Aksharathalukal

ഒരു ഇന്ത്യൻ പ്രണയകഥ part 7❤️🇮🇳

 ഫോണിൽ mail check ചെയ്യുകയായിരുന്നു രവീന്ദ്രൻ. അലക്കി വച്ച വസ്ത്രം മടക്കി വെക്കുന്നതിനിടയിൽ ഗംഗ രവീന്ദ്രന് നേരെ തിരിഞ്ഞു.

ഗംഗ :ഉണ്ണിയേട്ടാ

രവീന്ദ്രൻ :എന്താടാ....

രവീന്ദ്രൻ ഫോണിൽ നിന്ന് കണ്ണെടുക്കാതെ മറുപടി പറഞ്ഞു.

ഗംഗ കൈരണ്ടും കെട്ടി തന്റെ ഭർത്താവിനെ നോക്കി കണ്ണുരുട്ടി നിന്നു.

ഒരു സംസാരവും കേൾക്കാത്തത്കൊണ്ട് തലയുയർത്തി നോക്കിയപ്പോൾ തന്നെ കൂർപ്പിച്ച് നോക്കുന്ന തന്റെ പത്നിയെ കണ്ടു😁.

ഒരു പൊട്ടിത്തെറി പ്രതീക്ഷ രവീന്ദ്രൻ വേഗം ഫോൺ ടേബിളിൽ വച്ചു.

ഗംഗ :😌mm good boy 

രവീന്ദ്രൻ :കാര്യം പറയെടി കുറുമ്പീ....

ഗംഗ :കുഞ്ഞി ഭക്ഷണം കഴിക്കാൻ വന്നപ്പോൾ കണ്ണ് ചുവന്നിരുന്നു.

രവീന്ദ്രൻ :ആ അത് ഞാനും കണ്ടതാ. പിന്നെ എല്ലാരുടേം മുന്നിലായത് കൊണ്ട് ഒന്നും പറഞ്ഞില്ല 

ഗംഗ :അതാ ഞാൻ വേഗം ഭക്ഷണം കഴിക്കാൻ വിളിച്ചേ. ഞാൻ ചോദിച്ചപ്പോൾ ഒന്നും പറഞ്ഞില്ല അപ്പോ പിന്നെ ഞാൻ അമ്മു msg അയച്ചു നിന്നെ നോക്കിക്കോളാൻ എന്നൊക്കെ പറഞ്ഞപോളാണ് ആള് തുറന്ന് പറഞ്ഞേ.

രവീന്ദ്രൻ :ഇതിനിടക്ക് അമ്മു msg അയച്ചോ?

ഗംഗ :അത് ഞാൻ ഒന്ന് എറിഞ്ഞു നോക്കിയതാ പൗർണമി കൂടെ നിന്നത്കൊണ്ട് അവൾക്ക് ഒന്നും തോന്നിയില്ല.

രവീന്ദ്രന്റെ അടുത്ത് ഇരുന്ന് ഗംഗ കേട്ട കഥ മുഴുവൻ പറഞ്ഞു.
പിന്നെ രവീന്ദ്രന്റെ നെഞ്ചിൽ തലവെച്ച് കിടന്നു.

ഗംഗ :എനിക്ക് പേടിയാവാ ഉണ്ണ്യേട്ടാ..

രവീന്ദ്രൻ :shey നീ ഇത്ര പാവമായല്ലോ പെണ്ണേ. നമ്മുടെ കുഞ്ഞിക്ക് ഇതൊക്കെ പൂ പറിക്കുന്നപോലെ എളുപ്പമല്ലേ 

ഗംഗയുടെ മുടിയിഴ തലോടവേ അവൻ ഓരോന്ന് പറഞ്ഞ് സമാധാനിപ്പിക്കാൻ ശ്രമിച്ചു.

ഗംഗ :നമ്മൾക്ക് ആകെ ഉള്ളത് കുഞ്ഞിയല്ലേ ഏട്ടാ.. അപ്പോ പേടി ഉണ്ടാകില്ലേ.

രവീന്ദ്രൻ :നമ്മൾക്ക് അവളെ ഇപ്പൊ തടയാൻ പറ്റില്ല. എത്രയെന്ന് വച്ചാ ഇങ്ങനെ പേടിച്ച് ജീവിക്കാ. മറ്റുള്ളവർ എന്ത് വിചാരിക്കും എന്ന് കരുതി ഈ കാലത്ത് ജീവിക്കാൻ പറ്റില്ലടോ 😊

ഗംഗ :ഏട്ടാ... ഞാൻ ഒരു കാര്യം ചോദിക്കട്ടെ 

രവീന്ദ്രൻ :mm 

ഗംഗ :നമ്മുടെ ശിവയെക്കൊണ്ട് നമ്മുടെ കുഞ്ഞിയെ കെട്ടിച്ചാലോ.

രവീന്ദ്രൻ :ehh😱ഇപ്പൊത്തന്നെ?. അവൾ ചെറുതല്ലേ ഇന്നലെയല്ലേ അവളെ സ്കൂളിൽ ചേർത്തെ 😩

ഗംഗ :ഏട്ടാ ഈ സമയം ചളിയാടിക്കല്ലേ 😬

രവീന്ദ്രൻ :നമുക്ക് നോക്കാടീ. അവനെ അവൾ കണ്ടിട്ട് കൂടെ ഉണ്ടാകില്ല. അവളെ പരിചയം ഇല്ലാത്തവർക്ക് കൊടുക്കുന്നതിനേക്കാളും ഇതാ നല്ലത്. But personality come first  എനിക്ക് അവനെ ഒന്ന് analysis ചെയ്യാനുണ്ട്. 🤓

ഗംഗ :ഓ ആയിക്കോട്ടെ.

അവർ ഓരോന്ന് പറഞ്ഞ് അവരുടെ ലോകത്തേക്ക് പോയി.

(എന്താ പ്രായം അയാൾ റൊമാൻസിക്കാൻ പറ്റില്ല എന്നുണ്ടോ 🧐)

::::+:::::+:::::+:::::+::::::+:::::::+:::::::+:::::+

സോഫയിൽ books വായിക്കുകയാണ് ലില്ലിയും ആദിയും 

കെവിൻ :ഇതെന്ത് പറ്റി. നിങ്ങൾക്കും ഇത് വായിക്കുന്ന അസുഖം ഉണ്ടോ.

നിച്ചു കൈ കൊണ്ട് ഒന്നും പറയണ്ട എന്ന് ആഗ്യം കാണിച്ചു.

അവിടെ നിന്ന് ത്രിമൂർത്തികളും മാറി നിന്നു.

ജൂലി :എന്താ നീ അങ്ങനെ പറഞ്ഞേ 🤔

നിച്ചു :അവർ പിണക്കത്തിലാ. കുഞ്ഞേച്ചി അവരോട് പറയാതെ പോയതിന്.

കെവിൻ :ഓ അങ്ങനെ പറ.

???:എന്നോട് പിണങ്ങാൻ മാത്രം ഞാൻ എന്താ ചെയ്തേ 😌

നിച്ചു :കുഞ്ഞേച്ചി അമ്മുചേച്ചിയുടെ കൂടെ കറങ്ങാൻ പോയില്ലേ 🤭


നിഷ :അതുകൊണ്ടല്ലേ വൈകുന്നേരം ഞാൻ പുറത്ത് പോകാം എന്ന് പറഞ്ഞേ.

നിച്ചു :അതൊന്നും എനിക്കറിയില്ല അങ്ങോട്ട്‌ നേരെ ചെന്ന് ചോദിക്ക് 😄

നിഷ വേഗം രണ്ടാളുടെ ഇടയിൽ പോയി ഇരുന്നു. രണ്ടും ചത്താലും തിരിയൂല എന്നപോലെയാണ് നിൽപ്പ് . 🤓

നിഷ :അതേയ് sorry എനിക്ക് urgent ആയതോണ്ടാ ഉണർത്താതിരുന്നേ 

ആരോട് പറയാൻ ആര് കേൾക്കാൻ 😑

നിഷ :നമ്മൾക്ക് midnight just ഒന്ന് chill ആക്കാം. നമ്മൾ മൂന്നാളും മാത്രം. With ice cream and gossiping 😁.ഇനിയെങ്കിലും ഒന്ന് മിണ്ടോ please 😘

അവൾ രണ്ടുപേരെയും ഇറുക്കി ഉമ്മ വച്ചു.

ലില്ലി :ആ നീ ഇത്രക്ക് താണ് തന്നതല്ലേ 😌

ആദി :ആ അതെ അല്ലാതെ ice cream വിചാരിച്ചിട്ടല്ല 😌

ലില്ലി ആദിയുടെ കാലിനിട്ട് ഒരു ചവിട്ടങ്ങ് കൊടുത്തു അല്ല പിന്നെ 😏

അവർ രണ്ടും അടികൂടുന്നത് പിള്ളേർ popcorn തിന്ന് ആസ്വദിച്ചു 🤪. വേറെ പണിയില്ലല്ലോ 😌


::::+::::+::::+:::+:::+:::+:::+:::+::::::+

എല്ലാവരും തങ്ങളുടെ സീറ്റിൽ വന്നിരുന്നു. Projector on ആയി. അവിടെ ഒരു പെൺകുട്ടിയുടെ ചിത്രം തെളിഞ്ഞു വന്നു.

Shiva :ഇത് നമ്മൾക്കെല്ലാം അറിയാവുന്ന ആരോഹി.പരേതനായ റാമിന്റെയും മീനാക്ഷിയുടെയും ഒരേയൊരു മകൾ. പഠിച്ചത് ബാംഗ്ലൂർ. ബാംഗ്ലൂരിൽ നിന്ന് തിരിച്ച് വരുമ്പോൾ kidnap ചെയ്യപ്പെട്ടു. Day 4 ന് റയിൽവേ സ്റ്റേഷന്റെ ഒഴുക്കുച്ചാലിൽ കണ്ടെത്തി.ഇര കൂട്ടബലാത്സംഗത്തിന് ഇരയായിട്ടുണ്ട്. ശ്വാസം മുട്ടിയാണ് മരിച്ചതെന്നാണ് പോസ്റ്റ്മോർട്ടം report.
നമ്മൾക്ക് വേണ്ട തെളിവുകൾ ദിവസം കഴിയുംതോറും നശിപ്പിക്കപെടുന്നു. ഇവിടെ ഇരിക്കുന്നവരിൽ ഇനി കുറ്റവാളികളുടെ ചാരന്മാരുണ്ടോ എന്ന് സംശയിക്കേണ്ടിയിരിക്കുന്നു 😏. അവരെ ഞാൻ വഴിയേ കണ്ടുപിടിച്ചോളാം.
ഇത്ര കാലം കുറ്റവാളികളെ മറച്ചുവച്ച ശക്തികൾക്ക് അധികം ആയുസില്ല 😏.
ഞാൻ പറയുന്ന ആളുകൾ മാത്രം ഈ മീറ്റിംഗ് കഴിഞ്ഞ് ഇവിടെ stay ചെയ്യണം. നിമിഷ, വിഷ്ണു, അരുൺ, മേഘ.

അങ്ങനെ 1hour കഴിഞ്ഞു അവർ meeting അവസാനിപ്പിച്ചു. Shiva പറഞ്ഞ ആളുകൾ ഒഴികെ എല്ലാവരും അവിടെനിന്ന് പോയി.

ശിവ :നിങ്ങളെ ഇവിടെ എന്തിനാ നിർത്തിയത് എന്ന് അറിയോ.

വിഷ്ണു :no sir

ശിവ :ഈ case അന്വേഷിക്കുന്ന സ്പെഷ്യൽ ടീം നമ്മൾ അഞ്ചുപേരായിരിക്കും. നമ്മളുടെ ഇടയിൽ ചർച്ചചെയുന്നത് പുറത്ത് spread ആകാൻ പാടില്ല. Get it 

നിമിഷ, അരുൺ, വിഷ്ണു, മേഘ :yes sir

ശിവ :you guys can leave now 

അവരെല്ലാം റൂമിൽ നിന്നിറങ്ങി.

അമ്മു ആകെ മാനസിക സംഘർഷത്തിലായിരുന്നു എന്ന് പറഞ്ഞാൽ അത് understandable ആണ്. കാരണം അവൾക്ക് ഇനി പഴയപോലെ നിഷയെ സഹായിക്കാൻ പറ്റില്ല.

അവൾ ശിവ പറഞ്ഞ കാര്യം അതേപടി നിഷക്ക് forward ചെയ്തു.

അതിന് "👍🏼i can handle it now don't worry "എന്ന് മറുപടിയും വന്നു 

Nisha 💬:അങ്ങേര് എനിക്കിട്ട് പണിയാൻ തന്നെയാ നിന്നെ അതിൽ ചേർത്തെ😠. അങ്ങേർക്കിട്ട് ഞാൻ ഒരു പണി കൊടുത്തില്ലെങ്കിൽ എന്റെ പേര് ഞാൻ പട്ടിക്കിടും 😌ഇത് ഞാൻ നാഗരാജനെ വച്ച് സത്യം ചെയ്യുന്നു 😠

അമ്മു അറിയാതെ വണ്ടിയിൽ കയറിയിരിക്കുന്ന ശിവയെ സഹതാപത്തോടെ നോക്കി 🫢

അമ്മു :എന്റെ സാറിനെ കാത്തോളണേ കർത്താവെ അല്ലേൽ അവൾ അവന്റെ പല്ലും നഖവും മാത്രം ബാക്കി വെക്കുകയുള്ളു 😲.


::::::+:::::::+:::::::+::::::+::::::+:::::::+::::::+

ശിവ യാത്രകിടയിൽ ഒന്ന് മയങ്ങി ഉറക്കത്തിൽ തന്റെ അടുത്തേക്ക് നിഷ നടന്ന് വന്നു. സ്വപ്നത്തിൽ അവൾ അതി സുന്ദരിയായിരുന്നു. അവൾ മെല്ലെ നടന്ന് മുന്നിലെത്തിയപ്പോൾ ചിരിച്ച് കൊണ്ട് പറഞ്ഞു 
"അയോഗ്യ നായെ നിനക്കിനി എന്നും ദുർഗ്ഗാഷ്ടമിയാണെടാ പരട്ടെ "
ശേഷം തലക്കിട്ടൊരടിയും........ ശുഭം 😬

ഞെട്ടി കണ്ണ് തുറന്ന ശിവ കണ്ടു തന്നെ നോക്കി നിൽകുന്നെ ഡ്രൈവറെ.

ശിവ :എന്താടോ 😠

Driver :sir ഒരു പട്ടി വട്ടം ചാടിയപ്പോൾ break ഇട്ടതാണ്.

ശിവ :ആ സാരല്ല താൻ വണ്ടിയെടുക്ക് 

(ശിവ :ആത്മ :ഈ കുരുപ്പ് സ്വപ്നത്തിലും വരാൻ തുടങ്ങിയോ 😬.സ്വപ്നത്തിൽ ഇത്തിരി ചന്തം ഒക്കെയുണ്ട്😌.പക്ഷേ സ്വഭാവത്തിൽ അതില്ലല്ലോ😑. )

അവർ നേരെ മംഗലശേരിയിലേക്ക് പോയി.

:::+:::::+::::::+::::::+:::::::+::::::+::::::+::::::+:::::+

"പോകാണ് ഞമ്മൾ പോകാണ് മംഗലശേരിന്ന് പോകാണ് കുറത്തി മലയിലേക്ക് പോകാണ് ജീപ്പിൽ കേറി പോകാണ്"😌

Alex :ടാ ചെർക്ക ഇനി നീ മിണ്ടിയാൽ നിന്നെ വല്ല കിണറ്റിലും ഇടും 😑

കെവിൻ :😬 ഓ അല്ലേലും കഴിവുള്ളവരെ ലോകം അംഗീകരിക്കില്ലല്ലോ 🤧

ജൂലി :അത് കഴിവുള്ളവർക്കല്ലേ നീ ആ പട്ടികയിലില്ലല്ലോ 

കെവിൻ :ഒന്ന് പോടീ. നിനക്ക് എന്തെങ്കിലും കഴിവുണ്ടോ. നിന്നെ നാലാളറിയോ 😏

ജൂലി :മറ്റുള്ളവരെ......

ജിത്തു :ഓ രണ്ടുപേരും ഒന്ന് നിർത്തോ.....

Alex:കുഞ്ഞി ഇനിം കുറേ പോകാൻ ഉണ്ടോ.

Alex drive ചെയ്യുന്നതിനിടെ ചോദിച്ചു.

നിഷ:ഇല്ല ഇത്തിരി കൂടെ ഒള്ളൂ. ദാ ആ കാണുന്നതാ കുറത്തിമല 

അവർ അവൾ പറഞ്ഞ സ്ഥലത്തേക്ക് നോക്കി.

ജൂലി /കെവിൻ /alex/joshua:wow😲

 വണ്ടി ഒരു സ്ഥലത്ത് പാർക്ക്‌ ചെയ്ത് എല്ലാരും ഇറങ്ങി.

ജൂലി :കുഞ്ഞേച്ചി ഈ കുറത്തിമല എന്ന് പേര് വരാൻ എന്താ കാരണം 🤔

നിഷ :പണ്ട് ഇവിടെ ഒരു ഗ്രാമം ഉണ്ടായിരുന്നു 

കെവിൻ :തേൻ വയൽ ആണോ 

നിഷ :അതേ എങ്ങനെ മനസിലായി.

കെവിൻ ആദിയെ നോക്കി കണ്ണുരുട്ടി. ആദി നല്ലൊരു ഇളിയങ്ങ് പാസാക്കി 

കെവിൻ :അത്.... ആദിച്ചേച്ചി പറഞ്ഞ പ്രേതക്കഥയിലെ ഗ്രാമത്തിനും ഇതേ പേര് ആയിരുന്നു ഞാൻ ഒന്ന് എറിഞ്ഞു നോക്കിയതാ.

ജൂലി :ബാക്കി പറ കുഞ്ഞേച്ചി 

നിഷ :ഗ്രാമത്തിൽ ആദിവാസികൾ ആയിരുന്നു താമസിച്ചേ. അവിടെ നല്ലവരായ രണ്ട് ദമ്പത്തികൾ ഉണ്ടായിരുന്നു. കോരനും കുറത്തിയും. നാട്ടിൽ എന്ത് പ്രശ്നം ഉണ്ടെങ്കിലും അവരെ പോയി കണ്ട് പ്രതിവിധി ചോദിക്കുക പതിവായിരുന്നു. അവിടത്തെ മൂപ്പന് അത് കാലക്രമേണ ഇഷ്ടപ്പെടാതെയായി . കുറത്തി ആ സമയം ഗർഭണിയായിരുന്നു.തക്കം പാർത്തിരുന്ന മൂപ്പന് പറ്റിയ സമയം ആയപ്പോൾ   കോരനെ ചെയ്യാത്ത കുറ്റത്തിന് ശിക്ഷിച്ചു. ഗർഭിണിയാണെന്നുകൂടെ മാനിക്കാതെ നാട്ടുകാർ അർധരാത്രി കുറത്തിയെ അവിടെ നിന്ന് നാടുകടത്തി .
കുറത്തി അവസാനം ഈ മലയിൽ നിന്നും ചാടി മരിച്ചു. കാലങ്ങൾ കടന്നുപോയി മൂപ്പന് മാറാരോഗം പിടിപെട്ടു ഒടുക്കം മരണകിടകയിൽ സത്യം വിളിച്ച് പറഞ്ഞു. എല്ലാവരും എല്ലാവർഷവും ഒരിക്കെ ഈ മലയിൽ വന്ന് കുറത്തിയുടെ ആത്മാവിനോട് മാപ്പ് അപേക്ഷിക്കും. അങ്ങനെ ഈ മലക്ക് കാലക്രമേണ കുറത്തിമല എന്ന് പേര് വന്നു.


കെവിൻ :ഓ ഇതൊക്കെ ചേച്ചിക്ക് എങ്ങനെയറിയാം.

നിഷ :മുത്തു പറഞ്ഞതാ.

Alex  ഈ സമയം കുറച്ച് ദൂരെ ചോലയിൽ കാലിട്ട് കളിക്കുന്ന ലില്ലിയെ വീക്ഷിച്ചുകൊണ്ടിരരിക്കുകയായിരുന്നു . ചിരിക്കുമ്പോൾ വിരിയുന്ന നുണക്കുഴികൾ അവൾക്ക് കൂടുതൽ ഭംഗി കൂട്ടുന്നതായി അവന് തോന്നി. അവൻ അവളുടെ അരികിലേക്ക് ചെന്നു.

ലില്ലി ഒരു പാറയിൽ നിന്ന് അടുത്ത പാറയിലേക്ക് കാൽ വയ്ക്കാൻ പോയപ്പോൾ അവളുടെ കയ്യിൽ ഒരു പിടി വീണു.

Alex :ഒന്ന് ശ്രദ്ധിക്കേടോ.. പാറ നിറയെ പച്ചപായൽ ആണ്. Slip അയാൾ പിന്നെ hospital ശരണം 😊

ലില്ലി  പെട്ടന്ന് അങ്ങനെ പ്രതീക്ഷിച്ചില്ല. അവനെ  close ആയി കണ്ടപ്പോൾ അവന്റെ കടുംകാപ്പി കണ്ണുകളിൽ താൻ ലയിക്കുന്ന പോലെ തോന്നി അവൾക്ക്.

Alex :hello?
അവൻ കൈ കൊണ്ട് മുഖത്തിന്‌ മുൻപിൽ വീശി 

ലില്ലി :oh😄 sorry ഞാൻ എന്തോ ആലോചിച്ച് നടന്നതാ.

Alex :mm careful 

അവിടെ നിശബ്ദത തളംക്കെട്ടിനിന്നു. അത് മുറിക്കാണെന്ന പോലെ alex സംസാരത്തിന് തുടക്കം കുറിച്ചു.

Alex :ഇയാൾ എന്നോട് ഇത് വരെ മിണ്ടിയിട്ടില്ലല്ലോ അതെന്താ 

ലില്ലി :☺️ oh sorry ഞാൻ അങ്ങോട്ട്‌ സംസാരിക്കാൻ വരാത്തത് മനഃപൂർവം അല്ല.

Alex :പിന്നെ 

ലില്ലി :മറന്നതാ 😁

Alex :അതെന്താ ഇത്ര സൗന്ദര്യം ഉള്ള 😁എന്നെ നീ മറന്നു പോയോ 😌

ലില്ലി :ആ നമ്മൾക്ക് ലുക്കിൽ അല്ല കാര്യം വർക്കിൽ ആണ് കാര്യം 😌

Alex :ഓ i see 

ലില്ലി :😁ഇപ്പോ പരിചയപെടാല്ലോ. ഞാൻ ഞാൻ എന്താ വിളിക്കാ. Alex ഏട്ടാ എന്ന് വിളിക്കുന്നതും ORS കലക്കി കുടിക്കുന്നതും ഏതാണ്ട് ഒരു feel ആണ് 😬 so അത് വേണ്ട.

Alex :എന്നാ താൻ ഇച്ചായാ എന്ന് വിളിച്ചോ 

ലില്ലി :soooo loong 🤭. ഞാൻ ഇച്ചാ എന്ന് വിളിക്കാം എന്ത് പറയുന്നു 


അലെക്സിന്റെ ഹൃദയത്തിൽ ഒരു തരിപ്പ് അനുഭവപ്പെട്ടു.

Alex :ഓ ആയിക്കോട്ടെ 😄

അവർ അങ്ങനെ സംസാരിച്ചുകൊണ്ടിരുന്നു.

നിഷ ത്രിമൂർത്തികൾക്ക് ഓരോ class എടുത്ത് കൊടുക്കാണ്.

ജിത്തു ഫോണിലേക്ക് നോക്കി ഒരു സൈഡിൽ ഇരുന്നു
എന്തൊക്കെയോ ഹോസ്പിറ്റലുമായി ബന്ധപ്പെട്ട case check ചെയ്യാണ് പുള്ളിക്കാരൻ. ഹോസ്പിറ്റലിൽ ഏതോ VIP guest surgery ചെയ്യുന്നതിനിടെ മരണപെട്ടു. അതിന്റെ കേസും പോലീസും കോടതിയും കൂടെ ആകെ തലപെരുത്ത് നിക്കാണ് മഹാൻ 

അടുത്ത് ആരോ വന്നിരിക്കുന്നപോലെ തോന്നിയപ്പോൾ തിരഞ്ഞുനോക്കി.

ജിത്തു :എന്താ താൻ ഇങ്ങോട്ട് വന്നേ 🤨

ആദി :അവിടെ geography class ആണ് എനിക്ക് ഇഷ്ടല്ല.

ജിത്തു :അതിന് എന്റെ അടുത്താണോ വരുന്നേ 

ആദി  എഴുന്നേറ്റ് പാറ മുഴുവൻ ഒന്ന് തിരഞ്ഞു 

ജിത്തു :എന്താ ഇത്ര കാര്യപ്പെട്ട് തിരയാൻ.

ആദി :അല്ല നിങ്ങളുടെ പേര് എങ്ങാനും എഴുതിവച്ചിട്ടുണ്ടോ എന്ന് നോക്കിയതാ 😏

ജിത്തു :ഓ ഭവതി ഊതിയതാണ്.

ആദി :അല്ല ഞാൻ ഒരു തുണിയുടുക്കാത്ത സത്യം പറഞ്ഞതാ 😏

ജിത്തു ആകെ പ്രാന്ത് പിടിച്ച അവസ്ഥയിൽ ഇരിക്കുമ്പോളാണ് ആദി വന്നേ . ഇതും കൂടെയായപ്പോൾ ഇപ്പോ പൊട്ടും എന്ന നിലയിലായി.

അവൻ അവളെ ചീത്ത പറയാൻ വാ തുറന്നപ്പോൾ. ആദി കയ്യിൽ ഉള്ള diary milk ഒരു കഷ്ണം ജിത്തുവിന്റെ വായിൽ വച്ച് കൊടുത്തു.

ആദി :ഈ work പ്രോബ്ലെംസിന്റെ frustration മറ്റുള്ളവരെ അടിച്ചേല്പിക്കുന്നത് പണ്ടത്തെ കാലത്തെ ആളുകളല്ലേ. നമ്മൾ ഒന്ന് relax ആക്കി ചിന്തിച്ചാൽ കിട്ടാത്ത solution ഇല്ല മാഷേ 😉. 

ജിത്തു കുറച്ച് നേരം മൗനം പാലിച്ചു. ശെരിയാണ് ഒരാൾ അടുത്ത് വന്നിരുന്നതിൽ താൻ ഇന്നേവരെ ആരോടും misbehave ചെയ്തിട്ടില്ല.

ജിത്തു :sorry ടാ 
അവൻ എങ്ങനെയോ പറഞ്ഞൊപ്പിച്ചു.

ആദി :എന്നെ ചെറുപ്പത്തിൽ ഒരു അധ്യാപകൻ പഠിപ്പിച്ചിരുന്നു. അയാൾ വീട്ടുകാരുമായി വഴക്കിട്ട് അതിന്റെ കൂടെ ദേഷ്യത്തിലാണ് ക്ലാസ്സിൽ വരുക. ഒരിക്കെ ഞാൻ home work ചെയ്തില്ല. തലവേദനയായത്കൊണ്ടാണ് രാത്രി ചെയ്യാതിരുന്നേ . അന്ന് സാർ നല്ല ദേഷ്യത്തിലായിരുന്നു ക്ലാസ്സിലേക്ക് വന്നെ . പിന്നെ ഞാൻ ഒരാൾ മാത്രം work ചെയ്യാതെയും വന്നു. എന്നെ അയാൾ പൊതിരെ തല്ലി മുട്ടിൻകാലിൽ നിന്ന് ചെറിയ രീതിയിൽ ചോര പൊടിയുന്ന കുറേ പാടുകൾ പറ്റിയിരുന്നു . 😊

ജിത്തു :എന്നിട്ട് അച്ഛനോട് പറഞ്ഞില്ലേ 

ആദി :ഞാൻ ആ അടിയിൽ ബോധംകെട്ട് വീണു. പിന്നെ കണ്ണ് തുറക്കുന്നത് ഹോസ്പിറ്റലിൽ ആണ്. അന്ന് അയാൾ വന്ന് മാപ്പ് പറഞ്ഞു. പക്ഷേ മുത്തശ്ശൻ അയാളെ കോടതി കയറ്റി 

ജിത്തു :mm

ആദി :അയാൾ എന്നിൽ തീർത്തത് അയാളുടെ frustration ആണ്. വാക്കുകൊണ്ടല്ല പ്രവർത്തികൊണ്ട്. But വാക്കുകൊണ്ട് ഞാൻ നല്ലരീതിയിൽ upset ആകും അതാ ഇയാൾ എന്നെ ചീത്തപറയാൻ തുടങ്ങും മുൻപേ മിഠായി തന്നെ 😁

ജിത്തു അവളെ നോക്കി ഒന്ന് ചിരിച്ചു.

ജിത്തു :thanks😊 ഞാൻ ഇനി ശ്രദ്ധിക്കാം.

ആദി :so friends 😊

ആദി കൈ കൊടുത്തുകൊണ്ട് പറഞ്ഞു.

(ജിത്തു :ആത്മ :നീ എനിക്ക് വേറെ ആരോ ആയി കഴിഞ്ഞു പെണ്ണേ 😊)

ജിത്തു :ya friends 😊

ചിലയിടത്ത് പ്രേമം മോട്ടിടുന്നുണ്ട്.🤭


                        (തുടരും..... ❤️)


❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

ഒരു ഇന്ത്യൻ പ്രണയകഥ part 8❤️🇮🇳

ഒരു ഇന്ത്യൻ പ്രണയകഥ part 8❤️🇮🇳

4.8
393

ശിവ തിരികെ വന്നപ്പോഴും മലകേറാൻ പോയവർ തിരികെയെത്തിയിരുന്നില്ല.ശിവ അടുക്കളയിൽ സംസാരിച്ചിരിക്കുന്ന അമ്മമാരുടെ ഇടയിലേക്ക് പോയി.ശിവ :കെവിൻ ഒക്കെ എവിടെ മുറിയിൽ കണ്ടില്ലല്ലോ.ഗംഗ :അവർ എല്ലാരും കുറത്തിമല കാണാൻ പോയതാ.ശിവ :ഓ എപ്പോഴാ വരാ.ഗംഗ :ഇപ്പൊ വരും മോനേ നീ ഇരിക്ക് ഞാൻ ചായ എടുക്കാം ഗായത്രി :അല്ല ഇന്ന് leave അല്ലായിരുന്നോ. പിന്നെ എന്തിനാ ഓഫീസിലേക്ക് പോയെ ശിവ :അത് emergency meeting വിളിച്ചതാ അംബിക :mm police അയാൽ ഇങ്ങനെയൊക്കെ ഉണ്ടാകും സർവ്വസാധാരണമാണ്.ശിവ :അതേ😁. അല്ല നമ്മൾക്ക് അച്ഛൻമാരുടെ വീട് വരെ പോകണ്ടേ.ഇത് കേട്ട് ഗായത്രിയും അംബികയും ഞെട്ടി.ഗായത്രി :😱എന്റെ അച്ഛൻ കാരണത്തേ അട