Aksharathalukal

വെള്ളിനക്ഷത്രം 💖



©protected
\"ഇനിയും ഒരുപാട് ദൂരമുണ്ടോ ഹാരി \"
ഐസക്കിന്റെ തോളിൽ നിന്നും എഴുന്നേറ്റ് മെറീന ഹാരിസിന്റെ അടുക്കലേയ്ക്ക് നടന്നു.

\"ഇല്ല മെറീന, നമ്മൾ അടുക്കാറായി..\"ഹാരി മറുപടി പറഞ്ഞു..

\"Adventure ട്രിപ്പ്‌ എന്ന് പറഞ്ഞ് നീ ഞങ്ങളെ ഈ നടുക്കടലിൽ കൊണ്ട് ഇട്ടത് വല്ലാത്ത ചതിയായി പോയി ഹാരി...\"
ചില്ലുഗ്ലാസ്സിലെ ദ്രാവകം മൊത്തികുടിച്ചുകൊണ്ട് ഐസക് ഹരിയോടായി പറഞ്ഞ്.

\"ഇതൊക്കെ എന്ത് adventure ഇനിയാണ് യഥാർത്ഥ adventure കാണാൻ പോകുന്നെ... പുറംലോകവുമായി ഒരു ബന്ധവുമില്ലാത്ത കുറെ ഗോത്രവർഗകാരുമായിട്ടല്ലേ അഞ്ച് ദിവസം താമസിക്കാൻ പോകുന്നത് അപ്പൊ എല്ലാ adventure ഉം പുറത്ത് വന്നോളും..\"
ഹാരിയോട് ചേർന്ന് നിന്നുകൊണ്ട് നിത്യ ഐസക്കിനോടായി പറഞ്ഞു..

\"നിന്റെ ചാനലിന് ഒരു ത്രെഡ് ആയില്ലേ നിത്യ, അതിന് നീ ഞങ്ങൾക്ക് ചിലവ് ചെയ്യണം\"
പവിയുടേതായിരുന്നു ആ അഭിപ്രായം..

\"ഹ്മ്മ് ജീവൻ ബാക്കിയുണ്ടേൽ ചെയ്യാം..\"
നിത്യയുടെ പറച്ചിൽ കേട്ട് എല്ലാവരുടെയും മുഖം ചുളിഞ്ഞു.

\"എന്താ നിത്യ എന്തെങ്കിലും  പ്രശ്നം ഉണ്ടോ അവിടെ?..\"
മെറിനയുടെ ആകുലതയോടെയുള്ള ചോദ്യം കേട്ട് ഹാരി നിത്യയെ കൂർപ്പിച്ചു നോക്കി... ശേഷം മേറിനയോടായി പറഞ്ഞു..

\" no nothing dear, ഇവൾ ചുമ്മാ.. ഓരോന്ന് പറയുന്നതാണ്.. അവരൊക്കെ നിങ്ങൾ വിചാരിക്കുന്നത് പോലെ അത്ര ലോകബന്ധം ഇല്ലാത്തവരോന്നുമല്ല.. അവരുടെ culture ന്റെ  ഭാഗം ആണ് അങ്ങനെ അധികം ആരുമായിട്ടും ഒരു സൗഹൃദം ഉണ്ടാക്കി എടുക്കാത്തത് otherwise they are very poor peoples.. \"
ഹാരി പറഞ്ഞു നിർത്തുമ്പോഴേയ്ക്കും മറ്റുള്ളവരുടെ മുഖത്ത് ആശ്വാസം നിഴലിച്ചിരുന്നു..
പക്ഷെ നിത്യയുടെ മുഖത്ത് മാത്രം വേദന നിഴലിച്ചിരുന്നു.. അവളുടെ മുഖത്തെ മാറ്റം പവിൻ ശ്രേദ്ധിച്ചിരുന്നു..

സമയം രാത്രി 11 മണിയോടടുത്തപ്പോഴേയ്ക്കും കപ്പലിന്റെ നിയന്ത്രണം പവിയെ ഏൽപ്പിച്ചു മറ്റുള്ളവരെല്ലാം കിടക്കാനായി പോയിരുന്നു..

ഹാരി മുറിയിൽ ചെല്ലുമ്പോൾ ജന ലോരത്ത് പുറം തിരിഞ്ഞ് നിൽക്കുകയായിരുന്നു നിത്യ .

അവളെ പുറകിൽ നിന്ന് അവൻ പൂണ്ടടക്കം കെട്ടി പിടിച്ചു.

\"എന്ത് പറ്റി നിത്യ നിനക്? ആകെ ഒരു Mood off...\"


\"ചെയ്യുന്നത് തെറ്റോ ശെരിയോ എന്ന് എനിക്ക് അറിയില്ല ഹാരി.. അവരോട് കൂടി നമ്മുടെ ആഗമനലക്ഷ്യം  പറയാമായിരുന്നു.. അവർ നമ്മുടെ സ്വന്തം അല്ലെ.. അവരേം കൂടി ഇതിലേക്ക്....\"

\"ഹെയ്, അവർ അറിയേണ്ട സമയത്ത് ഞാൻ തന്നെ അവരോട് പറഞ്ഞോളാം  നീയായിട്ട് ഒന്നും പറഞ്ഞു കാര്യങ്ങൾ വഷളാക്കരുത് നിത്യ..\"

നിത്യയുടെ മുഖം വീണ്ടും വീർത്തു കെട്ടി ഇരിക്കുന്നത് കണ്ട് അവൻ പറഞ്ഞു..

\"ഹേയ്, നിങ്ങൾക്ക് പ്രോബ്ലം ഉണ്ടാവുന്ന ഒന്നും ഞാൻ ചെയ്യില്ലടോ... ജസ്റ്റ്‌ റിലാക്സ്... ഒന്നും ഉണ്ടാവില്ല.. നമ്മൾ ഇവിടെനിന്നും സുരക്ഷിതമായി തിരിച്ചു പോക്കും പോകുമ്പോൾ നമ്മുടെ കൂടെ...\"

പറഞ്ഞു തുടങ്ങിയതും ഡോറിൽ ശക്തമായി ആരോ ഇടിയ്ക്കുന്ന കേട്ട് ഹാരിയും നിത്യയും അകന്ന് മാറി..
ഹാരി ഡോർ തുറക്കുമ്പോഴേയ്ക്കും ഐസക് ഓടി റൂമിലേക്ക് കയറി..

\"ഹാരി നമ്മൾ ഏത്തിയെടാ ഒരു പൊട്ടു പോലെ ദ്വീപ് ദൃശ്യമായെന്ന് പവി പറഞ്ഞു.

അത് കേട്ടപ്പോഴുള്ള  ഹാരിയുടെ സന്തോഷം നിത്യയിൽ വിഷമമാണ് ഉണ്ടാക്കിയത്.തങ്ങൾ കരുതും പോലെ എളുപ്പം ആയിരിക്കില്ല ഇവരുടെ കൂടെയുള്ള ജീവിതം എന്നാണ് അവൾ മനസിലാക്കിയിരിയ്ക്കുന്നത്.ഹാരിയും ഐസക്കും പുറത്തേക്ക് പോയി, ശെരിയാണ് ഒരു പൊട്ട് പോലെ ദ്വീപ് ദൃശ്യമായി ഇങ്ങനെ പോകുകയാണെങ്കിൽ 3-4 മണിക്കൂറിനുള്ളിൽ തന്നെ തങ്ങൾ അവിടെ എത്തി ചേരും എന്ന്  ഹാരി ഊഹിച്ചു.. അത് തന്നെയാണ് നല്ലത് പകൽവെളിച്ചതിൽ അവിടെ ചെന്ന് ഇറങ്ങുന്നതിനേക്കാൾ നല്ലത് രാത്രിയാണെന്ന് അവൻ ഉറപ്പിച്ചു.

\"ആസ്റ്റർ ഞാനിതാ എത്തികഴിഞ്ഞു.... അവന്റെ ചുണ്ടിൽ ഒരു ഗൂഡ മന്ദസ്മിതം വിരിഞ്ഞു..


തുടരും 
സ്നേഹത്തോടെ 
നിശാഗന്ധി 🦢🌸
       
           



വെള്ളിനക്ഷത്രം 💖

വെള്ളിനക്ഷത്രം 💖

5
161

©copy right protected കുറച്ചു നേരം സംസാരിച്ചു നിന്നിട്ട് എല്ലാവരും തിരികെ ഉറങ്ങാനായി പോയി. കപ്പലിന്റെ നിയന്ത്രണം പവിയിൽ നിന്നും ഹാരിസ് ഏറ്റെടുത്തിരുന്നു. അവൻ പതിവിലും സന്തോഷവാനായി കാണപ്പെട്ടു. ദൂരെ ആസ്റ്റർ ദ്വീപ് പതിയെ പതിയെ അവനു വ്യക്തമായി കൊണ്ടിരുന്നു. അവനൊന്നു തുള്ളിചാടാൻ തോന്നി.കടലിന്റെ ഓളപരപ്പിൽ മന്ദം മന്ദം കപ്പൽ ദ്വീപിലേക്ക് അടുത്തുകൊണ്ടിരുന്നു.അഡോണിസ് പറഞ്ഞത് പോലെയാണെങ്കിൽ തങ്ങൾ ഇപ്പോൾ അടുത്ത് കൊണ്ടിരിക്കുന്നത് ദ്വീപിന്റെ കിഴക്കേ അതിർത്തിയിലേക്കാണ് എന്നവൻ ഊഹിച്ചു. ദ്വീപിന്റെ കിഴക്കേ അതിർത്തിയിലാണ് അവിടുത്തെ സാധരണക്കാരായ  ഗോത്രവർഗ്ഗക്കാർ ത