Aksharathalukal

സിന്ദൂരപൊട്ടിൻ്റെ ഓർമയിൽ 21

ഹരി നേരെ പോയത് അവൻ്റെ റൂമിലേക്ക് ആണ് . ആ സമയം എന്ത് ചെയ്യണം എന്ന് ചിന്തിച്ചു നിൽക്കുവാണ് ഭാനുമതി . ഒടുവിൽ ഒരു തന്ത്രം അവർക്ക് കിട്ടി \" നേരം വെളുക്കട്ടെ ഇവന്റെ മനസ് മാറ്റാം\"\"😁

ചിന്നുമോൾ നല്ല ഉറക്കത്തിലാണ് അവൻ 
മോളേ തന്നെ നോക്കി . പെട്ടെന്ന് അവൻ്റെ ശ്രദ്ധയിൽ ഒരു കാര്യം തെളിഞ്ഞു .🤨 ഒരു ചെറിയ പേപ്പർ എന്തൊക്കെയോ വരച്ചിട്ടും എഴുതിട്ടും ഉണ്ട്. അതെന്താണെന്ന് ഹരി നോക്കി \" ഐ ലൗവ് യു ആൻ്റി 🥰\"* എന്നായിരുന്നു \" ശെടാ മോള് ആരെ കുറിച്ചാണ് ഇങ്ങനെ എഴുതിയിരിക്കുന്നത് !? അപ്പോൾ തന്നെ അഞ്ജലി എന്ന പേര് ഹരി കണ്ടു  .🙂 ചിന്നു മോൾക്ക് അഞ്ചുവിനെ വല്യ ഇഷ്ടമാണ് അത് നന്നായി ...😊 എൻ്റെ മോളെ അവൾ പൊന്നു പോലെ നോക്കും 😓 ....എന്ന് പറഞ്ഞ് അവൻ വൈഗയുടെ ഫോട്ടോയിൽ നോക്കി 😓\" താൻ ഇല്ലാത്ത കൊണ്ട് ഞാൻ എത്ര സങ്കടപെടുന്ന് എന്ന് തനിക്ക് അറിയുമോ എന്നെയും നമ്മുടെ മോളെയും തനിച്ചാക്കി നീ പോയില്ലേ 😓 അതിൽ പിന്നെ ഇപ്പോൾ ആണ് ഒന്ന് പ്രതീക്ഷ വരുന്നത്😓......\"\"\"\" എന്നും മനസിൽ പറഞ്ഞ് പറഞ്ഞ് അറിയാതെ ഉറങ്ങി പോയി ..

രാവിലെ പതിവ് പോലെ ഹരി ചിന്നുമോളെയും കൂട്ടി ഇറങ്ങാൻ തുടങ്ങി . ഉടനെ ......\"\"\" അയ്യോ😫......\" എന്നൊരു കരച്ചിൽ കേട്ടു...
ഹരി : അമ്മയുടെ ശബ്ദം അല്ലേ😲!!
ഹരി വേഗം കിച്ചണിൽ ചെന്നു . അപ്പോൾ അവിടെ ഭാനുമതി വീണ് കിടക്കുവായിരുന്നു ...
ഹരി : അമ്മേ എഴുന്നേൽക്ക്😟 ഇതെന്ത് പറ്റിയതാ ?( ഹരി ഭാനുമതിയെ ഹാളിൽ കസേരയിൽ ഇരുത്തി )

അവസാന അടവ് എടുത്തു
ഭാനുമതി : അറിയില്ല മോനേ ഞാൻ ഇങ്ങോട്ട് വന്നത് ഓർമ ഉള്ളു . പിന്നെ ഒറ്റ വിളിയാ \"\" ഭാനു \" ന്ന് .....
ഹരി : ആരാ !!
ഭാനുമതി : മോനേ നിൻ്റെ അച്ചൻ ശങ്കരേട്ടൻ 😫....എന്നെ വിളിക്കുവാ അങ്ങോട്ട് ചെല്ലാൻ .. പറഞ്ഞ്😟
ഹരി : ഹാ അത് അമ്മയ്ക്ക് തോന്നിയതായിരിക്കും ...
ഭാനുമതി : അല്ല മോനേ നിൻ്റെ കാര്യത്തിലെ സങ്കടം ഉള്ളൂന്ന് നിനക്ക് ഒരു കൂട്ട് ഇല്ലെന്ന് ഒക്കെ പറഞ്ഞ്
( ഹരി ഒന്നും മിണ്ടാതെ  നിന്നു . ഭാനുമതി തുടർന്നു )
ഭാനുമതി : നിനക്കു അറിയാലോ ശിൽപയുടെ അച്ചന് നിൻ്റെ അച്ചൻ നേരത്തെ വാക്ക് കൊടുത്തതാ .. അത് അദ്ദേഹം ഒരുപാട് ആഗ്രഹിച്ചതാ പക്ഷേ നീ അന്നേരം വൈഗയും ആയി .....നിന്നെ ഞാൻ നിർബന്ധിക്കില്ല ..പക്ഷേ ശിൽപയെ നീ ടെക്സ്റ്റയിൽസിൽ ചുമതല നൽകണം..😫\'\'\'

( ഭാനുമതി കള്ള കണ്ണുനീർ ഒഴുക്കി , എന്നിട്ട്)
ഭാനുമതി : മോൻ എനിക്കു വാക്ക് താ അവളോട് ദേഷ്യം ഒന്നും കാണിക്കില്ലന്ന് \"\"😟
( ഹരി മനസില്ലാ മനസോടെ സമ്മതിച്ചു . ഭാനുമതിക്ക്  പ്ലാൻ വർക്ക് ആയതിൻ്റെ സന്തോഷം മുഖത്ത് തെളിഞ്ഞു😏....)

തുടരും........