Aksharathalukal

ഒരു ഇന്ത്യൻ പ്രണയകഥ part 10 ❤️🇮🇳

വണ്ടിയുടെ ശബ്ദം കേട്ട് കുര്യൻ പുറത്ത് വന്നു.

വണ്ടിയിൽ നിന്ന് ഇറങ്ങിയ കെവിൻ കുര്യനെ കണ്ട് "അയ്യോ കട്ടപ്പ" എന്ന് പറഞ്ഞ് തിരിച്ചു കേറി 

ശിവ :നാണം കെടുത്താതെടാ 

കെവിൻ :അങ്ങേര് അപ്പന്റെ പിന്നാലെ വെട്ട്കത്തിയെടുത്തല്ലേ പോയെ ഞാൻ പേരമകൻ ആകുമ്പോൾ കറിക്കത്തി എടുക്കില്ല എന്ന് എന്താ ഉറപ്പ് 😬

ശിവ :എന്റെ പൊന്ന് കുഞ്ഞേ അവസാന നിമിഷം നീ കൈമലർത്തല്ലേ 😑.

രണ്ടുപേരും പരസ്പര ചെവിതിന്നുന്നതിനിടയിൽ കുര്യൻ അവരുടെ അടുത്തേക്ക് വന്നു 

കുര്യൻ :എന്താ രണ്ടും അവിടെത്തന്നെ നിന്ന് കളഞ്ഞേ 🤨

കെവിൻ :അപ്പാപ്പാ............ 

കെവിൻ ഓടിച്ചെന്ന് കുര്യനെ കെട്ടിപിടിച്ചു.

ഇപ്പോൾ നിങ്ങൾ വിചാരിക്കും ഇവൻ എന്താ അന്യൻ കളിക്കാണോ എന്ന്.അല്ല സുഹൃത്തുക്കളെ 
അയാൾ ഇങ്ങോട്ട് ആക്രമിക്കുന്നതിന് മുൻപ് അങ്ങോട്ട്‌ പോയി കെട്ടിപിടിച്ചതാണ് കക്ഷി 

കുര്യന്റെ ചുണ്ടിൽ ഒരു ചിരി വിരിഞ്ഞു.

കുര്യൻ :മതിയെടാ ഞാൻ നിന്നെ കൊല്ലാൻ പോകുന്നൊന്നും ഇല്ല.

കെവിൻ ഒരു ചമ്മിയ ചിരി ചിരിച്ച് അകന്ന് മാറി.

ശിവ :ഇതാണ് കെവിൻ. എന്റെ ഇളയത്.

കുര്യൻ :അപ്പോൾ ഡേവിഡിന്റെ മക്കളോ 

ശിവ :അവരെ ഞാൻ പിന്നെ ഒരിക്കൽ കൊണ്ട് വരാം. അറിയാലോ ജൂലി മാത്രം ആണ് വെറുതെയിരിക്കുന്നെ ബാക്കി ഉള്ളവർക്ക് ഒക്കെ പിടിപ്പത് പണിയാ...

പെട്ടന്ന് അകത്തുനിന്ന് വല്യമ്മച്ചി പുറത്തേക്ക് വന്നു. കെവിനെ കണ്ട് ഓടി വന്നു അവന്റെ നെറ്റിയിൽ ഉമ്മവച്ചു.

അന്നമ്മ :ജോണിന്റെ പകർപ്പാണല്ലോ 😊

കെവിൻ :😁അത് അവരുടെ മോൻ ആയിട്ടാ 

അന്നമ്മ :അവന്റെ ചളിയും കിട്ടിയിട്ടുണ്ടല്ലോ 😬

ശിവയും കുര്യനും അത് കേട്ട് ചിരിച്ചു. 

:::+::::+::::+::::+::::+:::::::::+::::::+::::+:::++::+

ആരവ് കൊടുത്ത medicine കഴിച്ച് മീനാക്ഷി ഉറങ്ങിയ ശേഷം ആണ് അവർ വീട്ടിലേക്ക് മടങ്ങിയത്.

വഴിയിൽ വച്ച് ആരവ് ഇറങ്ങി എങ്ങോട്ടോ urgent ആയിട്ട് പോകാനുണ്ട് എന്ന് പറഞ്ഞു.

നിഷ :അല്ല നിങ്ങൾ എന്താ പാലേക്കോടൻ തറവാട്ടിലേക്ക് പോകാത്തത് 

Joshua :ആ ആദ്യം അപ്പൻ പോയി മിണ്ടട്ടെ എന്നിട്ട് പോകാം എന്ന് കരുതി 

നിഷ :ഓഹ് അങ്ങനെ 

Joshua :ആ ശിവയും കെവിനും ഇന്ന് പോകണം എന്ന് പറഞ്ഞിരുന്നു.

നിഷ :ഓ 😑

Joshua:😊 അവൻ പാവമാടോ..

നിഷ :ആ കെവിൻ പാവം ആണ് 😌

Joshua:ശിവയും 😌

നിഷ :ഓ ആയിക്കോട്ടെ 😬

അവൾ പുറത്തെ കാഴ്ച നോക്കിയിരുന്നു.

നിഷ പെട്ടന്ന് എന്തോ ഓർത്തപോലെ അവന് നേരെ തിരിഞ്ഞു.

നിഷ :എന്താണ് ആദിയുമായി അന്ന് സംസാരിച്ചേ. നമ്മൾ കുറത്തിമല പോയപ്പോൾ 

ജിത്തു അന്ന് നടന്ന കാര്യം അവളോട് പറഞ്ഞു.

നിഷ :😊ഓ പെട്ടന്ന് നോക്കിയപ്പോൾ എനിക്ക് വഴക്ക് കൂടുന്നതായിട്ടാ തോന്നിയത് 

Joshua:ഏയ്‌ അല്ലെടോ സത്യം 

അവരുടെ car മംഗലശ്ശേരിയിലെത്തിയ അതേ സമയം ആണ് ശിവയും കെവിനും തിരിച്ചെത്തിയത്. ശിവയെ കണ്ട് അടുത്തേക്ക് പോകുകയായിരുന്നു രാഖി. ശിവ വന്ന് കയറിയതും വേഗം പോയി നടന്ന് വരുന്ന നിഷയെ കൈ പിടിച്ച് അവന്റെ റൂമിലേക്ക് കൊണ്ടുപോയി.

ഇത് കണ്ട് എല്ലാവരും വാ തുറന്നിരുന്നു. രാഖിയുടെ മുഖം ദേഷ്യംകൊണ്ട് ചുവന്നു.

ലില്ലി :ഇവർ ഇത്ര പെട്ടന്ന് കമ്പനി ആയോ. ഇന്നലെവരെ അവനെ കാട്ട്മാക്കാൻ എന്ന് ആയിരുന്നല്ലോ വിളിച്ചേ .

കെവിൻ :അതിന് ഒരു മാറ്റവും ഇല്ല. ഇത് എന്തോ കേസുമായി ബന്ധപ്പെട്ടാകും.

ഗായത്രി :പെട്ടന്ന് ഞാൻ കരുതി അവർ നല്ല കൂട്ടായി എന്ന് 😁

സുഭദ്ര :mm mm നിന്റെ ചാട്ടം എങ്ങോട്ടാണ് എന്ന് എനിക്ക് മനസിലായി.

അമ്മമാർ അടക്കം പറഞ്ഞ് ചിരിച്ചു. പക്ഷെ ലീലക്കും കൂടെ ഉള്ളവർക്കും ഒന്നും മനസിലായില്ലെങ്കിലും തങ്ങൾക്കുള്ള എന്തോ പണിയാണെന്ന് പിടികിട്ടി.

::::+::::+::::+::::+:::::+:::::+::::+::::+:::+::::+

അവർ ശിവയുടെ മുറിയിലെത്തി പക്ഷേ അപ്പോളും അവന്റെ കൈ അവളിൽ നിന്ന് വിട്ടിരുന്നില്ല 

നിഷ :എന്റെ കയ്യിന്ന് വിട് ദേവാ..... 😑

ശിവ :എന്താടി നീ വിളിച്ചേ.🤨

അവൻ പിരികം പൊക്കി ഇത്തിരി കലിപ്പോടെ ചോദിച്ചു.

നിഷ :എടി പോടീ എന്നൊക്കെ തന്റെ മറ്റവളെ പോയി വിളിക്കെടോ 😏

അവൾ കയ്യിൽ നിന്ന് കുതറാൻ ശ്രമിച്ചു 

ശിവ :പിടക്കാതെടി പെണ്ണേ... 😠

നിഷ :ഓ എന്തിനാ show കാണിക്കാൻ എന്റെ കൈ എല്ലാരുടെ മുന്നിൽ നിന്നും പിടിച്ചേ 😠😠

രണ്ടും മുട്ടനാടുകളെപോലെ കൊമ്പ് കോർത്തു 

ശിവ :എന്തിനാ ഇന്ന് നിങ്ങൾ മൂന്നും മീനാക്ഷിയമ്മയുടെ വീട്ടിലേക്ക് പോയെ 🤨

നിഷ :അത് താൻ എന്തിനാ അറിയുന്നേ 😠

ശിവ :എനിക്ക് അത് അറിയാൻ right ഉണ്ടായിട്ട്. 😒

നിഷ കുറച്ച് നേരം മിണ്ടാതെ ഇരുന്നു.

നിഷ :ഞാൻ മാത്രമല്ലല്ലോ പോയത് ജിത്തുവേട്ടനും ഉണ്ടായിരുന്നല്ലോ പിന്നെ എന്നെ എന്തിനാ വിളിച്ചേ 😠

ശെരിയാണ് പക്ഷേ അവളോട് ചോദിക്കാനാണ് അവന് തോന്നിയത്.

ഷിവ :see നിഷ നമ്മൾ ചിലപ്പോൾ അടിയായിരിക്കും പക്ഷേ അതും ജോലിയുമായി കുഴയ്ക്കല്ലേ.ഇതിന്റെ seriousness എന്നേക്കാൾ തനിക്കറിയാല്ലോ.

അത് കേട്ടപ്പോൾ അവൾ calm ആയി.അവൾ നേരെപോയി അവന്റെ ബെഡിൽ പോയി കിടന്നു.

ഇന്ന് നടന്ന കാര്യം മുഴുവൻ പറഞ്ഞു കഴിഞ്ഞ് അവൾ നോക്കുമ്പോൾ ഭവാൻ എന്തോ കാര്യമായിട്ട് ആലോചനയിലാണ് 🤔

നിഷ :എന്താ ആലോചിക്കുന്നേ..

ശിവ :.........................
എവിടെ.. ആള് എന്തോ കാര്യായിട്ട് ചിന്തിക്കാണ് 

നിഷ :ദേവാ..... 😒

ശിവ പെട്ടന്ന് ബോധമണ്ഡലത്തിലേക്ക് തിരിച്ചുവന്നു.

ശിവ :ഏഹ് എന്താ 😒

നിഷ :എന്താ ഇത്രക്ക് ആലോചിക്കാൻ 🤨

ശിവ :അല്ല case അന്വേഷിക്കണ്ടേ.... അവരുടെ അമ്മയെ protect ചെയ്യുന്നു നല്ലൊരു valid ആയ point അവളുടെ മുത്തച്ഛനെയും നോക്കുന്നു okey but ആരിൽ നിന്ന്.? 

നിഷ :അത് മിനിസ്റ്ററിന്റെ മകൻ കാർത്തിക് 

ശിവ :നമ്മുടെ കയ്യിൽ തെളിവില്ല.

നിഷ :that's didn't matter. അയാൾ ആണ് കുറ്റം ചെയ്തത് എന്ന് എനിക്കും തനിക്കും അറിയാം. തെളിവ് ഉണ്ടാക്കേണ്ട ചുമതല മാത്രം നമ്മൾക്ക് ഒള്ളു.എവിടെയെങ്കിലും ഒരു ചെറിയ പഴുത് കിട്ടാതിരിക്കില്ല.

ശിവ അതിന് ചെറുതായൊന്ന് തലയാട്ടി.

നിഷ :എന്നാ ഞാൻ പോട്ടെ ദേവാ 😒

അവൾ അവനെ നോക്കി ചോദിച്ചു 

ശിവ :അങ്ങനെയങ്ങ് പോയാലോ.

അവൻ അവൾക്ക് തടസം നിന്നു.

നിഷ :ഇനിയെന്താ 🤨

ശിവ :എന്റെ ഇളയതാ ജിത്തു എന്നിട്ട് അവനെ ഏട്ടാ എന്ന് വിളിക്കുന്നുണ്ടല്ലോ 

നിഷ :അയ്‌ന് 🤔

ശിവ :എനിക്കും ഇത്തിരി respect ആവാം 😌

നിഷ :അയ്യെടാ എന്റെ പട്ടി വിളിക്കും 😑

ശിവ :എന്തെ നിനക്ക് ദേവേട്ടൻ എന്ന് വിളിച്ചാൽ 😬.

നിഷ :അയ്യെടാ വിളിക്കാൻ പറ്റിയ ഒരു ചളുക്ക് 

ശിവ കൈ കെട്ടി അവളുടെ അടുത്തേക്ക് നീങ്ങി. അതിനനുസരിച്ച് പുറകോട്ട് പോകാൻ അവൾ drama കാണാറില്ല😌. So അവൾ അവിടെത്തന്നെ നിന്നു.

നിഷ :എന്താടോ 😑

ശിവ അവളുടെ വലുപത്തിന് പാകമായി താഴ്ന്നു വന്നു.എന്നിട്ട്...... എന്നിട്ട്......... 😁

Mmmm ആട്ടം ഉണ്ട് 😌


അവൻ അവളുടെ ഷോൾഡറിൽ നല്ല ഒന്നാന്തരം കടിയങ്ങു കൊടുത്തു. പെട്ടന്നുള്ള നീക്കമായത്കൊണ്ട് അവൾ വായുവിൽ ഉയർന്ന് പൊങ്ങി.

നിഷ :ആ............ വിടെടോ കാലാ 😬 ദേ എനിക്ക് ശെരിക്കും നോവുന്നുണ്ട് 🤧🤧

ഷിവ :അപ്പോ നീ അന്ന് എന്നെ കടിച്ചപ്പോൾ എനിക്ക് lottery അടിച്ച feel ആയിരുന്നല്ലോ 😠

നിഷ അവനെനോക്കി പല്ല് കടിച്ചു 😬

ശിവ :ഇനി മോള് ഏട്ടനെ ദേവേട്ടാ.. എന്ന് വിളിച്ചേ 😌കേൾക്കട്ടെ 


നിഷ ശ്വാസം വലിച്ചുവിട്ടു. 😑

നിഷ :ദേവേട്ടാ.... ഞാൻ പൊക്കോട്ടെ 😬

അവൻ മാറിനിന്ന് കൊടുത്തു.
അവൾ റൂമിൽ നിന്ന് പുറത്തേക്ക് പോയി. അവൻ ആരോടെന്നില്ലാതെ ഒന്ന് ചിരിച്ചു. പോയ സാധനം അതേ സ്പീഡിൽ തിരിച്ച് വന്ന് അവന്റെ പുറം നോക്കി ഒരടി😌


നിഷ :പോടോ കാട്ട്മാക്കാനേ 🤪🤪

അവൾ അതും പറഞ്ഞ് തിരിഞ്ഞോടി.

ശിവ :ഇതിനെ മെരുക്കാൻ സമയം എടുക്കുമല്ലോ കർത്താവെ 🥲

അവൻ ഒരു നെടുവീർപ്പിട്ടു 🤧

::::::+::::::+:::::::+:::::::+:::::::+:::::::+::::::+:::::::+

നിഷ step ഇറങ്ങി വരുമ്പോൾ ആണ് രാഖി കയറി വരുന്നത് കണ്ടത്.
രാഖി അവളെ തടഞ്ഞു നിർത്തി.

രാഖി :എന്താടി ശിവേട്ടൻ നിന്നോട് പറഞ്ഞേ 

പെട്ടന്ന് നിഷ ഇത്തിരി നാണമൊക്കെ വാരി വിതറി 

നിഷ :☺️ ഐ ലൗ യുന്ന് 🫣🫣🫣

ഇത്രേം പറഞ്ഞ് അവൾ അവിടെനിന്നും ഓടി.

നിഷ: അല്ലപിന്നെ ആനകാര്യത്തിന്റെ ഇടക്കാണ് അവളുടെയൊരു ചേനകാര്യം 😑

നിഷ പോയതിന് ശേഷം രാഖി ശിവന്റെ റൂമിലേക്ക് പോയി.

അവൻ ജനലിലൂടെ ഓരോന്ന് ആലോചിച്ചിരിക്കുമ്പോളാണ് രാഖിയുടെ entry 

രാഖി :ശിവേട്ടാ.... 😄

(ശിവ :ആത്മ :ഈ കുരിശ് എന്താ ഇവിടെ 🤔ഒരു idea പ്രയോഗിക്കാം 😉)

ശിവ :അല്ല ഇതാര് ഏട്ടന്റെ അനിയത്തിയോ 😄

രാഖി എന്തോ അരുതാത്തത് കേട്ടപോലെ നിന്നു 😵‍💫

ശിവ :hello എന്താ മിണ്ടാത്തെ 

രാഖി :ഏഹ് അനിയത്തിയോ 🙂

ശിവ :ആ... നീ എന്റെ രണ്ടാമത്തെ അനിയ.... Sorry അഞ്ചാമത്തെ അനിയത്തിയല്ലേ.

രാഖി :ഓ... 😓ഞാൻ പിന്നെ വരാട്ടോ 

അവൾ അങ്ങനെ പോയപ്പോൾ അവൻ ഒന്ന് അശ്വസിച്ചു.

ശിവ :ഇനി വരില്ല എന്ന് കരുതാം.


::::+:::::::+::::::+::::::+:::::+::::+:::::::+::::::+::::.


നിച്ചു :ഈ വെക്കേഷൻ എത്ര പെട്ടന്നാ അവസാനിച്ചേ 🤧

കെവിൻ :ശെരിയാ 🤧

ജൂലി :എന്തായാലും ഒരേ department ആയത് എന്തായാലും നന്നായി 😌

നിച്ചു :അതാണ് ഏക ആശ്വാസം 😁

കെവിൻ :വല്ല പെണ്ണിനേം set ആക്കണം ☺️

ജൂലി :അപ്പോ നിന്റെ ഔറോറയോ 

നിച്ചു :എന്തോന്ന് 

കെവിൻ :😁അത് ഞാൻ പഠിച്ച time അവിടത്തെ കോളേജിലെ cheerleader ആയിരുന്നു.

നിച്ചു :ഓ അവിടത്തെ native ആകും ലെ 

ജൂലി :അവിടത്തെ ഒരു police ഓഫീസറുടെ മോൾ ആണ്.

നിച്ചു :എന്നിട്ട് നീ ഇഷ്ടം പറഞ്ഞോ.

കെവിൻ :അവൾക്ക് 4 bestie, 1 boyfriend, 1 girlfriend, പിന്നെ ഒരു fiancé ഉണ്ട്. എനിക്കും കൂടെയുള്ള space ഇല്ല 😬

ജൂലി :ചുരുക്കി പറഞ്ഞാൽ പഞ്ചായത്ത് കിണറ്റിൽ നിന്ന് വെള്ളം എടുക്കാൻ താല്പര്യം ഇല്ലാന്ന് 🤭

കെവിൻ :അങ്ങനേം പറയാം.😁

Alex :എന്താ ഇവിടെ ഒരു ചർച്ച 

മുറിയിക്കകത്തേക്ക് കയറവേ അലക്സ്‌ ചോദിച്ചു.

ജൂലി :ഏയ്‌ ഒരു പഞ്ചായത്ത് കിണറിന്റെ കാര്യം പറഞ്ഞതാ. 🤭

Alex :  അമ്മ എന്നോട് നിങ്ങളെ കൊണ്ട് മാളിലേക്ക് പോകാൻ പറഞ്ഞല്ലോ.കോളേജിലേക്കുള്ള items വാങ്ങിക്കാൻ

നിച്ചു :ഒരു 10 minutes അതിനുള്ളിൽ ready ആവാം. ലില്ലി ചേച്ചിയും ആദിചേച്ചിയും കുഞ്ഞേച്ചിയുടെ കൂടെ പോകാം എന്ന് പറഞ്ഞു 

(Alex :ആത്മ :നഷ്ട്ടായി 🤧)

Alex :ആ ready ആയി താഴോട്ട് വന്നാൽ മതി ഞാൻ അവിടെയുണ്ടാകും 


ഒരംഗത്തിന് ശേഷം അവർ മാളിലെത്തി.

Alex :എല്ലാവരും purchase കഴിഞ്ഞ് msg അയക്ക് എന്നിട്ട് വല്ലതും കഴിച്ചിട്ട് പോകാം.

കെവിൻ :ആ അതത്രേ ഒള്ളു 😌

നിച്ചു :എല്ലാരും ഒറ്റക്ക് ഒറ്റക്ക് പോയാൽമതി ഒരുമിച്ച് പോയാൽ സമയം കുറേ എടുക്കും.

അങ്ങനെ മൂന്നും മൂന്ന് വഴിക്ക് തിരിഞ്ഞു.

കെവിൻ നേരെ hoodie സെക്ഷനിൽ കയറി കുറേ വാങ്ങികൂട്ടി.

ആവശ്യമുള്ളതും ഇല്ലാത്തതും വാങ്ങി അവൻ basket നിറച്ചു.

വെറുതെ അങ്ങോട്ടും ഇങ്ങോട്ടും നടന്ന് വിശന്നപ്പോൾ അവൻ ഒരു കേക്കിന്റെ shop കണ്ടു.
അവൻ cake നോക്കുന്ന time പിറകിൽ ഒരു കുട്ടി അമ്മയോട് പറയുന്നത് കേട്ടു.

കുട്ടി :അമ്മേ ആ chocolate cake ആകെ ഒരു piece ഒള്ളു എനിക്ക് അത് മതി 😠

കെവിൻ ഒരു ചിരി ചിരിച്ചു 

കെവിൻ :can you give me that chocolate cake piece 

അതും വാങ്ങി അവൻ നേരെ ഒരു ടേബിളിൽ ഇരുന്നു.എന്നിട്ട് അസ്വദിച്ച് കഴിച്ചു.🤪

കെവിന്റെ കയ്യിൽ നിന്ന് നിങ്ങൾ എന്താ പ്രതീക്ഷിച്ചേ🤣. ഇത് ഇനം വേറെയാണ്.

അവൻ കഴിക്കുന്നതിന്റെ ഇടയിൽ ആ കുട്ടിയെ വീണ്ടും കണ്ടു. കുട്ടി ചെറുതായി നടുവിരൽ കാണിച്ചു.

കെവിൻ :aysheri കൊടുക്കാത്തത് നന്നായി 😲

ഇതേ സമയം നിച്ചു.

Fictional books അവളുടെ obsession ആണെന്ന് മറ്റേ vampire story കേട്ടപ്പോൾ മനസിലായില്ലേ.

 
Mafia dark romance നോക്കി പുള്ളിക്കാരി ഏതോ മൂലയിൽ ഭയങ്കര തിരച്ചിലാണ്.

നിച്ചു :ഇതുകൂടെ കൂട്ടി ഇത് അഞ്ചാമത്തെ കടയാണ് കയറിയിറങ്ങുന്നേ 🤧.

അങ്ങനെ തിരഞ്ഞ് തിരഞ്ഞ് അവസാനം ആ book കണ്ടുപിടിച്ചു.but അത് എത്ര വലിച്ചിട്ടും കിട്ടുന്നില്ല 

നിച്ചു :ഏഹ് ഇതാരാ ഫെവിക്കോൾ തേച്ച് ഒട്ടിച്ചേ.. കിട്ടുന്നില്ലല്ലോ. ഇനി എന്റെ ശക്തിയെങ്ങാനും ക്ഷയിച്ചതാണോ ഈശ്വരാ 🙄

അവസാനത്തെ വലിക്ക് അവളും ബുക്കും നേരെ താഴേക്ക് പോയി.

നിച്ചു :ഒന്ന് വീണലെന്താ book കിട്ടിയല്ലോ 😘😘😘😘😘

അവൾ book കിട്ടിയ സന്തോഷത്തിന് കുറേ അതിനെ ഉമ്മവച്ചു 

ആരോ ശബ്ദം നേരെയാക്കുന്ന സൗണ്ട് കേട്ടാണ് ഭവതി താൻ നിലത്താണ് എന്ന് കാര്യം ഓർത്തത്.

അവൾ എണീറ്റ് പൊടിതട്ടി നേരെ നോക്കിയപ്പോൾ തന്നെത്തന്നെ കലിപ്പിട്ട് നോക്കുന്ന ഒരാളെ കണ്ടു 

നിച്ചു :യ്യോ.......   vampire 😱😱😱😱

അവൾ ഒച്ചവെച്ചു. അവൻ വേഗം പോയി അവളുടെ വാ പൊത്തി.

????:ഒച്ച വെക്കല്ലേ ആരേലും കേട്ടാൽ തെറ്റിദ്ധരിക്കും.

അവൾ കുറേ മൂളിയപ്പോൾ അവൻ കൈ എടുത്തു.

നിച്ചു :sorry  എനിക്ക് പരിചയം ഉള്ള ആളുടെ അതേ ഛായ അതാ ഒച്ച വെച്ചേ 😬sorry 

????:sorry വേണ്ട പകരം ആ book മതി 

അവൻ അവളുടെ കൈയിലേക്ക് ചൂണ്ടി പറഞ്ഞു.

നിച്ചു :sorry... തരാൻ പറ്റില്ല. കുറേ കട കേറി നടന്ന് അവസാനം കണ്ടുപിടിച്ചതാ.😑

????:അങ്ങനെ പറഞ്ഞാൽ എങ്ങനെയാ ഞാൻ ആണ് ഇത് ആദ്യം എടുത്തേ.

നിച്ചു :എന്നിട്ട് എന്റെ കൈയിൽ ആണല്ലോ book കിട്ടിയത് 😠

????:ടീ മര്യാദക്ക് book തന്ന് പോകാൻ നോക്ക് എന്റെ mood അല്ലെങ്കിൽ തന്നെ ശെരിയല്ല.

അപ്പോളാണ് നിച്ചു same book കുറച്ച് ദൂരെ കണ്ടത് 

നിച്ചു :ആഹാ തനിക്ക് വേണോ ഇത്..

????:ആ വേണം 

നിച്ചു :ഇത് നിങ്ങൾക്ക് തന്നാൽ എനിക്ക് എന്ത്‌ തരും 😌

????:🤨 എന്താ വേണ്ടേ.

നിച്ചു :ഞാൻ പറയുന്ന book തിരഞ്ഞെടുത്തുതരണം 🤓okey 

????:തന്നാൽ ഈ book എനിക്ക് തരും എന്ന് ഉറപ്പാണോ 🤔

നിച്ചു :അതൊക്കെ തരാം . ഞങ്ങൾ മംഗലശേരിക്കാർ കള്ളം പറയാറില്ല 😏

????:hmm ഏതാ book 

നിച്ചു :"Twisted Love" by W. Winters 

????:ഓ അത് മുകളിൽ ആണ് വാ 

അയാൾ അവളെ കൂട്ടി മുകളിലേക്ക് പോയി 

ഏറെ നേരത്തെ തിരച്ചിലിന് ശേഷം അവൻ അവൾക്ക് അത് കണ്ടുപിടിച്ച് കൊടുത്തു.

????:എന്റെ duty കഴിഞ്ഞു ഇനി book താ 

അവൻ അവൾക്ക് നേരെ കൈ നീട്ടി 

അവൾ അവന് ആ book കൊടുത്തു.

????:ഇത്രയൊള്ളു girls ഇയാൾ ഇത്രേം നേരം എന്റെടുത്ത് സംസാരിച്ചത് ഈ ബുക്കിന്‌ വേണ്ടിയാ പക്ഷേ ഒടുക്കം നല്ല ഒന്നിനെ കിട്ടിയപ്പോൾ ഇത് വേണ്ടാതായി.

അവൻ ഒരു പുച്ഛത്തോടെ അവന്റെ കൈയിലുള്ള book നോക്കി പറഞ്ഞു 😏

അവൾ അവന്റെ കൈ പിടിച്ച് അവർ മുൻപ് നിന്ന സ്ഥലത്തേക്ക് കൊണ്ട് പോയി.

????:🤨എന്താ 

നിച്ചു അപ്പുറത്തെ ഷെൽഫിൽ നിന്നും അതേ book എടുത്തു 

നിച്ചു :നിങ്ങളുടെ ദീർഘവീക്ഷണം തെറ്റിപ്പോയി 😂ഇത് നേരത്തെ കണ്ടതുകൊണ്ടാണ് ഞാൻ book തിരികെ തരാം എന്ന് പറഞ്ഞെ. പിന്നെ ഇത്രേ നേരം വായിട്ടലച്ചതിന് പകരം ഒരു book തിരയിച്ചു അത്രേ ഒള്ളു 😌 പോട്ടെ മോനെ 

അവൾ അത്രേം പറഞ്ഞ് തിരിഞ്ഞു നടന്നു.

അവൾ പോയിട്ടും അവൻ അവിടത്തന്നെ നിന്നു.

????:എന്റെ വീട്ട്പേര് പാലേക്കോടൻ ആണെങ്കിൽ നിനക്ക് പണി
പാലുംവെള്ളത്തിൽ തിരിച്ച് തരും പുന്നാര മോളെ 😠 ഇത് റയാന്റെ വാക്കാണ് 

:::+:::+::::+::::+::::+::::+::::+:::++:::+


ജൂലി ആവശ്യത്തിനുള്ള സാധനം വാങ്ങി തിരികെയിറങ്ങുമ്പോൾ നിച്ചു opposite വരുന്നത് കണ്ടു.

ജൂലി :നിന്റേത് കഴിഞ്ഞോ 

നിച്ചു :ആ എന്നാ നമ്മൾക്ക് ഏട്ടനെ വിളിക്കാം 

അങ്ങനെ അവർ എല്ലാരും food ഒക്കെ കഴിച്ച് തറവാട്ടിലേക്ക് തിരിച്ചു.


                     (തുടരും.... ❤️)



❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

ഒരു ഇന്ത്യൻ പ്രണയകഥ part 11❤️🇮🇳

ഒരു ഇന്ത്യൻ പ്രണയകഥ part 11❤️🇮🇳

4.8
206

ഫോണിന്റെ നിർത്താതെയുള്ള ശബ്ദം കേട്ടാണ് നിഷ എഴുന്നേറ്റത്.നിഷ :hallo😴????:............................നിഷ :..ഏഹ്  ഞാൻ ഉടനെ ശിവയുമായി അങ്ങോട്ട്‌ വരാം നിഷ വേഗം ബെഡിൽ നിന്നിറങ്ങി. ശിവയുടെ room ലക്ഷ്യമാക്കി ഓടി.ഉണർന്ന് കിടന്ന് ഫോൺ നോക്കുകയായിരുന്നു ശിവ.നിഷ :ദേവാ......നിഷ റൂമിലേക്ക് കയറി വന്നു.അവൾ നന്നായി കിതക്കുന്നുണ്ടായിരുന്നു.അവൻ പെട്ടന്ന് കട്ടിലിൽ നിന്ന് എണീറ്റു.ശിവ :എന്താ ആമി നിഷ :നമ്മൾക്ക് മീനാക്ഷിയമ്മയുടെ വീട് വരെ പോണം.ശിവ :അവിടെ കൊഴപ്പം ഒന്നും ഇല്ലല്ലോ.നിഷ : അവരുടെ വീടിന് നേരെ കല്ലേറ് ഉണ്ടായി. മുത്തശ്ശൻ അത് നോക്കാൻ പുറത്ത് പോയപ്പോൾ മുഖം മറച്ചവർ കയ്യും കാലും തല്ലിയൊടിച്ചു. അമ