Aksharathalukal

സിന്ദൂരപൊട്ടിൻ്റെ ഓർമയിൽ 14

അവർ വളരെ സന്തോഷത്തോടെ യാത്ര തിരിച്ചു . വരുന്ന വഴിയിൽ പല സ്ഥലങ്ങളിലെ മനോഹര കാഴ്ചകൾ ഹരി അഞ്ചുവിനെ കാണിച്ച് കൊടുത്തു . ഏകദേശം ഉച്ചയോട് അടുത്ത സമയം അവർ വീട്ടിൽ എത്തി . ആദ്യം ഹരി അഞ്ചുവിൻ്റെ വീട്ടിലാണ് വന്നത് അവിടെ അന്നേരം വീണയും ഉണ്ടായിരുന്നു, ഞായറാഴ്ച ആയതിനാൽ വേദികയ്ക്ക് ക്ലാസും ഉണ്ടായിരുന്നില്ല . 
അഞ്ചു : നിങ്ങൾ അധികമൊന്നും മിണ്ടരുത് , അവർക്ക് സംശയം തോന്നും 
ഹരി : ശരി സമ്മതിച്ചു😄( ഹരി ചിരിച്ചോണ്ട് പറഞ്ഞു ) 
അവരെ കണ്ടതും ലക്ഷ്മി ഇറങ്ങി ചെന്നു 
ലക്ഷ്മി : 
ലക്ഷമി : മോളെ യാത്ര ഒക്കെ എങ്ങനെയുണ്ടായിരുന്നു ? നിനക്ക് സുഖമില്ലേ ഹം വെള്ളം മാറി കുളിച്ചിട്ടാണ് 
( അഞ്ചു ഹരിയെ നോക്കി )
അഞ്ചു : ഇല്ലമ്മേ എനിക്ക് ഒന്നും ഇല്ല . യാത്ര ചെയ്തിട്ടാ അമ്മ സാറിന് കുടിക്കാൻ വല്ലതും എടുക്ക് 
ലക്ഷ്മി : അയ്യോ ഞാൻ അത് മറന്ന് കേറി മോനേ 
ഹരി : വരാം അമ്മേ 🥰
( അവർ അകത്തേക്ക് കയറി , അവിടെ വേദികയും വീണയും അവരെ വരവേറ്റു)
വീണ : ഹാ മോളേ അഞ്ചു കുട്ടി എങ്ങനെ ഉണ്ടായിരുന്ന് 🤭
( അവളുടെ ചോദ്യം ലേശം അർത്ഥം വച്ചത് ആണെന്ന് അഞ്ചുവിന് പിടികിട്ടി )
അഞ്ചു : എടി നിനക്ക് പിന്നെ പറഞ്ഞ് തരാം😁
( ശേഷം ഹരിയും അവരും സമയം അവിടെ ചിലവഴിച്ചു )
😊😊
തുടരും......