Aksharathalukal

ഒരു ഇന്ത്യൻ പ്രണയകഥ part 4❤️🇮🇳


ഉമ്മറത്ത് വർത്തമാനം പറഞ്ഞിരിക്കുന്നതിനിടയിൽ രവിക്ക് ഒരു phone call വന്നു.

രവി :കുഞ്ഞി ആണല്ലോ വിളിക്കുന്നത്.

രവീന്ദ്രൻ :വരാൻ വൈകും എന്നോ മറ്റോ പറയാനാകും. നീ call എടുക്ക്.

രവി call എടുക്കുന്ന സമയത്താണ് പാടം കാണാൻ പോയവർ തിരികെയെത്തിയത്.
 
രവീന്ദ്രൻ :എന്തായാലും speaker ഇട് 

On the call📞📱

രവി :എന്താ  മോളെ വരാൻ വൈകുമോ 

നിഷ :അത് രവിയച്ഛ ഞാൻ ഇന്ന് വരില്ല എന്ന് പറയാനാ വിളിച്ചേ.

രവി :എന്താടാ വല്ല പ്രശ്നവും ഉണ്ടോ അവിടെ 🤨. ഞാൻ അങ്ങോട്ട്‌ വരണോ?

നിഷ :ഏയ്‌ മീനാക്ഷിയമ്മക്ക് bp low ആയി ഹോസ്പിറ്റലിൽ ആണ്. ഞാനും അമ്മുവും മോർണിംഗ്സ് discharge ചെയ്തിട്ട് വരാം.

രവി :കൂടെ ആരുമില്ലേ.

നിഷ :ആ മുത്തശ്ശൻ ഉണ്ട്.

ഗംഗ :അപ്പോ ഡ്രസ്സോ 

നിഷ :അത് അമ്മു വാങ്ങി വന്നു.

പൗർണമി :food ഒക്കെ സമയത്തിന് കഴിക്കണം ട്ടോ 

നിഷ :ആ ശെരി😁. ഞാൻ വെക്കുവാ bye bye ummma😘

Call ended 📞📱


ലീല :ഇപ്പോളും ചെറിയ കുഞ്ഞാണെന്നാ വിചാരം 😏.

സുഭദ്ര :പിന്നെ അവൾക്ക് പത്ത് -നാല്പത് വയസ്സ് ആയല്ലോ 😒

ലീല :അതല്ലമ്മേ തീരെ ഉത്തരവാദിത്വം ഇല്ല എന്നാ ഉദ്ദേശിച്ചത് . എന്റെ രാഖിയാണെൽ രണ്ട് ദിവസം മുന്നേ പറഞ്ഞിരുന്നു ☺️.

ജൂലി :ആന്റിയുടെ മോള് ജ്യോത്സ്യനാണോ 🤔

ലീല :അല്ല ജൂലിമോളെ എന്താ അങ്ങനെ ചോദിച്ചേ.

ജൂലി :പിന്നെയെങ്ങനെ ഇന്ന് bp കുറയും admit ആകും എന്നൊക്കെ രണ്ട് ദിവസം മുൻപ് അറിയുന്നേ. അതുകൊണ്ട് ചോദിച്ചതാ 😏.

ലീല അടപടലം മൂഞ്ചി. 🫢.

എല്ലാരും പരമാവധി പൊട്ടിച്ചിരിക്കാതിരിക്കാൻ ശ്രമിച്ചു..

Kevin:ശോ ഇനി പുള്ളികാരത്തിയെ എപ്പോ കാണാനാ 🙁

കമലം :അതിന് അവൾക്ക് പകരം ഐശ്വര്യചേച്ചി ഉണ്ടല്ലോ. മോന് നല്ല കമ്പനിയാകും 😊

കെവിൻ :അയ്യോ വേണ്ട എനിക്ക് കല്യാണപ്രായം ആയിട്ടില്ല. 😌

കമലം :ഏഹ് 

കെവിൻ :അല്ല.നിഷ ചേച്ചി ഒരു iconic person ആണ് high iq ഉണ്ട്. Young age ആയപോഴേക്കും high paid lawyer ആയി . അങ്ങനെ ഒരാൾ ആയതുകൊണ്ടാണ് ഞാൻ നിഷ ചേച്ചിയെ കാണാൻ ആഗ്രഹിച്ചേ. അങ്ങനെ വല്ല ആളുമാണോ ഈ ഐശ്വര്യ ചേച്ചി 

കമലം :😄ഹെ മോൻ നല്ല തമാശക്കാരനാണ് കേട്ടോ. ഹാ ഹാ 

Alex : very funny😬

സുഭദ്ര മുഖം പൊത്തി ചിരിക്കുന്നുണ്ട് 🤭. മറ്റുള്ളവരുടെയും അവസ്ഥ മറിച്ചായിരുന്നില്ല.

ഇപ്പോ നിങ്ങൾ വിചാരിക്കും എല്ലാ കഥയിലും പോലെ കെവിന്റെ അമ്മ വന്ന് disrespect ചെയ്ത് സംസാരിച്ചതിന് ശകാരിക്കുമെന്ന് . ഇല്ല കാരണം അവരൊക്കെ പൗർണമിയുടെയും ഗംഗയുടെയും കൂടെ കുറേ നേരം ചിലവഴിച്ചതുകൊണ്ട് എല്ലാവരുടേം സ്വഭാവം ഏകദേശം മനസിലാക്കിയിരുന്നു.


സംഭാഷണം മുറുകുന്ന സമയത്താണ് ശേഖരനും ലില്ലിയു ആദിയും വരുന്നത്.

പൗർണമി :നിങ്ങളെപ്പോഴാ അച്ഛന്റെ കൂടെ പോയത് 🙄

ശേഖരൻ :ഒരു ദുർബല നിമിഷത്തിൽ എനിക്കത് ചെയ്യേണ്ടിവന്നു. അതിന് വയറു നിറച്ച് കേൾക്കുകയും ചെയ്തു 🤧


രവി :എന്താ രണ്ട് പേരും ഇന്ന് ചെയ്തേ 🤨


കുറച്ച് സമയം മുൻപ് 😵‍💫😵‍💫😵‍💫

കാറിൽ നിന്നിറങ്ങിയ ശേഖരനെ രക്ഷിതാക്കൾ വളഞ്ഞു.

Parent 1:ഈ college അടിപിടി കേസിൽ പിന്നിലാണ് എന്ന ഒരൊറ്റ കാരണത്തിലാണ് ഞാൻ എന്റെ മകനെ ഇവിടെ ചേർത്തത് 😠

ശേഖരൻ :എല്ലാത്തിനും പരിഹാരം ഉണ്ടാകാം ദയവ്‌ ചെയ്ത് ബഹളം വയ്ക്കാതിരിക്കൂ. എല്ലാവരും ഓഫീസിലേക്ക് നടക്കൂ അവിടെച്ചെന്നിട്ടാകാം ബാക്കി.


അങ്ങനെ ഒരു വിധം എല്ലാവരും ഓഫീസിൽ തടിച്ചുകൂടി.

ശേഖരൻ :ഇനി രക്ഷിതാക്കൾ ശബ്ധിക്കരുത്. എന്റെ ചോദ്യം കുട്ടികളോടാണ് 

ശേഖരൻ ഒന്ന് കനപ്പിച്ച് പറഞ്ഞു.

ശേഖരൻ :ആരെങ്കിലും ഒരാൾ എന്താ നടന്നത് എന്ന് പറ.

ശേഖരൻ റൂമിലുള്ള എല്ലാ കുട്ടികളോടായി പറഞ്ഞു. ഒരു പെൺകുട്ടി കൈ പൊക്കി മുന്നോട്ട് വന്നു.

Girl: sir ഞാൻ അന്ന. Second year പഠിക്കുന്നു ഇവിടെ ക്ലാസ്സ്‌ start ചെയ്ത സമയം തൊട്ട് ഈ നിൽക്കുന്ന രോഹിത് റാഗിംഗ് എന്ന പേരിൽ എന്നെ തടഞ്ഞു നിർത്തിയിട്ടുണ്ട്. അതൊക്കെ ഞാൻ nerve mind ആകിയിട്ടേ ഒള്ളൂ. പിന്നെ പിന്നെ ഓരോ task തരും super senior എന്ന പരിഗണന ഇയാൾ മുതലാക്കി. ഇന്നലെ സിനിമക്ക് പോരുന്നോ എന്ന് ചോദിച്ചു പെട്ടന്നുതന്നെ ഞാൻ വരില്ല എന്ന് പറഞ്ഞു. 12.00 ആയപ്പോൾ കുറച്ച് ഫോട്ടോ അയച്ചുതന്നു morph ചെയ്ത ഫോട്ടോ ആണ് but എന്റേതായിരുന്നില്ല എന്റെ ക്ലാസ്സിലുള്ള 11പെൺകുട്ടികളുടെ ഫോട്ടോ ആയിരുന്നു. ഞാൻ വിസമ്മതിച്ചാൽ porn website വഴി number സഹിതം upload ആക്കുമെന്ന് പറഞ്ഞു. എന്റെ close ഫ്രണ്ട്സിന് ഞാൻ അത് share ചെയ്തു ഇന്ന് class കഴിഞ്ഞപ്പോൾ പോയി രണ്ടെണ്ണം പൊട്ടിച്ചു. ഇതാണ് സത്യത്തിൽ നടന്നത്.

എന്തോ പാറിവന്ന് രോഹിതിനെ തള്ളി താഴേയിട്ടു. എന്താണ് നടക്കുന്നത് എന്ന് മനസിലാകും മുന്പേ ലില്ലി flower vase എടുത്ത് രോഹിത്തിന്റെ മണ്ടയ്ക്കടിച്ചിരുന്നു. ശേഖരൻ എഴുന്നേൽക്കുന്നതിന് മുൻപേ ആദി അവന്റെ മർമ്മം നോക്കി ഒരു തൊഴിയും കൊടുത്തു 


Present.......

ലില്ലി :ഇത്രേ ഞങ്ങൾ ചെയ്തുള്ളൂ 😌

രവി :ആ  അതവന് കിട്ടേണ്ടത് തന്നെയാ എന്നാലും flower vase ഒക്കെ എടുക്കണമായിരുന്നു 🤨

ലില്ലി :അത്........ ഞാൻ നോക്കിയപ്പോൾ അവിടെ books മാത്രം ഒള്ളൂ. അതാ vase എടുത്തേ.

ശേഖരൻ :പിന്നെ ഒരു ഓഫീസിൽ കമ്പിപാരയും വെട്ടുകത്തിയുമാണോ ഉണ്ടാകാ 😒

രവി :എന്നിട്ട് അവൻ എന്ത് ചെയ്തു.

ശേഖരൻ :icu😑

പൗർണമി :ന്റെ കൃഷ്ണ ആ ചെക്കന് ഒന്നും വരുത്തല്ലേ 

രവി :എടി നീ അവനെ എന്താ ശെരിക്കും ചെയ്തേ 

ആദി :മർമ്മം നോക്കി ഒരു ചവിട്ട് 😁. പിന്നെ അങ്ങേർക്ക് ഇത്ര capacity  ഇല്ലായിരുന്നു എന്ന് കൊടുത്തതിന്റെ ശേഷമല്ലേ മനസിലായെ. പിന്നെ അത് തിരിച്ചെടുക്കാനൊന്നും പറ്റില്ലല്ലോ. 😌

സുഭദ്ര :കുഞ്ഞി നാളെ വരട്ടെ കാണിച്ച് തരാം ഞാൻ രണ്ടിനേം.

ഗംഗ :എന്ത് കാണിക്കാൻ ഇവര് ചെയ്തതിന് ചിലപ്പോൾ നാളെ ice cream വാങ്ങിച്ച് കൊടുക്കും 😬. Case പെണ്ണിന്റെ മാനത്തിന് വിലപ്പറഞ്ഞതാണെങ്കിൽ പിന്നെ ഒന്നും പറയേണ്ട.


ലില്ലി :eh 🙄കുഞ്ഞി ഇന്ന് വരില്ലേ 

രവീന്ദ്രൻ :ഇല്ല നാളെ ഈവെനിംഗ് നോക്കിയാൽ മതി.

ആദി :അതെന്താ 🤧

രവി :അവർ പോയ വീട്ടിൽ ആർക്കോ സുഖമില്ല 

ആദി ഇല്ലാത്ത കണ്ണുനീർ തുടച്ചു 🤧🤧🤧

കെവിൻ :ചേച്ചി പേടിക്കേണ്ട ഇന്ന് night ഞങ്ങൾ കമ്പനി തരാം 😌

ജൂലി :അതെ 😁

നിച്ചു :double okey😌

സുഭദ്ര :മതി മതി ലില്ലി പോയി കാവിൽ വിളക്ക് വെയ്ക്ക് ഇന്ന് നിന്റെ ഊഴമാണ്.

ലില്ലി :ഒക്കെ മുത്തശ്ശി 😘

അങ്ങനെ ലില്ലി കുളിച്ച് ഒരു ദാവണിയുമുടുത്ത്  കാവിലേക്ക് നടന്നു. ഇതേ സമയം alex phone ചെയ്ത് അത് വഴി വരുന്നുണ്ടായിരുന്നു.
ലില്ലിയെ ആ വേഷത്തിൽ കണ്ടപ്പോൾ അവന് ഉള്ളിൽ ഒരു തണുപ്പ് അനുഭവപ്പെട്ടു. അവൾ കാവിലേക്ക് കയറുന്നത് വരെ അവൻ ഇമ ചിമ്മാതെ അവളെത്തന്നെ നോക്കിനിന്നു. കണ്ണിൽ നിന്ന് മാഞ്ഞപ്പോഴാണ് ചെക്കന് സ്ഥലകാല ബോധം വന്നത് 🤭. അവൻ തലയ്ക്കൊരിടികൊടുത്ത് ചെറു ചിരിയാലേ നടന്നകന്നു.......

കാവിന്റെ ഒത്ത നടുവിൽ ഉയർന്ന് നിന്നിരുന്ന പടുകൂറ്റൻ ആൽമരത്തിന്റെ ചുവട്ടിലേക്ക് ലില്ലി നടന്നടുത്തു. മുന്നിലുള്ള നാഗരാജാവിന്റെ കൽപ്രതിമയിൽ നോക്കി പ്രാർത്ഥിച്ചു.

ലില്ലി :ഭഗവാനെ.. എന്റെ കുഞ്ഞി ഒരു പ്രധാനപെട്ട case ഏറ്റെടുത്തു. ഇതൊക്കെ അവസാനിക്കുന്ന വരെ ന്റെ കുട്ടിക്ക് ശക്തി കൊടുക്കണേ. അപകടം പിടിച്ചതാണ് എന്നറിയാം എന്നാലും കൂടെ കാണണേ. പിന്നെ വലിയമ്മമാർ ഒരുക്കുന്ന പണിയിൽ നിന്ന് ഒഴിഞ്ഞു മാറാൻ സഹായിക്കണേ.

അവൾ ഒന്നും രണ്ടും പറഞ്ഞ് പ്രാർത്ഥിച്ചു. അവസാനം മുന്നിലെ കൽവിളക്കിൽ തിരി തെളിയിച്ചു മടങ്ങി. അവൾ പോയ വഴി നോക്കി ഒരു നാഗം പത്തിവിടർത്തി സമ്മതം മൂളി.


തിരികെ നടക്കുന്ന ലില്ലി ചിന്തയിൽ മുഴുകി. നേരെ ഒരു മതിലിൽ വന്നിടിച്ചു.

ലില്ലി :ഇത്ര കാലായിട്ട് ഇങ്ങനൊരു മതിൽ ഇവിടെ ഇല്ലായിരുന്നല്ലോ ഇപ്പോ എങ്ങനെ പെട്ടന്ന് പൊട്ടിമുളച്ചു.

കണ്ണ് തിരുമ്മി നോക്കിയ ലില്ലി കാണുന്നത് ചിരിച്ചുകൊണ്ടിരിക്കുന്ന ജിത്തുവിനെയാണ്.

ലില്ലി :ഏഹ് ജിത്തേട്ടൻ ആയിരുന്നോ 😁

Joshua:aha എനിക്ക് ഇത്ര പെട്ടന്ന് nick name ഒക്കെ ഇട്ടോ. കൊള്ളാല്ലോ.

ലില്ലി :ഞങ്ങൾക്ക് ചേട്ടന്മാരില്ലല്ലോ അതാ പെട്ടന്ന് പേര് ഉണ്ടാക്കിയെ.

അവർ രണ്ടുപേരും തറവാട് ലക്ഷ്യം വച്ച് നടന്നു.

Joshua :അല്ല നിങ്ങൾക്ക് ഞങ്ങളെ ആ വല്യ മാമന്മാരുടെ മകളെ കൊണ്ട് കെട്ടിക്കാൻ ഭയങ്കര ആഗ്രഹമാണെന്ന് കേട്ടല്ലോ.

ലില്ലി :eh 🙄 അതാരാ പറഞ്ഞേ 

Joshua:നിച്ചു 😌

ലില്ലി :അങ്ങനെയൊന്നും ഇല്ല but അവരെ ഇവിടുന്ന് കെട്ട്കെട്ടിക്കാൻ നല്ല താല്പര്യമാണ്.നിങ്ങളെ കൊണ്ട് കെട്ടിച്ചാൽ അതെളുപ്പമായല്ലോ 😌

Joshua:ആ നീ കൊള്ളാല്ലോടി കാന്താരി. ഞങ്ങളെ ബലികൊടുക്കാൻ എങ്ങനെ മനസുവന്നു 🤧

ലില്ലി : വരുന്ന എല്ലാരും ബ്രോയ്ലർ കോഴികളാണെന്ന് കരുതി😁. ഇങ്ങനെ നല്ല തങ്കപ്പെട്ട സ്വഭാവത്തിന്റെ ഉടമകളാണെന്ന് അറിഞ്ഞില്ല. 

Joshua:അനിയത്തി വല്ലാണ്ട് ഊതുന്നുണ്ട് 🤓

ലില്ലി :ഹി ഹി sorry. നമ്മൾക്ക് നോക്കാം ആദ്യം ആ കുഞ്ഞി ഒന്ന് വന്നോട്ടെ 

Joshua :ആ... ആള് എങ്ങനെയാ ഞങ്ങളെയൊക്കെ friends ആയി പരിഗണിക്കോ 😬

ലില്ലി :ഞങ്ങളോടടുത്താൽ അവളോടടുത്ത പോലെയാണ് 😌

Joshua:ആ എന്നാ okey. ഞാൻ റൂമിലേക്ക് പോകാ ഇത്തിരി paper works ഉണ്ട് ഹോസ്പിറ്റലുമായി ബന്ധപ്പെട്ട്. Work കഴിഞ്ഞ് ഞാൻ അങ്ങോട്ട്‌ വരാ. ദയവ്‌ ചെയ്ത് ആ ആദിത്യയെ അങ്ങോട്ട്‌ വിടരുത് please 🤧.

ലില്ലി :ആ കാര്യം ഞാൻ ഏറ്റ്. ഏട്ടൻ ചെല്ല് 😌

അങ്ങനെ ലില്ലി സുഭദ്രയുടെ അടുത്ത് ചെന്ന് പറഞ്ഞു.

ലില്ലി :മുത്തശ്ശി ജിത്തേട്ടൻ work ചെയ്യാണ്‌ അത് കഴിഞ്ഞ് ഇങ്ങോട്ട് വരാം എന്നാ പറഞ്ഞേ. ആ പിന്നെ...........

ലില്ലി ശബ്ദം താഴ്ത്തി പറഞ്ഞു.

ലില്ലി :ആദിത്യയെ അങ്ങോട്ട്‌ അയക്കരുത് എന്ന് പറഞ്ഞു 🤭

ശുഭദ്ര ഒന്ന് ചിരിച്ചുകൊണ്ട് thumbs up കാണിച്ചു.

പൗർണമി :എന്താ രണ്ടാളും കൂടി ഒരു രഹസ്യം പറച്ചില് 🧐

ലില്ലി :അത് പേരകുട്ടിയും മുത്തശ്ശിയും തമ്മിലുള്ള secret ആണ് 😌

പൗർണമി :🥲സന്തോഷായി കുമാരേട്ട. ഇനി ഒരോ പരിപാടിക്കും fund ചോദിച്ച് വാ 😏

ലില്ലി :ശേ കണ്ടോ മുത്തശ്ശി ഈ അമ്മ ഇങ്ങനെയാ ഒരു തമാശപറഞ്ഞാലും പിണങ്ങും. ഇങ്ങനെ ഒരിക്കൽ ഞാൻ തമാശക്ക് അറിയാതെ ഒന്ന് ക്ലാസ്മേറ്റിനെ തലകടിച്ചതാ അന്ന് എന്നെ ഈ പറമ്പ് മൊത്തം ഓടിച്ചു 🥲

പൗർണമി :അതെ തമാശക്കാണല്ലോ 4 stitch 😬😬

ലില്ലി :അതിന് അവളുടെ തലക്ക് മുട്ടത്തോടിന്റെ കനം ഒള്ളായിരുന്നു എന്ന് ഞാൻ അറിഞ്ഞോ 😑.

അംബിക :😂😂😂 മോൾ ആള് കൊള്ളാല്ലോ 

പൗർണമി :എന്നാ ഇതിനെ കൂടെ കൂട്ടിക്കോ എനിക്ക് വേണ്ട 😌 free ആണ് 

ലില്ലി :🥲എനിക്ക് ആദ്യം സംശയം ഉണ്ടായിരുന്നു തവിട് കൊടുത്ത് വാങ്ങിയതാണോ എന്ന് ഇപ്പോ അത് ഉറപ്പായി. കഴിഞ്ഞു ഈ ജന്മത്തിലെ എല്ലാ ബന്ധങ്ങളും 

ലില്ലി ഇല്ലാത്ത കണ്ണുനീർ തുടച്ചുകൊണ്ട് പൂർണിമയുടെ കയ്യിൽ നിന്ന് ഒരു ഉണ്ണിയപ്പം തട്ടിപ്പറിച്ച് മുകളിലോട്ട് ഓടി.

ഗായത്രി :😊😊നല്ല കുറുമ്പിയാണല്ലോ 

സുഭദ്ര : ആ കുഞ്ഞി വന്നാൽ ഇതൊക്കെ വെറും ശിശുവാണ് 🤭.

അംബിക :എല്ലാരും പറഞ്ഞ് പറഞ്ഞ് ആളെ കാണാൻ കൊതിയായി 😊


::::::::::::::::::::::::::::::::::::::::::::::::::::::::::

അടുത്ത ദിവസം...രാവിലെ 

ഹോസ്പിറ്റൽ മിത്ര 

മീനാക്ഷി :😱ആരുമോളേ.............................

മീനാക്ഷി ഉറക്കത്തിൽ നിന്ന് ഞെട്ടിയുണർന്ന് ഒച്ചവെച്ചു.
മീനാക്ഷിയുടെ കട്ടിലിന്റെ അടുത്ത് കസേരയിൽ ഇരുന്ന് ബുക്ക്‌ വായിക്കുകയായിരുന്നു നിഷ. പെട്ടന്നുള്ള ശബ്ദത്തിൽ അവളൊന്ന് ഞെട്ടിയെങ്കിലും പെട്ടന്ന് മീനാക്ഷിയുടെ കൈയിൽ പിടിച്ച് ഓരോന്ന് പറഞ്ഞു.

നിഷ :പേടിക്കേണ്ട അമ്മേ.... ഒന്നുല്ല.. Stress എടുക്കാതെ ശ്വാസം വലിക്ക്..

മീനാക്ഷി നിഷ പറഞ്ഞത് പോലെ ചെയ്തു. Breathing normal ആയപ്പോൾ മുഖംപൊത്തി കരഞ്ഞു.

മീനാക്ഷി :ഞാൻ എന്തിനാ മോളെ ഇനി ജീവിച്ചിരിക്കുന്നെ. ന്റെ കുട്ടീനെ കണ്ട് കൊതി തീർന്നില്ല. അപ്പോഴേക്കും അവർ കൊന്ന് തിന്നില്ലേ. എന്റെ ഏട്ടനും അമ്മയും പോയി ഇപ്പോ എന്റെ മോളും. ഇങ്ങനെ ഒരു ഗതിയില്ലാത്ത ജന്മമായി പോയല്ലോ ഞാൻ.


നിഷക്ക് ഒന്നും പറയാൻ കഴിഞ്ഞില്ല എല്ലാ സൗകര്യം ചെയ്ത് തരാനും മുത്തശ്ശൻ തൊട്ട് ചേച്ചിമാർ വരെ അവൾക്ക് ഉണ്ടായിരുന്നു. സങ്കടം എന്താണെന്ന് അറിഞ്ഞിട്ടില്ല ഇന്നേവരെ. അവളുടെ മനസ് ആസ്വസ്ഥമായികൊണ്ടിരുന്നു. അപ്പോഴാണ് മരുന്നും വാങ്ങി അമ്മു റൂമിലേക്ക് വന്നത്.

മുഖം പൊത്തികരയുന്ന മീനാക്ഷിയ്ക്കടുത്ത് ശില കണക്കെ നിൽക്കുന്ന നിഷയെയാണ് അമ്മു കണ്ടത് 

അവസാനം ഓരോന്ന് പറഞ്ഞ് അമ്മു മീനാക്ഷിയെ സമാധാനിപ്പിച്ചു. ഈ സമയം നിഷ ഒരു urgent call ഉണ്ട് എന്ന് പറഞ്ഞ് പുറത്ത് പോയി.

On the call 📞📱


നിഷ :hello..

🫥🫥🫥:ഞാൻ ആരോഹി murder case അന്വേഷിക്കാൻ ചുമതലയേറ്റ ഉദ്യോഗസ്ഥൻ ആണ് 

നിഷ :oo 😏 new posting 

🫥🫥🫥:അങ്ങനേം പറയാ 

നിഷ :എന്നെ വിളിച്ചതിന്റെ ഉദ്ദേശം എന്തിനാണാവോ 

🫥🫥🫥:എവിടെക്കാ നീ ആരോഹിയുടെ അമ്മയെ കൊണ്ട് പോയെ. അവളുടെ മുത്തശ്ശനും missing ആണല്ലോ. അവസാനം അവരെ കണ്ടത് താനല്ലേ 

നിഷ :ഇത്രേ കണ്ടുപിടിക്കാൻ കഴിയുമെങ്കിൽ ബാക്കിക്കൂടെ അങ്ങ് കണ്ടുപിടിച്ചൂടെ വെറുതെ മനുഷ്യനെ മെനക്കെടുത്താൻ 😠.

Call ended...... 📞📱

നിഷ :അല്ലെങ്കിൽ തന്നെ മനുഷ്യന് സമാധാനം ഇല്ല അപ്പോളാ അയാളുടെ "നിങ്ങൾക്കും ആകാം കോടീശ്വരൻ" 😠. 

നിഷ തിരിഞ്ഞതും അതാ മുന്നിലൊരു ബാഹുബലി 🙄

നിഷ :എന്താടോ തനിക്ക് കണ്ണില്ലേ 

?????:ഇല്ലെങ്കിൽ 

നിഷ അയാളോട് ഒന്നും പറയാൻ നിന്നില്ല. അല്ലേലും പോത്തിന്റെ ചെവിയിൽ വേദം ഓതിയിട്ട് കാര്യം ഇല്ലല്ലോ 😉. അവൾ തിരിഞ്ഞ് നടക്കവേ അയാൾ പുറകിൽ നിന്ന് വിളിച്ചു.


??????:അതേയ് മാഡം ഈ സംഭാഷണത്തിത്തെ ഇടയിൽ call cut ചെയ്യുന്നത് സംസ്കാരത്തിന് ചേർന്നതല്ല 😏

(നിഷ :ആത്മ :പുല്ല് അത്രക്ക് പഞ്ചിൽ ഒന്നും പറയണ്ടായിരുന്നു. 😒)


നിഷ :ഇയാളുടെ tone അത്ര നല്ലതായി തോന്നിയില്ല 😏.soo rude 

??????:അത് ഞാനങ്ങ് ക്ഷമിച്ചു 😏. Trophy തന്ന് ആചരിക്കാനല്ലല്ലോ വിളിച്ചേ. Missing ആയ ആളെ കണ്ടുപിക്കാനല്ലേ 🤨

നിഷ:ആ എന്ന ഇവിടെയിരുന്ന് അന്വേഷിക്ക് 

നിഷ കലിപ്പിൽ തിരിഞ്ഞ് നടന്നു.
അയാൾ പിന്നാലെയും. അവൾ ചെന്ന് കയറിയ പിന്നാലെ അവനും മീനാക്ഷിയെ admit ചെയ്ത റൂമിലേക്ക് കയറി.

അമ്മു :ആരാ 🤨

????:I'm Shiva dhev 

അമ്മു :oh sorry sir.ഞാൻ നിമിഷ 

അമ്മു അയാൾക്ക് നേരെ നിന്ന് സെല്യൂട്ട് ചെയ്തു.

ശിവ :ഇവർക്ക് എന്ത് പറ്റി 

അമ്മു :bp low ആയതാ ഞങ്ങൾ അവിടെ ഉണ്ടായതുകൊണ്ട് നേരെ ഇങ്ങോട്ട് കൊണ്ടുവന്നു.

ശിവ :ആ good.ഇവരുടെ അച്ഛനോ?

നിഷ :അതെന്തേ കണ്ടുപിടിക്കാൻ കഴിഞ്ഞില്ലേ 😒

അമ്മു :നിഷ 🫢

അമ്മു അവളെ ശാസനയോടെ വിളിച്ചു.

നിഷ :😠എന്താ. എനിക്ക് ഈ bullshite കേൾക്കാൻ താല്പര്യമില്ല. I'm leaving. Msg me if you need anything.

Shiva :ആണോ എന്നാ ഒരു sharaja shake 😏

നിഷ :താൻ പോടോ കാട്ട്മാക്കാനേ 😠

Shiva :എന്താടി വിളിച്ചേ 😠😠

അമ്മു :കുഞ്ഞി ഒന്ന് പോ വേഗം.

നിഷ കേട്ടപാതി വാതിൽ അടച്ച് പോയി.

Shiva :ഇങ്ങനെയുള്ള അഹങ്കാരികൾക്കാണോ case കൊടുക്കുന്നെ 😠

അമ്മു :sorry sir but only she can do this perfectly 

കുറച്ച് സമയം അവർ case discuss ചെയ്തു. അത്യാവശ്യം അറിയാനുള്ളത് അറിഞ്ഞ ശേഷം അവൻ അവിടെന്ന് ഇറങ്ങി. പോകാൻ നേരം തന്നെ insult ചെയ്ത കുട്ടിപിശാഷിനെ ഒന്ന് തിരയാൻ മറന്നില്ല.



                       (തുടരും.... ❤️)


❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️






ഒരു ഇന്ത്യൻ പ്രണയകഥ part 5❤️🇮🇳

ഒരു ഇന്ത്യൻ പ്രണയകഥ part 5❤️🇮🇳

4.6
569

ശിവ ഹോസ്പിറ്റലിൽ നിന്ന് പോകുന്നത് നിഷ കണ്ടിരുന്നു. അയാൾ പോയതിന് ശേഷം അവൾ റൂമിലേക്ക് ചെന്നു.അമ്മു :എടി സാമദ്രോഹി നീ എന്തിനാ അയാളെ അങ്ങനെയൊക്കെ വിളിക്കാൻ പോയെ. അയാളെ നിനക്കറിയാത്തതുകൊണ്ടാ ഇങ്ങേരുടെ ഇരട്ടപ്പേര് കടുവ എന്നാ ആദ്യം അടി പിന്നെ ആണ് വർത്താനം.നിഷ :അതിന് ഞാൻ എന്ത് വേണം 😑അമ്മു :അയാൾക്ക് നിന്നെ ഇഷ്ടപ്പെട്ടില്ലെങ്കിൽ ഈ case കഴിയുന്നത് വരെ അങ്ങേര് നിനക്കൊരു തലവേദനയാകും നിഷ :പിന്നെ അയാളുടെ സ്വഭാവ certificate കിട്ടിയിട്ട് വേണല്ലോ എനിക്ക് ജീവിക്കാൻ. ദേ അമ്മു രാവിലെത്തന്നെ എന്റെ മെക്കട്ട് കേറാൻ വരല്ലേ.അമ്മു :ഓ തമ്പ്രാ ഇവരുടെ സംഭാഷണം കേട്ട് മീനാക്ഷിയുടെ മുഖ