Aksharathalukal

❤️‍🔥നിന്നിൽ ഞാൻ എന്നിൽ നീ❤️‍🔥

  15

\"ഓഓഓ .... അങ്ങനല്ലടാ പൊട്ടാ ... ദേ ഇങ്ങനെ ... ആദ്യം വലതുകാല് മുന്നിലേക്കുകൊണ്ടുവന്ന് കുത്തിനിർത്തിയിട്ട് പിന്നെ ഇടതുകാല് പൊക്കി കറങ്ങിത്തിരിഞ്ഞുവരണം .... ദേ ഇങ്ങനെ ഒന്നുകാണിച്ചേ ... \" ... മനു പറഞ്ഞുകൊടുത്തതുപോലെതന്നെ ആദ്യം \'ബസന്ത് \' ശരിയായി ചെയ്‌തെങ്കിലും വീണ്ടും കറങ്ങിത്തിരിഞ്ഞുവരുന്നെടുത്തുവച്ച് സ്ലിപ്പായിപ്പോയി ... അതോടെ മനുവിന്റെ റെമ്പര് വീണ്ടും തെറ്റി ...

\"പൊട്ടാ പൊട്ടാ പൊട്ടാ ... ദേ കണ്ണുതുറന്ന് കാണ് ... ഇനി ഒരുവട്ടംകൂടിയേ ഞാൻ കാണിച്ചുതരൂ ... \" മനു ബസന്തിനേ ഇടിക്കാനായി ഓങ്ങിയെങ്കിലും അതുവേണ്ടെന്നുവച്ചു വീണ്ടും വളരെപ്പതുക്കെ ഒന്നുകൂടി കാണിച്ചുകൊടുത്തു ... ബസന്താണെങ്കിൽ ഇപ്പോ കരയുമെന്നും പറഞ്ഞുനിൽക്കുവാന് ... ഇതെല്ലാം കണ്ടുചിരിച്ചുകൊണ്ട് ഹലി കുറച്ചുമാറിയുള്ള ഒരു കസേരയിലിരിപ്പുണ്ട് ... അവൻ കുറെ പയറ്റി ക്ഷീണിച്ചതാ ... അവസാനം മനുവിനെ ഏൽപ്പിച്ചു വിശ്രമം കൊള്ളുന്നു ... 3 പേരുള്ള ഒരു ബ്രേക്ക് ഡാൻസ് ... കൂട്ടത്തിൽ മൂന്നാമനായ മനീഷിന്റെ കാലിനാണ് പണികിട്ടിയത് ... ഈ അവസാന നിമിഷത്തിൽ വേറെ ആരെയും കിട്ടാതിരുന്നപ്പോഴാ ക്ലാസ്സിലെ \'അതുൽ \' ബി എ ഇംഗ്ലീഷിലുള്ള ബസന്തിന്റെ കാര്യം പറയുന്നത് ... പ്ലസ്ടു വില് അവർ ഒരേ സ്കൂളിലായിരുന്നു ... പിന്നെ ഒന്നും നോക്കിയില്ല അപ്പൊത്തന്നെ പൊക്കി ... മനു അത്യാവശ്യം നല്ലൊരു ഡാന്സറാണ് ... അവനാണ് കോറിയോഗ്രാഫറും ... അവന്റെ ചില സ്ടെപ്പൊക്കെ കളിയ്ക്കാൻ ഇച്ചിരിപാടാ ... അതിന്റെ പയറ്റാണ് അവിടെ നടക്കുന്നത് ... ആദ്യം ബസന്തിന്റെ സ്ഥാനത് പാവം നമ്മുടെ ഹലിയായിരുന്നു ... മനുവിന്റെ തെറിവിളിയും ചവിട്ടും കുത്തുമേറ്റ് ഇപ്പോ നല്ല അസ്സലായിട്ടു കളിക്കുകയും ചെയ്യും ...

🔴🔵⚫️🟢🟠🟣⚪️🟤🟡

ഇവാന്റെ ഓട്ടം അവസാനിച്ചത് അഞ്ചാമത്തെ നിലയിലുള്ള ഏറ്റവും അറ്റത്തെ ഹാളുപോലെയുള്ള റൂമിലായിട്ടാണ് ... അവിടെയാണ് അവന്മാരാരുടെ പ്രാക്ടിസ് നടക്കുന്നതും ... ഈ നിലമുഴുവൻ മീറ്റിംഗ്‌സിനും പ്രോഗ്രാമുകളുടെ പ്രാട്ടീസിനും വേണ്ടിയുള്ള ഹാളുകളാണ് ... പിന്നെ ബാക്കിയുള്ള ഒരുറൂം മുഴുവനും പഴയ സാധനങ്ങൾ പെറുക്കിയിട്ടിരിക്കുവാ ... ഫസ്റ്റിയേഴ്സ്സിനുമാത്രമേ ഇത്രയും ദിവസത്തെ അവധിയുള്ളൂ ... ബാക്കി എല്ലാവര്ക്കും ക്ലാസ്സുണ്ട് ... അതുകൊണ്ട് പ്രാക്ടിസ് ചെയ്യുന്ന പിള്ളേരല്ലാതെ ഈ ഫ്ലോറിൽ ആരുമില്ല ... ഒരു ദീർഘശ്വാസമെടുത്ത് കതക്‌തുറന്ന ഇവാൻ കാണുന്നത് ബസന്തിനെയിട്ട് പൊരിക്കുന്ന മനുവിനെയാണ് ... അതെല്ലാം നോക്കി ലേയ്സും കൊറിച്ചുകൊണ്ടിരിക്കുന്ന ഹലിയുടെയടുത്തേക്ക് ചെന്നിരുന്നു ...

\"ആ നീ വന്നോ ... എന്താടാ ലേറ്റ് ആയതു \" അവൻ ലെയ്സിന്റെ കവർ ഇവാനുനേരെനീട്ടി ...

\"ഞാൻ നേരുത്തേ വന്നിട്ടെന്തിനാടാ ... നിങ്ങൾക്കല്ലേ പ്രാക്ടീസ് ... \" പറഞ്ഞുകൊണ്ട് അവനും ലെയ്സ് കൊറിക്കാൻ തുടങ്ങി ...

\"ഡാ നാറികളെ ... അതങാണം തീർത്താൽ രണ്ടിനും എന്റകയ്യിന്നു കിട്ടും ... \" മനുവിന്റെ അലറിച്ചകേട്ടതും ഹലിയും ഇവാനും അവനെനോക്കി ഇളിച്ചുകാണിച്ചു ... റെസ്റ്റെടുക്കാനെന്നും പറഞ്ഞ് വന്നിരുന്ന ഹലി ഇപ്പോ രണ്ടാമത്തെ പാക്കറ്റാണ് പൊട്ടിക്കുന്നത് ...

\"ഡാ ഹലി ... വാ ... മതി റെസ്റ്റെടുത്ത് ... ഇനിയും നീ അവിടിരുന്നാലേ ശരിയാവില്ല ... ബാക്കികൂടി നീ അകത്താക്കും \" ബാഗിൽ ഇനിയും രണ്ടുപാക്കറ്റും കൂടിയിരിപ്പുണ്ട് ... അവനെ ഇനിയും അവിടിരുത്തിയാൽ അതുംകൂടി അവൻ കാലിയാക്കുമെന്ന് മനുവിനറിയാം ...

\"അപ്പൊ ഇവിയോ ... അവന്റടുത്തല്ലേ ബാഗിരിക്കുന്നെ \"

\"നിന്നെക്കാളും എനിക്കവനെ വിശ്വാസമാ ... അവനേ നേരുള്ളവനാ ... ഇവി നീ ഈ ഫോണും നോക്കി ഇവിടിരുന്നോ ... \" അത്രയും പറഞ്ഞ് മനു അവന്റെ ഫോണെടുത്തു ഇവാന് കൊടുത്തു ... ശേഷം ഹലിയെയും പൊക്കികൊണ്ടുപോയി ... അതുകണ്ട് ഒരുചിരിയോടെ ഇവാനും ...

🔴🔵⚫️🟢🟠🟣⚪️🟤🟡

അവരുടെ പ്രാക്റ്റീസ് കണ്ട് ബോർ അടിച്ചതും ഇവാൻ മനുവിന്റെ ഫോണെടുത്ത് കുത്താൻ തുടങ്ങി ... കുറച്ചുനേരം മനുവിന്റെ ഇൻസ്റ്റയും യൂട്യൂബുമൊക്കെ നോക്കികൊണ്ടിരുന്നു ... പിന്നെ കുറെ സെൽഫിയും അവരുടെ പ്രാക്ടിസിന്റെയുമൊക്കെ ഫോട്ടോയും വിഡിയോയുമൊക്കെ എടുക്കലായിരുന്നു പണി ... അവിടിപ്പോഴും പ്രാക്ടിസ് നടക്കുവാ ... ബസന്ത് ഇതുവരെ റെഡിയാക്കിയിട്ടില്ല ... കണ്ടുകണ്ട്‌ ഇപ്പോ ഇവാനുവരെ ഡാൻസ് കാണാപ്പാഠമായി ...

\"ഡാ ഇവി കുറച്ചു വെള്ളമെടുത്തോണ്ടുവാടാ ... അയ്യോ ഞാനിപ്പം ചാകുവേ ... \" കളിച്ചുക്ഷീണിച്ചു എല്ലാവരും തറയിൽത്തന്നെ കിടന്നു ... എന്നാൽ ഹലിപറഞ്ഞതുകേട്ടതും ഇവാൻ ഞെട്ടിപ്പോയി ... കാരണം ഇന്ദ്രനെ പേടിച്ചാണ് അവൻ ഈ റൂമിൽനിന്നും പുറത്തിറങ്ങാതിരിക്കുന്നത് ... ലൈബ്രറിയിലൊക്കെ പോകണമെന്ന് അവനാഗ്രഹമുണ്ട് ... പക്ഷേ ഇന്ദ്രന്റെ മുന്നിൽ പെട്ടാലോ എന്നുപേടിച്ചാണ് പുറത്തേക്കിറങ്ങാതെ ഇവിടെ പതിയിരിക്കുന്നതും ... അപ്പോഴാണ് ഹലിയുടെ വെള്ളത്തിന്റെ കുപ്പിയും പൊക്കിപ്പിടിച്ചുള്ള കൂവൽ ...

\"ഡാ നീ പോയ് എടുക്കുവോ എന്റെ കാലിന് നടക്കുംപോൾ ചെറിയൊരു വേദനപോലെ ... \" തന്റെ വലതുകാലുഴിഞ്ഞ് ഒരുകള്ളനോട്ടത്തോടെ ഹലിയെനോക്കി പറഞ്ഞതും അതുവരെ തറയിൽ മലന്നുകിടന്നു രണ്ടുകയ്യിലും രണ്ടുകുപ്പിയും പൊക്കിപ്പിടിച്ചുകൊണ്ടിരുന്ന ഹലി ഒരുമലക്കം മറിഞ്ഞ് കമഴ്ന്നുകിടന്നുകൊണ്ട് ഇവാനെ കണ്ണുചുരുക്കിനോക്കി ... 

\"അതെന്താടാ പെട്ടന്നൊരു വേദന ... ഇങ്ങോട്ട് ഓടിക്കിതച്ചുവന്നവനല്ലേ \" ... ഇവാന്റെ മുഖത്തെ കള്ളലക്ഷണം കണ്ട് ഹലി അവനെ കൂർപ്പിച്ചുനോക്കി ...

\"അത് ... അതുപിന്നെ ഇത്രേം പടികൾ ഓടിക്കയറിവന്നതല്ലേ ... അതിന്റെയാവും ... ദേ എന്റെ കയ്യിൽ വെള്ളമുണ്ട് നിങ്ങൾ അതുകുടിച്ചോ... \" ഹലിയുടെ കൂർപ്പിച്ചുള്ള നോട്ടം കണ്ടതും ഇവാനോന്നു പരുങ്ങി ... ശേഷം വേഗം തന്റെ ബാഗിലുള്ള കുപ്പിയെടുത്ത് അവനുനേരെ നീട്ടി ... നീട്ടേണ്ട താമസം ബസന്ത് അതപ്പോൾത്തന്നെ കുപ്പി പിടിച്ചുവേടിച്ച്‌ ഒറ്റവലിക്കത് കാലിയാക്കി ... കുപ്പിവെടിക്കാൻ കൈനീട്ടിയ ഹലിയും ഇപ്പോ വെള്ളം കിട്ടുമെന്നുകരുതിയ മനുവും പല്ലുകടിച്ചുകൊണ്ടവനെ നോക്കി ... എന്നാൽ ഇവാൻ ദയനീയമായി അവനെ നോക്കിപോയി

\"സോറി ബ്രോ ...ദാഹിച്ചിട്ടുവയ്യായിരുന്നു ... അതാ ... എന്റെ വെള്ളംകൂടി ഇവര് കുടിച്ചുതീർത്തു ... \" തന്നെ ദയനീയമായി നോക്കുന്ന ഇവാനെ നോക്കി ബസന്ത് പറഞ്ഞതും ഇവാൻ കണ്ണുചിമ്മിയൊന്ന് പുഞ്ചിരിച്ചതേയുള്ളൂ ...

\"മോനെ ഇവിക്കുട്ടാ ... ഇനി വെള്ളമെടുത്തുകൊണ്ടു വരുമല്ലോ ... മര്യാദക്കുപോയി എടുത്തുകൊണ്ടുവാടാ ... \" മനു ഹലിയുടെ കയ്യിലേയും പിന്നെ ബസന്തിന്റെ കയ്യിലിരുന്ന കുപ്പിയുംകൂടി വാങ്ങി തങ്ങളെ ദയനീയമായി നോക്കുന്ന ഇവാന്റെ കയ്യിൽകൊടുത്തു ...

\"സോറി മോനെ ... ഞങ്ങൾ മൂന്നുപേരും കളിച്ചുക്ഷീണിച്ച് ഒരുപരുവമായി ഇരിക്കുവാ ... അതിന്റെ കൂടെ ഇനി ഇത്രേം പടികൂടിയിറങ്ങി ചെല്ലാനുള്ള കെല്പില്ലടാ ... ഞങ്ങടെ ചക്കര ഇവിക്കുട്ടനല്ലേ ... മോൻ പതുക്കെ പതുക്കെ നടന്നുപോയി വെള്ളമെടുത്തുകൊണ്ടു തിരികെ അതിലും പതുക്കെ വന്നാമതി ... \" കൊഞ്ചിക്കുന്നതുപോലെ അവന്റെ താടിയിൽ പിടിച്ച് മനു പറഞ്ഞതും വേറെ വഴിയില്ലാതെ ഇവാനതിനു സമ്മതിച്ചു ...

അങ്ങനെ അവൻ കയ്യിൽ 3 കുപ്പിയും പിടിച്ചുകൊണ്ട് പുറത്തേയ്ക്കിറങ്ങി ... \'വരുന്നതുവരെട്ടെ ... എത്രദിവസം ഇങ്ങനെ പേടിച്ചുമാറി നിൽക്കും ... ഇന്നല്ലെങ്കിൽ നാളെ ജിത്തേട്ടന്റെ മുന്നിൽത്തന്നെ പെടും ... അതൽപ്പം നേരുത്തെയായാൽ അത്രയും ആശ്വാസം \' ... ഓരോ നിലയിലെയും പടിക്കെട്ടുകൾ ഇറങ്ങിച്ചെല്ലുംപ്പോൾ ഇവാന്റെ കണ്ണുകൾ ചുറ്റിനും പരതുന്നുണ്ടാരുന്നു ... അവന്റെ ജിത്തേട്ടനെയെങ്ങാനും കാണുവാണെകിൽ ഓടണ്ടേ ... ഇവാൻ സ്വയം മോട്ടിവേറ്റ്‌ ചെയ്യുന്നുണ്ടെങ്കിലും അതുകൊണ്ടൊന്നും ഒരുപ്രയോജനവുമില്ലെന്നുള്ളതാണ് സത്യം ...

\"കുടിക്കാനുള്ള വെള്ളം ഒന്ന് ലൈബ്രറിയുടെ അടുത്താണ് ... പിന്നെയുള്ളത് സ്റ്റാഫ് റൂമിനടുത്തും വേറൊന്ന് എൻട്രൻസിന്റെയടുത്തുമാണ് ... അതുരണ്ടും ഹൈറിസ്‌ക്കായതുകൊണ്ടുതന്നെ അവൻ ലൈബ്രറിയുടെ അടുത്തേക്കാണ് പോയത് ... 11 : 30 ആയതേയുള്ളൂ ... ക്ലാസുകൾ നടക്കുന്ന സമയം ... ഇനി അടുത്ത ബെൽ ഒരുമണിക്കാണ് ... അതുകൊണ്ട് ലൈബ്രറിയുടെ ഭാഗത്തെങ്ങും ഒരുകുഞ്ഞുപോലുമില്ല ... അവിടെ വാതിലിന്റെ അടുത്തായിട്ടാണ് ഫിൽറ്റർ വച്ചേക്കുന്നത് ... ഇവാൻ ആദ്യത്തെ രണ്ടുകുപ്പിയും നിറച്ചു ജനലിന്റെ പടിയിലേക്കുവച്ചു ... അവസാനത്തെകുപ്പി നിറച്ചുകൊണ്ടിരിക്കുമ്പ്പോഴാണ് പെട്ടെന്നൊരുബലിഷ്ടമായ ശരീരം പിറകിൽനിന്നും ഇവാന്റെ ദേഹത്തേയ്ക്കമരുന്നത് ... കൂടെത്തന്നെ അയാളുടെ കൈവന്ന് ഫിൽറ്റർ ഓഫ് ചെയ്തു ... ഞെട്ടിപ്പിടഞ്ഞ്‌ അവൻ തലതിരിച്ചുനോക്കിയതും തന്റെ കണ്ണിലേക്കുനോക്കി ദേഷ്യത്തോടെ നിൽക്കുന്ന ഇന്ദ്രന്റെ കണ്ടതും ഇവാൻ അടിമുടി വിറച്ചുപോയി ... ഇവാൻ സ്വപ്നത്തിൽപ്പോലും കരുതിയില്ല ഇങ്ങനെവന്ന് പെടുമെന്ന് ... ഇന്ദ്രന്റെയാ നിൽപ്പുതന്നെ ഇവാനെ തളർത്തുന്നുണ്ടായിരുന്നു ... അത്രയും ചേർന്ന് കാറ്റുപോലും കടക്കാത്തരീതിയിലാണ് നിൽക്കുന്നത് ... ആ ഹൃദയതാളം പോലും അവൻ കേൾക്കുന്നുണ്ടായിരുന്നു ... ഇവാൻ അറിയാതെ ഉമിനീരിറക്കിപ്പോയി ...

\"എന്താ ഇവാൻ ... എന്നെകാണാതെ ഒളിച്ചുനടക്കാമെന്ന് കരുതിയോ ... അങ്ങനെ ഞാൻ നിന്നെ വെറുതെ വിടുമെന്ന് തോന്നുന്നുണ്ടോ ... നീ ചെയ്തതിനുള്ള പണിഷ്മെന്റ് ഞാൻ തന്നിരിക്കും ... \" ദേഷ്യത്തോടെ മുരളുന്നതുപോലെ ഇവാന്റെ ചെവിയിലേക്ക്‌ മുഖമടുപ്പിച്ച് ഇന്ദ്രൻ പറഞ്ഞു ... 

ഇന്ദ്രൻ പറയുന്നതുകേട്ടതും ഇവാന് ശരിക്കും പേടിയായി ... പക്ഷേ അതിലുപരി തന്റെ ജിത്തേട്ടന്റെ വായിൽനിന്നും ഇവാൻ എന്ന വിളികേട്ടതും ഹൃദയം മുറിക്കുന്നതുപോലെ വേദനിച്ചു അവന് ... ആദ്യമായിട്ടാ ജോ എന്നല്ലാതെ ഇവാൻ എന്ന് വിളിക്കുന്നത് ... \'അത്രക്കും ... അത്രക്കും ദേഷ്യമായോ എന്നോട് \' ... ആലോചിക്കും തോറും സങ്കടം കൂടിവരുന്നതുപോലെ ... അതുകൊണ്ടുതന്നെ ഇവാന്റെ കണ്ണുകൾ അറിയാതെ നിറഞ്ഞുപോയി ...

\"ജി ... ജിത്തേട്ടാ ... ഞാൻ ... \" ഇവാൻ എന്തോ പറയാൻ വന്നതും അതിനുസമ്മതിക്കേതെ ഇന്ദ്രൻ അവന്റെ ചൂണ്ടുവിരൽ ഇവാന്റെ ചുണ്ടിൽ വച്ചു ...

\"ശൂ ... ഇപ്പോഴല്ല ... ഇന്ന് ഉച്ചക്ക് രണ്ടരയാകുമ്പോൾ കോളേജിന് പുറകിലുള്ള പഴയ ജനറേറ്റർ റൂമിൽ വരണം ... വരണമെന്നല്ല വന്നിരിക്കണം ... കേട്ടല്ലോ ... പറയാനുള്ളതെല്ലാം അവിടെവച്ച് ... നിനക്കുള്ള പണിഷ്‌മെന്റും ഞാൻ തരാൻ പോകുന്നത് അവിടെവച്ചാ ... \" അത്രയും പറഞ്ഞുകൊണ്ട് ഇന്ദ്രൻ ഇവാന്റെ ചുണ്ടിൽനിന്നും വിരൽ മാറ്റി ...

\"ജിത്തേട്ടാ ... എനിക്ക് പറയാനുള്ളത് \" ...

\"അല്ല ഇന്ദ്രൻ സർ ഇവിടെ നിൽക്കുവാ... പിള്ളേർ ക്ലാസ്സിൽകിടന്ന് പാട്ടുകച്ചേരി തുടങ്ങി കേട്ടോ... \" ഇവാൻ എന്തോ പറയാൻ വന്നപ്പോഴാണ് അവിടേക്ക് മറ്റൊര് സർ വന്നത് 

\"ഞാൻ ക്ലാസ്സ്‌ എടുത്തുകൊണ്ടിരുന്നതാ... അപ്പോഴാ ഇവാൻ ആ വഴിപോകുന്ന കണ്ടത്... അത്യാവശ്യമായി ഒരു കാര്യം പറയാനുണ്ടായിരുന്നു... \"

\"അപ്പൊ ശരി ഇവാൻ എല്ലാം പറഞ്ഞതുപോലെ ... ഉച്ചക്ക് വന്നാമതി...  സംശയം ഞാൻ ക്ലിയർ ചെയ്തുതരാം ... ഇപ്പോ എനിക്ക് ക്ലാസ് ഉണ്ട് ബൈ ... \" അത്രയും പറഞ്ഞ് ഇവാന്റെ ഷോൾഡറിൽ അമർത്തിയൊന്ന് പിടിച്ചശേഷം പെട്ടെന്ന് വിഷയം മാറ്റി സംസാരിച്ചുകൊണ്ട് ഇന്ദ്രൻ നടന്നുപോയി ... ഇവാൻ ഒന്നും പറയാനാകാതെ കണ്ണുംനിറച്ച്‌ ആ പോക്ക് നോക്കിനിന്നതേയുള്ളൂ... അല്ലേത്തന്നെ എന്തുപറയാനാ... എല്ലാം ഞാൻതന്നെ വരുത്തിവച്ചതല്ലേ... 

പെട്ടന്നാണ് മുകളിലേക്കുള്ള സ്റ്റെപ്പ് കയറുന്നതിനുമുന്നേ ഇന്ദ്രൻ ഇവാനെ തിരിഞ്ഞുനോക്കിയത് ... ആ കാഴ്ച്ചകണ്ടതും അതുവരെ കണ്ണും നിറച്ചുനിന്നവന്റെ കണ്ണുകളൊന്ന് വിടർന്നുപോയി... കാരണം ഇപ്പോൾ തന്നെനോക്കുന്ന ആ കണ്ണുകളിൽ ഒട്ടും ദേഷ്യമില്ലായിരുന്നു... പകരം വേറേതോ ഒരു ഭാവം ... ഇതുവരെ ജിത്തേട്ടനിൽ കാണാതൊരു ഭാവം... മൂന്നുനാല് സെക്കണ്ടുകൾ മാത്രം കണ്ണുകൾ ഇടാഞ്ഞൊരു നോട്ടം... ശേഷം നോട്ടം മാറ്റി ഇന്ദ്രൻ മുകളിലേക്ക് കയറിപ്പോയി...
ഇവാൻ അല്പസമയം ആ നോട്ടത്തിന്റെ അർത്ഥം ചികഞ്ഞ് അങ്ങനെതന്നെ നിന്നുപോയി

🔴🔵⚫️🟢🟠🟣⚪️🟤🟡

കഴിക്കുന്നതിനിടയിലും ഇവാൻ തന്റെ കയ്യിലിരിക്കുന്ന മനുവിന്റെ ഫോണിലേക്ക് ഇടക്കിടെ നോക്കികൊണ്ടിരുന്നു... ഒന്നര കഴിഞ്ഞിട്ടുണ്ട്... ഓരോമിനിറ്റ് പോകും തോറും അവന്റെ നെഞ്ചിലെ ആധിയും കൂടുകയാണ്... ഇനി ഒരുമണിക്കൂർ മാത്രം...

\"ടാ നീ കൊറേ നേരമായല്ലോ ഫോണും നോക്കിയിരിക്കുന്നു... വാരിത്തിന്നാടാ ചെറുക്കാ... ഒട്ടും സമയമില്ല... നാലരക്കിവിടുന്നിറങ്ങണം... പിന്നെ നാളെ ഒരുദിവസംകൂടിയേ കിട്ടൂ... അതിനുള്ളിൽ ഇവനൊന്ന് പഠിച്ചെടുത്താമതിയാരുന്നു... \"

ഉച്ചക്ക് ക്യാന്റിനിൽനിന്നും ഫുഡ് കഴിക്കുകയാണ് നാലുപേരും ... ഓരോ പീസ് വായിലേക്ക് വയ്ക്കുമ്പോൾ അതിന്റെകൂടെ അച്ചാറ് തൊട്ടുകൂട്ടുന്നതുപോലെ  ഇവാൻ ഫോണിലേക്കു നോക്കും ... ആദ്യത്തെ വാചകം ഇവാനെനോക്കിയും അവസാനത്തേത് ബസന്തിനെനോക്കിയുമാണ് മനു പറഞ്ഞത് ...

\"അതേ ഞാൻ റോബോട്ട് അല്ല ഒരുദിവസം കൊണ്ട് ഡാൻസ് പഠിക്കാൻ ... കളിച്ചുകളിച്ച് മനുഷ്യന്റെ നടുവൊടിഞ്ഞു അതിന്റെകൂടെ ഉണക്ക ചപ്പാത്തിയും \" ... പറഞ്ഞുകൊണ്ട് കയ്യിലിരുന്ന ചപ്പാത്തിയുടെ പീസ് അവൻ ദേഷ്യത്തോടെ കടിച്ചുപറിച്ചു ...

\"അശ്ശെ ... ചൂടാവതടാ ചക്കരെ ... പ്രോഗ്രാം അടിപൊളിയായാ ഞങൾ നിനക്ക് വയറുനിറച്ച് ബിരിയാണിവാങ്ങിത്തരില്ലേ ... \" കൊഞ്ചിക്കും പോലെ അവന്റെ താടിയിൽ പിടിച്ചുകൊണ്ട് ഹലി പറഞ്ഞതും ബസന്ത് അവന്റെ കൈതട്ടിമാറ്റി ...

\"നിങ്ങൾ ബിരിയാണി തന്നില്ലേലും വേണ്ട തരാമെന്നു പറഞ്ഞ 2000 രൂപ തന്നാമതി ... അതുകിട്ടിയിട്ടുവേണം എനിക്കെന്റെ അനിയന്റെ സ്കൂളിലെ ഫീസ് അടക്കാൻ ... \" അത്രയും പറഞ്ഞുകൊണ്ട് അവൻ വേഗം കഴിക്കാൻ തുടങ്ങി ... എന്നാൽ അതുവരെയും ചിരിച്ചുകൊണ്ടിരുന്നവർ ബസന്ത് പറയുന്നതുകേട്ടതും ഒരുപകപ്പോടെ അവനെ നോക്കി ... സത്യം പറഞ്ഞാ വല്ല നൂറോ അഞ്ഞൂറോ കൊടുത്ത് കൂടെ ബിരിയാണിയും വേടിച്ചുകൊടുത്ത് അവനെ സെറ്റിൽ ചെയ്യണമെന്ന് പ്ലാൻ ചെയ്തിരുന്നതായിരുന്നു... പക്ഷേ ഇപ്പൊ അനിയന് ഫീസ് കൊടുക്കാനാണെന്നറിഞ്ഞപ്പോൾ അവർക്കെന്തോ അവനെ പറ്റിക്കാൻ മനസ്സുവന്നില്ല... അതിന്റെകൂടെ അവനോട് ബഹുമാനവും തോന്നി...

എന്നാൽ ഇവിടെ നമ്മുടെ ഇവാൻ ഇവരുടെ ഈ സംഭാഷണങ്ങൾ ഒന്നും കേട്ടിരുന്നില്ല... അവന്റെ കണ്ണുകൾ ഫോണിലും മനസ്സ് ജിത്തേട്ടന്റെയടുത്തുമായിരുന്നു... ഇനി എന്താകുമെന്നുള്ള ആവലാതിയിൽ അവന് വേറൊന്നിലും ശ്രദ്ധിക്കാൻ പറ്റുന്നതുമില്ല... ഹലിയോടും മനുവിനോടും ഈ കാര്യങ്ങളെല്ലാം പറയണമെന്നുണ്ടവന്... പക്ഷേ കൂടെ ബസന്തുഉള്ളതുകൊണ്ട് പറ്റുന്നുണ്ടായിരുന്നില്ല... അല്ലെങ്കിൽ അവരെങ്കിലും അവനെ സമാധാനിപ്പിച്ചേനെ എന്നുതോന്നി... 

\'ഇനിയെല്ലാം വരുന്നിടത്തുവച്ചുകാണം... കർത്താവേ കാത്തോളണേ...\'

🔴🔵⚫️🟢🟠🟣⚪️🟤🟡

ഇന്ദ്രൻ തന്റെകൈയിലെ വാച്ചിൽ സമയം നോക്കിയപ്പോ രണ്ടരയാകാറായി... ഉച്ചക്കുശേഷം അവന് ക്ലാസുകൾ ഒന്നുമില്ലായിരുന്നു... അതുകൊണ്ടുതന്നെ റെഫർ ചെയ്യാനുള്ള ബുക്കുകളൊക്കെ ബാഗിലാക്കി തന്റെ സഹ അധ്യാപകരോട് യാത്രയും പറഞ്ഞ് താഴെ പാർക്കിങ് ഷെഡിൽ പാർക്ക്‌ ചെയ്തിരിക്കുന്ന തന്റെ ബുള്ളറ്റിന്റടുത്തേയ്ക്ക് പോയി... അവിടെച്ചെന്ന് ബാഗ് ബൈക്കിൽ വച്ചശേഷം കോളേജിന്റെ പരിസരം മുഴുവനുമൊന്ന് കണ്ണോടിച്ചു... ക്ലാസ്സ്‌ നടക്കുന്ന സമയമായതിനാൽ അധികമാരും പുറത്തില്ല... കുറച്ചുപിള്ളേർ ഫുട്ബോൾ കളിക്കുന്നുണ്ട്... പിന്നെ അങ്ങ്മിങ്ങും കൂട്ടുകാരുമായി കാര്യം പറഞ്ഞിരിക്കുന്നവരും... എല്ലാവരും പലകാര്യങ്ങളിൽ മുഴുകിയിരിക്കുവാണ്...അവരയെല്ലാമോന്നു നോക്കിയശേഷം അവൻ കോളേജിന്റെ ബാക്കിലേക്ക് നടന്നു... ഷെഡ്‌ഡിന്റെ സൈഡിൽകൂടി പോയാൽപെട്ടെന്ന് പുറകിലേക്കെത്താം... അതുകൊണ്ട് ആരും അവൻ പോകുന്നത് കണ്ടതുമില്ല...

അതേസമയം കോളേജിന്റെ പിറകിലേക്ക് നടക്കുമ്പോൾ  ഇവാന്റെ ശരീരം മുഴുവനും വിറക്കുവായിരുന്നു ... ഇന്ദ്രൻ എങ്ങനെ പെരുമാറുമെന്ന് അവനൊരു പിടിത്തവും കിട്ടുന്നുണ്ടായിരുന്നില്ല ... എന്ത് ശിക്ഷയായിരിക്കും ഉദ്ദേശിക്കുന്നത് ... എനിക്കെതിരെ കംപ്ലൈന്റ് കൊടുക്കുവോ ... അതോ എല്ലാവരോടും ഞാൻ ഉമ്മവച്ച കാര്യം പറയുമോ ... അല്ലെങ്കിൽ അടി ... അടിക്കാനായിരിക്കുമോ വിളിക്കുന്നത് ... മനസ്സുമുഴുവനും അവനുതോന്നുന്നതുപോലെ ചിന്തിച്ചുകൂട്ടികൂട്ടി മുന്നോട്ടേക്കുനോക്കിയതും കാണുന്നത് ജനറേറ്റർ റൂമിന്റെ വാതിലിൽ തന്നെയും കാത്ത് നിൽക്കുന്ന ഇന്ദ്രനെയാണ് ... കൈരണ്ടും പോക്കറ്റിലാക്കി ഒരുകാൽമടക്കി ഭിത്തിയിലേക്കുവച്ച് ചാരിനിന്നുകൊണ്ട് ഇവാനെത്തന്നെ നോക്കിനിൽക്കുന്നവനെക്കണ്ടതും അവൻ ഉമിനീരിറക്കിപ്പോയി ... 

അതുവരെ ഇവാനെ നോക്കിനിന്നവൻ അവൻ തന്നെകണ്ടെന്ന് മനസ്സിലായതും ജനറേറ്റർ റൂമിന്റെ വാതിൽതുറന്ന് ഉള്ളിലേക്ക്‌കയറിപ്പോയി ... പക്ഷേ അപ്പോഴും നോട്ടം അവനിൽനിന്നും അണുവിട ചലിച്ചിരുന്നില്ല ... എന്നാൽ ആ കാഴ്ച്ചകണ്ടതും ഇവാന് ദേഹം തളരുന്നതുപോലെ തോന്നി ... തിരികെ ഓടിപോയാലോന്നുവരെ ചിന്തിച്ചുപോയിയവൻ ... എന്നാൽ അങ്ങനെപോയാൽ ഇന്ദ്രൻ അവിടെവന്നും തൂക്കിയെടുത്തോണ്ടുപോയല്ലോയെന്നുകരുതി ആ ശ്രമം വേണ്ടെന്നുവച്ചു ... ശേഷം ശ്വാസം നീട്ടിയെടുത്തുവിട്ടു ... \'കൂൾ ഇവാൻ കൂൾ ഒന്നും സംഭവിക്കില്ല ... നീ ഇങ്ങനെ പേടിക്കല്ലേ ... നിന്റെ ജിത്തേട്ടനല്ലേ ... ഒന്നും ചെയ്യില്ല കൂൾ ... \' അവൻ സ്വയം ആശ്വസിപ്പിച്ച് ധൈര്യം കണ്ടെത്തി ... ശേഷം ആ പരിസരം മുഴുവനും കണ്ണോടിച്ച്‌ ആരുമില്ലെന്നുറപ്പുവരുത്തി റൂം ലക്ഷ്യമാക്കി നടന്നു ... 

ഉള്ള ധൈര്യവും സംഭരിച്ച് വാതിലിന്റെയടുത്ത് വന്ന്നിന്നെങ്കിലും അതുതുറക്കാനുള്ള ധൈര്യം വരുന്നില്ല ... തുറക്കണോ വെണ്ടയോന്നുള്ള കൺഫ്യൂഷൻ ... എന്നാൽ പെട്ടെന്നാണ് ഇന്ദ്രൻ വാതിൽവലിച്ചുതുറന്നുകൊണ്ട് ഇവാനെ പിടിച്ചുവലിച്ച് അകത്തേക്ക്‌കേറ്റിയത് ... ആ പകപ്പുമാറും മുന്നേതന്നെ ഇന്ദ്രൻ ഇവാനെ ഭിത്തിയോട് ചേർത്തിരുന്നു ... വെപ്രാളത്തോടെ ഇവാന്റെ നോട്ടം ഇന്ദ്രന്റെ കണ്ണിലുടക്കുംമുന്നേതന്നെ ഇന്ദ്രന്റെ ചുണ്ടുകൾ ഇവാന്റെ ചുണ്ടുകളെ കടിച്ചുവായിക്കുള്ളിലാക്കി നുണഞ്ഞുതുടങ്ങി ... ഇവാന്റെ കണ്ണുകൾ ബുൾസ്സയി‌ പോലെ തള്ളിപ്പോയി ... ഹൃദയം കിടന്ന് പഞ്ചാരിമേളം കൊട്ടുന്നു ... താൻ സ്വപ്നം കാണുവാനോ ... പക്ഷേ സ്വപ്നമല്ലായെന്ന് കീഴ്ച്ചുണ്ടിൽ ഇന്ദ്രന്റെ പല്ലുകൾ ആഴ്ന്നപ്പോൾ ഇവാന് മനസ്സിലായി ... 

\"ആആആആ ... ജി ... ജിത്തേട്ടാ നോ ... വു ... ന്നു ... \" ഇന്ദ്രന്റെ ചുംബനത്തിന് ഒരുമയവുമില്ലായിരുന്നു ... ചുണ്ടുകൾ കടിച്ചുപറിക്കും പോലെ ... അവൻ ഇവാന്റെ കൈകൾ രണ്ടും പിറകിലേക്കാക്കി തന്റെ ഇടതുകൈകൊണ്ട് മുറുക്കിപ്പിടിച്ചേക്കുവാന് ... വലതുകൈ ഇവാന്റെ ഇടത്തേ ഇടുപ്പ് ഞെരിച്ചുടച്ചു ... ഇവാന്റെ കരച്ചിൽകേട്ടതും ഇന്ദ്രൻ ഒന്നുകൂടി അവനെ ഭിത്തിയിലേക്ക് അമർത്തിപിടിച്ചതേയുള്ളൂ ... അവന്റെ കീഴ്ച്ചുണ്ടും മേൽചുണ്ടും നന്നായി വേദനിപ്പിച്ചുകൊണ്ടുതന്നെ ഇന്ദ്രൻ അവരണ്ടും ചപ്പിവലിച്ചുകൊണ്ടിരുന്നു ... നാവ് ഇവാന്റെ വായ്ക്കുള്ളിലേക്ക് കുത്തിയിറക്കിയശേഷം ഇവാന്റെ നാവിൽ പല്ലുകളാഴ്ത്തി ... 

\"ആആആആ \"..... 

ഇന്ദ്രൻ നൽകുന്ന വേദന ഇവാന് സഹിക്കാൻ പറ്റുന്നുണ്ടായിരുന്നില്ല ... കൈകൾ മുറുക്കിപ്പിടിച്ചിരിക്കുന്നതിന്റെ വേദന ... ഇടുപ്പിൽ ഞെരിച്ചമർത്തുന്ന വേദന ... ചുണ്ടും നാവും നീറിപ്പുകയുന്നു ... വേദന കാരണം ഇവാന്റെ കണ്ണുകൾ നിറഞ്ഞൊഴുകി ... പക്ഷേ എന്നിട്ടും അവൻ ഒന്നുകുതറുകപോലും ചെയ്തിരുന്നില്ല ... തന്റെ ജിത്തേട്ടൻ നൽകുന്ന എന്തുവേദനയും സഹിക്കാൻ ഇവാൻ തയ്യാറായിരുന്നു ... ഇന്ദ്രൻ ഇവാന്റെ ചുണ്ടിലേയും നാവിലെയും ഉമിനീർമുഴുവനും ഉറിഞ്ചിയെടുത്തിരുന്നു ... അവന്റെ കണ്ണുനീരിന്റെ ഉപ്പുരസം അറിഞ്ഞിട്ടുപോലും വിടാൻ തയ്യാറായിരുന്നില്ല ... അവസാനം നാവിൽ തന്റെപല്ലുകൾ ശക്തിയിൽ അമർത്തിയതും ഇരച്ചിറങ്ങിയ രക്തത്തിന്റെ രുചികിട്ടിയപ്പോഴാണ് അവൻ ചുംബനമവസാനിപ്പിച്ചതും ... 

തന്റെ ചുണ്ടുകൾ ഇവാനിൽനിന്നും വേർപെടുത്തിയശേഷം ഇന്ദ്രൻ ഇവാനെയൊന്നുനോക്കി ... കണ്ണുകളടച്ച് ഭിത്തിയിൽ ചാരിനിൽക്കുകയാണ് ... ആഞ്ഞുശ്വാസമെടുക്കുന്നതുകൊണ്ടുതന്നെ നെഞ്ച് ശക്തമായി ഉയർന്നുതാഴുന്നുണ്ട് ... ചുണ്ടുകൾ രണ്ടും രക്തവർണ്ണമായി മാറി ... കീഴ്ച്ചുണ്ടിൽനിന്നും രക്തം പൊടിയുന്നുമുണ്ട് ... നാവും മുറിഞ്ഞിട്ടുണ്ടാകുമെന്ന് ഇന്ദ്രനറിയാം ... 

ഇന്ദ്രൻ പതിയെ കണ്ണുകളച്ച്‌ ശ്വാസമെടുക്കുന്ന ഇവാന്റെ അടുത്തേക്ക് ചേർന്നുനിന്നു ... അവനും ചെറുതായി കിതക്കുന്നുണ്ടായിരുന്നു ... അത്രയുമെടുത്ത് ചേർന്നുനിന്നതും ഇവാൻ കണ്ണുകൾ പിടപ്പോടെ വലിച്ചുതുറന്നു ...    കണ്ണുകൾ തുറന്ന ഇവാൻ കണ്ടത് തന്റെ ചുണ്ടിലേക്കുനോക്കി നിൽക്കുന്ന ഇന്ദ്രനെയാണ് ... അവൻ പേടിച്ചുപോയി ... ഇനിയും ഇതുപോലൊരുചുമ്പനം താങ്ങാനാകുമായിരുന്നില്ല അവന് ... എന്നാൽ ഇവാന്റെ പേടിമനസ്സിലാക്കിയതുപോലെ ഇന്ദ്രൻ കണ്ണുകളുയർത്തി ഇവാനെയൊന്നുനോക്കി ... ശേഷം അവനെ ഇടതുവശത്തെ ഇടുപ്പിന്റെ ഭാഗത്തുള്ള ഷർട്ടുയർത്തി നോക്കിയതും അവിടെമുഴുവൻ ചുവന്ന് തിണിർത്തു കിടപ്പുണ്ടായിരുന്നു ... ആ കാഴ്ച കണ്ട് ഇന്ദ്രന്റെ നെഞ്ചോന്നു പിടഞ്ഞിരുന്നു ...  അവൻ പതിയെ അവിടെയൊന്നുതാഴുകിയതും ഇവാൻ എരുവുവലിച്ചുപോയി ... 

\"ശ് ... സ്സ്  \" ... അതോടെ വീണ്ടും ഇന്ദ്രന്റെ നോട്ടം ഇവാനിലായി ... അവനും ഇന്ദ്രന്റെ കണ്ണിലേക്ക് നോക്കിനിൽക്കുവായിരുന്നു ... ആ നോട്ടം ഒരണമാറ്റാതെ തന്നെ ഇന്ദ്രൻ അവന്റെ ചുണ്ടിലെ ചോരതുള്ളികൾ തുടച്ചുനീക്കിയിരുന്നു ... 

\"ആആ \"

\"ജോ ... വേദനിച്ചോ ... \" ഇന്ദ്രന്റെ ചുണ്ടുകൾ ഇവാന്റെ ചുണ്ടിൽ മുട്ടി മുട്ടിയില്ലായെന്നതുപോലെ നിർത്തി അവൻ ചോദിച്ചതും ... അതുവരെ ഒരുപകപ്പോടെ ഇന്ദ്രൻ ചെയ്യുന്നതെല്ലാം നോക്കിക്കൊണ്ടിരുന്നവൻ ആ ഒരുചോദ്യത്തിൽ കണ്ണുകളുയർത്തി ഇന്ദ്രനെ നോക്കി ... തന്റെ കണ്ണിലേക്ക് ഇമവെട്ടാതെ നോക്കിനിൽക്കുന്നവനെക്കണ്ടതും ഇവാന്റെ കണ്ണുകൾ നിറഞ്ഞൊഴുകി ... ചുണ്ടുകൾ വിതുമ്പി ... 

🔴🔵⚫️🟢🟠🟣⚪️🟤🟡

തുടരും ... 


❤️‍🔥നിന്നിൽ ഞാൻ എന്നിൽ നീ❤️‍🔥

❤️‍🔥നിന്നിൽ ഞാൻ എന്നിൽ നീ❤️‍🔥

5
1217

16  \"ജോ ... വേദനിച്ചോ ... \" ഇന്ദ്രന്റെ ചുണ്ടുകൾ ഇവാന്റെ ചുണ്ടുകളെ മുട്ടി മുട്ടിയില്ലായെന്നപോലെ നിർത്തി വളരെ ആർദ്രമായി മന്ത്രിക്കുന്നതുപോലെ അവൻ ചോദിച്ചതും ... അതുവരെ ഒരുപകപ്പോടെ ഇന്ദ്രന്റെ പ്രവർത്തികളെല്ലാം നോക്കിക്കൊണ്ടിരുന്നവൻ ആ ഒരു ചോദ്യത്തിൽ കണ്ണുകളുയർത്തി ഇന്ദ്രന്റെ കണ്ണിലേക്ക് നോക്കി ... തന്റെ കണ്ണിലേക്ക് ഇമവെട്ടാതെ നോക്കിനിൽക്കുന്നവനെ കണ്ടതും ഇവാന്റെ കണ്ണുകൾ സങ്കടത്താലും പരിഭവത്താലും നിറഞ്ഞൊഴുകിയിരുന്നു ... ചുണ്ടുകൾ വിതുമ്പിപ്പോയി ...  തന്റെ മുന്നിൽനിന്ന് കൊച്ചുകുട്ടികളെപ്പോലെ ഏങ്ങലടിച്ചുകരയുന്നവനെ ഒരുചിരിയോടെ ഇന്ദ്രൻ അവന്റെ നെഞ്ചിലേ