Aksharathalukal

വെള്ളിനക്ഷത്രം 💖

©copy right protected 

കുറച്ചു നേരം സംസാരിച്ചു നിന്നിട്ട് എല്ലാവരും തിരികെ ഉറങ്ങാനായി പോയി. കപ്പലിന്റെ നിയന്ത്രണം പവിയിൽ നിന്നും ഹാരിസ് ഏറ്റെടുത്തിരുന്നു. അവൻ പതിവിലും സന്തോഷവാനായി കാണപ്പെട്ടു. ദൂരെ ആസ്റ്റർ ദ്വീപ് പതിയെ പതിയെ അവനു വ്യക്തമായി കൊണ്ടിരുന്നു. അവനൊന്നു തുള്ളിചാടാൻ തോന്നി.കടലിന്റെ ഓളപരപ്പിൽ മന്ദം മന്ദം കപ്പൽ ദ്വീപിലേക്ക് അടുത്തുകൊണ്ടിരുന്നു.അഡോണിസ് പറഞ്ഞത് പോലെയാണെങ്കിൽ തങ്ങൾ ഇപ്പോൾ അടുത്ത് കൊണ്ടിരിക്കുന്നത് ദ്വീപിന്റെ കിഴക്കേ അതിർത്തിയിലേക്കാണ് എന്നവൻ ഊഹിച്ചു. ദ്വീപിന്റെ കിഴക്കേ അതിർത്തിയിലാണ് അവിടുത്തെ സാധരണക്കാരായ  ഗോത്രവർഗ്ഗക്കാർ താമസിക്കുന്നത്, പടിഞ്ഞാറെ അതിർത്തിയിൽ ഗോത്ര തലവനും പരിവാരങ്ങളും ആയിരിക്കും വടക്കും തെക്കും കുന്തങ്ങളും കല്ലുകളുമായി കാവൽ നിൽക്കുന്നവരുമായിരിക്കും.. എന്തുകൊണ്ടും തങ്ങൾക്ക് നല്ലത് ദ്വീപിന്റെ കിഴക്കേ അതിർത്തി തന്നെയാണെന്ന് അവൻ ഊഹിച്ചു..അഡോണിസ് കപ്പൽ അടുക്കുമ്പോഴേയ്ക്കും അവിടെ എത്താം എന്നാണ് പറഞ്ഞത്.കപ്പൽ പതിയെ നീങ്ങി കൊണ്ടിരുന്നു.

..…….…………..........…................….......................................

അവളുടെ നീലനീറത്തിലുള്ള കണ്ണുകൾ....
വെളുത്ത ഗൗൺ ആണവൾ ധരിച്ചിരിയ്ക്കുന്നത്..മുഖം വ്യക്തമല്ല....
തിരിഞ്ഞുനോക്കി നോക്കി ഓടുകയാണവൾ... മുത്തു പൊഴിയുന്ന പോലെയുള്ള ചിരി... തലയിൽ റോസാപൂവിന്റെ ഒരു കിരീടം വച്ചിട്ടുണ്ട്... ഗൗണിൽ നിന്നും പല വർണത്തിലുള്ള പൂമ്പാറ്റകൾ പറക്കുന്ന പോലെ.....അവനും പുറകെ ഓടുകയാണവൾടെ.. അവളെ പിടിക്കാൻ നോക്കുമ്പോൾ പതിയെ അവൾ വഴുതി മാറുകയാണ്.. പൊടുന്നനെ കുറേ കറുത്ത കുപ്പായമിട്ട ആൾക്കാർ അവളെ പിടിച്ചുകൊണ്ടു പോകുന്നു... അവൾ അവനെ നോക്കി കരയുകയാണ്....അവനെ അവർ പിടിച്ചു മാറ്റുന്നു അവളെ ദൂരേക്ക് കൊണ്ട് പോകുന്നു.... ദൂരേയ്‌ക്ക്...

\"ഹേയ്, വിട് അവളെ....\"
സ്വബോധം വന്നപ്പോഴാണ് താൻ ഇത്രേം നേരം കണ്ടത് സ്വപ്നമാണെന്ന് പവിക്ക് മനസിലായത്.

\" എന്റെട, നീ ആളെ പേടിപ്പിയ്ക്കുവല്ലോ നിന്റെ കൂവൽ കേട്ട് വല്ല കടൽ കൊള്ളക്കാരുമാണെന്ന് കരുതി ഞാൻ ബാത്‌റൂമിന്ന് ഇറങ്ങി ഓടി .... \"
ആകെ വിയർത്തു കുളിച്ചിരിയ്ക്കുന്ന പവിനോടായി കിതച്ചുകൊണ്ട് ഐസക്ക് പറഞ്ഞു..

\" ഒന്നുമില്ലടാ ഞാ... ഞാനൊരു സ്വപ്നം കണ്ടതാ.... \"
പവി പറഞ്ഞോപ്പിച്ചു.

\"വിടെടാ എന്നൊക്കെയാണല്ലോ പറഞ്ഞത് നീ ന്ത്‌ സ്വപ്നമാണ് കണ്ടത്... വല്ല കൊള്ളക്കാരൻമാരേം ആണോടാ..\"
പേടിയോടെ ഐസക്ക് ചോദിക്കുന്നത് കേട്ടിട്ട് പവിക്ക് ചിരിയാണ് വന്നത്.

\"അതൊന്നുമല്ലടാ ഞാൻ വേറെ എന്തോ സ്വപ്നമാണ് കണ്ടേ... അതെന്താന്ന് ഇപ്പൊ ഓർമയും വരുന്നില്ലട...\"
പവിക്ക് എന്തോ ആ സ്വപ്നത്തെ കുറിച് ഐസക്കിനോട് പറയാൻ തോന്നിയില്ല.

\"വേറെ കുഴപ്പം ഒന്നുമില്ലല്ലോടാ അല്ലെ...\"
വീണ്ടും ഒന്ന് ഉറപ്പിക്കാണെന്നോണം അവനോട് ഐസക് ഒന്നുകൂടി ചോദിച്ചു..

\" ഇല്ലടാ.. I am perfectly alright... \"
പവി രണ്ടു കയ്യും വിടർത്തി കൊണ്ട് അവനോട് പറഞ്ഞു..

\" ഹ്മ്മ്, ok ok ഇനി കിടന്ന് കാറാതെ ഉറങ്ങാൻ നോക്ക്.. Bye.... \"
അതും പറഞ്ഞു ഐസക് അവിടെ നിന്നും പോയി.

പവി ഉറങ്ങാനായി കിടന്നു എങ്കിലും അവന്റെ മനസ്സിൽ നിറയെ ആ സ്വപ്നം മാത്രമായിരുന്നു... പതിയെ അവൻ എപ്പഴോ ഉറക്കത്തിലേയ്ക്ക് വഴുതി വീണു. 

ഹാരി അപ്പോഴും ആസ്റ്റർ പിടിച്ചടക്കാനുള്ള വഴികൾ മിനയുകയായിരുന്നു.


തുടരും 

സ്നേഹത്തോടെ 
നിശാഗന്ധി 🌸



വെളിനക്ഷത്രം 💖

വെളിനക്ഷത്രം 💖

5
166

പുറത്ത് ആളുകൾ സഠസാരിയ്ക്കുന്നത് കേട്ടാണ് പിന്നീട് പവി കണ്ണുതുറക്കുന്നത്. അവൻ പതിയെ മുറിക്ക് പുറത്തിറങ്ങി വീൽഹൗസിലേയ്ക്ക്   നടന്നു. ധ്വീപ് ഇപ്പോൾ നല്ല വ്യക്തമായി തന്നെ കാണാം.. അരമണിക്കൂർ പോലും വേണ്ട അവിടെ എത്തിച്ചേരാം..അവൻ മുന്നോട്ട് നടന്നപ്പോൾ ഹാരിയും നിത്യയും മെറിനയും കൂടി bow യുടെ ഭാഗത്തുനിന്ന് സംസാരിക്കുന്നത് കണ്ടു. മൂന്നപേരുടേം കയ്യിൽ കോഫി മഗ് ഉണ്ടായിരുന്നു, എല്ലാവരും ഇപ്പൊ എണീറ്റതെ ഉള്ളൂ എന്ന് അവനുമനസിലായി." oh, അപ്പൊ ഐസക് ആണ് കപ്പിത്താൻ... അവൻ പതിയെ വീൽ ഹൗസിലേയ്ക്ക് ഒന്ന് എത്തി നോക്കി.. ഒരു സിഗരറ്റും പുകച്ചു പാട്ടും പാടി ഓടിയ്ക്കുവാണ് ആശാൻ...അവ