Aksharathalukal

ഒരു ഇന്ത്യൻ പ്രണയകഥ part 6❤️🇮🇳

നേരം പര പരാ വെളുത്തു. ഇന്ന് സുഭദ്രയും പൗർണമിയും ഗംഗയുമല്ലാതെ അടുക്കളയിൽ അംബികയും ഗായത്രിയും ഉണ്ട്.

ലീല കുറേ നേരം അവിടെ ചുറ്റിപ്പറ്റി നടന്നെങ്കിലും അരും തിരിഞ്ഞ് നോക്കാത്തത്കൊണ്ട് മുറിയിലേക്ക് തിരിച്ച് പോയി.

അംബിക :അതെന്താ വല്യേട്ടന്മാർ ഇങ്ങോട്ട് വരാത്തത് 

സുഭദ്ര :ഭാര്യമാരെ സഹിക്കണ്ടേ 🤭. അവിടെയാകുമ്പോൾ ഇത്തിരി സമാധാനം ഉണ്ടാകും.

ഗായത്രി :എന്നാലും എന്റെ ഏട്ടന്മാർക്ക് അമ്മേം അച്ഛനും കണ്ടുപിടിച്ച ഭാര്യമാർ കൊള്ളാം. 

സുഭദ്ര :അതിന് ഞങ്ങൾ ഇത് വല്ലതും പ്രതീക്ഷിച്ചോ. നാട്ടിൻപുറത്ത് വളർന്നതായത്കൊണ്ട് സ്നേഹിക്കാൻ മാത്രം അറിയാവുന്ന പാവം കുട്ടികളാണെന്നല്ലേ കരുതിയെ.

അംബിക :അതിൽ എന്റെ അനിയന്മാർ മിടുക്കരാ. അഗ്നിപരീക്ഷണത്തിന് നിൽക്കാതെ പ്രേമിച്ച് കെട്ടി. 😌

പൗർണമി :😁അതെ ഇത്ര തങ്കപ്പെട്ട നാത്തൂനേ വേറെ എവിടെ കിട്ടും 😌

സുഭദ്ര :എടി കാന്താരി എന്റെ selection മോശമൊന്നും അല്ല 😌. എനിക്ക് ശേഖരേട്ടനെ കിട്ടീലേ 

ഗായത്രി :ഉവ്വ... അത് മുറച്ചെറുക്കനായിട്ടല്ലേ 😌

എല്ലാവരും അത് ശെരിവച്ചു. പിന്നെ എന്തോ ഓർത്തപോലെ ഗായത്രി പണി നിർത്തി ഗംഗയുടെ അടുത്ത് വന്നു 

ഗായത്രി :ഞാൻ നിന്നോട് ഒരു കാര്യം ചോദിക്കട്ടെ. ഇതെന്റെ ചെറിയ ഒരാഗ്രഹം ആണ്.

ഗംഗ :ഓ അതിനെന്താ.

ഗായത്രി :നിഷ മോളെ എന്റെ ശിവക്ക് തന്നൂടെ 😊

ഞെട്ടി എല്ലാരും ഞെട്ടി. But ആർക്കും ഒരു എതിർപ്പ് പറയാൻ കഴിഞ്ഞില്ല കാരണം അവർക്ക് രണ്ട് പേർക്കും ഒരു കുറവും ഇല്ല എല്ലാം ഇത്തിരി കൂടുതലാണെന്നൊള്ളു 😁.

ഗംഗ :😊ചേച്ചിക്കറിയാലോ അവളുടെ തീരുമാനം ആണ് ഞങ്ങൾക്ക് വലുത്. അവൾക്ക് സമ്മതം ആണേൽ നമ്മൾക്ക് ആലോചിക്കാം 😊

സുഭദ്ര :😁 സത്യം പറഞ്ഞാൽ ഞാൻ ഇത് മനസ്സിൽ വിചാരിച്ച കാര്യം ആണ്. ഇന്നലെ കിടന്നപ്പോൾ ഞാൻ ശേഖരേട്ടനോട് പറഞ്ഞു. അപ്പൊ ഏട്ടൻ പറഞ്ഞു നമ്മൾ അല്ലല്ലോ തീരുമാനിക്കാ അവർക്ക് താല്പര്യം വേണ്ടേ എന്ന്.

പൗർണമി :അവളുടെ ഈ case കഴിയട്ടെ എന്നിട്ട് സമാധാനമായി പറയാം അല്ലെങ്കിൽ കേസിന്റെ കാര്യം വല്ലതും പറഞ്ഞ് ഒഴിഞ്ഞ് മാറും.


?????:എന്താ എല്ലാരും ഇവിടെ ഒരു ഗൂഢാലോചന 🤨

നിഷ അടുക്കളയിലേക്ക് കണ്ണും തിരുമ്മി വന്നു.

ഗംഗ :അത് ഉച്ചക്ക് എന്താ ഉണ്ടാക്കാ എന്ന് ആലോചിക്കുകയായിരുന്നു 😄

നിഷ :പിന്നേ അന്താരാഷ്ട്ര ചർച്ചയാണല്ലോ അത് 

അംബിക :ആ ഞങ്ങൾക്ക് അത് വല്യ കാര്യം ആണ് 

നിഷ ചിണുങ്ങികൊണ്ട് ഗംഗയെ വട്ടം പിടിച്ചു.

നിഷ :അമ്മാ..........

ഗംഗ :എന്താടാ 

നിഷ :ഞാൻ ഒന്ന് പുറത്ത് പോട്ടെ പ്ലീസ്. അമ്മു drive ചെയ്തോളും ഞാൻ ഉച്ച സമയം ആകുമ്പോൾ തിരിച്ചെത്താം സത്യം 😄.

സുഭദ്ര :മറ്റേ രണ്ടിനും അറിയോ ഇത് 🤨

നിഷ :😄 ഇല്ല അവർ എഴുന്നേൽക്കുന്നതിന് മുൻപ് പോണം അതാ.

പൗർണമി :ഇപ്പൊ full അമ്മുവിന്റെ പുറകെയാണല്ലോ. പിള്ളേർക്ക് നല്ല അസൂയ ഉണ്ട്ട്ടോ അവർ പറയാത്തത്കൊണ്ടാ 🤭

നിഷ :എന്നാ പോയി വന്നിട്ട് full time അവരുടെ കൂടെ ഇരിക്കാം എന്ത് പറയുന്നു 😌

പൗർണമി ഒരു thumbs up കാണിച്ചു.

നിഷ പോയപ്പോൾ എല്ലാവരും പിടിച്ച് വച്ച ശ്വാസം വിട്ടു.

ഗംഗ :ഇപ്പൊ എല്ലാത്തിനേം തെക്കോട്ടെടുക്കാമായിരുന്നു 🤧

::::::+:::::::+::::::::+:::::::+:::::::+:::::::+

തെക്കിനിയിൽ വെട്ടികൊന്ന നാഗവല്ലിയെ നമ്മൾക്ക് പരിചയം ഉണ്ട്. എന്നാൽ അവിടെ പേടിച്ച് ചുരുണ്ട് കിടക്കുന്ന വടിവേലുവിനെ നമ്മൾ ഓർക്കാൻ വഴിയില്ല.

ഇവിടെ ജനിച്ച് വളർന്ന നിച്ചുവിന് വരെ എങ്ങാനും ഇവിടെ മൃതദേഹം കുഴിച്ച് മൂടിയിട്ടുണ്ടോ എന്ന് സംശയമായിരുന്നു. കാരണം അങ്ങനെ ഒരു ഗ്രാമം നിന്ന സ്ഥലത്താണ് ഈ തറവാട് എന്ന് മുത്തശ്ശൻ പണ്ടെങ്ങോ പറഞ്ഞ് കേട്ടിട്ടുണ്ട്.പിന്നെ കട്ടിൽ കണ്ടാൽ ശവം ആണ് എന്ന ഒരു quality ഉള്ളത്കൊണ്ട് അതൊന്നും കൂടുതൽ ആലോചിച്ച് തല പുണ്ണാക്കിയില്ല🤷🏻‍♂️.


ജൂലിക്ക് അങ്ങനെ പേടിക്കുന്ന സ്വഭാവം അല്ല. അപ്പോൾ അവൾക്ക് നല്ല ഉറക്കം വന്നിരുന്നു അതാ പേടിച്ചപോലെ കിടന്നേ.... സത്യം 😌

നിച്ചു എണീറ്റ് ജൂലിയെ വിളിച്ചു. കെവിനെ വിളിക്കാൻ തിരിഞ്ഞപ്പോൾ ആളെ കാണാനില്ല.

നിച്ചു :ഏഹ് ഇതെവിടെപോയി. ഇനിയെങ്ങാനും നേരത്തെ എണീറ്റ് കാണും 



ജൂലി :പിന്നേ സൂര്യപ്രകാശം ആസനത്തിൽ തട്ടാതെ എണീക്കാത്ത മുതലാണ് കൊച്ച് വെളുപ്പാൻകാലത്ത് എണീക്കുന്നെ 😑.

നിച്ചു :പിന്നെ അവൻ എവിടെ 🙄

ജൂലി :വാ നോക്കാം 

അവർ കട്ടിലിൽ നിന്ന് താഴെയിറങ്ങി.

കെവിൻ :അയ്യോ...അയ്യോ .... ആരോ എന്റെ കാല് വാരി 😱😱😱😱

നിച്ചുവും ജൂലിയും ശബ്ദത്തിന്റെ ഉറവിടം നോക്കി. കട്ടിലിന്റെ അടിയിൽ ഒരു സാധനം പിടക്കുന്നു.

നിച്ചു :നീ എന്താ അതിന്റെ ഉള്ളിൽ കാണിക്കുന്നേ 🙄

ജൂലി :ആദ്യം പുറത്ത് വാ പൊട്ടാ 😬

കെവിൻ തല ചൊറിഞ്ഞുകൊണ്ട് പുറത്ത് വന്നു.

കെവിൻ :എന്താ ഇവിടെ പ്രശ്നം 😄

ജൂലി :നിന്റെ കുഞ്ഞമ്മ പെറ്റു 

നിച്ചു :ടീ അതെന്റെ അമ്മയാ 😑

ജൂലി :ആ എന്നാ നിന്റെ അമ്മായിയമ്മ പെറ്റു.

കെവിൻ :😬😬😬

കെവിന്റെ ശബ്ദം താഴെവരെ കേട്ടില്ലെങ്കിലും സയാമീസ് ഇരട്ടകളെപ്പോലെ കെട്ടിപിടിച്ച് കിടന്നിരുന്ന ലില്ലിയും ആദിയും അത് വ്യക്തമായിട്ട് കേട്ടു.

ആദി പേടിച്ച് ലില്ലിയെ ചവിട്ടി താഴേയിട്ടു.

ലില്ലി :aaah 🤧 ടീ സാമദ്രോഹി നിനക്ക് എന്നെങ്കിലും normal ആയി എണീറ്റൂടെ.

ആദി :😁😁 sorry 

ലില്ലി :എന്താ ഒന്നും പറയാനില്ലേ 😑


ആദി :എടാ ഞാൻ ആരോ കരയുന്ന സൗണ്ട് കേട്ടു 


ലില്ലി :അതാ കുട്ടിപ്പട്ടാളങ്ങളുടെ റൂമിൽ നിന്നാകും 

രണ്ട് പേരും കെവിന്റെ റൂമിലേക്ക് പോയി.

ലില്ലി :എന്താടാ ഇവിടൊരുസൗണ്ട് 🙄

നിച്ചു:അത് ഞാൻ കട്ടിലിൽ നിന്ന് ഇറങ്ങിയപ്പോൾ ഇവന്റെ കാലിൽ ഒന്ന് ചവിട്ടി.

ലില്ലി :ഏഹ് നീ ഇന്നലെ കട്ടിലിൽ അല്ലെ കിടന്നേ. പിന്നേ എങ്ങനെ നിലത്തെത്തി.

കെവിൻ :അത് ഞാൻ കുറച്ചൂടെ സേഫ്റ്റിക് കട്ടിലിന്റെ അടിയിൽ കിടന്നതാ.

ആദി :എന്തിന് 

കെവിൻ :അത് പ്രേതം വരുമ്പോൾ കട്ടിലിൽ ഉള്ളവരെ കൊന്നിട്ടല്ലേ അടിയിൽ കിടക്കുന്നവരെ നോക്കാ അതാ 😌

ആദി /നിച്ചു /ജൂലി /ലില്ലി :🤦🏼‍♀️🤦🏼‍♀️🤦🏼‍♀️🤦🏼‍♀️

കെവിൻ :എന്നെ നോക്കണ്ട എനിക്ക് ഇതൊക്കെ പണ്ടേ പേടിയാ 🤧

ആദി :എന്നാ ഇന്നലെ വാ തുറന്ന് പറഞ്ഞൂടെ കുരുപ്പേ. ഞാൻ ആ കഥ സ്വന്തം ഉണ്ടാക്കിയതാ 😁 സത്യം.

കെവിൻ :😲 is it truth 

ആദി :yes😁. ഞങ്ങൾ നിച്ചുന്റെ അടുത്ത് പോകാൻ വേണ്ടി പറഞ്ഞതാ. നമ്മൾ എല്ലാരും പോയാൽ ചിലപ്പോൾ തലവേദന കൂടും 😌

കെവിൻ :oo😑

ജൂലി :എന്നിട്ട് കുഞ്ഞേച്ചി എണീറ്റോ 

ആദി :അവൾ പത്രം വായിക്കുന്നുണ്ടാകും റൂമിൽ കണ്ടില്ല.

ലില്ലി :എന്നാ എല്ലാരും fresh ആയി താഴെ വാ.


::::+::::+::::+::::+:::::::+::::::+::::::+:::::+

ഇന്നലെ നേരത്തെ കിടന്നത് കൊണ്ട് ശിവ വൈകിയാണ് എണീറ്റത് 😁

അലക്സും ജിത്തുവും ശിവയുടെ റൂമിലേക്ക് വന്നപ്പോൾ അവൻ കുളിക്കുകയായിരുന്നു.

അവർ റൂം ഒട്ടാകെ കണ്ണോടിച്ചപ്പോൾ ആ ഡയറി കണ്ണിൽപെട്ടു.

Alex :ഏഹ് ഇവൻ ഡയറിയൊക്കെ എഴുതാൻ തുടങ്ങിയോ 

Joshua:പിന്നേ school പഠിച്ചപ്പോൾ home work വരെ നമ്മളെകൊണ്ട് എഴുതിച്ച മൊതലാണ് ഡയറി എഴുതുന്നെ.

Alex:ആ അതും ശെരിയാ.

ആ സമയം ശിവ കുളികഴിഞ്ഞ് പുറത്തിറങ്ങിയിരുന്നു.

ശിവ :എന്താടാ അവിടെയൊരു ചുറ്റിക്കളി 

Alex :അല്ല ഏട്ടാ ഈ ഡയറി ആരുടെയാ.

ശിവ :അത് ഞാൻ വരുന്നതിനുമുൻപ് ഇവിടെ ഉണ്ടായിരുന്നതാ.രവി മാമന്റെയാണെന്ന് തോന്നുന്നു.

Joshua:അതെങ്ങനെ അറിയാം. Name കാണാനില്ലല്ലോ 

ശിവ :അത് കേസിനെ പറ്റിയാണ് full.

സംസാരത്തിന്റെ ഇടയിലാണ് അലക്സ്‌ മേശയിൽ എഴുതിയത് വായിച്ചേ.

Alex :those things on the table are belongs to nisha raveendran. ഇത് കുഞ്ഞിയുടേതാണ്.

ശിവ :ഏഹ് അവൾ lawyer ആണോ 🤨

Joshua:ആ പഷ്ട്ട്. നിങ്ങളല്ലേ ഈ വീട്ടുകാരുടെ details അയച്ച് തന്നെ.

ശിവ :ആണ് but മക്കളുടെ പേരും വയസും അല്ലെ ഞാൻ പറഞ്ഞിട്ടുള്ളു. അവർ currently എന്ത് ചെയ്യുന്നു എന്ന് എനിക്കറിയില്ലായിരുന്നു.

Alex ഈ സമയം ആ ഡയറി വായിക്കുകയായിരുന്നു.

Alex :mm കുഞ്ഞിക്ക് നല്ല passion ഉണ്ടല്ലോ. ഒക്കെ വളരെ നല്ല രീതിയിൽ ചെയ്യിണ്ട്. ദിവസം കഴിയുംതോറും ഈ കാന്താരി ഞെട്ടിച്ചുകൊണ്ടിരിക്കാണല്ലോ 

ശിവ :ഓഹോ എന്നാ ഒന്ന് പറഞ്ഞേ ഞാനും കൂടെ ഞെട്ടട്ടെ 😏

Joshua:ഓ പുച്ഛിക്കല്ലേ മോനെ ഞങ്ങളുടെ കുഞ്ഞി ഒരു സംഭവം ആണ്. 😒

പിന്നേ അവർ അവർക്കറിയാവുന്ന എല്ലാം പറഞ്ഞു കൊടുത്തു 


(ശിവ :ആത്മ :mm കൊള്ളാം ഇപ്പോ ഞാൻ അവളെ പൊക്കിയാൽ ശെരിയാകില്ല.)

ശിവ :ഓ ഇത്ര ഒള്ളോ impressive എന്ന് പറയാം. but എന്റെ അത്രക്ക് ഇല്ല 😏

Alex :🤦🏼‍♀️അതെ.

അവനോട് അടിയിടാൻ താല്പര്യം ഇല്ലാത്തത് കൊണ്ട് അവർ അവനെയും കൂട്ടി food കഴിക്കാൻ പോയി.


::::::::+:::::::+::::::::+::::::::+:::::::::+::::::::+:::::::+


Driving ചെയ്യുന്ന അമ്മുവിന്റെ ഷോൾഡറിൽ നിഷ തലവെച്ച് കിടന്നു.

അമ്മു :അല്ല മാഡം എങ്ങോട്ടാ പോകേണ്ടേ എന്ന് മാത്രം പറഞ്ഞില്ലല്ലോ 🤭

നിഷ :as usual 

അമ്മു :wokey 😊

അവൾ ഒരു കുന്നിൻ ചേരുവിലേക്ക് വണ്ടി ഓടിച്ചു 

അവിടെയുള്ള പാറക്കെട്ടിൽ ഇരിക്കുമ്പോൾ രണ്ടുപേരും മൗനമായിരുന്നു.

അമ്മു :എന്താടാ ഇത്രക്കൊക്കെ ആലോചിക്കാൻ. നമ്മൾക്ക് ഇത് നിർത്തണോ.

നിഷ :ഏയ്‌ അത് നമ്മൾ ചെയ്യുന്ന ഏറ്റവും വലിയ ദ്രോഹം ആയിരിക്കും.

അമ്മു :പിന്നെ എന്താടാ പ്രശ്നം.

നിഷ :ഞാൻ ഫാമിലിയെ അപകടത്തിൽ ആകോ എന്നൊരു ഭയം.

അമ്മു :ഇന്നലത്തെ incident ആണോ നിന്റെ പ്രശ്നം 🤨

നിഷ ആണെന്നുള്ള രീതിയിൽ തലയാട്ടി.

അമ്മു :അയ്യേ എന്റെ വീരശൂര പരാക്രമിയാണോ ഈ പറയുന്നോ 

അമ്മു അത് പറയവേ നിഷയുടെ  മുഖം അവൾക്ക് നേരെ പിടിച്ചു. കണ്ണ് നിറച്ച് അവളെ ഉറ്റ്നോക്കുന്ന നിഷ അവൾക്കൊരു പുതിയ അനുഭവം ആയിരുന്നു.

അമ്മു :ടാ 🙄 നീ കരയാണോ. അയ്യേ നീ കൂടെ ഇങ്ങനെയായാൽ പിന്നെ എങ്ങനെ ശെരിയാകും.

നിഷ :അറിയില്ലെടാ. ആ അമ്മയുടെ മുഖം മനസ്സിൽനിന്ന് മായുന്നില്ല. ഞാൻ ആ അവസ്ഥയിൽ ഇന്നേവരെ വന്നിട്ടില്ല. എല്ലാ സുഖങ്ങൾ ആസ്വദിച്ചാണ് ഞാൻ ഇതുവരെ വളർന്നെ. ആരോഹി ജനനം തൊട്ട് അനുഭവിച്ചതൊന്നും എന്റെ സ്വപ്ത്തിന് പോലും അന്യമാണ്.അവൾ അമ്മുവിന്റെ മടിയിൽ ഓരോന്ന് പറഞ്ഞ് ഏങ്ങലടിച്ചു.

അമ്മുവിന് ഒന്നും പറയാൻ തോന്നിയില്ല എല്ലാം കേട്ടിരിക്കാൻ തീരുമാനിച്ചു.

സമയം ഇത്തിരി കഴിഞ്ഞപ്പോൾ അവൾ മടിയിൽ നിന്നും എണീറ്റു.

നിഷ :😊പോകാം ഉച്ചക്ക് മുൻപ് വീട്ടിലേക്ക് തിരിച്ചെത്താം എന്ന് പറഞ്ഞാ ഇറങ്ങിയത്.

അമ്മു ഇതെന്ത് ജീവി എന്നപോലെ നിഷയെ നോക്കി. നിഷ നല്ലൊരു ഇളി പാസാക്കി.

അമ്മു :അന്യനെ കടത്തി വെട്ടുമല്ലോ കുട്ടിപ്പിശാഷേ 😑

നിഷ :അറിയില്ലെടാ ചിലപ്പോൾ periods അടുക്കാനായി അതാകും 

അമ്മു :mm അപ്പോ നേരെ വീട്ടിലേക്ക് പോകാല്ലേ.

നിഷ :എനിക്ക് രണ്ട് സാധനം മേടിക്കാനുണ്ട് 🤓

അമ്മു :ഓ ആയിക്കോട്ടെ 

അവർ സാധനം purchase ചെയ്ത് തറവാട്ടിലേക്ക് കയറിയതും ഒരു police ജീപ്പ് പുറത്തേക്ക് പോയതും ഒരുമിച്ചായിരുന്നു.

നിഷ :അതാരാടാ 

അമ്മു :എന്നോടാണോ ചോദിക്കുന്നെ ഇത് നിന്റെ വീടല്ലേ.

നിഷ :എന്തായാലും ആ വൃത്തികെട്ട മുഖം ഞാൻ എവിടെയോ കണ്ടപോലെ 😒

നിഷയെ drop ചെയ്ത ശേഷം അമ്മു വേഗം തിരിച്ച് പോയി. എന്തോ emergency meeting Shiva dhev arrange ചെയ്തിട്ടുണ്ട് എന്ന് പറഞ്ഞു.


വീട്ടിലേക്ക് കയറിയതും അമ്മമാരൊക്കെ ഉമ്മറത്തിരുന്ന് ഓരോ കൊച്ച് വർത്തമാനം പറഞ്ഞിരിക്കുന്നത് കണ്ടു. കൂടെ ലീലയും വാലുകളും ഉണ്ട്. David അങ്കിളും john അങ്കിളും കൂടെ തന്റെ രണ്ട് അച്ഛന്മാരും മാങ്ങ പറിക്കുന്ന തിരക്കിലാണ്. 

നിഷ അംബികയുടെ മുന്നിൽ പോയി നിന്നു.

നിഷ :അംബികമ്മ ഒന്ന് കണ്ണടക്ക് 😌ഗായത്രിയമ്മയും അടക്ക് 😌

അംബിക :എന്തിനാ കുഞ്ഞി 😊

നിഷ :ഞാൻ അല്ലെ പറയുന്നേ 

ഗായത്രി :ഓകെ 

രണ്ട് പേരും കണ്ണടച്ചു.

നിഷ രണ്ട് പേരുടെ കൈയിലും ഓരോ പൊതി വച്ച് കൊടുത്തു.

അവരുടെ കൈയിൽ കുറേ പഴയ കാലത്തെ Sweetsന്റെ ഒരു ശേഖരണം തന്നെ ഉണ്ടായിരുന്നു.

അംബിക :😍 എന്റമ്മേ ഇതൊക്കെ ഇപ്പോഴും വിൽക്കുന്നുണ്ടോ.

ഗായത്രി :ഞാൻ എത്ര കാലമായി ഇത് കഴിക്കണം എന്ന് വിചാരിക്കുന്നു 

ഗായത്രി ഒരു കടല മിഠായി വായിലിട്ട്കൊണ്ട് പറഞ്ഞു.

Alex :ഏട്ടന്മാർക്ക് ഒന്നും ഇല്ലെടി 😌

Joshua:ശെരിയാ ഞാൻ അല്ലെ ഇന്നലെ മുറിവ് treat ചെയ്തേ. ഒരു കുന്നിക്കുരുപോലും വാങ്ങിത്തന്നില്ലല്ലോ 🤧

നിഷ ചിരിച്ചുകൊണ്ട് പറഞ്ഞു.

നിഷ :നിങ്ങൾക്ക് ഞാൻ ഒന്നും വാങ്ങിയില്ല ശെരിയാ അത് മനഃപൂർവ്വം അല്ല. ഇവർക്ക് ഇത് ഭയങ്കര ഇഷ്ടാണ് എന്ന് മുത്തശ്ശൻ പണ്ട് പറഞ്ഞ് കേട്ടിട്ടുണ്ട്.ആദ്യം കാണുമ്പോൾ ഇത് കൊടുക്കണം എന്ന് കരുതിയതാ പക്ഷേ കൂടികഴ്ച്ച ശെരിയായില്ല 😁

അംബികക്കും ഗായത്രിക്കും തന്റെ അച്ഛൻ തങ്ങളെ പറ്റി അന്നും പറഞ്ഞിരുന്നു എന്ന് കേട്ടത് അത്ഭുതമായിരുന്നെങ്കിലും നിഷ ചെറിയ point പോലും ഓർത്ത് വെക്കുന്നത് അവർക്ക് അവളോടുള്ള ഇഷ്ടം വർധിപ്പിച്ചു.

Alex :ഇനി ഇപ്പോ അത് പറഞ്ഞാൽ മതിയല്ലോ.😒

നിഷ :okey compromise നമ്മൾക്ക് evening കുറത്തിമലയിലേക്ക് പോകാം എന്ത് പറയുന്നു. ഞാനും ഏട്ടന്മാരും പിന്നേ നിച്ചു, ആദി, ലില്ലി, ജൂലി, കെവിൻ മാത്രം മതി 😁

Joshua :ആ എന്നാ okey 😌compromise 


തങ്ങളോട് വെറുപ്പ് മാത്രം കാണിച്ച ആളുകൾ നിഷയോടടുക്കുന്നത് ആദിത്യയിലും ഐശ്വര്യയിലും ദേഷ്യം ഉണ്ടാക്കി.

ആദിത്യ :എന്നാ ഞങ്ങളും ഉണ്ട് കൂടെ എനിക്കും nature, agriculture ഒക്കെ ഇഷ്ടാ എനിക്ക് മാത്രമല്ല ഐശ്വര്യക്കും രാഖിക്കും 

ശേഖരൻ :ആണോ ഞാൻ മറ്റേ കുരുമുളക്, ഏലത്തിന്റെയൊക്കെ കണക്ക് നോക്കാൻ പോകാൻ നിൽക്കാ വേഗം വാ എന്റെ കുട്ട്യോൾക്ക് അതൊക്കെ ഇഷ്ടാണെങ്കിൽ പിന്നെ അതല്ലേ എന്റെ സന്തോഷം 😌. അപ്പോ നമ്മൾക്ക് ഇവർ ഇറങ്ങുന്ന time അങ്ങോട്ട് ഇറങ്ങാം okey 

കെവിൻ :ആ അത് ശെരിയാ അവർക്ക് കണക്കെടുപ്പ് ഇത്തിരി കൂടുതലാ 😌

പിള്ളേരെല്ലാം മുത്തശ്ശനെ അമ്പട കേമാ എന്ന രീതിയിൽ നോക്കി 

ഐശ്വര്യ :😬okey പോകാം 

ലീല വല്ല കാര്യം ഉണ്ടായിരുന്നോ എന്ന രീതിയിൽ അവരെ നോക്കി.

ഗംഗ :കുഞ്ഞി വാ കഴിക്കാൻ എടുത്ത് തരാം 😊

നിഷ :എന്റെ കയ്യിന് ചെറിയ വേദന 🫣. അമ്മ വാരിത്തരോ ☺️

ഗംഗ ഒന്ന് ചിരിച്ച് അകത്തേക്ക് കയറിപ്പോയി 

ലീല :ഇള്ള കുഞ്ഞാണെന്നാ വിചാരം 

നിഷ : എല്ലാർക്കും സമ്പത്ത് കൊടുക്കുമ്പോൾ കൂടെ ഒരു കോടാലിയെയും കൊടുക്കും എന്ന് കേട്ടിട്ടുണ്ട് ചിലപ്പോൾ അത് നിങ്ങളുടെ മകൾ ആകും 😠. എനിക്കും ബാംഗ്ലൂർ teams ഉണ്ട് മറക്കണ്ട 

നിഷ പരസ്പര ബന്ധം ഇല്ലാതെ എന്തോ പറഞ്ഞു 
അവസാനം പറഞ്ഞത് രാഖിയെ നോക്കിയാണ്. അവൾ അറിയാതെ ഒന്ന് ഉമിനീരിറക്കി.


ആരും നിഷയെ ശാസിക്കുന്നില്ല എന്നത് ലീലയെ ആസ്വസ്ഥമാക്കി.

ഗംഗ :ഇങ്ങോട്ട് വാ കുഞ്ഞി 

നിഷ :എന്നാൽ ഞാൻ പോയി കഴിച്ചിട്ട് വരാം okey 😏


 പിറകെ അംബികയും പൗർണമിയും ഗായത്രിയും പോയി.

അടുക്കളപ്പടിയിൽ ഗംഗയുടെ അടുത്ത് നിഷ വന്നിരുന്നു.

ഗംഗ :നീ കരഞ്ഞോ കുഞ്ഞി 

നിഷ :ഏയ്‌ ഇല്ലല്ലോ 

ഗംഗ :പിന്നെ അമ്മു എന്തിനാ കുഞ്ഞിയെ നോക്കണം എന്ന് msg അയച്ചേ. അല്ലേ പൗർണമി 

പൗർണമി :ആ നമ്മൾ ഒരുമിച്ചിരിക്കുമ്പോളല്ലേ msg വന്നേ. എന്തുണ്ടേലും പറ മോളെ

(നിഷ :ആത്മ :ഇവൾ തലവേദന കൂട്ടുകയാണല്ലോ കർത്താവെ )

നിഷ :അമ്മേ അത് കേസിന്റെ കാര്യം ആണ്.

അംബിക :അതിനെന്താ മോളെ ഇത്രക്ക് സങ്കടപ്പെടാൻ 

നിഷ case ആദ്യം തൊട്ട് അവസാനം വരെ പറഞ്ഞു 

ആരും ശബ്ധിച്ചില്ല നിഷ നോക്കിയപ്പോൾ പൗർണമി ഒഴികെ എല്ലാരും കണ്ണ് തുടക്കാണ് 

ഗംഗ :നീ എന്താ emotion ഇല്ലാതെ ഇരിക്കുന്നെ 

പൗർണമി :അത് രവിയേട്ടൻ ഇന്നലെ എന്നോട് പറഞ്ഞതാ.


നിഷ : ഞാൻ എങ്ങനെയെങ്കിലും ഈ case ജയിക്കും അമ്മേ അത് ഞാൻ ഉറപ്പ് തരാം 

ഗായത്രി :അത് ഞങ്ങൾക്കറിയാം ന്റെ കുട്ടി ഒരു പുലികുട്ടിയല്ലേ 


എല്ലാരും അതിന് ശരിവച്ചു..


                               (തുടരും... ❤️)

❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️







ഒരു ഇന്ത്യൻ പ്രണയകഥ part 7❤️🇮🇳

ഒരു ഇന്ത്യൻ പ്രണയകഥ part 7❤️🇮🇳

4.8
598

 ഫോണിൽ mail check ചെയ്യുകയായിരുന്നു രവീന്ദ്രൻ. അലക്കി വച്ച വസ്ത്രം മടക്കി വെക്കുന്നതിനിടയിൽ ഗംഗ രവീന്ദ്രന് നേരെ തിരിഞ്ഞു.ഗംഗ :ഉണ്ണിയേട്ടാരവീന്ദ്രൻ :എന്താടാ....രവീന്ദ്രൻ ഫോണിൽ നിന്ന് കണ്ണെടുക്കാതെ മറുപടി പറഞ്ഞു.ഗംഗ കൈരണ്ടും കെട്ടി തന്റെ ഭർത്താവിനെ നോക്കി കണ്ണുരുട്ടി നിന്നു.ഒരു സംസാരവും കേൾക്കാത്തത്കൊണ്ട് തലയുയർത്തി നോക്കിയപ്പോൾ തന്നെ കൂർപ്പിച്ച് നോക്കുന്ന തന്റെ പത്നിയെ കണ്ടു😁.ഒരു പൊട്ടിത്തെറി പ്രതീക്ഷ രവീന്ദ്രൻ വേഗം ഫോൺ ടേബിളിൽ വച്ചു.ഗംഗ :😌mm good boy രവീന്ദ്രൻ :കാര്യം പറയെടി കുറുമ്പീ....ഗംഗ :കുഞ്ഞി ഭക്ഷണം കഴിക്കാൻ വന്നപ്പോൾ കണ്ണ് ചുവന്നിരുന്നു.രവീന്ദ്രൻ :