

ശേഖരൻ :mm ന്റെ കുട്ടി ഇന്ന് നേരത്തെ വരാൻ നോക്കണം ട്ടോ അവർ ഇന്നെത്തും 🫣

നിഷ :🤭🤭ആരാ മുത്തു എനിക്ക് ഓർമയില്ല 

ശേഖരൻ :പോടീ..... ഒന്നും അറിയാത്തപോലെ 

നിഷ :okey sir can i go now 😊

ശേഖരൻ :പോയിട്ട് വാ കുഞ്ഞി 😘

അങ്ങനെ അവൾ തന്റെ പടകുതിരയിൽ ലക്ഷ്യ സ്ഥലത്തേക്ക് കുതിച്ചു.

അല്ല ഇടക്ക് ഇവിടെ നിന്ന് ഇറങ്ങിപ്പോയ മേസോപൊട്ടമിയയിലെ ഹിപ്പൊപ്പൊട്ടാമസുകളെകുറിച്ച് ഒരു വിവരവും ഇല്ലല്ലോ.നമ്മൾക്ക് അവിടെ വരെ ഒന്ന് പോയി നോക്കാം 


നിച്ചു :അല്ല ചേച്ചി നമ്മൾ ആദ്യമായിട്ടല്ലേ അമ്പലത്തിലേക്ക് ഒറ്റക്ക് പോകുന്നെ 

ആദി :അതിർത്തിയിൽ ബോംബ് വെക്കാനല്ല പ്രാർത്ഥിക്കാനാ പോകുന്നെ ഒറ്റക്ക് പോയാലും മതി 😑

നിച്ചു : അതല്ല ന....

ആദി :നീ ഇനിയൊന്നും പണയണ്ട. മിണ്ടാതെ ഒരു മൂലക്ക് ഇരിക്കാൻ നോക്കിക്കോ അല്ലെങ്കിൽ വല്ല ആറ്റിലും കൊണ്ടിടും ഞാൻ 😠

നിച്ചു :🫢

ആദി :good girl 

അങ്ങനെ അവർ അമ്പലത്തിലെത്തി 

ലില്ലി :നിങ്ങളെന്താ late ആയേ 

ആദി :അത് ഇവളുടെ സ്ഥിരം പരിപാടിതന്നെ ചോദ്യം ചോദിക്കാ 😑

അങ്ങനെ അവർ അമ്പലത്തിനകത്തേക്ക് കയറി. അപ്പോളാണ് അവർ ആ തുണിയുടുക്കാത്ത സത്യം മനസ്സിലാക്കുന്നത് ആർക്കും വലം വെക്കാൻ അറിയില്ല.

ആദി മെല്ലെ നിച്ചുവിനെ നോക്കി നിച്ചു ആദിയെ നോക്കി ദഹിപ്പിക്കുന്നുണ്ട്😠😠

ലില്ലി ഒന്നും മനസിലാകാതെ രണ്ടുപേരെയും മാറി മാറി നോക്കിക്കൊണ്ടിരിക്കാണ് 

ലില്ലി :എന്താ രണ്ടാളും ഇങ്ങനെ നോക്കുന്നെ 

നിച്ചു :ഞാൻ ഈ മോളോട് വണ്ടിയിൽ പോയപ്പോൾ ഇതിനെക്കുറിച്ചാണ് ചോദിക്കാൻ വന്നേ അപ്പോ അവൾ ആറ്റിൽ ഇടും തോട്ടിൽ ഇടും.bloody idiot 😑

ആദി :😬sorry മോളെ 

നിച്ചു :വാ ഇനി ആരെങ്കിലും ചെയ്യുന്നത് നോക്കി ചെയ്യാം 

അങ്ങനെ അവർ ഒരു അമ്മുമ്മയുടെ പിറകെകൂടി അമ്പലം തൊഴുതിറങ്ങി.

തിരികെ വരുമ്പോൾ നിച്ചു ലില്ലിയുടെ കൂടെ കയറി 

നിച്ചു :നിങ്ങളുടെ ആജന്മ ശത്രുക്കൾ വരുവല്ലേ ഇന്ന് എന്താ പറയാൻ ഉള്ളത് 🤭

ലില്ലി :ഞാനും ആദിയും തല്കാലത്തേക്ക് distance keep ചെയ്യും നിഷ വരുന്നത് വരെ 😌

നിച്ചു :എനിക്ക് തോന്നുന്നത് അവർ മറ്റേ മുറച്ചെറുക്കന്മാരെ വളക്കാൻ ആകും main ആയി വരുന്നത് അപ്പോ നമ്മളെ ചൊറിയാൻ നേരം കിട്ടില്ല 🤭

ലില്ലി :അങ്ങനെയെങ്കിലും ശല്യങ്ങൾ പോകട്ടെ 😌

നിച്ചു :നമ്മൾക്ക് നോക്കാമെന്നേ എന്റെ age ഉള്ള രണ്ടാളുകൾ ഉണ്ട് എന്നാ പറഞ്ഞെ. സ്വഭാവം നന്നായാൽ മതിയായിരുന്നു 😌

                                                   (തുടരും..... )

❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️





ഒരു ഇന്ത്യൻ പ്രണയകഥ part 2 ❤️🇮🇳

ഒരു ഇന്ത്യൻ പ്രണയകഥ part 2 ❤️🇮🇳

4.7
1001

വഴിയരികിൽ നിഷയെ കാത്തിരിക്കുകയാണ് അമ്മു എന്ന നിമിഷ.പെട്ടന്ന്‌ മുമ്പിലേക്ക് ഒരു ബുള്ളറ്റ് പാഞ്ഞു വന്ന് sudden break ഇട്ട് നിർത്തി അമ്മു :മനുഷ്യന്റെ നല്ലജീവനങ്ങ്പോയി 🤧. ഇത്തിരി കൂടുന്നുണ്ട് പെണ്ണേ നിനക്ക് 😒നിഷ :sorry babe 😉അമ്മു :മതി വാചകമടിച്ചത് വേഗം പോയാൽ പെട്ടന്ന്‌ തിരിച്ചുവരാം നിഷ :ആ എന്നാ കേറിക്കോ അങ്ങനെ അവർ അവിടെനിന്ന് പോയി. അമ്മു :നിനക്ക് ചില്ലറ കഴപ്പല്ല മോളെ കുറേ എക്സ്പീരിയൻസടായ വക്കീലുകളും കൈയൊഴിയണമെങ്കിൽ ഈ കേസിന്റെ seriousness നീയൊന്ന് മനസിലാക്കണം. ഈ murder അന്വേഷിച്ച പോലീസ് ഓഫീസർക്ക് സ്ഥലംമാറ്റം കിട്ടി. നാളെ പുതിയ കക്ഷിയാണ് join ചെയ്യുന്നേ നിഷ :ഈ twist ഞാൻ മുന്